Thursday, April 12, 2012

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 30    കരഞ്ഞു തളര്‍ന്നു അവള്‍ കുറച്ചു നേരം മയങ്ങി. അല്പം കഴിഞ്ഞപ്പോ അമ്മ മുകളിലേയ്ക്ക് വന്നു. 'ചിന്നൂ.. വാ വന്നു ഭക്ഷണം കഴിക്ക്' എന്ന് പറഞ്ഞിട്ട് അമ്മ ഇറങ്ങി പോയി.  അവള്‍ എഴുനേറ്റു. കണ്ണില്‍ നിറയെ കണ്ണീര്‍ പാട കെട്ടിയിരിക്കുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. മുഖം കഴുകിയിട്ട് അവള്‍ താഴേയ്ക്ക് ചെന്നു. അച്ഛന്‍ മുറിയില്‍ പേപ്പര്‍ വായിച്ചിരിപ്പുണ്ട്. 'എന്താ മോളേ.. മരുന്ന് വല്ലതും വേണോ ? " അച്ഛന്റെ ചോദ്യം കേട്ട് അവള്‍ ഒരു നിമിഷം സ്തബ്ധയായി. 'വേണ്ട' എന്ന് പറഞ്ഞിട്ട് അവള്‍ ഡൈനിങ്ങ്‌ ടേബിളില്‍ പോയി ഇരുന്നു. ഒന്നും മിണ്ടാതെ അമ്മ ആഹാരം വിളമ്പി വച്ചു.  എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തിയിട്ട് അവള്‍ എഴുനേറ്റു പോയി. വീണ്ടും മുകളിലത്തെ മുറിയില്‍ പോയി കിടന്നു. തലയിണയില്‍ മുഖം ചേര്‍ത്ത് കിടന്നു അവള്‍ വീണ്ടും കരഞ്ഞു.  ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ബൈജുവിന്റെ മെസ്സേജ് വന്നതാണ് . വായിച്ചു പോലും നോക്കാതെ അവള്‍ അത് ഡിലീറ്റ് ചെയ്തു . സമയം ഇഴഞ്ഞു നീങ്ങി. ആരോ ചുമലില്‍ കൈ വയ്ക്കുന്നത് പോലെ. അവള്‍ കണ്ണ് തുറന്നു നോക്കി. അമ്മയാണ്. "നീ പേടിക്കണ്ട. താഴേയ്ക്ക് വരാതിരിക്കണ്ട. അച്ഛനോട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. നിനക്കറിയില്ലേ . അച്ഛന്റെ സ്വഭാവം ? അച്ഛന്‍ അത് എങ്ങനെ എടുക്കും എന്നറിയില്ല. അന്ന് ജോണ്‍ അങ്കിളിന്റെ മോള്‍ അങ്ങനെ കാണിച്ചപ്പോ രാത്രി അച്ഛന്‍ ഉറങ്ങിയിട്ടില്ല. നേരം വെളുക്കുന്നത്‌ വരെ അതോര്‍ത്തു കിടക്കുകയായിരന്നു. ഇപ്പൊ സ്വന്തം മകള്‍ ഇങ്ങനെ.. ' അമ്മ ഇടറിയ ശബ്ദത്തില്‍ നിര്‍ത്തി.. നിനക്ക് നല്ല സുഖമില്ല. എന്തോ പെയിന്‍  പോലെ എന്നൊക്കെയാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. ഹോസ്പിറ്റലില്‍ പോണോ എന്ന് അച്ഛന്‍ ഇപ്പൊ ചോദിച്ചതേ ഉള്ളൂ. നിനക്ക് പിന്നെ മാസം തോറും വരുന്ന പയിന്‍ ആണ് .. സാരമില്ല എന്നൊക്കെ പറഞ്ഞപ്പോ ആണ് അച്ഛന്‍ പോയി കിടന്നത്. അങ്ങനത്തെ ഒരാളിനെ ആണോ നീ ചീറ്റ് ചെയ്യാന്‍ നോക്കുന്നത് ? " അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ പൊട്ടിക്കരഞ്ഞു. അവളെ തനിയെ വിട്ടിട്ടു അമ്മ താഴത്തേയ്ക്ക്  പോയി. കുറ്റബോധം കൊണ്ട് അവളുടെ തല കുനിഞ്ഞു തന്നെയിരുന്നു.  അന്ന് രാത്രി അവള്‍ ഒന്നും കഴിച്ചില്ല. താഴേയ്ക്ക് ഇറങ്ങി ചെന്നതുമില്ല.


     നേരം പുലര്‍ന്നു. അച്ഛന്‍ ഏതോ കല്യാണത്തിന് പോയിരിക്കുകയാണ്. അവള്‍ കിച്ചണിലേയ്ക്ക് ചെന്ന്. അമ്മ ദോശ ചുടുകയാണ്. 'നീ എണീറ്റോ ? മുഖം കഴുകിയിട്ട് വാ. ചായ കുടിക്കാം " അമ്മ പറഞ്ഞു. അമ്മയുടെ മുഖത്ത് ദേഷ്യമൊന്നുമില്ല. അത് കണ്ടു അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.       " നീ വിഷമിക്കണ്ട. അച്ഛനോട് ഞാന്‍ പറയില്ല. പക്ഷെ നിന്റെ മനസ്സിലുള്ള കാര്യം നടക്കില്ല. " അവളുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം അമ്മ പറഞ്ഞു. അവള്‍ അമ്മയുടെ അടുത്ത് ചെന്നു. അമ്മയുടെ കൈ കവര്‍ന്നെടുത്തു അവള്‍ സോറി എന്ന് പറഞ്ഞു. അങ്ങനെ പറ്റിപ്പോയി അമ്മേ എന്ന് പറഞ്ഞിട്ട് മുഖം താഴ്ത്തി അവിടെയിരുന്നു ചിന്നു. 'നീ കരയണ്ട. ഞാന്‍ വഴക്കൊന്നും പറഞ്ഞില്ലല്ലോ. " എന്ന് അമ്മ പറഞ്ഞു. അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 'പക്ഷെ അമ്മേ..ഇതെന്താ നടത്താന്‍ പറ്റാത്തത് ? " അവള്‍ വിക്കി വിക്കി ചോദിച്ചു. അമ്മയുടെ മുഖത്ത് വീണ്ടും ഒരു അമ്പരപ്പ് പരന്നു. 'അപ്പൊ നീ അത് വിട്ടില്ലേ ? എന്തുകൊണ്ടാണ് നമ്മള്‍ സമ്മതിക്കാത്തത് എന്ന് നിനക്കറിയില്ലേ ? " അമ്മ ചോദിച്ചു. അവള്‍ക്കു അത് മനസ്സിലായില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. ചിന്നു പതിയെ എണീറ്റ്‌ മുകളിലേയ്ക്ക് പോയി. കിടക്കയില്‍ വീണ്ടും വീണു. മൊബൈല്‍ എടുത്തു നോക്കി. ബൈജുവിന്റെ മെസ്സേജ്. ടെന്‍ഷന്‍ ആണെങ്കില്‍ ഇപ്പൊ അമ്മയോട് ഒന്നും പറയണ്ട. പിന്നെ പറയാം. നീ വിഷമിച്ചിരിക്കല്ലേ' എന്നൊക്കെ. അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ. ആ മെസ്സേജ് കണ്ടതും ചിന്നുവിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. പാവം അവിടെയിരുന്നു എന്നെ പറ്റിയോര്‍ത്ത്‌ സമാധാനിപ്പിക്കാന്‍ ഓരോന്ന് അയക്കുകയാണ്. അവള്‍ മറുപടി ഒന്നും അയച്ചില്ല. 

     അന്നത്തെ രാത്രി അവള്‍ ഉറങ്ങിയില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ഇന്ന് വൈകിട്ടാണ് ട്രെയിന്‍. അച്ഛന്‍ വീട്ടിലുള്ള കാരണം അമ്മ ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരിക്കുന്നതു കണ്ടിട്ട് അച്ഛന്‍ അവളെ സമാധാനിപ്പിച്ചു. ഇനി അസുഖമോ മറ്റോ ആണെങ്കില്‍ യാത്ര ചെയ്യണ്ട. അവിടെ റസ്റ്റ്‌ എടുത്താല്‍ മതി എന്നൊക്കെ. അവള്‍ നിര്‍വികാരയായി തലയാട്ടി. ഇടയ്ക്ക് എന്തോ കാര്യത്തിന് അച്ഛന്‍ പുറത്തു പോയതും അമ്മ ഓടി വന്നു. 'ഞാന്‍ അച്ഛന്‍ പോകുന്നതും നോക്കിയിരിക്കുകയായിരുന്നു. നിന്നോട് എങ്ങനെ ഒക്കെ പറയേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. സത്യം പറഞ്ഞാല്‍ നിന്നോടുള്ള വിശ്വാസം ഒക്കെ പോയി. എന്നാലും പറയുകയാണ്‌. അവിടെ ഞങ്ങള്‍ ആരും അടുത്തില്ല എന്നുള്ള സ്വാതന്ത്ര്യം നീ മിസ്‌ യൂസ് ചെയ്യരുത്. " അമ്മ പറഞ്ഞു. അത് കേട്ട് ചിന്നുവിന്റെ തല കുനിഞ്ഞു. 'എന്താ അമ്മേ ഇങ്ങനൊക്കെ... " അവളുടെ വാക്കുകള്‍ പകുതിയ്ക്ക് വച്ച് മുറിഞ്ഞു. 'ഒന്നുമില്ല. നിനക്കൊരു കുട്ടി ഉണ്ടാവുമ്പോഴേ അതൊക്കെ മനസ്സിലാവൂ. പണ്ടത്തെ പോലെ ഇനി എനിക്ക് ഇവിടെ സമാധാനമായി ഇരിക്കാന്‍ പറ്റില്ല. നീ ഉടനെ നാട്ടിലേക്കു വാ. അവിടത്തെ ജോലിയൊക്കെ മതി. ഇവിടെ വല്ല സ്ഥലത്തും നോക്കാം. " അമ്മ തുടര്‍ന്നു. അവള്‍ ഒന്നും പറഞ്ഞില്ല. അമ്മ ഇനി ഒന്നും പറയല്ലേ. എന്നവള്‍ ഒടുവില്‍ പറഞ്ഞു. അപ്പോഴേയ്ക്കും അച്ഛനും തിരികെ വന്നു. അച്ഛനും അമ്മയും കൂടി അവളെ സ്റെഷനില്‍ കൊണ്ടാക്കി. പതിവില്ലാതെ അന്ന് കൃത്യ സമയത്ത് തന്നെ ട്രെയിന്‍ വന്നു. ട്രെയിന്‍ വിട്ടു കുറെ കഴിഞ്ഞപ്പോ ചിന്നു അമ്മയെ വിളിച്ചു. അത് പതിവുള്ളതാണ്. എവിടെയെത്തി എന്ന് പറയാന്‍. പക്ഷെ ഇത്തവണ അമ്മ തിരിച്ചൊന്നും പറഞ്ഞില്ല. ഒന്ന് മാത്രം പറഞ്ഞു 'ഞാന്‍ പറഞ്ഞതൊന്നും മോള്‍ മറന്നിട്ടില്ലല്ലോ അല്ലെ ? നീ പോയതിനു ശേഷമാണ് എനിക്ക് കരച്ചില്‍ വന്നത്. വീട്ടില്‍ ഞാനും അച്ഛനും മാത്രമല്ലെ ഉള്ളൂ. അച്ഛന്‍ കാണാതെ വേണ്ടേ കരയാന്‍. നീ പോയതിന്റെ വിഷമം കൊണ്ടാണ് , കാര്യമാക്കണ്ട എന്ന് അച്ഛനോട് പറഞ്ഞു. എന്താന്നറിയില്ല. ഞാന്‍ പറഞ്ഞത് കൊണ്ട് മോള്‍ വിഷമിക്കണ്ട. പക്ഷെ ആ കല്യാണമൊന്നും നടക്കില്ല മോളെ.  നിനക്കറിയാമല്ലോ അച്ഛന്‍ ഒരിക്കലും ഇതിനൊന്നും സമ്മതിക്കില്ല " അമ്മ പറഞ്ഞു നിര്‍ത്തി. "അമ്മേ അതിനു ബൈജു അമ്മ വിചാരിക്കുന്ന പോലെ ഒരാളല്ല. അത് കൊണ്ടാ ഞാന്‍ ..." അവള്‍ പറഞ്ഞു. അത് അമ്മയെ ചൊടിപ്പിച്ചു. "വേണ്ട .. ആ ടോപ്പിക്ക് ഇനി സംസാരിക്കണ്ട. അത് അവിടെ അവസാനിച്ചു" അമ്മ ദേഷ്യത്തോടെ പറഞ്ഞു, എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു. അന്ന് രാത്രി ചിന്നു ഒന്നും കഴിച്ചില്ല. ഫോണ്‍ ഓഫ്‌ ആക്കി വച്ചിട്ട് മുകളില്‍ ബര്‍ത്തില്‍ കയറി കിടന്നു. 


    നേരം പുലര്‍ന്നപ്പോള്‍ ട്രെയിന്‍ മജസ്ടിക്കില്‍ എത്തി. അവള്‍ പുറത്തിറങ്ങി. ഫോണ്‍ ഓണ്‍ ചെയ്തു. എത്തിയെന്ന് വീട്ടില്‍ വിളിച്ചു പറഞ്ഞു. അതാ വരുന്നു ഒരു പത്തു പതിനഞ്ചു എസ് എം എസ്. ബൈജു അയച്ചതാണ്. അവള്‍ അത് വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തു. ഒരു ഓട്ടോ പിടിച്ചു. ആകെ തളര്‍ന്നിരിക്കുന്നു. ഫോണ്‍ റിംഗ് ചെയ്തു. ബൈജു. അവള്‍ കട്ട്‌ ചെയ്തു. എന്തോ ഒന്നും സംസാരിക്കാന്‍ അവള്‍ക്കു ശക്തിയുണ്ടായിരുന്നില്ല. കുറെ തവണ ആയപ്പോള്‍ ഒടുവില്‍ അവള്‍  ഫോണ്‍ എടുത്തു. "എന്താ മോളെ. എന്താ പറ്റിയത്. നീ എവിടെയാ ? എന്താ ഫോണ്‍ എടുക്കാതിരുന്നത് ? " ഒറ്റ ശ്വാസത്തില്‍ ഒരു നൂറു ചോദ്യങ്ങള്‍ ചോദിച്ചു അവന്‍. "എന്നോട് മിണ്ടണ്ട. എന്നെ മോള്‍ എന്നൊന്നും വിളിക്കണ്ട. ഞാന്‍ അന്നേ പറഞ്ഞില്ലേ ഇതൊന്നും നടക്കില്ല എന്ന്.. ഇനി എന്നെ വിളിക്കരുത് " അത്രയും പറഞ്ഞിട്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. ബൈജു അപ്പുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അതൊന്നും കേട്ടില്ല. ഓഫീസില്‍ ചെന്നിട്ടു അവള്‍ ബൈജുവിനെ മൈന്‍ഡ് ചെയ്തില്ല. അവന്റെ മുഖത്ത് പോലും നോക്കിയില്ല. ഉച്ചയ്ക്ക് പുറത്തു പോയപ്പോള്‍ ബൈജു യാദൃശ്ചികമായി അവളുടെ നേരെ വന്നു. അറിയാതെ അവള്‍ക്കു അവനെ ഫേസ് ചെയ്യേണ്ടി വന്നു. ബൈജു ആകെ വിളറി വെളുത്തിരിക്കുന്നു. ക്ഷീണിച്ച മുഖം. അത് കണ്ടിട്ടും അവള്‍ ഒരു ഭാവ വ്യത്യാസവും കാണിക്കാതെ കടന്നു പോയി. ബൈജു നിശബ്ദനായി. അവളും എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തീര്‍ത്തു. 


    വൈകിട്ട് അവള്‍ തിരികെ റൂമില്‍ ചെന്നു. ഇന്ന് ഒറ്റയ്ക്കാണ് അവിടെ. കൌ നാട്ടില്‍ പോയിരിക്കുകയാണ്. കുളിച്ചിട്ടു വന്നു അവള്‍ കുറച്ചു നേരം കിടക്കയില്‍ എണീറ്റിരുന്നു. മനസ്സില്‍ എന്തോ വേദന. ആരോ കുത്തുന്നത് പോലെ. കാരണം അവള്‍ക്കു മനസ്സിലായി. ബൈജു. താന്‍ ചെയ്തതിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴാണ് അവള്‍ക്കു പിടി കിട്ടിയത്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുറെ നേരം കിടക്കയില്‍ മുഖമമര്‍ത്തി അവള്‍ അലറിക്കരഞ്ഞു. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകള്‍ അടഞ്ഞു.. രാത്രി ഇഴഞ്ഞു നീങ്ങി. ഇടയ്ക്കിടയ്ക്ക് പുറത്തു കൂടി ചീറി പായുന്ന വാഹനങ്ങളുടെ വെളിച്ചം ജനല്‍ ചില്ലിലൂടെ മുറിയിലേക്ക് ചിതറി വീണു. ഒരു അര മണിക്കൂര്‍ അവള്‍ ഉറങ്ങിക്കാണും. എന്തോ പേടി സ്വപ്നം കണ്ട പോലെ ചിന്നു ഞെട്ടിയുണര്‍ന്നു. ബൈജുവിന്റെ മെസ്സേജ്. 'എന്താ നീ ഇങ്ങനെ ? അറ്റ്‌ ലീസ്റ്റ് എന്നോട് അല്പം സംസാരിക്കൂ ". അത് വായിച്ചിട്ട് അവള്‍ക്കു വീണ്ടും കരച്ചില്‍ വന്നു. ചിന്നു അത് വരെ സംഭരിച്ചിരുന്ന ധൈര്യം ഒക്കെ നഷ്ടപ്പെട്ടു. അവളുടെ നിയന്ത്രണം പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അവള്‍ ഫോണ്‍ എടുത്തു അവനെ വിളിച്ചു. കുറച്ചു നേരം അവര്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ചിന്നുവിന്റെ അടക്കി പിടിച്ച തേങ്ങല്‍ നിശബ്ദതയെ ഭഞ്ജിച്ചു. ഇടറിയ ശബ്ദത്തിലും ഇടയ്ക്ക് കരച്ചിലില്‍ മുങ്ങിയും അവള്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. അത് എല്ലാം കേട്ടിട്ട് ബൈജു ഒന്നും തിരിച്ചു പറഞ്ഞില്ല. ഒടുവില്‍ അവന്‍ ചോദിച്ചു..'നീ എന്ത് തീരുമാനിച്ചു ? അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടോ ? " . കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു..' ഇല്ല. എനിക്കത് ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു. ഇന്ന് ഞാന്‍ ബൈജുവിനെ കാണാതെ നടന്നില്ലേ. എന്നിട്ട് ഞാന്‍ റസ്റ്റ്‌ റൂമില്‍ പോയിരുന്നു കരയുകയായിരുന്നു . അറിയോ ? അല്ലാതെ ഞാന്‍ അത്രയ്ക്ക് ദുഷ്ട ഒന്നുമല്ല. ഒറ്റ ദിവസം കൊണ്ട് എനിക്ക് ബൈജുവിനെ ഉപേക്ഷിക്കാന്‍ പറ്റും എന്ന് വിചാരിച്ചോ ? എന്നോട് എന്താ തോന്നിയത് ? " അവള്‍ ചോദിച്ചു. "നിന്നെ അത്രയ്ക്കെങ്കിലും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ എനിക്ക് നിന്നോട് സ്നേഹം തോന്നും ചിന്നൂ ? " അവന്‍ പറഞ്ഞു. "അമ്മ അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ആകെ ഡൌണ്‍ ആയി. ഇത് വരെ അവര്‍ ആരും എന്നോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ I don't want to lose you too. നമ്മള്‍ എന്ത് ചെയ്യും ബൈജൂ ? " അവള്‍ ചോദിച്ചു. " നീ തല്ക്കാലം കിടന്നുറങ്ങു. നാളെ ശനിയാഴ്ചയല്ലേ.. നമുക്ക് രാവിലെ പുറത്തു എവിടെയെങ്കിലും വച്ച് കാണാം. അപ്പൊ സംസാരിക്കാം. " അവന്‍ പറഞ്ഞു. "ഹേയ് അത് പറ്റില്ല. ഇനി ഞാന്‍ അങ്ങനെ പുറത്തു വരില്ല ബൈജു. എന്നെ നിര്‍ബന്ധിക്കരുത് " ചിന്നു പറഞ്ഞു. "ശരി . വേണ്ട. ഞാന്‍ വിളിക്കാം . ഫോണ്‍ എടുക്കുമോ ? " അവന്‍ ചോദിച്ചു. "അതെന്താ ബൈജൂ അങ്ങനെ പറയുന്നത്. വിളിക്കണം. ഞാന്‍ നോക്കിയിരിക്കും. " അവള്‍ പറഞ്ഞു. ഫോണ്‍ വച്ചതിനു ശേഷം അവള്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. എന്തോ എല്ലാം ശരിയാവും എന്ന് അവള്‍ക്കു പെട്ടെന്നൊരു തോന്നല്‍ മനസ്സിലേയ്ക്ക് വന്നു. പഴ്സില്‍ സൂക്ഷിച്ചിരുന്ന ഗുരുവായൂരപ്പന്റെ ചിത്രം എടുത്തുകൊണ്ടു വന്നു അവള്‍ കുറച്ചു നേരം കണ്ണടച്ച് പ്രാര്‍ഥിച്ചു. എന്നിട്ട് ബൈജുവിന് ഒരു മെസ്സേജ് അയച്ചു. "സോറി ബൈജു. ഭഗവാന്‍ എല്ലാം ശരിയാക്കി തരും. ഇന്ന് പറഞ്ഞതിനൊക്കെ സോറി. അവിടെ വിഷമിച്ചിരിക്കല്ലേ. നമുക്ക് നാളെ രാവിലെ ബ്രിസ്ടോയില്‍ വച്ച് കാണാം. " ബ്രിസ്ടോ അവരുടെ സ്ഥിരം ജോയിന്റ് ആണ്. ബൈജുവും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. "ശരി ചിന്നൂ. നീ കിടന്നുറങ്ങൂ. " അവന്‍ മറുപടി അയച്ചു. പുറത്തു നിലാവ് മങ്ങി തുടങ്ങിയിരുന്നു. നഗരം നിശബ്ദമായി ഉറങ്ങുന്നു. അവരും ഉറങ്ങാന്‍ കിടന്നു.

32 comments:

 1. :( :( :( enthinaa avare ingane karayikkunneee....

  Nalla feel undu :)

  ReplyDelete
 2. itu njaana kichu...
  Matte account open aakunnilla :(

  ReplyDelete
  Replies
  1. Oho. athu shari. Entha problem ? Why don't you try password recovery ? Could be something wrong with your account

   Delete
  2. no nothing like that i use 2nd level security for ma account and no charge in mob :(

   Delete
 3. പെണ്‍കുട്ടികളുള്ള ഓരോ അമ്മമാരുടെയും നെഞ്ചിലെ തീയും അതിന്റെ വിഹ്വലതകളും, പ്രണയത്തിന്റെയും വിരഹത്തിന്റെയും വേദനകള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ആശമ്സകള്‍ .

  ReplyDelete
 4. സോഫ്റ്റ്വെയറ് കൂലിപ്പണി നിറുത്തി ഒരു സാഗറ് കോട്ടപ്പുറം ലൈന് ട്രൈ ചെയ്യൂ. തീറ്ച്ചയായും വിജയിക്കും. മംഗളങ്ങള് നേരുന്നു.

  ReplyDelete
  Replies
  1. ഒരു കാര്‍ ലോണ്‍ അടച്ചു തീര്‍ക്കാനുണ്ട്. കൂടാതെ പെണ്ണ് കെട്ടിയിട്ടുമില്ല. അതിനു ശേഷം ആലോചിക്കാവുന്നതാണ് :)

   Delete
 5. തമ്പിയളിയാ..അദ്യം പറഞ്ഞത് ഓക്കേ..
  രണ്ടാമത്തെക്കാര്യം ശരിക്കും ആലോചിച്ചിട്ടാണോ പറഞ്ഞത്..(പെണ്ണ് കെട്ടിയിട്ട് ജോലിയൊക്ക് വിട്ട് ഫ്രീയായി കോട്ടപ്പുറമാകാന്‍ പറ്റുമോ രമണാ.....പെണ്ണുകെട്ടലേ ആലോചിക്കാതിരുന്നാല്‍ ബെസ്റ്റ്...)
  എന്ന് ഒരു വിവാഹിതന്‍

  ReplyDelete
  Replies
  1. അതും ഒരു പോയിന്റ്‌ ആണ്.

   Delete
 6. കൊള്ളാം.ഈ സാഹചര്യതിലൂടെ (പലതവണ) കടന്നുവന്നിട്ടുള്ള ആളായതുകൊണ്ട് തന്നെ ഓരോ വാക്കുകളിലും നിറയുന്ന വികാരങ്ങള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ട്.നല്ല എഴുത്ത്.അനുഭവങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് ഇത്ര മനോഹരമായി എഴുതാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.
  തീവ്രമായ അനുഭവങ്ങളിലൂടെ ആണല്ലോ ഓരോ എഴുത്തുകാരനും രൂപംകൊള്ളുന്നത്.എന്തായാലും പിള്ളേരുടെ ഈ കളി കണ്ടിട്ട് എനിക്ക് പറ്റിയത് തന്നെ പറ്റുമെന്ന് ഏതാണ്ട് തോന്നുന്നു-എന്റെ തോന്നല്‍ സത്യമാകാതിരിക്കട്ടെ.

  ReplyDelete
  Replies
  1. അത് ചേട്ടന്‍ നമുക്കിറ്റൊന്നു താങ്ങിയതാണല്ലോ. ഇതെന്‍റെ അനുഭവം അല്ല. എലിപ്പാഷാനം കുടിച്ചാല്‍ ചാകുമോ എന്നറിയാന്‍ അത് കുടിച്ചു നോക്കേണ്ട കാര്യമില്ല എന്ന് ഞാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. പിന്നെ, ഇത് പൂര്‍ണമായും ഒരു സാങ്കല്പിക കഥ ആണെന്ന് പറയുന്നില്ല. ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. ഈ കഥയുടെ അവസാന ഭാഗത്തില്‍ കഥയ്ക്ക്‌ പിന്നിലെ കഥകള്‍ പറയാം. തല്ക്കാലം ഇത് വായിക്കൂ.. :)

   Delete
  2. ഒരു പരിചയം ഇല്ലാത്തവര്‍ പോലും പാഷാണം കഴിച്ചു മരിക്കുന്നത് നമുക്ക് വേദന ഉളവാക്കുന്ന കാര്യമാണ്.പിന്നെയാണോ ഇത്രേം കാലം കഷ്ടപ്പെട്ട് കണ്ണില്‍ എന്നാ ഒഴിച്ച് ഫോളോ ചെയ്തു പോന്ന ദുസ്സാസനന്‍ അളിയന്‍ :) WAiting for the next Episode with oil in the eyes!

   Delete
 7. കുറച്ച്‌ അടി ഒക്കെ ഉണ്ടായിക്കോട്ടെ.. പക്ഷെ അവരെ പിരിച്ചാല്‍ ദുസ്സുവിനോട് ദൈവം ചോദിക്കും!!!

  ReplyDelete
  Replies
  1. എനിക്കിത് തന്നെ കിട്ടണം. ആമിയേ.. ഞാന്‍ ഇത് വരെ കല്യാണം പോലും കഴിച്ചിട്ടില്ല. മനുഷ്യനെ ഇങ്ങനെ പ്രാകരുത് :(

   Delete
 8. എഴുത്തൊക്കെ കൊള്ളാം, പക്ഷെ പാരഗ്രാഫ്‌ അല്പം കൂടി ചെറുതാക്കി തിരിച്ചിരുന്നെങ്കില്‍ വായിക്കാന്‍ ഒരു സുഖം ഉണ്ടാവുമായിരുന്നു.

  ReplyDelete
  Replies
  1. That's a good suggestion. Will take care in future. Thank You :)

   Delete
 9. ഓരോ തവണയും ഇവിടെ വരുമ്പോള്‍ പ്രതീക്ഷിക്കും ഈ പോസ്ടിലെങ്കിലും ഈ ജിഗാ പരമ്പര അവസാനിക്കുമെന്ന്. ഇത്തവണേം പ്രതീക്ഷ വെറുതെയായി.

  ReplyDelete
  Replies
  1. ഇതങ്ങനെ ഇങ്ങനെ അവസാനിക്കുന്ന കഥയല്ല ചേട്ടായി :)

   Delete
 10. ആദ്യത്തെ എട്ടദ്ധ്യായം വായിച്ചു. കൊള്ളാം.

  എന്നാല്‍ ഇനി ഇതിനെയൊന്ന് മുത്തിയിട്ട് തന്നെ കാര്യം.
  (പണ്ടത്തെ ഒരു ചൊല്ലാണേയ്...ചെറുപ്പക്കാര്‍ക്കൊക്കെ മനസ്സിലാവോന്ന് അറിയില്ല)

  ReplyDelete
  Replies
  1. അല്ല അജിത്തേ .. ന്താ ദു ? മനസ്സിലായില്ല

   Delete
 11. നന്നായിട്ടുണ്ട് . . . പക്ഷെ ആദ്യത്തെ എപിസോടില്‍ ഒക്കെ ബൈജു ആയിരുന്നു താരം , ബട്ട്‌ ഇപ്പോള്‍ ചിന്നു ആയി മാറി :(

  ആദ്യമൊക്കെ ബൈജുവിന്റെ അനുഭവങ്ങള്‍ (ഇന്റര്‍വ്യൂ ,കോഫി മെഷീന്‍ , ഷോപ്പിംഗ്‌ ) ഒക്കെ വായിക്കുമ്പോള്‍ ഉള്ള ഫീല്‍ ഈയിടെ ആയി ഇല്ല ...

  ReplyDelete
  Replies
  1. അതൊക്കെ നമ്മുടെ ബംഗ്ലൂര്‍ ജീവിതവുമായി അടുത്ത നിന്നത് കൊണ്ട ആവാം .. :)

   Delete
 12. ഷമില്‍ പറഞ്ഞത് ശരിയാണ്. ഇനി ചിന്നുവിനെ ഫോക്കസ് ചെയ്യുകയാണ്. അവളുടെ ഭാഗവും നമ്മള്‍ കേള്‍ക്കണമല്ലോ

  ReplyDelete
  Replies
  1. ശരി :) സംഗതി പൈങ്കിളി ആകാതെ നോക്കണം ...

   Delete
 13. Episodes epi dose ആകുന്നുണ്ടല്ലോ. വരട്ടെ. ഒരു കണ്ണീര്‍‌പ്പുഴ.
  ഇമ്മാതിരി പൈങ്കിളീകള്‍ വായിച്ചിട്ട് കുറേ കാലം ആയി.
  വെറുതേ നേരം കളഞ്ഞു. ഹാ എന്തായാലും നേര പോയി എന്നാല്‍ ഇനി ആദ്യം മുതല്‍ ഒന്നു കൂടി വായിക്കട്ടെ.
  ചുമ്മാ കാച്ചിയതാ. ഒരു ഗൗരവത്തിനു. ഹി ഹി

  ReplyDelete
 14. ഡെസ്പായി...എപിസോടിലെ റിയാക്ഷനും സംഭാഷണവുമൊക്കെ നന്നായിട്ടുണ്ട്...എല്ലാം ഒറിജിനല്‍ ആയി തോന്നുന്നു ! ഇപ്പൊ എനിക്കുറപ്പായി ഈ ബൈജു ശരിക്കിലും ആരാണെന്നു :P great feel...

  ReplyDelete
 15. ഇത് പൈങ്കിളി ആവുന്നു എന്ന പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് വച്ച് നോക്കുമ്പോള്‍ അത്രയ്ക്ക് പൈങ്കിളി ഇതില്‍ ചേര്‍ത്തിട്ടില്ല എന്നാണു എന്റെ വിശ്വാസം. പിന്നെ പ്രണയത്തില്‍ അകപ്പെട്ട രണ്ടു പേര്‍ വികാര രഹിതമായി സംസാരിക്കണമെങ്കില്‍ അതൊരു മധ്യ വയസ്സ് കഴിഞ്ഞ പ്രേമം ആയിരിക്കണം. പക്ഷെ അങ്ങനെ രണ്ടു പേരുടെ കഥ അല്ല ഇത്. വേണമെങ്കില്‍ എനിക്ക് ഇത് വേറൊരു രീതിയില്‍ എഴുതാന്‍ കഴിയും. വളരെ കുറച്ചു സംഭാഷണങ്ങളും സംഭവങ്ങളും ഉപയോഗിച്ച്. പക്ഷെ നമ്മുടെ കഥാപാത്രങ്ങളുടെ പ്രായം വച്ച് നോക്കുമ്പോള്‍ കുറച്ചു കൂടി ഊര്‍ജ സ്വലവും വികാര പരവുമായ രീതിയില്‍ ആവും ഇത് സംഭവിക്കുക എന്ന് തോന്നുന്നു.

  ഈയിടയ്ക്ക് സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രത്തില്‍ കേട്ട ഒരു ഡയലോഗ് ഓര്‍മ വരുന്നു. "പ്രേമം എക്കാലത്തും പൈങ്കിളി തന്നെ ആയിരുന്നു " എന്ന്.

  എന്റെ ഒരു നിലപാട് പറഞ്ഞു എന്നേ ഉള്ളൂ. അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ReplyDelete
  Replies
  1. ഉപ്പും കുരുമുളകും സിനിമ ആകുന്നതിനും ഒരുപാട് കാലം മുന്‍പേ
   എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ജ്ന ഡയലോഗ്ഗ് തന്നാണീത്.
   വല്യ പുള്ളികള്‍ കാല്പനികം എന്നൊക്കെ പറയും. പക്ഷേ പ്രണയം ഒരു പൈങ്കിളീ എടപാട് തന്നാണ്‌ എന്ന്.
   പ്രേമിച്ചിട്ടുള്ള ആര്‍ക്കും അതറിയാം.
   പൈങ്കിളിപ്രണയിതാക്കളെ ഭിഷണിപ്പെടുത്ത് വണ്ടികൂലിക്ക് പൈസ വാങ്ങിച്ച ഡിഗ്രീ കാലം മുതലേ
   എനിക്കും അറ്യാം.
   ആകയാല്‍ ദുശ്ശാസനാ താങ്കള്‍ ഈ കിളീകളെ പറക്കാന്‍ വിടുക.
   NB: സംഭവം പിഅങ്കിളീ ആയാലും ഇക്കിളി ആകരുത്!!!

   Delete
  2. പൈങ്കിളി കൂടുമ്പോള്‍ കുറച്ചു ഇക്കിളിയൊക്കെ ഉണ്ടാകും .. കുറയ്ക്കാന്‍ ശ്രമിക്കാം ;)

   Delete
  3. പൈങ്കിളിയില്ലാതെ എന്തു പ്രണയം .പിന്നെ അല്പം ദുഖവും .ഇതില്‍ എല്ലാമുണ്ട്.പിന്നെ സ്വല്പം ഇക്കിളി കൂടി വേണമെങ്കില്‍ ചേര്‍ക്കം .വിരഹ വേദന
   കൂടുതല്‍ വേണം .അതെങ്ങനെ എന്നു വായിച്ചറിയാന

   Delete
 16. പൈങ്കിള്യാ, ഇക്കിള്യാ എന്താണുന്നുവച്ചാ വേഗം എഴ്ത് ദുശാസനാ.
  നിങ്ങ ബൈജൂം ചിന്നൂം ഇങ്ങന തമാശ കളിച്ച് നടക്കണ കാണുമ്പ ഇനിക്ക് വയങ്കര അസൂയ തോന്നണ്.
  എന്തക്ക ആയാലും ഇങ്ങന തൊട്ടും പിടിച്ചും എത്ര കാലം നടക്കും? ഒരുപതിരി പട്ടിട മുമ്പില് ഒണക്കമീന്‍ വെച്ചേക്കണ പോലെ.
  വേഗം എഴത്

  ReplyDelete