2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

കിളിരൂരും സൂര്യനെല്ലിയും - ആരാണ് പീഡിപ്പിക്കപ്പെട്ടത് ?

     


      ഇന്നലെ വന്ന കിളിരൂര്‍ കേസ് വിധി മാത്രമല്ല ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. മറിച്ചു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണ്. മുന്‍പ് വാര്‍ത്തകളിലെ താരമായിരുന്ന സൂര്യനെല്ലി പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടി രണ്ടേ കാല്‍ ലക്ഷം രൂപയോളം വരുന്ന ഒരു തിരിമറി കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത. 2010-11 കാലയളവില്‍ ചങ്ങനാശേരി സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി ചെയ്യവേയാണ് തിരിമറി നടത്തിയത്. സെയില്‍സ് ടാക്സ് ഓഫീസില്‍ നടത്തിയ ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തുക തിരിച്ചടച്ചിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ചാണ് അറസ്റ്റ്. 

     ഈയടുത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ എല്ലാം ഈ പെണ്‍ വാണിഭ കേസിലെ നായികമാരെ പാവങ്ങളായും അവരെ 'പീഡിപ്പിച്ച' ആണുങ്ങള്‍ എല്ലാം മൃഗങ്ങള്‍ ആണെന്നും മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇവരെപറ്റി വളരെയധികം വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും രക്ഷപെടാന്‍ പറ്റാത്ത രീതിയില്‍ ഉള്ള ഒരു അന്തരീക്ഷത്തില്‍ അകപ്പെട്ടു വേറെ വഴിയില്ലാതെ പീഡനത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുള്ള പച്ചപാവങ്ങള്‍ ആയി ഇവരെ കാണാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ചിലപ്പോള്‍ എന്റെ ക്രൂരമായ മനസ്സായിരിക്കും. പക്ഷെ യുക്തിപരമായി ചിന്തിച്ചാല്‍ ആ പെണ്‍കുട്ടികളുടെ ഭാഗത്തും തെറ്റില്ലേ ? ഏതു പ്രലോഭനത്തിലും വീണു പോയി തെറ്റുകള്‍ക്ക് മൌന സമ്മതം നല്‍കുന്നവരും തെറ്റുകാരല്ലേ ? അതില്‍ ഒരു വിഭാഗത്തെ മാത്രം പ്രതി കൂട്ടില്‍ നിര്‍ത്തുന്നതില്‍ എന്താണര്‍ത്ഥം ? ഞാന്‍ പീഡിപ്പിച്ചവരെ ന്യായീകരിക്കുകയല്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്തത് ആരാണ് ? കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മിക്ക വാണിഭ കേസുകളിലും ശ്രദ്ധിച്ചാലറിയാം. സീരിയലില്‍ അഭിനയിക്കുക, പണം സമ്പാദിക്കുക, ആഭരണങ്ങള്‍ സമ്പാദിക്കുക മുതലായ ആഗ്രഹങ്ങളില്‍ വീണു പോയവര്‍ തന്നെയാണ് മിക്കതിലെയും നായികമാര്‍. ഈയടുത്ത കാലത്ത് വന്ന ഒരു വാര്‍ത്ത‍ എല്ലാവരും കണ്ടിട്ടുണ്ടാവും. സീരിയല്‍ നായിക നടി ആയിരുന്ന പ്രിയങ്കയുടെ മരണ വാര്‍ത്ത‍ . ടെലി ഫിലിം സംവിധായകനായ ഒരാളുടെ 'ചൂണ്ടയില്‍' കുരുങ്ങി ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു നടി. മരിക്കുമ്പോള്‍ പ്രിയങ്ക രണ്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നാണ് പത്ര വാര്‍ത്തകള്‍. റഹിം പ്രിയങ്കയെ വഞ്ചിക്കുകയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു പ്രിയങ്കയുടെ അമ്മയുടെ പതം പറച്ചിലുകള്‍ വാര്‍ത്താ പ്രാധാന്യം നേടി. പക്ഷെ ഭാര്യയും നാല് കുട്ടികളുമുള്ള മധ്യ വയസ്കനായ ഒരാള്‍ പരസ്യമായി അവളെ കൊണ്ട് നടന്നത് ആ അമ്മ അറിഞ്ഞില്ലെന്നോ അല്ലെങ്കില്‍ അതിനു മൌന സമ്മതം കൊടുത്തു എന്നതോ ഒരു തെറ്റല്ലേ  ? അത്ര പോലും മനസ്സിലാക്കാനോ മകളെ തിരുത്താനോ കഴിയാതിരുന്ന ഒരമ്മ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലപിക്കുന്നത് ? 

     പലരും പറയുന്നത് കേട്ടു , വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് ഈ വഴിയിലേക്ക് അവര്‍ വീണു പോയതാണെന്ന്. നമ്മുടെ നാട്ടില്‍ പാവപ്പെട്ട കുടുംബങ്ങളിലെ , അതായതു പട്ടിണി പാവങ്ങള്‍ ഉള്‍പ്പെടെ ഉള്ള വീട്ടിലെ ഒരുപാടു പാവം പെണ്‍കുട്ടികള്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതിനു തുല്യമാണ് ഇങ്ങനത്തെ പ്രസ്താവനകള്‍. ബലമായി തടവില്‍ വച്ച് പീഡിപ്പിച്ചു എന്ന വാദത്തിന്റെ പൊള്ളത്തരം കുറഞ്ഞത്‌ സൂര്യ നെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലെങ്കിലും നമ്മള്‍ കണ്ടതാണ്. ആ കുട്ടിക്ക് രക്ഷപ്പെടാന്‍ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്ന് കോടതി വരെ കണ്ടെത്തിയിരുന്നു. മേല്പറഞ്ഞ പത്ര വാര്‍ത്ത ശ്രദ്ധിച്ചാലറിയാം ആ കുട്ടിയുടെ പശ്ചാത്തലം.  നമ്മുടെ മാധ്യമങ്ങള്‍ പറയുന്ന തരം പീഡനങ്ങള്‍ കേരളത്തില്‍ അല്ല നടക്കുന്നത്. ജാതി വ്യവസ്ഥ കൊടി കുത്തി വാഴുന്ന ഉത്തരേന്ത്യയില്‍ അതുണ്ട്. ജന്മിമാരും ജമീന്ദാര്‍മാരും തങ്ങളുടെ ജോലിക്കാരുടെ സ്ത്രീകളെ ബലമായി ആക്രമിക്കാറുണ്ട്. പലപ്പോഴും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് പോലും ബലാല്‍സംഗം ചെയ്തതിനു ശേഷം കൊന്നു പട്ടിയെ പോലെ വലിച്ചെറിയുന്നുണ്ട്. ഇപ്പോഴും. ഭന്‍വാരി ദേവിയുടെ കേസ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അത്തരം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ ഇത് പോലുള്ള വാണിഭങ്ങളുമായി ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റാണ്. 

     കേരളത്തിലെ പെണ്‍ വാണിഭ കഥകളിലെ നായകന്മാരെ ന്യായീകരിക്കുകയല്ല ഞാന്‍. പക്ഷെ ഇരയായവര്‍ക്കും അതില്‍  കൂട്ടുത്തരവാദിത്വമുണ്ട്   എന്ന് പറയുക തന്നെ വേണം. നമ്മുടെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ നഗ്നമായ ദുരുപയോഗം തന്നെയാണ് ഈ കേസുകളില്‍ പലതിലും നടന്നിട്ടുള്ളത്. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ശരി. നമ്മള്‍ സമ്മതിക്കാതെ വേറൊരാള്‍ക്ക് നമ്മളെ പറ്റിക്കാന്‍ കഴിയില്ല. നടന്നടുക്കുന്നത് ഒരു കെണിയിലേക്കാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് മാതാ പിതാക്കള്‍ വേണം മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. അത് ചെയ്യാതെ എന്റെ കുട്ടിയെ പറ്റിച്ചു എന്ന് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. തൊണ്ണൂറു ശതമാനം കേസുകളിലും അറിഞ്ഞു കൊണ്ട് കെണിയിലേക്കു വീണവരാണ് അപകടത്തില്‍ പെട്ടതും. കേരളത്തിലെ കുടുംബങ്ങളുടെ ഓര്‍ഗാനിക് ഘടന തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങളില്‍ പലതിലും തങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് തീര്‍ത്തും അന്ധരായ മാതാ പിതാക്കള്‍ ആണുള്ളത്. ശ്രദ്ധിച്ചാലറിയാം. നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നിങ്ങള്‍ക്ക് വരാന്‍ പോകുന്ന ഒരു ചെറിയ ജലദോഷത്തെ പോലും തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്നു. നിങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പാതയിലെ കള്ളി മുള്ളുകളെയും കൂര്‍ത്ത കരിങ്കല്ലുകളെയും പറ്റി മുന്നറിയിപ്പ് തരാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ ആ കഴിവ് നിങ്ങള്‍ക്കുണ്ടോ ? സത്യസന്ധമായി ചിന്തിച്ചു നോക്കൂ. ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. 

     ഇതൊക്കെ ഇനിയും കേരളത്തില്‍ നടക്കും. കിളിരൂരും സൂര്യനെല്ലിയും ആവര്‍ത്തിക്കും. ഭൌതിക സുഖങ്ങളോട് ആര്‍ത്തിയുള്ള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം വലകളിലേക്ക് സ്വയം വീണു കൊടുക്കും. അവസാനം അതില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത വിധം കേട്ടു മുറുകുമ്പോള്‍ അത് വരെ സഹകരിച്ചവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തി പണം വാങ്ങി മിണ്ടാതിരിക്കുകയോ ചെയ്യും. നമ്മുടെ മാധ്യമങ്ങള്‍ അവരെ ദുഖപുത്രിമാരാക്കും. നായകന്മാരെ വില്ലന്മാരാക്കും. ഈ വാര്‍ത്ത‍ അവരും ഞാനും നിങ്ങളും താല്പര്യത്തോടെ വായിക്കും. കുറച്ചു കാലത്തെ ഒച്ചപ്പാടുകള്‍ക്ക് ശേഷം അത് കെട്ടടങ്ങും.  

- ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത ഒരു ക്രൂരന്‍ 

14 അഭിപ്രായങ്ങൾ:

  1. I think you are trying to justify human trafficking. And that cannot be justified in any circumstance. What other option does a woman (or even a man) have when their very survival depends on the mood of their captors?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കഥകളിലെ നായികമാര്‍ ആരും റോഡിലൂടെ നടന്നു പോയപ്പോള്‍ അവരെ പിടിച്ചു കൊണ്ട് പോയി മാസങ്ങളോളം താമസിപ്പിച്ചു പീഡിപ്പിച്ചതല്ല.ഞാന്‍ കേരളത്തിലെ വിവാദമായ വാണിഭ കഥകളെ പറ്റിയാണ് സംസാരിക്കുന്നതു. അല്ലാതെ ബലമായി ഒരാളെ തട്ടിക്കൊണ്ടു പോയി പീടിപ്പിക്കുന്നതിനെ പറ്റിയല്ല.

      ഇല്ലാതാക്കൂ
  2. റോഡ് ‌അപകടത്തില്‍ പെടുന്നവരില്‍ മിക്കവാറും മനപ്പൂര്‍വം വാഹനത്തില്‍ കയറിയവരോ റോഡിലൂടെ അശ്രദ്ധമായി നടന്നവരോ ആണല്ലോ ധുശ്ശു എന്നിട്ടാണ് പാവം ഡ്രൈവര്‍ മദ്ധ്യപിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുന്നതല്ലേ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോഴെങ്കിലും കാല്‍ നടക്കാരന്റെ അശ്രദ്ധയും അപകടത്തിനു ഒരു കാരണം ആകാറില്ലേ സുഹൃത്തേ ?

      ഇല്ലാതാക്കൂ
  3. അടുത്ത ഭാഗത്തില്‍ ബൈജു ഫ്രണ്ട്സിന് ചിന്നുവിനെ കാഴ്ച വെച്ചാല്‍ അത് ബാലിശമായ പ്രേമത്തില്‍ പെട്ട ചിന്നുവിന്റെ തെറ്റാണോ അതോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെ ഒരു നീക്കം നടത്തുന്നയാള്‍ ആണ് ബൈജുവെന്നു ചിന്നുവിന് അവന്‍റെ പെരുമാറ്റത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ അവളുടെ തെറ്റാണ്.
      ( എന്നാലും അവരെ രണ്ടിനെയും ഇവിടെ വലിച്ചിഴക്കണമായിരുന്നോ പൂച്ചക്കുട്ടീ ? )

      ഇല്ലാതാക്കൂ
  4. രണ്ടാമത്തെ വാര്‍ത്തക്ക് അനുബന്ധമായി ഒരു ബ്ലോഗ് ലിങ്ക് ഇവിടെ..
    http://makeproblems.blogspot.com/2012/02/blog-post.html?showComment=1328603024140#c7764673445008654430

    മറുപടിഇല്ലാതാക്കൂ
  5. ദുശാസനനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. കുട്ടിക്കാലം തൊട്ടേ മാതാ പിതാക്കള്‍ പെണ്‍കുട്ടികളെ സമൂഹത്തിലെ ദുഷ് പ്രവര്‍ത്തിയെ കുറിച്ചും പെണ്ണ് ആയതു കൊണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞു പഠിപ്പിച്ചു തന്നെയാണ് വളര്‍ത്തുന്നത്. അതൊക്കെ അറിഞ്ഞിട്ടും അതിമോഹത്തിന്റെം അത്യാഗ്രഹത്തിന്റെം പുറകെ പോയി കെണിയില്‍ വീഴുമ്പോള്‍ അവരുടെ തെറ്റ് സമൂഹം മറക്കുന്നു. പാവപ്പെട്ട വീട്ടിലെ പെണ്ണായാലും പരിചയമില്ലാത്ത ഒരുത്തന്‍ ആല്‍ബത്തില്‍ അഭിനയിപ്പിക്കാം സീരിയലില്‍ ചാന്‍സ് തരാം എന്നൊക്കെ പറയുമ്പോഴേ മനസ്സിലാക്കണം അവന്റെ ഉദ്ദേശം വേറെ ആണെന്ന്. അതരിഞ്ഞിരുന്നിട്ടു കൂടിയും അതിന്റെ പുറകെ പോയിട്ട് അവസാനം പീഡനം പരിധി വിടുമ്പോള്‍ അവര്‍ പരാതിപ്പെടുന്നു. ഇവിടെ കൂടുതലും പീടിപ്പിക്കുന്നവര്‍ ആണ് പ്രതികള്‍ ആക്കുന്നത്. എന്നാല്‍ അതിനു സാഹചര്യം ഒരുക്കിയ പെണ്‍കുട്ടിയെ പീടനതിനു ഇരയായവല്‍ എന്നാ സഹതാപ തരങ്ങതിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്നു. രണ്ടു ഭാഗത്തും തെറ്റുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. 15 ഉം ൧൬ ഉം വയസ്സുള്ളപ്പോള്‍ നാമൊക്കെ അറിവ് കേടു കൊണ്ട് എന്തല്ലാം തെറ്റുകള്‍ ചെയ്തിട്ടുണ്ടാവും കാരണം നമ്മുക്ക് അപ്പോള്‍ അത്രയേ ബുദ്ധി
    കാണുക ഉള്ളു ഓര്‍ത്തു നോക്കിയേ ?
    ക്ലാര അവസാനം സന്തോഷത്തോടെ മടങ്ങുന്നത് കണ്ടു കയ്യടിച്ച്ചവരല്ലേ നമ്മളൊക്കെ

    മറുപടിഇല്ലാതാക്കൂ
  7. കമന്റ് ചെയ്യാൻ ശ്രമിച്ചാൽ ഒരു പോസ്റ്റ് പോലെ നീണ്ടുപോകും. ആശയങ്ങളെല്ലാം ഉൾക്കൊള്ളാതെ ചുരുക്കാൻ ശ്രമിച്ചാൽ ആശയക്കുഴപ്പമാവുകയും ചെയ്യും. എന്തായാലും ഇതൊരു സങ്കീർണ്ണമായ പ്രശ്നമാണ്‌ എന്നുമാത്രം പറയാം.

    മറുപടിഇല്ലാതാക്കൂ
  8. ദുശ്ശൂ.... ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.... ഫേസ്ബുക്കില്‍ സിബിമലയിലിന്റെ പുതിയ തമിഴ് സിനിമയുടെ അനൌണ്‍സ്മെന്റിനു വന്ന കമന്റുകള്‍ നോക്കിയാല്‍ മതി പെണ്‍പിള്ളേര്‍ സിനിമ സീരിയല്‍ എന്നൊക്കെ പറഞ്ഞാല്‍ എന്തിനും തയ്യാറാകും എന്ന്... ഫോണ്‍ നമ്പര്‍ അടക്കമല്ലേ പലരും കമന്റിയിരിക്കുന്നേ......

    മറുപടിഇല്ലാതാക്കൂ
  9. പണാര്‍ത്തിയും,പദവിയും.....
    പണമായാല്‍ നാണക്കേട് തീരും.
    സനാതനമൂല്യങ്ങള്‍ക്കെവിടെ ഇന്ന് പ്രസക്തി!!!

    മറുപടിഇല്ലാതാക്കൂ
  10. why do you say its their greedy nature which bring them to such situations. there are other professioojns which make more money do you think young people who wants to bcome drs engineers business man etc are greedy.is it a bad thing to have dreams about some profession. or is it the film field alone which makes them branded as greedy. a 14 yr old girl nurtures a dream of becoming a good wife having a good family.. she believes it readily when a handsome young man whom she thhhinks suitable gives such promises. she has seen many stories of successful lovestories. she takes risk and go with the guy who later turns out to be a crook. by the time she realises this she cant go back.. she is trapped. do you thinnnk such innocent young girls should be punished.

    മറുപടിഇല്ലാതാക്കൂ