2010 ജൂലൈ 29, വ്യാഴാഴ്‌ച
കടുത്ത വര്‍ഗീയത
ഇത്രയും ജനാധിപത്യ വിരുദ്ധമായ ഒരു പ്രസ്താവന കേരളത്തിലെ ചില മത മേലധ്യക്ഷന്മാര്‍ പുറപ്പെടുവിച്ചിട്ടും ആരും ഒന്നും മിണ്ടുന്നില്ല എന്നത് കേരളം ഇന്ന് നേരിടുന്ന അപകടകരമായ പ്രതിസന്ധിയെ ആണ് കാണിക്കുന്നത്. എന്‍റെ ഒരു സുഹൃത്ത് ഈ വാര്‍ത്ത അയച്ചു തന്നപ്പോള്‍ ആദ്യ വായനയില്‍ ഒന്നും തോന്നിയില്ലെങ്കിലും പിന്നീടാണ് അതിന്‍റെ ഔചിത്യത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തത്. മത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് കേരള കാത്തലിക് ബിഷപ് കൌണ്‍സില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പ്രതിപാദ്യ വിഷയം. വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം. കമ്യുനിസ്ടുകളെ ആയിരിക്കണം ഇവര്‍ ഉന്നം വച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആയി ജയിക്കുന്നവര്‍ പിന്നീടു രാഷ്ട്രീയ പാര്‍ടികളില്‍ ചേരുന്നു എന്ന വാര്‍ത്ത ആണ് ഇവരെ ചൊടിപ്പിച്ചത് എന്ന് തോന്നുന്നു. ഭാരതം പോലുള്ള ഒരു ജനാധിപത്യം ഒരു പൌരനു സ്വന്തം അഭിപ്രായം സ്വതന്ത്രം ആയി പ്രകടിപ്പിക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും ഉള്ള അവകാശം ഭരണഘടന മുഖേന ഉറപ്പു തരുന്നുണ്ട്. എന്നാല്‍ മതപരമായ അധികാരം ഉപയോഗിച്ച് അനുയായികളെ ഒരു വോട്ട് ബാങ്ക് ആയാണ് ഈ പുരോഹിത സഭ കാണുന്നത് എന്ന് ഈ പ്രസ്താവന തെളിയിക്കുന്നു. ദൈവ വിശ്വാസികളായ , അത് ഏതൊരു മതമോ ആവട്ടെ, പാവം ജനങ്ങളെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തുന്ന ഇത്തരം നടപടികള്‍ തരം താണു പോയി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ബിരിയാണിയും കള്ള ചാരായവും വാങ്ങി കൊടുത്തു ഒരു ജനക്കൂട്ടത്തെ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്നും എന്താണ് ഇവര്‍ക്കുള്ള വ്യത്യാസം ? ചാരായത്തിനും ചിക്കനും പകരം മതം. അത്ര തന്നെ. ഇപ്പൊ ക്രിസ്ത്യന്‍ സഭകള്‍ മാത്രമല്ല ഭൌതിക സുഖ സൌകര്യങ്ങളോട് അഭിനിവേശം ഉള്ള എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ട്. പൊതുജനം എന്ന കഴുത അത് അനുസരിച്ചില്ലെങ്കില്‍ മതത്തിന്‍റെ ചാട്ടവാര്‍ ഉയര്‍ത്തി അവനെ ഒറ്റപ്പെടുത്തുകയും ചെയ്യും. എന്തായാലും ഇതിനെ പറ്റി ഒരു പാട് പരാതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന് ലഭിച്ചു. ഏറണാകുളം ജില്ല കലക്ടറോട് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നന്നായി ആ നടപടി.
2010 ജൂലൈ 28, ബുധനാഴ്‌ച
ഒരു വല്ലാത്ത സാഹിത്യ നിരൂപണം - ദുശ്ശാസ്സനന്‍ വക
ഒട്ടനവധി മഹാന്‍മാരായ സാഹിത്യകാരന്‍മാരെ കൊണ്ട് സമ്പന്നമാണ് മലയാളം. എം ടി , പൊറ്റെക്കാട് , വയലാര്‍ , ആശാന്‍ , മുകുന്ദന്‍ തുടങ്ങി ആ നിര അങ്ങനെ നീങ്ങുന്നു. ഉള്ളൂര്‍, വള്ളത്തോള്‍ , തുടങ്ങി എ അയ്യപ്പന്‍ വഴി അത് ഇപ്പൊ മുരുകന്‍ കാട്ടാക്കട വരെ നീളുന്നു. എന്നാല്‍ നോം ഇവിടെ നിരൂപിക്കുന്നതു ഇങ്ങനത്തെ എഴുതുകാരെയോ അവരുടെ സാഹിത്യമോ അല്ല. മലയാളത്തില്‍ ഇറങ്ങുന്ന ചില വാരികകള്‍ , മാസികകള്‍ എന്നിവയെ കുറിച്ചാണ് ഇത്. അപ്പൊ നിങ്ങള്‍ വിചാരിക്കും മാതൃഭൂമി ആഴ്ചപതിപ്പ്, കല കൌമുദി , സമകാലിക മലയാളം മുതലായ കടുത്ത ( ? ) സാഹിത്യ പ്രസിദ്ധീകരണങ്ങളെ പറ്റിയാനെന്നു. അല്ലേയല്ല. ഇത് വര്‍ഷങ്ങളായി മലയാളത്തില്‍ തുടര്‍ന്നു വരുന്നതും എന്നാല്‍ ഉത്തരാധുനിക സാഹിത്യ പ്രസിദ്ധീകരണങ്ങളെ പോലെ വന്‍ സാഹിത്യ ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നതോ അല്ല. ഇതില്‍ എഴുതി വന്നിരുന്ന മാത്യു മറ്റം, കോട്ടയം പുഷ്പനാഥ്, ചന്ദ്രകല എസ് കമ്മത്ത് മുതലായവരെ സാഹിത്യ പ്രവര്‍ത്തകര്‍ ആയി ഈ വാരികകളുടെ വായനക്കാര്‍ പോലും ഒരിക്കലും അംഗീകരിച്ചിട്ടില്ല. പക്ഷെ അക്ഷരമറിയാവുന്ന ഓരോ മലയാളിക്കും ഇത് ചിരപരിചിതമായ പേരുകള്‍ ആണ്. സസ്പെന്‍സ് ഇടുന്നില്ല. സാഗര്‍ കോട്ടപ്പുറം പറഞ്ഞ പോലെ വായനക്കാരന്‍റെ ഉള്ളിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് നോം.
ഒള്ളത് പറയാമല്ലോ. ഞാന്‍ കുട്ടിയായിരിക്കുമ്പോ മുതല്‍ ഇപ്പൊ വരെ അവസരം കിട്ടുമ്പോഴെല്ലാം വായിക്കാറുള്ള ഒരു വാരിക ആണ് ഇത്. സിനിമയെ പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കാനും പടങ്ങള്‍ കാണാനും ആയിരുന്നു പണ്ട് നാന വാങ്ങിയിരുന്നത്. സത്യം പറഞ്ഞാല്‍ നാന മാത്രമല്ല അവരുടെ ഗ്രൂപ്പില്‍ നിന്നു പുറത്തു വരുന്ന കുമാരി, ജ്യോതിഷ രത്നം , കുങ്കുമം മുതലായവ ഒക്കെ മലയാള സാഹിത്യത്തിനു എന്തൊക്കെ സംഭാവനകള്‍ തന്നിട്ടുണ്ടെന്നു ഇവിടുത്തെ ഒരു സാഹിത്യ പ്രവര്‍ത്തകനും അറിയില്ല. ജന്മം കൊണ്ട് തെലുങ്കന്‍ ആയ കുമാര സ്വാമി റെടടിയാര്‍ സ്ഥാപിച്ചതാണ് ഇത്. ഇത് മാത്രം വായിച്ചു മലയാളം പഠിച്ചിട്ടുള്ള എത്ര ആള്‍ക്കാര്‍ ഉണ്ടെന്നു അറിയാമോ ? എന്നാല്‍ പണ്ട് ഗുണ്ടര്‍ട്ട് എന്നൊരു സായിപ്പു വന്നു നിഘണ്ടു ഉണ്ടാക്കിയതാണ് എല്ലാവര്‍ക്കും വലിയ കാര്യം. മാത്രമല്ല നടുക്കലത്തെ പേജില്‍ ഡിസ്കോ ശാന്തി, സില്‍ക്ക് സ്മിത, അനുരാധ തുടങ്ങിയ പണ്ടത്തെ വിഖ്യാത അഭിനേത്രികളുടെ പോസ്റര്‍ ഉണ്ടാകുമായിരുന്നു. സംഗതി ഇപ്പൊ നമ്മുടെ നടിമാര്‍ കാണിക്കുന്നത് വച്ചു നോക്കുമ്പോള്‍ മേല്‍പറഞ്ഞവരൊക്കെ വെറും പാവങ്ങള്‍ ആയിരുന്നു എന്ന് നോമിന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ പോസ്റര്‍ അന്ന് മുടി വെട്ടാന്‍ പോകുമ്പോ ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കാന്‍ പോകുമ്പോ ചായക്കടയിലും എന്തിനു, കൂടെ പഠിച്ച പ്രകാശന്‍റെ വീട്ടില്‍ പോകുമ്പോള്‍ അവന്‍റെ അലമാരക്കകത്തും ഒട്ടിച്ചു വച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അന്നത്തെ നടിമാരോട് ഉണ്ടായിരുന്ന ആരാധന ഒന്നും ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല എന്ന് നോമിന് തോന്നുന്നു. ഇപ്പോഴത്തെ നാന കൂടുതല്‍ കളര്‍ പേജ് , സ്വന്തം വെബ്സൈറ്റ് ഒക്കെയായി ഗംഭീരമായി ആണ് പുറത്തിറങ്ങുന്നത്. പത്തില്‍ ആറു മാര്‍ക്ക്.
മംഗളം വാരിക ഇറക്കുന്ന അതെ ആള്‍ക്കാരുടെ വേറൊരു പ്രസിദ്ധീകരണം. ഉള്ളത് പറയാമല്ലോ വാര്‍ത്തകളുടെ സമ്പുഷ്ടി വച്ചു നോക്കുമ്പോ ഇത് നാനയെ വെല്ലും. പല്ലിശേരിയെ പോലുള്ള വളരെ പഴക്കവും തഴക്കവും വന്ന സിനിമ പത്ര പ്രവര്‍ത്തകര്‍ ഒക്കെ ഇപ്പൊ സിനിമ മംഗളത്തില്‍ ആണ് ഇപ്പൊ എഴുതുന്നത്. മാത്രമല്ല നാന ഇപ്പൊ ഡീസന്റ് ആയതു കൊണ്ട് അധികം പടങ്ങള്‍ ഒന്നും ഇടാറില്ല. എന്നാല്‍ സിനിമ മംഗളം കണ്ടു നോക്കു. വന്‍ പടങ്ങള്‍ ആണ്. ഇങ്ങനെ ഒക്കെ പടം എടുക്കാന്‍ പറ്റുമോ എന്ന് നാഷണല്‍ ജോഗ്രഫിക് ചാനല്‍ വരെ ഇടയ്ക്കിടയ്ക്ക് വിളിച്ചു അന്വേഷിക്കാറുണ്ട്. എന്തായാലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്‍റെ ഒരു സ്ഥിരം വരിക്കാരന്‍ ആണ് നോം.
മലയാളത്തില്‍ പല ധീരമായ സാഹിത്യ പരീക്ഷണങ്ങളും നടത്തി വിജയക്കൊടി പാറിച്ച വാരിക. ഒന്ന് രണ്ടെണ്ണം ഇവിടെ വിവരിക്കാം. ഒന്നാമതെത് നോവലുകളുടെ ഇടയ്ക്കു ജീവനുള്ള ആള്‍ക്കാരെ വെല്ലുന്ന പടങ്ങള്‍ കയറ്റി ആദ്യമായി പരീക്ഷണം നടത്തിയത് ഇവരാണെന്നാണ്. ആദ്യമാദ്യം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവര്‍ പിന്നീട് മോഡലുകളെ വച്ചു ഷൂട്ട് ചെയ്ത ഫോടോഗ്രഫുകള്‍ ഇട്ടിട്ടുണ്ട്. എഴുത്തിനെയും വരയും പ്രൊഫെഷണല്‍ ആയി സമീപിച്ച ആദ്യ വരികയും ആണ് ഇത്. ഇതില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ചിരുന്ന ഒരു കാര്‍ട്ടൂണ്‍ അവസാനം നൂലാമാലകളില്‍ ആയപ്പോള്‍ ആ കാര്‍ടൂനിസ്റ്റ് പോയാലും തങ്ങള്‍ക്കു ഒന്നുമില്ല എന്ന് വേറൊരു ആളെ കൊണ്ട് അതേ പോലെ വരപ്പിച്ചു തെളിയിച്ചവരാണ് ഇവര്‍. തങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ സീരിയല്‍ ആക്കി അത് വച്ചു സീരിയലിനും നോവലിനും ഒരു പോലെ പബ്ലിസിടി അടിച്ചെടുത്തത് വേറൊരു തന്ത്രം. ഇതില്‍ വന്നിരുന്ന ഫലിത ബിന്ദുക്കള്‍ കൊണ്ട് തളത്തില്‍ ദിനേശനെ പോലുള്ള പലരും ജീവിതം ഭദ്രമാക്കിയിട്ടുണ്ട്. കൂടുതല്‍ ഒന്നും എഴുതുന്നില്ല. അത്രയ്ക്ക് പ്രശസ്തര്‍ ആണ് ഇവര്‍
മുകളില്‍ പറഞ്ഞിരിക്കുന്ന പല പരിപാടികളും ഇവരും കാണിച്ചിട്ടുണ്ട്. ആദ്യമായി ഞാന്‍ മംഗളം വായിച്ചു തുടങ്ങിയത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അതില്‍ ആദ്യത്തെ പേജില്‍ വായനക്കാര്‍ക്കുള്ള സന്ദേശം എന്ന് പറഞ്ഞു ശ്രീബുദ്ധന്‍റെ വാചകങ്ങള്‍ ഇവര്‍ ഇടുമായിരുന്നു. പിന്നെ വേറൊരു പ്രത്യേകത എന്തായിരുന്നു എന്ന് വച്ചാല്‍ നാടിനെ നടുക്കിയ ആത്മ ഹത്യകളെ പറ്റിയും കൊലപാതകങ്ങളെ പറ്റിയും ഇവര്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തകള്‍ ആയിരുന്നു. അതും ഫോട്ടോ സഹിതം. തൂങ്ങി മരിച്ചു നില്‍ക്കുന്നവര്‍, വെട്ടും കുത്തും കൊണ്ട് മരിച്ചു കിടക്കുന്നവര്‍ , വണ്ടി കയറി മരിച്ചവര്‍ അങനെ അങ്ങനെ ഓരോ ആഴ്ചയും വായനക്കാരന് എന്തെങ്കിലും പുതുമ കൊടുക്കാന്‍ മംഗളം എന്നും ശ്രദ്ധിച്ചിരുന്നു. സമൂഹത്തിനു ഇങ്ങനത്തെ ഓരോ ഷോക്കുകള്‍ കൊടുത്താലെ സമൂഹ മനസാക്ഷി ഉണരൂ എന്ന് അന്നേ കണ്ടെത്തിയതാണ് ഇവരുടെ നേട്ടം ആയി ദുശ്ശാസ്സനന്‍ കാണുന്നത്. ഇനി ഈ വാരിക വായിച്ചു ആരെങ്കിലും വഴി തെറ്റി പോവുകയാണെങ്കില്‍ അവരെ നേര്‍വഴിക്കു നടത്താനായി കെ എം റോയി എഴുതുന്ന ഇരുളും വെളിച്ചവും എന്നൊരു പംക്തി ഉണ്ടായിരുന്നു. ഇപ്പൊ അത് ഉണ്ടോ ആവോ. ഈ ബാന്‍ഗ്ലൂര്‍ മംഗളം കിട്ടാന്‍ പ്രയാസമാണ്. ലിമിറ്റഡ് എഡിഷന്‍ കാര്‍ പോലെയാണ്. കയ്യില്‍ കിട്ടുന്നതിനു മുമ്പ് ഓടിക്കളയും.
സിനിമ മാസികകളില്‍ ആഡ്യന്‍ ആണ് ഇവന്‍. നല്ല ഡിസൈന്‍, നല്ല പ്രിന്റിംഗ്, നല്ല ലെ ഔട്ട് , നല്ല ചിത്രങ്ങള്‍ എന്നിവയോട് കൂടിയല്ലാതെ ഇത് വരെ ഞാന്‍ വെള്ളിനക്ഷത്രം കണ്ടിട്ടില്ല. അതിനൊരു പത്തു മാര്‍ക്ക് ആദ്യം തന്നെ കൊടുത്തേക്കാം. വേറൊരു സിനിമ മാസികക്കും ഇല്ലാത്ത ഒരു ഉഗ്രന്‍ പംക്തി ഇതിലുണ്ട്. വായനക്കാരുടെ സംശയങ്ങള്‍ എന്നാണ് ഇതിന്‍റെ പേര്. എന്തൊരു ചോദ്യം ചോദിച്ചാലും ഇവിടെ മറുപടി കിട്ടും. പണ്ട് എത്ര എത്ര കത്തുകള്‍ ഞാന്‍ ഇതിനു അയച്ചിരിക്കുന്നു. അങ്ങനെ ആണ് സില്‍ക്കിന്‍റെ വിലാസം, മമ്മൂട്ടിയുടെ ഫോണ്‍ നമ്പര്‍, മോഹന്‍ ലാലിന്‍റെ കരമടച്ച രസീതിന്റെ ഡേറ്റ് , ഷോണ്‍ കോണറിയുടെ ഭാര്യയുടെ ബോയ് ഫ്രണ്ട് ന്‍റെ പേര് ഒക്കെ ഞാന്‍ പഠിച്ചത്. മാത്രമല്ല ചില വായനക്കാരുടെ കത്തുകള്‍ കണ്ടാല്‍ നമുക്ക് മലയാളികളോട് ശരിക്കും ബഹുമാനം തോന്നും. അതായതു ഇപ്പൊ മഞ്ജു വാരിയരുടെ വിവാഹം കഴിഞ്ഞാല്‍ ഉടന്‍ ആള്‍ക്കാര്‍ അയക്കുന്ന ചോദ്യം എന്താണെന്നോ ? ദിലീപ് എന്നാ പുള്ളിക്കാരതിയെ മൊഴി ചോല്ലുന്നതെന്ന്. പിന്നൊരു കാര്യമുണ്ട്. പത്രാധിപര്‍ പറഞ്ഞാല്‍ പിന്നെ അത് അന്തിമമായിരിക്കും. സ്വന്തം അച്ഛനും അമ്മയും പറഞ്ഞാല്‍ പോലും വിശ്വാസം വരാത്ത കാര്യങ്ങള്‍ ഒക്കെ പത്രാധിപര്‍ പറയുന്നത് ഞാന്‍ അക്ഷരം പ്രതി വിശ്വസിച്ചിട്ടുണ്ട്.
ഹോസ്റലില്‍ നിന്നു പഠിക്കുന്ന ഓരോ മലയാളി വിദ്യാര്‍ത്ഥിയും പാഠപുസ്തകങ്ങളെക്കാള്‍ സ്നേഹിക്കുന്ന ഒരു വാരിക. ഒരിക്കലെങ്കിലും ക്രൈം വായിച്ചിട്ടില്ലാത്ത ഒരാള്‍ കേരളത്തില്‍ ഉണ്ടാവില്ല. ഇതിന്‍റെ അനവധി ഡ്യൂപ്പുകള്‍ തന്നെ ക്രൈം നേടിയ പ്രശസ്തിക്കു തെളിവാണ്. ഐ വി ശശിയെ പോലെ തൊപ്പി വച്ച ഇതിന്‍റെ പത്രാധിപര്‍ എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ശേഷം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇത്രയ്ക്കു പീഡനം അനുഭവിച്ച വേറൊരു മനുഷ്യന്‍ കേരളത്തില്‍ ഉണ്ടാവില്ല. അദ്ദേഹത്തെ തല്ലുന്നതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്നും ഒറ്റക്കെട്ടായിരുന്നു. എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായിരുന്നു. എന്തിനു കേരളത്തിലെ എല്ലാ ജില്ലകളിലെയും തല്ലുകളെ പറ്റി ഒരു താരതമ്യ പഠനം നടത്തം എന്ന് എന്നെങ്കിലും കേരള സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി തീരുമാനിച്ചാല്‍ അവനു ഇതിനെക്കാള്‍ പറ്റിയ ഒരാളെ ഗൈഡ് ആയി കിട്ടാനില്ല. പിന്നെ പലരും വിചാരിക്കുന്നത് പോലെ ക്രൈമില്‍ ഇപ്പൊ പണ്ടത്തെ പോലെ അശ്ലീല ഫോട്ടോകള്‍ ഒന്നും വരാറില്ല. ഒരു കണക്കില്‍ നോക്കിയാല്‍ തെഹെല്‍ക ചെയ്യുന്നതാണ് ക്രൈമും ചെയ്യുന്നത്. എന്നിട്ടും തരുണ്‍ ജെ തെജ്പാലിനെ പോലെ നന്ദകുമാര്‍ പ്രസിദ്ധന്‍ ആവാത്തത് വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സംഗതി തീപ്പൊരി ആണ്. തുണ്ട് കഥകള്‍, തുണ്ട് പടങ്ങള്‍ എന്ന് തുടങ്ങി ലൈംഗിക സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന ഒരു ലോക്കല്‍ കോത്താരി ഡോക്ടര്‍ വരെ ഇതിലുണ്ട്. കല കൌമുദി, വെള്ളി നക്ഷത്രം മുതലായ വാരികകള്‍ പുറത്തിറക്കുന്ന കേരളത്തിലെ പഴക്കം ചെന്ന സ്ഥാപനങ്ങളില്‍ ഒന്ന് ഇപ്പൊ ഇങ്ങനൊരു സാധനം ഇറക്കി വിടുന്നത് എന്തിനാവും ? മറ്റു വാരികകള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനോ അതോ തങ്ങള്‍ ഏത് ലെവല്‍ വരെയും പോകും എന്ന് കാണിക്കാനോ? എന്തായാലും സംഗതി ജോര്‍ ആണ്. പെട്ടിക്കടകളില്‍ ചെന്നു നോക്കിയാല്‍ ചിലപ്പോ ഒരു കലാ കൌമുദിയോ മാതൃഭൂമിയോ വില്‍ക്കാതെ കിടക്കുന്നത് കണ്ടേക്കും. എന്നാല്‍ ഒരിക്കലും ഒരു ഫയര്‍ നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല. സത്യം .
കേരളത്തിലെ ഒരു കൊടി കെട്ടിയ വാരികയും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംഗതി പരീക്ഷിച്ചു വിജയിച്ച ഒരു വാരിക. ബാലരമയുടെയും ബാല മംഗളത്തിന്റെയും വലിപ്പത്തില്‍ വലിയ ആള്‍ക്കാര്‍ക്ക് വേണ്ടി ഒരു വാരിക. മാത്രമല്ല ഓരോ ആഴ്ചയും രണ്ടു മുഴുവന്‍ നോവലുകള്‍. വിത്ത് കളര്‍ഫുള്‍ പടംസ്. വിലയോ പത്തു രൂപ മാത്രം. എവിടെ കിട്ടും ഇങ്ങനൊരെണ്ണം ? ചുമ്മാതല്ല മില്‍സ് ആന്‍ഡ് ബൂണ്‍ ഒന്നും ഇവിടെ പച്ച പിടിക്കാതിരുന്നത്. ഹി ഹി.
ഇത് പണ്ട് കോട്ടയത്ത് നിന്നു ഇറങ്ങിയിരുന്നതാ. എന്താന്നറിയില്ല പിന്നീട് നിന്നു പോയി. മംഗളത്തിന്റെയും മനോരമയുടെയും ലൈന്‍ ആയിരുന്നെങ്കിലും കുറച്ചു മാന്യന്‍ ആയിരുന്നു. മാത്രമല്ല പദ്മരാജനെ പോലുള്ള പ്രശസ്തര്‍ എഴുതിയിരുന്ന നോവലുകള്‍, ഇന്നലെ , ഞാന്‍ ഗന്ധര്‍വന്‍ മുതലായ സിനിമകളുടെ തിരക്കഥകള്‍ ഖണ്ടശ പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാട്ടിയ ഒരു വാരിക ആയിരുന്നു ഇത്. അതില്‍ എഴുതാന്‍ അന്ന് പദ്മരാജനെ പോലുള്ള ഒരാള്‍ തയ്യാറായിരുന്നു എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇന്ന് കേരളത്തിലെ ഏത് സിനിമാക്കാരന്‍ അതിനു തയ്യാറാവും ? കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഗുഡ്നൈറ്റ് മോഹന്‍ ഇത് വാങ്ങി. പിന്നെ കുറെ നാള്‍ ഇത് അവരുടെ സിനിമകളുടെ പരസ്യപലക പോലെ ആയിരുന്നു. എന്തായിരുന്നാലും ഇപ്പൊ ഇത് നിലവിലില്ല. ആരെങ്കിലും ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന് പോവാന്‍ പ്ലാനുണ്ടെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞേക്കാം.
ഇതില്‍ വിട്ടു പോയ ഒരുപാടു പേരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നത് ഇവിടെ പങ്കു വയ്ക്കാന്‍ ശ്രമിക്കുമല്ലോ അല്ലേ ? വരും തലമുറയ്ക്ക് ചെയ്യുന്ന ഒരു സേവനം ആയിരിക്കും അത്.
വാല്‍കഷണം
ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണവും വെറും തറയാണെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിലെ കുറച്ചെങ്കിലും മനുഷ്യരെ ഏതെങ്കിലും രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഇവയ്ക്കു കഴിഞ്ഞിരുന്നു. അത്യന്തികം ആയി കലയുടെ ലക്‌ഷ്യം മനുഷ്യന്‍റെ രസ മുകുളങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണല്ലോ. ആസ്വാദന നിലവാരം നിര്‍വചിക്കേണ്ടത് വായനക്കാരന്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഇത് ഇപ്പറഞ്ഞ പ്രസിധീകരനങ്ങളെ കളിയാക്കുക എന്നാ ഉദ്ദേശത്തോടു കൂടി എഴുതിയതല്ല
നാന
ഒള്ളത് പറയാമല്ലോ. ഞാന്‍ കുട്ടിയായിരിക്കുമ്പോ മുതല്‍ ഇപ്പൊ വരെ അവസരം കിട്ടുമ്പോഴെല്ലാം വായിക്കാറുള്ള ഒരു വാരിക ആണ് ഇത്. സിനിമയെ പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കാനും പടങ്ങള്‍ കാണാനും ആയിരുന്നു പണ്ട് നാന വാങ്ങിയിരുന്നത്. സത്യം പറഞ്ഞാല്‍ നാന മാത്രമല്ല അവരുടെ ഗ്രൂപ്പില്‍ നിന്നു പുറത്തു വരുന്ന കുമാരി, ജ്യോതിഷ രത്നം , കുങ്കുമം മുതലായവ ഒക്കെ മലയാള സാഹിത്യത്തിനു എന്തൊക്കെ സംഭാവനകള്‍ തന്നിട്ടുണ്ടെന്നു ഇവിടുത്തെ ഒരു സാഹിത്യ പ്രവര്‍ത്തകനും അറിയില്ല. ജന്മം കൊണ്ട് തെലുങ്കന്‍ ആയ കുമാര സ്വാമി റെടടിയാര്‍ സ്ഥാപിച്ചതാണ് ഇത്. ഇത് മാത്രം വായിച്ചു മലയാളം പഠിച്ചിട്ടുള്ള എത്ര ആള്‍ക്കാര്‍ ഉണ്ടെന്നു അറിയാമോ ? എന്നാല്‍ പണ്ട് ഗുണ്ടര്‍ട്ട് എന്നൊരു സായിപ്പു വന്നു നിഘണ്ടു ഉണ്ടാക്കിയതാണ് എല്ലാവര്‍ക്കും വലിയ കാര്യം. മാത്രമല്ല നടുക്കലത്തെ പേജില്‍ ഡിസ്കോ ശാന്തി, സില്‍ക്ക് സ്മിത, അനുരാധ തുടങ്ങിയ പണ്ടത്തെ വിഖ്യാത അഭിനേത്രികളുടെ പോസ്റര്‍ ഉണ്ടാകുമായിരുന്നു. സംഗതി ഇപ്പൊ നമ്മുടെ നടിമാര്‍ കാണിക്കുന്നത് വച്ചു നോക്കുമ്പോള്‍ മേല്‍പറഞ്ഞവരൊക്കെ വെറും പാവങ്ങള്‍ ആയിരുന്നു എന്ന് നോമിന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ പോസ്റര്‍ അന്ന് മുടി വെട്ടാന്‍ പോകുമ്പോ ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കാന്‍ പോകുമ്പോ ചായക്കടയിലും എന്തിനു, കൂടെ പഠിച്ച പ്രകാശന്‍റെ വീട്ടില്‍ പോകുമ്പോള്‍ അവന്‍റെ അലമാരക്കകത്തും ഒട്ടിച്ചു വച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അന്നത്തെ നടിമാരോട് ഉണ്ടായിരുന്ന ആരാധന ഒന്നും ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല എന്ന് നോമിന് തോന്നുന്നു. ഇപ്പോഴത്തെ നാന കൂടുതല്‍ കളര്‍ പേജ് , സ്വന്തം വെബ്സൈറ്റ് ഒക്കെയായി ഗംഭീരമായി ആണ് പുറത്തിറങ്ങുന്നത്. പത്തില്‍ ആറു മാര്‍ക്ക്.
സിനിമ മംഗളം
മംഗളം വാരിക ഇറക്കുന്ന അതെ ആള്‍ക്കാരുടെ വേറൊരു പ്രസിദ്ധീകരണം. ഉള്ളത് പറയാമല്ലോ വാര്‍ത്തകളുടെ സമ്പുഷ്ടി വച്ചു നോക്കുമ്പോ ഇത് നാനയെ വെല്ലും. പല്ലിശേരിയെ പോലുള്ള വളരെ പഴക്കവും തഴക്കവും വന്ന സിനിമ പത്ര പ്രവര്‍ത്തകര്‍ ഒക്കെ ഇപ്പൊ സിനിമ മംഗളത്തില്‍ ആണ് ഇപ്പൊ എഴുതുന്നത്. മാത്രമല്ല നാന ഇപ്പൊ ഡീസന്റ് ആയതു കൊണ്ട് അധികം പടങ്ങള്‍ ഒന്നും ഇടാറില്ല. എന്നാല്‍ സിനിമ മംഗളം കണ്ടു നോക്കു. വന്‍ പടങ്ങള്‍ ആണ്. ഇങ്ങനെ ഒക്കെ പടം എടുക്കാന്‍ പറ്റുമോ എന്ന് നാഷണല്‍ ജോഗ്രഫിക് ചാനല്‍ വരെ ഇടയ്ക്കിടയ്ക്ക് വിളിച്ചു അന്വേഷിക്കാറുണ്ട്. എന്തായാലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്‍റെ ഒരു സ്ഥിരം വരിക്കാരന്‍ ആണ് നോം.
മലയാള മനോരമ ആഴ്ചപതിപ്പ്
മലയാളത്തില്‍ പല ധീരമായ സാഹിത്യ പരീക്ഷണങ്ങളും നടത്തി വിജയക്കൊടി പാറിച്ച വാരിക. ഒന്ന് രണ്ടെണ്ണം ഇവിടെ വിവരിക്കാം. ഒന്നാമതെത് നോവലുകളുടെ ഇടയ്ക്കു ജീവനുള്ള ആള്‍ക്കാരെ വെല്ലുന്ന പടങ്ങള്‍ കയറ്റി ആദ്യമായി പരീക്ഷണം നടത്തിയത് ഇവരാണെന്നാണ്. ആദ്യമാദ്യം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവര്‍ പിന്നീട് മോഡലുകളെ വച്ചു ഷൂട്ട് ചെയ്ത ഫോടോഗ്രഫുകള്‍ ഇട്ടിട്ടുണ്ട്. എഴുത്തിനെയും വരയും പ്രൊഫെഷണല്‍ ആയി സമീപിച്ച ആദ്യ വരികയും ആണ് ഇത്. ഇതില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ചിരുന്ന ഒരു കാര്‍ട്ടൂണ്‍ അവസാനം നൂലാമാലകളില്‍ ആയപ്പോള്‍ ആ കാര്‍ടൂനിസ്റ്റ് പോയാലും തങ്ങള്‍ക്കു ഒന്നുമില്ല എന്ന് വേറൊരു ആളെ കൊണ്ട് അതേ പോലെ വരപ്പിച്ചു തെളിയിച്ചവരാണ് ഇവര്‍. തങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ സീരിയല്‍ ആക്കി അത് വച്ചു സീരിയലിനും നോവലിനും ഒരു പോലെ പബ്ലിസിടി അടിച്ചെടുത്തത് വേറൊരു തന്ത്രം. ഇതില്‍ വന്നിരുന്ന ഫലിത ബിന്ദുക്കള്‍ കൊണ്ട് തളത്തില്‍ ദിനേശനെ പോലുള്ള പലരും ജീവിതം ഭദ്രമാക്കിയിട്ടുണ്ട്. കൂടുതല്‍ ഒന്നും എഴുതുന്നില്ല. അത്രയ്ക്ക് പ്രശസ്തര്‍ ആണ് ഇവര്‍
മംഗളം വാരിക
മുകളില്‍ പറഞ്ഞിരിക്കുന്ന പല പരിപാടികളും ഇവരും കാണിച്ചിട്ടുണ്ട്. ആദ്യമായി ഞാന്‍ മംഗളം വായിച്ചു തുടങ്ങിയത് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അതില്‍ ആദ്യത്തെ പേജില്‍ വായനക്കാര്‍ക്കുള്ള സന്ദേശം എന്ന് പറഞ്ഞു ശ്രീബുദ്ധന്‍റെ വാചകങ്ങള്‍ ഇവര്‍ ഇടുമായിരുന്നു. പിന്നെ വേറൊരു പ്രത്യേകത എന്തായിരുന്നു എന്ന് വച്ചാല്‍ നാടിനെ നടുക്കിയ ആത്മ ഹത്യകളെ പറ്റിയും കൊലപാതകങ്ങളെ പറ്റിയും ഇവര്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തകള്‍ ആയിരുന്നു. അതും ഫോട്ടോ സഹിതം. തൂങ്ങി മരിച്ചു നില്‍ക്കുന്നവര്‍, വെട്ടും കുത്തും കൊണ്ട് മരിച്ചു കിടക്കുന്നവര്‍ , വണ്ടി കയറി മരിച്ചവര്‍ അങനെ അങ്ങനെ ഓരോ ആഴ്ചയും വായനക്കാരന് എന്തെങ്കിലും പുതുമ കൊടുക്കാന്‍ മംഗളം എന്നും ശ്രദ്ധിച്ചിരുന്നു. സമൂഹത്തിനു ഇങ്ങനത്തെ ഓരോ ഷോക്കുകള്‍ കൊടുത്താലെ സമൂഹ മനസാക്ഷി ഉണരൂ എന്ന് അന്നേ കണ്ടെത്തിയതാണ് ഇവരുടെ നേട്ടം ആയി ദുശ്ശാസ്സനന്‍ കാണുന്നത്. ഇനി ഈ വാരിക വായിച്ചു ആരെങ്കിലും വഴി തെറ്റി പോവുകയാണെങ്കില്‍ അവരെ നേര്‍വഴിക്കു നടത്താനായി കെ എം റോയി എഴുതുന്ന ഇരുളും വെളിച്ചവും എന്നൊരു പംക്തി ഉണ്ടായിരുന്നു. ഇപ്പൊ അത് ഉണ്ടോ ആവോ. ഈ ബാന്‍ഗ്ലൂര്‍ മംഗളം കിട്ടാന്‍ പ്രയാസമാണ്. ലിമിറ്റഡ് എഡിഷന്‍ കാര്‍ പോലെയാണ്. കയ്യില്‍ കിട്ടുന്നതിനു മുമ്പ് ഓടിക്കളയും.
വെള്ളി നക്ഷത്രം
സിനിമ മാസികകളില്‍ ആഡ്യന്‍ ആണ് ഇവന്‍. നല്ല ഡിസൈന്‍, നല്ല പ്രിന്റിംഗ്, നല്ല ലെ ഔട്ട് , നല്ല ചിത്രങ്ങള്‍ എന്നിവയോട് കൂടിയല്ലാതെ ഇത് വരെ ഞാന്‍ വെള്ളിനക്ഷത്രം കണ്ടിട്ടില്ല. അതിനൊരു പത്തു മാര്‍ക്ക് ആദ്യം തന്നെ കൊടുത്തേക്കാം. വേറൊരു സിനിമ മാസികക്കും ഇല്ലാത്ത ഒരു ഉഗ്രന്‍ പംക്തി ഇതിലുണ്ട്. വായനക്കാരുടെ സംശയങ്ങള്‍ എന്നാണ് ഇതിന്‍റെ പേര്. എന്തൊരു ചോദ്യം ചോദിച്ചാലും ഇവിടെ മറുപടി കിട്ടും. പണ്ട് എത്ര എത്ര കത്തുകള്‍ ഞാന്‍ ഇതിനു അയച്ചിരിക്കുന്നു. അങ്ങനെ ആണ് സില്‍ക്കിന്‍റെ വിലാസം, മമ്മൂട്ടിയുടെ ഫോണ്‍ നമ്പര്‍, മോഹന്‍ ലാലിന്‍റെ കരമടച്ച രസീതിന്റെ ഡേറ്റ് , ഷോണ്‍ കോണറിയുടെ ഭാര്യയുടെ ബോയ് ഫ്രണ്ട് ന്‍റെ പേര് ഒക്കെ ഞാന്‍ പഠിച്ചത്. മാത്രമല്ല ചില വായനക്കാരുടെ കത്തുകള്‍ കണ്ടാല്‍ നമുക്ക് മലയാളികളോട് ശരിക്കും ബഹുമാനം തോന്നും. അതായതു ഇപ്പൊ മഞ്ജു വാരിയരുടെ വിവാഹം കഴിഞ്ഞാല്‍ ഉടന്‍ ആള്‍ക്കാര്‍ അയക്കുന്ന ചോദ്യം എന്താണെന്നോ ? ദിലീപ് എന്നാ പുള്ളിക്കാരതിയെ മൊഴി ചോല്ലുന്നതെന്ന്. പിന്നൊരു കാര്യമുണ്ട്. പത്രാധിപര്‍ പറഞ്ഞാല്‍ പിന്നെ അത് അന്തിമമായിരിക്കും. സ്വന്തം അച്ഛനും അമ്മയും പറഞ്ഞാല്‍ പോലും വിശ്വാസം വരാത്ത കാര്യങ്ങള്‍ ഒക്കെ പത്രാധിപര്‍ പറയുന്നത് ഞാന്‍ അക്ഷരം പ്രതി വിശ്വസിച്ചിട്ടുണ്ട്.
ക്രൈം
മാസികയുടെ പടം കിട്ടിയില്ല. പത്രാധിപരുടെ പടം ഇടം. മുഖം ഓര്‍ത്തു വച്ചോ
ഫയര്‍
ഇടാന്‍ പറ്റിയ പടങ്ങള്‍ ഒന്നും കിട്ടിയില്ല. നല്ല പച്ച അശ്ലീലം. ഹോ ..!!
മുത്തുച്ചിപ്പി -
കേരളത്തിലെ ഒരു കൊടി കെട്ടിയ വാരികയും പരീക്ഷിച്ചിട്ടില്ലാത്ത ഒരു സംഗതി പരീക്ഷിച്ചു വിജയിച്ച ഒരു വാരിക. ബാലരമയുടെയും ബാല മംഗളത്തിന്റെയും വലിപ്പത്തില്‍ വലിയ ആള്‍ക്കാര്‍ക്ക് വേണ്ടി ഒരു വാരിക. മാത്രമല്ല ഓരോ ആഴ്ചയും രണ്ടു മുഴുവന്‍ നോവലുകള്‍. വിത്ത് കളര്‍ഫുള്‍ പടംസ്. വിലയോ പത്തു രൂപ മാത്രം. എവിടെ കിട്ടും ഇങ്ങനൊരെണ്ണം ? ചുമ്മാതല്ല മില്‍സ് ആന്‍ഡ് ബൂണ്‍ ഒന്നും ഇവിടെ പച്ച പിടിക്കാതിരുന്നത്. ഹി ഹി.
മനോരാജ്യം
നിന്നു പോയത് കൊണ്ടാവും. ഗൂഗിളില്‍ ഇറങ്ങി തപ്പിയിട്ടു പോലും ഒരു പടം കിട്ടാനില്ല
ഇത് പണ്ട് കോട്ടയത്ത് നിന്നു ഇറങ്ങിയിരുന്നതാ. എന്താന്നറിയില്ല പിന്നീട് നിന്നു പോയി. മംഗളത്തിന്റെയും മനോരമയുടെയും ലൈന്‍ ആയിരുന്നെങ്കിലും കുറച്ചു മാന്യന്‍ ആയിരുന്നു. മാത്രമല്ല പദ്മരാജനെ പോലുള്ള പ്രശസ്തര്‍ എഴുതിയിരുന്ന നോവലുകള്‍, ഇന്നലെ , ഞാന്‍ ഗന്ധര്‍വന്‍ മുതലായ സിനിമകളുടെ തിരക്കഥകള്‍ ഖണ്ടശ പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാട്ടിയ ഒരു വാരിക ആയിരുന്നു ഇത്. അതില്‍ എഴുതാന്‍ അന്ന് പദ്മരാജനെ പോലുള്ള ഒരാള്‍ തയ്യാറായിരുന്നു എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇന്ന് കേരളത്തിലെ ഏത് സിനിമാക്കാരന്‍ അതിനു തയ്യാറാവും ? കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഗുഡ്നൈറ്റ് മോഹന്‍ ഇത് വാങ്ങി. പിന്നെ കുറെ നാള്‍ ഇത് അവരുടെ സിനിമകളുടെ പരസ്യപലക പോലെ ആയിരുന്നു. എന്തായിരുന്നാലും ഇപ്പൊ ഇത് നിലവിലില്ല. ആരെങ്കിലും ബാക്ക്ഗ്രൌണ്ട് വെരിഫിക്കേഷന് പോവാന്‍ പ്ലാനുണ്ടെങ്കില്‍ ആദ്യമേ തന്നെ പറഞ്ഞേക്കാം.
ഇതില്‍ വിട്ടു പോയ ഒരുപാടു പേരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നത് ഇവിടെ പങ്കു വയ്ക്കാന്‍ ശ്രമിക്കുമല്ലോ അല്ലേ ? വരും തലമുറയ്ക്ക് ചെയ്യുന്ന ഒരു സേവനം ആയിരിക്കും അത്.
വാല്‍കഷണം
ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണവും വെറും തറയാണെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിലെ കുറച്ചെങ്കിലും മനുഷ്യരെ ഏതെങ്കിലും രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഇവയ്ക്കു കഴിഞ്ഞിരുന്നു. അത്യന്തികം ആയി കലയുടെ ലക്‌ഷ്യം മനുഷ്യന്‍റെ രസ മുകുളങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണല്ലോ. ആസ്വാദന നിലവാരം നിര്‍വചിക്കേണ്ടത് വായനക്കാരന്‍ തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഇത് ഇപ്പറഞ്ഞ പ്രസിധീകരനങ്ങളെ കളിയാക്കുക എന്നാ ഉദ്ദേശത്തോടു കൂടി എഴുതിയതല്ല
2010 ജൂലൈ 27, ചൊവ്വാഴ്ച
കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

ഈ വാര്‍ത്ത വായിച്ചിട്ടു ചിരി വന്നിട്ട് സഹിക്കാന്‍ വയ്യ. അമ്മാതിരി പണി ആണ് അമേരിക്കക്ക് കിട്ടിയിരിക്കുന്നത്. എന്തൊക്കെയായിരുന്നു വാചകം. മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്ന് വേണ്ട ടാവടിക്കുന്നതില്‍ ഒരു ലിമിറ്റും ഇല്ലായിരുന്നു. അത് മാത്രമോ. ഇംഗ്ലീഷ് സിനിമ വല്ലതും കണ്ടു കഴിഞ്ഞാല്‍ എല്ലാം ബാക്കി രാജ്യങ്ങളെ പറ്റിക്കുന്നതും അവരുടെ സീക്രട്ട് ഒക്കെ അടിച്ചോണ്ട് പോകുന്നതും ആയിരുന്നു. എന്നിട്ട് ഇപ്പൊ അമേരിക്ക ആരായി എന്ന് നോക്കു. ഒന്നും രണ്ടുമല്ല ആറു വര്‍ഷം യു എസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്‍റെ പുറത്തു വിട്ടിട്ടില്ലാത്ത വിവരങ്ങള്‍ ഒറ്റയടിക്ക് പുറത്തായി.
വികിലീക്സ് എന്നൊരു സൈറ്റ് ഉണ്ട്. വികിപീടിയയുടെ ചുവടു പിടിച്ചു വന്നിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ നിലവിലുണ്ട്. ഇതിന്‍റെ ലക്‌ഷ്യം എന്താന്നു വച്ചാല്‍ നമ്മള്‍ സീക്രെട്ട് സീക്രെട്ട് എന്ന് പറഞ്ഞു സൂക്ഷിക്കുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അത് പുറത്താക്കുക എന്നതാണ്. ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലുള്ള ക്രൈം, ഫയര്‍ മുതലായ വാരികകള്‍ ഒക്കെ ചെയ്യുന്നതെന്ന്. എന്നാല്‍ ഇവിടെ ഒരു ചെറിയ വ്യത്യാസം ഉണ്ട്. ശക്തമായ ഒരു ജനാധിപത്യം നിലവില്‍ വരുത്താനും സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി അഴിമതി തടയുക എന്നതു മുന്‍ നിര്‍ത്തിയും ആണ് വികി ലീക്സ് പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഒരു സിസ്റ്റം താരതമ്യേന മികച്ചതായിരിക്കും എന്ന ലളിതമായ തത്വം.ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഗതി ആണെന്ന് കരുതരുത്. വികി ലീക്സ് ന്‍റെ ഹോം പേജില്‍ പറയുന്നത് ശരിയാണെങ്കില്‍ 2007 ലെ കെനിയ തിരഞ്ഞെടുപ്പില്‍ നേതാവായിരുന്ന ഡാനിയല്‍ മരപ് മോയ് പുറത്തു വിട്ട ഇരുനൂറു കോടി ഡോളറിന്‍റെ അഴിമതി കഥകള്‍ മൊത്തം പോലെ ചെയ്ത വോട്ടിന്റെ പത്തു ശതമാനത്തോളം മറിക്കുന്നതില്‍ ആണ് കലാശിച്ചത്.
തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം അത്യന്താധുനിക സാങ്കേതിക വിദ്യകളും ക്രിപ്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിച്ച് രഹസ്യമായി ആണ് ഇവര്‍ സൂക്ഷിക്കുന്നത്. വികിപീടിയയില്‍ നിന്നു വ്യത്യസ്തമായി വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാനോ മാറ്റി മറിക്കാണോ സാധ്യമല്ല. താങ്ങള്‍ ചെയ്യുന്നതിനെ 'Principled Leaking' എന്നാണ് വികി ലീക്സ് വിളിക്കുന്നത്. വളരെ രസകരമായ വിവരങ്ങള്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയക്കാരെ മാത്രമല്ല കുത്തക കമ്പനികള്‍, ശക്തി കേന്ദ്രങ്ങള്‍ മുതലായവരും ഇവരുടെ കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. വമ്പന്‍ രഹസ്യം എന്ന് പറഞ്ഞു നമ്മളെ ഒന്നും കാണിക്കാതെ രാജ്യങ്ങളും സ്ഥാപനങ്ങളും മറ്റും ഒളിച്ചു വച്ചിരിക്കുന്ന പല രേഖകളും ഇവിടെ വന്നാല്‍ കണ്ടു രസിക്കാം.
ദുശ്ശാസ്സനന്‍ വെറുതെ അതില്‍ കയറി ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്തു നോക്കി. ദാ കിടക്കുന്നു. ആകെ തമാശ. ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്ന യൂനിക് ഐ ടിയെ പറ്റിയുള്ള രഹസ്യ രേഖ . മാത്രമല്ല ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ( നടപ്പിലാക്കാനുള്ള ഉദ്ദേശ ചിലവായ 3000 കോടിയുടെ കണക്കു സഹിതം ). കിംഗ് ഫിഷര്‍ - എയര്‍ ഡെക്കാന്‍ - എയര്‍ സ്പീഡ് ലീസ് അഗ്രീമെന്റ് ( Kingfisher CLO & Company Secretary ആയ ഭരത് രാഘവന്‍ ഒപ്പ് വച്ച രേഖ ),
ഗോവയില്‍ പണ്ട് മുങ്ങി മറിച്ചു എന്ന് കരുതിയിട്ടു പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞ , ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി ആയിരുന്ന സ്കാര്‍ലെറ്റ് കീലിങ്ങിന്‍റെ കേസുമായി ബന്ധപ്പെട്ട അനവധി രേഖകള്‍ ( ആയിരത്തി ഇരുനൂറു പേജ് വരുന്ന ഇ-മെയിലുകള്‍ ഉള്‍പ്പെടെ ), 2002 ഇല്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന തെരഞ്ഞെടുപ്പിന്‍റെ രേഖകള്‍ അങ്ങനെ അനേകം ഔദ്യോകിക രഹസ്യ രേഖകള്‍ ഇവിടെ വായിക്കാം.
മുകളില്‍ പറഞ്ഞ അഫ്ഘാന്‍ യുദ്ധ രേഖകള്‍ ഇത് വരെ മാധ്യമങ്ങളില്‍ വരാത്ത പല ഞെട്ടിക്കുന്ന വാര്‍ത്തകളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിലത് കേട്ടോളു
1. താപ നില തിരിച്ചറിഞ്ഞു ലക്‌ഷ്യം കണ്ടു പിടിക്കാന്‍ കഴിവുള്ള ചെറിയ മിസ്സിലുകള്‍ താലിബാന്‍ ഉപയോഗിച്ചിരുന്നു. ഈ വാര്‍ത്ത അമേരിക്ക ഇത് വരെ പുറത്തു വിട്ടിട്ടില്ല. 1980 ഇല്‍ മുജാഹിദ്ദീന്‍ സോവിയറ്റ് ആര്‍മിയെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച മുഖ്യ ആയുധം ഇതായിരുന്നു.
2. എഴുപതിലധികം കമാണ്ടോകളെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ വേണ്ടി ഒബാമയുടെ ആശിര്‍വാദത്തോടെ രൂപം കൊടുത്ത ഒരു ടാസ്ക് ഫോഴ്സ് ആണ് Task ഫോഴ്സ് 373 . എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പൌരന്മാരെ ആള് മാറി കൊലപ്പെടുത്തുന്നതില്‍ ആണ് അവസാനിച്ചത്. ഈ വാര്‍ത്തകളൊന്നും ഒരിക്കലും പുറത്തു വരാറില്ല
3. അഫ്ഗാനിസ്ഥാനില്‍ അവിടത്തെ ചാര ഏജന്സിക്ക് സാമ്പത്തിക സഹായം ചെയ്തു തങ്ങളുടെ ഒരു സബ്സിടയറി പോലെ അമേരിക്ക ഉപയോഗിക്കുന്നുണ്ട്.
ഇങ്ങനെ ഇങ്ങനെ ഒരുപാടു രഹസ്യങ്ങള്‍. ഇന്ന് തന്നെ വികി ലീക്സ് വായിച്ചു നോക്കു. ഇങ്ങനൊരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)