ഈ ചോദ്യം എന്‍റെ ഉള്ളില്‍ ആദ്യമായി തോന്നിയത് പണ്ട് ആദ്യമായി കേരളം വിട്ടു പുറത്തു പോയപ്പോഴാണ്. ആദ്യമായി ബംഗ്ലൂര്‍ ചെന്നപ്പോ അവിടെയുള്ള പല ബേക്കറികളിലും ഞാന്‍ കയറി അറിയാവുന്ന ഹിന്ദി ഒക്കെ പറഞ്ഞു നന്നായി നാണം കേട്ടിട്ടുണ്ട്. എന്‍റെ ഹിന്ദി കേട്ടിട്ട് അവര്‍ നല്ല മലബാറി മലയാളത്തില്‍ തിരിച്ചു മറുപടി പറയുന്നത് കേള്‍ക്കുമ്പോഴാണ് ഈശ്വരാ എന്ന് വിളിച്ചു പോകുന്നത്. പിന്നെ ആണ് എനിക്ക് സംഗതി പിടി കിട്ടിയത്. ബംഗ്ലൂരില്‍ ബേക്കറി നടത്തുന്നതില്‍ തൊണ്ണൂറു ശതമാനവും മലയാളികള്‍ ആണെന്ന്. ചെറിയ ഷര്‍ട്ട് ഒക്കെ ഇട്ടു ജീന്‍സും, ചിലപ്പോ കാവി ലുങ്കിയും മറ്റും ഉടുത് നടക്കുന്നവരെ വച്ചു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. പിന്നെ വേറൊരു ലക്ഷണം എന്താന്ന് വച്ചാല്‍ പണ്ടൊക്കെ ഗള്‍ഫില്‍ നിന്നു കൊണ്ട് വരുന്ന പ്രിന്റെഡ് ലൂങ്കി ആണ്. അതുടുത്ത് നടക്കുന്ന ആള്‍ക്കാരെ വേറെ അധികമൊന്നും കണ്ടിട്ടില്ല. മലയാളിയുടെ സ്വത സിദ്ധമായ കള്ളത്തരം കൊണ്ട് എവിടെ ഒക്കെ പോയാലും അവര്‍ അവിടത്തെ ആള്‍ക്കാരുടെ വേഷം തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. പണ്ട് മുംബൈ ഫാഷന്‍ സ്ട്രീറ്റില്‍ കറങ്ങാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവം ഓര്‍മ വരുന്നു. ഒരു കടയില്‍ ചെന്നു ഷര്‍ട്ട് വാങ്ങാന്‍ വേണ്ടി കടക്കാരനോട് ഹിന്ദിയില്‍ ഗംഭീര വില പേശല്‍ ഒക്കെ നടത്തി. ഒടുവില്‍ ആ ചേട്ടന്‍ നൂറു രൂപയ്ക്കു സമ്മതിച്ചു. പൈസ ഒക്കെ കൊടുത്തു അത് വാങ്ങിയപ്പോ പുള്ളി പറയുകയാ.. 'നിങ്ങ ഒരു മലയാളി ആണല്ലോ എന്ന് കരുതിയിട്ടാ നൂറു രൂപയ്ക്കു സമ്മതിച്ചത് എന്ന് ' .. ഞാന്‍ അയ്യട എന്നായിപ്പോയി എന്ന് പറഞ്ഞ മതിയല്ലോ. മലയാളിയെ തിരിച്ചറിയാനുള്ള വേറൊരു വഴി മുഖത്തെ ആ കള്ള ലക്ഷണമാണ്. സുരാജ് വെഞ്ഞരമൂട് അറബി കഥയില്‍ പറയുന്ന പോലെ എത്ര ഒക്കെ വിനയം വാരി കോരി ഒഴിച്ചാലും ഉള്ളിലുള്ള ആ ഫ്രോട് തരങ്ങള്‍ തള്ളി തള്ളി പുറത്തേക്കു വരും എന്ന്..
പിന്നെ മലയാളികളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ബാന്‍ഗ്ലൂര്‍ താമസം തുടങ്ങിയതിനു ശേഷമാണ്. മാരുതി നഗര്‍ എന്നൊരു സ്ഥലമുണ്ട്. എല്ലാവര്‍ക്കും അറിയാമായിരിക്കും. കേരളത്തിലേക്കുള്ള ബസ്സുകള്‍ പുറപ്പെടുന്നതും വന്നു ചേരുന്നതും ഒക്കെ ഇവിടെ ആണ്. ഒരു വന്‍ മലയാളി ഏരിയ ആണ്. ഇവിടെ നല്ല രസമാണ്. വര്‍ഷങ്ങള്‍ മുമ്പ് ബാന്‍ഗ്ലൂര്‍ വന്നു ജോലി ഒക്കെ ഒപ്പിച്ചു പിന്നെ കുടുംബം ആയി താമസം തുടങ്ങിയവര്‍ ആണ് ഇവിടത്തെ മലയാളി സമൂഹത്തില്‍ ഒരു ഭാഗം. അത് പോലെ തന്നെ വലിപ്പമുള്ളതാണ് ഇവിടത്തെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന മലയാളി യുവാക്കളും യുവതികളും. ഇവിടെ തന്നെ സെറ്റില്‍ ആയിട്ടുള്ളവരെ പെട്ടെന്ന് തിരിച്ചറിയാം. നമ്മുടെ നാട്ടില്‍ ഒക്കെ കാണുന്ന ചേട്ടന്മാരെ പോലെയും അമ്മമാരെ പോലെയും തന്നെ തോന്നുന്ന പഴയ ആള്‍ക്കാര്‍. പുതിയവരെ കണ്ടാല്‍ ഇവന്‍ മലയാളി ആണോ നേപ്പാളി ആണോ എന്ന് സംശയിച്ചു പോകും. അങ്ങനത്തെ വേഷങ്ങള്‍ ആണ്. ടി ഷര്‍ട്ട്, ബര്‍മൂട, ജീന്‍സ് എന്നിവ ആണ് കോമണ്‍ വേഷം. പിന്നെ വേറൊന്നുള്ളത് എന്താന്ന് വച്ചാല്‍ മിക്കവന്‍മാരുടെയും മുഖത്ത് ചേര്‍ന്നാലും ചേര്‍ന്നില്ലെങ്കിലും ഒരു ബുള്‍ഗാന്‍ താടി എല്ലാവരും വച്ചിരിക്കും. എന്തിനാന്നറിയില്ല. ഗൌരവം തോന്നാന്‍ ആയിരിക്കും.
പെണ്‍കുട്ടികള്‍ ആണെങ്കില്‍ വേറൊരു കഥയാണ്. ആണുങ്ങളെ വച്ചു നോക്കുമ്പോ ചില പെണ്‍ പിള്ളേര്‍ എങ്കിലും സ്വന്തം മലയാളി മുഖം മറച്ചു വയ്ക്കുന്നതില്‍ വിജയിക്കുന്നുണ്ട് എന്നാണ് എന്‍റെ ഒരു നിരീക്ഷണം. അതിനു അവര്‍ മോഡല്‍ ആക്കുന്നതു മിക്കവാറും നോര്‍ത്ത് ഇന്ത്യന്‍ സുന്ദരികളെ ആണ് എന്ന തോന്നുന്നത്.
അവര്‍ ഇടുന്ന പോലത്തെ ഫിഗര്‍ ഹഗ്ഗിംഗ് ഡ്രസ്സ് ഒക്കെ ട്രൈ ചെയ്തു നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ട്ടോ.
പിന്നെ രസകരമായ വേറൊരു സംഗതി ഉണ്ട്. നാട്ടില്‍ നിന്നു ജോലി കിട്ടി ഇവിടെ വന്നിട്ട് അധികം ആയിട്ടില്ലാത്ത മലയാളി സുന്ദരികളെ പെട്ടെന്ന് തിരിച്ചറിയാം. വെള്ളിയാഴ്ച പോയി നോക്കിയാല്‍ മതി.
നല്ല വെളിച്ചെണ്ണ തേച്ചു കുളിച്ചു അത് കെട്ടി വച്ചു കണ്ണെഴുതി പൊട്ടും തൊട്ടു അതിന്‍റെ ഒപ്പം ഒരു കുര്‍ത്തയും ജീന്‍സും ഷൂവും ഇടതു ബാഗും തൂക്കി പോകുന്നത് കാണാം. മോഡേണ്‍ ഉം അല്ല നാടനും അല്ല. ഒരു മാതിരി നാടേണ്‍ വേഷം. പരിഭവിക്കല്ലേ. എന്തൊക്കെ പറഞ്ഞാലും നിങ്ങളെ കാണാന്‍ തന്നെയാ ഭംഗി..
എന്‍റെ നിരീക്ഷണത്തില്‍ പെടാത്ത വേറെ എന്തെങ്കിലും വേറെ അടയാളങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഇവിടെ പങ്കു വയ്ക്കാം ട്ടോ. ചുമ്മാ അറിഞ്ഞിരിക്കാമല്ലോ.
എന്തംഗിലും സഹായം വേണ്ട അവസ്ഥയില്‍ ആണ് നമ്മള്‍ എങ്കില്‍ വിദഗ്തം ആയ് മുങ്ങുന്ന ചട്ടനൈ നോക്കിയാല്‍ മതി, ഇവിടേ അങ്ങനാ മനസിലാക്കുന്നത്.
മറുപടിഇല്ലാതാക്കൂ'പിന്നെ വേറൊന്നുള്ളത് എന്താന്ന് വച്ചാല്‍ മിക്കവന്‍മാരുടെയും മുഖത്ത് ചേര്‍ന്നാലും ചേര്‍ന്നില്ലെങ്കിലും ഒരു ബുള്‍ഗാന്‍ താടി എല്ലാവരും വച്ചിരിക്കും. എന്തിനാന്നറിയില്ല. ഗൌരവം തോന്നാന്‍ ആയിരിക്കും. '
മറുപടിഇല്ലാതാക്കൂ:))
ചിരിച്ചിട്ട് മേലാപ്പാ..
എനിക്ക് ബുള്‍ഗാന്‍ താടിയൊന്നും ഇല്ലെ, സത്യം
തൊണ്ണൂറാ ബാക്കി ഒമ്പത് ശതമാനം എവിടെ പോയി
മറുപടിഇല്ലാതാക്കൂ:-)
ഒരു മാതിരി നാടേണ്‍ വേഷം. പരിഭവിക്കല്ലേ. എന്തൊക്കെ പറഞ്ഞാലും നിങ്ങളെ കാണാന്‍ തന്നെയാ ഭംഗി..
മറുപടിഇല്ലാതാക്കൂnalla oru golden watch adhu mika malayalikalude kayilum kanam pinne nalla andasulla vayanokikalum ayirikum adil ninnum manasilakam dushasanan bhai......
മറുപടിഇല്ലാതാക്കൂ"അവര്‍ ഇടുന്ന പോലത്തെ ഫിഗര്‍ ഹഗ്ഗിംഗ് ഡ്രസ്സ് ഒക്കെ ട്രൈ ചെയ്തു നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ട്ടോ"
മറുപടിഇല്ലാതാക്കൂഅതെങ്ങനാ? അതും കൂടി പറയെന്ന്.......
പിന്നെ ഇടക്ക് ഇങ്ങോട്ടും വരൂ.