Wednesday, June 8, 2011

എനിക്കിഷ്ടമില്ലാത്ത ഇരുപതു കാര്യങ്ങള്‍


കുറച്ചു നാളായി എഴുതണം എന്ന് വിചാരിക്കുന്നു. എനിക്കിഷ്ടമില്ലാത്ത കുറച്ചു കാര്യങ്ങളെ പറ്റി എന്തെങ്കിലും പരദൂഷണം പറയണം എന്ന്... ദാ കിടക്കുന്നു ലത്...
 • മലയാളം നല്ലത് പോലെ അറിയാമെങ്കിലും വെറുതെ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്ന ചില അവന്മാരെയും അവളുമാരെയും

 • ലിഫ്റ്റില്‍ കയറി നിന്നിട്ട് പുറത്തു നിന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനു വേണ്ടി ലിഫ്റ്റ്‌ ഹോള്‍ഡ്‌ ചെയ്തു പിടിച്ചിട്ടു ബാക്കിയുള്ളവരെ മെനക്കെടുത്തിക്കുന്ന ചില ലവന്മാരെയും ലവളുമാരെയും

 • ഫോണില്‍ സംസാരിച്ചു കൊണ്ട് തന്നെ ബസ്സിനു കൈ കാണിച്ചിട്ട് കണ്ടക്ടര്‍ നോടും ഫോണിന്റെ മറ്റേ തലയ്ക്കലുള്ളവനോടും ഒരേ സമയം സംസാരിച്ചു കൊണ്ട് ബസ്സിലെ യാത്രക്കാരെ മിനക്കെടുത്തുന്ന ചില കോപ്സ്

 • മനുഷ്യന്‍ എന്തെങ്കിലും സീരിയസ് ആയി പണിതു കൊണ്ടിരിക്കുന്നതിനിടയില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഡെബിറ്റ് കാര്‍ഡ്‌ പേര്‍സണല്‍ ലോണ്‍ വേണോ എന്ന് പറഞ്ഞു ശല്യം ചെയ്യുന്ന ടെലി കാലന്മാര്‍ 
 • ക്രെഡിറ്റ്‌ കാര്‍ഡ്‌ വേണ്ട എന്ന് പറഞ്ഞാല്‍ സര്‍, അതെന്തുകൊണ്ടാണെന്ന് വീണ്ടും വീണ്ടും ചോദിക്കുന്ന ടെലി കോളേര്സിനെ
 • പ്രായത്തിനു മൂത്ത ആണ്‍ പിള്ളേരെ എടാ , നീ, പോടാ  എന്നൊക്കെ വിളിച്ചു സംസാരിക്കുന്ന ലവളുമാര്‍
 • ബസ്സില്‍ കണ്ടക്ടര്‍ ടിക്കറ്റ്‌ തരാന്‍ വരുമ്പോ ചെവിയില്‍ ഹെഡ് സെറ്റ് തിരുകി എന്തെങ്കിലും ചില്ലറ എടുത്തു കൊടുത്തിട്ട് സ്ഥലത്തിന്റെ പേര് പറയുന്നതിന് പകരം ആംഗ്യം കാണിച്ചിട്ട് ഫോണില്‍ സംസാരം തുടരുന്നവര്‍.
 • ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ട ഉടനെ തന്നെ പെങ്ങളെ എന്ന് വിളിച്ചു സംസാരിക്കുന്ന ലവന്മാര്‍
 • എന്തെങ്കിലും വഴി ചോദിച്ചാല്‍ ഒന്നും മിണ്ടാതെ മുഖത്ത് നോക്കാതെ ഇരിക്കുന്നവര്‍. ബംഗ്ലൂരിലെ ഓട്ടോക്കാര്‍ ഉദാഹരണം. എവിടെയ്ക്കെങ്കിലും പോകാമോ ചേട്ടാ അന്ന് ചോദിച്ചാല്‍ അവന്മാര്‍ സ്ഥലത്തിന്റെ പേര് കേട്ടിട്ട് ഒന്നും മിണ്ടാതെ നമ്മളെ കയറ്റാതെ ഓടിച്ച പോകും.
 • ഈ പറഞ്ഞത് തന്നെ സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലും. ചില ആപ്പീസര്‍മാര്‍ നമ്മ എന്ത് ചോദിച്ചാലും കമ എന്നൊരക്ഷരം മിണ്ടില്ല. ഇവനെ ഒക്കെ എന്ത് ചെയ്യണം എന്നറിയാമോ
 • വെറുതെ ഒട്ടും ഒരുങ്ങാതെ ഡംപ് ആയി നടക്കുന്ന പെണ്‍പിള്ളേരെ. പെണ്ണായാല്‍ അല്‍പ സ്വല്പമൊക്കെ ഒരുങ്ങണ്ടേ...എങ്കിലല്ലേ ഭംഗി ഉണ്ടാവൂ. :)
 • ഐ ലവ് യു എന്ന്  പറയുമ്പോ പണി നോക്കി പോടാ എന്ന് പറയുന്ന ചില ലവളുമാരെ
 • സൌന്ദര്യം ആസ്വദിക്കാന്‍ വേണ്ടി മുഖത്ത് നോക്കുമ്പോ മുഖം ചുളിച്ചു കാണിക്കുന്ന ചില രംഭമാരെ
 • രാത്രി ലേറ്റ് ആയി വീട്ടില്‍ വരുമ്പോ കോക്രി കാണിക്കുന്ന സെക്യൂരിറ്റിയെ
 • ലീവ് എടുക്കാന്‍ വേണ്ടി ചെല്ലുമ്പോ അത് തരാതെ വീണ്ടും പണി തരുന്ന മാനേജറെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ ട്ടാ
 • ചെയ്യുന്ന പണി എല്ലാം തിരിച്ചയക്കുന്ന ക്യു എ ടീമുകളെ ..എല്ലാത്തിനെയും ഞാന്‍ ക്വൊട്ടെഷന്‍ കൊടുത്തു പണി തീര്‍ക്കും.
 • ഇന്റര്‍വ്യൂ നു ചെല്ലുമ്പോ നമുക്ക് അറിഞ്ഞുകൂടാത്ത ചോദ്യം മാത്രം ചോദിച്ചിട്ട് ജോലി തരാതെ പണി തന്നിട്ട് വിടുന്നവന്മാരെ
 • എങ്ങനെയെങ്കിലും ഓണ്‍സൈറ്റ് ഒപ്പിച്ചിട്ട് കണ്ട അമേരിക്കയിലും ജപ്പാനിലും ഒക്കെ പോയിട്ട് വൈറ്റ് ഹൌസിന്റെയും ഈഫല്‍ ടവറിന്റെയും മുറ്റത്ത്‌ നിന്ന് ഫോട്ടം പിടിച്ചു ഫെസ്ബുക്കിലും ഓര്‍കുട്ടിലും ഒക്കെ ഇടുന്നവന്മാരെ
 • ഇത് പോലെ തന്നെ കല്യാണം കഴിഞ്ഞിട്ട് പെണ്ണുംപിള്ളയെ കെട്ടിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്ന പല പോസിലുള്ള പടങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നവന്മാരെ. കല്യാണമേ നടക്കാതെ ഇരിക്കുന്ന പാവങ്ങളെ ഇവന്മാര്‍ ഒക്കെ ഒന്ന് ഓര്‍ക്കണ്ടേ
 • വെള്ളമടിക്കെതിരെ പരസ്യമായി വാചകം അടിച്ചിട്ട് രഹസ്യമായി പോയി മൂന്നു പെഗ്ഗില്‍ കൂടുതല്‍ അടിക്കാത്ത കപ്പാസിറ്റി ഇല്ലാത്ത കഴുതകളെ
 • വേറൊരുത്തന്റെ കാമുകി ആണ് .. നമ്മള്‍ അവളെ സഹോദരി ആയി കാണണം എന്നൊക്കെ മഹദ് വാചകങ്ങള്‍ പറഞ്ഞിട്ട് വെറുതെ ഒരു ചാന്‍സ് മിസ്സാക്കുന്ന പയ്യന്‍സിനെ
 • രാജുമോനെയും ഗോപു മോനെയും കളിയാക്കുന്നവരെ. അവന്മാര്‍ രണ്ടും കൊച്ചു കുട്ടികള്‍ ആണെന്ന് നമ്മള്‍ മറക്കാന്‍ പാടുണ്ടോ
 • ടിന്റു മോന്റെ തമാശ കേട്ടിട്ട് ചിരിക്കാത്തവന്മാരെ
ഇനി എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത്...
ഭയങ്കര വെറുപ്പുള്ള കാര്യം
കേട്ടാല്‍ കലി വരുന്നത് 
ദേഷ്യം കൊണ്ട് ഭ്രാന്താവുന്നത് .. എന്താന്നല്ലേ ?

എന്റെ പോസ്റ്റ്‌ വായിച്ചിട്ട് ഇത് പത്തു പൈസയ്ക്ക് കൊള്ളാത്ത പോസ്റ്റ്‌ ആണെന്ന് പറയുന്നത് ...


20 comments:

 1. സൌന്ദര്യം ആസ്വദിക്കാന്‍ വേണ്ടി മുഖത്ത് നോക്കുമ്പോ മുഖം ചുളിച്ചു കാണിക്കുന്ന ചില രംഭമാരെ... :)
  ഹഹ......കൊള്ളാം

  ReplyDelete
 2. വോട്ട് ഫോര്‍ പോയിന്റ് 2.
  ബാക്കി ഒക്കെ അഡ്ജസ്റ്റ് ചെയ്യാം.

  ReplyDelete
 3. ഇത് പത്ത് പൈസക്ക് കൊള്ളാത്ത പോസ്റ്റ് തന്നെ.സംശയമില്ല.ഹ...ഹ..:)

  ReplyDelete
 4. സംശയമില്ല..ഇരുപത്പൈസയ്ക്ക് പോയിട്ട് നയാപൈസയ്ക്കുപോലും കൊള്ളാത്ത പോസ്റ്റ്..ഓ..ഒരു ഒടുക്കത്തെ ജാഡ.ഏതേലും പെണ്ണിനോട് ലവ്യൂന്ന്‍ പറഞ്ഞ് നല്ലത് മേടിച്ചുകെട്ടിക്കാണും.അതിന്റെ ചൊരുക്ക് തീര്‍ത്തതല്ലേ..

  നൈസ് പോസ്റ്റ്....(ചുമ്മാ)

  ReplyDelete
 5. കല്യാണം കഴിഞ്ഞിട്ട് പെണ്ണുംപിള്ളയെ കെട്ടിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്ന പല പോസിലുള്ള പടങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നവന്മാരെ.

  ദുശ്ശാസനാ നിങ്ങള്‍ തെറ്റിധരിച്ചു ഞങ്ങള്‍ ഇങ്ങിനെ പബ്ളിക്കായി സ്നേഹ പ്രകടനം കാണിക്കുന്നത്‌ ചില നമ്പരുകള്‍ മാത്രം

  പ്രധാനമായും ഭാര്യയെ സുഖിപ്പിക്കല്‍ അല്ലെങ്കില്‍ ഇടക്ക്‌ കട്ടുതിന്നാന്‍ നോക്കിയതിണ്റ്റെ പശ്ചാത്താപം

  പിന്നെ നിങ്ങളോടുള്ള അസൂയ

  നിങ്ങളും ഓടിപ്പോയി മൌസ്ട്രാപ്പില്‍ കുടുങ്ങി അടുത്ത പോസിംഗ്‌ നിങ്ങള്‍ ആയിക്കൊള്ളുമല്ലോ മണി ചെയിന്‍ പോലെ ഇതിങ്ങിനെ തുടരും

  മൊബൈല്‍ മര്യാദക്കു ഉപയോഗിക്കാന്‍ വലിയൊരു ശതമാനത്തിനും അറിയില്ല

  അതിനു കോറ്‍സ്‌ ഒന്നും ഇല്ലല്ലോ

  ReplyDelete
 6. അതുറപ്പല്ലേ ... അങ്ങനെ ചെയ്യാന്‍ പറ്റാത്ത വിഷമം കൊണ്ടല്ലേ ഇതൊക്കെ എഴുതുന്നത്‌ ... ഹി ഹി

  ReplyDelete
 7. ഇത്രേ ഉള്ളോ ? അപ്പൊ ബാക്കി ഒക്കെ ഇഷ്ടമാണോ ?

  ReplyDelete
 8. കൊള്ളാം, പലതും മിക്കവര്‍ക്കും ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ആണ്, എനിക്കും

  ReplyDelete
 9. കൊള്ളാം.
  ഇനി ഇഷ്ടക്കേടിന്റെ ലിസ്റ്റ് വരുമ്പോള്‍ ദുശ്ശാസനപോസ്റ്റ് രഫരന്‍സിനു കൊടുത്ത് ബാക്കി എഴുത്യാമതിയല്ലോ.
  ഒരു സംശയം ഇങ്ങനത്തെ ലിസ്റ്റില്‍ ദുശ്ശാസനബ്ലോഗ് ഉള്‍പ്പേടുത്തുന്നവര്‍ ഇല്ലെ. ചുമ്മ ചോയ്ചൂന്ന് മാത്രം

  ReplyDelete
 10. അങ്ങനത്തെ ചിലരും ഉണ്ട്. അവരെ പറ്റി ഒക്കെ എന്ത് പറയാനാ ഷിനോദ്. അവരുടെ വിധി. അല്ലാതെന്തു പറയാന്‍.. ഹി ഹി

  ReplyDelete
 11. 'രാജുമോനെയും ഗോപു മോനെയും കളിയാക്കുന്നവരെ. അവന്മാര്‍ രണ്ടും കൊച്ചു കുട്ടികള്‍ ആണെന്ന് നമ്മള്‍ മറക്കാന്‍ പാടുണ്ടോ'

  ഇത് കലക്കി , പാവം പിള്ളേർ ജീവിച്ചുപോട്ടെന്നല്ല. ചിലരുടെ മെയിലും അഭിപ്രായങ്ങളുമൊക്കെ കാണുമ്പോൾ അവരോടും അവരുടെ കുടുംബത്തോടും ഈ രണ്ടുപേരും വ്യക്തിപരമായി എന്തോ മഹാപാതകം ചെയ്തിട്ടുണ്ട് എന്ന് തോന്നും. മലയാളിയുടെ സഹജമായ അസൂയ തന്നെ.

  നന്നായി എഴുതി.
  ആശംസകളോടെ
  satheeshharipad.blogspot.com

  ReplyDelete
 12. ഇത് പത്ത് പൈസയ്ക്ക് കൊള്ളാത്ത പോസ്റ്റ്‌ ആണല്ലോ ദുശാസനന്‍ ചേട്ടാ... :)
  ഹി ഹി.. 20 പോയിന്റ്‌കളും ഒന്നിനൊന്നു കിടു.. 100% യോജിക്കുന്നു.. :)
  പെണ്പിള്ളേര് ഒരുങ്ങി നടക്കാത്തത് ടൈം കിട്ടാഞ്ഞിട്ടാരിക്കും .. പോട്ടെന്നു വയ്ക്കൂ.. :)

  ReplyDelete
 13. കണ്ടാ.. ഇത് വായിച്ചിട്ട് ഒരാളെങ്കിലും നന്നായല്ലോ..
  ശാലിനി ഒട്ടും വിട്ടു കൊടുക്കരുത്... ആവുന്നത്ര മേക്കപ്പ് ഇട്ടോ. സലിം കുമാര്‍ പറയുന്ന പോലെ ഭംഗി ഒട്ടും കുറയണ്ട :)

  ReplyDelete
 14. ഹ ഹ…കലക്കൻ ഇഷ്ടക്കേടുകൾ!

  ReplyDelete
 15. ആരാ നന്നായെ.. ഞാനാ?
  make അപ്പ്‌ ഇല്ലത്തതാ ഇപ്പം ഫാഷന്‍...(ഇത് ഞാന്‍ ഫെമിന വായിച്ചു നേടിയ അറിവാ) ഫാഷന്‍ വിട്ടൊരു കേസുമില്ല.. :)

  ReplyDelete
 16. അതെ. ശാലിനിയെ തന്നെയാണ് ഉദ്ദേശിച്ചത്... :) എന്തായാലും ഫാഷന്‍ വിടരുത് ട്ടാ.. കാണുന്നവര്‍ അനുഭവിക്കട്ടെ .. ഹി ഹി
  ഞാനും മേക് അപ്പ്‌ ഇടാറില്ല. പിന്നെ ഇടയ്ക്കിടക്ക് ചുട്ടി കുത്തും. അത്ര മാത്രം.

  ReplyDelete
 17. its not 20 points dude...
  its 24 in number :-P

  ശാലിനി : 20 പോയിന്റ്കളും ഒന്നിനൊന്നു കിടു..

  i wonder whether she read it fully or simply the end part alone... :-)

  ReplyDelete
  Replies
  1. ഹാ ഹാ .. അത് എണ്ണി നോക്കിയോ ? മുടുക്കന്‍..
   ശാലിനി അത് എല്ലാം വായിച്ചതാണ്. പുള്ളിക്കാരിയെ ഇപ്പ കാണാറില്ല. M.Tech പഠിക്കാന്‍ പോയിരിക്കുകയാണ്.

   Delete