2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



     കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.


എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  


     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 


നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 


പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -



അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.


ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

14 അഭിപ്രായങ്ങൾ:

  1. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ
    No Chance at all, Not even expect an answer :P.....
    Wat abt data security എന്നു ചോദിച്ചാല് Data Security അല്ല ഇവിടെ OM security ആണെന്നു പറയുന്ന അത്ര വിവരമില്ലാത്ത ആള്‍ക്കാര് ആണ് നമ്മളുടെ നാടിന്റെ ഭരണചക്രം തിരിക്കുന്നത്.....

    മറുപടിഇല്ലാതാക്കൂ
  2. തമ്പിയളിയോ..വിവരങ്ങള്‍ക്കൊക്കെ വളരെ നന്ദിണ്ട്ട്ടാ..
    Calsoft -ലാണോ വേലയെടുക്കുന്നേ..
    നുമ്മടെ ആള്‍ക്കാരുണ്ടട്ടോ ലവിടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹേ അവിടല്ല. നുമ്മ വേറെ സ്ഥലത്താണ് കേട്ടാ

      ഇല്ലാതാക്കൂ
    2. പടയപ്പാ ..(ഒളിമ്പ്യന്‍ അന്തോണി....)
      പിന്നെ ആരോടു ചോദിച്ചിട്ടാ ഹേ..നുമ്മടെ-ന്റെ സൈറ്റില്‍ നിന്നും Image എടുത്ത് താങ്ങിയത്..
      ക്വട്ടേഷനു ആളെ വിട്ടിട്ടൂണ്ട് കേട്ടാ..(ദുശ്ശൂനെ കണ്ടുപിടിച്ചേ..ഹാ ഹാ)

      ഇല്ലാതാക്കൂ
    3. ഹേ. ഇത് ഗൂഗിള്‍ ചെയ്തപ്പോ കിട്ടിയതാ. നിങ്ങളുടെ കമ്പനിയുടെ ആണെന്ന് അറിഞ്ഞില്ല. പക്ഷെ സത്യത്തിന്റെ മുഖം എല്ലായിടത്തും ഒരുപോലെയാണ് കേട്ടോ.. ഹി ഹി

      ഇല്ലാതാക്കൂ
  3. ദുശ്ശാസന നിങ്ങള്പറയുന്ന ഡേറ്റ സെന്റര്‍ വേറെ ഇവിടത്തെ ഡേറ്റ സെന്റര്‍ വേറെ ഇവിടെ ഭരണം മാറുമ്പോള്‍ ഡേറ്റ സെന്ററും മാറും മറ്റവന്റെ ഡേറ്റ സെന്റര്‍ നമുക്ക് വേണ്ട എന്താണ് ഡേറ്റ സെന്റര്‍ എന്നൊന്നും ആര്‍ക്കും അറിയണ്ട സര്‍ക്കാരിന്റെ കയില്‍ ഇഷ്ടംപോലെ പണം എങ്ങിനെ എങ്കിലും ചെലവാക്കണം , കമ്പ്യൂട്ടര്‍ അറിയില്ല എന്ന് പറയുന്നത് മോശം ആയതിനാല്‍ പണം ആവശ്യപ്പെട്ടുള്ള ഫയല്‍ ഒന്നും ആരും മടക്കാറില്ല എന്തിനു എന്ത് ഡേറ്റ എന്നും ആരും ചോദിക്കുന്നില്ല ഇവിടെ ആകെ ഉള്ള ഡേറ്റ ആധാര്‍ , റേഷന്‍ കാര്‍ഡ് എന്നിവയാണ് ഇവയൊന്നും ഈ ഡേറ്റ സെന്ററില്‍ അല്ല സൂക്ഷിക്കുന്നത് കെല്‍ട്രോണ്‍ വേറെ ഒരാള്‍ക്ക് കൊടുത്തു അവര്‍ വേറെ കൊടുത്തു കുറെ കുടുംബ ശ്രീ കുറെ ആശ്രയ ഈ ഡേറ്റ പാസ്വേഡ് ഒക്കെ ഏതെങ്കിലും കിളവന്‍ ദയരക്ടരെ ഏല്‍പ്പിക്കും അയാള്‍ അത് തന്റെ തോട്ടക്കാരനെ ഏല്‍പ്പിക്കും, വളരെ വിലപിടിച്ച പല ഡേറ്റ ബസിന്റെയും എസ് ഇ പാസ്വേഡ് അവിടെ ഓപ്പറേറ് ചെയ്യുന്ന പത്താം ക്ലാസുകാരി പെണ്ണിനെ ആണ് ഏല്പിച്ചിരിക്കുന്നത് , സീ ടാക്ക് , ഇന്ഫര്‍മടിക്സ് സെന്റര്‍ ഒക്കെ കേന്ദ്ര സ്ഥ്ഹാപനങ്ങള്‍ ആണ് ഇവരെ ആരെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താറില്ല ടെക്നോ പാര്‍ക്ക് കാരനും കെല്‍ട്രോണ്‍ കാരനും സീ ടാക്കിനെയും എന്‍ ഐ സിയും, ഇഷ്ടമല്ല , സീ ദാക്കിനു മറ്റവനെ ഇഷ്ടമല്ല , മാത്രമല്ല ഇവിടെയെല്ലാം ഔട്ട് സോര്സ് കയറി പണിയെല്ലാം പ്രൈവറ്റ് കമ്പനിക്കാര്‍ ആണ് ചെയ്യുന്നത് ഇവര്‍ ആര് വിചാരിച്ചാലും ഒരു പെന്‍ ഡ്രൈവില്‍ ഡേറ്റ കടത്താം അതിനാല്‍ ഇതിന്റെ ഒന്നും ഉത്തരവാദിത്തം എല്ക്കാതിരിക്കല്‍ ആണ് പെന്‍ഷന്‍ മര്യാദക്ക് കിട്ടാന്‍ ഉന്നതന്മാര്‍ക്ക് നല്ലത്, അല്ലെങ്കില്‍ ഭരണം മാറുമ്പോള്‍ അച്ചുതാനന്ദന്‍ കേസ് കൊടുക്കും ഭരണം ഉള്ളപ്പോള്‍ ചാണ്ടി കേസ് നടത്തും, സീ ബി ഐ ഒക്കെ അന്വേഷണംവന്നാല്‍ പെന്‍ഷന്‍ കിട്ടില്ല, ഇതാണ് ആരും ഇതൊന്നും കൈ ആളാതത്തിന്റെ പ്രധാന കാരണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ വളരെ ശരി. ഇപ്പറഞ്ഞ പാസ്സ്വേര്‍ഡ്‌ ന്‍റെ കാര്യം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. കഴുതകള്‍.

      ഇല്ലാതാക്കൂ
  4. Dussu... pandathe Passport Seva kendram post Yadharthyamakunnu!!! Congrats :)

    http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=11145435&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

    മറുപടിഇല്ലാതാക്കൂ
  5. അതും ഒരു സ്വകാര്യ സ്ഥാപനം ആണ് നടത്തുന്നത് .. . .അതിനെതിരെയും ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു... :

    എല്ലാ ബ്ലോഗ്ഗെര്മാരും മാധ്യമങ്ങളെ കുറ്റപെടുത്തുന്നത് കണ്ടിട്ടുണ്ട് എന്നിട്ട അവന്മാര്‍ ചെയ്യുന്നതും അത് തന്നെ ....
    ന്യൂസ്‌ വാല്യൂ പോയപ്പോള്‍ അവരും എന്ടോസുല്ഫനും , മുല്ലപെരിയരും എല്ലാം കൈവിട്ടു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാസ്പോര്‍ട്ട്‌ സേവ കേന്ദ്രം ടീ സി എസ് നടത്തുന്നത് തന്നെയാണ് നല്ലത്. മാത്രമല്ല അവര്‍ ഒരു fecilitator റോള്‍ മാത്രമാണ് ചെയ്യുന്നത്. വെരിഫിക്കേഷന്‍ ഇപ്പോഴും പഴയത് പോലെ തന്നെ. ഇവര്‍ വന്നത് കൊണ്ട് ഉണ്ടായ നേട്ടം എന്താണെന്ന് വച്ചാല്‍ ഈ പ്രോസസ് മുഴുവന്‍ stream lined ആയി എന്നതാണ്. എന്നെങ്കിലും എന്തെങ്കിലും ഒരു പാസ്പോര്‍ട്ട്‌ ഇഷ്യൂ ചെയ്തതില്‍ എന്തെങ്കിലും കള്ളം കാണിച്ചു പിടിയില്‍ ആയാല്‍ അവര്‍ അതിന്‍റെ supporting data കാണിച്ചു justify ചെയ്യേണ്ടി വരും. അതുകൊണ്ട് താരതമ്യേന സുരക്ഷിതമാണ് ഇത്.
      പിന്നെ എല്ലാം electronically validate ചെയ്യുന്നത് കൊണ്ട് ഒരുവിധമുള്ള ക്ലെറിക്കല്‍ തെറ്റുകള്‍, duplication errors ഒക്കെ ഒഴിവാക്കാനും സാധിക്കും.

      എന്തായാലും ഇത്രയും ജനങ്ങള്‍ പുറത്തു ജോലി ചെയ്യുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തന്നെയാണ് ഇത് ഏറ്റവും ആവശ്യം.

      ( ബ്ലോഗ്‌ ഫോളോ ചെയ്യുന്നതിലുള്ള നന്ദിയും അറിയിക്കുന്നു :))

      ഇല്ലാതാക്കൂ
    2. !! hmm but private aavumbol mis use aavumenkil avideyum ath nadakkum ennanu njan udeshichath ...
      - but main points were abt 'News value = Medias = Blogger' atleast Mullaperiyarine pattiyenkilum edakkk ormippikkan ezhuthan kazhivulla ningale kond okkeye pattulloo ... allenkil keralakkar ellavarum athum marakkum.... so please do that..

      !!nandhi onnum venda :D i like ur blogs :) Aaro share cheytha Baijuvil thudangiya eshtam aanu tto... so waiting for baiju tooo!!! hope ur writing tht...

      ഇല്ലാതാക്കൂ
    3. Please read :
      http://itsmyblogspace.blogspot.com/2012/03/blog-post_18.html

      ഇല്ലാതാക്കൂ