2011, ജൂൺ 30, വ്യാഴാഴ്‌ച

അസാന്മാര്‍ഗികം - ന്താണതു ? - മഞ്ഞ കണ്ണടയിലൂടെ നോക്കുമ്പോള്‍



ആദ്യമേ തന്നെ പറയാം. വിഷയം മഞ്ഞയാണ്. അതുകൊണ്ട് അസാന്മാര്‍ഗികള്‍ മാത്രം ഈ പോസ്റ്റ്‌ വായിച്ചാല്‍ മതി എന്നൊരു അപേക്ഷയുണ്ട്. സദാചാരികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും ..
ഈയിടെയായി ഏറ്റവും കൂടുതല്‍ പത്ര മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന പ്രയോഗമാണല്ലോ  അസന്മാര്‍ഗിക നടപടികള്‍ എന്നത്. വായിച്ചു വായിച്ചു മടുത്തു. മാത്രമല്ല എല്ലാവരും ഇരുന്നു ഈ വാക്കിന്റെ അര്‍ഥം കണ്ടു പിടിക്കാന്‍ കൊണ്ട് പിടിച്ചു ശ്രമിക്കുകയാണ്. താഴെ പറയുന്നത് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ മാത്രം. മാന്യ വായനക്കാരാ / വായനക്കാരീ.. നിങ്ങള്‍ക്ക്  യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ എന്റെ ബ്ലോഗ്‌ വായന മുടക്കരുത് :)

എന്താണ് സത്യത്തില്‍ സന്മാര്‍ഗം ? Virginity is not a matter of dignity but a lack of opportunity എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ അതല്ലേ ശരി ? ഒരു അവസരം കിട്ടിയാല്‍ ചെളിയില്‍ ചവിട്ടാത്തവര്‍ കുറവാണ്. എന്ന് വച്ച് നമ്മുടെ വികാരങ്ങള്‍ എല്ലാം ഇപ്പോഴും തുറന്നു വിടാനുള്ളതല്ല എന്ന് ദുശാസ്സനനു  അഭിപ്രായമില്ല. ഒരു സാമൂഹിക ജീവി എന്ന നിലക്ക് സാഹചര്യം അനുസരിച്ച് നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴില്‍ ആയ വ്യഭിചാരം പോകെ പോകെ ഒരു സ്വകാര്യ സംഗതി ആയി മാറിയത് മനുഷ്യനില്‍ 'സംസ്കാരം' വളര്‍ന്നു വന്നത് കൊണ്ടാണ്. പരസ്യമായി നടന്നിരുന്ന കാര്യങ്ങള്‍ എല്ലാം രഹസ്യമായി മാറി. എങ്കില്‍ തന്നെയും പലപ്പോഴും വികാരം നമ്മുടെ മേല്‍ മേയ്കൊയ്മ നേടുന്നത് കൊണ്ടാവാം മനുഷ്യന്‍ ഇത്തരം വഴികളിലേക്ക് തിരിയുന്നത്. ഈയിടെ കേട്ട പല വാര്‍ത്തകളിലും അതില്‍ ഉള്‍പ്പെട്ടവരേക്കാള്‍ അവര്‍ എന്തിനിത് ചെയ്തു എന്നതാണ് സംശയം ഉണ്ടാക്കിയത്. അത് പോലെ തന്നെ അവരുടെ മേല്‍ കുറ്റം ആരോപിക്കപ്പെട്ട സാഹചര്യങ്ങളും. ഓരോന്നായി നോക്കാം. ഓരോ മേഖല തിരിച്ചു വിശകലനം ചെയ്യാന്‍ മാത്രം ആള്‍ക്കാര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. അതോടൊപ്പം തന്നെ പണ്ട് തൊട്ടേ ഇക്കാര്യത്തില്‍ ചീത്തപ്പേരുള്ള ചില തൊഴില്‍ മേഘലകളെ പറ്റിയും. അവരെ കുറ്റപ്പെടുതുന്നതിനേക്കാള്‍ എന്തുകൊണ്ട് അവര്‍ക്ക് മാത്രം ഈ ചീത്തപ്പേര് എന്നതിനെ കുറിച്ചുള്ള ഒരു അന്വേഷണത്തിനാണ് ഞാന്‍ ശ്രമിക്കുന്നത് .

സിനിമയില്‍ നിന്ന് തുടങ്ങാം. തൊഴില്‍ സംബന്ധമായി ആണും പെണ്ണും തമ്മിലുള്ള ഇടപഴകല്‍ 
ഏറ്റവും കൂടുതല്‍ വേണ്ടി വരുന്ന ഒരു സ്ഥലമാണിത്. സ്ക്രീനില്‍ അഭിനയിക്കുന്ന പ്രേമ രംഗങ്ങളില്‍ അഭിനയിക്കുന്ന നടീ നടന്മാര്‍ അത് ജീവിതത്തിലേക്കും പകര്‍ത്താന്‍ സാധ്യത ഏറെയാണ്‌ ഇവിടെ. 
എന്തായാലും ഒട്ടും വികാരമില്ലാതെ ഒരു നടിയോടൊപ്പം വികാര തീവ്രമായ ഒരു പ്രേമ രംഗമോ ഒന്നും അഭിനയിക്കാന്‍ പറ്റില്ലല്ലോ. സ്ക്രീന്‍ കെമിസ്ട്രി എന്ന് വിളിക്കുന്നത്‌ പലപ്പോഴും അവര്‍ തമ്മിലുള്ള emotional compatibility യെ ബേസ് ചെയ്താണ് എന്ന് തോന്നുന്നു. ബോളിവുഡില്‍ ഇത് വളരെ പ്രകടമാണ്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ശക്തമായ വിലക്കുകള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇതൊക്കെ ചെയ്യാന്‍ പലപ്പോഴും വേലി ചാടേണ്ടി വരും. അങനെ വേലി ചാടിയ ചിലര്‍ ..

ജഗതി ശ്രീകുമാര്‍ : വിതുര പെണ്‍ വാണിഭ കേസില്‍ പിടിയിലായ അതുല്യ നടന്‍. പക്ഷെ ആ കേസില്‍ അദ്ദേഹം നിരപരാധി ആയിരുന്നു എന്ന് പറയപ്പെടുന്നു. വാണിഭം നടന്നു കൊണ്ടിരുന്ന മുറിയില്‍ തത്സമയം താന്‍ ഉണ്ടായിരുന്നെന്നും പക്ഷെ താന്‍ ആ കുട്ടിയെ ഒന്നും ചെയ്തിട്ടില്ല എന്നുമാണ് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചത്. അതിനോടൊപ്പം ഒന്ന് കൂടി മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എനിക്ക് ഇങ്ങനെ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ഇങ്ങനെ പണം കൊടുക്കേണ്ട കാര്യമില്ല എന്നും സിനിമയില്‍ നിന്ന് തന്നെ ആരെ വേണമെങ്കിലും കിട്ടുമായിരുന്നെന്നും. 
എന്ത് തോന്നുന്നു ?

പറവൂര്‍ പെണ്‍ വാണിഭ കേസില്‍ കുറ്റാരോപിതന്‍ ആയ ഹാസ്യ നടന്‍ : പുള്ളിയുടെ പേര് ഞാന്‍ എഴുതുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇദ്ദേഹത്തെ പറ്റി ഒരിക്കല്‍ ഒരു സിനിമ മാസികയില്‍ വന്ന വാര്‍ത്ത‍ ഓര്‍ക്കുന്നു. താനും ഭാര്യയും തമ്മില്‍ വളരെ സ്നേഹത്തിലാണെന്നും ആരും എന്തെങ്കിലും ഒക്കെ പറഞ്ഞു തങ്ങളെ തമ്മില്‍ തെറ്റിക്കണ്ട എന്നുമൊക്കെ. കുറെ നാള്‍ കഴിഞ്ഞു യൂടൂബില്‍ ഈ നടന്‍ ഒരു പെണ്‍കുട്ടിയെ ഉമ്മ വയ്ക്കുന്ന ഒരു വീഡിയോ പ്രചരിച്ചു. അപ്പോഴും നടന്‍ പറഞ്ഞു ഇതൊക്കെ വെറുതെ ആരോ ഉണ്ടാക്കി വിടുന്നതാണെന്ന്. ഇപ്പൊ എന്തായാലും ഇങ്ങേര്‍ കുടുങ്ങും എന്ന നിലയിലായിരിക്കുന്നു. എന്താവും അയാളെ ഇതിനു പ്രേരിപ്പിച്ചത് ? പണവും പ്രശസ്തിയും നല്ല കുടുംബവും ഉള്ള ഇയാള്‍ എന്തിനാണ് ഇത് ചെയ്തത് ?

പറവൂര്‍ പെണ്‍ വാണിഭ കേസില്‍ കുറ്റാരോപിതന്‍ ആയ സ്വഭാവ നടന്‍ : ഈ നടനെ പറ്റി കുറച്ചു കാലം മുമ്പ് ഞാന്‍ എഴുതിയിരുന്നു. മലയാള സിനിമ കണ്ട അതുല്യ നടന്മാരില്‍ ഒരാളുടെ മകന്‍. 
വളരെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നു പ്രശസ്തനായി പല പല രീതിയിലുള്ള വേഷങ്ങള്‍ അഭിനയിച്ച ഒരു നടന്‍. ഒപ്പം നാടകത്തില്‍ അഭിനയിച്ച ഒരു നടിയെ പ്രേമ വിവാഹം ചെയ്ത ഇദ്ദേഹം പല ടെലിവിഷന്‍ അഭിമുഖങ്ങളിലും സ്നേഹ സമ്പന്നയായ സ്വന്തം ഭാര്യയെ പറ്റിയും മിടുക്കിയായ ഒരേ ഒരു മോളെ പറ്റിയും ഒക്കെ വച്ചലക്കുന്നത് നമ്മള്‍ കണ്ടു. പാരലല്‍ ആയി വേറൊരു കഥ. ഒരു നടിയാണ് ഇതിലെ കഥാപാത്രം. സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആയിരുന്ന ഇവരുടെ ഭര്‍ത്താവ്. തന്നെ സ്നേഹത്തില്‍ മൂടി നടക്കുന്ന ചേട്ടന്‍ ആണ് എന്റെ ഭാഗ്യമെന്നും ഇനിയൊരു ജന്മമുണ്ടെങ്കില്‍ ചേട്ടന്റെ ഭാര്യ ആയി തന്നെ ജനിക്കണം എന്നൊക്കെ ഇവര്‍ പറയുമായിരുന്നു.
അങ്ങനെ ഇരിക്കെയാണ് പുള്ളിക്കാരിയുടെ ഭര്‍ത്താവു ഹൃദയാഘാതം വന്നു പൊടുന്നനെ മരിച്ചത്. 
ഒരു വര്‍ഷത്തോളം പിന്നെ അവര്‍ സിനിമയില്‍ ഒന്നും അഭിനയിച്ചില്ല. കഥയുടെ ക്ലൈമാക്സ്‌ എന്താണെന്ന് വച്ചാല്‍, ഇവര്‍ രണ്ടു പേരും ഒടുവില്‍ അടുത്തു. നടന്‍ ഭാര്യയെ 'ഡ്രൈവാഷ്' ചെയ്തു നമ്മുടെ നടിയോടാപ്പം താമസം തുടങ്ങി. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ താര സംഘടന ആയ അമ്മ പോലും അവരുടെ യോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. നടന്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്തു. പണ്ട് സ്നേഹ സമ്പന്നയായ ഭാര്യ എന്ന് പണ്ട് വിളിച്ചവളെ ഒരുപാടു നുണകള്‍ പറഞ്ഞു അദ്ദേഹം ഒഴിവാക്കി. ഇവിടെ എന്താവും സംഭവിച്ചിരിക്കുക ?

ബാലു മഹേന്ദ്രയും ശോഭയും തമ്മിലുണ്ടായിരുന്ന ബന്ധം ഏകദേശം ഇത് പോലെയായിരുന്നു. അതിന്റെ അന്ത്യം എന്തായിരുന്നു എന്ന് നിങ്ങള്‍ക്കറിയാം. അത് പോലെ തന്നെ എത്രയെത്ര കഥകള്‍.

നഴ്സിങ്ങിന് പണ്ട് തൊട്ടേ ചീത്തപ്പേരാണ്. ഇതിനു പല കാരണങ്ങള്‍ ഉണ്ട്. പണ്ടത്തെ നഴ്സുമാരുടെ വേഷം തന്നെ ഒന്ന്. യാഥാസ്ഥിതിക മലയാളി മനസ്സിന് അംഗീകരിക്കാന്‍ ആവാത്ത രീതിയിലുള്ള എങ്ങും എത്താത്ത യൂണിഫോം ആയിരുന്നു പണ്ടത്തെ നഴ്സുമാരുടെത്. രോഗികളുടെ ദേഹത്ത് സ്പര്‍ശിക്കാതെ അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ചെയ്യുന്നവരൊക്കെ പിഴകള്‍ എന്ന് പണ്ടുള്ളവര്‍ക്ക്‌ ഒരു മനോഭാവം ഉണ്ടായിരുന്നു. പിന്നെ ഏറ്റവും മടുപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് അവര്‍ ജോലി ചെയ്യുന്നത്. അതിനിടയ്ക്ക് അല്പം റിലാക്സ് ചെയ്യാന്‍ അവര്‍ ഒപ്പം ജോലി ചെയ്യുന്നവരോട് കുറച്ചു കൂടുതല്‍ അടുക്കുന്നു എന്നതും ഒരു കാരണമായി പറയപ്പെടുന്നു. 
ഡോക്ടര്‍ - നഴ്സ് കഥകള്‍ പാശ്ചാത്യ ലോകത്തും ഒരു ചൂടന്‍ വിഷയമാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല. 
പക്ഷെ ഈ ജോലി ചെയ്യുന്ന എല്ലാവരെയും ഇങ്ങനെ ലേബല്‍ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. വളരെ മഹത്തായ ഒരു ജോലി തന്നെയാണ് ഇത്. 

ബി പി ഓ : ഐ ടി അധിഷ്ടിത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ചീത്തപ്പേരുള്ള ഒരു ഗ്രൂപ്പ്‌. 
സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ , പ്രത്യേകിച്ച് ബാന്‍ഗ്ലൂര്‍ , പൊതുവേ പോക്ക് കേസുകള്‍ ആണെന്ന് നാട്ടിലുള്ള 'മാന്യര്‍' പറയാറുണ്ട്. അതിന്റെ മറുപടി ഞാന്‍ ഇവിടെ കുറിക്കുന്നില്ല. നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്ത്‌ ചോദിച്ചതാണ്. " ഡാ. അവിടെ ബി പി ഓ യും കാള്‍ സെന്റര് ഉം ഒക്കെ ഉള്ളതല്ലേ. വീക്ക്‌എന്‍ഡ് കറങ്ങാന്‍ പോകാന്‍ ഒരു കമ്പനി കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അല്ലെ" എന്ന്. എന്ത് കൊണ്ട് ഇവരെ പറ്റി ഇങ്ങനെ ഒരു അഭിപ്രായം ?
ഒന്ന് രണ്ടെണ്ണം ഞാന്‍ പറയാം. കോളേജ് കഴിഞ്ഞു തൊട്ടാല്‍ പൊട്ടുന്ന പ്രായത്തിലുള്ള പിള്ളേര്‍ ആണ് ഇതിലേക്ക് വരുന്നതില്‍ കൂടുതലും. ജോലി സമയമാണെങ്കില്‍ പലപ്പോഴും രാത്രിയിലും. 
നമ്മുടെ നാട്ടില്‍ വളരുന്ന ഒരു പെണ്‍ കുട്ടിക്ക് എത്രത്തോളം സ്വാതന്ത്ര്യമാണ് സമൂഹം അനുവദിച്ചു കൊടുത്തിരിക്കുന്നതെന്ന് അറിയാമല്ലോ. അപ്പോള്‍ പെട്ടെന്ന് കിട്ടുന്ന ഈ സ്വാതന്ത്ര്യം അവര്‍ പല നിലയിലും ആഘോഷിക്കും. അത് കൊണ്ടാവാം ഒരു പക്ഷെ ഈ ജോലി ചെയ്യുന്ന കുട്ടികള്‍ പൊതുവേ കുറച്ചു ഡൈനാമിക് ആണ് . ഒരു ആണും പെണ്ണും ഒരുമിച്ചു പോകുന്നത് കണ്ടാല്‍ നെറ്റി ചുളിക്കുന്ന നമ്മുടെ നാട്ടില്‍ പിന്നെ വേറെന്തെങ്കിലും വേണോ.

ലോറി ഡ്രൈവര്‍ : പണ്ട് തൊട്ടേ കണ്ടിട്ടുള്ള ലോറി ഡ്രൈവര്‍മാര്‍ എല്ലാം ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ വിഷയ തല്പരര്‍ ആയിട്ടാണ് കണ്ടിട്ടുള്ളത്. സിനിമയില്‍ പണ്ടത്തെ ബലാത്സംഗ വീരന്മാരില്‍ പലരും ലോറി ഓടിക്കുകയായിരുന്നു. എയിഡ്സ് പരത്തുന്നതില്‍ ആരാണ് മുമ്പില്‍ എന്ന പല പഠനങ്ങളിലും ലോറി ഡ്രൈവര്‍മാരും ടാക്സി ഡ്രൈവര്‍മാരും ആണ് മുന്‍നിരയില്‍ എത്തിയിട്ടുള്ളത്. ദീര്‍ഘ ദൂര ഓട്ടം പോകുന്ന പലരും ആഴ്ചകള്‍ കഴിഞ്ഞാണ് തിരികെയെതുന്നത്. 
ശാരീരികമായും മാനസികമായും കഠിന പ്രയത്നം വേണ്ടി വരുന്ന ജോലിക്കിടയില്‍ അവര്‍ സൗകര്യം കിട്ടുമ്പോള്‍ സുഖം തേടി പോകുന്നത് സ്വാഭാവികം. 

ആയുര്‍വേദ തിരുമ്മു കേന്ദ്രങ്ങള്‍ : ഇപ്പൊ തിരുമ്മു കേന്ദ്രം എന്ന് കേട്ടാലെ ജനങ്ങളുടെ നെറ്റി ചുളിയും. തിരുമ്മു കേന്ദ്രം എന്ന ബോഡ് വച്ചിട്ട് വേറെ കലാ പരിപാടികള്‍ ചെയ്യുന്ന ചില സാമൂഹ്യ വിരുദ്ധര്‍ ആണ് ഇതിനു ഇങ്ങനെ ഒരു ചീത്തപ്പേര് നേടി കൊടുത്തത്. ഇവരെ പറ്റി പറയുന്നതില്‍ എത്രത്തോളം വാസ്തവം ഉണ്ട് എന്നത് അന്വേഷണാര്‍ഹമായ ഒരു വിഷയമാണ്.

ഞാന്‍ മുകളിലെഴുതിയതു പൊതുവേ അറിയപ്പെടുന്ന ചില കാര്യങ്ങളാണ്. പക്ഷെ ഈ മേഘലകളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ് പിഴകള്‍ എന്ന അഭിപ്രായം എനിക്കില്ല. 
 ഇതിനെക്കാള്‍ മാരകമായ രീതിയില്‍ മാനസിക അര്‍ബുദം ബാധിച്ച ആള്‍ക്കാര്‍ നമ്മുടെ ഇടയിലുണ്ട്. ഗള്‍ഫിലുള്ളവരുടെ ഭാര്യമാര്‍ ഒക്കെ ആരെയെങ്കിലും കിട്ടാന്‍ ഒന്ന് മുട്ടി നില്‍ക്കുകയാണെന്ന് പറഞ്ഞു നടക്കുന്നവര്‍ ഉദാഹരണം. ഇതില്‍ സ്ത്രീകളും പെടും എന്നതാണ് കഷ്ടം. കുഴപ്പം മഞ്ഞ ബാധിച്ച മലയാളിയുടെ മനസ്സിനാണ്‌. തനിക്കു കിട്ടാത്തത് വേറൊരാള്‍ക്ക് കിട്ടണ്ട എന്ന ഒരേ ഒരു ആഗ്രഹം മാത്രമാണ് ഇതിനൊക്കെ പിന്നില്‍. തരം കിട്ടിയാല്‍ വേലി ചാടുന്നതില്‍ എല്ലാവരും ഒരുപോലെയാണ്. നമ്മള്‍ ഇതൊക്കെ തുറന്നു പ്രകടിപ്പിക്കണം എന്നല്ല. പക്ഷെ പ്രായപൂര്‍ത്തി ആയ ഒരു പുരുഷനും സ്ത്രീയും സമൂഹത്തിനു ഒരു ഉപദ്രവവും ചെയ്യാതെ ഒരുമിച്ചു ജീവിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ? അത് അവരുടെ തികച്ചും സ്വകാര്യമായ ഒരു സംഗതി അല്ലേ ? പാശ്ചാത്യ രാജ്യങ്ങളില്‍ എന്ത് കൊണ്ടാണ് ബന്ധങ്ങള്‍ പെട്ടെന്ന് വേര്‍ പിരിയുന്നത് എന്നറിയാമോ ? നിങ്ങള്‍ വിചാരിക്കുന്നത് പോലെ അവര്‍ ബന്ധങ്ങള്‍ക്ക് വില കല്പിക്കാത്തവര്‍ ആയതു കൊണ്ടല്ല. മറിച്ചു അതിനെ ഏറ്റവും ഗൌരവത്തോടെ കാണുന്നത് കൊണ്ടാണ്. നമ്മുടെ നാട്ടിലെത് പോലെ രണ്ടു പേര്‍ വിവാഹം കഴിച്ചാല്‍ ഒട്ടും ഒത്തു പോകാന്‍ പറ്റാത്ത സ്വഭാവമായാലും അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്ന പരിപാടി അവിടെയില്ല. അവിടെയുള്ള രണ്ടു പേര്‍ തമ്മിലുള്ള ബന്ധം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായിരിക്കും. അങ്ങനെ മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് കാണുമ്പോഴാണ് അവര്‍ വേര്‍പിരിയുന്നത്. അവരുടെ വിവാഹങ്ങള്‍ പലതും വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ചതിനു ശേഷമാണ് നടക്കുന്നത്.  നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെയാണ് നശിപ്പിക്കുന്നതും നല്ലതാക്കുന്നതും എന്നതാണ് അവരുടെ തിയറി എന്ന് തോന്നുന്നു.  ഹോളണ്ടില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് ഉദാഹരണം. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും അവിടെ ജീവിക്കാം. എല്ലാം നിയമ വിധേയമാണ് അവിടെ. വ്യഭിചാരം, മയക്കു മരുന്ന് അങ്ങനെ എല്ലാം. ആരും നിങ്ങളുടെ റിലേഷന്‍ഷിപ്പിനെ ചോദ്യം ചെയ്യാന്‍ വരില്ല അവിടെ. 
It is your life, and it's only you screwing it up എന്നതാണ് അവരുടെ നിലപാട് . ഇതില്‍ നിന്നൊക്കെ ഉള്ള വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ലെവല്‍ വരെ പോകണമെന്നില്ല. പക്ഷെ അറ്റ്‌ ലീസ്റ്റ് ബാക്കിയുള്ളവന്റെ ജീവിതത്തില്‍ അകാരണമായി ഇടപെടാനുള്ള നമ്മുടെ ത്വര അവസാനിപ്പിച്ചേ പറ്റൂ. 


2011, ജൂൺ 29, ബുധനാഴ്‌ച

കുഞ്ഞുണ്ണി ഈസ്‌ ക്രെയിന്‍ M A




    ഇന്നലെ ടി വി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഒരു പരസ്യം കണ്ടു. ഒരു പയ്യന്‍ പണിയൊന്നുമില്ലാതെ വെറുതെ നാക്കുന്നു. പിന്നീട് അവന്‍ ഒരു ലിഫ്റ്റ്‌ മെക്കാനിക് കോഴ്സ് പഠിക്കുന്നു. അത് കഴിഞ്ഞു വന്‍ സെറ്റപ്പില്‍ വന്നിറങ്ങുന്നു. പിന്നെ കണ്ടത് ഒരു ക്രെയിന്‍ മെക്കാനിക്കിന്റെ കഥ. ക്രെയിന്‍ വര്‍ക്ക് ചെയ്യിക്കാന്‍ ഒരു കോഴ്സ് പഠിച്ചിട്ടു അവന്‍ ഗള്‍ഫില്‍ പോയി തകര്‍ക്കുന്നു. അപ്പോഴതാ വരുന്നു ഇങ്ങനത്തെ വന്‍ കോഴ്സുകളുടെ ഒരു നിര. ജെ സി ബി ഓപെറേഷന്‍, ഫയര്‍ എഞ്ചിനീയറിംഗ്, സേഫ്റ്റി എഞ്ചിനീയറിംഗ് അങ്ങനെ അങ്ങനെ. ഒരുപാടു സംശയങ്ങളുമായാണ് ഞാന്‍ അതെല്ലാം കണ്ടു തീര്‍ത്തത്. ഇവര്‍ ഈ പറയുന്ന പോലെ സാദ്ധ്യതകള്‍ ഈ കോഴ്സിനുണ്ടോ ? വളരെ ലാഘവത്തോടെ ആണ് ഈ പരസ്യത്തില്‍ അവര്‍ അവകാശ വാദങ്ങള്‍ ഉയര്‍ത്തുന്നത്. ഗള്‍ഫില്‍ മുഴുവന്‍ ബഹു നില കെട്ടിടങ്ങള്‍ ആണ്. എല്ലാത്തിലും ഒരു ലിഫ്റ്റ്‌ എന്തായാലും ഉണ്ടാവും. ഒരു ലിഫ്റ്റ്‌ ഉണ്ടെങ്കില്‍ ഒരു ലിഫ്റ്റ്‌ മെക്കാനിക്കും ഉണ്ടാവും. അതുകൊണ്ട് നിങ്ങള്‍ക്ക് ജോലി കിട്ടാത്ത അവസ്ഥ ഒരിക്കലും ഉണ്ടാവില്ല എന്നാണു പറയുന്നത്. അത് പോലെ തന്നെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി എഞ്ചിനീയറിംഗ് ഉം. ദുബായില്‍ ഉള്ള എന്റെ ഒരു സുഹൃത്തിനോട്‌ ഞാന്‍ ഇതേപറ്റി അന്വേഷിച്ചു. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുമായി ചെന്നത് കൊണ്ട് മാത്രം ജോലി കിട്ടണമെന്നില്ല എന്നും കൂടിപ്പോയാല്‍ ഒരു അസിസ്റ്റന്റ്‌ ജോലി മാത്രം പ്രതീക്ഷിച്ചാല്‍ മതി എന്നുമാണ് അവന്‍ പറഞ്ഞത്.

മലയാളിക്ക് സര്‍ട്ടിഫിക്കറ്റിനോടുള്ള ആര്‍ത്തി പണ്ടേ ഉള്ളതാണല്ലോ. എന്ത് പഠിച്ചാലും ഒരു സര്‍ടിഫിക്കറ്റ് കിട്ടിയാലേ അത് പൂര്‍ണമാവൂ എന്നൊരു വിശ്വാസം ഒരു ശരാശരി മലയാളിക്കുണ്ട്‌.
പണ്ട് ഞാന്‍ ഒരു കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു സുഹൃത്ത്‌ ചോദിച്ച ആദ്യ ചോദ്യം ഇതാണ്. സര്‍ട്ടിഫിക്കറ്റ് കിട്ടുമോ എന്ന്. തമാശ എന്താന്നു വച്ചാല്‍ ആ ഇന്‍സ്ടിട്യൂട്ടില്‍ ചെന്നപ്പോ അവരും ആദ്യം പറഞ്ഞത് ഇതാണ്. നിങ്ങള്‍ക്ക് എല്ലാത്തിനും സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന്. എന്നാല്‍ ആ സര്‍ട്ടിഫിക്കറ്റ് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കാന്‍ ആരും മെനക്കെടില്ല. കയ്യക്ഷരം പഠിപ്പിക്കല്‍ മുതല്‍ തെങ്ങില്‍ കയറുന്നതിനു വരെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തിയിരുന്ന ഒരു സംസ്ഥാനം ആണ് കേരളം.

    ഇത് മാത്രമല്ല. വളരെ ഗൌരവമര്‍ഹിക്കുന്ന ഒരു വിഷയമാണ് മലയാളിയുടെ കരീര്‍ പ്ലാനിംഗ്.
പണ്ട് തൊട്ടേ ഒരു തൊഴില്‍ എന്ന  ചോദ്യം വരുമ്പോള്‍ തന്നെ നമ്മള്‍ ഗള്‍ഫിലെക്കാണ്  ആദ്യം നോക്കുന്നത്. അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അത് വഴി അങ്ങോട്ട്‌ പോകാന്‍ നോക്കും. പിന്നെ അടുത്തത് സര്‍ക്കാര്‍ ജോലി ആണ്. ഇത് രണ്ടും പറ്റിയില്ലെങ്കില്‍ മാത്രമാണ് സ്വകാര്യ കമ്പനികളില്‍ ജോലിക്ക് ശ്രമിക്കുന്നത് . പ്രൈവറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവന്‍ എപ്പോഴും രണ്ടാം കിടക്കാരന്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഇപ്പോഴും കേരളത്തിലുണ്ട്. നമ്മള്‍ മക്കളെ പഠിപ്പിക്കുന്ന കോഴ്സുകളും അങ്ങനത്തെതാണ്. പഠിച്ചു ഇറങ്ങിയാല്‍ അടുത്ത ദിവസം ജോലി കിട്ടുമെന്ന് വിശ്വസിക്കുന്ന കോഴ്സുകള്‍. ഇങ്ങനത്തെ പാവങ്ങളെ പറ്റിക്കാന്‍ വേണ്ടി ഉള്ള കളിപ്പീര് സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉള്ള പോലെ വേറെ എങ്ങും കാണില്ല. 

     തികച്ചും സാമ്പ്രദായിക രീതികള്‍ പിന്തുടരുന്നവരാണ് മലയാളികള്‍. മാത്രമല്ല നമ്മുടെ പല കരിയര്‍ പ്ലാനുകളും immediate results മാത്രം ലക്‌ഷ്യം വച്ചാണ്. ഉദാഹരണത്തിന് ഇപ്പൊ ഏറ്റവും കൂടുതല്‍ ജോലി സാധ്യതകളും കനത്ത പ്രതിഫലവും ലഭിക്കുന്ന ഒരു മേഖലയാണല്ലോ ഐ ടി.
കേരളീയരില്‍ ഭൂരിഭാഗം പേര്‍ക്കും ഐ ടി യിലേക്ക് തങ്ങളുടെ മക്കളെ വിടണം എന്നല്ലാതെ ഐ ടി മേഘലയില്‍ എന്തൊക്കെ തരം ജോലികള്‍ ആണുള്ളത്, അതിനു എന്താണ് പഠിക്കേണ്ടത് എന്ന് വലിയ പിടി ഇല്ല. ജോലി അന്വേഷിച്ചു പോകുന്ന നമ്മുടെ പിള്ളാരും അങ്ങനെ തന്നെയാണ്.
ആദ്യം ഒരു ചെറിയ കമ്പനിയില്‍ കയറുക. അത് കഴിഞ്ഞു ഏറ്റവും കൂടുതല്‍ പണം കിട്ടുന്ന ഒരു കമ്പനി കണ്ടു പിടിക്കുക. ഓണ്‍സൈറ്റ് ഒപ്പിക്കുക.. അല്ലാതെ ഏതു വഴിയില്‍ പോയാല്‍ അടുത്ത ലെവലിലേക്ക് കയറാം എന്നൊരു ചിന്ത പൊതുവേ കുറവാണ് നമ്മുടെ കുട്ടികള്‍ക്ക്. അവരുടെ കണ്ണില്‍ ഉള്ള ഏറ്റവും വലിയ ജോലി മാനേജര്‍ ആണ്. പീപ്പിള്‍ മാനേജ്‌മന്റ്‌ മാത്രം ചെയ്യുന്ന ഇന്ത്യന്‍ മാനേജര്‍മാര്‍ ആയിരിക്കും ഒരു പക്ഷെ അങ്ങനൊരു ചിന്ത അവരില്‍ ഉണ്ടാക്കിയത്. ഒരു  ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റ് അല്ലെങ്കില്‍ ഒരു R&D സ്ട്രീമിലേക്ക് പോകാന്‍ നമുക്ക് പൊതുവേ മടിയാണ്. കാരണം അത് കുറച്ചു കൂടി പ്രയത്നം ആവശ്യപ്പെടുന്ന ഒരു ജോലിയാണ്. ഇതിനു ഒരു കാരണം എന്താന്നു വച്ചാല്‍ നമ്മള്‍ ഇപ്പൊ ഏറ്റവും കൂടുതല്‍ ഹോട്ട് ആയ technology പഠിക്കാനാവും എപ്പോഴും പോവുക. മരിക്കുന്നത് വരെ നമ്മള്‍ പുതിയ പുതിയ technology പഠിക്കാന്‍ വേണ്ടി ഓടി നടക്കുകയും ചെയ്യും. എത്ര വര്‍ഷം എക്സ്പീരിയന്‍സ് ഉണ്ടെങ്കിലും ഒരു പ്രോഗ്രാമര്‍ ആയി ഇരിക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണ് നമ്മള്‍. പ്രായമായിട്ടും ആ വിഷയത്തോടുള്ള അഭിനിവേശം കാരണം പ്രോഗ്രാമര്‍ ആയി ജോലി ചെയ്യുന്ന സായിപ്പന്മാരെ പോലെ അല്ല കേട്ടോ ഇത്. ഡിസൈന്‍ , പ്ലാനിംഗ് മുതലായ പണികളില്‍ നമ്മള്‍ പിന്നോക്കം പോകുന്നത് ഇത് കൊണ്ടാണ്. ഇന്ത്യയുടെ സിലിക്കന്‍ വാലി ആയ ബംഗ്ലൂരില്‍ വന്നു നോക്കിയാല്‍ അറിയാം. മാനേജര്‍മാര്‍ മിക്കവാറും നോര്‍ത്ത് ഇന്ത്യന്‍സ് ആയിരിക്കും.ആന്ധ്രാക്കാരും മലയാളികളും തമിഴന്മാരും പണിഎടുത്തു തുടങ്ങുന്നത് ഒരു ലെവലില്‍ ആണ്. ബട്ട്‌ രണ്ടു വര്‍ഷം കഴിയുമ്പോള്‍ തന്നെ എങ്ങനെ ഒരു മാനേജര്‍ ആവാം എന്ന വിഷയത്തില്‍ പി എച് ഡി എടുത്തവരാണ് തെലുങ്കന്മാരും തമിഴന്മാരും. ഇവരേക്കാള്‍ ഉയര്‍ന്ന നിലവാരമുണ്ടെങ്കിലും നമ്മുടെ കുട്ടികള്‍ ഈ പാച്ചിലില്‍ പിന്നോക്കം പോവും. നമ്മുടെ പത്തിലൊന്ന് കഴിവില്ലാത്ത ഇവര്‍ അടുത്ത ലെവലിലെയ്ക്ക് പോവാന്‍ വേണ്ട സാധന സാമഗ്രികള്‍ പെട്ടെന്ന് തന്നെ സംഘടിപ്പിക്കും. തെലുങ്കന്മാര്‍ പൊതുവേ തരികിടകള്‍ ആണ്. ഫേക്ക് സര്ടിഫിക്കട്ടുകള്‍ ഉപയോഗിച്ച് അവര്‍ കാര്യം സാധിക്കും. 

വിഷയത്തില്‍ നിന്ന് അല്പം മാറിപ്പോയി. മുകളില്‍ പറഞ്ഞത് അല്പം വിശദമായി തന്നെ എഴുതേണ്ട ഒരു വിഷയമാണ്. ഐ ടി മേഖലയിലെ കരീര്‍ പ്ലാനിംഗ്. പിന്നെയാവട്ടെ. അപ്പൊ നമ്മുടെ ലിഫ്റ്റ്‌ മെക്കാനിക് / ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി  എഞ്ചിനീയറിംഗ് കോഴ്സുകളെ പറ്റിയാണ് പറഞ്ഞത്. ഇതിനു ജോലി സാദ്ധ്യതകള്‍ ഇല്ല എന്നല്ല. പക്ഷെ ഇവരൊക്കെ പരസ്യപ്പെടുതുന്നത് പോലുള്ള മെച്ചം കുറവാണ് എന്ന് മാത്രം. അത് കൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ വേണം ഇത് പഠിക്കാന്‍. ഈ ബ്ലോഗിന്റെ മിഡില്‍ ഈസ്റ്റ് വായനക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കാണല്ലോ ഇതൊക്കെ നേരിട്ട് കണ്ടു പരിചയം.

ഈ കോഴ്സിനെ കളിയാക്കിക്കൊണ്ടോ അത് പഠിച്ചവരെ കളിയാക്കിക്കൊണ്ടോ അല്ല ഈ പോസ്റ്റ്‌. സത്യം എന്താണ് എന്നറിയാനുള്ള ഒരു ശ്രമം മാത്രം 

വാല്‍കഷണം :
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്ന ഒരു പാപ്പാന്‍ ഉണ്ട്. അദ്ദേഹം വമ്പു പറയുന്ന കൂട്ടത്തില്‍ അടിച്ചു വിടുന്നതാണ്. പണ്ടൊരിക്കല്‍ പുള്ളിയുടെ പരാക്രമം കണ്ടപ്പോള്‍ തമ്പുരാന്‍ അഭിനന്ദിച്ച കാര്യം. കുഞ്ഞുണ്ണി ഈസ്‌ എലെഫന്റ്റ്‌ ബി എ എന്ന് അപ്പൊ തന്നെ സര്‍ട്ടിഫിക്കറ്റ് തന്ന കാര്യം. മലയാളിയുടെ ജീവിതത്തില്‍
സര്‍ട്ടിഫിക്കറ്റിനുള്ള വില എന്താണ് എന്ന് മനസ്സിലായില്ലേ ? :)

2011, ജൂൺ 26, ഞായറാഴ്‌ച

ബാംഗ്ലൂര്‍-കേരള ബസ്സുകള്‍ : എത്ര സുരക്ഷിതം ? നിങ്ങള്‍ അറിയാന്‍


ചിത്രത്തിന് കടപ്പാട് : ദി ഹിന്ദു 

     ഇന്നലെ രാത്രി സേലത്ത് നടന്ന വാഹന അപകടത്തില്‍ എട്ടു  പേര്‍ മരിച്ചു എന്ന വാര്‍ത്ത‍ കണ്ടു. രണ്ടു മലയാളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ കല്ലട ട്രാവല്‍സിന്റെ മള്‍ടി ആക്സില്‍ വോള്‍വോ ആണ് അപകടത്തില്‍ പെട്ടത്. സേലത്ത് വച്ച് ഇതൊരു ലോക്കല്‍ ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു. കല്ലട ബസ്സിന്റെ ഡ്രൈവര്‍ തെറ്റായ ലേനില്‍ വണ്ടി ഓടിച്ചതാണ് അപകട കാരണമെന്നു ഹിന്ദു പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സത്യം പറഞ്ഞാല്‍ ഈ സംഭവം കുറെ നാളുകളായി തുടര്‍ന്ന് വരുന്ന ചില സമാന സംഭവങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാണ്. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് പോയ ശാമ  ട്രാവല്‍സിന്റെ അത്യന്താധുനിക ബസ് ഇലക്ട്രോണിക്സ്‌ സിറ്റി എലിവേറ്റട്‌ ഹൈവേയുടെ മുകളില്‍ വച്ച് തീ പിടിച്ചിട്ടു അധിക നാളായില്ല. 



     കല്ലട ട്രാവല്‍സിന്റെ തന്നെ ഒരു ബസ് കോട്ടയം റൂട്ടില്‍ മറിഞ്ഞു രണ്ടു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ മരിച്ചിട്ടും അധിക നാളായിട്ടില്ല. ബാന്‍ഗ്ലൂര്‍ ചെന്നൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ പി എന്‍ ട്രാവല്‍സിന്റെ ബസ്സാണ് ഈ അടുത്തയിടയ്ക്ക് വെല്ലൂരിനടുത്തു മറിഞ്ഞു തീ പിടിച്ചു 22 പേരുടെ മരണത്തിനിടയാക്കിയത്.  രണ്ടാഴ്ച മുമ്പ് ഇവരുടെ തന്നെ വേറൊരു ബസ് വെല്ലൂരില്‍ ഒരാളെ ഇടിച്ചു കൊന്നു. ഇങ്ങനെ  പുറത്തറിഞ്ഞതും അറിയാത്തതുമായ എത്ര അപകടങ്ങള്‍.  നമ്മള്‍ യാത്ര ചെയ്യുന്ന ബസ്സുകള്‍ എത്ര സുരക്ഷിതമാണെന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നു. അതോടൊപ്പം തന്നെ ബാന്‍ഗ്ലൂര്‍ മലയാളികള്‍ അനുഭവിക്കുന്ന യാത്ര ദുരിതങ്ങളെ കുറിച്ചും അല്പം .

ടിക്കറ്റ്‌ ബുക്കിംഗ് : അഥവാ പിടിച്ചു പറി

കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും ഒരു മലയാളിക്ക് പോലും ഉപയോഗപ്പെടാത്ത തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത് സ്വകാര്യ ബസ് ലോബിയും റെയില്‍വേയും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് ആണെന്ന് പറയപ്പെടുന്നു. എന്തായാലും നാട്ടിലേക്ക് പോകാന്‍ നില്‍ക്കുന്ന മലയാളിയുടെ കീശ കീറുന്ന രീതിയിലുള്ള നിരക്കുകള്‍ ആണ് ഇവര്‍ക്ക്. ഉദാഹരണത്തിന് ബാന്‍ഗ്ലൂര്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു സ്ലീപ്പര്‍ ക്ലാസ്സ്‌ ടിക്കറ്റിനു മുന്നൂറു രൂപയില്‍ കൂടുതല്‍ വരില്ല. അതെ സമയം ഒരു സെമി സ്ലീപ്പര്‍ ബസ് ടിക്കറ്റ്‌ ഏറ്റവും കുറഞ്ഞത്‌ 550 രൂപ ആകും. അത് തന്നെ വോള്‍വോ ആണെങ്കില്‍ 800 രൂപ, മള്‍ടി ആക്സില്‍ ആണെങ്കില്‍ 900 ഇങ്ങനെ ഒക്കെ ആണ് റേറ്റുകള്‍. ഒപ്പം പറയട്ടെ. ബസ്സുകള്‍ നാലോ അഞ്ചോ തരമാണ്. നമ്മുടെ നാട്ടിലെ സാധാരണ ടൂറിസ്റ്റ് ബസ്സുകള്‍ പോലത്തെ ത്രീ സീറ്റര്‍ ബസ്സുകള്‍. ഒരു വരിയില്‍ 2 + 1 എന്ന പോലത്തെ സീറ്റിംഗ് എന്ന് ചുരുക്കം. ഇത് പോലത്തെ വോള്‍വോ ബസ്സും ഉണ്ട്. പിന്നെ ഉള്ളത് കിടന്നു പോകാവുന്ന, ബര്‍ത്തുകള്‍ ഉള്ള സ്ലീപ്പര്‍ ബസ്സുകള്‍. അടുത്തത് മള്‍ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍. ഇതിനു നീളവും സീറ്റിംഗ് കപ്പാസിറ്റിയും കൂടുതല്‍ ആയിരിക്കും. പിന്നെയുള്ളത് ഓര്‍ഡിനറി ഏ സി ബസ്സുകള്‍. കൂടാതെ ഈ അടുത്ത കാലത്തായി ഇസുസു ഇറക്കിയ മോള്‍ഡട്‌ ബോഡി ഉള്ള ബസ്സുകളും ഉണ്ട്. 
വെള്ളിയാഴ്ച ആണ് ഇവിടെ നിന്ന് നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത്. അന്ന് ഈ ടിക്കറ്റുകള്‍ തന്നെ ആയിരത്തി അഞ്ഞൂറ് രൂപ വരെ കൊടുത്തു വാങ്ങാനും വില്കാനും ആളുണ്ട്. 
ഓണം, ക്രിസ്മസ് , വിഷു , ഈസ്റര്‍ മുതലായ അവധികളില്‍ ഇവര്‍ കൃത്രിമമായി ടിക്കറ്റ്‌ ദൌര്‍ലഭ്യം സൃഷ്ടിക്കും. ആ സീസണില്‍ ടിക്കറ്റിനു ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം എവിടെ ചെന്ന് ചോദിച്ചാലും ഒരേ മറുപടി ആയിരിക്കും. റെഗുലര്‍ ബസ്സില്‍ ടിക്കറ്റ്‌ ഇല്ല. സ്പെഷ്യല്‍ ബസ് ഉണ്ടെന്നു. സ്പെഷ്യല്‍ ബസ് എന്ന് വച്ചാല്‍ മടിവാലയില്‍ നിന്നോ ( ഇവിടെ നിന്നാണ് കേരളത്തിലേക്കുള്ള ഭൂരിഭാഗം സ്വകാര്യ ബസ്സുകളും പുറപ്പെടുന്നത് ) ഖലാസി പാളയത്ത് നിന്നോ ഒരു പിക്ക് അപ്പ്‌ ബസ്സില്‍ കയറി അതിര്‍ത്തി ആയ ഹോസൂരില്‍ ചെന്ന് വേറെ ബസ്സില്‍ കയറണം. ഇതിന്റെ ചാര്‍ജ് മള്‍ടി ആക്സില്‍ വോള്‍വോയേക്കാള്‍ കൂടുതലാണെങ്കിലും ഏതെങ്കിലും പഴകിയ പൊട്ടി പൊളിഞ്ഞ ബസ് ആയിരിക്കും മിക്കവാറും ഉണ്ടാവുക. അത് തന്നെ എപ്പോഴാണ് പുറപ്പെടുക എന്ന് ഒരു ഉറപ്പും ഉണ്ടാവില്ല. എട്ടു മണിക്ക് വിടും എന്ന് പറഞ്ഞ ഒരു ബസ്സിനു രാത്രി പതിനൊന്നു മണി വരെ കാത്തിരുന്ന ഒരു ഓണതലേന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. തിരിച്ചു ഞായറാഴ്ച ഇതേ സ്ഥിതിവിശേഷമാണ് നാട്ടില്‍ നിന്ന് ഇങ്ങോട്ടേക്ക്.

എന്ത് കൊണ്ട് ഇത്രയും അപകടങ്ങള്‍ ?

ഈ സര്‍വീസുകള്‍ എന്തുകൊണ്ട് ഇത്രയും അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പരിശോധിക്കാം.
ദുശാസ്സനന്‍ കണ്ടെത്തിയ ചില കാരണങ്ങള്‍ താഴെ കുറിക്കുന്നു. 

പരിചയ സമ്പന്നരായ ഡ്രൈവര്‍മാരുടെ അഭാവം - ടെംപററി പെര്‍മിറ്റ്‌ എടുത്തു ഓടിക്കുന്ന    സ്പെഷ്യല്‍ ബസ്സുകളില്‍ മിക്കവാറും അവസാന നിമിഷമായിരിക്കും ഒരു ഡ്രൈവറെ തപ്പി പിടിച്ചു കൊണ്ട് വരുന്നത്.ഹൈവേ ഡ്രൈവിംഗ് പരിചയമില്ലാത്ത ഇവര്‍ പലപ്പോഴും എടുക്കുന്ന തെറ്റായതീരുമാനങ്ങളും മറ്റും അപകടത്തിലേക്ക് നയിക്കും. തമിഴ് നാട്ടില്‍, പ്രത്യേകിച്ച് കോയമ്പത്തൂര്‍ - സേലം ഭാഗത്ത്‌ അപകടങ്ങള്‍ കൂടാന്‍ ഒരു കാരണം ഇതാണ്. നല്ല നിലവാരമുള്ള, വീതിയുള്ള മികച്ച റോഡുകള്‍ ആണ് ഇവിടെയുള്ളത്. അത് കൊണ്ട് തന്നെ മിക്ക വാഹനങ്ങളും അതി വേഗത്തില്‍ ആയിരിക്കുകയും ചെയ്യും. വലതു വശത്തുള്ള ഹൈ സ്പീഡ് സോണില്‍ വണ്ടി ഓടിക്കുമ്പോള്‍ നമ്മുടെ ഡ്രൈവിംഗ് പരിചയം വളരെ വളരെ അത്യാവശ്യവും നിര്‍ണായകവും ആണ്. പുതിയ ഡ്രൈവര്‍മാര്‍ ഇവിടെ തോന്നിയ പോലെ വണ്ടി ഓടിക്കുന്നത് അപകടത്തിനു ഒരു കാരണമാണ്. ആവശ്യത്തിനു വിശ്രമം എടുക്കാതെ വീണ്ടും ട്രിപ്പുകള്‍ ഓടിക്കുന്ന ചില ഡ്രൈവര്‍മാരും ഉണ്ട്. ഇനി ഇതൊന്നും അല്ലെങ്കിലും അപകടത്തിനിരയാക്കുന്ന വേറൊരു പ്രധാന കാരണം ഉണ്ട്. പ്രത്യേകിച്ച് തമിഴ് നാട് റോഡുകളില്‍. ഇത്രയും റോഡ്‌ സെന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ വേറെ ഒരു സംസ്ഥാനത്തിലും ഉണ്ടാവില്ല. അത്രയ്ക്ക് വിവരമില്ലായ്മയും മണ്ടത്തരവും അഹങ്കാരവും ആണ് തമിഴ് ഡ്രൈവര്‍മാര്‍ പൊതുവേ കാണിക്കുന്നത്. തമിഴ് നാട് ഹൈവെകളില്‍ വണ്ടി ഓടിച്ചിട്ടുള്ളവര്‍ക്കറിയാം ഇത്. റോഡിലെ surprice elements ഏറ്റവും കൂടുതല്‍ ആണ് ഇവിടെ . തമിഴന്മാരുടെ ദേശീയ വാഹനമായ ലൂണയിലോ ടി വി എസ് മോപ്പടിലോ ഇവന്മാര്‍ എപ്പോഴാണ് 
റോഡില്‍ പ്രത്യക്ഷപ്പെടുക എന്ന് പറയാന്‍ പറ്റില്ല. ഇതില്‍ ഏറ്റവും മാരകം എന്ന് പറയുന്നത് മള്‍ടി ലേന്‍ റോഡുകളില്‍ ആണ്. ഹൈവെയില്‍ മിക്കയിടത്തും ഉള്ള മീഡിയനുകള്‍ വളരെ ഉയരത്തിലായിരിക്കും. ആരും റോഡ്‌ ക്രോസ് ചെയ്തു കയറി അപകടങ്ങള്‍ ഉണ്ടാക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ ആണ്. ഉദാഹരണത്തിന് ഒരു ഫോര്‍ ലേന്‍ റോഡ്‌ എടുക്കു. അങ്ങോട്ട്‌ രണ്ടു വരിയും ഇങ്ങോട്ട് രണ്ടു വരിയും ആണ് ഇത്തരം റോഡുകളില്‍. ഇതില്‍ ചിലപ്പോള്‍ ഒരു ഗ്യാപ് കാണണമെങ്കില്‍ ചിലപ്പോ കിലോമീറ്ററുകള്‍ പോകേണ്ടി വരും. അതൊഴിവാക്കാന്‍ ഇവന്മാര്‍ ഇതേ റോഡില്‍ കൂടി തന്നെ എതിര്‍ ദിശയില്‍ വരും. അതും ഹൈ സ്പീഡ് സോണ്‍ ആയ വലതു വശത്ത് കൂടി. പെട്ടെന്ന് വലതു വശത്ത് മുഖാമുഖം പ്രത്യക്ഷപ്പെടുന്ന ഇത്തരം ഡ്രൈവര്‍മാരെ ഇടിച്ചു തെറിപ്പിക്കുകയല്ലാതെ ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഇത്തരം മണ്ടന്മാരെ രക്ഷിക്കാനുള്ള ചില ഡ്രൈവര്‍മാരുടെ ശ്രമവും അപകടത്തില്‍ കലാശിക്കാറുണ്ട്.അത് പോലെ തന്നെയാണ് റോഡിലെ വഴി തിരിവുകളും. പെട്ടെന്നായിരിക്കും നിങ്ങള്‍ ഡ്രൈവ് ചെയ്തു പോകുന്ന റോഡ്‌ തൊണ്ണൂറു ഡിഗ്രി തിരിഞ്ഞു മുന്നോട്ട് പോകുന്നത്. സ്വാഭാവികമായും ഡിവയിഡര്‍ നിങ്ങള്‍ക്ക് നേര്‍ക്ക്‌ നേര്‍ വരും.  ഇതില്‍ ഡ്രൈവറുടെ പരിചയ സമ്പന്നത ഒരു പ്രധാന ഘടകം ആണ്.  ഈ അപകടങ്ങള്‍ ഒക്കെ നിരീക്ഷിച്ചാലറിയാം  ഇപ്പറഞ്ഞതിന്റെ പ്രാധാന്യം .


അതി വേഗം - മിക്കപ്പോഴും സമയത്ത് പുറപ്പെടാത്ത ഇത്തരം ബസ്സുകള്‍ സമയത്ത് എത്തി ചേരാന്‍ വേണ്ടി സമയം മാനേജ് ചെയ്യുന്നത് അതി വേഗത്തില്‍ വണ്ടി ഓടിച്ചു കൊണ്ടാണ്. രാത്രി നിങ്ങള്‍ ഉറങ്ങാതെ കുറച്ചു നേരം ഇരുന്നു നോക്ക്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ വണ്ടിയുടെ മാക്സിമം സ്പീഡില്‍ ആയിരിക്കും പറപ്പിക്കുന്നത്. വോള്‍വോ , മെര്‍സിഡിസ്  പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡ്‌ ബസ്സുകള്‍ ഇത്തരം സ്പീഡില്‍ ഓടാന്‍ തന്നെ വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്‌. അതിന്റെ കണ്ട്രോളുകള്‍ ഒക്കെ വളരെ പെട്ടെന്ന് ഉപയോഗിക്കാവുന്ന രീതിയില്‍ ആണ് നല്‍കിയിരിക്കുന്നത്. 
കൂടുതല്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്‌ ഇന്റലിജന്റ് മൈക്രോ പ്രോസ്സസര്‍ മോഡ്യൂളുകള്‍ ആണ്. വേഗം കൂടുംതോറും വോവ്ലോ ബസ്സുകള്‍ അടിഭാഗം  റോഡിനോടു കൂടുതല്‍ അടുപ്പിച്ചു സ്ടെബിലിറ്റി കൂട്ടും. അതിന്റെ രൂപവും ഏറോ ഡയനാമിക് ആണ്.  ഇതൊക്കെ കൊണ്ട് തന്നെ അത് മറിയാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ അത്തരം ബസ്സുകളും മറിയുന്നതിനു ഒരു കാരണം അതിനു കംബാറ്റിബിള്‍ അല്ലാത്ത രീതിയിലുള്ള ഡ്രൈവിംഗ് ആണ്.  ഇത്തരം ഡ്രൈവിംഗ് സാധാരണ സെമി സ്ലീപ്പര്‍ ബസ്സുകളില്‍ പരീക്ഷിച്ചാല്‍ ഫലം കുറെ കൂടി കടുത്തതായിരിക്കും. ബസ്സിന്റെ ഉയരത്തിന് ഒപ്പം തന്നെ ലഗേജ് മുകളില്‍ കയറ്റിയ സെമി സ്ലീപ്പര്‍ ബസ്സുകള്‍ മറിയാനുള്ള ചാന്‍സ് വളരെ കൂടുതല്‍ ആണ്. ഇത്തരം ബസ്സുകള്‍ ഓടിച്ചു പരിചയമില്ലാത്ത ഒരു ഡ്രൈവര്‍ വളവുകളിലും മറ്റും അതിവേഗം പരീക്ഷിച്ചാല്‍ അപകടം എപ്പോ ഉണ്ടായി എന്ന് ചോദിച്ചാല്‍ മതി.

ബസ്സുകളുടെ ഗുണ നിലവാരം - ഇതൊരു പ്രധാന കാരണമാണ്. വോള്‍വോ, ഇസുസു, ബെന്‍സ് എന്നീ ബ്രാന്‍ഡുകള്‍ ഒഴിച്ചാല്‍ മിക്ക സ്വകാര്യ ബസ്സുകളും പൊട്ടി പൊളിഞ്ഞ ബോഡിയുമായാണ് ഓടുന്നത്. കൃത്യമായി പ്രവര്‍ത്തിക്കാത്ത ബ്രേക്കുകള്‍ , ഇടയ്ക്ക് സ്ടക്ക് ആവുന്ന ഗിയറുകള്‍ , തേഞ്ഞു തീര്‍ന്ന , ഗ്രിപ്പ് ഇല്ലാത്ത ടയറുകള്‍ എന്നിങ്ങനെ പരാധീനതകള്‍ പലതാണ്. പണം ഉണ്ടാകുക എന്ന ലക്ഷ്യത്തോട് കൂടി മാത്രം ഓടുന്ന ഇത്തരം ബസ്സുകള്‍ എന്തൊക്കെ അപകടം ഉണ്ടാക്കാം എന്ന് അത് ഓടിക്കുന്നവന് പോലും പറയാന്‍ പറ്റില്ല. ഫിട്നസ് സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് ചിലപ്പോഴൊക്കെ ഇവര്‍ ഇത് ഓടിക്കുന്നത്. ഒരിക്കല്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടി ഒരു ബസ്സില്‍ കയറിയ ഞാന്‍ ഡ്രൈവര്‍ നോട് ചോദിച്ചു ഇത് എപ്പോ കൊല്ലത്ത് എത്തുമെന്ന്. അങ്ങേര്‍ പറഞ്ഞത് കേട്ടിട്ട് ഞാന്‍ അറിയാതെ ചിരിച്ചു പോയി. വരവേല്‍പ്പ് എന്ന ചിത്രത്തില്‍ 
ഇന്നസെന്റ് അവതരിപ്പിക്കുന്ന ഡ്രൈവര്‍നോട് ഒരു അമ്മൂമ്മ വന്നു ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്. 
മോനേ ഇത് എപ്പോ ചെത്തികടവില്‍ ഇതും എന്ന്. അപ്പൊ ഇന്നസെന്റ് പറയുന്ന മറുപടി ആണ്.
'അതൊന്നും ഇപ്പ പറയാന്‍ പറ്റില്ല. എത്തിയാല്‍ എത്തി. അതന്നേ' എന്ന്. 

ഇനി നമ്മുടെ രണ്ടു സര്‍ക്കാര്‍ ബസ് സര്‍വീസുകളെ പറ്റി അല്പം. ട്രെയിന്‍ ഒഴിച്ചാല്‍ അടുത്ത രണ്ടു ബെറ്റര്‍ ആള്‍ട്ടര്‍നെടീവ്സ്.

കര്‍ണാടക കെ എസ് ആര്‍ ടി സി - അത്യുഗ്രന്‍ -

കര്‍ണാടക കെ എസ് ആര്‍ ടി സി നാട്ടിലേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. അവരുടെ സര്‍വീസ് വളരെ നിലവാരം പുലര്‍ത്തുന്നതാണ്. ടിക്കറ്റ്‌ ബുക്കിംഗ് വളരെ എളുപ്പമാണ്. നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാം. അല്ലെങ്കില്‍ മുക്കിനു മുക്കിനു ബുക്കിംഗ് കേന്ദ്രങ്ങള്‍ ഉണ്ട്. അവിടെ പോയി ബുക്ക് ചെയ്യാം. കൃത്യ നിഷ്ഠ, ബസ്സുകളുടെ ശുചിത്വം എന്നീ കാര്യങ്ങളില്‍ അവര്‍ ബെറ്റര്‍ ആണ്. മാത്രമല്ല യാത്രക്കാരോടുള്ള പെരുമാറ്റവും. നിങ്ങള്‍ക്ക് ഏ സി ബസ്സുകളില്‍ ബ്ലാങ്കറ്റും കുടിക്കാന്‍ മിനറല്‍ വാട്ടറും ലഭിക്കും. മുഖം തുടയ്ക്കാന്‍ ഫേസ് വൈപ്പും.
ഒരിക്കല്‍ എനിക്ക് കിട്ടിയത് ഏറ്റവും പുറകിലത്തെ സീറ്റ് ആണ്. അതും കൃത്യം നടുക്ക്. രാത്രി ചെറിയ മയക്കത്തിലേക്കു വീണ എന്നെ കണ്ടക്ടര്‍ ഉണര്‍ത്തി സീറ്റ് ബെല്‍റ്റ്‌ ഇടീച്ച ശേഷമാണ് ഉറങ്ങാന്‍ അനുവദിച്ചത്. അത്രയ്ക്ക് ശ്രദ്ധയാണ് അവര്‍ക്ക്. 

കേരളാ കെ എസ് ആര്‍ ടി സി - നമ്മളും ഒട്ടും മോശമല്ല. 

കുറച്ചു കാലം മുമ്പ് കേരള ആര്‍ ടി സി ബസ്സുകളില്‍ യാത്ര ചെയ്യുന്നത് തലവേദന പിടിച്ച ഒരു കാര്യമായിരുന്നു. മജെസ്ടിക് ബസ് സ്ടാന്റില്‍ പോയി ബുക്ക് ചെയ്യണം. വളരെ ചുരുക്കം ബോഡിംഗ് പൊയന്റുകള്‍, പൊട്ടി പൊളിഞ്ഞ ബസ്സുകള്‍ അങ്ങനെ ദുരിതം പിടിച്ച അനുഭവം ആയിരുന്നു.
എന്നാല്‍ ഇപ്പൊ നമ്മള്‍ ഒരുപാട് മുന്നേറി കഴിഞ്ഞിരിക്കുന്നു. കേരള ആര്‍ ടി സി ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റില്‍ കൂടി നിങ്ങള്‍ക്ക് വീട്ടിലിരുന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. വളരെ ലളിതമായ വെബ്സൈറ്റ് ആണ്. ഇതു സാധാരണക്കാരനും സ്വയം ചെയ്യാവുന്ന രീതിയില്‍ ആണ്.വളരെ പഴക്കം ചെന്ന രണ്ടു വോള്‍വോ ബസ്സുകള്‍ കഴിവതും വൃത്തിയാക്കി സൂക്ഷിച്ചു ആണ് കെ എസ് ആര്‍ ടി സി ഇത് നടത്തിക്കൊണ്ടു പോകുന്നത്.  ഒപ്പം പറയട്ടെ , അവര്‍ തന്നിരിക്കുന്ന ഹെല്പ് ഡസ്ക് വളരെ നല്ല രീതിയിലുള്ള മറുപടികള്‍ ആണ് തരുന്നത്. ഏറ്റവും ആകര്‍ഷകമായി തോന്നിയത് ഇവിടത്തെ കേരള ആര്‍ ടി സി ജീവനക്കാരുടെ പെരുമാറ്റമാണ്. മജസ്ടിക് ബസ് സ്ടാന്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ വിളിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് വളരെ മര്യാദയോടും ബഹുമാനത്തോടും കൂടിയ കൃത്യമായ മറുപടികള്‍ ലഭിക്കും. കുറച്ചു കാലം മുമ്പ് ഒരിക്കല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഞാന്‍ ഇത് ഒന്ന് പരീക്ഷിച്ചു. അവരുടെ പെരുമാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. ബസ്സിലെ കണ്ടക്ടര്‍ ന്റെ മൊബൈല്‍ നമ്പര്‍ വരെ അവര്‍ തന്നു. കണ്ടക്ടര്‍ ചൂടാവുമോ എന്ന് പേടിച്ചു പേടിച്ചു ആ നമ്പറില്‍ വിളിച്ചപ്പോള്‍ അതിനേക്കാള്‍ മികച്ച രീതിയിലുള്ള മറുപടി കിട്ടി. മാത്രമല്ല ബസ്സിനു എന്തെങ്കിലും തകരാറുണ്ടായി കിടക്കേണ്ടി വന്നാലല്ലാതെ വളരെ കൃത്യ സമയം പാലിക്കുന്നതാണ് അവരുടെ സര്‍വീസുകള്‍. അഭിനന്ദനീയവും അനുകരണീയവും ആണ് ഇതെന്ന് പറയാതെ വയ്യ. യാത്ര നിരക്കുകളും നമുക്ക് താങ്ങാവുന്നതാണ്. വോള്‍വോ  ബസ്സില്‍ തിരുവനന്തപുരത്തേക്ക് ആയിരത്തി അഞ്ഞൂറ് രൂപ വരെ  സ്വകാര്യ ബസ്സുകാര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ വെറും 810 രൂപ ആണ് കെ എസ് ആര്‍ ടി സി ഈടാക്കുന്നത്. ഒരു പരാതി എനിക്കുള്ളത് ഇവരുടെ ബസ്സുകളെ പറ്റിയാണ്. കൂടുതല്‍ മികച്ച ബസ്സുകള്‍ ഈ റൂട്ടില്‍ ഇടണം എന്നൊരു അപേക്ഷ ഉണ്ട്. കോഴിക്കോട്, കണ്ണൂര്‍ മുതലായ വടക്കന്‍ ജില്ലകളിലേക്ക് നമ്മുടെ നാട്ടില്‍ ഓടുന്ന തരം സാധാരണ ഫാസ്റ്റ് പാസ്സന്ജര്‍ ബസ്സുകള്‍ ആണ് ഓടിക്കുന്നത്. ലോങ്ങ്‌ ട്രിപ്പില്‍ അത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്നവരുടെ അവസ്ഥ അറിയണമെങ്കില്‍ അത് അനുഭവിച്ചു തന്നെ അറിയണം.പണ്ട് ഗണേശന്‍ മന്ത്രി വോള്‍വോ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷം ഉണ്ടാക്കിയ ബഹളങ്ങള്‍ ഓര്‍മയില്ലേ. എന്നാല്‍ ഇപ്പൊ കേരളത്തിലേക്കുള്ള ഭൂരിഭാഗം ബസ്സുകളും വോള്‍വോ ആണ്. എല്ലാ കാര്യത്തിലുമുള്ള മലയാളിയുടെ പിടിവാശികളും വിരുധാഭിപ്രയങ്ങളും കാരണം ഇതും താമസിക്കുകയാണ്. എന്ത് കൊണ്ട് കെ ആസ് ആര്‍ ടി സി ക്ക് കൂടുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തിക്കൂടാ ? ചിന്തിക്കേണ്ട വിഷയമാണ്. 

     കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നാട്ടിലേക്ക് അടുത്ത കാലത്തെങ്ങും ഉണ്ടാവുമോ എന്ന് ഒരു പ്രതീക്ഷ ഒരു സാധാരണ ബാന്‍ഗ്ലൂര്‍ മലയാളിക്ക് ഉണ്ടെന്നു തോന്നുന്നില്ല. ഉള്ള ബസ് സര്‍വീസുകള്‍, സ്വകാര്യമോ സര്‍ക്കാരിന്റെതോ ആവട്ടെ, അത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും ഇത്തരം കൊള്ളകള്‍ നിര്‍ത്താനും ഉള്ള ഉത്തരവാദിത്വം ആരുടെതാണ് ? അറിയില്ല. 

വാല്‍കഷണം : 
    ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ കല്ലട / ശാമ / കെ പി എന്‍ എന്നിവര്‍ക്ക് മാത്രം ബാധകമെന്നല്ല. ശാമയും കെ പി എന്‍ ഒക്കെ അത്യാവശ്യം നിലവാരം ഉള്ള സര്‍വീസുകള്‍ തന്നെ ആണ് നടത്തുന്നത്. ഈ അപടകങ്ങള്‍ എങ്ങനെയോ സംഭവിച്ചു എന്നേ ഉള്ളൂ. പക്ഷെ തങ്ങളുടെ ബസ്സില്‍ യാത്ര ചെയ്യുന്നത് മനുഷ്യരാണെന്ന ബോധം പോലുമില്ലാതെ തികച്ചും നിരുത്തരവാദിത്വപരമായി  സര്‍വീസുകള്‍ നടത്തുന്ന , ഇവിടെ പേരെടുത്തു പറഞ്ഞിട്ടില്ലാത്ത അനവധി ട്രാവല്‍ സര്‍വീസുകള്‍ ഉണ്ട്. 

2011, ജൂൺ 23, വ്യാഴാഴ്‌ച

ജാസി സര്‍ , ജോണി സര്‍, ബ്ലെസ്സി സര്‍ ..എന്റെ പൊന്നു സാറേ

    

     അല്ലെങ്കിലേ അസഹ്യമാണ് മിനി സ്ക്രീനിലെ റിയാലിറ്റി ഷോകള്‍. ഇന്നലെ ഏതോ ഒരു ചാനലില്‍ ഒരു പരിപാടി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പ്രമുഖ സംഗീത സംവിധായകന്‍ ജാസ്സി ഗിഫ്റ്റ് , സിനിമ സംവിധായകന്‍ ജോണി ആന്റണി, നടന്‍ വിജയരാഘവന്‍ ഇവരൊക്കെ ആണ് ജഡ്ജ് മാര്‍ .പരിപാടിയുടെ അവതാരകയും പങ്കെടുക്കുന്ന പാവങ്ങളും ഒക്കെ എന്ത് പറഞ്ഞാലും സാര്‍ എന്നാണു ഇവരെ അഭിസംബോധന ചെയ്യുന്നത്. സത്യം പറയാമല്ലോ ഇത് വളരെ അരോചകമായാണ് എനിക്ക് തോന്നിയത്. അധ്യാപകരെ ഒഴിച്ച് സര്‍ എന്ന് വിളിക്കുന്നത്‌ എനിക്ക് പണ്ടേ ഇഷ്ടമല്ല. ഇത് ഒരു ചാനലിന്റെ മാത്രം കാര്യമല്ല. എന്തോ പെട്ടെന്ന് ഈ വിളി എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഒരു കൌതുകം തോന്നി. ഉടന്‍ തന്നെ വിക്കിപീഡിയ എടുത്തു നോക്കി. 

Sir is an honorific used as a title (see Knight), or as a courtesy title to address a man without using his given or family name in some English speaking cultures. It is often used in formal correspondence (Dear SirRight Reverend Sir).
The term is often reserved for use only towards equals, one of superior rank or status, such as an educator or commanding officer, an elder (especially by a minor), or as a form of address from a merchant to a customer.
Equivalent terms of address are "ma'am" or "madam" in most cases, or in the case of a very young woman, girl, or unmarried woman who prefers to be addressed as such, "miss". The equivalent term for a knighted woman is Dame, or "Lady" for the wife of a knight.
ഇങ്ങനെ ഒക്കെയാണ് വിക്കി ഇതിന്റെ അര്‍ഥം പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇംഗ്ലീഷ് കൊളോണിയലിസ്റ്റ് കാലഘട്ടത്തിന്റെ ബാക്കി പത്രമാണ്‌ ഇത് . ജോലി കിട്ടുന്നത് വരെ ഞാനും എവിടെ പോയാലും മൂത്തവരെയും ഉദ്യോഗസ്ഥരെയും ഒക്കെ സര്‍ എന്ന് വിളിച്ചിരുന്നു. ആദ്യം ജോലി ചെയ്ത കമ്പനികള്‍ ഇന്ത്യന്‍ കമ്പനികള്‍ ആയിരുന്നു. പിന്നീട് ഒരു അമേരിക്കന്‍ കമ്പനിയില്‍ എത്തിയപ്പോഴാണ് ഇത്തരം ഫോര്‍മാലിറ്റികള്‍ ഒക്കെ ഉപേക്ഷിച്ചത്. സായിപ്പന്മാര്‍ പിന്നെ അച്ഛനെ വരെ പേരാണല്ലോ വിളിക്കുന്നത്‌. ഇവിടെ കണ്ട അണ്ടനും അടകോടനും, എന്തിനു പിച്ചക്കാര്‍ വരെ സാറേ സാറേ എന്നാണു വിളിക്കുന്നത്‌. ജഗതി പറയുന്നത് പോലെ ആള്‍ക്കാരെ ആക്കി വിളിക്കാനും ചിലപ്പോ സാര്‍ വിളി ഉപയോഗിക്കാറുണ്ട് 

സത്യം പറഞ്ഞാല്‍ നമ്മള്‍ ഒരാളെ പേര് വിളിച്ചു അഭിസംബോധന ചെയ്യുന്നതില്‍
എന്താണ് കുഴപ്പം ? ഭാരതത്തില്‍,  പ്രത്യേകിച്ച് കേരളത്തില്‍ , എന്തായാലും ഭര്‍ത്താവിനെ പേര് വിളിക്കുന്നത്‌  ചിന്തിക്കാന്‍ പോലും പറ്റില്ല. പണ്ട്  ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ഒരു കമ്പനിയില്‍ എന്റെ മാനേജര്‍  ഒരു നോര്‍ത്ത് ഇന്ത്യന്‍ ലേഡി ആയിരുന്നു. ഒരിക്കല്‍ ദീപാവലിക്ക് ഞാന്‍ അവരുടെ ഫ്ലാറ്റില്‍ പോയി. ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് അവര്‍ പരിചയപ്പെടുത്തിയത്. ഞാന്‍ ആലോചിക്കുകയും ചെയ്തു ഇവര്‍ എന്താ പേര് വിളിക്കുന്നതെന്ന്. പക്ഷെ അവര്‍ക്ക് അദ്ദേഹത്തിനോട് വളരെ ബഹുമാനം ഉണ്ട്. എന്റെ ശുദ്ധ യാഥാസ്ഥിതിക  മലയാളി മനസ്സായിരുന്നു ഉള്ളില്‍ ആ ഇഷ്ടക്കേട് കാണിച്ചത്. സത്യം പറഞ്ഞാല്‍ ഒരാളെ സര്‍ എന്ന് വിളിച്ചു അഭിസംബോധന ചെയ്യേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നുന്നു. നമ്മള്‍ ഇന്ത്യാക്കാര്‍ പ്രായത്തില്‍ മൂത്തവരെയും ഗുരുക്കന്മാരേയും ബഹുമാനിക്കുന്നതില്‍ ലോകത്തിനു തന്നെ മാതൃക ആണ്. ആ ഒരു സംസ്കാരം കളയാതെ തന്നെ നമ്മള്‍ക്ക് ബഹുമാനത്തോട്‌ കൂടി അവരെ പേര് വിളിക്കാം. മാതാ പിതാക്കളെ വിളിക്കാന്‍ എന്തായാലും അച്ഛന്‍ , അമ്മ എന്നീ മനോഹര പദങ്ങള്‍ ഉണ്ടല്ലോ. എന്തായാലും ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. വലതു വശത്ത് കാണുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ മറക്കല്ലേ 
തലക്കഷണം : 
സത്യം പറഞ്ഞാല്‍ ഈ ചാനലുകളിലെ സാര്‍ വിളിയേക്കാള്‍ ആകര്‍ഷകമായി തോന്നിയത് രഞ്ജിനി ഹരിദാസിന്റെ ശ്രീയേട്ടന്‍ വിളിയാണ്. പക്ഷെ പുള്ളിക്കാരിയും അടുത്ത ശ്വാസത്തില്‍ ശരത് സര്‍ എന്ന് വിളിച്ച് അത് നശിപ്പിക്കും. ഇനി ശരത്തിന് സര്‍ വിളി ഒരു ഹരമാണോ എന്തോ .. മാണി സാറിനെ അങ്ങനെ വിളിക്കുന്നത്‌ പോലെ..ഹി ഹി . 

2011, ജൂൺ 22, ബുധനാഴ്‌ച

ഹി ഹി ..വന്‍ തമാശ...ശങ്കരനും മോഹനനും

വന്‍ തമാശ...!! www.malayal.am എന്ന വെബ്‌സൈറ്റില്‍ നടന്നു വരുന്ന "ബൌധിക" വ്യായാമങ്ങളെ പറ്റി മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. പത്തു കാശുണ്ടാക്കാന്‍ വേണ്ടി മാത്രം  പാവപ്പെട്ട സംവിധായകര്‍ എടുക്കുന്ന പടങ്ങളെ ലോക ക്ലാസ്സിക്കുകളുമായി ബന്ധിപ്പിച്ചു സ്വന്തം വിജ്ജാന പ്രദര്‍ശനം നടത്തുകയാണ് സാധാരണ ഇവരുടെ രീതി. ട്രാഫിക്‌, ക്രിസ്ത്യന്‍ ബ്രദേര്‍സ് ഇങ്ങനെ ഒക്കെ ഉള്ള പടങ്ങളെ ഇവര്‍ വിമര്‍ശിച്ചിരിക്കുന്ന രീതി കണ്ടാല്‍ സാക്ഷാല്‍ സിബി - ഉദയകൃഷ്ണയ്ക്ക് പോലും വട്ടാകും. എന്നാല്‍ ഇതിനെ ഒക്കെ വെല്ലുന്ന ഒരു സംഗതി ഇന്നലെ കണ്ടു. ഒരേ പേജില്‍ പരസ്പര വിരുദ്ധമായ രണ്ടു അഭിപ്രായ പ്രകടനങ്ങള്‍. രണ്ടും റിവ്യൂ തന്നെ.  ടി വി ചന്ദ്രന്റെ ഏറ്റവും പുതിയ 'കോമഡി' സിനിമ ആയ ശങ്കരനും മോഹനനെയും പറ്റിയാണ്. ചിലപ്പോ സ്വന്തം ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന ഒരേ ഒരു സൈറ്റ് ആയിരിക്കും ഇത്.  നിങ്ങള്‍ തന്നെ കാണു.. ഹി ഹി 




2011, ജൂൺ 21, ചൊവ്വാഴ്ച

lഒരു 'റിയാലിറ്റി' വിവാഹം കൂടി : അതോ ലവ് ജിഹാദോ ?



ഏഷ്യനെറ്റില്‍ നടന്നു വരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ വഴി  ജീവിതത്തില്‍ 'ഫ്ലാറ്റായ' പലരും ഉണ്ടല്ലോ. കൊറിയോഗ്രാഫര്‍ അബ്ബാസിനെ വിവാഹം കഴിച്ച ശ്രുതി, ബാലയെ വിവാഹം കഴിച്ച അമൃത സുരേഷ് മുതലായവര്‍ ഉദാഹരണം. അപ്പൊ സൂര്യ ടി വി ക്ക് വെറുതെ നില്‍ക്കാന്‍ പറ്റുമോ. അവരും വിട്ടു കൊടുത്തില്ല. സൂര്യ ടി വിയിലെ വിവേല്‍ ആക്റ്റീവ് ബിഗ്‌ ബ്രേക്ക്‌ എന്ന പരിപാടിയില്‍ വിജയി ആയ ചാന്ദ്നി ശ്രീധരന്‍ ആണ് കഥാ നായിക. അമേരിക്കയില്‍ എന്തോ നൃത്ത/സംഗീത കോഴ്സ് ചെയ്തു കൊണ്ടിരുന്ന ചാന്ദ്നി ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ 2010 ലാണ് തിരുവനന്തപുരത്തെത്തിയത് . സൂര്യ ടിവി നല്‍കിയ അപാര്‍ട്ട്മെന്റില്‍ താമസിച്ചു കൊണ്ടിരുന്ന ചാന്ദ്നി എപ്പോഴോ പരിപാടിയുടെ അണിയറ പ്രവര്‍ത്തകനായ അനൂപുമായി പ്രണയത്തിലായി. കൂര്‍ക്കന്‍ചേരിയിലെ ഹനീഫയുടെ മകന്‍ അനൂപുമായുള്ള ബന്ധത്തെ സ്വാഭാവികമായും ചന്ദ്നിയുടെ അമ്മ എതിര്‍ത്തു. മകളെ അനൂപ്‌ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നു എന്ന് പറഞ്ഞു ചന്ദ്നിയുടെ അമ്മ കോടതിയിലെത്തി. സ്വയം തീരുമാനമെടുക്കാനുള്ള പക്വത മകള്‍ക്കില്ല എന്ന് അമ്മ കോടതിയെ അറിയിച്ചു. മാത്രമല്ല തൃശൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അവര്‍ ഈ വിവാഹത്തിന് എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. പക്ഷെ കോടതിയില്‍ തങ്ങള്‍ ഹിന്ദു മതാചാര പ്രകാരം വിവാഹിതര്‍ ആണെന്നും അനൂപിനോടൊപ്പം ജീവിക്കണമെന്നും ചാന്ദ്നി ആവശ്യപ്പെട്ടതോടെ പാവം അമ്മ തനിച്ചായി. 

ഇത്രയും മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത. പല മാധ്യമങ്ങളിലൂടെയും നിങ്ങളും ഇത് അറിഞ്ഞു കാണും. പക്ഷെ എന്നെ ആകര്‍ഷിച്ചത് ഈ വാര്‍ത്ത‍ അല്ല. അതിനു വായനക്കാര്‍ ഇട്ടിരിക്കുന്ന ചില കമന്റുകള്‍ ആണ്. അതിനെ പറ്റി ഞാന്‍ അഭിപ്രായമൊന്നും പറയുന്നില്ല. വെറുതെ ഒരു വിവാദം ഇവിടെ തുടങ്ങാന്‍ ദുശാസ്സനനു താല്പര്യമില്ല. പക്ഷെ ഇത് വായിച്ചിട്ട് നിങ്ങള്‍ക്ക്‌ എന്ത് തോന്നുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. അപ്പൊ.. തുടര്‍ന്ന് വായിക്കൂ ( ഇതിലെ പല ഇംഗ്ലീഷ് പദ പ്രയോഗങ്ങളും നിങ്ങള്‍ക്ക്‌ മനസ്സിലാവില്ല. ഊഹിച്ചെടുത്തോ ട്ടോ )



---------------------------------------------------------------------------------------------------------
joby vallatt Says:

June 17th, 2011 at 9:10 pm

Enna parayana. athimoham allathentha………..

June 17th, 2011 at 8:53 pm

Channel differs likewise opinions.
Once a girl participating in a realityshow said that ” I like my father very much” and what happened in the end is history.
Now she likes Anoop and alas! not said that “I like my mother” very much.
Reality weddigs!
--------------------------------------------------------------------------------------------------------------------------------------------------------------------
ഇങ്ങനെ നിരുപദ്രവകരമായ തമാശകളില്‍ തുടങ്ങിയിരിക്കുന്നു 
--------------------------------------------------------------------------------------------------------------------------------------------------------------------


Santo Says:

June 17th, 2011 at 11:20 pm

All the ‘breaks’ happened so far is fine. Be careful about another ‘break’ ! ( Break up!!)
Wish them very very good luck !!!
amrutha Says:

June 17th, 2011 at 10:55 pm

parents are always think about their childs future. I think chandini’s decision is not right.now she is only 18.she has no more experiance in life.
--------------------------------------------------------------------------------------------------------------------------------------------------------------------
പിന്നെ കുറേശെ സീരിയസ് ആയി 

--------------------------------------------------------------------------------------------------------------------------------------------------------------------


ramesh Says:


June 18th, 2011 at 10:05 am


Mannum Chari ninnavan Ppennum kondu poyi. Avantae bhagyam ennu parayan varatte. Jeevitham ennoru sambhavam undu…Athu angu neendu kidakkuva…oru ethum pidiyum illathae…Ellam nallathayi varattae ennu asamsikkunnu.
Vineeth Mohan Says:


June 18th, 2011 at 9:24 am


What is the news value of this article?? A grownup girl decided to marry another grownup man, that’s all. Please don’t try to create news out of ordinary events by spicing up it with words like “reality show”, “mother crying”, “heart braking” etc. Please be a mature, responsible online news source, don’t be just another masala magazine…


Christo Chiramukhathu Says:


June 18th, 2011 at 1:25 pm


ഇതിനൊന്നും പ്രണയമെന്നല്ല പറയുന്നത്‌. അഴിഞ്ഞാട്ടമെന്നോ മറ്റേതെങ്കിലും പേരോ ഉപയോഗിക്കാം. എതായാലും ആ മാതാപിതാക്കള്‍ അര്‍ഹിക്കുന്നത്‌ അവര്‍ക്ക്‌ കിട്ടി! മകളെ റിയാലിറ്റിതാരമാക്കി അതുവഴി സിനിമാ/സീരിയല്‍ നടിയാക്കി പണമുണ്ടാക്കുകയായിരുന്നല്ലോ അവരുടെ ലക്ഷ്യം? ആ ശ്രമത്തിനിടയില്‍ ഇതിനെ പിന്നിലൊളിഞ്ഞിരിക്കുന്ന വിപത്തിണ്റ്റെ ‘റിയാലിറ്റി’ അവര്‍ക്ക്‌ വെളിപ്പെട്ടു. പക്ഷേ വൈകിപ്പോയിരുന്നു. യഥാര്‍ത്ഥത്തില്‍ സ്വന്തം പെണ്‍മക്കളെ റിയാലിറ്റി ഷോകള്‍ക്കും, സിനിമാ/സീരിയല്‍ മേഖലകള്‍ക്കും വേണ്ടി നേര്‍ന്ന്‌ വളര്‍ത്തുന്ന മാതാപിതാക്കള്‍, അവരെ ഒരു തരം ‘ഡിഗ്നിഫൈഡ്‌’******* വിടുക മാത്രമാണ്‌ ചെയ്യുന്നത്‌ . കൂടുതല്‍ ‘റിയാലിറ്റികള്‍’ ഇനി ജീവിതത്തില്‍ കാണാനിരിക്കുന്നതേയുള്ളു. കുറച്ചുനാള്‍ കഴിഞ്ഞ്‌ മറ്റൊരു ‘റിയാലിറ്റി’ പുറത്തു വരും. പക്ഷേ, അന്നു അതു വാര്‍ത്തായാകാനുള്ള സാദ്ധ്യത കുറവായിരിക്കും.
-------------------------------------------------------------------------------------------------------------------------------------------------------------------
ഇതിനിടയ്ക്ക് പ്രായോഗികമായി ചിന്തിക്കുന്ന ഒരാള്‍ .. ഹി ഹി 

-------------------------------------------------------------------------------------------------------------------------------------------------------------------


T.N.Kumar Says:


June 18th, 2011 at 2:28 pm


Anybody want to marry anybody is not a big problem now…..But make sure both of them that they have sufficient financial backgroud. If not their life will spoil or brake at any time. Enjoy the life maximum they wish without hurt anybody. All the best for all for always. T.N.K/Kwt



-----------------------------------------------------------------------------------------------------------------------------------
എന്നാല്‍ എന്നെ ഏറ്റവും ഞെട്ടിച്ചത് ഇതാണ്. വെറും ഒരു സാധാരണ പ്രണയ കഥ ഇപ്പൊ എവിടെ എത്തി നില്‍ക്കുന്നു എന്ന്  എന്ന് നോക്കൂ 

-----------------------------------------------------------------------------------------------------------------------------------


June 18th, 2011 at 10:08 pm

എന്ത് കൊണ്ട് ഇങ്ങിനെയൊക്കെ സംഭവിക്കുന്നു എന്നാലോചിച്ചാല്‍ ഒരു പാട് ഉത്തരങ്ങള്‍ നമുക്കെ കണ്ടത്താന്‍ കഴിയും .പ്രണയത്തെ കുറിച്ച് വാചാലമാവുന്ന ചാനല്‍ ചര്‍ച്ചകള്‍ ,പ്രണയ മില്ലത്തത് ഒരു കുറച്ചിലായി കരുതുന്ന വര്‍ത്തമാന കാല കൌമാരങ്ങള്‍ ,മാതാ പിതാക്കള്‍ മക്കളെ വളര്‍ത്തുന്ന രീതി ,ധാര്‍മിക മൂല്യങ്ങളില്‍ വിശോസമില്ലായ്മ ,മത മൂല്യങ്ങളോടുള്ള അവത്ഞ്ഞ
വിവാഹം ആഗ്രഹിക്കുന്ന പ്രായത്തില്‍ പര പുരുഷന്‍ മാരുമായി ഇടപഴകാന്‍ അവസമുണ്ടാക്കുന്ന സമീപനം
ഇങ്ങിനെ നിരവധി കാരണങ്ങള്‍ ഉണ്ടാവാമെങ്കിലും ഇവിടെ കുറ്റകരമായി പ്രത്യകിച്ചു എന്തങ്കിലും സംഭവിച്ചുവോ എന്ന് തീരുമാനിക്കേണ്ടത് കാലമാണ് .
ലവ് ജിഹാദ് വീണ്ടും എന്ന മട്ടില്‍ ചിലര്‍ പിറ് പിറുക്കുന്നത് എന്ത് മാത്രം അപഹാസ്യമാണ് വിവിധ മത വിഭാഗങ്ങള്‍ ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു സമൂഹത്തില്‍ മതം മാറി വിവാഹങ്ങള്‍ കഴിക്കുന്നത്‌ വലിയ ചേനക്കര്യമാണോ..നമ്മുടെ എത്രയോ യുവാക്കള്‍ ജര്‍മന്‍ കാരികളെയും ,ഇന്ഗ്ലിഷ് കാരികളെയും എന്തിനതികം അറബ് യുവതികളെ വരെ വിവാഹം ചെയ്യുന്നത് ഏത് ജിഹാദാണ്‌ ?ഹിന്ദു മതത്തിലെ വിവിധ ജാതികള്‍ തമ്മില്‍ പോലും വിവാഹം നടത്താന്‍ യാതാസ്ഥികരായ ആളുകള്‍ സമ്മതിക്കാറില്ല .എന്നിട്ടും അങ്ങിനെയുള്ള വിവാഹങ്ങള്‍ നടക്കുന്നു അതൊക്കെ ഏത് ജിഹാദിന്റെ ഗണത്തിലാണ് പെടുത്തുക ?എന്നാല്‍ ഇസ്ലാം മതം അനുശോസിക്കുന്നത് ബിംബാരാധന നടത്തുന്നവരില്‍ നിന്നും വിവാഹം ബന്ധം അരുത് എന്നാണു .ഇത്തരം വിവാഹം അനിസ്ലാമികമാണ്‌.ഇങ്ങിനെ ആട്ടിപ്പിടിച്ചു കെട്ടുന്നത് മതം വളര്‍ത്തുമെന്നു കരുതുന്നവര്‍ ഉണ്ടാവുമോ ?ഉണ്ടങ്കില്‍ അവര്‍ എന്ത് മാത്രം വിഡ്ഢികള്‍ ആണ് .മുസ്ലിം സമുദായത്തില്‍ സുന്ദരികള്‍ അന്യം നിന്ന് പോയോ ?
ബാലിശമായ വര്‍ഗീയത ചര്ദിക്കുന്നതിനു പകരം ഏതങ്കിലും ഹിന്ദു യുവതി മുസ്ലിം യുവാവുമായി വിവാഹം കഴിച്ചങ്കില്‍ സത്യസന്ധമായ അനേഷണം നടത്തിയാല്‍ ഈ വര്‍ഗീയ വാദികള്‍ തങ്ങളുടെ സമുദായത്തിലെ അനാചാരങ്ങള്‍ ഓര്‍ത്തു ലജ്ജിച്ചു തല താഴ്ത്തും .polyandry (അഥവാ ബഹു ഭര്‍തര്‍ത്വോം) സമീപ കാലം വരെ നില നിന്നിരുന്ന ചില ഈഴവ ,നായര്‍ വിഭാഗങ്ങളില്‍ പെണ്‍ കുട്ടികള്‍ വളരുന്ന സാഹചര്യം ദയനീയമാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു .ഇത്തരം കുടുംബങ്ങളില്‍ incest പതിവാണ് എന്നും തെളിയിക്കുന്നു (വികി പീഡിയ ).രക്ഷിതാക്കളുടെ മദ്യപാനം ,അരാജകമായ ലൈംഗീക ജീവിതം ഒക്കെ മേമ്പടി ചേര്‍ത്താല്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവും ഒട്ടും സുരക്ഷിതമല്ലാത്ത ബാല്യങ്ങള്‍ പിന്നിട്ടവരോ ,കയരൂരിവിട്ട കൌമാരക്കാരോ
ആയ യുവതികള്‍ സ്നേഹത്തിന്റെ പച്ച തുരുത് കാണുമ്പോള്‍ ഓടി പോയാല്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .മുസ്ലിം യുവാകള്‍ ഹിന്ദു യുവതികളെ ആകര്ഷിക്കുന്നുണ്ടങ്കില്‍ അതിന്റെ സാമൂഹ്യ പശ്ചാത്തലം അനെഷിക്ക്കുകയാണ് വേണ്ടത് .എന്നിട്ട് സ്വൊന്തം സമുദായത്തിലെ യുവാക്കളെ ആകര്ഷകമാകി ഒരുക്കി നിര്‍ത്തിയാല്‍ പ്രശ്നങ്ങള്‍ തീര്‍ന്നു .അതോടെ ഹിന്ദു യുവതികള്‍ കൂട്ടത്തോടെ സ്വൊന്തം സമുദായത്തിലെ യുവാക്കളുടെ പുറകെ കൂടും .
എത്രയോ മുസ്ലിം യുവതികള്‍ (പ്രശസ്തര്‍ വരെ )ഹിന്ദു യുവാക്കളുടെ കൂടെ വിവാഹം കഴിച്ചു ജീവിക്കുന്നു അതൊക്കെ എന്ത് ജിഹാദാണ്‌ ?
പ്രഭു ദേവ മുതല്‍ മുന്‍ പെരിന്തല്‍മാന്ന mla ശശികുമാര്‍ന്റെ ഭാര്യ വരെ ……ഇതോക്കെ ഏത് ജിഹാദാണ്‌ ?പ്രണയവും സ്നേഹവും കാമവും ഒക്കെ വരുന്നതും വരുത്തുന്നതും ജാതിയും മതവും നോക്കിയിട്ടാണോ ?ഒരു ചാനലില്‍ കൂതാടുന്ന ഒരാള്‍ക്ക്‌ എന്ത് ഇസ്ലാം ?
800 കൊല്ലം വിവിധങ്ങളായ മുസ്ലിം രാജ വംശമാണ്‌ ഭാരതം ഭരിച്ചിരുന്നത് .മുഗളന്മാര്‍ മുതല്‍ ടിപ്പുവും നൈസാമുമൊക്കെ എന്നിട്ടും മുസ്ലിം സമുദായം
ഇന്ത്യയില്‍ വളരെ ചെറിയ ന്യുനപക്ഷമായി തുടരുന്നു അവരൊക്കെ ലവ് ജിഹാദ് നടത്തിയിരുന്നങ്കില്‍ ഇങ്ങിനെ കണ്ടാല്‍ പോരല്ലോ .ഇസ്ലാമിനെ കുറിച്ചോ അതിന്റെ വൈവാഹിക രീതികളെ കുറിച്ചോ യാതൊരു അറിവുമില്ലാത്ത കടുത്ത മുസ്ലിം വിരോധം ബാധിച്ച പ്രസ്ഥാനങ്ങളും ആളുകളും കല്ല്‌ വെച്ച നുണകള്‍ വിളമ്പുന്നത് ജുഗുപ്സാവഹമാണ് .നേറി കേടു കൊണ്ടും ,തന്തയില്ലായ്മ കൊണ്ടും വളര്‍ത്താന്‍ കഴിയുന്നതല്ല മതം .ഇസ്ലാമിനെ സംബധിച്ചിടത്തോളം പ്രത്യകിച്ചും .ഏക ദൈവ വിശോസമാണ് അതിന്റെ അടിത്തറ .എല്ലാം മതങ്ങളോടും നീതിയില്‍ വര്‍ത്തിക്കാന്‍ അഹോനം ചെയ്ത മുഹമ്മദ്‌ ആണ് അതിന്റെ പ്രവാചകന്‍ .രാജക്കാന്‍ മാരും ഭരണാധികാരികളും രാഷ്ടര്ങ്ങളും സ്വോര്‍ത്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നടത്യ യുദ്ധങ്ങള്‍ ഇസ്ലാമിന്റെ തലയില്‍ കെട്ടിവെച്ചു അതിന്റെ പഴി കേള്‍കേണ്ടി വന്നിട്ടുണ്ട് ഇസ്ലാമിന് .അല്ലങ്കില്‍ തന്നെ യുദ്ധം നടത്താത്ത മത വിഭാഗങ്ങള്‍ ഉണ്ടോ ?രാഷ്ട്രങ്ങളും ?നില നില്പിന് വേണ്ടിയും ചെറുത്‌ നില്പിന് വേണ്ടിയും വെട്ടിപ്പിടിക്കാന്‍ വേണ്ടിയും യുദ്ധം നടത്താത ആരുണ്ട് ചരിത്രത്തില്‍ ?
നമ്മുടെ ഇതിഹാസങ്ങള്‍ പോലും യുദ്ധ ചരിത്രമല്ലേ.അഹിംസ ഘോഷിക്കുന്ന ബുദ്ധമതം പ്രബലമായിട്ടുള്ള ജപ്പാന്‍ രണ്ടാം ലോകമഹാ യുദ്ധത്തില്‍ ഒഴുക്കിയ രക്തപ്പുഴ ചരിത്രത്തിന്റെ ഭാഗമല്ലേ ……അധര്‍മത്തിനു നേരെ, നീതി കേടിനു നേരെ ,നില നില്പിന് വേണ്ടി ഒക്കെ ഇസ്ലാം ജിഹാദ് അഹോനം ചെയ്തിട്ടുണ്ട് .അതൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ് അത് പക്ഷെ പെണ്‍ കുട്ടികളെ പഞ്ചാര അടിച്ചു വഴിതെറ്റിച്ചു മതത്തില്‍ ചേര്‍ത്ത് കൊണ്ടല്ല
----------------------------------------------------------------------------------------------------------------------------------------------------------------

ചില പാവങ്ങള്‍  വെറുതെ വിഷയം തണുപ്പിക്കാന്‍ നോക്കി 
----------------------------------------------------------------------------------------------------------------------------------------------------------------
SaamLaal Says:

June 19th, 2011 at 1:59 am

Ellarkum Ennathinte Kedaa…Oru PPpenkutty orale parijayappettu, parasparam adutharinju, oduvil avar vivaham cheythu orumichu jeevikkanum theerumanichu…randu religionil pettavarayathu kond veettukarude anumathiundakilla, athu kond kodathiyil poyi vivaham cheythu rekhayakki…ini avaru orumichu jeevikkatte..(veetukaru arrange cheytha mrgil chila girlsinu 18 vayasullavarundallo…avarudeyokke mrg. break cheythittundo..) veruthe oru paniyum illennu karuthi dialogue vidan kure alkkarund..LEAVE IT THEM AND WISH THEM Happy & Ever Lasting Married Life….




Muhammad Says:

June 19th, 2011 at 5:51 pm

apahasyamaya oru charchayaanithu. Oru Kalyanam Ennathil kavinhu enthinu ithinu samooham, madhyamangal pradanyam kodukkanam. Rakshithaakalkku avarude swapnam undaavum, athu nadakkathaavumpol prayasavum. athramaatram kandaal mathi.

---------------------------------------------------------------------------------------------------------------------------------------------------------------എന്നാല്‍ ഇനിയുള്ള കമന്റുകള്‍ ഈ വാര്‍ത്തയെ വേറെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് കാണൂ.
വെറും ഒരു പ്രണയ വിവാഹം ഇതാ ലവ് ജിഹാദില്‍ വരെ എത്തി നില്‍ക്കുന്നു 
----------------------------------------------------------------------------------------------------------------------------------------------------------------

ABK NAIR Says:

June 20th, 2011 at 3:21 pm

we cannot tell this as “love jihad”. its simply a love between two people. lets leave them, if they want to marry, let them marry. don’t call it as a “jihad” and make problem in community. please, the term “love jihad” is sponsored by som medias,(Kottayam medias) to increase their circulation, may be they didn’t success in that attempt, but still people are thinking about that. any way all the best to those, and praying to god to make their life happy.
tintumon Says:

June 20th, 2011 at 1:55 pm

പാവം ഉസ്മാന്‍ ചേട്ടന്‍ … ചേട്ടന് രക്തം തിളക്കുന്നുണ്ടാല്ലേ… ഹ്മ്മം
lolan Says:

June 20th, 2011 at 12:11 am

hey.. avare jeevikkan viduu
Baby Mathew Says:

June 19th, 2011 at 9:26 pm

adding to jihadi population good lesson to parents permitting to go them astray
shani Says:

June 19th, 2011 at 8:04 pm

എന്നാല്‍, ഹിന്ദു ആചാരപ്രകാരം തങ്ങള്‍ വിവാഹിതരായെന്നും അനൂപിനൊപ്പം ജീവിക്കണമെന്നും വ്യാഴാഴ്‌ച കോടതിയിലെത്തിയ പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന്‌……………………ethano love jihad…
shani Says:

June 19th, 2011 at 8:03 pm

Islamika achara prakaramallathe oral vivaham kazhichal athu islamil seekaryamalla athu vypijaramanu mattonnu Eka daiva viswasiyallatha sthreeye kalayanam kazhikan islamil anuvadamilla, ethoke cheyyunavan muslimumalla , enthina news oke islaminte mukalil keti vakunnath, avante vapa abdulkadaro, ahamedo enoke ayi enu vachoruthanum muslimavila,ethu polulla kapada viswasikaleyoke islaminte peril vachu kettale sahodaranmare.please pennu kettiyitundel kettiyavane vyakthiparamayo kudumpaparamayo ningal adikshepicho enthina islamine valichizhakunnath?

--------------------------------------------------------------------------------------------------------------------------------------------------------------
എനിക്ക് പറയാനുള്ളത് 
--------------------------------------------------------------------------------------------------------------------------------------------------------------
ഇതൊക്കെ വായിച്ചിട്ട് എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം മലയാളി എങ്ങനെ ആണ് ചിന്തിക്കുന്നതെന്നാണ്. ഏറ്റവും കൂടുതല്‍ വാര്‍ത്ത‍ പത്രങ്ങളും ചാനലുകളും ഒക്കെ ഉണ്ടെങ്കിലും നമ്മള്‍ ആഘോഷിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചു നോക്കൂ. സീരിയലുകള്‍, റിയാലിറ്റി ഷോകള്‍ , സിനിമകള്‍ ഇവയാണ് മുന്നില്‍. അല്ലാതെ നമ്മുടെ പൊതു സമൂഹത്തെ ബാധിക്കുന്ന ഒന്നും സാധാരണ മലയാളി ചര്‍ച്ച ചെയ്യുന്നില്ല. ചര്‍ച്ച ചെയ്യുന്നവരോ ഇങ്ങനെ ഒക്കെയാണ് ചര്‍ച്ച ചെയ്യുന്നതും. ഈ കഥ തന്നെ എടുത്താല്‍ നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാവുന്ന ഒരു സംഗതി ആ കുട്ടി ഈ ചെറിയ പ്രായത്തില്‍ എടുത്ത തീരുമാനമാണ്. പതിനെട്ടു വയസ്സുള്ള ഒരു കുട്ടി, അതും വളരെ കുറച്ചു കാലം മാത്രം പരിചയമുള്ള ഒരു യുവാവിനെ എന്ത് കൊണ്ടായിരിക്കും ഇത്രയും വിശ്വാസത്തിലെടുത്തത് എന്ന് ആലോചിക്കാവുന്ന കാര്യമാണ്. സ്വന്തം മകളുടെ നല്ല ഭാവിയില്‍ ഉത്കന്ടയുള്ള ഇതൊരു രക്ഷിതാക്കള്‍ക്കും ഈ പരിഭ്രാന്തി ഉണ്ടാവും. കഥാന്ത്യത്തില്‍ നഷ്ടവും അവര്‍ക്ക് മാത്രം 

( ഇനി ഇത് വായിച്ചിട്ട് പ്രേമിച്ചു കല്യാണം കഴിച്ചവര്‍ ഒക്കെ എന്നെ തല്ലാന്‍ വരരുത്. മാനസികമായി പക്വത എത്തിയ പ്രായത്തില്‍ ഒരാളെ പ്രേമിച്ചു കല്യാണം കഴിക്കുന്നതില്‍ നോം ഒരു തെറ്റും കാണുന്നില്ല ) 

2011, ജൂൺ 19, ഞായറാഴ്‌ച

കന്നഡ ഗൊത്തുമോ.. ഇല്ലേല്‍ പെട്ടെന്ന് ഗോത്തിക്കോ.. വിവരമറിയും




    അറിഞ്ഞോ ഇത് ? ഒടുവില്‍ കര്‍ണാടകയിലും തുടങ്ങി. ഇവിടത്തെ എല്ലാ കുടിയേറ്റക്കാരും കന്നഡ നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്ന നിയമം വരുന്നു. മാത്രമല്ല ഇവിടത്തെ എഴാം ക്ലാസ്സ്‌ പരീക്ഷ പാസ്സാവുകയും വേണം. മുഖ്യമന്ത്രി ചന്ദ്രു എന്ന പേരില്‍ അറിയപ്പെടുന്ന കന്നഡ വികസന സമിതി തലവനും ബി ജെ പി നേതാവുമായ ചന്ദ്രു ആണ് ഇതിനു പിന്നില്‍. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഒരുപാടുള്ള നഗരത്തില്‍ ജനസംഖ്യയുടെ മുപ്പതു ശതമാനത്തോളം അന്യ സംസ്ഥാനക്കാര്‍ ആണ്.ഇവിടത്തെ വിഭവങ്ങള്‍ കൊണ്ട് ജീവിക്കുന്ന അന്യ നാട്ടുകാര്‍ ഇവിടത്തെ ചരിത്രവും സംസ്കാരവും കൂടി പഠിക്കണം എന്നതാണ് ചന്ദ്രുവിന്റെ പോയിന്റ്‌. ഇത് നടപ്പില്‍ വരുത്താന്‍ യെദിയൂരപ്പയുടെ മന്ത്രിസഭ ആഞ്ഞു ശ്രമിക്കുന്നുണ്ട്. ഭാഷ ഭ്രാന്തുള്ള  തമിഴ് നാടിന്റെ വഴിയിലേക്ക് ഒടുവില്‍ കര്‍ണാടകവും.. എന്നാല്‍ അദ്ദേഹം പറഞ്ഞ ഒരു വസ്തുത ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. കര്‍ണാടകത്തിന്റെ, പ്രത്യേകിച്ച് ബാംഗ്ലൂരിന്റെ വളര്‍ച്ച ഇപ്പറയുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികളും അവിടെ പണിയെടുക്കുന്ന ആയിരക്കണക്കിന് മറു നാട്ടുകാരുടെയും അധ്വാനത്തിന്റെ കൂടി ഫലമാണ്. ഇവരെല്ലാം   പോയി കഴിഞ്ഞാല്‍ കര്‍ണാടക സംസ്ഥാനത്തിലുള്ളവരെ കൊണ്ട് മാത്രം ഇത് ഓടിക്കാന്‍ പറ്റുമെന്നാണോ ? മാത്രമല്ല, അന്യസംസ്ഥാനക്കാര്‍ കര്‍ണാടകത്തിന് നല്‍കുന്ന സംഭാവന എന്താണെന്ന് കഴിഞ്ഞ സാമ്പത്തിക മാന്ദ്യ സമയത്ത് തന്നെ തെളിഞ്ഞതാണ്. എന്തായാലും ഞാന്‍ ഒന്നും പറയുന്നില്ല. പെട്ടെന്ന് തന്നെ ഇത് പഠിക്കണം. അല്ലേല്‍ പണി കിട്ടും. നാട്ടില്‍ തിരിച്ചു പോയി പട്ടിണി കിടക്കാന്‍ പറ്റില്ലല്ലോ . ഹി ഹി 

2011, ജൂൺ 17, വെള്ളിയാഴ്‌ച

ഇതും ബെര്‍ളി അണ്ണന്‍ ചൂണ്ടിയതാണാ ? എനിക്കറിഞ്ഞൂട !!!

ഇത് ഹേമന്ത് ഭായ് ജൂണ്‍ പത്തിന് കത്തിച്ചത് 


ഇത് ബെര്‍ളി അണ്ണന്‍ അഞ്ചു ദിവസം കഴിഞ്ഞു കത്തിച്ചത് ..

     ഞാന്‍ വീണ്ടും ബെര്‍ളി അണ്ണനെ കളിയാക്കുകയാണ് എന്ന് ദയവു ചെയ്തു ആരും വിചാരിക്കരുത്.
ഇന്നലെ അണ്ണന്റെ ഒരു ഉഗ്രന്‍ പോസ്റ്റ്‌ കണ്ടു . ബാലകൃഷ്ണാ.. കൊച്ചു കള്ളാ.. എന്ന തലക്കെട്ടില്‍. 
തെലുങ്കിലെ ബാലകൃഷ്ണ എന്നൊരു ചേട്ടന്‍ ഉണ്ട്. അങ്ങേരുടെ ഹര ഹര മഹാദേവ എന്ന പടത്തിന്റെ പോസ്ടരുകള്‍ നമ്മുടെ പഴശ്ശിരാജയുടെയും ദശാവതാരത്തിന്റെയും ഒക്കെ പോസ്ടരുകള്‍ ചൂണ്ടിയതാ എന്ന് പറഞ്ഞിട്ടായിരുന്നു പോസ്റ്റിങ്ങ്‌. അണ്ണന് ഇങ്ങനത്തെ കിടിലം കിടിലം ഐറ്റംസ് ഒക്കെ എവിടന്നു കിട്ടുന്നു എന്ന് നോം അമ്പരക്കുകയും അമ്പു അരഞ്ഞു തീര്‍ന്നപ്പോ വില്ലരയ്ക്കുകയും ഒക്കെ ചെയ്തു. പണ്ട് അണ്ണന്‍ എന്റെ ഒരു പോസ്റ്റില്‍ നിന്ന് പ്രചോദനം കൊണ്ട കഥ വെറുതെ അന്ന് എഴുതണ്ടായിരുന്നു എന്നൊക്കെ തോന്നി. പക്ഷെ വിധിയുടെ വിളയാട്ടം. ഹേമന്ത് എന്നൊരു ചേട്ടന്‍ നടത്തുന്ന ഹെമന്തോളജി എന്നൊരു ബ്ലോഗില്‍ ചെന്നപ്പോ അവന്‍ ഈ പോസ്റ്റ്‌ ജൂണ്‍ പത്തിന് തന്നെ ചൂണ്ടിയിരിക്കുന്നു. ഇന്നലെ അണ്ണന്‍ ഇട്ട പോസ്റ്റ്‌ അവന്‍ പത്തിന് തന്നെ ചൂണ്ടിയത് ചിലപ്പോ അയ്യര്‍ ദി ഗ്രേറ്റില്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്ന പോലത്തെ വല്ല കഴിവും ഉണ്ടെങ്കിലല്ലേ നടക്കൂ.. എന്നാലും മോഷണത്തിനെ പറ്റിയുള്ള ഈ പോസ്റ്റില്‍ തന്നെ ഈ പരിപാടി വേണ്ടായിരുന്നു. ചിലപ്പോ ഇതൊക്കെ എന്റെ തോന്നലായിരിക്കും. ഒരു പക്ഷെ ഹര ഹര മഹാദേവയെ പറ്റി മാത്രമാണ് ബെര്‍ളി അണ്ണന്‍ എഴുതിയതെങ്കില്‍ ഞാന്‍ വിശ്വസിച്ചേനേ. എന്നാല്‍ അതിന്റെ അവസാനം മര്‍ഡര്‍-2 ന്റെ കഥയും ഉണ്ട്. ഹേമന്ത് എഴുതിയ പോലെ തന്നെ.
എന്റെ പോസ്റ്റിനെ പറ്റി ഞാന്‍ അന്ന് എഴുതിയപ്പോ പലരും എന്നോട് പറഞ്ഞതാ ഇതൊക്കെ വെറും തോന്നലാണ്. രണ്ടു മനുഷ്യര്‍ ഒരേ രീതിയില്‍ ചിന്തിച്ചതാ എന്നൊക്കെ. പക്ഷെ അഞ്ചു  ദിവസം മുമ്പ് ഒരുത്തന്‍ ചിന്തിച്ചത് അത് പോലെ തന്നെ ചിന്തിക്കണമെങ്കില്‍ .. ഗൂഗിള്‍ ചെയ്തു നോക്കിയപ്പോ പലരും ഇത് പോലെ കുറച്ചു മുമ്പ് തന്നെ ചിന്തിച്ചിരിക്കുന്നു.. ഹര ഹര മഹാദേവ...

( ഇത് ചൂണ്ടി കാട്ടിയ എന്റെ പ്രിയ സുഹൃത്ത്‌ ജയരാജിന് നന്ദി )