മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതല്ല സത്യം. മനോരമ അടുത്ത വിഷുവോട് കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വിനോദ ചാനലിന്‍റെ ചുമതല ഇദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞു.
എന്‍റെ അഭിപ്രായത്തില്‍ രാജ്ദീപ്സര്‍ദേശായിയെ പോലെയോ ബര്‍ക്ക ദത്തിനെ പോലെയോ ഒരു പ്രൊഫെഷണല്‍ ഒന്നുമല്ല ഇദ്ദേഹം. അത് കൊണ്ട് തന്നെ കെ പി മോഹനനോ ( ഇപ്പൊ തന്നെ ജയ്ഹിന്ദ് ചാനലിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു ) ടി എന്‍ ഗോപകുമാറോ പോകുന്നത് പോലല്ല ശ്രീകണ്ഠന്‍ നായരുടെ മാറ്റം. ജനങ്ങളെ ആകര്‍ഷിക്കാന്‍ പോന്ന പൈങ്കിളി പരിപാടികള്‍ ഏറ്റവും വൃത്തിയായി ഉണ്ടാക്കാന്‍ അറിയാവുന്ന ഒരാള്‍. അതാണ് ശ്രീകണ്ഠന്‍ നായര്‍. നമ്മള്‍ തമ്മില്‍ കണ്ണാടിയേക്കാള്‍ പോപ്പുലര്‍ ആണ്. കാരണം അതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും പങ്കെടുക്കുന്ന പ്രശസ്തരും തന്നെ. എന്നാല്‍ നാളിതു വരെ നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സമൂഹത്തില്‍ എന്ത് സംഭാവന ചെയ്തു എന്ന് പരിശോധിച്ചാല്‍ അറിയാം അതിന്‍റെ വ്യത്യാസം . ഗോപകുമാര്‍ പ്രത്യേകിച്ച് ഒരു ഭാവവും കൂടാതെ വര്‍ഷങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പരിപാടി ആണ് കണ്ണാടി. അതുകൊണ്ടാവം ആരും അത് അത്ര കര്യമാക്കാത്തത്. അത് പോലെ തന്നെ ആണ് സ്റ്റാര്‍ സിങ്ങര്‍. അമൃത ടി വി ആണ് മലയാളത്തില്‍ ഹിറ്റ് ആയ ഒരു സംഗീത റിയാലിറ്റി ഷോ തുടങ്ങിയത്. അത് ക്ലിക്കാവുകയും ചെയ്തു. എന്നാല്‍ അതിന്‍റെ ചുവടു പിടിച്ചു തുടങ്ങിയ സ്റ്റാര്‍ സിങ്ങര്‍ എല്ലാ ടി വി റികോര്‍ഡുകളെയും കടത്തി വെട്ടി ഹിറ്റ് ആവാന്‍ കാരണം അതില്‍ കലര്‍ത്തിയ ജനപ്രിയ എലെമെന്റുകള്‍ ആണ്. ഒരു ഉളുപ്പുമില്ലാതെ വളിപ്പ് പറയുന്ന ജട്ജുകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും എലിമിനേഷന്‍ റൌണ്ട് എന്ന പേരില്‍ നടത്തുന്ന കരച്ചില്‍ മേളകളും ആണ് ഈ പരിപാടിയെ ഹിറ്റ് ആക്കിയത്. മുമ്പേ തന്നെ സീരിയലുകളില്‍ കൂടി കേരളത്തിലെ ടി വി പ്രേക്ഷകരെ കണ്ടിഷന്‍ ചെയ്തു വച്ചതിന്‍റെ ഗുണഫലം കൊയ്യുകയായിരുന്നു ഏഷ്യാനെറ്റ്. ഇതില്‍ രണ്ടിലും ശ്രീകണ്ഠന്‍ നായരുടെ പങ്കാളിത്തവും സംഭാവനകളും ചാനലുകളിലെ ഒരു അന്തപുര സംസാരമാണ്. പണ്ടേ തന്നെ പൈങ്കിളി സാഹിത്യം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും വിജയകരമായി വിറ്റു കാശാക്കിയ പാരമ്പര്യം ഉള്ള മനോരമക്ക് പറ്റിയ ആളിനെ തന്നെയാണ് എന്തായാലും കിട്ടിയിരിക്കുന്നത്. ചക്കിക്കൊത്ത ചങ്കരന്‍. !!

വാല്‍കഷണം :
ഏഷ്യാനെറ്റില്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന നമ്മള്‍ തമ്മില്‍ എന്ന പരിപാടി ഇനി മുതല്‍ ജഗദിഷ് അയിരിക്കും അവതരിപ്പിക്കുക എന്ന് ഏഷ്യാനെറ്റ് അറിയിച്ചു കഴിഞ്ഞു എന്ന് മാത്രമല്ല അതിന്‍റെ പരസ്യങ്ങള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു. ജഗ്ദിഷ് ഇപ്പൊ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പരിപാടികള്‍ പലതും സ്വന്തം
പാണ്ടിത്യം വിളംബാന്‍ ആണ് ഈ ചേട്ടന്‍ ഉപയോഗിക്കുന്നത്. സിനിമയില്‍ ഏറ്റവും നന്നായി ജഗദിഷ് അവതരിപ്പിച്ചിട്ടുള്ള ചുരുക്കം വേഷങ്ങള്‍ എല്ലാം ഒന്നാംതരം മണ്ടന്‍ കഥാപാത്രങ്ങള്‍ ആണ്. ഇനി അത് കണ്ടിട്ട് ആരെങ്കിലും താന്‍ ശരിക്കും ഒരു പൊട്ടന്‍ ആണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന കോമ്പ്ലെക്സ്
കൊണ്ടാണോ പുള്ളി ഈ കളി കളിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തായാലും ഇനി നമ്മള്‍ തമ്മിലിന്‍റെ ഗതി അധോഗതി ....
ആരായാലും കണക്കാ. നമ്മൾ തമ്മിൽ പ്രോഗ്രാം ശ്രദ്ധിച്ചാലറിയാം, അഭിപ്രായങ്ങളല്ല, ആരവങ്ങളണു ശ്രീകണ്ഠന്നായ്യർക്കു വേണ്ട്ടതെന്ന്. ഷാർപ്പായി അഭിപ്രായം പറയുന്നവരെ മൂപ്പർക്കു കണ്ടൂടാ. മൂപ്പർ മഹാനായി നിൽക്കുന്ന ഒരോളം മാത്രം മതി...
മറുപടിഇല്ലാതാക്കൂഇനിയിപ്പം ആരു വന്നാലും...
ദുശ്ശന്റെ അഭിപ്രായങ്ങളോടെല്ലാം പൂര്‍ണ യോജിപ്പാണ്. എനിയ്ക്കുപറയാനുള്ളതു തന്നെ പറഞ്ഞിരിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂഅപ്പോൾ ജഗദീഷിനെ മൊത്തമായി 'ദത്തെടുക്കാൻ' ഏഷ്യാനെറ്റ് തീരുമാനിച്ചു അല്ലെ?
മറുപടിഇല്ലാതാക്കൂഏകദേശം അത് പോലെ തന്നെ പൂത്തുമ്പീ
മറുപടിഇല്ലാതാക്കൂഅപ്പൊ പുതിയ നാടകങ്ങള്‍ക് കളമൊരുങ്ങി.......സസ്നേഹം
മറുപടിഇല്ലാതാക്കൂപക്ഷെ ജഗദീഷിനെ സഹിക്കാന്‍, ശ്രീകണ്ഠന്‍ നായരെ സഹിക്കുന്നതിനേക്കാള്‍ പാട് ആണ് കൂട്ടരേ... ഉം, സാരമില്ല. ടിവി ക്ക് ഒരു സ്വിച്ച് ഉണ്ടല്ലോ എന്നുള്ളത് ആണ് ആകെ ഒരു സമാധാനം.
മറുപടിഇല്ലാതാക്കൂശ്രീകണ്ഠന് നായരുടെ അഭാവം ഏഷ്യാനെറ്റ് എങ്ങനെ നികത്തുമെന്ന് നോക്കാം
മറുപടിഇല്ലാതാക്കൂശ്രീകണ്ഠന് നായര്‍ക്ക് ഇല്ലാത്ത ഒരു കുഴപ്പം കൂടി ജഗദീഷിന് ഉണ്ട്. ഒന്നാന്തരം അഹങ്കാരിയാണ് അയാള്‍ എന്ന് അയാള്‍ ജഡ്ജ് ആയ വോഡഫോണ്‍ കോമഡി സ്റ്റാര്‍ എന്ന പ്രോഗ്രാം കണ്ടാല്‍ അറിയാം. നേരാംവണ്ണം ഒരു സ്റ്റേജ്ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ഇയാള്‍ പ്രൊഫഷണല്‍ മിമിക്രിക്കാരെ കുറ്റം പറയുന്നത് തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ്. (മറ്റൊരാള്‍ മണിയന്‍പിള്ള രാജുവാണ്.) ഒരിക്കല്‍ "മലയാളം മിമിക്രിയില്‍ നിന്ന് കൂതറ എന്ന വാക്ക് നിരോധിച്ചിരിക്കുന്നു" എന്ന് ഇയാള്‍ പറയുകയുണ്ടായി. ടു ഹരിഹര്‍നഗര്‍ എന്ന ചിത്രത്തില്‍ ഇങ്ങേര് പറയുന്ന ഒരു ഡയലോഗ്, "കാറിന്റെ മഞ്ഞനിറം കണ്ട് കാക്കയാണെന്ന് കരുതിയാണ് കല്ലെറിഞ്ഞത്" എന്നാണ്. കൂതറ എന്ന വാക്ക് നിരോധിച്ചാല്‍ ഇയാളെ ഒക്കെ പിന്നെ ഏതു വാക്കുകൊണ്ട് വിശേഷിപ്പിക്കും?
മറുപടിഇല്ലാതാക്കൂnamuk channel ethayalentha...asianetil nammal thammil engil sreekandan nair matte edathu poi athupoloru paripaadi kanikkum..prekshakaraaya nammalkku ethayalentha? labham undakkunnathu channel kaaralle :P
മറുപടിഇല്ലാതാക്കൂBrilliant Post. Sreekandan nair Nammal tammil tudangyapol aa pgm samoohathilek viral choondiyirunnu. Serious discussion aayirunnu. pakshe payye payye ath kaanan aalillathe aayapozhaanu mimicry kaare vilich ketyathum, cinema nadanmar vannu tudangyatum ellam. Ini jagadeeshinte komalitharam koodi sahikkan vayya
മറുപടിഇല്ലാതാക്കൂസമാനമായ ഒരു പോസ്റ്റ് koodalikkaran .blogspot .com എന്ന ബ്ലോഗില്‍ മുന്‍പ് വന്നിരുന്നു.ഈ പോസ്റ്റിലും അതേ ഉള്ളടക്കം.
മറുപടിഇല്ലാതാക്കൂ"പ്രധാന പയ്യന്‍സിനു " ഒരു കയടി എന്റെ വക.
മറുപടിഇല്ലാതാക്കൂസത്യം തന്നെ.
ഇയാളുടെ തമാശകള്‍ അസഹനീയം ആയിരിക്കുന്നു .
കുറെ സീരിയല്‍ നിലവാരമുള്ള സിനിമകളില്‍ എന്തൊക്കെയോ കാട്ടികൂട്ടി എന്നതൊഴിച്ചാല്‍ എന്താണ് ഇങ്ങേരെപ്പറ്റി ഇയാള്‍ തന്നെ ധരിച്ചു വച്ചിരിക്കുന്നത്?
"ഗോഡ്‌ഫാദര്‍'ലെയും ,ഇന്‍ ഹരിഹര് നഗരിലെയും വേഷങ്ങള്‍ നന്നായിരുന്നു...കാരണം അതില്‍ സംവിധായകന് വേണ്ടത് രണ്ടു മണ്ടന്‍ കഥാപാത്രങ്ങളെ ആയിരുന്നു.
ഒരു കോട്ട് ഇട്ടതുകൊണ്ട് മാന്യന്‍ ആവില്ലെന്ന് ഇനിയെങ്കിലും മിസ്റര്‍ ജഗതീഷ് മനസിലാക്കണം.
ബര്‍ക്ക ദത്തെ, നീയും!
മറുപടിഇല്ലാതാക്കൂhttp://kalpakenchery.blogspot.com/2010/11/blog-post.html