ഇന്ത്യയിലെ മാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പൊ അണ്ണാ ഹസാരെയ്ക്ക് പിറകെയാണല്ലോ. തോറ്റു തൊപ്പിയിട്ട ക്രിക്കറ്റ് ടീമും പേരില്‍ നിന്ന് ഒരക്ഷരം മുറിച്ചു കളഞ്ഞു വെസ്റ്റ് ബംഗാ എന്ന് പേര് മാറ്റിയ വെസ്റ്റ് ബംഗാളും ഒക്കെ ഒന്നോ രണ്ടോ കോളം വാര്‍ത്തകള്‍ ആയി ഒതുങ്ങിപോയി. ഇത് പോലെ തന്നെ മങ്ങിപോയ രണ്ടു സംഭവങ്ങള്‍ ആണ് ഇന്നത്തെ വിഷയം. ഒരുകണക്കിന് ലോകത്തുള്ള സ്ത്രീകളുടെ വിപ്ലവകരമായ ഒരു പ്രകടനം. അതിനു മുമ്പ് ഒരു മുന്‍കൂര്‍ ജാമ്യം എടുത്തോട്ടെ. തലക്കെട്ടിലെ അണ്ണാ എന്നാ വിളി അണ്ണാ ഹസാരെയേ ഉദ്ദേശിച്ചല്ല കേട്ടോ. അല്ല. ഇനി അങ്ങേരെ കളിയാക്കി എന്ന് പറഞ്ഞു തെറി കേള്‍ക്കാന്‍ വയ്യ. അതാ.
SlutWalk Protest March ആണ് ആദ്യത്തേത്. NY ലെ ഒരു പാവം കോണ്‍സ്റ്റബിള്‍ ആയ മൈക്കേല്‍ സാന്‍ഗുനേറ്റി, യോര്‍ക്ക് യൂണിവേര്‍ഴ്സിറ്റിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇതിനു തുടക്കം കുറിച്ചത്. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളെ പറ്റി പറയവേ അങ്ങേര്‍ ഫ്രീ ആയി ഒരു ഉപദേശം എല്ലാവര്‍ക്കും കൊടുത്തു. " women should avoid dressing like sluts in order not to be victimized ". ഇതായിരുന്നു അത്. അതായതു സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണ് അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന്. പൊതുവേ സ്വാതന്ത്ര്യ വാദികളായ മദാമ്മമാരെ ഇത് പ്രകോപിപ്പിച്ചു. ഇതാണ് കാരണമെങ്കില്‍ കാണിച്ചു തരാം എന്ന് അവര്‍ മുന്നറിയിപ്പ് കൊടുത്തു. പിന്നീട് കണ്ടത് ലോക വ്യാപകമായ SlutWalk Protest മാര്‍ച്ചുകളാണ് . ടോറന്റോയില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പെണ്ണുങ്ങള്‍ അതീവ ദയനീയമായി വേഷം ധരിച്ചു പങ്കെടുത്തു. Slut എന്ന് വച്ചാല്‍ എന്താണെന്ന് കാട്ടി തരാം എന്ന നിലക്കുള്ള പ്രകടനമായിരുന്നു അത്. നമ്മുടെ പെണ്ണുങ്ങളും വിട്ടു നിന്നില്ല. ഇത് ഡല്‍ഹിയിലും നടന്നു. പക്ഷെ ഡല്‍ഹിയില്‍ കണ്ടതല്ല യഥാര്‍ത്ഥ മാര്‍ച്ച്. അത് വരാനിരിക്കുന്നതേ ഉള്ളൂ. വരുന്ന ദിവസങ്ങളില്‍ മുംബയില്‍ നടക്കാന്‍ പോകുന്ന മാര്‍ച്ച് ഇപ്പൊ തന്നെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മാര്‍ച്ചുകളില്‍ ഒന്നാക്കാന്‍ ആണ് ഇതിന്റെ സംഘാടകര്‍ ശ്രമിക്കുന്നത്. പണ്ട് പ്രോതിമ ബേദി ജൂഹുവിലൂടെ തുണിയില്ലാതെ ഓടിയതിനു ശേഷം ഏകദേശം ആ ലെവലിലേയ്ക്ക് പോകുന്ന അടുത്ത സമരമാണ് ഇത്. ഒക്ടോബര്‍ രണ്ടാണ് അവര്‍ ഇതിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ഗാന്ധി ജയന്തിക്ക് നടത്താവുന്ന ഏറ്റവും നല്ല കാര്യമാണല്ലോ അല്ലേ ? "മാല്‍ ചാല്‍" എന്നാണു അവര്‍ ഇതിനിട്ടിരിക്കുന്ന പേര്. മാദക റാണിമാരെ സാധാരണ മാല്‍ എന്നാണല്ലോ വിളിക്കുന്നത്. മലയാളത്തില്‍ ചരക്ക് എന്ന് വിളിക്കുന്നത് പോലെ. എന്തായാലും ദുശാസ്സനന്‍ ആ ദിനത്തിന് വേണ്ടി കണ്ണില്‍ ഇദയം നല്ലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു. ആകെയുള്ള ഒരു സ്വര്‍ണമാല പണയം വച്ച് അന്ന് ബാമ്പേയ്ക്ക് പോയാലോ എന്നും ആലോചനയുണ്ട്.
ഇതിനെ വെല്ലുന്ന ഒരു ഐറ്റം ഇരുപത്തൊന്നിനു അമേരിക്കയില്‍ നടന്നു. ഗോ ടോപ്ലെസ്സ് എന്ന ഒരു സംഘടനയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. റെല്‍ എന്ന 'ആത്മീയ' നേതാവ് സ്ഥാപിച്ച ഒരു കള്‍ട്ട് ആണ് ഇതിനു തുടക്കമിട്ടത്. അന്യഗ്രഹ ജീവികള്‍ ആണ് ലോകത്ത് ജീവന്‍ സൃഷ്ടിച്ചത് എന്ന് വിശ്വസിക്കുന്ന ഒരു വട്ടു സംഘടനയാണ് ഇത്. ആണുങ്ങള്‍ക്ക് നെഞ്ചു തുറന്നു കാണിക്കാനുള്ളതു പോലെ തന്നെ അവകാശം സ്ത്രീകള്‍ക്കും ഉണ്ടെന്നാണ് അവരുടെ വാദം. മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിക്കുന്നത് ഒരു ഒഫന്‍സ് ആയിട്ടാണ് പരിഗണിക്കുന്നത്. അതായതു ശിക്ഷാര്‍ഹമായ ഒരു കുറ്റം. അതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഓഗസ്റ്റ് ഇരുപത്തൊന്നിനു നൂറു കണക്കിന് സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രകടനം നടത്തി.
ഗോ ടോപ് ലെസ്സ് ഡേ ആയി അവര്‍ ആ ദിവസത്തെ അവതരിപ്പിച്ചു. പെണ്ണുങ്ങള്‍ ടോപ് ലെസ്സ് ആയും ആണുങ്ങള്‍ ബ്രാ ധരിച്ചും പ്രകടനത്തില്‍ പങ്കെടുക്കാം എന്നതായിരുന്നു അവരുടെ ആഹ്വാനം. അവിടുള്ള ആണുങ്ങള്‍ക്ക് വേറെ പണിയോന്നുമില്ലാത്തത് കൊണ്ട് ലവന്മാര്‍ കുറേപേര്‍ ബ്രായും ഇട്ടു സമരത്തിന് പോയി. അമേരിക്ക ചുമ്മാതല്ല ഗുണം പിടിക്കാത്തത്. അവിടെ മാന്ദ്യം കയറി ആകെ പൊട്ടി തകര്‍ന്നു നില്‍ക്കുമ്പോഴാണ് ഇത്തരം പരിപാടി. റോമ നഗരം കത്തിയപ്പോ നീറോ ചക്രവര്‍ത്തി ബീഡി കത്തിച്ച പോലെ ആയിപ്പോയി. എന്തായാലും ഇന്ത്യയിലെ പെണ്ണുങ്ങള്‍ കരിങ്കാലികള്‍ ആയതു കൊണ്ട് ഈ സമരം ഇന്ത്യയില്‍ നടത്തിയില്ല. അതില്‍ ദുശുവിനുള്ള കടുത്ത പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കൂടുതല്‍ ഐറ്റംസ് ആഡ് ചെയ്യണ്ട എന്ന് കരുതി നമ്മെ സൃഷ്ടിച്ചവന്‍ ഓരോ അവയവങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ഉപയോഗങ്ങള്‍ കൊടുത്തിരിക്കുന്നു എന്ന് മാത്രം. ഇതില്‍ കൂടുതല്‍ പച്ചയായി എഴുതാന്‍ ബുദ്ധിമുട്ടാണ് ചേട്ടാ. കാര്യം മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും എല്ലാം മറച്ചു വച്ച് ജീവിക്കാന്‍ നിയമങ്ങളുള്ള സമൂഹത്തില്‍ തുറന്നു കാണിക്കുന്നതെല്ലാം ഒരു ആകര്‍ഷണം സൃഷ്ടിക്കും, അത് വേണമെങ്കില്‍ വേറെ പലതിലേയ്ക്കും നയിക്കാം എന്ന് സാമാന്യ ബുദ്ധി വച്ച് ചിന്തിച്ചാല്‍ മനസ്സിലാവും. അല്ലെങ്കില്‍ തന്നെ ഇവരെയൊക്കെ ആര് തടയുന്നു. പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് എങ്ങനെ വേണേലും നടക്കാം. അതിനുള്ള ധൈര്യമില്ലായ്മ ആണ് സത്യം പറഞ്ഞാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കാരണം എന്ന് തോന്നുന്നു.
ഒരു പ്രധാനപ്പെട്ട കാര്യം കൂടി. എന്തിനെ വേണം നല്ല വസ്ത്ര ധാരണം എന്ന് വിളിക്കേണ്ടത് ? . പെണ്‍കുട്ടികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് ( ആണുങ്ങളും അതേ ) കംഫര്‍ട്ടബിള്‍ ആയ
രീതിയിലുള്ള വസ്ത്രങ്ങള്‍ ആണ്. എന്നാല്‍ അത് കാണുന്നവനും എത്രത്തോളം കംഫര്‍ട്ടബിള്‍ ആണ് ഒരിട ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ ഒരു പ്രശ്നവുമില്ല. ഒരു തടിച്ച സ്ത്രീ ഒരു മിനി സ്കര്‍ട്ട് ഇട്ടു വന്നാലുണ്ടാവുന്നത്തിന്റെ ആയിരത്തി ഒന്ന് പോലും വൃത്തികേടുണ്ടാവില്ല ഒരു ചെറിയ പെണ്‍കുട്ടി അതിട്ടു വന്നാല്‍. ഷക്കീലയും അസിനും ഒരേ വേഷം ഇട്ടാല്‍ എങ്ങനെയുണ്ടാവും ? അത് പോലെ തന്നെയാണ് ഓരോ വേഷവും. സാരി അതീവ സെക്സി അയ ഒരു വേഷമായി പലരും പറയുന്നു. പക്ഷെ ഉടുക്കേണ്ടത് പോലെ ഉടുത്താല്‍ ഇത്രയും അഭിജത്യമുള്ള ഒരു വേഷം വേറെയില്ല എന്നാണു എന്റെ അഭിപ്രായം.