2012, ജൂൺ 12, ചൊവ്വാഴ്ച

ഭക്ഷണത്തിന്റെ സംസ്കാരം


     കഴിഞ്ഞ ഞായറാഴ്ച  ഇവിടെ എച് എസ് ആര്‍ ലെ ഔട്ടിലുള്ള കുമരകം റെസ്ടോറന്റില്‍ അത്താഴം കഴിക്കാന്‍ പോയിരുന്നു. അവിടെ കിട്ടുന്നത് നമ്മുടെ നടന്‍ കോഴി വറുത്തരച്ചതും കപ്പയും ഒക്കെയാണ്. പക്ഷെ അല്പം ഹൈ ഫൈ ആയതു കൊണ്ട് വരുന്നവരെല്ലാം എയര്‍ പിടിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌. നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സന്തോഷമോ ഒന്നും ആരുടേയും മുഖത്ത് കാണാനില്ല. ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള ഒരു മെസ്സില്‍ ആഹാരം കഴിക്കാന്‍ പോയി. ഒരു വീടിന്റെ പുറകു വശത്തുള്ള ചായ്പ് വളച്ചെടുത്തു ഒരു സെറ്റപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കല്ലുമ്മേക്കായ, കപ്പ, മീന്‍ മുളകിട്ട് വച്ചത് ,ബീഫ് കറി, കഞ്ഞിയും ചുട്ട പപ്പടവും തുടങ്ങി വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ ആണ് അവര്‍ വില്‍ക്കുന്നത്. കുമരകത്ത് കിട്ടുന്ന അതെ സംഗതികള്‍. ഒരേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഇവിടെ ചെറിയ പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്നും ചുമരില്‍ ചാരി നിന്നുമൊക്കെയാണ്‌ കസ്റ്റമേഴ്സ് ആഹാരം അകത്താക്കുന്നത്. രുചി നാവില്‍ തട്ടുമ്പോ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ആഹ്ലാദം എല്ലാവരും തുറന്നു പ്രകടിപ്പിക്കും. എരിവുള്ള കറി രുചിക്കുമ്പോ ഉള്ള ശീല്‍ക്കാരം, അച്ചാര്‍ നാവില്‍ തൊടുമ്പോഴുള്ള ചെറിയ കിരു കിരുപ്പ്‌ , മോര് കറിയോ രസമോ ഒടുവില്‍ ഒരു തവിയില്‍ കോരിയെടുത്തു വായിലേക്ക് ശ്ലീ ശ്ലീ എന്ന് ശബ്ദമുണ്ടാക്കി കുടിക്കുമ്പോ ഉള്ള സന്തോഷം .. ഒടുവില്‍ വയറു നിറയുമ്പോള്‍ ലുങ്കി മുറുക്കിയുടുത്തു ആകാശത്തേക്ക് ഒരു ഏമ്പക്കം വിടുക .. ഇതൊക്കെ ഇവിടെ മാത്രമേ കാണാന്‍ പറ്റൂ. സത്യം പറഞ്ഞാല്‍ ആ കാഴ്ചയാണ് ഈ കുറിപ്പിന് ആധാരം.  ഒരേ  ആഹാരം കഴിച്ചിട്ടും എന്തുകൊണ്ട് ആള്‍ക്കാര്‍ അവിടെ മിണ്ടാതിരിക്കുന്നു ? ടേബിള്‍ മാനേഴ്സ് എന്ന് വച്ചാല്‍ ശരിക്കും എന്താണ് എന്നൊക്കെ ആലോചിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. അതൊക്കെ അടുക്കി പെറുക്കി എഴുതാന്‍ അറിയാത്തത് കൊണ്ട് വെറുതെ താഴെ കുറിക്കുന്നു 


     വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ടീം ലഞ്ച് എന്ന് പറഞ്ഞു ഒരു സ്റ്റാര്‍ ഹോട്ടലില്‍ പോയി. ആദ്യമായാണ് ഞാന്‍ അങ്ങനത്തെ ഒരു അന്തരീക്ഷത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌. പേരിനു മാത്രം ആഹാരം തൊട്ടു നോക്കിയും രുചിച്ചും ഒക്കെ ആ ലഞ്ച് അവസാനിച്ചു. പിന്നെ എപ്പോഴും ടീം ഡിന്നര്‍ / ലഞ്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പാണ്. ഇത്രയും കൃത്രിമമായ രീതിയില്‍ ഭക്ഷണം എങ്ങനാ കഴിക്കുന്നത്‌ അല്ലെ ? എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ഇത് പോലൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം രാത്രി വീണ്ടും അടുത്തുള്ള കേരള മെസ്സില്‍ പോയി ചോറും മീന്‍ കറിയും കഴിച്ചത്. സായിപ്പു പഠിപ്പിച്ച ടേബിള്‍ മാനേഴ്സ് ആണല്ലോ നമ്മള്‍ ഇന്ത്യക്കാരും പിന്തുടരുന്നത് . അതുകൊണ്ട് നമ്മുടെ പാര്‍ടികളും മറ്റും സായിപ്പു ചെയ്യുന്നതിന്റെ മോക്ക് അപ്പ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ ദേവാനന്ദ്‌, രാജ് കപൂര്‍ ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ, കോട്ടും സൂട്ടും ഒക്കെ ഇട്ടു വടി പിടിച്ച പോലെ പിയാനോയും വായിച്ചു പാട്ട് പാടുന്നതൊക്കെ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്തു വന്നിരുന്ന പരിപാടികള്‍ കണ്ടു പഠിച്ച നമ്മുടെ ദേശികള്‍ അത് പിന്തുടര്‍ന്ന് എന്നേ ഉള്ളൂ. എന്നാല്‍ പുതിയ രീതികള്‍ അങ്ങനെയല്ല. കുറച്ചു കൂടി അനൌപചാരികമായി പെരുമാറുന്ന അമേരിക്കന്‍ സമ്പ്രദായം നമ്മുടെ നാട്ടില്‍ , കുറഞ്ഞത്‌ , യുവാക്കള്‍ക്കിടയില്‍ എങ്കിലും പച്ച പിടിച്ചു കഴിഞ്ഞു 


      ഇടയ്ക്ക് വച്ച് സുരേഷ് ഗോപിയും തബുവും അഭിനയിച്ചു ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഒരു ചിത്രമുണ്ട് .. കവര്‍ സ്റ്റോറി . സാമ്പത്തികമായി പൊളിഞ്ഞു പോയ ചിത്രമാണ്. അതില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന ഒരു ജഡ്ജിയുടെ കഥാപാത്രമുണ്ട്. അടുത്ത ഫ്ലാറ്റില്‍ താമസത്തിന് വരുന്ന തബുവിനെ അദ്ദേഹം ഡിന്നര്‍ കഴിക്കാന്‍ ക്ഷണിക്കുന്നു. ആഹാരം കഴിക്കുന്നതിനു മുമ്പ് അദ്ദേഹം അവളുമായി നടത്തുന്ന വര്‍ത്തമാനം അതീവ രസകരമാണ്. ഒരാളുമായി സൌഹൃദം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം തീന്‍ മേശ ആണ്. ആഹാരം കഴിക്കുമ്പോ മനുഷ്യന്‍ എത്ര അടക്കി പിടിച്ചാലും അവന്റെ ബേസിക് ആയ പ്രത്യേകതകള്‍ പുറത്തു വരും. എരിയുമ്പോ ശീ എന്ന് പറയും, വെള്ളം കുടിക്കും, അത് മണ്ടയില്‍ കയറിയാല്‍ ചുമക്കും, ഏമ്പക്കം വിടും അങ്ങനെ അങ്ങനെ. സത്യം പറഞ്ഞാല്‍ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം ആണത്. നെടുമുടി അത് അതീവ ചാരുതയോടെ അവതരിപ്പിക്കുകയും ചെയ്തു. എന്തൊരു വലിയ സത്യം ആണ് അതെന്നറിയാമോ ? ഞാന്‍ പലപ്പോഴും ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഹി ഹി ..ഇതിനോട് സാമ്യമുള്ള ഒരു രംഗം ഈയിടെ സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കണ്ടു. ലാല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു ഉണ്ണിയപ്പം എടുത്തു കടിക്കുന്ന ഒരു സീന്‍. ആ രുചി ആസ്വദിച്ചു കഴിക്കുന്ന കാളിദാസന്റെ പശ്ചാത്തലത്തില്‍ ഓടക്കുഴലിന്റെ മധുര നാദവും. ആ സീന്‍ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചിലപ്പോ ഒക്കെ ആ ഡി വി ഡി ഇടും. ആ ചിത്രത്തില്‍ ഏറ്റവും ഇഷ്ടമായതും ഇത് തന്നെ.


     കിടക്കയിലും തീന്‍ മേശയിലും മനുഷ്യന്റെ പെരുമാറ്റം അടിസ്ഥാനപരമായി ഒന്നാണ് , അത് സര്‍വ ലൌകികമാണ് എന്ന് പണ്ട് ഏതോ ഒരു മഹന്‍ പറഞ്ഞിട്ടുണ്ട്. തീന്മേശയിലെ സംസ്കാരം എന്ന് പറയുന്നത് ശരിക്ക് പറഞ്ഞാല്‍ അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവനെ വെറുപ്പിക്കുന്ന രീതിയില്‍ ശബ്ദവും ബഹളവും ഉണ്ടാക്കരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പൊ വളര്‍ന്നു വളര്‍ന്നു എവിടെ വരെയെത്തി എന്ന് അറിയില്ല. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? അതുകൊണ്ട് ഇനി ഭക്ഷം കഴിക്കുമ്പോ ഒന്നും നോക്കണ്ട. എല്ലാം മറന്നു രുചിയോടെ കഴിക്കൂ .. ആസ്വദിക്കൂ.. ലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വലയുമ്പോള്‍ ദൈവം നിങ്ങളുടെ തീന്മേശയില്‍ വച്ച് തരുന്ന ആഹാരത്തെ സന്തോഷത്തോടെ അകത്താക്കൂ.. Happy eating !!

22 അഭിപ്രായങ്ങൾ:

  1. ഈ തേങ്ങയും പിടിച്ചോണ്ട് നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറേ ആയി. ദാ ഇത് ഇവിടെ ഉടക്കുന്നു.
    ;
    ``.''#+
    +;.::,...,+;
    .+;,,,,..`...,#
    '':,....,,,.....+
    ;+.`..,::::::,....#
    .#...`::::::::,,,...#
    ;+..,:::::::::::,,...,
    '+,,::::::::::::,,,..' `:'';.
    `'#,,::::::::::::,,:,..' `,. `` `:+.
    ,+#..:,:::::::::,,,,,..' :' ` `` '+
    :;#..`,::,:,,,,,,,,,,..;+#````.....` `+.
    ;;+'.`,,,,,,,,,,,,,`..'; `.,,,.,,..```.;'
    `++#``.,,,,..,,,,,:..` ` `.....,,,....` `;;
    '+#.``,,,.....,,,.`..` `.............,````',
    '+++.............,`.................... `'
    `,++#:,..........+.....................`````+
    ''#+:,.........+.``...................` ``+
    ,'+#:,.........';`.`..................````#
    '++'..........'#.,................```` ``+
    ''+':..`.`````#,..`.............```` ``,+
    ++##.......,,##,:,`````.......````` ``+;
    `.+++#,....,,:+#+:.``````......```` `'+
    ``.'++##+;:;''###+,.````````...`` ``;++
    ``.,:'+++#######+##;`..``````.`` ` ``;#+.
    ``.,:'+#############,.`` `` ```.+#+;
    ``.,:;'+##########+#+;```` ` `;'##++
    ``..,:;'++++++++++'+++#++;:::;++++++++``
    ``..,,:;;;;;;;;:::;+++++++###+##++#+````
    ````...,,,,,....,:;'++++#++++#++++',.`````
    ``````````````..,:'+####+++++++'';:,..````
    ````` ````.,:;'+#######+++'';:,,..```
    ```.,:;'++####++++'';;:,,.```
    ```.,:;'+++++++''';::,..``
    ``.,:;''''''';;::,..``
    ``..,:::;::::,..``

    ബാക്കി വായിച്ചിട്ട് പറയാം. :)

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. ithenthu thenga aanu??? nokkeettu onnum manasilaayilla.. allelum enik bhaavana kurach kurava.. :P

      ഇല്ലാതാക്കൂ
    2. സത്യം പറഞ്ഞാല്‍ ഇത്തരം ഒരു തേങ്ങ ഞാനും കണ്ടിട്ടില്ല. എന്തോ അസുഖം പിടിച്ചു ശോഷിച്ചു പോയ തേങ്ങ ആണെന്ന് തോന്നുന്നു

      ഇല്ലാതാക്കൂ
  3. ഭക്ഷണപുരാണം നന്നായി.
    അത്ന്നെ വീട്ടിലെ ഭക്ഷണത്തോളം ഒക്കില്ല വേറൊന്നും.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2012, ജൂൺ 12 8:17 PM

    ഇതെക്ക ഞങ്ങക്ക് അറിയണ കാര്യോണ് കൂട്ടുകാരാ.
    നിങ്ങ ആ ബൈജൂന്റെം ചിന്നൂന്റെം കഥ വേഗം എഴ്ത്.മനുഷ്യന്റെ ഷെമ നശിക്കണ്
    കാത്തിരിക്കണവന്റെ വെഷമം കാത്തിരിക്കണവനെ മനസിലാവോള്ള്

    മറുപടിഇല്ലാതാക്കൂ
  5. ഒരു ചെറിയ കൌതുകവാര്‍ത്ത. നിങ്ങള്‍ ജപ്പാനില്‍ ആണെങ്കില്‍ ഭക്ഷണമേശയില്‍ മൌനം പാലിക്കരുത്. അത് ആതിഥേയനെ അവമാനിക്കുന്നതിനു തുല്യമാണ്. കഴിക്കുമ്പോള്‍ ശബ്ദം വരണം. സൂപ്പൊക്കെ കുടിക്കുമ്പോള്‍ “ഊശ് ഊശ്” എന്നൊക്കെ ശബ്ദത്തോട് കൂടിയെ കുടിക്കാവൂ. ഓരോ നാട്ടില്‍ ഓരോ രീതികള്‍. ഒന്നും പകര്‍ത്താതിരുന്നാല്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  6. വളരെ ഇഷ്ട്ടമായി....പലതും പറയുമ്പോള്‍ ഇങ്ങനെ പറയണം

    മറുപടിഇല്ലാതാക്കൂ
  7. നമ്മള്‍ ഈ നാട്ടുകാരൊക്കെ തന്നെ ആയതോണ്ട് നോസ്ടാല്‍ജിയ തോന്നാനുള്ള ടൈം ആയില്ല.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് നമുക്കിട്ടൊന്നു താങ്ങിയതാണല്ലോ .. വീട് വിട്ടു എവിടേലും പോയി നോക്കൂ. അപ്പൊ അറിയാം

      ഇല്ലാതാക്കൂ
  8. ഇമ്മാതിരി പടങ്ങൾ ഇട്ട് കൊതിപ്പിക്കരുത്... ഇന്നാണെങ്കിൽ ലഞ്ചും സ്കിപ്പാണു...

    പറഞ്ഞതിനോട് യോജിക്കുന്നു. കമ്പനി പാർട്ടികളിൽ എനിക്കും ഇതു കൊണ്ട് വല്യ താത്പര്യമില്ല.
    നമ്മക്ക് മൂന്നാലു കറി ഒഴിച്ച് കൈ കൊണ്ട് കുഴച്ച് ഒരു പിടി പിടിക്കണം, അല്ലാണ്ടീ കത്തീം മുള്ളും ഒക്കെ വല്യ പാടാ...

    മറുപടിഇല്ലാതാക്കൂ
  9. ഈ തുറന്നെഴുത്ത് വളരെ നന്നായി.ഞാന്‍ പലപ്പോഴും നിരീക്ഷിച്ചിട്ടുള്ള കാര്യമാണിത്. കോട്ട്-സൂട്ടുകാരുടെ നിലവാരം, പലപ്പോഴും അവര്‍ ഭക്ഷണം കയ്യിലെടുത്ത് വായ് തുറന്ന് വയ്ക്കുന്ന നിമിഷത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കും

    മറുപടിഇല്ലാതാക്കൂ
  10. ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും.
    ഇത് സത്യം തന്നെ . വീടില്‍ തറയിലിരുന്നു കഴിക്കുന്നതിന്റെ ഒരു സുഖം
    വേറെ തന്നെ .നാന്‍ ഇപ്പോഴും അങ്ങനയെ കഴിക്കൂ

    മറുപടിഇല്ലാതാക്കൂ
  11. ന്റെ ദുസ്സു.........,
    ഞമ്മളെ ഇമ്മാതിരി കൊതിച്ചി ആക്കരുത്."ഭക്ഷണത്തിന്റെ സംസ്കാരം"അടിപൊളി ആയിട്ടുണ്ട്. ഇമ്മാതിരി പടങ്ങള്‍ ഒഴിവാക്കിയാല്‍,കീ ബോര്‍ഡും കട്ടകളും ഇട്ടിരിക്കണ ഉടുപ്പും നനയാതിരുന്നെനെ............(അമ്മയുടെ മാത്രമല്ല,അമ്മൂമ്മയുടെയും അടിപൊളി)
    (((((ഇനി ഞാ കുറച്ചു കാര്യം പറയട്ടെ,തെറ്റാണെ ക്ഷമി...
    നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തോട് മുഴുവനായും ഞാന്‍ യോജിക്കില്ല, "ഈ എല്ലാം മറന്നു ഭക്ഷണം കഴിക്കുന്നതിന്റെ രീതി" (ദൈവം തീന്മേശയില്‍ വച്ചുതരുന്നത്)എന്താണെന്നു മനസ്സിലായത് ഒരു ഹൈ പാര്‍ടിയുടെ കല്യാണത്തിനായിരുന്നു, ബുഫെ എന്ന ഓമനപ്പെരിട്ടു വിളിക്കുന്ന....., ഭക്ഷണം എടുത്ത കൈകൊണ്ട് തന്നെ തവിയില്‍ പിടിച്ചു അളിചുവാരി എടുക്കനത് കണ്ടിട്ടുണ്ടോ? ? പാത്രത്തില്‍ കിടക്കണ ചിക്കന്‍ കരഞ്ഞുപോയേനെ,അതിന്റെ ഗതികെടോര്‍ത്ത്..പോരാത്തതിനോ,6 ദിവസ്സം പട്ടിനികിടന്നവന്‍ പോലും കാണിക്കാത്തത്ര തീറ്റയും ബഹളവും. ഭക്ഷണം പോലും വെരുത്തുപോകുമേടെയ്...
    "എടി സൂപ്പര്‍ ചിക്കന്‍ നീ പോകുമ്പോ എനിക്കും ഒന്നുടെ വാങ്ങിക്കൊണ്ട് വാ"( കമന്റ്‌ രണ്ടു പ്രാവശ്യം വാങ്ങിയ ഒരുത്തിയുടെത്!)എങ്ങനെയുണ്ട്? ഒരു കല്യാണത്തിന് പോയി നോക്കു, സദ്യയുടെ സമയത്തെ "ഗുസ്തി" എപ്പടി? ഇങ്ങനെയും "ആക്രാന്തം" ഭക്ഷണത്തോട് കാട്ടണ സമയം ജീവിതത്തിലോരിടത്തും കാണാന്‍ പറ്റില്ല. അവിടെ ടേബിള്‍ മാത്രമേ ഉള്ളു,സംസ്കാരം പറഞ്ഞുപോയാലുണ്ടല്ലോ, എന്റമ്മേ....സഹിക്കാന്‍ പറ്റത്തില്ല.(സീറ്റ്‌ കിട്ടാത്ത ദേഷ്യത്തിന് സീറ്റ്‌ കിട്ടിയവന്റെ ഇല എടുത്തുകളഞ്ഞു അടിയുണ്ടാക്കണതു കണ്ട ഒരു ദൃക്സാക്ഷി ആകേണ്ട ഗതികേട് ഈ പാവത്തിന് വന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ അവിടെ ഏദു സംസ്കാരമായിരുന്നു????? അത് നമ്മുടെത് തന്നല്ലേ????)സായ്പ്പ് എന്തോ പറഞ്ഞാലും അത് വേദവാക്യമാക്കുന്നതും ശരിയല്ല.ആയതിനാല്‍, എല്ലാം മറന്നു ഭക്ഷണം അരുത്(വല്ലോരുടെയും വീടോ,കല്യാണ സ്ഥലമോ ആണെങ്കില്‍). ഭക്ഷണം കഴിക്കാം,ആസ്വദിക്കാം,പക്ഷെ അധികമായാല്‍ അമൃതും വിഷമാണല്ലോ)))))അമ്മേടെ കാര്യത്തില്‍ ഞാന്‍ 100 വട്ടം യോജിക്കാണ്‌............

    മറുപടിഇല്ലാതാക്കൂ
  12. phd ക്കാരുടെ ഒരു അത്താഴവിരുന്നിനു പോയിട്ട് കഷ്ടപ്പെട്ട കഥ എന്റെ കൂട്ടുകാരനും പറഞ്ഞു. ഒടുക്കം മെസ്സില്‍ വന്നിട്ട് അവ്ടെ ബാക്കി ഉണ്ടായിരുന്നത് കഴിക്കേണ്ടി വന്നു വിശപ്പുമാറാന്‍ എന്നു.

    മറുപടിഇല്ലാതാക്കൂ
  13. കയ്യോന്ടു ഉരുള ഉരുട്ടി കൂട്ടാനില്‍ അത് മുക്കി ഉരുട്ടി അടിക്കുന്നതിന്റെ സുഖം ഈ സായിപ്പിന് അറിയില്ലല്ലോ അതാണ് പ്രശ്നം ..

    മറുപടിഇല്ലാതാക്കൂ
  14. എന്തൊക്കെ പറഞ്ഞാലും ഏതൊരാള്‍ക്കും ( കുറഞ്ഞത്‌ മലയാളികള്‍ക്കെങ്കിലും ) ഏറ്റവും രുചി തോന്നുന്നത് ജനിച്ചു വളര്‍ന്ന സ്വന്തം വീടിന്റെ അടുക്കളയിലെ നിലത്തു സ്വന്തം അമ്മ വച്ചുണ്ടാക്കി വിളമ്പി തരുന്ന ഭക്ഷണം കഴികുമ്പോ ആയിരിക്കും. സ്വന്തം വീടിന്റെ സുരക്ഷിതത്വും അമ്മയുടെ സ്നേഹത്തിന്റെ രുചിയും വേറെ എവിടെ കിട്ടും അല്ലെ ? //////..... അതാണ്‌ സത്യം......

    മറുപടിഇല്ലാതാക്കൂ