2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

മല്ലു ആക്സന്റ്



ആദ്യം ഇന്നലെ എന്റെ ഒരു സുഹൃത്ത്‌ ഫോര്‍വേഡ് ചെയ്തു തന്ന ഒരു ഇ-മെയില്‍ വായിക്കാം. മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ കളിയാക്കിക്കൊണ്ട്‌ ആരോ ഉണ്ടാക്കിയതാണ്.  

Here are some special accents only by Mallus..  You can easily find out a Mallu from his accents…
Q: Where did the Malayali study?
A: In the ko-liage.
Q: Why did the Malayali not go to ko-liage today?
A: He is very bissi.
Q: Why did the Malayali buy and air-ticket?A: To go to Thuubai, zimbly to meet his ungle in the Gelff.
Q: Why do Malayali’s go to the Gelff?
A: To yearn meney.
Q: What did the Malayali do when the plane caught fire?
A: He zimbly jembd out of the vindow.
Q: Why did the Malayali go to the concert in Rome?
A: Because he wanted to hear pope music.
Q: How does a Malayali spell moon?
A: MOON – Yem Yo yet another Yo and Yem
Q: What is Malayali management graduate called?
A: Yem Bee Yae.
Q: What does a Malayali do when he goes to America?
A: He changes his name from Karunakaran to Kevin Curren.
Q: What does a Malayali use to commute to office everyday?
A: An Oto
Q: And for cargo?
A: Loree
Q: Where does he pray?
A: Demble
Q: Who is Bruce Lee’s best friend ?
A: A Malaya-Lee of coarse.
Q: Name the only part of the werld, where Malayali’s dont werk hard?
A: Kerala
Q: Why is industrial productivity so low in Kerala?
A: Because 86% of the shift time is spent on lifting,folding and re-tying the lungi.

     ഇത് പോലുള്ള മെയിലുകള്‍ ഇപ്പൊ കുറെയായി കാണുന്നു. അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. എവിടെ ചെന്നാലും മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ ബാക്കിയുള്ളവന്മാര്‍ കളിയാക്കുന്നത് കേള്‍ക്കാം. സത്യം പറഞ്ഞാല്‍ അത്രയ്ക്ക് മോശമല്ല നമ്മുടെ ഇംഗ്ലീഷ്. അത്യാവശ്യം വാക്കുകള്‍ വ്യക്തമായി പറയാന്‍ മലയാളി ശ്രമിക്കുന്നുണ്ട്. ആകെയുള്ള പ്രോബ്ലം നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. ഒരു സിടുവേഷനില്‍ ഉപയോഗിക്കേണ്ട വാക്ക് പലപ്പോഴും നമ്മള്‍ തെറ്റായിട്ടാണ് പറയുന്നത്. അതായത് I am learning driving എന്നതിന് പകരം I am studying driving എന്ന് പറയുന്ന പോലെ. എന്നാല്‍ ഇങ്ങനെ കളിയാക്കുന്നവരുടെ ഇംഗ്ലീഷ് കേട്ടാലോ ..ഇതാ കുറച്ചു ഉദാഹരണങ്ങള്‍...

ബംഗാളികള്‍  / ഗുജറാത്തികള്‍ / ഒറിയക്കാര്‍   - പൂജ്യം അഥവാ സീറോയ്ക്ക് ഇവന്മാര്‍ വിളിക്കുന്നത്‌ ജീറോ എന്നാണ്. ആദ്യം തന്നെ ഇത് പറഞ്ഞത് ഇതാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാവുന്ന ഏറ്റവും കോമണ്‍ ആയ ഒരു വാക്ക് ആയതുകൊണ്ടാണ്‌. നോര്‍ത്തികള്‍ പൊതുവേ ഇത് തന്നെ പറയുന്നത്. ബംഗാളികളുടെ ഇംഗ്ലീഷ് ചൈനക്കാര്‍ ഇംഗ്ലീഷ് പറയുന്ന പോലെയാണ്. ഷ എന്നതിന് സ ആണ് ഇവന്മാര്‍ ഉപയോഗിക്കുന്നത്. അതായത് , ഇംഗ്ലീഷ് എന്നതിന് ഇന്ഗ്ളീസ്, cash എന്നതിന് കാസ് , എന്ന് വേണ്ടാ കപീഷ് എന്നതിന് കപീസ് എന്ന് വരെ ഇവന്മാര്‍ വിളിക്കും. വാക്കുകള്‍ മാക്സിമം അലമ്പാക്കി മാത്രമേ ഇവര്‍ പറയുകയുള്ളൂ. Material എന്നതിന് നമ്മള്‍ എന്ത് പറയും ? മെറ്റീരിയല്‍ എന്ന് പറയും. എന്നാല്‍ അവരോ.. മട്ടീറിയല്‍ എന്ന്. അല്ലെങ്കിലും ഹിന്‍ഗ്ലീഷ് എല്ലാവരും അംഗീകരിച്ചതാണല്ലോ. അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക. 

തന്‍ഗ്ലീഷ് അഥവാ തമിഴ് ഇംഗ്ലീഷ്  - കോളേജ് എന്നതിന് കാളേജ് എന്ന് വിളിക്കുന്നതില്‍ തുടങ്ങി ആകെ തമാശയാണ് ഇവന്മാരുടെ ഇംഗ്ലീഷ്. ഫോര്‍മാറ്റ്‌ എന്നതിന് ഫാര്‍മാറ്റ്,  ഓഫീസ് എന്നതിന് ആഫീസ് , കോപ്പി എന്നതിന് കാപ്പി, കോഫി എന്നതിന് കാഫി. മുമ്പ് ഒരു കഥയില്‍ പറഞ്ഞ പോലെ guy എന്നതിന് ഗേ എന്ന് വരെ ഇവന്മാര്‍ വിളിക്കും. ഇവന്മാരുടെ ഇംഗ്ലീഷ് കാണ്ഡം കാണ്ഡമായി അങ്ങനെ കിടക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ നീട്ടുന്നില്ല. ഹി ഹി. 

തെലുങ്ക് ഇംഗ്ലീഷ് - മേല്‍പ്പറഞ്ഞത്‌ തന്നെ. ഒരു മാറ്റവുമില്ല. ഒരു ലെവല്‍ താഴെ നില്‍ക്കുന്നെങ്കിലേ ഉള്ളൂ 

കന്നഡ ഇംഗ്ലീഷ് അഥവാ കന്‍ഗ്ലീഷ് - ഇവന്മാരുടെ ഇംഗ്ലീഷ് ബഹുതമാശയാണ്. ദക്ഷിണേന്ത്യയില്‍ ഒരു വിധം ന്യൂട്രല്‍ ആക്സന്റ് ഉള്ള ഒരേ ഒരു സംസ്ഥാനമാണ് കര്‍ണാടക എന്നാണു ഇവിടത്തുകാര്‍ പറഞ്ഞു നടക്കുന്നത്. എന്നിട്ടോ. അയണ്‍ ( iron ) എന്നതിന് ഐറണ്‍ എന്നാണു ഇവന്മാര്‍ പറയുന്നത്. Turning എന്നതിന് ടര്‍ണിംഗ് എന്നും. ഇവന്മാര്‍ കാറിനു മുന്നില്‍ ആരെങ്കിലും ചാടിയാല്‍ horn അടിക്കില്ല. പകരം ഹോറന്‍ അടിക്കും. 

എന്താന്നറിയില്ല. ബാക്കിയൊന്നും ഓര്‍മ വരുന്നില്ല. നിങ്ങള്‍ പറയൂ ..


15 അഭിപ്രായങ്ങൾ:

  1. സ്പാനിഷ് മസാല കണ്ടാല്‍ രണ്ടു മൂന്നു വാക്കുകള്‍ കിട്ടും
    നാന്‍ കണ്ടു പക്ഷേ ഓര്‍മ്മയില്ല

    മറുപടിഇല്ലാതാക്കൂ
  2. ഏതോ ഒരു ഹിന്ദി പടത്തില്‍ ഓംപുരി-യുടെ ഒരു ഡയലോഗ് ഉണ്ട്. "മിസ്റ്റര്‍ പര്‍സനല്‍ അഫ് സര്‍ , ദിസ്‌ ഈസ്‌ എ വാര്‍ണിംഗ് ടു യു" എന്നോ മറ്റോ...

    മറുപടിഇല്ലാതാക്കൂ
  3. തമിഴൻമാരുടെ ഇംഗ്ലീഷിനെക്കുറിച്ചു പറയാൻ പോയാൽ ഒരു ദിവസം കൊണ്ടൊന്നും തീരില്ല. നമ്മളു ഫോട്ടോസ്റ്റാറ്റ് എന്നു പറയുന്നതിനു അവൻമാരു പറയുന്നതു ജെറാക്സ്. നമ്മടെ ലോറി അവൻമാരുടെ ലാറി. എന്താണെന്നറിയില്ല പോലീസ് എന്നതിനു അവൻമാർ പാലീസ് എന്നു പറഞ്ഞു കേട്ടിട്ടില്ല.ചായ എന്നതിന്റെ തമിഴ് വാക്കാണു ടീ. ചായക്കട ടീക്കടൈ. അവരു പറയുന്നതു അവരുടെ ഇംഗ്ലീഷാണു ശരിക്കും ഇംഗ്ലീഷ് എന്നാണു.
    ഗുജറാത്തുകളുടെ ഇംഗ്ലീഷ് ഇങ്ങനെ പോകുന്നു - ഓപ്സൻസ്, എജ്യൂക്കേസൻ,ക്യാപ്സൻ......

    പിന്നെ ഇംഗ്ലീഷ് കേൾക്കുമ്പോൾ തന്നെ മലയാളികളെ തിരിച്ചറിയാം എന്നത് തികച്ചും വാസ്തവം.

    മറുപടിഇല്ലാതാക്കൂ
  4. മലയാളം ഇംഗ്ലീഷാക്കി പറയുന്ന മലയാളികള്‍ ധാരാളം!

    മറുപടിഇല്ലാതാക്കൂ
  5. വിവിധ ‘അക്സന്റ്’ ഉണ്ടാകുന്നതിന്‌ ശാസ്ത്രീയമായ പല കാരണങ്ങളുമുണ്ട്. ഇതിൽ ജനിതകപരമായ ഘടകങ്ങളുടെ സ്വാധീനം പരിശീലനത്താൽ മറികടക്കാൻ വളരെ വിഷമമായിരിക്കും. അപ്പോൾ അതിനെയങ്ങ് സ്വീകരിച്ചേക്കുക. തിരുത്താൻ ശ്രമിക്കുമ്പോൾ ഭാഷ കൂടുതൽ വികലമാകുകയാണ്‌ ചെയ്യുന്നതെങ്കിൽ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജനിതകപരമായ ഘടകങ്ങള്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നത്‌ ? എനിക്കറിയാവുന്നിടത്തോളം ഉച്ചാരണം എന്നത് കൂടുതലും കേട്ട് പഠിക്കുന്നതാണ്. ഏതു രീതിയിലുള്ള ഉച്ചാരണവും നമുക്ക് ശാസ്ത്രീയമായ ട്രെയിനിംഗ് ലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. ഉദാഹരണം നല്ല സ്കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികള്‍. ഡൂണ്‍ , ലവ് ഡേല്‍ പോലത്തെ. അവിടത്തെ കുട്ടികളില്‍ നമുക്ക് ഇത്തരം ഒരു സംഗതിയും കാണാന്‍ കഴിയില്ല.

      ഇല്ലാതാക്കൂ
    2. കേരളത്തില്‍നിന്നും ദത്തെടുത്ത് അമേരിക്കയിലും, ഇംഗ്ലണ്ടിലും മറ്റും വളരുന്ന കുട്ടികള്‍ക്ക് ആക്സന്റിന്റെ പ്രശ്നം കണ്ടുവരുന്നില്ല.

      ഇല്ലാതാക്കൂ
    3. താടിയെല്ല്, ചുണ്ടുകളുടെ ഘടന. നീണ്ടതല്ലാത്ത താടിയെല്ലുകളും നേർത്ത ചുണ്ടുകളും ഉള്ളവർക്ക് അമേരിക്കൻ അക്സന്റ് ഇംഗ്ലീഷ് വളരെപ്പെട്ടെന്ന് സംസാരിക്കാനാവും. വായ കുറച്ചുമാത്രം തുറന്നുള്ള സംസാരരീതി. സ്പൂൺ ഉപയോഗിച്ചുള്ള ഭക്ഷണ രീതിയും ഇതിനെ സഹായിക്കുന്നു.

      ...ഒരിക്കൽ എവിടെയോ വായിച്ചതാണ്‌. കൂടുതലായി അറിയില്ല.

      ഇല്ലാതാക്കൂ
  6. സന്തോഷായി ഗോപിയേട്ടാ..... ഈ മല്ലു മല്ലു എന്ന് പറഞ്ഞു കളി ആക്കുമ്പോ ഒരു മാതിരി സങ്കടായിരുന്നു .... എന്നാലും നമ്മളെക്കാട്ടിലും കഷ്ടായവര് ഉണ്ടെന്നറിയുമ്പോ.... :)

    മറുപടിഇല്ലാതാക്കൂ
  7. ഇതിനേക്കാൾ കഷ്ടമാണ് ഒറിജിനൽ ഇംഗ്ലീഷുകാരുടെ കാര്യം. അവന്മാർ പണ്ട് കരുതിയിരുന്നത് അവരുടെ ഇംഗ്ലീഷ് സിനിമ ഡയലോഗുകളൊക്കെ ബാക്കിയുള്ളവൻ വള്ളിപുള്ളി വിടാതെ മനസ്സിലാക്കുന്നുണ്ട് എന്നാണ്. ഇപ്പോഴാണ് നമ്മൾക്ക് 30% മാത്രമേ ഫോളോ ചെയ്യാൻ സാധിക്കുന്നുള്ളൂവെന്ന്. ഇപ്പോ പറയുന്ന ഡയലോഗുകൾ അതേ ഭാഷയിൽ തന്നെ സബ്‌ടൈറ്റിലിൽ കാണിക്കേണ്ട ഗതികേടിലാണവർ. അതോടെ നമ്മുടെ ഗതികേട് മാറിക്കിട്ടി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷെ പള്ളിക്കുളം.. സബ് ടൈറ്റില്‍ കാണിക്കുന്നത് ബധിരര്‍ക്കു വേണ്ടിയാണ്. പക്ഷെ അത് കൊണ്ട് കൂടുതല്‍ ഉപകാരപ്പെട്ടത്‌ നമുക്കാണെന്നു മാത്രം. ഹി ഹി

      ഇല്ലാതാക്കൂ
  8. ഇനി അറബികളാനെങ്കില്‍ good morning എന്നത് ‘കുത്ത് മോര്‍ണ്ണിങ്ക് ’ എന്നു പറഞ്ഞുകളയും ... :)

    മറുപടിഇല്ലാതാക്കൂ
  9. ദുശ്ശൂ കന്നഡ ഇംഗ്ലീഷില്‍ ഞാന്‍ കേട്ട ഒരു വാചകം
    ആള്‍ ദ ഗറള്‍സ് ഇന്‍ ദ വറള്‍ഡ് ലറ്ണ്‍ ഇംഗ്ലീഷ്. (all the girls in the worls learn english)

    @ രസികന്‍
    ഇനി അറബികളാനെങ്കില്‍ good morning എന്നത് ‘കുത്ത് മോര്‍ണ്ണിങ്ക് ’ എന്നു പറഞ്ഞുകളയും എന്നല്ല, അങ്ങനെയാണ്‍ പറയുന്നത്. (ഈ രണ്ടിടങ്ങളിലും നോം കുറച്ചു കാലം ഉണ്ടാറ്ന്നൂന്നേ...)

    മറുപടിഇല്ലാതാക്കൂ
  10. ദുശാസന !!! ഒരു ദിവസം കിട്ടിയ ലിങ്കില്‍ നിന്ന് നീ എന്നെ നിന്റെ എല്ലാ ലിങ്കുകളും ഒറ്റയടിക്ക് വായിപ്പിച്ചു ... ചേതന്‍ ഭാഗത്തിനെ ആള്‍ക്കാര്‍ ഇഷ്ടപെടാന്‍ കാരണം അവന്‍ നമ്മള്‍ എന്നെകിലും ചെയ്ത കാര്യങ്ങള്‍ പറയുന്നു, നമ്മളെ പോലെ ഫ്രൌദ് ആയി ചിന്തിച്ചു . ദുഷ്ഹസനന്‍ മലയാളത്തിന്റെ ചേതന്‍ ഭഗത് ആണ് !!!

    പിന്നെ ചില തമിഴരെ എന്ത് കൊണ്ട് പാണ്ടികള്‍ എന്ന് വിളിക്കുന്നു എന്നാ ചോദ്യം അവരുടെ ഉച്ചാരണം ആണ് . പോണ്ടിച്ചേരി എന്നതിന് 'പാണ്ടി ' ചേരി എന്ന് പറയുന്നത് കൊണ്ടല്ലേ അവരെ പാണ്ടികള്‍ എന്ന് നമ്മള്‍ വിളിക്കുന്നത്‌ ?

    മറുപടിഇല്ലാതാക്കൂ
  11. ഇത്രയ്ക്കൊക്കെ വേണോ ഡാര്‍ലിംഗ് ? ചേതന്‍ ഭഗത് ഇത് കേട്ടാല്‍ ഡല്‍ഹിയില്‍ നിന്ന് ആളിനെ വിട്ടു തല്ലിക്കും ട്ടാ..

    മറുപടിഇല്ലാതാക്കൂ