Sunday, February 5, 2012

കര്‍ത്താവ്‌ കമ്യൂണിസ്ടാവുമ്പോള്‍ - വര്‍ഗീയമായ ചില ചിന്തകള്‍അങ്ങനെ വീണ്ടും പണി കിട്ടി -  

    അങ്ങനെ ഒടുവില്‍ മഹത്തായ കേരള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി റോയല്‍ ആയി പണി വാങ്ങിച്ചു. സത്യം പറഞ്ഞാല്‍ ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങളുടെ പോസ്ടറുകളില്‍ ജീസസ് മാത്രമല്ല ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ , അയ്യന്‍ കാളി മുതലായവരും ഉണ്ട്. പക്ഷെ പതിവിനു വിരുദ്ധമായി ദൈവ പുത്രന്‍ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന യേശുദേവന്റെ ചിത്രം പാര്‍ട്ടി ആദ്യമായി പ്രചാരണത്തിന് ഉപയോഗിച്ചതാണ് വിവാദമായത്.  വാര്‍ത്ത‍യായപ്പോള്‍ ചെയ്തത് ന്യായീകരിക്കാന്‍ സഖാവ് പിണറായി വിജയന്‍ തന്നെ മുന്നോട്ടു വരികയും ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്ടുകളില്‍ ഒരാളാണ് കര്‍ത്താവ് യേശു മിശിഹ എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്തു. മാര്‍ ക്രിസോസ്ടം തിരുമേനി സഖാവിനെ ശക്തിയുക്തം പിന്താങ്ങുകയും ചെയ്തു. ക്രിസ്ത്യാനികളെക്കാള്‍ നന്നായി യേശുവിനെ മനസ്സിലാക്കിയ പിണറായിയെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ ആന്റി ക്ലൈമാക്സില്‍ കഥ നേരെ തിരിഞ്ഞു. പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ചു പ്രദര്‍ശിപ്പിച്ച ഒരു പോസ്റര്‍ മലയാള മനോരമ കുത്തിപൊക്കി വാര്‍ത്തയാക്കി. ഡാവിഞ്ചിയുടെ പ്രശസ്തമായ അവസാനത്തെ അത്താഴത്തിന്റെ ചിത്രത്തില്‍ കര്‍ത്താവിന്റെ മുഖത്തിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ മുഖം വച്ചാണ് പോസ്റര്‍ ഇറങ്ങിയത്‌. മാത്രമല്ല യേശുവിന്റെ ശിഷ്യന്മാരുടെ സ്ഥാനത്ത് രാഹുല്‍ ഗാന്ധി മുതല്‍ സോണിയ വരെയുള്ളവരും നരേന്ദ്ര മോഡി , അദ്വാനി മുതലായ സംഘ പരിവാരങ്ങളും ഉണ്ട്. ഇത് കണ്ടു പ്രകോപിതരായ ക്രൈസ്തവ സമൂഹം പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പക്ഷെ ഇതില്‍ പങ്കില്ല എന്ന് പാര്‍ട്ടി പ്രസ്താവിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ നീതിമാനായ നേതാവ് വി എസ് വെറുതെയിരുന്നില്ല. ഒരു പടി കൂടി കടന്ന് മൊഹമ്മദ്‌ നബിയും ശ്രീബുദ്ധനും വിമോചന നായകരില്‍ പെടും എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. മഹാ ഭാരതവും രാമായണവും വിശ്വാസികളുടെ മാത്രം സ്വത്തല്ല എന്ന് പാര്‍ട്ടി ഉറക്കെ പറയുന്നു.

അപ്പ അതാണ്‌ വിഷയം -

     എന്തുകൊണ്ട് പാര്‍ട്ടി യേശുവിനെ വച്ച് ഇപ്പോള്‍ മാര്‍ക്കറ്റ്‌ ചെയ്തു/ചെയ്യുന്നു എന്നതാണ് വിഷയം. പിണറായി പറഞ്ഞത് പോലെ യേശുദേവന്‍ പലിശക്കാരെ പള്ളിക്ക് പുറത്താക്കി, മര്‍ദിതര്‍ക്ക് വേണ്ടി പോരാടി എന്നൊക്കെ പറഞ്ഞത് ഇരുട്ട് കൊണ്ട് ഒറ്റയടക്കുന്നത് പോലെയേ ആയുള്ളൂ. അതാണ്‌ അവരുടെ വാദമെങ്കില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മനിഫെസ്ടോ എന്ന് വിളിക്കാവുന്നത് ഖുറാനെയാണ് . യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മൊഹമ്മദ്‌  നബിയും. പാവങ്ങള്‍ക്ക് നിര്‍ബന്ധമായും സക്കാത്ത് നല്‍കണം, പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് , അന്യന്റെ വിശപ്പ്‌ ശമിപ്പിച്ചിട്ടേ നീ ആഹാരം കഴിക്കാവൂ എന്നും നിര്‍ബന്ധിക്കുന്ന ഒരു മത ഗ്രന്ഥം ഖുര്‍ ആന്‍ ആണ് ( അത് മുസ്ലീങ്ങള്‍ എത്ര കണ്ടു പാലിക്കുന്നു എന്നത് വേറൊരു കാര്യം ). ഇത് പോലുള്ള കാര്യങ്ങള്‍ പല മത ഗ്രന്ഥങ്ങളും പറയുന്നുണ്ടെങ്കിലും ഒരു നിയമം പോലെ അത് നടപ്പിലാക്കിയിരിക്കുന്നത് ഇസ്ലാമില്‍ മാത്രമാണെന്ന് തോന്നുന്നു. ഉത്കൃഷ്ടമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ അത് ഉപയോഗ ശൂന്യമായ വാചക ശകലങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് ഖുര്‍ ആന്‍ ചെയ്തിരിക്കുന്നത് ഒരു വിപ്ലവകരമായ കാര്യമാണ്. മാത്രമല്ല യേശു ചെയ്ത പോലെ അന്നത്തെ കലാപ കലുഷിതമായ കാല ഘട്ടത്തില്‍, പ്രാകൃത ജീവിതം നയിച്ചിരുന്ന  ഒരു ജന സമൂഹത്തെ നേര്‍ വഴിക്ക് കൊണ്ട് വരാന്‍ ജീവിതം ഉഴിഞ്ഞു വച്ച ഒരാള്‍ തന്നെയാണ് നബിയും. ദൈവം അശരീരിയായി പകര്‍ന്നു കൊടുത്ത വചനങ്ങള്‍ പാഠപുസ്തകമാക്കിയ നബിയുടെ ത്യാഗമാണ് ഇന്നത്തെ ഇസ്ലാം.  ദൈവത്തിന്റെ കയ്യില്‍ നിന്ന് നേരിട്ട് കിട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ഇത്തരം നിര്‍ദേശങ്ങളുടെ ക്രോഡീകരിക്കപ്പെട്ട രൂപമാണ്  ഖുര്‍ ആന്‍ എന്ന് പിന്നീട് അറിയപ്പെട്ടത്.  ഒരു തരത്തില്‍ മാതൃകാപരമായ ജീവിതത്തിന്റെ ഒരു പ്രാക്ടിക്കല്‍ ഗൈഡ് ആണ് ഖുര്‍ ആന്‍.  ഹിന്ദു മതത്തില്‍  ഭഗവത് ഗീത എന്താണോ അത്. പക്ഷെ ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇസ്ലാമിലെ നല്ല കാര്യങ്ങളെ പ്രൊമോട്ട് ചെയ്യാന്‍ താല്പര്യം കാട്ടി കണ്ടിട്ടില്ല. ചിലപ്പോ എന്തും രാഷ്ട്രീയമായി മാത്രം കാണുന്ന പാര്‍ട്ടിയുടെ നിലപാടാവാം കാരണം. 


പാര്‍ട്ടിയുടെ പുതിയ മത ഭൌതിക വാദം - 

    എന്തായാലും ഇവിടെ പാര്‍ട്ടിയുടെ ഉദ്ദേശ ശുദ്ധിയില്‍ നമുക്ക് സംശയം തോന്നുകയാണ്. ഭൌതിക വാദത്തിന്റെ പ്രയോക്താക്കള്‍ ആയ ഒരു പാര്‍ട്ടി എന്തുകൊണ്ട് വളരെ ടിപ്പിക്കല്‍ അയ മത വാദങ്ങള്‍ പുലര്‍ത്തുന്ന കത്തോലിക്കാ സഭയെ ഇങ്ങനെ സോപ്പ് ഇടാന്‍ ശ്രമിക്കുന്നതെന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു.  മാത്രമല്ല പിണറായി വിജയന്‍, അച്ചുതാനന്ദന്‍ മുതലായ തല മുതിര്‍ന്ന സഖാക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടിട്ട് സത്യം പറഞ്ഞാല്‍ സഹതാപം തോന്നുന്നു. പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്തത് ക്രിസ്തു മതത്തെയല്ല, മരിച്ചു യേശു എന്ന വിപ്ലവകാരിയെയാണ് എന്ന് പല സഖാക്കളും ഇതിനെ വിശദീകരിച്ചു. Communism is a social, political and economic ideology that aims at the establishment of a classless, money less, stateless and revolutionary socialist society structured upon common ownership of the means of production. എന്നാണ് വിക്കി കമ്യൂണിസത്തെ നിര്‍വചിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ മാര്‍ക്സിന്റെ ആശയങ്ങള്‍ ഇവര്‍ എങ്ങനെ ന്യായീകരിക്കും എന്നറിയില്ല. 

Religious Communism - അപ്പ ഇത് ആദ്യത്തെ സംഭവമല്ല. 

    Religious Communism എന്നൊരു കമ്മ്യൂണിസം ഉണ്ട്. അതായതു മതപരമായ ആശയങ്ങള്‍ ചിലത് കമ്മ്യൂണിസം അഡോപ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു Christian communism എന്നൊരു കമ്മ്യൂണിസം തന്നെയുണ്ട്‌. ജീസസ് ക്രൈസ്റ്റ് പഠിപ്പിച്ച ആശയങ്ങള്‍ പിന്തുടര്‍ന്നുള്ള ഒരു സിദ്ധാന്തമാണ്‌ ഇത്. വ്യതിരിക്തമായ ഒരു സാമൂഹിക വ്യവസ്ഥയുടെ വ്യത്യസ്തമായ ഒരു വകഭേദവും കൂടിയാണിത്. ലോകത്ത് മിക്കയിടത്തും അവിടത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായും നിയന്ത്രിത ശക്തിയായും മറ്റും ഇടപെട്ടിരുന്ന സഭയുടെ ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ വേണ്ടി പാര്‍ട്ടി നടത്തിയ ബുദ്ധിപരമായ ഒരു സന്ധി ആയും ഇതിനെ കാണാം എന്ന് എനിക്ക് തോന്നുന്നു. ക്യാപ്പിറ്റലിസം ഇപ്പോഴും ഒരു അപകടകാരിയായ ശത്രുവായിരുന്നു എന്ന് എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ കമ്മ്യൂണിസവും ക്രിസ്ത്യന്‍ സഭകളും ശ്രമിച്ചിരുന്നു. ചുരുക്കി പറഞ്ഞാല്‍ മതപരമായ കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചൂഷണത്തെ പറ്റിയും അധ്വാനിക്കുന്നവരെ പറ്റിയും ലാഭത്തില്‍ അധിഷ്ടിതമായ കുത്തകകളെ പറ്റിയും ഈ രണ്ടു വിഭാഗങ്ങളും സാമ്യമുള്ള തത്വ സംഹിതകള്‍ പിന്തുടര്‍ന്നിരുന്നു എന്ന് കാണാം. കാബേ , ഹഗ്ഗേര്‍ട്ടി, ബ്ലോഷ് മുതലായ ക്രിസ്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസവും മത സഭകളും തമ്മിലുള്ള വിടവുകള്‍ അടയ്ക്കാന്‍ പലതും മുന്നോട്ടു കൊണ്ട് വന്ന നേതാക്കള്‍ ആണ് .പക്ഷെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന നിരീശ്വര വാദം, മതത്തോടുള്ള എതിര്‍പ്പ്, അമേരിക്കയെ എതിര്‍ക്കുന്ന സോവിയറ്റ് റഷ്യ , ക്യൂബ, ചൈന മുതലായ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളോടുള്ള വിരോധം, മുതലായ കാരണങ്ങള്‍ കൊണ്ട് അത് ഇത് വരെ വിജയിച്ചിട്ടില്ല എന്ന് മാത്രം. മാര്‍ക്സിനു മുന്നും പിന്‍പും എന്ന് ഇതിനെ രണ്ടായി തിരിക്കാം. മാര്‍ക്സിന്റെ തത്വ സംഹിതകള്‍ അത്രയും ശക്തമായിരുന്നു എന്ന് ചുരുക്കം. വളരെയധികം വിശദമായ ഒരു വിഷയമാണ് ക്രിസ്ത്യന്‍ കമ്മ്യൂണിസം. അതിനെ പറ്റി കൂടുതല്‍ എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് താഴെയുള്ള രണ്ടു വിക്കി ലേഖനങ്ങള്‍ റെഫര്‍ ചെയ്യാവുന്നതാണ്. 
     ലെനിന്‍, മാര്‍ക്സ് എന്നീ രണ്ടു നേതാക്കളുടെ ആശയങ്ങള്‍ തമ്മിലുള്ള ബൌദ്ധികമായ ( ? ) പോരാട്ടവും ഏറ്റു മുട്ടലുകളും ആണ് എന്നും കമ്മ്യൂണിസം എന്ന് എനിക്ക് തോന്നുന്നു. കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന പ്രായോഗികമായ വെല്ലുവിളികളും ആശയങ്ങളുടെ പെരുമഴയും ഏറ്റു വാങ്ങാന്‍ പറ്റിയ ആള്‍ക്കാര്‍ അവരുടെ അനുയായികളില്‍ എത്ര  ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നു.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിവാദത്തില്‍ നമ്മുടെ പ്രമുഖ നേതാക്കള്‍ ഒരാള്‍ പോലും ക്രിസ്ത്യന്‍ കമ്യൂണിസത്തെ പറ്റി ഒരക്ഷരം മിണ്ടാതിരുന്നത്. ഒഴുക്കന്‍ മട്ടില്‍ യേശു ഒരു വിപ്ലവകാരിയായിരുന്നു എന്ന് ആവര്‍ത്തിക്കുന്നതിനു പകരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കമ്മ്യൂണിസ്റ്റ്‌ ക്രിസ്ത്യന്‍ ആശയ സമവര്‍ത്തിത്വത്തിനെ പറ്റി ഒരാളെങ്കിലും വായ തുറക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. 
പിണറായി വിജയന്‍, വി എസ് , ജയരാജന്‍ , എന്തിനു, പാര്‍ട്ടിയുടെ പ്രഖ്യാപിത ബുദ്ധിജീവി ആയ (?) തോമസ്‌ ഐസക് തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയവും ചരിത്രപരവുമായ ജ്ഞാനം എത്രയുണ്ടെന്നും കാലത്തെ അതിജീവിക്കുന്ന ഒരു പ്രസ്ഥാനമായി ഈ പാര്‍ട്ടിയെ കൊണ്ട് പോകാന്‍ അവര്‍ക്ക് എത്ര പ്രാപ്തിയുണ്ടെന്നും വ്യക്തമായ ഒരു ചോദ്യമുയര്‍ത്തുന്നു ഈ സംഭവം. 
 ഈ എം എസ് നമ്പൂതിരിപ്പാടിനെ ഇപ്പോഴാണ് ശരിക്കും മിസ്സ്‌ ചെയ്യുന്നത്. 

- എന്ന് വിനയത്തോടെ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി 

    അവസാനത്തെ അത്താഴം ഇങ്ങനെ ചിത്രീകരിച്ചതില്‍ ഒരു വിശ്വാസിയും രോഷം കൊള്ളുകയോ അത് ചെയ്തവരെ കൊണ്ട് മാപ്പ് പറയിക്കുകയോ ചെയ്യേണ്ട കാര്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദൈവമേ.. ഇവര്‍ ചെയ്യുന്നതെന്താണ്‌ എന്നിവര്‍ അറിയുന്നില്ല .. അവര്‍ക്ക് മാപ്പ് നല്‍കേണമേ.. എന്ന് പ്രാര്‍ഥിച്ച ഒരു മഹാത്മാവിന്റെ അനുയായികള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു കാര്യം കൂടി... മുകളില്‍ പറഞ്ഞിരിക്കുന്ന മതപരമായ വസ്തുതകളില്‍ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടെങ്കില്‍ ദയവു ചെയ്തു ചൂണ്ടിക്കാണിക്കാന്‍ അപേക്ഷിക്കുന്നു. ഇതില്‍ പലതും വിക്കിയും പുസ്തകങ്ങളും റെഫര്‍ ചെയ്തു കിട്ടിയിട്ടുള്ളതാണ്. തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ മനപൂര്‍വമല്ല എന്ന് കരുതി ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുമ്പ് എഴുതിയ ചില കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോസ്റ്റുകള്‍ വീണ്ടും. 

കലിപ്പ് തീരണില്ല. അതാ.. ഹി ഹി 

14 comments:

 1. സാങ്കല്പിക കഥാപാത്രങ്ങളെ ജീവിച്ചിരുന്നവരാക്കി തീർക്കുവാൻ ഇത് വരെ പങ്കപാട് നടത്തിയിരുന്നത് പുരോഹിത വർഗ്ഗങ്ങൾ മാത്രമാണ്. ഇതാ ഇപ്പോൾ ആ കൃത്യം സി.പി.എം.ഉം ഏറ്റെടുത്തിരിക്കുന്നു! പഴയ മതഭ്രാന്താലയത്തിലേയ്ക്കുള്ള കേരളത്തിന്റെ തിരിച്ച് പോക്കിനെ വേഗത്തിലക്കുവാനേ ഇപ്പോൾ നടക്കുന്ന പ്രസ്താവനകൾ സഹായിക്കുകയുള്ളൂ!!

  അവസാന അത്താഴമെന്ന പടത്തിന്റെ പാരഡി ഇറങ്ങുന്നത് ലോകത്ത് ഇത് ആദ്യമായിട്ടൊന്നുമല്ല. പിന്നെ എന്തിനു വേണ്ടി ചില കൃസ്ത്യൻ പുരോഹിതരും ചില രാഷ്ട്രീയ താന്തോന്നികളും ലോകത്തിനു മുന്നിൽ കേരളീയരെ മതഭ്രാന്തന്മാരാക്കുവാൻ ഉറഞ്ഞ് തുള്ളുന്നത്!!!

  ReplyDelete
 2. വളരെ ശരിയാണ് മനോജ്‌ പറഞ്ഞത്. വെറും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഏതു ലെവല്‍ വരെയും പോകാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുന്നു എന്നത് ഞെട്ടിക്കുന്ന ഒരു കാര്യം തന്നെയാണ്

  ReplyDelete
 3. നല്ല പോസ്റ്റ്. വിവരണം ഉഗ്രൻ. കൂടുതൽ വിശദീകരിച്ച് ബോറടിപ്പിച്ചില്ലാ. എന്നാൽ നിരീക്ഷണങ്ങളെല്ലാം വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 4. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല ദുസ്സാസന , ഈ പാര്ട്ടീക്കു അതാത് സമയത്ത് ഓരോ അജണ്ട ഇറക്കി അധികാരം കൈപ്പറ്റണം അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെയും തന നന തന തന്ന എന്ന് അഴകിയ രാവണന്‍ സിനിമയില്‍ കുഞ്ചന്‍ മ്യൂസിക്ക് കൊടുക്കുന്ന പോലെ സെല്‍ ഭരണം, പോലീസിനു കൂച്ച് വിലങ്ങും പറ്റി ഫണ്ട് കൊടുത്താല്‍ എന്ത് തോന്യാസവും കാട്ടുകയും ചെയ്യാം കോണ്ഗ്രസ് കാരന്‍ ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ആകുന്നത് ഇവര്‍ അതിനെക്കാള്‍ മോശം ആയി ചെയ്യും അതപ്പോള്‍ കുറ്റം പോയിട്ട കു പോലും ആയിരിക്കില്ല ഈ പരിപാടി കാലാകാലങ്ങളായി നടന്നു വരുന്നു .

  ഇരുപത് കൊല്ലമായി ക്രത്യം അഞ്ചു വര്ഷം ഗ്യാപ്പില്‍ ഭരണം കിട്ടുന്നുമുണ്ട് ഇപ്പോള്‍ ഭരണം നേരിയ ഭൂരിപക്ഷത്തില്‍ ആണ് പോകുന്നത് പിറവം ബി ഇലക്ഷന്‍ യു ഡീ എഫ് ജയിക്കാന്‍ തീരെ സാധ്യത ഇല്ല അപ്പോള്‍ മേയ് മാസം കഴിഞ്ഞാല്‍ ഭരണം നൂല്‍പ്പാലത്തില്‍ ആകും, അപ്പോള്‍ പീ ജീ ജോസഫ് മറുകണ്ടം ചാടും ഭരണം മറിയും

  പക്ഷെ അതിനു മുന്പ് അച്ചുമാമനെ ഒതുക്കി മൂലയ്ക്ക് ആക്കും ഈ പാര്‍ടി കൊണ്ഗ്രസിന്റെ പ്രഥമ ലക്ഷ്യം തന്നെ അച്ചു വധം ആണ് , അപ്പോള്‍ പിണറായിക്കോ കൊടിയെരിക്കോ മുഖ്യമന്ത്രി ആകാം. യു ഡീ എഫിന്റെ പോക്ക് കണ്ടിട്ട അവര്‍ ഒരു പാഠവും പഠിച്ച മട്ടു കാണുന്നില്ല ഭരണം വളരെ മോശം ആണ്, ഭരിക്കുന്നത് ലീഗ് ആണ് , വിദ്യാഭ്യാസം മാത്രമല്ല ഇന്ന് മിക്കവാറും എല്ലാ ദിപ്പര്ടുമെന്റും ലീഗ് കയ്യടക്കി ഇതു ഭരണ സ്ഥാപനം നോക്കിയാല്‍ അത് ലീഗിന്റെ ആള്‍ അല്ലെകില്‍ മുസ്ലീം ആണ് അതിന്റെ ഒക്കെ തലപ്പത്ത് ഇങ്ങിനെ ഒരു വര്‍ഗീയ വല്‍ക്കരണം പണ്ടൊരു കാലത്തും ഉണ്ടായിട്ടില്ല .

  ഇതിനു തടസ്സം കത്തോലിക്കരും ഒരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി തുടരട്ടെ എന്ന് വിചാരിക്കുന്ന ബിഷപ്പന്‍ മാറും ആണ് അവര്‍ കണ്ണുരുട്ടിയാല്‍ ജോസഫ് ചാടാന്‍ അറയ്ക്കും .ജോസഫിന് ചാടാന്‍ ഇഷ്യൂ ഉണ്ട് മുല്ലപെരിയാര്‍ ഒക്കെ പറഞ്ഞു ജോസഫിന് ഈസി ആയി ചാടാം അത് അദ്ദേഹം വിദഗ്ധമായി പ്ലാന്‍ ചെയ്യുന്നുമുണ്ട് . അപ്പോള്‍ ക്രിസ്തുവിനോട് ഞങ്ങള്‍ പാര്‍ടിക്ക് ഒരു വിരോധവും ഇല്ല എന്ന് വരുത്തണം സത്യത്തില്‍ ആ എം ഇ ബേബിയെ വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കിയെങ്കില്‍ ഈ പാട് വേണ്ടായിരുന്നു ബേബി ആണ് മതമേധാവികളെ എല്‍ ഡീ എഫില്‍ നിന്നും അകറ്റിയത് ചെഗുവേര ഫിദല്‍ കാസ്ട്രോ പോലെ ഒരു താടിയുള്ള ക്രിസ്തുവും അങ്ങിനെ ഫ്ലക്സില്‍ വന്നു പണ്ട് മണ്ടേല മണ്ടേല എന്ന് വിളിയോട് വിളിയായിരുന്നു ഇപ്പോള്‍ മണ്ടേല ഔട്ട്‌ ആയി ഭരണം കിട്ടിയാല്‍ ക്രിസ്തു കറിവേപ്പില

  തിരുവത്താഴത്തെ പാരഡി ആക്കിയത് നന്നായിട്ടുണ്ട് അത് വരച്ച രസികനെ അഭിനന്ദിക്കണം മനോരമക്ക് അതിന്റെ വിമര്‍ശിക്കാന്‍ യാതൊരു ന്യായവും ഇല്ല (സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഈ സീ പീ എം കളിക്കുന്ന കളികളെക്കാള്‍ നാണം കേട്ട കളികള്‍ കളിക്കുന്നവര്‍ ആണ് മനോരമ , കൂതറ അമ്പലത്തിന്റെ ഉത്സവത്തിനും സപ്ലിമെന്റ് ഇറക്കും മനോരമ ). ശരിക്കും ഈ കാര്‍ട്ടൂണ്‍ അര്‍ത്ഥവത്താണ് പച്ചയായ സത്യം പാര്‍ടി അതിനെ കൈവെടിയരുതായിരുന്നു ഈ പാരഡി കണ്ടോന്നും ക്രസ്ത്യാനികള്‍ പടയിള്ക്കം നടത്തില്ല അതിലെ ഹാസ്യം മനസ്സിലാക്കാനും ആസ്വദിക്കാനും കഴിവുള്ളവര്‍ തന്നെ ആണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. അതിനു ചെന്നിത്തല ശ്രമിക്കുന്നത് ആശയ പാപ്പരത്തം ആണ് വിളിച്ചോതുന്നത്

  ReplyDelete
  Replies
  1. വളരെ ശരിയാണ് സുശീലാ. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറുകണ്ടം ചാടലുകളെ കുറിച്ച് എഴുതി മടുത്തു. മതാധിഷ്ടിതമായ കമ്മ്യൂണിസം ഒരു പുതിയ സംഭവമല്ല എന്ന് കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. വിശദമായ അഭിപ്രായത്തിനു നന്ദി

   Delete
 5. "Religion is the heart of the heartless. Soul of the soulless. But it is opium for the people."
  വിശുദ്ധമാര്‍ക്സ് ഇത്രേം പറഞ്ഞിട്ടുണ്ട്. കറുപ്പിന്റെ കാര്യം മാത്രമല്ല പറഞ്ഞിട്ടുള്ളു എന്ന്‌
  അതും കൂടി ഓര്‍ക്കാം.
  പിന്നെ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പരഞ്ഞ് ഇടയലേഖനം ഇറക്കുന്നതില്‍ അപാകതയൊന്നും കാണാത്ത
  നാട്ടിലെ ജനങ്ങള്‍ക്ക് ക്രിസ്തു കമ്മ്യൂണിസ്റ്റാണ്‌ എന്നു പറഞ്ഞതില്‍ രോഷം കൊള്ളാന്‍ എന്താണവകാശം

  ReplyDelete
  Replies
  1. അതാണ്‌ എനിക്കും മനസ്സിലാവാത്തത്. ഇത് പുതിയ കാര്യമൊന്നുമല്ല. എന്നിട്ട് വെറുതെ ഒരു ബഹളം

   Delete
 6. തിരുവത്താഴത്തിന്റെ റിപ്ലിക്ക എഡിറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഒബാമയുടെയും ചിത്രങ്ങള്‍ സന്നിവേശിപ്പിച്ചതിനെ കൊടിയ അപരാധമായി വിശേഷിപ്പിച്ച് ഉറഞ്ഞു തുള്ളുന്ന മനോരമ, പവ്വത്തില്‍ പിതാവ് (ആരുടെ പിതാവ്?) ചെന്നിത്തല ഉമ്മച്ചന്‍ പ്രഭൃതികളോട് ഒരു ചോദ്യം.


  കൃസ്തുവിനോടും അപ്പോസ്തലന്മാരോടും ഉപമിച്ചാല്‍ വിശ്വാസികള്‍ക്ക് കടുത്ത അറപ്പും വിദ്വേഷവും ഉളവാക്കാന്‍ തക്കവണ്ണം അത്രക്കു വൃത്തികെട്ടവരും വെറുക്കപ്പെടേണ്ടവരും നികൃഷ്ഠരുമാണോ സോണിയയും, മന്മോഹനും രാഹുലും അവരുടെയൊക്കെ ആരാധനാ മൂര്‍ത്തിയായ ഒബാമയും മറ്റും?

  ReplyDelete
 7. പൗവത്തിൽ പിതാവ് ഞങ്ങളുടെയൊക്കെ പിതാവാണു മോനേ അനിൽഫിലേ. പൗവത്തിൽ എന്തു പറഞ്ഞാണ് ഉറഞ്ഞു തുള്ളിയത്? ഒരു ലിങ്ക്? ഒരു വാചകം? വ്യതിപരമായ ആക്രമണം ഉണ്ടാകുമ്പോൾ പോലും വൈകാരികമായി പ്രതികരിക്കാത്ത ആ വലിയ മനുഷ്യനെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞ് സ്വയം ചെറുതാകതിരിക്കുക.

  ReplyDelete
 8. ലോകത്തെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായിരുന്നു “ഡാന്‍ ബ്രൌണ്‍” രച്ചിച്ച് 2003- ല്‍ പുറത്തിറങ്ങിയ “ഡാവിഞ്ചി കോഡ്” എന്ന ഡിറ്റക്ടീവ് നോവല്‍. യേശുവിന്റെ കാമുകിയും ഭാര്യയുമായിരുന്നു മഗ്ദലന മറിയം എന്ന് ആ നോവലില്‍ പറയുന്നു. ക്രിസ്തുവിന്റെ മരണശേഷം മറിയം ഫ്രാന്‍സിലേയ്ക്ക് പോകുകയും പ്രസവിയ്ക്കുകയും ചെയ്തു. അവരുടെ പരമ്പര ഫ്രാന്‍സില്‍ ജീവിയ്ക്കുന്നുണ്ടത്രേ. ഈ കാര്യം ചിത്രകാരനായ ഡാവിഞ്ചിയ്ക്ക് അറിയുമായിരുന്നു എന്നും അദ്ദേഹം തന്റെ ചിത്രങ്ങളില്‍ ചില സൂചനകള്‍ നല്‍കുകയും ചെയ്തത്രേ. “അന്ത്യ അത്താഴം” ചിത്രത്തില്‍ ക്രിസ്തുവിന്റെ വലതു വശത്ത് ഇരിയ്ക്കുന്നത് ഗര്‍ഭാലസ്യമുള്ള മറിയ ആണത്രെ...

  ഈ നോവല്‍ മലയാളത്തില്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴും കേരളത്തിലെവിടെയും ലഭ്യമാണ്. അന്നൊന്നും വ്രണപ്പെടാത്ത ക്രൈസ്തവ വികാരം, ആരോ എവിടെയോ ഒരു പോസ്റ്റര്‍ സ്ഥപിച്ചപ്പോള്‍ വിണ്ടുകീറിയതിന്റെ പിന്നാമ്പുറമെന്താണ്?

  കേരളത്തിലെ വലതുമുന്നണിയുടെ മൂടുതാങ്ങികളായി കത്തോലിയ്ക്ക സഭ എന്തിനിങ്ങനെ സ്വയം അവഹേളിതരാകുന്നു? കഷ്ടം..!

  ReplyDelete
  Replies
  1. വളരെ ശരി. അവര്‍ ഇതില്‍ ഇങ്ങനെ നിരപരാധി കളിക്കരുതായിരുന്നു. സി പി എം ഇപ്പോള്‍ എന്ത് തന്നെയാണ് ചെയ്തതെങ്കിലും അതില്‍ സഭ അത്ഭുതപ്പെടുകയോ ആക്ഷേപിക്കുകയോ ചെയ്യേണ്ട കാര്യമില്ല.
   ഇതൊരു പുതിയ കാര്യമല്ല. ക്രിസ്ത്യന്‍ കമ്മ്യൂണിസം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഗതിയാണ്. തികച്ചും പുതിയ എന്തോ കണ്ടത് പോലെ ഇങ്ങനെ വാര്‍ത്ത സൃഷ്ടിക്കേണ്ട കാര്യമില്ല. പക്ഷെ കമ്യൂണിസ്റ്റുകാര്‍ കര്‍ത്താവിനെ കൂട്ട് പിടിച്ചതും രസകരമായിരിക്കുന്നു.

   Delete
 9. നാടോടുമ്പോള്‍ നടുവെ ഓടാന്‍ സി പി എം ഇന്നൊ ഇന്നലെയൊ തുടങ്ങിയതല്ല
  പണ്ട് 1982 തിരഞ്ഞെടുപ്പില്‍ CPMന്റെ അന്നത്തെ പുലിക്കുട്ടിയായിരുന്ന, അന്നു വരെ സഖാവ് MVR എന്നു മാത്രമറിയപ്പെട്ടിരുന്ന എം വി രാഘവന് പയ്യന്നൂരില്‍ മത്സരിക്കുമ്പോള്‍ ചുമരെഴുത്തില്‍ മേലാത്ത് വീട്ടില്‍ രാഘവന്‍ നമ്പ്യാറ് ആയതിനു കാരണം എതിരാളികള്‍ NDP ആയതു (NSS ന്റെ രാഷ്ടീയ പാര്‍ട്ടി) കൊണ്ടായിരുന്നു. അവിടെയും ഒരു മാര്‍ക്സിസ്റ്റ്കാരന്‍ വെറും നമ്പ്യാരായത് വൈരുധ്യാത്മക ഭൌതിക വാദം കൊണ്ടാണോ അതോ NDPക്കു കിട്ടാവുന്ന കുറേ സമുദായ വോട്ടുകള്‍ CPMനു കിട്ടിയേക്കും എന്ന പ്രായോഗിക രാഷ്ട്രീയമോ?

  ReplyDelete
 10. ജനങ്ങങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലെ അവരോടു ആശയ വിനിമയം സാധ്യമാകുകയുളൂ.. . അത് കൊണ്ട് ആ ഭാഷ ഉപയോഗിക്കുന്നു . സമൂഹത്തില്‍ വിവിധ മനുഷ്യര്‍ക്ക്‌ ചില കാര്യങ്ങളില്‍ ഏകാഭിപ്രായം ഉണ്ടാകാം എന്നും , തദ്വാരാ , പരസ്പരം ഉന്മൂലനത്തിന്റെ മാര്‍ഗ്ഗത്തില്‍ അല്ലാതെ പരസ്പര ബഹുമാനവും , സഹകരണവും സാധ്യമാണെന്നും കരുതുന്നത് തികച്ചും പുരോഗമന പരവും സമാധാന പരവുമായ ചിന്തയും രീതിയുമാണ് .

  തങ്ങള്‍ കുറെപ്പെര്‍ക്ക് എതിരാണ് എന്ന് ചിലര്‍ പ്രചരിപ്പിച്ചു കൊണ്ട് ഒരു വലിയ വിഭാഗത്തെ വേലി കെട്ടി നിര്‍ത്തുമ്പോള്‍ , അത് പൂര്‍ണമായും ശരിയല്ല എന്നും അവരെ പറ്റി തങ്ങളുടെ കാഴ്ചപാട് എന്താണ് എന്നും അടയാളങ്ങളുടെ ഭാഷയിലൂടെ കാണിച്ചു കൊടുക്കെണ്ടാതയിട്ടുണ്ട് എന്നത് തികഞ്ഞ പ്രയോഗികതയാണ് . വെറുതെ എവിടെയെങ്കിലും ലേഖനഗല്‍ എഴുതിയാല്‍ അപ്പോര്‍വ്വം ബുദ്ധിജീവികള്‍ അല്ലാതെ സാധാരണ ആളുകളിലേക്ക്‌ അത് എത്തുകയില്ല .

  തീര്‍ച്ചയായും , കമ്യുണിസ്റ്റ് പാര്‍ടിക്ക് ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ട് , തങ്ങളെ ആളുകള്‍ കൂടുതല്‍ അറിയണം അംഗീകരിക്കണം എന്നത് തന്നെ ..വിവേന്കാനന്ദന്റെ ഫോട്ടോ മുന്‍പ് വച്ചിരുന്നത് അക്കാര്യം ചൂണ്ടിക്കാണിക്കാന്‍ തന്നെയായിരിക്കാം .. സമൂഹ മാറ്റത്തിന് മുന്‍ കൈ എടുത്തവരെ തങ്ങള്‍ ബഹുമാനിക്കുന്നു അവരുടെ മാര്‍ഗ്ഗങ്ങള്‍ വിഭിന്നമായാല്‍ പോലും എന്നതാണ് ആ സന്ദേശം .പരമ്പരാഗത കമ്യുണിസ്റ്റ് ചിന്തകളില്‍ നിന്നും ഒരേ പക്ഷ കൂടുതല്‍ മാറുന്നു എന്നത് നല്ല കാര്യം തന്നെയാണ് . ഒരു പക്ഷെ അതിനെ ഭയപ്പെടുന്നവര്‍ ഇടതു പക്ഷം അങ്ങനെ മാറിയാല്‍ ബാക്കിയുള്ളവരുടെ നില നില്‍പ്പ് തന്നെ നഷ്ടപ്പെടും എന്ന് ഭയപ്പെടുന്നവരും ആകാം ..!!

  ഇക്കാര്യം പ്രകടാമായി പാര്‍ട്ടിക്ക് പറയേണ്ടി വരുന്നത് സമൂഹത്തിലെ ആളുകളിനെമേല്‍ മതഭാഷ എത്ര കണ്ടു സ്വാധീനിക്കുന്നു എന്നാ സത്യത്തെയാണ്‌ വെളിവാക്കുന്നത് . മതത്തീന്ടെ പിടിയില്‍ കഴിയുന്നവരെ സ്വതന്ത്ര ചിന്തയുടെ മേഖലയികേക്ക് കൊണ്ട് വരുന്നത് പടി പടിയായെ കഴിയൂ .

  ക്രിസ്തുവിനെ സ്നേഹിക്കതവരോ ബഹുമാനിക്കാതവരോ ആയി ആരെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല . അവരെല്ലാം ക്രിസ്ത്യാനികള്‍ തന്നെ ആകണം എന്ന് കരുതുന്നത് സങ്കുചിതമായ മൌട്യമാണ്. ജനങ്ങളില്‍ കുത്തി വച്ച ഈ ഈ മൌട്യം തയ്ന്നെയാണ് വിവിധ മതങ്ങളുടെ ഏറ്റവും വലിയ സംഭാവനയും .!

  ReplyDelete