തെക്കന്മാരെ കളിയാക്കി നടക്കുന്ന എല്ലാ മലയാളികളും ഇതു കണ്ടു അന്തം വിടുവിന്‍. ഒരു കൊല്ലം കാരന്‍ വേണ്ടി വന്നു ഒടുവില്‍ ഓസ്കാര്‍ അടിക്കാന്‍. പൂക്കുട്ടിക്കാ... നമ്മുടെ മാനം കാത്തിക്കാ... തമാശക്ക് പറഞ്ഞതാണ്.. കൊല്ലംകാര്‍ക്കും മലയാളികള്‍ക്കും മാത്രമല്ല... ഭാരതത്തിന്‍റെ അഭിമാനം തന്നെയാണ് റഹ്മാനും റസൂലും നേടിയ ഓസ്ക്കര്‍. ഇതാണോ ഏറ്റവും വലിയ ബഹുമതി എന്ന് പറഞ്ഞു ഇനി നാട്ടിലെ അല്പന്മാര്‍ ചര്‍ച്ചകള്‍ തുടങ്ങും. അതിലൊന്നും പോയി അഭിപ്രായം പറഞ്ഞു അവന്മാരെ വെറുതെ പൊക്കാതെ നമ്മുടെ നാട്ടിന്റെ പേരു ലോകശ്രദ്ധയില്‍ പെടുത്തുന്ന എല്ലാവരെയും അംഗീകരിക്കണം. പാര്‍വതിയും റസൂലും നേടിയ വിജയങ്ങള്‍ കേരളത്തിന് ഇരട്ടി മധുരം തന്നെ..