2010, ജൂലൈ 12, തിങ്കളാഴ്‌ച

നിങ്ങളുടെ പോസ്റ്റുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാം - ഒരു ട്യൂട്ടോറിയല്‍

     എല്ലാം ഷെയര്‍ ചെയ്യുക എന്നതാണല്ലോ പുതിയ ലോകത്തിന്‍റെ മുദ്രാവാക്യം. .. സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ആയ ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ്‌ മുതലായവ ഇങ്ങനെ ആണല്ലോ വളര്‍ന്നു വലുതായത്. ഇപ്പൊ എന്തും എല്ലാം ഷെയര്‍ ചെയ്യുവാന്‍ ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. ചില ബ്ലോഗുകളില്‍ പോസ്റ്റുകളുടെ അടിയില്‍ ആ പോസ്റ്റ്‌ മേല്‍പറഞ്ഞ സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനുള്ള ബട്ടണുകള്‍ കണ്ടിട്ടില്ലേ. അത് ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആ പോസ്റ്റ്‌ ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യാം. അതായതു താഴെ കാണുന്ന പോലെ


മുകളില്‍ കാണിച്ചിരിക്കുന്നത് ബ്ലോഗ്ഗറില്‍ തന്നെ ലഭ്യമായ ഒരു ഇന്‍ ബില്‍റ്റ് സംഗതി ആണ്. ഇത് ചെയ്യാന്‍ എളുപ്പമാണ്. Settings --> Design --> Page Elements ഇല്‍ പോകുക. എന്നിട്ട് Blog Posts എന്ന element ഇല്‍ ഒരു എഡിറ്റ്‌ ബട്ടണ്‍ ഉണ്ട്. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വേറൊരു സ്ക്രീന്‍ ലഭിക്കും. അതില്‍ പോയി ഷെയര്‍ ബട്ടന്‍സ് എനേബിള്‍ ചെയ്താല്‍ മതി. താഴത്തെ പടം ശ്രദ്ധിക്കൂ..


ഇതില്‍ ജിമെയില്‍, ബ്ലോഗ്ഗര്‍, ട്വിറ്റെര്‍, ഫേസ്ബുക്ക്‌, ഗൂഗിള്‍ ബസ്സ്‌ എന്നിവ ലഭിക്കും. ഇതല്ലാതെ നിങ്ങള്‍ക്ക് കൂടുതല്‍ ബട്ടണുകള്‍ വേണമെന്നുണ്ടെങ്കില്‍ താഴെ പറയുന്ന പരിപാടി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് അത്ര എളുപ്പമല്ല എന്ന് മാത്രം. എങ്ങനെ ചെയ്യണം എന്നുള്ളത് താഴെ വിവരിക്കാം. 

1. ആദ്യം ഈ ലിങ്കില്‍  പോയി ഒരു ടെക്സ്റ്റ്‌ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. 
2. നിങ്ങളുടെ ബ്ലോഗ്ഗര്‍ layout പേജില്‍ പോവുക. Edit HTML ക്ലിക്ക് ചെയ്യുക 
3. Download Full Template ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ്ഗിന്‍റെ ഒരു ഫുള്‍ ബാക്കപ്പ് എടുക്കുക. 
4. Expand Widget Templates എന്നുള്ളത് ടിക്ക് ചെയ്യുക.
    

5. എന്നിട്ട് ആ ബോക്സില്‍ കാണുന്ന കോഡ് മുഴുവന്‍ ഒരു നോട്പാഡ് ഫയലിലേക്ക് കോപ്പി ചെയ്യുക.
6. ഈ കോഡില്‍ താഴെ പറയുന്ന ലൈന്‍ സെര്‍ച്ച്‌ ചെയ്യുക.
 

7 അഭിപ്രായങ്ങൾ:

  1. ദുശ്ശാസ്സേ,
    നിന്റെ പണി പഠിപ്പിക്കലുകൾക്കെല്ലാം നന്ദി

    മറുപടിഇല്ലാതാക്കൂ
  2. 5. എന്നിട്ട് ആ ബോക്സില്‍ കാണുന്ന കോഡ് മുഴുവന്‍ ഒരു നോട്പാഡ് ഫയലിലേക്ക് കോപ്പി ചെയ്യുക.
    6. ഈ കോഡില്‍ താഴെ പറയുന്ന ലൈന്‍ സെര്‍ച്ച്‌ ചെയ്യുക.


    ividonnum illallo mashe...

    മറുപടിഇല്ലാതാക്കൂ
  3. ശരിയാക്കിയിട്ടുണ്ട്. എഡിറ്റ്‌ ചെയ്തപ്പോ ഒരു അക്കിടി പറ്റിയതാ. അറിയിച്ചതിനു നന്ദി

    മറുപടിഇല്ലാതാക്കൂ