നേരത്തെ എഴുതിയ സിനിമാ ഗവേഷണ സീരീസിലേക്ക് ഒരു പോസ്റ്റ് കൂടി. ആദ്യത്തെ പോസ്റ്റ് സിനിമയില്‍ ആവര്‍ത്തിച്ചു വരുന്ന കഥാപാത്രങ്ങളെ പറ്റിയുള്ളതായിരുന്നെങ്കില്‍ ഇത്തവണ ചില വസ്തു 'വഹകളെ" പറ്റിയാണെന്ന് മാത്രം. സ്ഥിരമായി ഇത്തരം വിഷയങ്ങളെ പറ്റി എഴുതി ബോര്‍ അടിപ്പിക്കാന്‍ തല്പര്യമില്ലാട്ടോ. പക്ഷെ ഇതൊക്കെ അന്യം നിന്ന് പോകരുതല്ലോ. ആ ഒരു വിഷമം സഹിക്ക വയ്യാതെയാണ് ഇതൊക്കെ എഴുതുന്നത്. സദയം ക്ഷമിക്കുക.
കോട്ടിട്ട ഡോക്ടര്‍ -
ഞാന്‍ പണ്ട് ബാന്‍ഗ്ലൂര്‍ വന്നതിനു ശേഷമാണ് കോട്ടിട്ട ഡോക്ടര്‍മാരെ കാണാന്‍ തുടങ്ങിയത്. ഇവിടെയുള്ള ഡോക്ടര്‍മാര്‍ കോട്ടിടുന്നതിനു ഒരു കാരണമുണ്ട്. അത് ഊരി വച്ചാല്‍ നമ്മുടെ നാട്ടിലെ കമ്പൌന്ടെര്‍ നെ പോലെ ആണ് അവര്‍ ഇരിക്കുന്നത്. കോട്ട് കണ്ടിട്ടാണ് ശരിക്കും പറഞ്ഞാല്‍ ഡോക്ടര്‍ നെ തിരിച്ചറിയുന്നത്. നമ്മുടെ നാട്ടിലുള്ള ഡോക്ടര്‍മാര്‍ കോട്ട് ഇടാറില്ല. അല്ലാതെ തന്നെ അവരെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. പക്ഷെ മലയാള സിനിമയില്‍ കോട്ട് ഇടാത്ത ഡോക്ടര്‍മാര്‍ വിരളമാണ്.

ടൈ കെട്ടിയിട്ടു ഇന്റര്‍വ്യൂ നു പോകുന്നത് -
നമ്മുടെ നാട്ടില്‍ പ്രൊഫഷണല്‍ ആയി ഡ്രസ്സ് ചെയ്യുന്നവര്‍ വളരെ ചുരുക്കമാണ്. നമ്മുടെ നാട്ടിലെ ആള്‍ക്കാരെ അവരുടെ വേഷം കണ്ടിട്ട് മാത്രം തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. എത്ര വലിയ പദവിയിലിരിക്കുന്നവരും വളരെ സിമ്പിള്‍ ആയിട്ടാണ് നടക്കുന്നത്. മാത്രമല്ല കോട്ടും ടൈയും ഒക്കെ കെട്ടി നടക്കുന്നവരെ കണ്ടാല്‍ മലയാളി അവനെ ഒറ്റയടിക്ക് ജാഡ എന്ന് എഴുതി തള്ളും. എല്‍ കെ ജിയിലും യൂ കെ ജി യിലും പഠിക്കുന്ന പൊടി പിള്ളേരും എം ബി എ യ്ക്ക് പഠിക്കുന്ന കുട്ടികളുമാണ് നമ്മുടെ നാട്ടില്‍ കൊട്ടും ടൈയും ഇട്ടു പേരുദോഷം കേള്‍പ്പിക്കാതെ നടക്കുന്നത്. പക്ഷെ മലയാള സിനിമയില്‍ ഇപ്പോഴും ഒരു ചെറിയ ജോലിക്ക് ഉള്ള ഇന്റര്‍വ്യൂവിനു പോലും ഉദ്യോഗാര്‍ഥികള്‍ ടൈ ഒക്കെ കെട്ടി കുട്ടപ്പനായിട്ടാണ് വരുന്നത്. എന്താ അല്ലേ !

ബോംബ് -
മലയാള സിനിമയില്‍ കാലാ കാലങ്ങളായി പല മാറ്റങ്ങളും വന്നുവെങ്കിലും ഇത് വരെ നിലവാര തകര്‍ച്ച ഉണ്ടാകാത്ത ഒരു വസ്തുവാണ് ബോംബ്. പണ്ടത്തെയും ഇപ്പോഴത്തെയും സിനിമകളില്‍ ഉപയോഗിക്കുന്ന ബോംബിന്റെ ഷേപ്പിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. നാട്ടില്‍ പാക്കരന്‍ ചേട്ടന്റെ ചായക്കടയില്‍ പഴം പൊരി പൊതിഞ്ഞു തരുന്നത് പോലെ എന്തോ സാധനം ഒരു കറുത്ത പേപ്പറില്‍ പൊതിഞ്ഞു ഒന്ന് രണ്ടു LED ലൈറ്റ് കത്തിച്ചു വയ്ക്കും. ഒരു വാച്ചോ ടൈം പീസോ കൂടെ ഒട്ടിച്ചു വച്ചാല്‍ അത് ടൈം ബോംബ് ആയി. നമ്മുടെ കലാ സംവിധായകര്‍ പാവങ്ങളാണെന്നു തോന്നുന്നു. ജീവിതത്തില്‍ അവര്‍ ശരിക്കുള്ള ബോംബ് കണ്ടിട്ടുണ്ടാവില്ല. അതൊക്കെ ബോളിവുഡ്.

അവന്മാര്‍ യഥാര്‍ത്ഥ ബോംബ് ആണ് ഉപയോഗിക്കുന്നത്
പത്രക്കാര്‍ -
സത്യം പറയാമല്ലോ. ഇതാണ് ഏറ്റവും വലിയ തമാശ. ലോകത്തുള്ള പത്ര പ്രവര്‍ത്തകര്‍ മൊത്തം അടിമുടി മാറിയിട്ടും നമ്മുടെ സിനിമ പത്ര പ്രവര്‍ത്തകര്‍ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ആണായാലും പെണ്ണായാലും ഒരു ഖാദി ജൂബ, ചുരിദാര്‍ ഇതാവും വേഷം. ഇപ്പോഴും അവര്‍ നോട്ട് കുറിച്ചെടുക്കുന്നത് ചെറിയ പുസ്തകത്തിലാണ്. മാത്രമല്ല എഴുതുന്നതെല്ലാം
'ആര്‍ട്ടിക്കിളും'. ഒരു വോയിസ് റെക്കോര്‍ഡേര്‍ കൊണ്ട് നടക്കുന്ന ഒരു പത്രക്കാരനെ കാണാന്‍ കൊതിയാവുന്നു. അടുത്ത തമാശ എന്താന്നു വച്ചാല്‍ പത്രത്തിന്റെ എം ഡി സ്വയം ന്യൂസ് ഡെസ്ക്കിലോക്കെ ഇറങ്ങി നടക്കുന്നത് കാണാം. എല്ലാത്തിലും കയറി കൈ വയ്ക്കും. എഡിറ്റര്‍ എന്ന് പറയുന്നവന്‍ അങ്ങേരുടെ ഒപ്പം ഉണ്ടാവുകയും ചെയ്യും. പിന്നത്തേതു പത്രത്തിന്റെ പേജ് സെറ്റിംഗ് ആണ്. QuarkXPress പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പത്രത്തിന്റെ ഒരു മൊത്തം പേജ് ഡിസൈന്‍ ചെയ്തെടുക്കുന്ന കാലഘട്ടത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ട് നേരിട്ട് അതില്‍ നിന്ന് പ്ലേറ്റ് ഉണ്ടാക്കിയെടുക്കാന്‍ പറ്റും. പക്ഷെ മലയാള സിനിമയില്‍ ഇപ്പോഴും പണ്ടത്തെ പോലെ ഓരോ കട്ടിംഗ് ആയി കൊണ്ട് വന്നു ഒട്ടിച്ചു ചേര്‍ക്കുന്ന ടെക്നോളജി ആണ്. പഴയ ഒരു പത്രപ്രവര്‍ത്തകന്‍ ആയ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത പത്രത്തില്‍ പോലും ഇതായിരുന്നു സ്ഥിതി.

സൈക്യാട്രിസ്ടിന്റെ താടി -
ഡോക്ടര്‍ പി എം മാത്യു വെല്ലൂര്‍ ആണെന്ന് തോന്നുന്നു ഇത് പോപ്പുലര്‍ ആക്കിയത്. അദ്ദേഹമാണല്ലോ ഒരു ശരാശരി മലയാളിയുടെ മനസ്സിലെ മാതൃക മനോരോഗ വിദഗ്ധന്‍. ബുള്‍ഗാന്‍ വയ്ക്കാത്ത ഒരു സൈക്യാട്രിസ്ടിനെ ഇപ്പൊ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. അപ്പൊ പിന്നെ സിനിമാക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അല്ലേ. ചിലപ്പോ ഈ താടി കൊണ്ടാവും അവര്‍ മേച്ചുരിറ്റി തോന്നിക്കുന്നതു. ചതിക്കാത്ത ചന്തുവില്‍ ജയസൂര്യ പറയുന്ന പോലെ ഡോണ്ട് ടച് മൈ മെച്ചുരിറ്റി
സര്‍ദാര്‍ജി : കോലം കെട്ടിച്ചത് -
പഞ്ചാബികളെ പറ്റി പണ്ട് എനിക്ക് ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടായിരുന്നു. സിംഗ് എന്ന് പേരുള്ള എല്ലാവരും ടര്‍ബന്‍ വയ്ക്കും , പഞ്ചാബികള്‍ എല്ലാം സിംഗ് ആണ്, സര്‍ദാര്‍ എന്ന് വച്ചാല്‍ സിംഗ് ആണ് അങ്ങനെ അങ്ങനെ. മാത്രമല്ല അവരുടെ വേഷ വിധാനവും. ഒരുമാതിരി പാകിസ്താന്‍കാര്‍ ഇടുന്ന പോലുള്ള അയഞ്ഞ കുപ്പായവും ഒരു ഷേപ്പില്ലാത്ത തലപ്പാവും വച്ചാണ് സര്‍ദാര്‍ജിമാരെ മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ളത്. പ്രേം നസീര്‍ സി ഐ ഡി നസീറില്‍ ഉപയോഗിച്ച ഈ വേഷം തന്നെയാണ് സത്യത്തില്‍ പഞ്ജാബി ഹൌസ് എന്ന ചിത്രത്തില്‍ വരെ ഉപയോഗിച്ചിരിക്കുന്നത്. ട്രക്ക് ഓടിക്കുന്ന പഞ്ചാബികള്‍ , ധാബ നടത്തുന്നവര്‍ മുതലായവര്‍ ഈ വേഷം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് സമ്മതിക്കുന്നു. പക്ഷെ ആഡ്യന്‍മാരായ പഞ്ചാബികള്‍ യഥാര്‍ത്ഥത്തില്‍ വളരെ സ്മാര്‍ട്ട് ആയിട്ടാണ് ഡ്രസ്സ് ചെയ്യുന്നത്. പഞ്ചാബി ഹൌസ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ വന്‍ വ്യവസായികളും ധനികരും ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ അവരുടെ വേഷം നോക്കൂ. തല്ലിപ്പൊളി കളറുകളില്‍ ഉള്ള കുറെ ജൂബകളും വെട്ടി ഒട്ടിച്ച പോലുള്ള ടര്‍ബനുകളും. മൊട്ടു സൂചി കുത്തി വച്ചുണ്ടാക്കിയതാണോ എന്ന് സംശയമുണര്‍ത്തുന്നതായിരുന്നു ആ തലപ്പാവുകള്‍. കൊച്ചിയിലുള്ള പഞ്ചാബികള്‍ ആരും അത് കാണാഞ്ഞത് റാഫി മെക്കാര്‍ട്ടിന്റെ ഭാഗ്യം.
MS Paint -
പടം വരയ്ക്കുന്നതിനു വേണ്ടി വിന്‍ഡോസ് തരുന്ന ഒരു ടൂള്‍ ആണ് പെയിന്റ്. പക്ഷെ നമ്മുടെ സിനിമകളില്‍ ഇത് പ്രതിയുടെ ബ്ലഡ് ടെസ്റ്റ് റിസള്‍ട്ട് കാണിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. പവര്‍ പോയിന്റ് , വേര്‍ഡ് ഒക്കെ ഇങ്ങനെ മൈക്രോസോഫ്ട് മനസ്സില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ക്കാണ് നമ്മുടെ സിനിമാക്കാര്‍ ഉപയോഗിക്കുന്നത്. ഷാജി കൈലാസ് ആണ് ഇതിനു തുടക്കമിട്ടത്. ഈ അടുത്തകാലത്ത് ഭഗവാന്‍ എന്നൊരു പടം ഇറങ്ങിയല്ലോ. അതില്‍ ലാലേട്ടന്‍ ഒരു യു എസ് ബി ഡ്രൈവ് ലാപ്ടോപില്‍ കുത്തിയിട്ട് ഗൂഗിള്‍ മാപ് എടുത്തു കുറെ ബോംബ് ഡിഫ്യൂസ് ചെയ്യുന്നത് കണ്ടു. എന്തെളുപ്പം അല്ലേ ? മലപ്പുറം ഹാജി മഹാനായ ജോജിയില്‍ ഞാന്‍ രാവിലെ തോക്കുമെടുത്ത് പോയി പത്തു മുപ്പതു ചൈനാക്കാരെ വെടി വച്ച് കൊന്നു എന്ന് ജഗതി പറയുന്ന പോലെ. വല്ലവന് പുല്ലുമായുധം.
പോലീസ് സ്റേഷന്‍ -
വെറും പോലീസ് സ്റേഷന്‍ അല്ല. മമ്മുക്കയും ലാലേട്ടനും ഷിറ്റ് ഗോപിയെട്ടനും ഒക്കെ എസ് ഐ ആയി ജോലി ചെയ്യുന്ന സ്റെഷനും ലോക് അപ്പും ഒക്കെ ഒന്ന് കാണണം. ഗോള്‍ഡ് പ്ലേറ്റ് ചെയ്ത പോലിസ് ലോഗോ , വൃത്തിയുള്ള ഡിസൈനര്‍ സ്റെഷനുകള്‍. എന്തിനു ഏതോ ഒരു പടത്തില്‍, നരിമാന്‍ ആണെന്ന് തോന്നുന്നു. ലോക്ക് അപ്പിന്റെ ഭിത്തി മുഴുവന്‍ പോലീസ് , പോലീസ് എന്ന് എഴുതി വച്ചിരിക്കുന്നു. പണ്ട് സിനിമയില്‍ കുട്ടികളുടെ റൂം കാണിക്കുമ്പോ അതിന്റെ ഭിത്തിയില്‍ അക്ഷരങ്ങള്‍ ഒക്കെ എഴുതി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതിനു ശേഷം ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്.
മുണ്ടുടുത്ത സ്കൂള്‍ മാഷ് -
മുണ്ടുടുത്ത സ്കൂള്‍ മാഷുമാരെ കണ്ടു മടുത്തു. പാന്റ്സ് ഇട്ടതു കൊണ്ടോ ചുരിദാര്‍ ഇട്ടതു കൊണ്ടോ ആ കഥാപാത്രത്തിന് എന്ത് മാറ്റമാണോ സംഭവിക്കുക. വര്‍ഷങ്ങളായി മലയാള സിനിമയിലെ സ്കൂള്‍ അധ്യാപകര്‍ മുണ്ട് മാത്രം ഇടുന്നതിനു സ്കൂള്‍ ടീച്ചേര്‍സ് പ്രധിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത കാലത്തു നമ്മുടെ ബേബി സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ച ചിത്രത്തില്‍ പോലും പാട്ട് സീനില്‍ മാത്രമാണ് അങ്ങേര്‍ക്കു പാന്റ്സ് അല്ലെങ്കില്‍ ലോങ്ങ് കുര്‍ത്ത ഒക്കെ ഇടാന്‍ അവസരം കിട്ടിയത്. എന്റെ അറിവില്‍ പാന്റ്സ് ഇട്ടു ഒരു സ്കൂള്‍ മാഷിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ സുവര്‍ണാവസരം ലഭിച്ച ഒരു നടന്‍ നമ്മുടെ ലാലേട്ടന്‍ ആണ്. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന പടത്തില്‍ ലാലേട്ടന്‍ തയ്യല്‍ക്കടയിലെ കട്ടിംഗ് വേസ്റ്റ് കൊണ്ട് തുന്നിയ ഒരു വേഷത്തില്‍ വന്നത് ഓര്‍മയില്ലേ ? കോളേജ് അധ്യാപകര്‍ക്ക് മാത്രമാണ് മലയാള സിനിമയില്‍ പാന്റ്സ് ഇട്ടു നടക്കാന്‍ അവകാശമുള്ളത്. ഇത് തികഞ്ഞ അവഗണനയാണ്. വിവേചനമാണ്.
മാഷന്മാരെ പ്രതികരിക്കൂ.
നാട്ടിന്‍പുറത്തെ ചായക്കട -
പണ്ട് തൊട്ടേ നടന്‍ ചായക്കടകള്‍ ആകെ അലങ്കോലമായിട്ടാണ് നമ്മുടെ സിനിമകളില്‍ കാണിച്ചിട്ടുള്ളത്. ചെറിയ ഒരു കണ്ണാടി അലമാര, ചൂട് ആവി പറക്കുന്ന സമോവര്‍, ഈച്ചയാര്‍ക്കുന്ന ഒരു പാത്രത്തില്‍ വടയും മറ്റു 'കടികളും'. ലുങ്കി ഉടുത് നില്‍ക്കുന്ന കടക്കാരനും അടുക്കളയില്‍ നിന്ന് എത്തി നോക്കുന്ന അങ്ങേരുടെ ഭാര്യയും ഇളയ മകളും. സോറി. റേഡിയോയുടെ കാര്യം വിട്ടു പോയി. ഇരുപത്തി നാല് മണിക്കൂറും ഓണ്‍ ആയി ഇരിക്കുന്ന ഒരു റേഡിയോയും അവിടെ ഉണ്ട്. എന്നാല്‍ ഇപ്പൊ നാട്ടിന്‍പുറത്ത് പോയി നോക്കൂ. ടി വി ഇല്ലാത്ത ഒരു ചായക്കടയും നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഗ്യാസ് സ്ടവ് ഒക്കെ സാധാരണം. പക്ഷെ ഇത് മാറ്റണം എന്ന് എനിക്ക് വലിയ ആഗ്രഹമില്ല. ഒട്ടനവധി ചെറു പട്ടണങ്ങള്‍ നിറഞ്ഞ കേരളത്തില്‍ നിന്ന് മാഞ്ഞു പോയ ഇത്തരം കാഴ്ചകള്‍ സിനിമയില്‍ എങ്കിലും കാണാന്‍ പറ്റുന്നുണ്ടല്ലോ.
പൊട്ടി പൊളിഞ്ഞ കെട്ടിടം അല്ലെങ്കില്‍ അടച്ചു പൂട്ടിയ ഓട്ടു കമ്പനി -
മിക്ക പടങ്ങളുടെയും ക്ലൈമാക്സ് എടുക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ഓട്ടു കമ്പനി. എനിക്ക് തോന്നുന്നു മലയാള സിനിമ കളറില്‍ ആയതിനു ശേഷമാണ് സിനിമാക്കാര്‍ ഈ ഓട്ടു കമ്പനിയില്‍ കണ്ണ് വച്ചതെന്ന്. ഓട്ടു കമ്പനിയില്‍ വച്ച് അടി കൂടുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയും എനിക്ക് ഓര്‍മ വരുന്നില്ല. ജയനും മധുവും ജോസ് പ്രകാശും ഒക്കെ ആയിരുന്നു ഇതിന്റെ ആശാന്മാര്‍. നാടോടിക്കാറ്റില്‍ ദാസനും വിജയനും അടി വച്ചതും മറ്റൊരിടത്തല്ല. ഇത് പിന്നെ പതിയെ പൊളിഞ്ഞ കെട്ടിടത്തിനു വഴിമാറി. ഇപ്പോഴത്തെ മിക്ക പടങ്ങളുടെയും ക്ലൈമാക്സ് കൊച്ചിയിലെ പൊളിഞ്ഞ കെട്ടിടങ്ങളില്‍ വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈയിടയ്ക്ക് എ വെട്നെസ് ഡേ എന്ന ചിത്രത്തില്‍ നസീറുദ്ദീന്‍ ഷാ ഇത്തരം ഒരു കെട്ടിടത്തില്‍ കയറി ഇരിക്കുന്നത് കണ്ടു.
ഇപ്പൊ എനിക്ക് ഓര്‍മ വരുന്ന വേറൊരു രസമുള്ള സംഗതി ഉണ്ട്. മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ഇന്നസന്‍റ് പറയുന്നത്. അതിന്റെ ക്ലൈമാക്സ് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. അപ്പൊ മത്തായിച്ചന്‍ ചോദിക്കുന്നതാണ് ഈ കെട്ടിടം ആരാ ഇങ്ങനെ പൊളിച്ചിട്ടതെന്നു .. ഹി ഹി.
കുറ്റാന്വേഷണ വിദഗ്ധന്‍ / കമാണ്ടോസ് -
ഹോ. ഇത് വന്‍ തമാശയാണ്. നമ്മുടെ ചിത്രങ്ങളിലെ കമാണ്ടോകളുടെ വേഷം കണ്ടാലുണ്ടല്ലോ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. ദേഹം മുഴുവന്‍ എന്തൊക്കെയോ വച്ച് കെട്ടിയാണ് ഇവര്‍ നടക്കുന്നത്.
മോസ്റ്റ് മോഡേണ്‍ കമാണ്ടോകള്‍ മാക്സിമം പോയാല്‍ ഒരു ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉപയോഗിക്കും.
ബാബാ കല്യാണിയില്‍ ഉള്ളവരാണ് ബഹു രസം. കണ്ടാല്‍ പ്ലംബിംഗ് പണിക്കാരോ എലെക്ട്രീഷ്യന്‍ ആണെന്നോ മറ്റുമേ മേജര്‍ രവി പോലും പറയൂ. വയറിനു ചുറ്റും സ്ക്രെവ് ഡ്രൈവറും പേന കത്തിയും മറ്റുമാണ്. പണ്ടത്തെ ലാട വൈദ്യന്മാര്‍ ഇടുന്ന ടൈപ്പ് സാധനം. നദിയ കൊല്ലപ്പെട്ട രാത്രിയും തരക്കേടില്ല.
ഫോട്ടോഗ്രാഫര്‍ -
മുകളില്‍ പറഞ്ഞത് തന്നെ. ഒറ്റ വ്യത്യാസം. അരയില്‍ ഒരു പൌച് അല്ലെങ്കില്‍ ഒരു ഓവര്‍ കോട്ട്. ഇതുണ്ടാവും എന്ന് മാത്രം.
തല്‍ക്കാലം ഇത്രയും കൊണ്ട് നിര്ത്തുന്നു. പക്ഷെ ഈ ഗവേഷണം തുടരും. മുതല്‍ സന്ധിക്കും വരേയ്ക്കും വിടയ് ശൊല്‍വത് ഉങ്കള്‍ ദുശു