എന്തായാലും ഇത് ഒടുക്കലത്തെ തമാശ ആയി പോയി. ദൈവം എന്നൊരാള്‍ ഉണ്ട് എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു . ഇവനൊക്കെ ഇതൊന്നും കിട്ടിയാല്‍ പോര. സോറി. എന്താണെന്ന് പറഞ്ഞില്ല അല്ലേ . ഇപ്പൊ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കും ചിലപ്പോള്‍. എന്തായാലും കഥ പറയാം.
ഈ കഥയിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് രൂപേഷ് പോള്‍. കുറച്ചു കാലം മുമ്പ് ഇദ്ദേഹം ഒരു സിനിമ എടുത്തിട്ടുണ്ട്. മൈ മദേര്‍സ് ലാപ്ടോപ് എന്നൊരു പടം. സുരേഷ് ഗോപി , പത്മ പ്രിയ തുടങ്ങിയവര്‍ അഭിനയിച്ച ഒരു ഉത്തരാധുനിക ചലച്ചിത്രം. ഇന്ദു മേനോന്‍ എഴുതിയ കഥയാണ്. അമ്മയോട് സ്നേഹം മൂത്ത് കാമുകിയെ അമ്മയെ പോലെ കാണുന്ന , അതോ അങ്ങനെ എന്തോ ആണ് കഥ. സത്യം പറയാമല്ലോ ഇത് കണ്ടാല്‍ നിങ്ങള്‍ ഈ പടം എടുത്തവന്റെ അമ്മക്ക് വിളിക്കും. അത്രയ്ക്ക് വിശേഷപ്പെട്ട രീതിയില്‍ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒരിക്കല്‍ മോസര്‍ ബയെറിന്റെ ഏതോ ഡി വി ഡി വാങ്ങിച്ചപ്പോ ഈ പടം ഫ്രീ ആയി കിട്ടി. അങ്ങനെ കണ്ടതാണ്.
ഉള്ളത് പറഞ്ഞാല്‍ എനിക്കൊരു വസ്തു മനസ്സിലായില്ല. അത്രയ്ക്ക് ദുര്‍ഗ്രാഹ്യമായ അവതരണം.. ഇത്രയ്ക്കു കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങള്‍ മുമ്പ് ഞാന്‍ ആകാശ ഗോപുരത്തില്‍ മാത്രമേ കണ്ടിട്ടുള്ളു. എന്തിനേറെ പറയുന്നു. പടം എട്ടു നിലയില്‍ പൊട്ടി. അതിനു ഇദ്ദേഹം ഇനി മലയാളി പ്രേക്ഷകരെ പറയാന്‍ ബാക്കിയൊന്നുമില്ല. മലയാളികള്‍ക്ക് ആസ്വാദന ശേഷി ഇല്ല , പുതുമകളെ അങ്ങീകരിക്കില്ല എന്നൊക്കെ പറഞ്ഞിട്ട് വന്‍ വാക്ക് പയറ്റ് .
അങ്ങനെ പടം പൊട്ടി പുള്ളി പ്രതിസന്ധിയില്‍ ആയപ്പോ പുള്ളിക്ക് വിവരം വച്ചു. അല്ലെങ്കിലും അറിയാത്ത പിള്ള ചൊറിയുമ്പോ ആണല്ലോ അറിയുന്നത്. ഇങ്ങനെ ഗമ പറഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല എന്ന്. അങ്ങനെ അദ്ദേഹം രണ്ടു കൂട്ടുകാരെ സംഘടിപ്പിച്ചു . എന്നിട്ടൊരു തമിള്‍ പടം നിര്‍മിച്ചു സംവിധാനം ചെയ്യാന്‍ പോയി. പുള്ളി പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സൌകര്യ പൂര്‍വ്വം മറന്നിട്ടു ഒന്നാംതരം ഒരു തട്ട് പൊളിപ്പന്‍ പടം .
ഇനി ആണ് തമാശ. സഹ നിര്‍മാതാവായ അംജദ് തന്നെ തട്ടിക്കൊണ്ടു പോയി ഇരുപതു ലക്ഷം രൂപ കൈക്കലാക്കി എന്ന് രൂപേഷ് ഇപ്പൊ വാര്‍ത്ത സമ്മേളനത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.
തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്തു അത് വച്ചു കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് പരാതി പെടാത്തത് എന്നും രൂപേഷ് പറയുന്നു.
കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് ആണ് ഇയാളെ പരിചയപ്പെടുത്തി തന്നതെന്ന് രൂപേഷ് പറഞ്ഞെങ്കിലും ദീപ്തി അതിനോട് പ്രതികരിച്ചിട്ടില്ല. ഈ തട്ടിക്കൊണ്ടു പോകലില്‍ ഉള്‍പ്പെട്ട ഒരാള്‍ കുമകുമ പൂ കടത്തു കേസില്‍ പോലീസ് പിടിയില്‍ ആയപ്പോഴാണ് ഈ കഥ ഒക്കെ വെളിച്ചത് വന്നത്.
എന്തായാലും ഈ കഥ എനിക്കിഷ്ടപെട്ടു. രൂപെഷിനോട് സഹതാപം ഉണ്ട്. പക്ഷെ പണ്ട് പുള്ളി അടിച്ച ബുദ്ധി ജീവി ഡയലോഗുകള്‍ക്ക് ഒരു തിരിച്ചടി കിട്ടിയ പോലെ ആണ് ഞാന്‍ ഈ സംഭവത്തിനെ കാണുന്നത്. എല്ലാവര്‍ക്കും ഇതൊരു പടം ആയിരിക്കട്ടെ. സംവിധായകന്മാര്‍ക്ക് മാത്രമല്ല വാളയാര്‍ ചെക്ക്പോസ്ടിനു ഇപ്പുറത്ത് നിന്നു കുടുംബ സ്ത്രീ കളിക്കുകയും അപ്പുറത്ത് പോയി കുടുംബം കലക്കുകയും ചെയ്യുന്ന മലയാളി നടീ രത്നങ്ങള്‍ക്കും ...
anna kurachu koodi nannakkamaayirunnu..
മറുപടിഇല്ലാതാക്കൂalla iyal entha udeshiche.. ivide ezhuthi vachekunna onnum manasilayilla..
മറുപടിഇല്ലാതാക്കൂEnicku vallathe ishtappettu!!. Thanks, Raju777
മറുപടിഇല്ലാതാക്കൂhttp:www.marunadanmalayalee.com
അണ്ണാ..എനിക്ക് തെറ്റിയിട്ടില്ലെങ്കില്‍ ഈ രൂപേഷ് പൌള്‍ പ്രീ ഡിഗ്രി നങ്ങളുടെ സീനിയര്‍ ആയിരുന്നു..ആ സമയത്ത് നല്ല ടാലെന്റെദ് ആയിട്ടാണ് തോന്നിയത്..ഇങ്ങോരുടെ articles മലയാള മനോരമയില്‍ വരാറുണ്ടായിരുന്നു...
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂAwaiting.,....
ദുശ്ശാസ്സനാ..നീ വീഴുന്നിയിടം വിദ്യയാക്കുന്നു
മറുപടിഇല്ലാതാക്കൂവീണെടം വിഷ്ണുലോകം; അങ്ങനെ തന്നെ ചെയ്യണം.
നീയല്ലേ പണ്ട് ദുര്യോധനനെയും കർണ്ണനെയും തെറ്റിക്കാൻ നോക്കിയത്, നീയല്ലേ പണ്ട് ദ്രൗപതിയുടെ വസ്ത്രാഞ്ചലമുലച്ചത്, നീയല്ലേ പണ്ട് കൃഷ്ണവിശ്വരൂപത്തിനരികിൽ വീണത്, നീയല്ലേ കുരുക്ഷേത്രത്തിൽ വീണുപോയത്.
ദുഷ്ടത്തരം ചെയ്തിട്ട് ന്യായീകരിക്കരുത് ദുര്യോധനസഹായീ...
Wow
What a story. I fainted after reading this one..
Ajay
കിച്ചുവേ .. അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ്. ഇതിനിടക്ക് ഞാന്‍ കമ്പനി മാറി. ഇപ്പൊ അതിന്റെ കുറച്ചു തിരക്കുണ്ട്. അതാ ഒരു താമസം.
മറുപടിഇല്ലാതാക്കൂഅജയന് ചേട്ടാ.. ചേട്ടന്‍ അത് ആക്കിയതാണോ അതോ ശരിക്കും പറഞ്ഞതാണോ ( ജഗ്ദിഷ് ഏതോ പടത്തില്‍ പറയുന്ന പോലെ )