കുറച്ചു കാലമായി പെണ്ണ് കിട്ടാതെ കണ്ട മാട്രിമോണി സൈറ്റുകളില്‍ കിടന്നു ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട്. കുജന്‍ മൂലത്തിലും ശനി ഗുരുവായിട്ടും ഒക്കെ നില്‍ക്കുന്നത് കൊണ്ട് ഒന്നും ഒരു കരയ്ക്കടുക്കുന്നില്ല. എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. കുറെ പാഠങ്ങള്‍ പഠിച്ചു. സത്യം പറഞ്ഞാല്‍ ഈ മാട്രിമോണി സൈറ്റ് ഒരു സര്‍വകലാശാലയാണ്. ശ്രീ ബുദ്ധന്‍ പണ്ട് പറഞ്ഞിട്ടില്ലേ ആഗ്രഹങ്ങളാണ് എല്ലാവരുടെയും ഏറ്റവും വലിയ വെല്ലുവിളിയെന്ന്. ഈ സൈറ്റില്‍ പലരും ഇട്ടിരിക്കുന്ന partner preference വായിച്ചു കഴിഞ്ഞാല്‍ ഇത് നിങ്ങള്‍ക്ക് മനസ്സിലാവും. ഇക്കാര്യത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പെണ്‍ പിള്ളേരുടെ പ്രൊഫൈലില്‍ കോമണ്‍ ആയി ഏറ്റവും കൂടുതല്‍ കാണുന്നത് caring ആയ ഒരു ഭര്‍ത്താവിനെ വേണം എന്നാണ്. എന്നാല്‍ വേറെ ചിലര്‍ക്ക് കാണാന്‍ കൊള്ളാവുന്ന അത്യാവശ്യം വിദ്യാഭ്യാസമുള്ള ഒരു ഭര്‍ത്താവിനെ കിട്ടിയാല്‍ മതിയെന്നാണ്. caring ന്റെ കാര്യത്തില്‍ അവരും മോശമല്ല. അത് മസ്റ്റ് ആണ്. മേല്പറഞ്ഞ പോലെ ചെറിയ പ്രായമുള്ളവരുടെ preference list വളരെ നീണ്ടതായിരിക്കും. അതായതു അത്യാവശ്യം പാടുകയും ഡാന്‍സ് ചെയ്യുകയും എന്നാല്‍ നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള പെണ്‍കുട്ടി വേണം, കള്ള് കുടിക്കാത്ത, സ്വന്തമായി വീടും ഉഗ്രന്‍ ജോലിയും ഒക്കെ ഉള്ള പയ്യന്‍ വേണം .. എന്നിങ്ങനെ..പക്ഷെ പ്രായം മൂക്കുംതോറും അത് ചെറുതായി ചെറുതായി വരും. ഒടുവില്‍ ആണിന്റെയോ പെണ്ണിന്റെയോ ഷേപ്പിലുള്ള ആരെയെങ്കിലും കിട്ടിയാല്‍ മതി എന്നാവും. അത് പോലെ തന്നെ രസകരമായ വേറൊരു സംഗതി അവനവനെ പറ്റി എഴുതി പിടിപ്പിച്ചിരിക്കുന്നതാണ്. താന്‍ ഒരു സംഭവമാണെന്ന് അവകാശപ്പെടുന്നവര്‍ തുടങ്ങി നമ്മുടെ ബ്ലോഗര്‍മാര്‍ എഴുതുന്ന പോലെ താന്‍ വെറും ഒരു പാവമാണെന്ന് സ്വയം അടിച്ചു വിടുന്നവരും ഉണ്ട്. അങ്ങനെയങ്ങനെ മാട്രിമോണി സൈറ്റുകളിലൂടെ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു നടന്ന ഉസ്താദ് തീസ് മാര്‍ ഖാന്റെ അനുഭവങ്ങളിലൂടെ ഒരു യാത്ര...
( മൂത്ത് നരച്ചിട്ടും , ആഞ്ഞു ശ്രമിച്ചിട്ടും കല്യാണം നടക്കാത്തത്തിലുള്ള നിരാശ കൊണ്ട് ഞാന്‍ എഴുതുന്നതാണെന്ന് ആരെങ്കിലും പറഞ്ഞു നടന്നാല്‍ അവര്‍ക്ക് എട്ടിന്റെ പണി തരും എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.. )
രസകരമായ ചില സ്വയം പൊക്കലുകള്‍ ( S.P. എന്ന് ചുരുക്കി പറയും )
She is God fearing, down to earth and very calm in nature, with good sense of humor and is searching for a loving and caring life partner
- ഇത് വളരെ കോമണ്‍ ആയ ഒരു പ്രയോഗമാണ്.
Confident & Independent- fun loving & warm hearted...
- വളരെ ചുരുക്കി കാര്യം പറഞ്ഞു അല്ലേ ?
- വളരെ ചുരുക്കി കാര്യം പറഞ്ഞു അല്ലേ ?
I am god fearing person, and a great believer in destiny. Very much independent and confident
- നേരത്തെ പറഞ്ഞ പോലെ തന്നെ..
She is a loving and caring person and has great value for family relationships.
- കുടുംബ സ്ത്രീ
She is a loving and caring person and has great value for family relationships.
- കുടുംബ സ്ത്രീ
She is intelligent, smart and good looking. She was brought up in a loving and caring environment, with good living standards., and family values.
- സൗന്ദര്യവും ബുദ്ധിയും എല്ലാം തികഞ്ഞ കുടുംബത്തില്‍ പിറന്ന പെണ്ണ്. good living standards എന്ന് പറഞ്ഞിരിക്കുന്നത് എന്തിനാണെന്നറിയാമോ ? തിരിച്ചു പ്രതീക്ഷിക്കുന്നതും അതൊക്കെത്തന്നെയാണ് എന്ന് .
- സൗന്ദര്യവും ബുദ്ധിയും എല്ലാം തികഞ്ഞ കുടുംബത്തില്‍ പിറന്ന പെണ്ണ്. good living standards എന്ന് പറഞ്ഞിരിക്കുന്നത് എന്തിനാണെന്നറിയാമോ ? തിരിച്ചു പ്രതീക്ഷിക്കുന്നതും അതൊക്കെത്തന്നെയാണ് എന്ന് .
I am smart, confident and ambitious. Others say that I am self reliant, independent and able to take decisions. I wish to work after marriage also. I am looking for a partner who is caring, loving, matured and gives importance to relationships.
- പുള്ളിക്കാരി പറയണ കണ്ടാ.. തന്റെ കാര്യം സ്വയം നോക്കാന്‍ കഴിവുള്ള ഒരാളാണ് താന്‍ എന്ന് സ്വയം അവകാശപ്പെടുകയാണ് ചേച്ചി.
I am a simple girl with not too many expectations of life and the guy I marry. I take life and relationships seriously, but take time to enjoy things around me. Looking for a guy with a strong value system and who will walk with me through the journey of life..
- എല്ലാം നല്ലത് പോലെയൊക്കെ നടക്കുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലാത്തയാളാണ് പുള്ളിക്കാരി. തന്നെ നേരായ വഴിക്ക് നടത്തുന്ന ഒരാളെ ആണ് പ്രതീക്ഷിക്കുന്നത്
- എല്ലാം നല്ലത് പോലെയൊക്കെ നടക്കുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലാത്തയാളാണ് പുള്ളിക്കാരി. തന്നെ നേരായ വഴിക്ക് നടത്തുന്ന ഒരാളെ ആണ് പ്രതീക്ഷിക്കുന്നത്
Hi, I am a simple and honest person who searches for happiness in the little things in life. I have lived in Delhi with my parents since childhood and am currently working in Shimla. My father, a doctor is retired from govt. service and my mother is a retd central govt employee. Regarding my education, I am an MBBS graduate and an MBA post grad. from one of the top Business schools in India. An ardent follower of the expression ‘live & let live’, I don’t judge others. I enjoy watching movies & travel channels, reading novels, playing online games, and spending time with friends. Am looking for a partner who is well-educated, understanding in nature and who will be a good friend to share the ups and downs in life.
Thanks for stopping by & good luck in your partner search :)
- എങ്ങനെയുണ്ട് ? ചിരിക്കണ്ട.. അടുത്തത് വായിച്ചു നോക്കൂ.
Iam a smart, confident and down-to-earth person who loves to decipher the poetry in life and nature. Not exactly an introvert, yet not a full-fledged extrovert! I can proudly say that I have a great sense of humour (No exaggeration, trust me!) and manage to see the lighter side of life. Books are the love of my life, with a capability to read on and on and on. In short Literature interests me apart from music and nature. I love animals. As of now, my work occupies the major portion of my life.
Well, regarding my partner expectations...... what do I say? Iam a thorough romantic at heart expecting a fairytale prince to come by and sweep me off my feet :). Anyways, if am to employ a more practical outlook, I would like a very down to earth guy who values emotions and does not fear to express them when required. his confidence and his sense of humour should be the reason for the relationship to work. However cliche it might sound, am looking for somebody with whom my wavelength matches, with whom I can spend long long hours without realising when minutes became hours, hours became days and days became months... With whom I can look forward to an exciting and humorous conversation. looking for that best friend I have been missing all my life!
Would prefer somebody working in US.
I know, if u have stumbled upon my profile, definitely you are searching for your soulmate too....... :) So, Wish u All the Best !!!
- കലക്കി. പക്ഷെ ഇത് പോലുള്ള ഒരു ആണിനെ കിട്ടാന്‍ പ്രയാസമായിരിക്കും. പണി കിട്ടാതിരുന്നാല്‍ കൊള്ളാം.
Hi..Tough job to define yourself because usually people judge you on their own experience but still what i feel about myself can explain. I am a girl who want to live every moment of my life,Self dependent.Very close to my family.Will expect the person who will come in my life to respect my family and he can expect the same from me. I am self dependent girl and dont want to entertain dowry.So people who expects dowry I request them to excuse us.
- ഇതും ഏകദേശം അതുപോലെയൊക്കെ തന്നെ
About my daughter, She spend her childhood in Saudi Arabia and later completed her schooling in a central syllabus school. she is a frank outgoing person. she loves reading, listening to music and hanging out with friends... she can adapt easily to any kind of atmosphere. she also loves travelling to different places and taking long walks.. she is modern yet holds on to the traditional values imbibed from within the family...
- ഈ outgoing എന്ന് വച്ചാല്‍ എന്താണോ ആവോ. പുറത്തൊക്കെ കറങ്ങി നടക്കുന്നത് എന്നാണാവോ ? outspoken എന്ന് പറഞ്ഞിരുന്നേല്‍ ആനക്കാട്ടില്‍ ഈപ്പച്ചന്‍ ചേട്ടനോട് ചോദിക്കാമായിരുന്നു. ഹി ഹി
ഇനി..വരനെ പറ്റിയുള്ള expectations -
പയ്യന്‍ എന്തായാലും loving & caring ആയിരിക്കണം എന്നുള്ളത് must ആണ്. humour sense വേണമെന്നും ചിലര്‍ക്ക് ആഗ്രഹമുണ്ട്. തമാശയൊക്കെ പറഞ്ഞിരിക്കാനായിരിക്കും. പക്ഷെ ഇതൊന്നും അത് കൊണ്ട് നില്‍ക്കുന്നില്ല. ചിലരുടെയൊക്കെ അക്രമ ആഗ്രഹങ്ങള്‍ ഒന്ന് വായിച്ചു നോക്കാം.
We are looking for a well natured and educated boy from a good family preferably Thrissur and Ernakulam - ഇത് വടക്കോട്ടുള്ള കുട്ടികളുടെ സ്ഥിരം വാചകം ആണ്. തെക്കോട്ട് പോയി കല്യാണം കഴിക്കാന്‍ അവര്‍ക്ക് പേടിയാണ്. എന്ത് ചെയ്യുമെന്ന് പറ. തെക്കുള്ളവര്‍ എന്ത് ചെയ്യും |
The boy should have CHOVA DOSHAM in 7th or 8th house, as she have CHOVA in 7th house. The boy should also hail from a good traditional family. Boys working in Chennai, Dubai or UK are more preferred
- ജാതക പ്രശ്നത്തില്‍ വീണു പോയ ഏതോ ഒരു പാവമാണ്. പക്ഷെ എങ്കിലും പുള്ളിക്കാരി ബാക്കി ആവശ്യങ്ങള്‍ ഒന്നും വിട്ടു പിടിക്കുന്നില്ല. ചെന്നയിലോ ദുബായിലോ യൂ കെയിലോ ഉള്ള ഒരു ചൊവ്വ ദോഷക്കാരനെ ആണ് പുള്ളിക്കാരി നോക്കുന്നത്.
Bharani, chitira, pooram pooyam, uthratathi, anizham, these stars won't match
- ഒറ്റ വരി. അതായതു നക്ഷത്രം ചേരാത്തത് കൊണ്ട് നക്ഷത്രമെണ്ണിയ ആരോ ഇട്ടതാണ്
- ഒറ്റ വരി. അതായതു നക്ഷത്രം ചേരാത്തത് കൊണ്ട് നക്ഷത്രമെണ്ണിയ ആരോ ഇട്ടതാണ്
Should be having good culture, and should be from a good family. A person with good humour sense and simplicity is preferred. Should be having a permanent job. A minimum height of 170cms is expected.
- പട്ടാളത്തില്‍ ആളിനെ എടുക്കുന്നത് പോലെ.. ഹി ഹി
ഇങ്ങനെ പോകുന്നു കഥ. ഇതില്‍ പറഞ്ഞിരിക്കുന്ന പല സംഗതികളും യഥാര്‍ത്ഥ പ്രൊഫൈലുകളില്‍ നിന്നെടുതിട്ടുള്ളതാണ്. എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രം. ഇത് ആരെയും കളിയാക്കാനോ ഒന്നും ചെയ്തതല്ല. രസകരമായ ചില സംഭവങ്ങള്‍ പങ്കു വച്ചു എന്ന് മാത്രം.
ഇങ്ങനെ ഒക്കെ നിബന്ധനകള്‍ വച്ചിട്ടുള്ളത് കൊണ്ടല്ല പലപ്പോഴും ഒരാളുടെ വിവാഹം സമയത്ത് നടക്കാത്തത്. അതിനു മറ്റനേകം ഘടകങ്ങളും യോജിക്കണം. അതുകൊണ്ട് ഇത് ഒരു തമാശയായി മാത്രം കണ്ടാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ മാത്രം പ്രോഫിലുകള്‍ ആണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ആണുങ്ങളുടേതു പിന്നെ വരും. അതുകൊണ്ട് വേണ്ടത് പെട്ടെന്ന് ചെയ്തോ.
വാലറ്റം -
ഇനി ഏറ്റവും വലിയ തമാശ.. നമ്മള്‍ ഫ്ലിപ്പ് കാര്‍ട്ടിലും ഈ ബേയിലും ഒക്കെ ഷോപ്പ് ചെയ്യുമ്പോ ഒരു വശത്തായി പരസ്യം കാണിക്കുന്നത് കണ്ടിട്ടില്ലേ ? താഴെ ശ്രദ്ധിക്കൂ..
ഇനി ഇത് കണ്ടിട്ട് സ്ത്രീ ഒരു വില്പന ചരക്കാണെന്നും പറഞ്ഞു ഏതെങ്കിലും ഫെമിനിസ്റ്റുകള്‍ വന്നു എന്റെ കുത്തിനു പിടിക്കുമോ എന്തോ. അങ്കിള്‍ ഐ ആം ദി സോറി.
സംഗതി കൊള്ളാം.
മറുപടിഇല്ലാതാക്കൂഇമ്മാതിരി ഒരു സാധനം ഒത്തിരി മുന്‍പ് വിജു വി നായര്‍ മാധ്യമത്തില്‍ എഴുതിയിരുന്നു.
ചുരുങ്ങിയത് ഒരു നാല്‍ വര്‍ഷം മുന്‍പാണ് ട്ടോ. മലയാളം പത്രങ്ങളിലെ വിവാഹാലോചനകളേക്കുറിച്ചായിരുന്നു അത്.
വിഷയവും വിവരണവും നന്നായി.
മറുപടിഇല്ലാതാക്കൂ"Bharani, chitira, pooram pooyam, uthratathi, anizham, these stars won't match
മറുപടിഇല്ലാതാക്കൂ- ഒറ്റ വരി. അതായതു നക്ഷത്രം ചേരാത്തത് കൊണ്ട് നക്ഷത്രമെണ്ണിയ ആരോ ഇട്ടതാണ് "
hahahaha...thakarthu....
നന്നായി വിഷയം.
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങളും യാഥ അര്ത്യങ്ങളും തമ്മില്‍ അജ ഗജാന്തര വ്യത്യാസം ഉണ്ടെന്നു എഴുതുന്നവരുണ്ടോ അറിയുന്നു പുഴയില്‍ വീണ ഒരു കല്ലുപോലെ ആണ് വിവാഹം കുറെ ഒഴുകി ഉരഞ്ഞു മിനുസമായാലെ ഭംഗി തോന്നു
മറുപടിഇല്ലാതാക്കൂgood one!!!!
മറുപടിഇല്ലാതാക്കൂplease continue .
good one!!!!
മറുപടിഇല്ലാതാക്കൂplease continue .
Hihihi Kollaam Dussu...
മറുപടിഇല്ലാതാക്കൂകലക്കി ട്ടാ...!!!
മറുപടിഇല്ലാതാക്കൂഒളിച്ചോട്ടം പ്രോല്‍സാഹിപ്പിക്കാന്‍ ഇതുപോലൊരു വെബ്സൈറ്റ് തുടങ്ങിയാലോ ന്നു ഒരു ചിന്ത...!!!!
അതാകുമ്പോ പിന്നെ കണ്ടീഷനും കോപ്പും ഒന്നും വേണ്ടേ വേണ്ട ... സ്ത്രീധനവും ലാഭം!!! :-)