ജയരാജനും അച്ചുതാനന്ദനും തങ്ങളിലാരാണ് കേമന്‍ എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണല്ലോ ദിവസവും ഇറക്കിക്കൊണ്ടിരിക്കുന്നത്. ജയരാജന്‍ പറഞ്ഞതിനെ വി എസ് എതിര്‍ത്തപ്പോള്‍ ശിവദാസമേനോന്‍ ചിത്രത്തിലേക്ക് വന്നു. പോലീസിനെ എവിടെ കണ്ടാലും തല്ലണം എന്ന് അങ്ങേരും ആഹ്വാനം ചെയ്തു. തീരെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു കൂവുന്നത് കൂടാതെ അതിനെ ന്യായീകരിക്കാനും ഈ സഖാക്കള്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ലജ്ജ തോന്നുന്നു. എന്ത് കൊണ്ടാണെന്നല്ലേ ? പറയാം. അതിനു മുമ്പ് അല്പം ഫ്ലാഷ് ബാക്ക്..
സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു സഖാവ് ആയിരുന്നു. ആ പാര്‍ടിയില്‍ ഞാന്‍ ചേരാന്‍ കാരണം എന്റെ ഒരു ബന്ധു കൂടിയായ നാട്ടിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അദ്ദേഹം പറഞ്ഞത് കേട്ടിട്ട് കമ്മ്യൂണിസം എന്ന് പറയുന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ ഞാന്‍ പാര്‍ടി പ്രവര്‍ത്തകന്‍ ആയി. പക്ഷെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിരുന്നില്ല. ആദ്യമായി സമരത്തില്‍ പങ്കെടുത്തത് ഇപ്പോഴും ഓര്‍മയുണ്ട്. എട്ടില്‍ പഠിക്കുന്ന എന്നോട് പത്താം ക്ലാസ്സിലെ വിനോദ് അണ്ണന്‍ വന്നു പറഞ്ഞു മോനെ ഇന്ന് സമരമാണ്. ഞങ്ങള്‍ ജാഥയായി ക്ലാസ്സില്‍ വരും . അപ്പൊ ഇറങ്ങി വരണം എന്ന്. സ്കൂളില്‍ രാവിലത്തെ ബെല്‍ അടിച്ചപ്പോ തന്നെ അവര്‍ ജാഥയായി വന്നു. ഗോപി സര്‍ ആയിരുന്നു എന്റെ ക്ലാസ്സ് ടീച്ചര്‍. മുദ്രാവാക്യം വിളികള്‍ക്കിടയില്‍ വിനോദ് അണ്ണന്‍ ഇറങ്ങി വരാന്‍ ആംഗ്യം കാണിച്ചു. പക്ഷെ സര്‍ ന്റെ മുഖത്ത് നോക്കിയപ്പോ ഇറങ്ങി പോകാന്‍ ഒരു പേടിയും. പക്ഷെ അധിക നേരം പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ഇറങ്ങി പോകുന്നതിനിടയില്‍ സര്‍ എന്നെ ഒന്ന് നോക്കി. ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട് അത്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ഗോപി സര്‍ അച്ഛനോട് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പറ്റി പറഞ്ഞു. അച്ഛനും അമ്മയും അന്ന് എന്നെ നിര്‍ത്തി പൊരിച്ചു. പിറ്റേ ദിവസം പാര്‍ട്ടിയിലെ അവിടത്തെ ബുദ്ധിജീവിയായ വിനോദണ്ണനോട് ചോദിച്ചു. ഡാ. അങ്ങേര്‍ പക്കാ കോണ്‍ഗ്രസുകാരന്‍ ആണ്, അങ്ങേര്‍ സമരം പൊളിക്കാന്‍ വേണ്ടി ചെയ്യുന്നതാ ഇതൊക്കെ. നീ അതൊന്നും മൈന്‍ഡ് ചെയ്യണ്ട. ഇതായിരുന്നു എനിക്ക് കിട്ടിയ ഉത്തരം. അന്ന് മുതല്‍ ഞാന്‍ സ്കൂളിലെ കൂട്ടുകാരെയും അധ്യാപകരെയും രണ്ടായി തരം തിരിച്ചു. കമ്മ്യൂണിസ്ടും കോണ്‍ഗ്രസ്സും . വിപ്ലവം ജയിക്കട്ടെ, അടിമത്തം തുലയട്ടെ തുടങ്ങിയ അനേകം മുദ്രാവാക്യങ്ങള്‍ അര്‍ഥം അറിയാതെ മൂന്നു വര്‍ഷം വിളിച്ചു കൊണ്ട് നടന്നു. നാട്ടില്‍ കൂടുതലും ഉള്ളത് കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ആയതു കാരണം സംശയമൊന്നും ചോദിക്കേണ്ടി വന്നില്ല. പറയുന്നതില്‍ പലതിന്റെയും അര്‍ഥം മനസ്സിലായില്ലെങ്കിലും അതൊക്കെ എന്തോ വന്‍ സംഭവങ്ങള്‍ ആണെന്ന് ഒരു വിശ്വാസം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ ഒരു സമരത്തില്‍ വിനോദണ്ണന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ ഹെഡ് മാസ്റ്റര്‍ ആയ നടരാജന്‍ സാറിനെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം കുറെ തെറിയും വിളിക്കുന്നത് കണ്ടു. അതെന്തിനാ എന്ന് ചോദിച്ചപ്പോ പുള്ളി പറഞ്ഞു നടരാജന്‍ സാറിന് അഹങ്കാരം കുറച്ചു കൂടുതലാണ് നമ്മുടെ പിള്ളേരെ ക്ലാസ്സില്‍ കയറാത്തതിനു ഇറക്കി വിട്ടു എന്ന്. അപ്പൊ ഞാന്‍ ചോദിച്ചു സര്‍ ചെയ്തത് ശരിയല്ലേ എന്ന്. അപ്പൊ മിണ്ടാതെ വായടച്ചിരിക്കെടാ എന്നായിരുന്നു വിനോദണ്ണന്റെ മറുപടി .
നാട്ടില്‍ ഞാന്‍ കണ്ട ബുദ്ധിജീവികള്‍ ഒക്കെ പാര്‍ട്ടിക്കാര്‍ ആയിരുന്നു. തടിച്ച പുസ്തകങ്ങള്‍ നിറഞ്ഞ പാര്‍ട്ടി ഓഫീസ്. ചുവന്ന ചായം പൂശിയ ഓഫീസില്‍ ലെനിന്റെയും മാര്‍ക്സിന്റെയും ചിത്രങ്ങള്‍. അവരെയൊക്കെ ആരാധനയോടെയാണ് ഞാന്‍ കണ്ടിരുന്നത്. അവര്‍ എന്ത് മഹത്തായ കാര്യമാണ് ചെയ്തത് എന്നറിയില്ലായിരുന്നെങ്കിലും. സമരത്തിന് ശേഷം കുട്ടി സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ ചെന്ന് നമ്മുടെ വിഭാഗത്തെ മാനേജ് ചെയ്തിരുന്ന ബാബു അണ്ണന്റെ അടുത്ത് ചെല്ലും. കോണ്‍ക്രീറ്റ് ചെയ്യാനുള്ള തട്ടടിക്കുന്ന പണി ചെയ്തിരുന്ന ബാബു അണ്ണന്‍ പണി ഒക്കെ ഉപേക്ഷിച്ചു ചിലപ്പോ അവിടുണ്ടാവും. വിനോദ് അണ്ണനോ അല്ലെങ്കില്‍ ബാക്കി നേതാക്കളോ പ്രസംഗിച്ചിരുന്ന വിഷയങ്ങള്‍ അല്ല പാര്‍ട്ടി ഓഫീസില്‍ ചര്‍ച്ച ചെയ്തിരുന്നത്. അടിപിടി കേസുകള്‍ക്ക് പിടിയിലായ സഖാക്കളേ ഇറക്കി കൊണ്ട് വരാനുള്ള ആലോചനകള്‍, പാര്‍ട്ടി യോഗം നടത്തുന്നതിന്റെ ആലോചനകള്‍, നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരെ എങ്ങനെ നേരിടണം എന്ന ചര്‍ച്ചകള്‍ ( അതായതു അവരില്‍ ആര്‍ക്കൊക്കെ അടി കൊടുക്കണം എന്നതു ) ഇവയൊക്കെയായിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. പാര്‍ട്ടിയുടെ തത്വങ്ങളെ പറ്റിയോ പുറം ലോകത്ത് പാര്‍ട്ടിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന തകര്‍ച്ചകളെ പറ്റിയോ ഒരിക്കല്‍ പോലും ആരും , നേതാക്കള്‍ ഉള്‍പ്പെടെ സംസാരിച്ചു ഞാന്‍ കേട്ടിട്ടില്ല. പക്ഷെ നമ്മുടെ പാര്‍ട്ടി വിവരമുള്ള ആള്‍ക്കാര്‍ മാത്രമുള്ളതാണ് എന്നൊരു ഭാവം നമുക്കെല്ലാവര്‍ക്കും കോമണ്‍ ആയി ഉണ്ടായിരുന്നു.
അടുത്ത ദിവസം കോളേജില്‍ പോകുന്ന വഴി അവിടത്തെ നേതാവായിരുന്ന ശ്രീകുമാര്‍ അണ്ണന്‍ പറഞ്ഞു മക്കളെ ഇന്ന് സമരമുണ്ട്. മാത്രമല്ല വിദ്യാഭ്യാസ ബന്ദു നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് കോളേജിലെ സമരത്തിന് ശേഷം നമുക്ക് പുറത്തു പോയി ട്യൂട്ടോറിയല്‍ കോളേജ് ഒക്കെ അടപ്പിക്കണമെന്ന്.അങ്ങനെ ഞങ്ങള്‍ വിജയകരമായി സമരം നടത്തി കോളേജ് അടപ്പിച്ചു. അതായതു കൂട്ട മണി അടിപ്പിച്ചു പിള്ളേരെ മുഴുവന്‍ പുറത്താക്കി. എന്നിട്ട് പുറത്തേക്കു നീങ്ങി. എന്നാല്‍ അപ്പോള്‍ നാടകീയമായ ഒരു കാര്യം സംഭവിച്ചു. കെ എസ് യുവിന്റെ അവിടത്തെ നേതാവായ മണികണ്ഠന്‍ നമ്മുടെ ജാഥയുടെ മുന്നിലേക്ക് ചാടി വീണു. പണ്ട് പൂച്ചയെ പോലിരുന്ന അവനു എന്തോ ജീവന്‍ വച്ചത് പോലെ തോന്നി. പക്ഷെ നമ്മുടെ നേതാക്കള്‍ ഇതൊക്കെ എത്ര കണ്ടതാ. അവനെ വിരട്ടിയോടിച്ചു. എന്നിട്ട് വീണ്ടും മുന്നോട്ട്. ഗേറ്റ് എത്താറായി. പെട്ടെന്ന് ഒരു കൂട്ടം ഖാദര്‍ ധാരികള്‍ മുന്നില്‍ ചാടി വീണു. റോഡ് ടാര്‍ ചെയ്യാനായി അടുത്ത് മെറ്റല്‍ ഇറക്കിയിട്ടിട്ടുണ്ടായിരുന്നു. അതെടുത്തു നമ്മുടെ നേരെ ശക്തമായി ഏറു തുടങ്ങി. നമ്മുടെ പാര്‍ട്ടിക്കാര്‍ തിരിച്ചും എറിഞ്ഞു. താരതമ്യേന പുതുമുഖങ്ങളായ നമ്മള്‍ കുട്ടികള്‍ പേടിച്ച് അയ്യോ എന്ന് വിളിച്ചുകൊണ്ടു പുറകിലേക്കോടി. അടുത്തുള്ള ഒരു മണ്‍തിട്ടയില്‍ കയറി നിന്ന് അടി കാണാന്‍ തുടങ്ങി. ജീവിതത്തിലാദ്യമായാണ് ഒരു അടി നേരില്‍ കാണുന്നത്. എന്റെ ഒപ്പമുള്ള ഹരി അതിനിടക്ക് പറയുന്നുണ്ട്..'ഡാ ..ഞാന്‍ ഇത് നിര്‍ത്തുകയാണ് കേട്ടോ. അടിക്കൊന്നും ഞാനില്ല. വീട്ടിലറിഞ്ഞാല്‍ പ്രശ്നമാ ". അപ്പൊ ഞാന്‍ വലിയ ഗമയില്‍ അവനോടു വായടച്ചിരിക്കാന്‍ പറഞ്ഞു. മാത്രമല്ല മുന്നില്‍ നിന്ന് അവര്‍ക്ക് നേരെ തരിച്ചു കല്ലെറിയുന്ന വിനോദ് അണ്ണനെ ( സ്കൂളില്‍ ഉണ്ടായിരുന്ന അതെ കക്ഷി ) ആരാധനയോടെ നോക്കുകയും ചെയ്തു. പത്തു മിനിട്ടോളം കല്ലേറ് നീണ്ടു നിന്നു. പെട്ടെന്നാണ് വിനോദ് അണ്ണന്‍ ഷര്‍ട്ടിന്റെ ഉള്ളില്‍ നിന്നും ഒരു വടി വാള്‍ പുറത്തെടുത്തത്. അത് കണ്ടപ്പോഴേക്കും നമ്മുടെ ശ്വാസം നിന്നു പോയി. പുള്ളി അതെടുത്തു വീശാന്‍ തുടങ്ങിയതും എതിരാളികള്‍ പിന്നോട്ട് നീങ്ങി. നോക്കിയപ്പോ വിനോദ് അണ്ണന്‍ മാത്രമല്ല നമ്മുടെ എല്ലാ നേതാക്കളുടെ കയ്യിലും ഉണ്ട് ഓരോ ആയുധം. വാള്‍, സൈക്കിള്‍ ചെയിന്‍ , ഇടിക്കട്ട മുതലായവ. അതോടെ നമ്മള്‍ തിരിഞ്ഞോടി. ചുരുക്കി പറഞ്ഞാല്‍ അന്നത്തെ അടിയില്‍ നമ്മള്‍ തന്നെ ജയിച്ചു. അന്ന് വൈകിട്ട് വിനോദ് അണ്ണനെ കണ്ടപ്പോ ഞങ്ങള്‍ വാളിന്റെ കാര്യമൊക്കെ ചോദിച്ചു. അപ്പൊ അങ്ങേര്‍ പറഞ്ഞു. മോനെ ഇത് സ്വയം രക്ഷക്കുള്ളതാണ്. ഇതൊക്കെ ഇതിന്റെ ഭാഗമാണ് എന്നൊക്കെ. കെ എസ് യു വെറുതെയിരുന്നില്ല. അവരും ആയുധങ്ങള്‍ ഇറക്കി. ഒരു ദിവസം വഴക്ക് മൂത്ത് അവിടെ ഒരു വെട്ടു നടന്നു. അതോടെ കോളേജ് ഒരു മാസത്തേക്ക് അടച്ചിട്ടു.
രാഷ്ട്രീയത്തിന്റെ വേറൊരു മുഖം ഞാന്‍ കണ്ടത് അപ്പോഴാണ്. എതിരാളിയെ നിശബ്ദനാക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ മുദ്രാവാക്യം. എസ് എഫ് ഐ മാത്രമല്ല സി പി എം വിടുന്നവര്‍ക്കും ഡി വൈ എഫ് ഐ വിടുന്നവര്‍ക്കും ഒരേ ഗതിയായിരുന്നു. അവരെ ആക്രമിക്കുക, ഒറ്റപ്പെടുത്തുക എന്ന് നേതാക്കള്‍ പച്ചയായി പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും മടിച്ചിരുന്നില്ല. ഞങ്ങളുടെ വീട്ടിനടുത്തുള്ള ഒരു സി പി എം പ്രവര്‍ത്തകന്‍ പാര്‍ട്ടി മാറിയതിനു പുറത്തു നിന്നു ഗുണ്ടകളെ കൊണ്ട് വന്നു പട്ടാപ്പകല്‍ വെട്ടി കൊല്ലിച്ചു. അതിനെ പറ്റി ഒരു ലോക്കല്‍ സഖാവ് ഇങ്ങനെയാണ് പറഞ്ഞത് . 'ഇവനൊക്കെ ഇങ്ങനെ മറുപടി കൊടുത്തില്ലെങ്കില്‍ പാര്‍ട്ടിയിലുള്ള വേറെ ചില തന്തയില്ലാത്തവന്മാരും ഇതേ പരിപാടി ചെയ്യും' എന്ന്. അങ്ങേരുടെ മറുപടി കേട്ട് ഞാന്‍ സത്യത്തില്‍ ഞെട്ടി. പക്ഷെ ചേട്ടന്‍ വെറുതെ പറയുകയായിരുന്നില്ല. പാര്‍ട്ടി മാറുന്നവരെയൊക്കെ തെരഞ്ഞു പിടിച്ചു ഇത് പോലെ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. നേതാക്കന്മാരെ പറ്റിയുണ്ടായിരുന്ന സകല ധാരണകളും കുറച്ചു കാലം കൊണ്ട് മാറിക്കിട്ടി. എല്ലാ നേതാക്കളുടെയും ഭാര്യമാര്‍ക്കും മക്കള്‍ക്കും അടുത്തുള്ള സഹകരണ സ്ഥാപനങ്ങളിലും സ്ചൂളിലും ബാങ്കിലും ഒക്കെ സ്വാധീനം ഉപയോഗിച്ച് അവര്‍ ജോലി വാങ്ങി കൊടുക്കും. എന്നിട്ട് ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചത് പോലെ അഭിനയിക്കും. ശരിക്കും അഭിനയം തന്നെയായിരുന്നു അവര്‍ ചെയ്തുകൊണ്ടിരുന്നത് . ഇവരെയൊക്കെ വിശ്വസിച്ചു ജീവിതം നശിപ്പിച്ച കുറെ പാവങ്ങളും നമ്മുടെ നാട്ടിലുണ്ടായിരുന്നു.
ഇതോടെ നമ്മുടെ നേതാക്കളെ പറ്റിയുള്ള ധാരണ ആകെ മാറി മറിഞ്ഞു. എന്താണ് കമ്മ്യൂണിസം എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. സ്വാഭാവികമായും നാട്ടിലെ സഖാക്കളോട് ചോദിച്ചു. വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമേ അതിനെക്കുറിച്ച് ചെറിയ ഒരു ഐഡിയ എങ്കിലും ഉണ്ടായിരുന്നുള്ളൂ. അവര്‍ ഇങ്ങനെയാണ് പറഞ്ഞത്. ഒരു കമ്പനി നടത്തുന്ന മുതലാളിയുടെ മുടക്ക് മുതല്‍ കഴിഞ്ഞാല്‍ ലാഭം എന്ന് പറഞ്ഞു ലഭിക്കുന്നത് മുഴുവന്‍ തൊഴിലാളിയുടെ അവകാശമാണ് എന്ന്. അതായതു അവന്റെ അധ്വാനമാണല്ലോ അവിടെ ഉത്പന്നമായി മാറുന്നത്. എനിക്കും അത് ശരിയാണെന്ന് തോന്നി. തൊഴിലാളിയുടെ വിയര്‍പ്പു കൊണ്ട് സുഖ ജീവിതം നയിക്കുന്ന ഒരാളാണ് മുതലാളി. കൊള്ളാം. നല്ല ആശയം തന്നെ. വീണ്ടും പാര്‍ടിയോട് ഒരു സ്നേഹം തോന്നി. ഫാക്ടറി പടിക്കല്‍ സമരം നടത്തുന്ന സഖാക്കന്മാരോട് ബഹുമാനം തോന്നി. നാട്ടില്‍ കശുവണ്ടി ഫാക്ടറി നടത്തിയിരുന്ന മൊയ്തീന്‍ കണ്ണ് റാവുത്തരെ ജോസ് പ്രകാശിന്റെയും ടി ജി രവിയുടെയും രൂപത്തില്‍ ഞാന്‍ കാണാന്‍ തുടങ്ങി.
എന്നാല്‍ ഈ സങ്കല്പത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ പിന്നെയും സമയമെടുത്തു.മുതലാളി എന്ന് പറയുന്നവന്‍ ജനിച്ചപ്പോ തന്നെ വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ച ഒരാളാണ്, അവന്‍ ഒരിക്കലും വിയര്‍പ്പിന്റെ വില അറിഞ്ഞിട്ടില്ല. മുതലാളി എന്ന് പറഞ്ഞാല്‍ ചൂഷകനാണ് എന്നൊക്കെ തന്നെ ഞാന്‍ വിശ്വസിച്ചു. കുറച്ചു കൂടി വലുതായപ്പോള്‍ ഞാനും കേരളത്തിലെ മറ്റൊരു തൊഴില്‍ രഹിതന്‍ ആയി പുറത്തിറങ്ങി. എന്നിട്ട് ജോലി കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പഠിച്ചതിനൊക്കെ നല്ല ബെസ്റ്റ് മാര്‍ക്ക് ആയതു കാരണം ഭാവി ആകെ ഇരുട്ടിലായി തോന്നി. അപ്പൊ ആരോ പറഞ്ഞു വല്ല കമ്പനിയിലും ജോലി അന്വേഷിക്കാന്‍. പക്ഷെ ഏതു കമ്പനിയില്‍ ? എങ്കില്‍ ഒരു കാര്യം ചെയ്യാം. ബിരുദം നേടി പുറത്തിറങ്ങുന്ന എല്ലാ മലയാളികളെയും പോലെ പി എസ് സി ടെസ്റ്റ് എഴുതാന്‍ തീരുമാനിച്ചു. പഠനം തുടങ്ങി. ആദ്യം കോച്ചിങ്ങിനൊന്നും പോകാതിരുന്നത് കൊണ്ട് വളരെ കൂള്‍ ആയി പോയി ടെസ്റ്റ് എഴുതി. ഒന്നും കരയ്ക്കടുക്കാതിരുന്നപ്പോള്‍ ഒരു സ്ഥലത്ത് കോച്ചിംഗ് നു ചേര്‍ന്നു. അപ്പോഴാണ് കളി മനസ്സിലായത്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാത്ത സംവരണ നിയമങ്ങളും മറ്റു നൂലാമാലകളും കാരണം ജോലി കിട്ടുന്നതും ലോട്ടറി അടിക്കുന്നതും ഒരുപോലെയാണെന്ന്. അങ്ങനെ പരിപാടി നിര്‍ത്തി ഞാന്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി. ദൈവ കാരുണ്യത്താല്‍ ഒരു സ്ഥലത്ത് ജോലിയും കിട്ടി. അത് വളരെ ചെറിയ ഒരു കമ്പനി ആയിരുന്നു. അതിന്റെ വളര്‍ച്ചയും അതിന്റെ ഉടമ അതിനു വേണ്ടി കഷ്ടപ്പെട്ടതും വളരെ അടുത്ത് നിന്ന് കാണാന്‍ എനിക്ക് പറ്റി. മുതലാളിമാരെ പറ്റിയുള്ള ധാരണകള്‍ അപ്പൊ കുറച്ചു മാറാന്‍ തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോഴാണ് മുകളില്‍ പറഞ്ഞ മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ പൊള്ളത്തരം മനസ്സിലായത്. ആയിടക്കു അവിടെ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ജോയിന്‍ ചെയ്തു. ഇടയ്ക്ക് സമയം കിട്ടുമ്പോ അവന്‍ താഴ്ന്ന ശബ്ദത്തില്‍ പറയും. ഇതിന്റെ ഉടമ അന്യായമായി പണം ഉണ്ടാക്കുകയാണ്. നമ്മളെയൊക്കെ ചൂഷണം ചെയ്യുകയാണ് എന്നൊക്കെ. സത്യം പറഞ്ഞാല്‍ അപ്പൊ അത് കേട്ടപ്പോ എനിക്ക് ചൊറിഞ്ഞു വന്നു . എന്നാ പിന്നെ നിനക്ക് ഇത് പോലൊരെണ്ണം നടത്തി വിജയിപ്പിക്കരുതോ ? എന്നിട്ട് ആള്‍ക്കാര്‍ക്ക് ന്യായമായ ശമ്പളം കൊടുത്തു കമ്പനി നടത്തിക്കൂടെ എന്നൊക്കെ ഞാന്‍ ചോദിച്ചു. അതിനു അവന്‍ തന്ന മറുപടി കേട്ടപ്പോ എനിക്കൊരു കാര്യം മനസ്സിലായി. ഇവന്മാരുടെ അസുഖം വേറെയാണെന്നു. ഒരുത്തന്‍ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയാല്‍ അവനെ തകര്‍ക്കുക. സമത്വം എന്നതിന് എല്ലാവരെയും പട്ടിണി പാവങ്ങളാക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരന്റെ നിര്‍വചനം. ആര് പണമുണ്ടാക്കിയാലും അതിനു വിയര്‍പ്പിന്റെ മണം തന്നെയാണുള്ളത്. ഇവരുടെ തത്വങ്ങള്‍ കാരണം നന്നായ ഒരു സമൂഹവും ഇന്ന് നിലവിലില്ല.
അധ്വാനത്തിന്റെ വില പറഞ്ഞു നടക്കുന്ന വിപ്ലവ പാര്‍ടിയില്‍ സ്വന്തം കഴിവ് കൊണ്ടോ കഷ്ടപ്പെട്ടോ പണമുണ്ടാക്കിയ ഒരാള്‍ പോലുമില്ല. നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കൂടിയ ഡിഗ്രിയിലുള്ള ഒന്നാണ് വലിയ കമ്മ്യൂണിസ്റ്റ് രാജ്യം എന്നറിയപ്പെടുന്ന ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതികരിക്കാന്‍ ഉള്ള അവകാശം പോലും നഷ്ടപ്പെട്ട , കഴുതയെ പോലെ ജോലി ചെയ്യുന്ന ഒരു കൂട്ടം മനുഷ്യ ജീവികള്‍. അതൊക്കെ പോട്ടെ. കേരളത്തിലെ ഇപ്പറയുന്ന പ്രമുഖ നേതാക്കളെ നമുക്കൊന്ന് നിരീക്ഷിക്കാം.
അച്യുതാനന്ദന്‍ :
സമകാലിക കേരളത്തിലെ മശീഹ എന്നറിയപ്പെടുന്ന അച്യുതാനന്ദന്‍ ശരിക്കും ഒരു കള്ള നാണയമാണ്. എന്ന് വച്ചാല്‍ ശരിക്കും ഒരു കള്ളന്‍. സ്വന്തം ഇമേജ് അല്ലാതെ വേറൊരു പ്രയോരിറ്റി അദ്ദേഹത്തിനില്ല. മൂന്നാര്‍ സമരത്തിലൂടെ കൂടെ നില്‍ക്കുന്നവരുടെ കാലു വാരുന്നത് തുടങ്ങി വച്ച വി എസ് പിന്നീട് പല തവണ അത് തെളിയിച്ചു. സ്വന്തം മകന്‍ അരുണ്‍ കുമാറിന്റെ കാര്യത്തില്‍ വി എസ് നടത്തിയ മലക്കം മറിച്ചിലുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടിട്ടില്ലെങ്കിലോ അതവര്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലോ വെറും കുറച്ചു മണ്ടന്മാരുടെ കൂട്ടം മാത്രമാണ് കേരളത്തിലെ സി പി എം എന്ന് തുറന്നു പറയേണ്ടി വരും. കോടതി വരെ കണ്ടു പിടിച്ച സത്യം മറ്റുള്ളവരെ കോടതി കയറ്റാന്‍ ഓടി നടക്കുന്ന അദ്ദേഹം മനപൂര്‍വം മറന്നതാവുമോ ?
എം വി ജയരാജന്‍ -
എന്ത് തൊട്ടിത്തരവും വിളിച്ചു പറയാനുള്ള ഒരു നാവ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന ആയുധം. അല്ലെങ്കിലെ പത്തു പൈസയുടെ വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ഓരോന്ന് പറഞ്ഞിളക്കുന്ന ഇത് പോലുള്ള വിവരമില്ലാത്ത നേതാക്കന്മാര്‍ മലയാളികള്‍ക്ക് പൊതുവേ തന്നെ നാണക്കേടാണ്. ജഡ്ജിയെ ശുംഭന്‍ എന്ന് വിളിക്കുക, പോലീസിനെ തല്ലാന്‍ അണികളെ ആഹ്വാനം ചെയ്യുക എന്ന് വേണ്ട സകല പരിപാടികളും ഇങ്ങേരുടെ കയ്യിലുണ്ട്
പിണറായി
കേരളത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തെ പറ്റി എന്തുകൊണ്ട് ഇത്രയും ആരോപണങ്ങള്‍ എന്ന് സ്വയം ചോദിച്ചു നോക്കിയാല്‍ മാത്രം മതി. വേറൊന്നും പറയാനില്ല.
ടി വി രാജേഷ്
എസ് എഫ് ഐയില്‍ പണ്ട് ഞാന്‍ കണ്ട ചില നേതാക്കന്മാരെ ആണ് രാജേഷിന്റെ മിന്നുന്ന പ്രകടനം കണ്ടപ്പോ ഓര്‍മ വന്നത് .വിദ്യാര്‍ഥി സമരങ്ങളില്‍ ചെന്ന് പോലീസിനെ വെല്ലു വിളിക്കുകയും പാവപ്പെട്ട സഹപ്രവര്‍ത്തകരെ തല്ലു കൊള്ളിക്കുകയും ചെയ്യാന്‍ ധൈര്യമുണ്ടായിരുന്ന ഈ നേതാവ് പൊട്ടികരഞ്ഞതിനു വിശദീകരണമായി പറഞ്ഞ വാചകങ്ങള്‍ കേട്ടാല്‍ സത്യം പറഞ്ഞാല്‍ നമ്മള്‍ പൊട്ടി ചിരിച്ചു പോകും. അനേകം മനുഷ്യരെ സ്വഭാവ ഹത്യ നടത്തിയിട്ടുള്ള ഈ പാര്‍ട്ടിയിലെ ഗര്‍ജിക്കുന്ന യുവനേതാവ് ഇത്രയൊക്കെയേ ഉള്ളൂ എന്ന് സ്വയം തെളിയിച്ചു.
പ്രകാശ് കാരാട്ട് -
പാര്‍ട്ടിയിലെ ബുദ്ധിജീവി. ഒരു സര്‍ക്കാര്‍ ജോലി ചെയ്യുന്ന പോലെ പണിയെടുക്കുന്ന ഒരു മനുഷ്യന്‍ ആയിട്ടാണ് എനിക്ക് ഇങ്ങേരെ പറ്റി തോന്നിയിട്ടുള്ളത്. പാര്‍ടിയിലെ അറിയപ്പെടുന്ന ഒരു ദന്തഗോപുര വാസി.
ഇനിയുമുണ്ട് അനേകം പേര്‍. പക്ഷെ കൂടുതല്‍ നീട്ടുന്നില്ല. അവരൊന്നും ഒരു വിമര്‍ശനം അര്‍ഹിക്കുന്ന നിലവാരം പോലുമില്ലാത്ത നേതാക്കളാണ്. ഈയിടക്ക് അവരില്‍ ചിലര്‍ അമേരിക്കയുടെ പതനത്തെ പറ്റി വീമ്പടിക്കുന്നത് കണ്ടു. അധീശത്വത്തിന്റെ പതനം , മുതലാളിത്ത സാമ്രാജ്യത്ത ശക്തികളുടെ പതനം എന്നിങ്ങനെ പാര്‍ട്ടിയിലെ ബുദ്ധി ജീവികള്‍ വിശദീകരിക്കുന്നത് കണ്ടു. ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കട്ടെ ? അമേരിക്ക സ്വന്തം പൌരന്മാരെ എങ്ങനെയാണ് ട്രീറ്റ് ചെയ്തിരുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ? ഒരു അമേരിക്കന്‍ പൌരന്‍ ലോകത്തെവിടെയെങ്കിലും പോയി അവിടെ വച്ച് അവനു എന്തെങ്കിലും സംഭവിച്ചാല്‍ അമേരിക്ക ശക്തമായി തിരിച്ചടിക്കും.
ജനങ്ങളുടെ ബേസിക് ആവശ്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വമായിട്ടെടുതിരുന്ന ഒരു രാജ്യമാണ്. സോഷ്യല്‍ സെക്യൂരിറ്റി എന്നതിന് അതിന്റെ വാചികമായ അര്‍ഥം അവര്‍ കൊടുത്തിരുന്നില്ല എന്ന് ഇവിടത്തെ ഈ പൊട്ടന്‍ നേതാക്കന്മാര്‍ക്ക് പറയാന്‍ കഴിയുമോ ? ഇപ്പറയുന്ന പാര്‍ട്ടി വളരെ കാലം ഭരിച്ചിരുന്ന സ്ഥലങ്ങള്‍ ഇന്നെവിടെയ്ക്ക് നീങ്ങുന്നു എന്ന് നോക്കിയാല്‍ മാത്രം മതി എത്രത്തോളം കാലഹരണപ്പെട്ട ഒരു പാര്‍ടിയാണ് ഇതെന്ന തിരിച്ചറിവ് ഉണ്ടാവാന്‍. കഷ്ടം !! രണ്ടു ദിവസം മുമ്പ് പാര്‍ട്ടി പുതിയ പ്രത്യയ ശാസ്ത്ര കരടു രേഖ പാസ്സാക്കി എന്ന് വായിച്ചു. അന്ന് തുടങ്ങിയ ചിരി ഇത് വരെ നിന്നിട്ടില്ല
ഒരു അറിയിപ്പ് :
ഇത് വായിച്ചിട്ട് ഞാന്‍ ഒരു കോണ്‍ഗ്രസ് അനുഭാവി ആണെന്നോ ബി ജെ പി ക്കാരന്‍ ആണെന്നോ തെറ്റി ധരിക്കരുരുത്. തല്ക്കാലം സത്യമായും എനിക്ക് ഒരു പാര്‍ട്ടിയോടും ഒരു അനുഭാവവുമില്ല. ഒരു കാര്യം മാത്രം തുറന്നു പറയാം. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരോധി ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

എല്ലാ നേതാക്കളുടെയും ഭാര്യമാര്‍ക്കും മക്കള്‍ക്കും അടുത്തുള്ള സഹകരണ സ്ഥാപനങ്ങളിലും സ്ചൂളിലും ബാങ്കിലും ഒക്കെ സ്വാധീനം ഉപയോഗിച്ച് അവര്‍ ജോലി വാങ്ങി കൊടുക്കും.
മറുപടിഇല്ലാതാക്കൂഇത് വളരെയധികം സത്യമാണ് .പ്ലസ് ടു
കഴിന്നവന്മാര്‍ വരെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്നു .ഇവിടെ ഒരു MCA എടുത്തിട്ടും ഒരു പണിയുമില്ല .അടിപോളിയയിട്ടെരുതിയിട്ടുണ്ട് .കലക്കിക്കളന്നു.ഒരുത്തന്‍ പാര്‍ടിക്കാരന്‍ ആയാല്‍ അയാള്‍ക്കും കുടുംബത്തിനും കൊള്ളാം.പക്ഷെ ഇപ്പോഴും കമ്മുനിസത്തെ സ്നേഹിക്കുന്ന ഒരുപാടു മണ്ടബുധികള്‍ എന്റെ നാട്ടിലുണ്ട് .സത്യത്തില്‍ കേരളത്തിലെ ഇന്നത്തെ സ്ഥിതി വച്ച് നോക്കുമ്പോള്‍ ഒരു നക്സലയ്റ്റ് ആകാന്‍ കൊതിക്കുന്നു .എല്ലാവന്മാരെയും വെട്ടി കൊല്ലണം.ഇതേ താല്പര്യമുള്ള ഒരു പത്തു കൂടുകാര്‍ എനിക്കുണ്ട് .ചിലപ്പോള്‍ ഞാനും ഒരു നക്സല്യറ്റ് ആകും .
സമത്വം എന്നതിന് എല്ലാവരെയും പട്ടിണി പാവങ്ങളാക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരന്റെ നിര്‍വചനം....
മറുപടിഇല്ലാതാക്കൂwell said...
I was also a member of SFI for some time..member of DYFI too couple years.... but now, I would say, I am a issue based supporter... I dont know, still I have some leftish thinking left in me..
currently most of their arguments are outdated...but some issues they are much better kangress/bjp :)
ദുശ്ശാസനാ..... സഖാകന്മാരുടെ തല്ലും തെറിയും വാങ്ങി കൂട്ടുമോ???? കള്ള പേരിലും അനോണി രൂപത്തിലും കുറച്ചു ചൊറിഞ്ഞ കമന്റ് കിട്ടാതെ ഇരുന്ന ഭാഗ്യം.....(അനുഭവത്തില്‍ നിന്ന് പറഞ്ഞതാ...). പിന്നെ ഈ പോസ്റ്റിന്റെ കാര്യം.... കൊട് കൈ.... അത്രേ പറയാന്‍ ഇപ്പൊ ഒള്ളു..... കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ വായിച്ചാല്‍ കമ്മ്യൂണിസ്റ്റ് ആയി എന്ന് വിചാരിക്കുന്ന ചില ഊച്ചാളി നേതാക്കള്‍ ആണ് കേരളത്തിന്‍റെ ശാപം..
മറുപടിഇല്ലാതാക്കൂഒരുത്തന് കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയാല്‍ അവനെ തകര്‍ക്കുക. സമത്വം എന്നതിന് എല്ലാവരെയും പട്ടിണി പാവങ്ങളാക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരന്റെ നിര്‍വചനം: ഇതിനു 100 മാർക്ക്
മറുപടിഇല്ലാതാക്കൂകമ്മ്യൂണിസ്റ്റുകാരന്റെ ഇടുങ്ങിയ ചിന്താഗതിയെ വിശദീകരിക്കുവാൻ ഈ വരികൾ ധാരാളമാണ്.
പക്ഷെ പല രീതികളിലാണെങ്കിലും, കേരളത്തിലെ എല്ലാ പാർട്ടികളിലും ഇതേ കാര്യങ്ങൾതന്നെയല്ലെ ദുശ്ശാസനാ നടക്കുന്നത്.
"സമത്വം എന്നതിന് എല്ലാവരെയും പട്ടിണി പാവങ്ങളാക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരന്റെ നിര്‍വചനം. ആര് പണമുണ്ടാക്കിയാലും അതിനു വിയര്‍പ്പിന്റെ മണം തന്നെയാണുള്ളത്. ഇവരുടെ തത്വങ്ങള്‍ കാരണം നന്നായ ഒരു സമൂഹവും ഇന്ന് നിലവിലില്ല. "
മറുപടിഇല്ലാതാക്കൂആ വാചകം കലക്കി
സത്യം പറഞ്ഞാല്‍ ആ വാചകത്തിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് എന്റെ ഒരു സുഹൃത്തിനാണ്. ജോബി. ഒരിക്കല്‍ ഈ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോ ജോബി അഭിപ്രയപ്പെട്ടതാണ് ഇങ്ങനെ. പക്ഷെ വളരെ സത്യവും പ്രസക്തവുമായ ഒരു വാചകമായി എനിക്ക് തോന്നി. സമത്വം എന്ന വാക്കിനു അവര്‍ പുതിയ നിര്‍വ്വചനങ്ങള്‍ രചിച്ചു കൊണ്ടിരിക്കുകയാണ്. ഷിബു ചോദിച്ച പോലെ എല്ലാ പാര്‍ട്ടികളും ഇതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അവരൊന്നും സ്വയം വിശുദ്ധരായി പാടി പുകഴ്ത്തുകയോ ഇരട്ടത്താപ്പ് കാണിക്കുകയോ ചെയ്യുന്നതില്‍ ഇടതു പാര്‍ടികളുടെ അത്ര വരില്ല.
മറുപടിഇല്ലാതാക്കൂദുശ്ശാസനാ കൊള്ളാം.
മറുപടിഇല്ലാതാക്കൂസമത്വം എന്നതിനു പലപ്പോഴും പാര്‍ട്ടിക്കാരുടെ നിര്‍വചനം എന്നു തിരുത്തിയാല്‍ കുറച്ചു കൂടി ചേരും.
കമ്മ്യൂണീസം തുലയട്ടെ. മേന്തെങ്കിലുമാകട്ടെ. ഹഹ
പ്രിയ ദുശ്ശാസനന്‍,
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്, താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ആശംസകള്‍. താങ്കളുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്.
ഇത് വായിക്കുന്ന എല്ലാ ചുവപ്പന്മാരും ഉടനെ ചിന്തിക്കുന്നത് ഇവന്‍ ആരെടാ ഈ ദുശ്ശാസനന്‍ ഇവന് ഒരു പണി എങ്ങിനെ കൊടുക്കാം അല്ലാതെ ഇതില്‍ പറഞ്ഞതൊന്നും അവര്‍ക്ക് ഇഷ്യൂ അല്ല ഇവര്‍ ഈ സെറ്റപ്പ് നിലനിര്‍ത്തുന്നത് ഗുണ്ടായിസം സ്ടാലിനിസം എന്നിവ വഴി മാത്രം ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയാല്‍ എന്‍ ജി ഓ യൂണിയനില്‍ ചേര്‍ന്ന് കൊള്ളണം ഇല്ലേല്‍ ആദ്യ ദിവസം മുതല്‍ പണി കിട്ടും പറയുന്ന ലെവി കൊടുക്കണം പിന്നെ ചേര്‍ന്നാല്‍ എന്ത് തെമ്മാടിത്തരവും കാണിക്കാം അവര്‍ സപ്പോര്‍ട്ട് ചെയ്യും സസ്പെന്‍ഷന്‍ ആണേല്‍ ഒരു ചെറിയ തുക പോലും തരും വേറെ എവിടെ ചേര്‍ന്നാലും ചേര്‍ന്നില്ലെങ്കിലും ഒരു പ്രയോജനവും ഇല്ല താനും ഇതുപോലെ കോളേജിലും എസ എഫ് ഐ മെമ്പര്‍ ഷിപ് എടുത്താല്‍ നിങ്ങള്‍ക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം റാഗ് ചെയ്യാന്‍ പെണ് പിള്ളേരെ കമന്റടിക്കാം ഇല്ലെങ്കിലോ ശിവ ശിവ ഒരുത്തന്‍ ഈ പാര്‍ടി വിട്ടാലോ അവനെ പിന്നെ ജന്മ ശത്രു പോലെ ആണ് അവനെ തട്ടിയിട്ടെ പിന്നെ കാര്യമുള്ളൂ പക്ഷെ എന്ത് ചെയ്യാം, എപ്പ്പോഴും ഒരു പുതിയ തലമുറ ഇതില്‍ ചെരുന്നതിനാല്‍ പാര്‍ടി അജയ്യമായി നില്‍ക്കുന്നു അവനു വിവരം വച്ചു വരുമ്പോള്‍ പുതിയ വിവരം ഇല്ലതവന്മാര്‍ ഇവനെ ഒതുക്കിക്കൊള്ളും ഇങ്ങിനെ ഈ പാര്‍ടി മുന്നോട്ട് പോകുന്നു
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു,
മറുപടിഇല്ലാതാക്കൂആശയം ഇല്ലാതെ ആമാശയം മാത്രം നോക്കി പനിഎടുക്കാതെ ജീവിക്കുന്ന ഒരു കൂട്ടം,
പര്ട്ടികാരന്‍ ആണെങ്കില്‍ എന്തും ആവാം അല്ലെങ്കില്‍ എല്ലാം തെറ്റ്,ഇതാണ് ഇപ്പോള്‍ അവരുടെ മാനിഫെസ്റ്റോ.
കൊള്ളാം..... 100 ലൈക്ക്.....
മറുപടിഇല്ലാതാക്കൂമനസില് കൊണ്ടുനടക്കുന്ന ചിന്തകള്‍ മറ്റൊരാളെഴുതിക്കാണുമ്പൊ ഉള്ള ഒരു സന്തോഷം.. അതു തന്നെ..... :)
kannoor vazhikku varumbol vesham maari varoo plzzz... (kaiyo kaalo ippo ullathu pole thanne venamengil)
മറുപടിഇല്ലാതാക്കൂanubhavam ullathu kondu parayukaya.. nhanum oru paavam kannoorkkarananey...
നിഷ്പക്ഷന്‍ ചേട്ടാ. കണ്ണൂര്‍ക്കാരെ പേടിച്ചിട്ടാണ് കള്ളപ്പേരില്‍ ഇതൊക്കെ എഴുതുന്നത് ട്ടാ... നമ്മളെ വെറുതെ വിട്ടേക്കണേ.
മറുപടിഇല്ലാതാക്കൂDussu... EE nishpakshan enna kalla peru pinne dhyryam kondu vechathano.. Enikkum shape maarathe jeevikkende...:)
മറുപടിഇല്ലാതാക്കൂആഹാ അത് കലക്കി.
മറുപടിഇല്ലാതാക്കൂ