2011, ജൂൺ 26, ഞായറാഴ്‌ച

ബാംഗ്ലൂര്‍-കേരള ബസ്സുകള്‍ : എത്ര സുരക്ഷിതം ? നിങ്ങള്‍ അറിയാന്‍


ചിത്രത്തിന് കടപ്പാട് : ദി ഹിന്ദു 

     ഇന്നലെ രാത്രി സേലത്ത് നടന്ന വാഹന അപകടത്തില്‍ എട്ടു  പേര്‍ മരിച്ചു എന്ന വാര്‍ത്ത‍ കണ്ടു. രണ്ടു മലയാളികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ കല്ലട ട്രാവല്‍സിന്റെ മള്‍ടി ആക്സില്‍ വോള്‍വോ ആണ് അപകടത്തില്‍ പെട്ടത്. സേലത്ത് വച്ച് ഇതൊരു ലോക്കല്‍ ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു. കല്ലട ബസ്സിന്റെ ഡ്രൈവര്‍ തെറ്റായ ലേനില്‍ വണ്ടി ഓടിച്ചതാണ് അപകട കാരണമെന്നു ഹിന്ദു പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സത്യം പറഞ്ഞാല്‍ ഈ സംഭവം കുറെ നാളുകളായി തുടര്‍ന്ന് വരുന്ന ചില സമാന സംഭവങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാണ്. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് പോയ ശാമ  ട്രാവല്‍സിന്റെ അത്യന്താധുനിക ബസ് ഇലക്ട്രോണിക്സ്‌ സിറ്റി എലിവേറ്റട്‌ ഹൈവേയുടെ മുകളില്‍ വച്ച് തീ പിടിച്ചിട്ടു അധിക നാളായില്ല. 



     കല്ലട ട്രാവല്‍സിന്റെ തന്നെ ഒരു ബസ് കോട്ടയം റൂട്ടില്‍ മറിഞ്ഞു രണ്ടു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ മരിച്ചിട്ടും അധിക നാളായിട്ടില്ല. ബാന്‍ഗ്ലൂര്‍ ചെന്നൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ പി എന്‍ ട്രാവല്‍സിന്റെ ബസ്സാണ് ഈ അടുത്തയിടയ്ക്ക് വെല്ലൂരിനടുത്തു മറിഞ്ഞു തീ പിടിച്ചു 22 പേരുടെ മരണത്തിനിടയാക്കിയത്.  രണ്ടാഴ്ച മുമ്പ് ഇവരുടെ തന്നെ വേറൊരു ബസ് വെല്ലൂരില്‍ ഒരാളെ ഇടിച്ചു കൊന്നു. ഇങ്ങനെ  പുറത്തറിഞ്ഞതും അറിയാത്തതുമായ എത്ര അപകടങ്ങള്‍.  നമ്മള്‍ യാത്ര ചെയ്യുന്ന ബസ്സുകള്‍ എത്ര സുരക്ഷിതമാണെന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നു. അതോടൊപ്പം തന്നെ ബാന്‍ഗ്ലൂര്‍ മലയാളികള്‍ അനുഭവിക്കുന്ന യാത്ര ദുരിതങ്ങളെ കുറിച്ചും അല്പം .

ടിക്കറ്റ്‌ ബുക്കിംഗ് : അഥവാ പിടിച്ചു പറി

കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും ഒരു മലയാളിക്ക് പോലും ഉപയോഗപ്പെടാത്ത തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത് സ്വകാര്യ ബസ് ലോബിയും റെയില്‍വേയും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് ആണെന്ന് പറയപ്പെടുന്നു. എന്തായാലും നാട്ടിലേക്ക് പോകാന്‍ നില്‍ക്കുന്ന മലയാളിയുടെ കീശ കീറുന്ന രീതിയിലുള്ള നിരക്കുകള്‍ ആണ് ഇവര്‍ക്ക്. ഉദാഹരണത്തിന് ബാന്‍ഗ്ലൂര്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു സ്ലീപ്പര്‍ ക്ലാസ്സ്‌ ടിക്കറ്റിനു മുന്നൂറു രൂപയില്‍ കൂടുതല്‍ വരില്ല. അതെ സമയം ഒരു സെമി സ്ലീപ്പര്‍ ബസ് ടിക്കറ്റ്‌ ഏറ്റവും കുറഞ്ഞത്‌ 550 രൂപ ആകും. അത് തന്നെ വോള്‍വോ ആണെങ്കില്‍ 800 രൂപ, മള്‍ടി ആക്സില്‍ ആണെങ്കില്‍ 900 ഇങ്ങനെ ഒക്കെ ആണ് റേറ്റുകള്‍. ഒപ്പം പറയട്ടെ. ബസ്സുകള്‍ നാലോ അഞ്ചോ തരമാണ്. നമ്മുടെ നാട്ടിലെ സാധാരണ ടൂറിസ്റ്റ് ബസ്സുകള്‍ പോലത്തെ ത്രീ സീറ്റര്‍ ബസ്സുകള്‍. ഒരു വരിയില്‍ 2 + 1 എന്ന പോലത്തെ സീറ്റിംഗ് എന്ന് ചുരുക്കം. ഇത് പോലത്തെ വോള്‍വോ ബസ്സും ഉണ്ട്. പിന്നെ ഉള്ളത് കിടന്നു പോകാവുന്ന, ബര്‍ത്തുകള്‍ ഉള്ള സ്ലീപ്പര്‍ ബസ്സുകള്‍. അടുത്തത് മള്‍ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍. ഇതിനു നീളവും സീറ്റിംഗ് കപ്പാസിറ്റിയും കൂടുതല്‍ ആയിരിക്കും. പിന്നെയുള്ളത് ഓര്‍ഡിനറി ഏ സി ബസ്സുകള്‍. കൂടാതെ ഈ അടുത്ത കാലത്തായി ഇസുസു ഇറക്കിയ മോള്‍ഡട്‌ ബോഡി ഉള്ള ബസ്സുകളും ഉണ്ട്. 
വെള്ളിയാഴ്ച ആണ് ഇവിടെ നിന്ന് നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത്. അന്ന് ഈ ടിക്കറ്റുകള്‍ തന്നെ ആയിരത്തി അഞ്ഞൂറ് രൂപ വരെ കൊടുത്തു വാങ്ങാനും വില്കാനും ആളുണ്ട്. 
ഓണം, ക്രിസ്മസ് , വിഷു , ഈസ്റര്‍ മുതലായ അവധികളില്‍ ഇവര്‍ കൃത്രിമമായി ടിക്കറ്റ്‌ ദൌര്‍ലഭ്യം സൃഷ്ടിക്കും. ആ സീസണില്‍ ടിക്കറ്റിനു ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം എവിടെ ചെന്ന് ചോദിച്ചാലും ഒരേ മറുപടി ആയിരിക്കും. റെഗുലര്‍ ബസ്സില്‍ ടിക്കറ്റ്‌ ഇല്ല. സ്പെഷ്യല്‍ ബസ് ഉണ്ടെന്നു. സ്പെഷ്യല്‍ ബസ് എന്ന് വച്ചാല്‍ മടിവാലയില്‍ നിന്നോ ( ഇവിടെ നിന്നാണ് കേരളത്തിലേക്കുള്ള ഭൂരിഭാഗം സ്വകാര്യ ബസ്സുകളും പുറപ്പെടുന്നത് ) ഖലാസി പാളയത്ത് നിന്നോ ഒരു പിക്ക് അപ്പ്‌ ബസ്സില്‍ കയറി അതിര്‍ത്തി ആയ ഹോസൂരില്‍ ചെന്ന് വേറെ ബസ്സില്‍ കയറണം. ഇതിന്റെ ചാര്‍ജ് മള്‍ടി ആക്സില്‍ വോള്‍വോയേക്കാള്‍ കൂടുതലാണെങ്കിലും ഏതെങ്കിലും പഴകിയ പൊട്ടി പൊളിഞ്ഞ ബസ് ആയിരിക്കും മിക്കവാറും ഉണ്ടാവുക. അത് തന്നെ എപ്പോഴാണ് പുറപ്പെടുക എന്ന് ഒരു ഉറപ്പും ഉണ്ടാവില്ല. എട്ടു മണിക്ക് വിടും എന്ന് പറഞ്ഞ ഒരു ബസ്സിനു രാത്രി പതിനൊന്നു മണി വരെ കാത്തിരുന്ന ഒരു ഓണതലേന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. തിരിച്ചു ഞായറാഴ്ച ഇതേ സ്ഥിതിവിശേഷമാണ് നാട്ടില്‍ നിന്ന് ഇങ്ങോട്ടേക്ക്.

എന്ത് കൊണ്ട് ഇത്രയും അപകടങ്ങള്‍ ?

ഈ സര്‍വീസുകള്‍ എന്തുകൊണ്ട് ഇത്രയും അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പരിശോധിക്കാം.
ദുശാസ്സനന്‍ കണ്ടെത്തിയ ചില കാരണങ്ങള്‍ താഴെ കുറിക്കുന്നു. 

പരിചയ സമ്പന്നരായ ഡ്രൈവര്‍മാരുടെ അഭാവം - ടെംപററി പെര്‍മിറ്റ്‌ എടുത്തു ഓടിക്കുന്ന    സ്പെഷ്യല്‍ ബസ്സുകളില്‍ മിക്കവാറും അവസാന നിമിഷമായിരിക്കും ഒരു ഡ്രൈവറെ തപ്പി പിടിച്ചു കൊണ്ട് വരുന്നത്.ഹൈവേ ഡ്രൈവിംഗ് പരിചയമില്ലാത്ത ഇവര്‍ പലപ്പോഴും എടുക്കുന്ന തെറ്റായതീരുമാനങ്ങളും മറ്റും അപകടത്തിലേക്ക് നയിക്കും. തമിഴ് നാട്ടില്‍, പ്രത്യേകിച്ച് കോയമ്പത്തൂര്‍ - സേലം ഭാഗത്ത്‌ അപകടങ്ങള്‍ കൂടാന്‍ ഒരു കാരണം ഇതാണ്. നല്ല നിലവാരമുള്ള, വീതിയുള്ള മികച്ച റോഡുകള്‍ ആണ് ഇവിടെയുള്ളത്. അത് കൊണ്ട് തന്നെ മിക്ക വാഹനങ്ങളും അതി വേഗത്തില്‍ ആയിരിക്കുകയും ചെയ്യും. വലതു വശത്തുള്ള ഹൈ സ്പീഡ് സോണില്‍ വണ്ടി ഓടിക്കുമ്പോള്‍ നമ്മുടെ ഡ്രൈവിംഗ് പരിചയം വളരെ വളരെ അത്യാവശ്യവും നിര്‍ണായകവും ആണ്. പുതിയ ഡ്രൈവര്‍മാര്‍ ഇവിടെ തോന്നിയ പോലെ വണ്ടി ഓടിക്കുന്നത് അപകടത്തിനു ഒരു കാരണമാണ്. ആവശ്യത്തിനു വിശ്രമം എടുക്കാതെ വീണ്ടും ട്രിപ്പുകള്‍ ഓടിക്കുന്ന ചില ഡ്രൈവര്‍മാരും ഉണ്ട്. ഇനി ഇതൊന്നും അല്ലെങ്കിലും അപകടത്തിനിരയാക്കുന്ന വേറൊരു പ്രധാന കാരണം ഉണ്ട്. പ്രത്യേകിച്ച് തമിഴ് നാട് റോഡുകളില്‍. ഇത്രയും റോഡ്‌ സെന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ വേറെ ഒരു സംസ്ഥാനത്തിലും ഉണ്ടാവില്ല. അത്രയ്ക്ക് വിവരമില്ലായ്മയും മണ്ടത്തരവും അഹങ്കാരവും ആണ് തമിഴ് ഡ്രൈവര്‍മാര്‍ പൊതുവേ കാണിക്കുന്നത്. തമിഴ് നാട് ഹൈവെകളില്‍ വണ്ടി ഓടിച്ചിട്ടുള്ളവര്‍ക്കറിയാം ഇത്. റോഡിലെ surprice elements ഏറ്റവും കൂടുതല്‍ ആണ് ഇവിടെ . തമിഴന്മാരുടെ ദേശീയ വാഹനമായ ലൂണയിലോ ടി വി എസ് മോപ്പടിലോ ഇവന്മാര്‍ എപ്പോഴാണ് 
റോഡില്‍ പ്രത്യക്ഷപ്പെടുക എന്ന് പറയാന്‍ പറ്റില്ല. ഇതില്‍ ഏറ്റവും മാരകം എന്ന് പറയുന്നത് മള്‍ടി ലേന്‍ റോഡുകളില്‍ ആണ്. ഹൈവെയില്‍ മിക്കയിടത്തും ഉള്ള മീഡിയനുകള്‍ വളരെ ഉയരത്തിലായിരിക്കും. ആരും റോഡ്‌ ക്രോസ് ചെയ്തു കയറി അപകടങ്ങള്‍ ഉണ്ടാക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ ആണ്. ഉദാഹരണത്തിന് ഒരു ഫോര്‍ ലേന്‍ റോഡ്‌ എടുക്കു. അങ്ങോട്ട്‌ രണ്ടു വരിയും ഇങ്ങോട്ട് രണ്ടു വരിയും ആണ് ഇത്തരം റോഡുകളില്‍. ഇതില്‍ ചിലപ്പോള്‍ ഒരു ഗ്യാപ് കാണണമെങ്കില്‍ ചിലപ്പോ കിലോമീറ്ററുകള്‍ പോകേണ്ടി വരും. അതൊഴിവാക്കാന്‍ ഇവന്മാര്‍ ഇതേ റോഡില്‍ കൂടി തന്നെ എതിര്‍ ദിശയില്‍ വരും. അതും ഹൈ സ്പീഡ് സോണ്‍ ആയ വലതു വശത്ത് കൂടി. പെട്ടെന്ന് വലതു വശത്ത് മുഖാമുഖം പ്രത്യക്ഷപ്പെടുന്ന ഇത്തരം ഡ്രൈവര്‍മാരെ ഇടിച്ചു തെറിപ്പിക്കുകയല്ലാതെ ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഇത്തരം മണ്ടന്മാരെ രക്ഷിക്കാനുള്ള ചില ഡ്രൈവര്‍മാരുടെ ശ്രമവും അപകടത്തില്‍ കലാശിക്കാറുണ്ട്.അത് പോലെ തന്നെയാണ് റോഡിലെ വഴി തിരിവുകളും. പെട്ടെന്നായിരിക്കും നിങ്ങള്‍ ഡ്രൈവ് ചെയ്തു പോകുന്ന റോഡ്‌ തൊണ്ണൂറു ഡിഗ്രി തിരിഞ്ഞു മുന്നോട്ട് പോകുന്നത്. സ്വാഭാവികമായും ഡിവയിഡര്‍ നിങ്ങള്‍ക്ക് നേര്‍ക്ക്‌ നേര്‍ വരും.  ഇതില്‍ ഡ്രൈവറുടെ പരിചയ സമ്പന്നത ഒരു പ്രധാന ഘടകം ആണ്.  ഈ അപകടങ്ങള്‍ ഒക്കെ നിരീക്ഷിച്ചാലറിയാം  ഇപ്പറഞ്ഞതിന്റെ പ്രാധാന്യം .


അതി വേഗം - മിക്കപ്പോഴും സമയത്ത് പുറപ്പെടാത്ത ഇത്തരം ബസ്സുകള്‍ സമയത്ത് എത്തി ചേരാന്‍ വേണ്ടി സമയം മാനേജ് ചെയ്യുന്നത് അതി വേഗത്തില്‍ വണ്ടി ഓടിച്ചു കൊണ്ടാണ്. രാത്രി നിങ്ങള്‍ ഉറങ്ങാതെ കുറച്ചു നേരം ഇരുന്നു നോക്ക്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ വണ്ടിയുടെ മാക്സിമം സ്പീഡില്‍ ആയിരിക്കും പറപ്പിക്കുന്നത്. വോള്‍വോ , മെര്‍സിഡിസ്  പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡ്‌ ബസ്സുകള്‍ ഇത്തരം സ്പീഡില്‍ ഓടാന്‍ തന്നെ വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്‌. അതിന്റെ കണ്ട്രോളുകള്‍ ഒക്കെ വളരെ പെട്ടെന്ന് ഉപയോഗിക്കാവുന്ന രീതിയില്‍ ആണ് നല്‍കിയിരിക്കുന്നത്. 
കൂടുതല്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്‌ ഇന്റലിജന്റ് മൈക്രോ പ്രോസ്സസര്‍ മോഡ്യൂളുകള്‍ ആണ്. വേഗം കൂടുംതോറും വോവ്ലോ ബസ്സുകള്‍ അടിഭാഗം  റോഡിനോടു കൂടുതല്‍ അടുപ്പിച്ചു സ്ടെബിലിറ്റി കൂട്ടും. അതിന്റെ രൂപവും ഏറോ ഡയനാമിക് ആണ്.  ഇതൊക്കെ കൊണ്ട് തന്നെ അത് മറിയാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ അത്തരം ബസ്സുകളും മറിയുന്നതിനു ഒരു കാരണം അതിനു കംബാറ്റിബിള്‍ അല്ലാത്ത രീതിയിലുള്ള ഡ്രൈവിംഗ് ആണ്.  ഇത്തരം ഡ്രൈവിംഗ് സാധാരണ സെമി സ്ലീപ്പര്‍ ബസ്സുകളില്‍ പരീക്ഷിച്ചാല്‍ ഫലം കുറെ കൂടി കടുത്തതായിരിക്കും. ബസ്സിന്റെ ഉയരത്തിന് ഒപ്പം തന്നെ ലഗേജ് മുകളില്‍ കയറ്റിയ സെമി സ്ലീപ്പര്‍ ബസ്സുകള്‍ മറിയാനുള്ള ചാന്‍സ് വളരെ കൂടുതല്‍ ആണ്. ഇത്തരം ബസ്സുകള്‍ ഓടിച്ചു പരിചയമില്ലാത്ത ഒരു ഡ്രൈവര്‍ വളവുകളിലും മറ്റും അതിവേഗം പരീക്ഷിച്ചാല്‍ അപകടം എപ്പോ ഉണ്ടായി എന്ന് ചോദിച്ചാല്‍ മതി.

ബസ്സുകളുടെ ഗുണ നിലവാരം - ഇതൊരു പ്രധാന കാരണമാണ്. വോള്‍വോ, ഇസുസു, ബെന്‍സ് എന്നീ ബ്രാന്‍ഡുകള്‍ ഒഴിച്ചാല്‍ മിക്ക സ്വകാര്യ ബസ്സുകളും പൊട്ടി പൊളിഞ്ഞ ബോഡിയുമായാണ് ഓടുന്നത്. കൃത്യമായി പ്രവര്‍ത്തിക്കാത്ത ബ്രേക്കുകള്‍ , ഇടയ്ക്ക് സ്ടക്ക് ആവുന്ന ഗിയറുകള്‍ , തേഞ്ഞു തീര്‍ന്ന , ഗ്രിപ്പ് ഇല്ലാത്ത ടയറുകള്‍ എന്നിങ്ങനെ പരാധീനതകള്‍ പലതാണ്. പണം ഉണ്ടാകുക എന്ന ലക്ഷ്യത്തോട് കൂടി മാത്രം ഓടുന്ന ഇത്തരം ബസ്സുകള്‍ എന്തൊക്കെ അപകടം ഉണ്ടാക്കാം എന്ന് അത് ഓടിക്കുന്നവന് പോലും പറയാന്‍ പറ്റില്ല. ഫിട്നസ് സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് ചിലപ്പോഴൊക്കെ ഇവര്‍ ഇത് ഓടിക്കുന്നത്. ഒരിക്കല്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടി ഒരു ബസ്സില്‍ കയറിയ ഞാന്‍ ഡ്രൈവര്‍ നോട് ചോദിച്ചു ഇത് എപ്പോ കൊല്ലത്ത് എത്തുമെന്ന്. അങ്ങേര്‍ പറഞ്ഞത് കേട്ടിട്ട് ഞാന്‍ അറിയാതെ ചിരിച്ചു പോയി. വരവേല്‍പ്പ് എന്ന ചിത്രത്തില്‍ 
ഇന്നസെന്റ് അവതരിപ്പിക്കുന്ന ഡ്രൈവര്‍നോട് ഒരു അമ്മൂമ്മ വന്നു ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്. 
മോനേ ഇത് എപ്പോ ചെത്തികടവില്‍ ഇതും എന്ന്. അപ്പൊ ഇന്നസെന്റ് പറയുന്ന മറുപടി ആണ്.
'അതൊന്നും ഇപ്പ പറയാന്‍ പറ്റില്ല. എത്തിയാല്‍ എത്തി. അതന്നേ' എന്ന്. 

ഇനി നമ്മുടെ രണ്ടു സര്‍ക്കാര്‍ ബസ് സര്‍വീസുകളെ പറ്റി അല്പം. ട്രെയിന്‍ ഒഴിച്ചാല്‍ അടുത്ത രണ്ടു ബെറ്റര്‍ ആള്‍ട്ടര്‍നെടീവ്സ്.

കര്‍ണാടക കെ എസ് ആര്‍ ടി സി - അത്യുഗ്രന്‍ -

കര്‍ണാടക കെ എസ് ആര്‍ ടി സി നാട്ടിലേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. അവരുടെ സര്‍വീസ് വളരെ നിലവാരം പുലര്‍ത്തുന്നതാണ്. ടിക്കറ്റ്‌ ബുക്കിംഗ് വളരെ എളുപ്പമാണ്. നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യാം. അല്ലെങ്കില്‍ മുക്കിനു മുക്കിനു ബുക്കിംഗ് കേന്ദ്രങ്ങള്‍ ഉണ്ട്. അവിടെ പോയി ബുക്ക് ചെയ്യാം. കൃത്യ നിഷ്ഠ, ബസ്സുകളുടെ ശുചിത്വം എന്നീ കാര്യങ്ങളില്‍ അവര്‍ ബെറ്റര്‍ ആണ്. മാത്രമല്ല യാത്രക്കാരോടുള്ള പെരുമാറ്റവും. നിങ്ങള്‍ക്ക് ഏ സി ബസ്സുകളില്‍ ബ്ലാങ്കറ്റും കുടിക്കാന്‍ മിനറല്‍ വാട്ടറും ലഭിക്കും. മുഖം തുടയ്ക്കാന്‍ ഫേസ് വൈപ്പും.
ഒരിക്കല്‍ എനിക്ക് കിട്ടിയത് ഏറ്റവും പുറകിലത്തെ സീറ്റ് ആണ്. അതും കൃത്യം നടുക്ക്. രാത്രി ചെറിയ മയക്കത്തിലേക്കു വീണ എന്നെ കണ്ടക്ടര്‍ ഉണര്‍ത്തി സീറ്റ് ബെല്‍റ്റ്‌ ഇടീച്ച ശേഷമാണ് ഉറങ്ങാന്‍ അനുവദിച്ചത്. അത്രയ്ക്ക് ശ്രദ്ധയാണ് അവര്‍ക്ക്. 

കേരളാ കെ എസ് ആര്‍ ടി സി - നമ്മളും ഒട്ടും മോശമല്ല. 

കുറച്ചു കാലം മുമ്പ് കേരള ആര്‍ ടി സി ബസ്സുകളില്‍ യാത്ര ചെയ്യുന്നത് തലവേദന പിടിച്ച ഒരു കാര്യമായിരുന്നു. മജെസ്ടിക് ബസ് സ്ടാന്റില്‍ പോയി ബുക്ക് ചെയ്യണം. വളരെ ചുരുക്കം ബോഡിംഗ് പൊയന്റുകള്‍, പൊട്ടി പൊളിഞ്ഞ ബസ്സുകള്‍ അങ്ങനെ ദുരിതം പിടിച്ച അനുഭവം ആയിരുന്നു.
എന്നാല്‍ ഇപ്പൊ നമ്മള്‍ ഒരുപാട് മുന്നേറി കഴിഞ്ഞിരിക്കുന്നു. കേരള ആര്‍ ടി സി ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റില്‍ കൂടി നിങ്ങള്‍ക്ക് വീട്ടിലിരുന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. വളരെ ലളിതമായ വെബ്സൈറ്റ് ആണ്. ഇതു സാധാരണക്കാരനും സ്വയം ചെയ്യാവുന്ന രീതിയില്‍ ആണ്.വളരെ പഴക്കം ചെന്ന രണ്ടു വോള്‍വോ ബസ്സുകള്‍ കഴിവതും വൃത്തിയാക്കി സൂക്ഷിച്ചു ആണ് കെ എസ് ആര്‍ ടി സി ഇത് നടത്തിക്കൊണ്ടു പോകുന്നത്.  ഒപ്പം പറയട്ടെ , അവര്‍ തന്നിരിക്കുന്ന ഹെല്പ് ഡസ്ക് വളരെ നല്ല രീതിയിലുള്ള മറുപടികള്‍ ആണ് തരുന്നത്. ഏറ്റവും ആകര്‍ഷകമായി തോന്നിയത് ഇവിടത്തെ കേരള ആര്‍ ടി സി ജീവനക്കാരുടെ പെരുമാറ്റമാണ്. മജസ്ടിക് ബസ് സ്ടാന്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ വിളിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് വളരെ മര്യാദയോടും ബഹുമാനത്തോടും കൂടിയ കൃത്യമായ മറുപടികള്‍ ലഭിക്കും. കുറച്ചു കാലം മുമ്പ് ഒരിക്കല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഞാന്‍ ഇത് ഒന്ന് പരീക്ഷിച്ചു. അവരുടെ പെരുമാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. ബസ്സിലെ കണ്ടക്ടര്‍ ന്റെ മൊബൈല്‍ നമ്പര്‍ വരെ അവര്‍ തന്നു. കണ്ടക്ടര്‍ ചൂടാവുമോ എന്ന് പേടിച്ചു പേടിച്ചു ആ നമ്പറില്‍ വിളിച്ചപ്പോള്‍ അതിനേക്കാള്‍ മികച്ച രീതിയിലുള്ള മറുപടി കിട്ടി. മാത്രമല്ല ബസ്സിനു എന്തെങ്കിലും തകരാറുണ്ടായി കിടക്കേണ്ടി വന്നാലല്ലാതെ വളരെ കൃത്യ സമയം പാലിക്കുന്നതാണ് അവരുടെ സര്‍വീസുകള്‍. അഭിനന്ദനീയവും അനുകരണീയവും ആണ് ഇതെന്ന് പറയാതെ വയ്യ. യാത്ര നിരക്കുകളും നമുക്ക് താങ്ങാവുന്നതാണ്. വോള്‍വോ  ബസ്സില്‍ തിരുവനന്തപുരത്തേക്ക് ആയിരത്തി അഞ്ഞൂറ് രൂപ വരെ  സ്വകാര്യ ബസ്സുകാര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ വെറും 810 രൂപ ആണ് കെ എസ് ആര്‍ ടി സി ഈടാക്കുന്നത്. ഒരു പരാതി എനിക്കുള്ളത് ഇവരുടെ ബസ്സുകളെ പറ്റിയാണ്. കൂടുതല്‍ മികച്ച ബസ്സുകള്‍ ഈ റൂട്ടില്‍ ഇടണം എന്നൊരു അപേക്ഷ ഉണ്ട്. കോഴിക്കോട്, കണ്ണൂര്‍ മുതലായ വടക്കന്‍ ജില്ലകളിലേക്ക് നമ്മുടെ നാട്ടില്‍ ഓടുന്ന തരം സാധാരണ ഫാസ്റ്റ് പാസ്സന്ജര്‍ ബസ്സുകള്‍ ആണ് ഓടിക്കുന്നത്. ലോങ്ങ്‌ ട്രിപ്പില്‍ അത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്നവരുടെ അവസ്ഥ അറിയണമെങ്കില്‍ അത് അനുഭവിച്ചു തന്നെ അറിയണം.പണ്ട് ഗണേശന്‍ മന്ത്രി വോള്‍വോ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷം ഉണ്ടാക്കിയ ബഹളങ്ങള്‍ ഓര്‍മയില്ലേ. എന്നാല്‍ ഇപ്പൊ കേരളത്തിലേക്കുള്ള ഭൂരിഭാഗം ബസ്സുകളും വോള്‍വോ ആണ്. എല്ലാ കാര്യത്തിലുമുള്ള മലയാളിയുടെ പിടിവാശികളും വിരുധാഭിപ്രയങ്ങളും കാരണം ഇതും താമസിക്കുകയാണ്. എന്ത് കൊണ്ട് കെ ആസ് ആര്‍ ടി സി ക്ക് കൂടുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തിക്കൂടാ ? ചിന്തിക്കേണ്ട വിഷയമാണ്. 

     കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നാട്ടിലേക്ക് അടുത്ത കാലത്തെങ്ങും ഉണ്ടാവുമോ എന്ന് ഒരു പ്രതീക്ഷ ഒരു സാധാരണ ബാന്‍ഗ്ലൂര്‍ മലയാളിക്ക് ഉണ്ടെന്നു തോന്നുന്നില്ല. ഉള്ള ബസ് സര്‍വീസുകള്‍, സ്വകാര്യമോ സര്‍ക്കാരിന്റെതോ ആവട്ടെ, അത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും ഇത്തരം കൊള്ളകള്‍ നിര്‍ത്താനും ഉള്ള ഉത്തരവാദിത്വം ആരുടെതാണ് ? അറിയില്ല. 

വാല്‍കഷണം : 
    ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ കല്ലട / ശാമ / കെ പി എന്‍ എന്നിവര്‍ക്ക് മാത്രം ബാധകമെന്നല്ല. ശാമയും കെ പി എന്‍ ഒക്കെ അത്യാവശ്യം നിലവാരം ഉള്ള സര്‍വീസുകള്‍ തന്നെ ആണ് നടത്തുന്നത്. ഈ അപടകങ്ങള്‍ എങ്ങനെയോ സംഭവിച്ചു എന്നേ ഉള്ളൂ. പക്ഷെ തങ്ങളുടെ ബസ്സില്‍ യാത്ര ചെയ്യുന്നത് മനുഷ്യരാണെന്ന ബോധം പോലുമില്ലാതെ തികച്ചും നിരുത്തരവാദിത്വപരമായി  സര്‍വീസുകള്‍ നടത്തുന്ന , ഇവിടെ പേരെടുത്തു പറഞ്ഞിട്ടില്ലാത്ത അനവധി ട്രാവല്‍ സര്‍വീസുകള്‍ ഉണ്ട്. 

23 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്, കാര്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ദുശ്ശാസനാ പോസ്റ്റ്‌ നന്നായി. കാര്യങ്ങള്‍ വിശദമായി പറഞ്ഞതിനാല്‍. വോള്‍വോ ബസ്സില്‍ നിന്നും രാത്രി പുറത്തേക്ക് നോക്കിയാല്‍ പേടിച്ചു കാറ്റ് പോകുമെന്ന് എന്റെ ഒരു സുഹൃത്ത് പണ്ട് പറഞ്ഞിരുന്നു.

    പിന്നെ വാല്‍ക്കഷ്ണം അവരെ ഇനിയും ആശ്രയിക്കേണ്ടത് കൊണ്ടാണോ?നിങ്ങളുടെ ബ്ലോഗൊന്നും നോക്കാന്‍ അവര്‍ വരില്ലന്നേ....

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല പോസ്റ്റ്‌. ഞാന്‍ പണ്ടു സ്ഥിരമായി പ്രൈവറ്റ് ബസ്‌ ഇല്‍ ആയിരുന്നു... അവരുടെ തോന്ന്യാസങ്ങള്‍ മടുത്തപ്പോള്‍ ഇപ്പൊ സ്ഥിരം കര്‍ണാടക RTC യില്‍ ആണ്.. അതാകുമ്പോ പറഞ്ഞ സമയത്ത് എടുക്കും, ലഗ്ഗേജ് കയറ്റാന്‍ മണിക്കൂറുകള്‍ നിര്ത്തിയിടില്ല. പിന്നെ നല്ല ക്വാളിറ്റി ഉള്ള ബസ്‌കളും..

    മറുപടിഇല്ലാതാക്കൂ
  4. ഡേയ്...ദുശൂ...കലക്കന്‍ പോസ്റ്റ്‌, ചുള്ളാ. ഞാനും ഒരു കെ എസ് ആര്‍ ടി സി ആരാധകന്‍ ആണ്.

    കഴിഞ്ഞ ഒരു ഏഴു കൊല്ലമായി ശാമ, കെ പി എന്‍ തുടങ്ങിയ്വയില്‍ യാത്ര ചെയ്തിട്ടില്ല. എന്റെ യാത്ര മിക്കതും കര്‍ണാടക കെ എസ് ആര്‍ ടി സി തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. ബാംഗ്ലൂര്‍ സ്ഥിരം യാത്രക്കാരനല്ലാത്തതിനാല്‍ അഭിപ്രായമില്ല. വല്ലപ്പോഴും പോയതൊക്കെ ട്രയിനിലുമായിരുന്നു. ഞാന്‍ കരുതിയിരുന്നത് ഈ പ്രൈവറ്റ് ബസ്സൊക്കെ അല്‍പം കൂടുതല്‍ കാശായാലും സൌകര്യവും സുഖപ്രദവുമാണെന്നായിരുന്നു.

    പക്ഷെ, കര്‍ണാടക RTC-യില്‍ ആലപ്പുഴ - തിരു.പുരം യാത്ര ചെയ്തിട്ടുണ്ട്. ബസ്സൊക്കെ കൊള്ളാം, നല്ല വൃത്തിയുമുണ്ട് - പക്ഷെ, രാവിലെ 6.30 ആയപ്പോള്‍ അവര്‍ പാട്ടിട്ടു തുടങ്ങി - വീഡിയോ സഹിതം - അതാവട്ടെ 'ഖല്‍ബാണ്‌ ഫാത്തിമ'യുടെ തെലുഗു പതിപ്പും! :)

    മറുപടിഇല്ലാതാക്കൂ
  6. നല്ല പോസ്റ്റ്. പക്ഷേ വായിച്ചു വന്നപ്പോൾ ഒരു സംശയം, പ്രതീക്ഷിച്ചിരിക്കാതെ വൻ വളവുകൾ ഈ റോഡുകളിൽ വരാറുണ്ടോ? വളരെ ശാസ്ത്രീയമായി ഡിസൈൻ ചെയ്ത ഹൈവേയാണെങ്കിൽ വേഗതകുറക്കാതെ തന്നെ വളവു തിരിഞ്ഞുപോകാനുള്ള രീതിയിലാവുമല്ലോ അതിന്റെ നിർമ്മാണം? അതോ നല്ലറോഡ് എന്നുവച്ചാൽ ഗട്ടറിലാത്ത, ലെവലായ റോഡ് എന്നുമാത്രനേ ദുശാസനൻ ഉദ്ദേശിച്ചുള്ളോ?

    മറുപടിഇല്ലാതാക്കൂ
  7. സത്യം .. കുറച്ചു തിരക്കുള്ള സമയം ആണെകില്‍ ഈ പ്രൈവറ്റ് ബുസ്സുകാരന്റെ ഭാവം കണ്ടാല്‍ അവന്‍ ആണ് ട്രാസ്പോര്റ്റ് മന്തി എന്ന് തോന്നും ..

    പ്രൈവറ്റ് ബസ്‌ ആണെകില്‍ വോള്‍വോയില്‍ മാത്രം കേറുക.
    സാധാരണ ബസ്സില്‍ കേറിയാല്‍ പൊസ്ടീല് പറഞ്ഞ പോലെ എപ്പോള്‍ ഇതും എന്ന് ചോതിച്ചാല്‍ എന്തിയാല്‍ ഏന്തി എന്ന് പറയും. . ഇത് വരെ ഉള്ള അനുഭവം വെച്ച് ശര്‍മ ട്രാവെല്‍സിന്റെ അല്ലാത്ത ellaa വോള്‍വോ ബസ്സും കൃത്യ സമയത്ത് ഓടുന്നുണ്ട് . പിന്നെ അതില്‍ ലെഗേജും ഉണ്ടാകില്ല .
    പിന്നെ കര്‍ണാടക KSRTC പറഞ്ഞ പോലെ വളരെ നല്ല രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് അതും വോള്‍വോ മാത്രം രാജഹംസ ആണെകില്‍ കാര്യം പോക്കാ ..
    പിന്നെ കേരള ഓണ്‍ലൈന്‍ ടിക്കറ്റ്‌ ഉണ്ട് എന്ന് അല്ലാതെ ഒരു ഉപകാരവും അത് കൊണ്ട് ഇല്ല .. വളരെ മോശം ബസ്സുകള്‍ ആണ് ഓടിക്കുന്നത് ..
    പ്രൈവറ്റ് ബസ്സുകളില്‍ പോയതില്‍ ഒരു നല്ല സര്‍വീസ് നടത്തുന്നത് ആയി തോന്നിയത് പടിക്കല്‍ ട്രാവെല്‍സ് ആണ് ..

    മറുപടിഇല്ലാതാക്കൂ
  8. അപ്പൂ, ഒന്ന് രണ്ടിടത് 360 ഡിഗ്രി റോഡുകള്‍ കറങ്ങി പോവുന്നുണ്ട്. സേലത്തും, അത് കഴിഞ്ഞു ഒരുടതും അആനു, ബാന്‍ഗ്ലൂര്‍ നിന്ന് വരുമ്പോ. പക്ഷെ റോഡുകളുടെ നിലവാരം പറയാതെ വയ്യ. കാറില്‍ ബാന്‍ഗ്ലൂര്‍ സേലം ഇരുനൂറു കിലോമീറ്റര്‍ പോവാന്‍ രണ്ടു മണിക്കൂര്‍ മതി. നമ്മുടെ തിരുവനന്തപുരം, എറണാകുളം ദൂരം ആണ് അതെന്നു ഓര്‍ക്കണം. അഞ്ചര മണികൂര്‍ കൊണ്ട് പാലക്കാട് എത്താം കാറില്‍ രാത്രി ബാങ്ങ്ലൂരില്‍ നിന്ന് പുറപ്പെട്ടാല്‍. അത്ര നല്ല റോഡുകള്‍ ആണ്.

    -കണ്ണനുണ്ണി

    മറുപടിഇല്ലാതാക്കൂ
  9. നല്ലൊരു പോസ്റ്റ്.
    വായനക്കാർ കൂടുതലും യാത്രക്കാരായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  10. എല്ലാവര്‍ക്കും നന്ദി :)

    Haree : അവന്‍മാര്‍ ആറരയ്ക്കല്ലേ പട്ടു വച്ചുള്ളൂ. തമിഴന്മാരുടെ ലോക്കല്‍ ബസ് ഉണ്ട്. അതില്‍ രണ്ടു ടി വി ഉണ്ടാവും.രണ്ടു വശത്തും ഇരിക്കുന്നവര്‍ക്ക് സൌകര്യമായി കാണാന്‍. ബസ്സിന്‍റെ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിന് മുമ്പ് ലവന്‍മാര്‍ ടി വി ആണ് ഓണ്‍ ചെയ്യുന്നത് .ഇരുപത്തി നാല് മണിക്കൂറും അത് അലറിക്കൊണ്ടിരിക്കും. ഹരിക്കാണെങ്കില്‍ നാടിലെതുമ്പോള്‍ അടുത്ത റിവ്യൂവിനുള്ള വകുപ്പ് കിട്ടും :)

    മറുപടിഇല്ലാതാക്കൂ
  11. വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ വിശകലനം ചെയ്ത ഒരു പോസ്റ്റ്‌.എനിയ്ക്ക് തോന്നുന്നു ഈ വിഷയവുമായി ബന്ധപ്പെട്ടു വെബില്‍ വരുന്ന ആധികാരികമായ ആദ്യ വിശകലനം ആണ് ഇത്.ബ്ലെസ്സിയുടെ റോഡ്‌ മൂവി(ഭ്രമരം) എന്നൊക്കെ പറയുന്ന പോലെ ദുശാസനന്റെ ഒരു റോഡ്‌ പോസ്റ്റ്‌."വലതു വശത്തുള്ള ഹൈ സ്പീഡ് സോണില്‍ വണ്ടി ഓടിക്കുമ്പോള്‍ നമ്മുടെ ഡ്രൈവിംഗ് പരിചയം വളരെ വളരെ അത്യാവശ്യവും നിര്‍ണായകവും ആണ്. ".ദുശാസനന്‍ ഒരു പ്രതിഭാശാലി ആയ ബ്ലോഗര്‍ മാത്രമല്ല ഇരുത്തം വന്ന ഒരു ഡ്രൈവര്‍ കൂടിയാണെന്ന് ഈ വരികള്‍ വായിച്ചാല്‍ മനസ്സിലാവുന്നു.

    മറുപടിഇല്ലാതാക്കൂ
  12. അബദ്ധങ്ങള്‍ നിറഞ്ഞ ഒരു ലേഖനം.ഇതിനെ കുറിച്ച് അത്ര മാത്രമേ പറയാന്‍ പറ്റുകയുള്ളൂ.കാരണം അപകടങ്ങള്‍ സംഭവിക്കാത്ത ഒരു വാഹനവും ഇല്ല.ഈ അപകടങ്ങള്‍ കെ.എസ്‌.ര്‍.ടി.സി കവും സംഭവിക്കാറുണ്ട്.ആരും ശ്രദ്ധിക്കാറില്ല.ഇതൊന്നു നോക്കൂ.
    http://travelbyvolvo.blogspot.in/2009_05_01_archive.html
    http://travelbyvolvo.blogspot.in/2009/05/ksrtcs-volvos-major-accident.html

    പിന്നെ കുറെ കാലമായി കേള്ക്കു ന്നു ഈ സ്വകാര്യബസ്‌ ലോബി.ആരാണ് ഈ ബസ്‌ ലോബി?
    കല്ലട?
    അതോ?
    ഇനി അതല്ല ശര്മാട്രവേല്സോ.എന്റെ് പൊന്നു സുഹൃത്തെ.. അവര്ക്ക് ഒന്നും റെയില്വേ്യെ സ്വധിനിക്കാനും കഴിവില്ല. ഈ ഒളി ക്യാമറയുടെ കാലത്തും ഇതൊക്കെ ഇറക്കി ഇടുന്നുണ്ടല്ലോ.കഷ്ടം
    .
    കേരളത്തില്‍ ട്രെയിനുകള്‍ കൂടാതത്തിനു കാരണം പാത ഇരട്ടിപ്പിക്കലും മറ്റു അടിസ്ഥാന വികസനങ്ങളും സമയാസമയങ്ങളില്‍ നടതാതതിനലാണ്
    .
    ഈ ട്രെയിനില്‍ എറണാകുളത്തേക്ക് എത്ര?
    ബസ്സില്‍ എത്ര?
    അപ്പം അങ്ങനെ നോക്കിയാല്‍
    കെ.എസ്‌.ര്‍.ടി.സി ലോബി ഉണ്ടോ സാറെ?
    പിന്നെ പിടിച്ചു പറി യുടെ കാര്യം.ആരാണ് പിടിച്ചു പറിക്കുന്നത്.ബസ്‌ ലോബിയോ കെ.എസ്‌.ര്‍.ടി.സി യോ?
    എല്ലാവര്ക്കും അറിയാവുന്ന കാര്യം
    KSRTC MULTI AXLE RATE.
    880/- AFTERCOMMISSION KSRTC WILL GET 830 TOTAL 830X 49= 40670/-
    PRIVATE BUS RATE.
    1000/-
    AFTER COMMISION OPERATOR WILL GET 900.THEN 900X 49=44100
    KSRTC AND PRIVATE BUS RATE DIFFERENCE.=3430/-
    FROM THIS OTHER EXPENSES FOR OPERATOR=
    CLEANER BATA+TOLL+PARKING+INTER STATE TAX

    .FROM THIS YOU CAN UNDER STAND WHO IS EXPLOTING KERALITES.
    IF A PRIVATEBUS OWNER CAN RUNS SERVICE S EVEN THEN.WHAT IS KSRTC GETTING.
    WHO GETS HUGE AMOUNT?
    IF A EXTRA TRAIN COMES WHO ALSO FACE LOSS?
    BOTH KSRTC AS WELL PRIVATE BUS./THEN WHO IS INFLUENCING RAILWAY.
    EASY ANSWER
    പിന്നെ പ്രൈവറ്റ് ബസ്സുകള്‍ TAX ആയി എത്ര കോടിരൂപയാണ് ഒരു മാസം സര്ക്കാപരുകള്ക്ക് കൊടുക്കന്നത്.
    പ്രൈവറ്റ്ബസ്‌ ഓടിയാലുംലാഭം.ഇല്ലെല്ലും ലാഭം
    .സുഹൃത്തെ ഒരു കാര്യം.
    എല്ലാ സര്ക്കാ രുക്കളുടെയും എന്നത്തേയും ആഗ്രഹമാന്നു എല്ലാ മേഘലകളിലും അത് ഗതാഗതമവട്ടെ,ആതുരസേവനമവട്ടെ,കമ്പോളം ആവട്ടെ സര്ക്കാതര്‍വല്കരണം നടത്തണമെന്ന് എന്ന്... പറ്റുന്നില്ല എന്ന് മാത്രം.
    ?
    ഇനി കൂടിയ നിരക്കിന്റെ കാര്യം.
    THEN ABOUT HIGH RATES..?SEE SUNDAY S KSRTC RATE.
    YOU CAN SEE THE WORD SPECIAL.
    RATE IS 1098 RATHER THAN 840. AND NOT A MULTI AXLE VOLVO
    IRAVAT (VOLVO AC) (No. of Services: 2)
    Available
    2021EKMBNG 20:21 1098 ERNAKULAM KSRTC. B.S [SPL] PALGHAT SHANTHINAGAR BMTC BS [DOUBLE ROAD] 09:49 ERNAKULAM BANGALORE

    Available
    2044EKMBNG 20:44 1098 ERNAKULAM KSRTC. B.S [SPL] PALGHAT SHANTHINAGAR BMTC BS [DOUBLE ROAD] 10:00 ERNAKULAM BANGALORE
    AIRAVAT CLUB CLASS (BENZ AC) MULTI AXLE SSL (No. of Services: 2)
    Full 1828EKMBNG 18:28 840 ERNAKULAM KSRTC. B.S ALWAYEE TRICHUR PALGHAT HOSUR SHANTHINAGAR BMTC BS [DOUBLE ROAD] 10:32 ERNAKULAM BANGALORE
    Full 2005EKMBNG 20:05 840 ERNAKULAM KSRTC. B.S PALGHAT KEMPEGOWDA BS [MAJESTIC] 10:10 ERNAKULAM BANGALORE



    ഒരു സംശയം.ഈ ALUVA TO ANGAMALY സ്വകാര്യബസ്‌ ഇല്ലാത്തതിന്റെ കാരണം പറയാമോ?


    ഇനി സ്വകാര്യബസ്‌ മുഴുവന്‍ നിര്ത്തി യാല്‍ കെ.എസ്‌.ര്‍.ടി.സി നിരക്ക് കൂട്ടുമോ അതോ കുറയ്ക്കുമോ
    ഇതാണ് ശരിക്കും ചിന്തിക്കേണ്ട വിഷയ0.

    ആരെങ്കിലും മറുപടി തരുമോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ ബാലിശമായിപോയി ഈ അഭിപ്രായ പ്രകടനം. എഴുത്തിന്റെ സ്വഭാവം കണ്ടാലറിയാം ആരാണ് ഇത് എഴുതിയിരിക്കുന്നതെന്ന്. സുഹൃത്തേ .ബസ്സ്‌ സര്‍വീസ് നടത്തുന്നവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ കേരളത്തിലേക്കുള്ള പാത ഇരട്ടിപ്പിക്കാത്തത് കൊണ്ടും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതുമാണ് പുതിയ ട്രെയിന്‍ ഇടാനുള്ള തടസ്സം എന്ന് പറഞ്ഞത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. നമ്മുടെ കേന്ദ്ര റെയില്‍വേ മന്ത്രിമാര്‍ വര്‍ഷങ്ങളായി കേരളത്തിന്‌ പുതിയ ട്രെയിന്‍ സര്‍വീസ് നിഷേധിക്കുമ്പോള്‍ നിരത്താറുള്ള വാദങ്ങള്‍ ആണിത്. ബസ്‌ ലോബി എന്നൊന്നില്ല എന്നൊക്കെ പറയുന്നതിന് മുമ്പ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് ഒരു ദിവസം എത്ര സ്വകാര്യ ബസ്‌ സര്‍വീസുകള്‍ ആണ് നടക്കുന്നതെന്ന് ഒരു പ്രാഥമിക അന്വേഷണമെങ്കിലും നടത്തുന്നത് നന്നായിരിക്കും. അപ്പോള്‍ മനസ്സിലാവും അതിന്റെ വ്യാപ്തി. അല്ലാതെ കല്ലടയും ശര്‍മയും മാത്രമല്ല ഈ ബസ്‌ ലോബി. പിന്നെ, ട്രിപ്പ്‌ നടത്തുന്നതിന്റെ ചെലവിന്റെ കണക്കു കണ്ടു. പക്ഷെ എനിക്കത് മനസ്സിലായില്ല. ഇവിടെ പറഞ്ഞിരിക്കുന്ന കെ എസ് ആര്‍ ടി സി എന്ന് പറയുന്നത് കേരള കെ എസ് ആര്‍ ടി സിയെ പറ്റി ആണ്. അവരുടെ ചാര്‍ജ് ഇപ്പോഴും കുറവാണ്. കര്‍ണാടകയുടെതും. ഇനി, അപകടത്തിന്റെ കാര്യം. കെ എസ് ആര്‍ ടി സി ഒരിക്കലും അപകടം ഉണ്ടാക്കില്ല എന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷെ ഉറപ്പായും സ്വകാര്യ സര്‍വീസുകള്‍ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും കൂടുതല്‍ നന്നായി കൈകാര്യം ചെയ്യുന്നത് കെ എസ് ആര്‍ ടി സി തന്നെയാണ്. അവര്‍ നടത്തുന്ന സര്‍വീസുകളുടെ എണ്ണം വച്ച് നോക്കിയാല്‍ അവര്‍ വരുത്തുന്ന അപകടങ്ങള്‍ വളരെ കുറവ് തന്നെയാണ്. ഇവിടെ നിങ്ങള്‍ ഇട്ടിരിക്കുന്ന ലിങ്കില്‍ തന്നെ നോക്ക്. രണ്ടും ഒരു അപകടത്തെ പറ്റിയാണ് പറയുന്നത്. എത്ര സുരക്ഷിതമായ റോഡിലും അപകട കാരണമായേക്കാവുന്ന ഇരുനൂറിലധികം ഘടകങ്ങള്‍ ഉണ്ട് എന്നാണു ഒരു പഠനം കണ്ടെത്തിയത്. നിങ്ങള്‍ എഴുതിയതിലെ ഏറ്റവും വലിയ തമാശ ടാക്സിനെ പറ്റിയാണ്. ഒരിക്കല്‍ ഞാന്‍ നാട്ടിലേക്ക് പോകാന്‍ ബസ്‌ കാത്തു നില്‍ക്കുകയായിരുന്നു. ബസ്സിന്റെ നമ്പര്‍ അവര്‍ പറഞ്ഞു തന്നിരുന്നു. 7550 എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ ഒരു ബസ്‌ വരുന്നു. ഞാന്‍ ചെന്ന് കയറാന്‍ നോക്കിയപ്പോ അവര്‍ പറഞ്ഞു , ഇതല്ല വേറെ ബസ്‌ വരും എന്ന്. അര മണിക്കൂര്‍ കഴിഞ്ഞപ്പോ അതേ നമ്പരുമായി വേറൊരു ബസ്‌ വരുന്നു. ഇതിന്റെ കഥ പിന്നെയാണ് എനിക്ക് മനസ്സിലായത്. ഒരു നമ്പര്‍ ബസ്സിനു ടാക്സ് അടച്ചിട്ടു അതേ ബസ്‌ നമ്പര്‍ വേറൊരു ബസ്സിനും ഉപയോഗിക്കും. ഇനി ഇതിന്റെ വിശദാംശങ്ങള്‍ ഒന്നും ചോദിച്ചേക്കരുത് . ടാക്സ് വെട്ടിക്കാന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന ഒരു തന്ത്രം മാത്രമാണിത്. കൂടുതല്‍ അറിയണമെങ്കില്‍ ആരോടെങ്കിലും ചോദിച്ചു നോക്കൂ. അവസാനമായി.. ഈ സ്വകാര്യ ബസ്‌ സര്‍വീസുകളോട് എനിക്ക് ജന്മനാ വിരോധമൊന്നുമില്ല. പക്ഷെ യാത്ര ചെയ്യുന്നവരോട് അല്പം പരിഗണന കാണിക്കുന്ന രീതിയില്‍ ഇതൊക്കെ ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്. അതിനെ പറ്റി തന്നെയാണ് ഈ പോസ്റ്റ്‌.

      ഇല്ലാതാക്കൂ
  13. .യാഥാര്ഥ്യണങ്ങളെ തമാശയായി കാണുന്ന ഒരാളല്ല താങ്കള്‍ എന്ന് ഞാന്‍ കരുതുന്നു
    .കേരളത്തില്‍ ഓടുന്ന എല്ലാ സര്വീസസുകളുടെയും കന്നക്കെടുത്തു ഞാന്‍ പറയട്ടെ..അങ്ങനെ ഒരു ലോബി ഇല്ല
    ഒരു ട്രെയിന വരുമ്പോള്‍ അത് എത്ര മാത്രം സംസ്ഥാനസര്ക്കായരിന്റെ വരുമാനം കുറയ്ക്കും എന്ന് താങ്കള്ക്ക് മനസിലായി എന്ന് വിശ്വസിക്കുന്നു

    എന്റെ പൊന്നു സുഹൃത്തെ..
    കര്ണാലടക.ര്‍.ടി സി യുടെ സൈറ്റില്‍ ലോഗിന്‍ ചെയ്തു നോക്ക്..
    ഓണം, ക്രിസ്മസ് , വിഷു , ഈസ്റര്‍ മുതലായ അവധികളിലേക്ക്പോകണ്ടാ
    SUNDAY ദിവസം നിങ്ങള്‍ പറഞ്ഞ ആ ബസ്‌ കാണാം (സ്പെഷ്യല്‍ ബസ്‌) കൂടിയ നിരക്കില്‍....ഓഹോ..അവര്‍ കൊള്ളക്കാര്‍ അല്ലല്ലോ

    .സാധാരണയായി ഡെയിലി ട്രിപ്പ്‌ സര്വീിസ് നടത്തുന്നതില്‍(Kallada-Kpn-Kallada g.4-Srs-Sps-Sharma-Viji-Yathra-Bharathi-Greyhound-SHARMA-Sona)
    മലയാളിയുടെ എത്ര സര്വീരസ് ഉണ്ട് എന്ന് നോക്കിയാല്‍ ഈ മേഘലയെ വ്യവസായികള്‍ എങ്ങനെ നോക്കി കാണുന്നു എന്ന് മനസ്സിലാക്കാം.
    പിന്നെ ലിങ്കിന്റെ കാര്യം.
    അതില്‍See first crash) താങ്കള്‍ ശ്രദ്ധിച്ചില്ല അല്ലെ.
    നിങ്ങള്‍ ആ ബസ്‌ നമ്പറിന്റെ കാര്യം കൂടി പറഞ്ഞപ്പോള്‍ ഒരു കാര്യം
    മനസ്സിലായി..ഊഹാപോഹങ്ങളില്‍ വിശ്വസിക്കുന്നവന്‍ ആണ് എന്ന്
    .നിങ്ങള്‍ ആ നമ്പര്‍ നോട്ട് ചെയ്തപ്പോള്‍ അതിന്റെ കൂടെയുളള സീരിയല നമ്പര്‍ നോക്കിയിരുന്ണേല്‍ ഈ പൊട്ടത്തരം പറയില്ലായിരുന്നു
    .ഉദാ.കല്ലട യുടെ
    ബസ്‌ നമ്പര്‍ നോക്കൂ..KA 01 AC 100,KA O1AB 100)
    TAX അടക്കുന്നത് തന്ത്രം ഉപയോഗിച്ചല്ല. നോട്ടുകെട്ടുകള്‍ ഉപയോഗിച്ചാണ്‌.
    വെറുതെ എന്തെങ്കിലും എഴുതാതെ ബ്ലോഗ്‌ വായിക്കുന്നവരോട് അല്പം പരിഗണന കാണിക്കുന്ന രീതിയില്‍ പോസ്റ്റ്‌ ചെയ്യുന്നവര്‍ വളരെ അപൂര്വ മാണ്..എന്നറിയാം
    എങ്കിലും...........
    താപ്പാന

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സീരിയല്‍ നമ്പര്‍ ഞാന്‍ നോക്കിയില്ല എന്ന് ആര് പറഞ്ഞു ? അത് അറിയാതെയല്ല അങ്ങനെ എഴുതിയത്.
      ഉത്സവ സീസണില്‍ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സ്പെഷ്യല്‍ സര്‍വീസ് എത്രയാണ് ചാര്‍ജ് ചെയ്യുന്നതെന്ന് അറിയാമോ ?
      അത് ആദ്യം പരിശോധിക്കൂ.. ടാക്സ് നോട്ടു കെട്ടു കൊണ്ടാണ് അടയ്ക്കുന്നതെന്നും അറിയില്ലായിരുന്നു..
      താങ്കളുടെ ധാര്‍മിക രോഷം കണ്ടിട്ട് ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതിയതില്‍ എനിക്ക് വിഷമം തോന്നുന്നു. ക്ഷമിക്കൂ സഹോദരാ.

      ഇല്ലാതാക്കൂ
  14. i ill tell you about tax dtails.
    tamilndu
    weekly tax to enter tamil nadu is 22000/-
    monthly tax is 64000/-
    from this monthly tax is more profitable.But greedy tamilnadu had
    stopped collecting monthly tax from june 1,they now recieve only weekly tax.from that they are incresing tax into 88000/-
    karnataka
    entry tax
    no weekly tax
    only 3 months tax.1,27,000
    and one time entry tax Rs 600/- for push back.i.e for 40seat 40x600/-=24000/-
    kerala
    one time entry tax 6400
    3 months tax 54000/-
    this is the interstate tax bus rate.Then please compare it with karnataka rtc rate of multi880/- and private 1000/-
    who is earning more
    please note that kasrtc doesnt have pay tax
    who is cheating us.
    i Will say they should run Kasrtc volvo @ rs 450 in kerala &plus you add a mineral water+facetissue of rs 10.
    THEY runs in kerala with a mutual understand from both states that if10karanataka rtc bus run in kerala,then keralas 10 bus will run in karnataka.Our ordinary buses didnt make a ny impact in karanataka sector.But karnataka buses takes all money from kerala by using latestvolvo buses @high rates make like a tortoise rabbit race.Here tortoise is kerala
    and rabbit is karnataka,expecting rabbit to sleep to in race..But itsnt necessary that rabbit shoul sleep in every race.
    Then coming to special buses
    i will let you know in my coming reply

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു കാര്യത്തിനു ഞാന്‍ താപ്പാനയെ അഭിനന്ദിക്കുന്നു. ഇത്രയും വിശദമായി മറുപടി എഴുതുന്നതിന്.
      Keep reading and keep commenting. Seriously I appreciate your spirit.
      This is informative as well as an eye opener. Thanks

      ഇല്ലാതാക്കൂ
  15. a a/c coach special bus story(a snake-ladder game)
    Rate for a 40 seater bus as Hossur connection=1200 per seat ( a passenger pays)
    Operator will get after 10%eduction of agency commision.i e 1080X80=86400(if it is fUllfrom both sides)
    bus rent 35rs/kmX1000=35000
    taminaduweekly tax 22000
    toll 6000
    drive bata 5000
    crossing amount 8000
    Balance amount will get a opeator 10,400
    from this he had to maintain his vehicle.
    and this will get only if up and down is full.
    if bangalore thursday gets holiday or monday gets a holiday all calculations will get wrong

    മറുപടിഇല്ലാതാക്കൂ
  16. എനിക്ക് എന്തെങ്കിലും എഴുതാം...പക്ഷെ ഇത് എന്നേക്കാള്‍ വിവരം ഉള്ള ഒരാള്‍ ഇത് വായിക്കും എന്ന ഓര്‍മ്മ എഴ്തുമ്പോള്‍ നമ്മുക്ക് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വരും. എന്നിട്ടും ഞാന് എഴുതിയതില്‍ എ ന്തെങ്കിലും തെറ്റ്ഉണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കു
    ന്നു
    ഞാന്‍ ഈ ഫീല്ഡി്ല്‍ പ്രവര്ത്തിക്കുമ്പോള്‍ ഇത് പോലെ ഉള്ള ചോദ്യങ്ങള്‍ ഉയര്ന്നു വന്നിട്ടുണ്ട്.

    എന്ത് കൊണ്ട് ബിസിനസ്‌പ്രമുഖര്‍ ഈ ഫീല്ഡി.ല്‍ വരുന്നില്ല.?
    എന്ത് കൊണ്ട് നല്ല സര്‍വീസ്സ് കൊടുക്കാന്‍ പറ്റുന്നില്ല

    നമ്മള്‍ അടക്കം ഉള്ള ഒരു പാട് പേര്‍ സ്വര്ണ൦ ,റിയല്എസ്റ്റേറ്റ്.ബോണ്ട്‌,ഷെയര്‍,ഫൈനാന്സ്എ,എന്നില്‍ മാത്രം നിക്ഷേപിക്കുന്നു
    .
    എന്ത് കൊണ്ട് ഒരു ലക്ഷുറിബസ്സ് മേടിക്കാന്‍ ഇന്വെ്സ്റ്റ്‌ ചെയ്യുന്നില്ല.
    അല്ലെങ്കില്‍ ചെയ്തിരുന്നവര്‍ എവിടെ?
    ഉത്തരം

    വണ്ടിപണി= തെണ്ടിപണി

    .ഇനിയെങ്കിലും ഒരു യാത്ര ചെയ്യുമ്പോള്‍ ഓര്ക്കുിക.ആ ബസ്‌ മുതാലാളിക്ക് റിസ്ക്‌ ഫാക്ടര്‍ കുറഞ്ഞ ഒരു ഫീല്ഡ്ു തിരഞ്ഞെടുക്കാതെ ഈ ബസ്‌ മേടിച്ചു സര്വി്സ് നടത്തുന്നത് കൊണ്ട് എനിക്ക് അത്യാവശ്യമായി ട്ടുള്ള എന്റെ യാത്ര നടത്താന്‍ പറ്റിയത്...

    അല്ലെങ്കിലും ഞാന്‍ യാത്ര ചെയ്യും
    പക്ഷെ ചിലപ്പോള്‍ കാശും ലാഭിക്കമായിരിക്കും
    ..പക്ഷെ ചിലപ്പോള്‍ ഇത്ര സൗകര്യം ഉണ്ടാവില്ലയിരിക്കാം
    ആ അവധിക്കാലത്ത്
    അല്ലെങ്ങില്‍ ആ കല്യാണത്തിന്

    ആ പരിപാടിക്ക് എനിക്ക്
    അന്നെതാന്‍ പറ്റാതിരുന്ആള്‍.....

    ടിക്കറ്റ്‌ ബൂകിംഗ് പിടിച്ചു പറിഎങ്കില്‍..

    പിടിച്ചു പറിഅത് ഇല്ലാത്ത ഒരു മേഖല ഉണ്ടോ?
    ഓട്ടോയില്
    ]
    തിയേറ്ററില്‍
    ഹോട്ടലില്‍
    ബാറില്‍
    ഹോസ്പിറ്റലില്‍
    മരുന്ന് കടയില്‍
    പെട്രോള്‍ പമ്പില്‍

    ബിവ്രജെസില്‍
    തുണിക്കടയില്‍
    പച്ചക്കരിക്കടയില്‍
    എന്ന് വേണ്ട ഒരുകുപ്പി മിനെരല്‍ വാട്ടര്‍ മേടിക്കാന്‍ വരെ
    സര്വാ ഇടത്തും നമ്മള്‍ നമ്മുടെ കാര്യങ്ങള്ക്കാടയി കൂടുതല്‍ പണം കൊടുക്കുന്നു.
    അതലേ സത്യം.
    നമ്മുടെ ദാഹം കഴിഞ്ഞാല്‍ നമ്മള്‍ മിനെരല്‍ വാട്ടര്‍ ഉണ്ടാക്കിയ കമ്പനി യെ ചീത്ത പറയും

    അതല്ലേ സത്യം

    വാല്കേഷ്ണം

    കേരളത്തില്‍ മള്ട്ടികആക്സില വോള്‍വോ ആദ്യം തുടങ്ങിത് സോഫിയ ലയിന്സ്ി‌ എന്നാ സര്‍വീസ് അയ്യിരുന്നു.
    ഉഗ്രന്‍ സര്‍വീസ്സ്
    + ലൈവ് ടി വി
    +ഹെഡ്‌ റസ്റ്റ്‌ ഒരു കിടിലന്‍ ബസ്സ്.
    വെറുതെ പത്രം മറിച്ചു നോക്കിയപ്പം കണ്ടത് ബാങ്ക് അദ്ദേഹത്തിന്റെ വീടും മറ്റും ജപ്തിക്ക് വെച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹേയ്. അവസാനം എഴുതിയത് ശരിക്കും ആത്മാര്‍ത്ഥമായി തന്നെയാണ്. വെറുതെ ഒരു അഭിപ്രായം പറഞ്ഞു പോകാതെ വിവരങ്ങളും വസ്തുതകളും എഴുതിയത് വളരെ നന്നായിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ആദ്യം ഒരു ചെറിയ നീരസം തോന്നിയെങ്കിലും കണ്ണ് തുറപ്പിക്കുന്ന ഒന്നായി താങ്കളുടെ എഴുത്ത്. ബസ്‌ സര്‍വീസ് നടത്തുന്ന ഒരാളുടെ ഭാഗത്ത്‌ നിന്ന് കൂടി ഇത് വിശകലനം ചെയ്യേണ്ടതായിരുന്നു. ഈ പോസ്റ്റിനു ഇനിയൊരു അനുബന്ധം ഞാന്‍ എഴുതുന്നില്ല. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ താങ്കള്‍ എഴുതുന്നതിനോടൊപ്പം വരില്ല അതൊന്നും. വളരെ നന്ദി.
      ഇനിയും ഈ ബ്ലോഗ്‌ വായിക്കുക. അഭിപ്രായങ്ങള്‍ തുറന്നെഴുതുക

      ഇല്ലാതാക്കൂ
  17. ദുശ്ശാസ്സനന്‍ ആരെന്നു കണ്ടെത്തി..
    താപ്പാനയോടാ...കളി ......
    ithuentebus.blogspot.in

    മറുപടിഇല്ലാതാക്കൂ
  18. :) :)
    Njaan FByil postiyittundu but 1st part eduthu kalanju....

    Veetil arenkilum vaayichal enne Bangloreilekk vidoolla :( :(

    മറുപടിഇല്ലാതാക്കൂ