Friday, June 17, 2011

ഇതും ബെര്‍ളി അണ്ണന്‍ ചൂണ്ടിയതാണാ ? എനിക്കറിഞ്ഞൂട !!!

ഇത് ഹേമന്ത് ഭായ് ജൂണ്‍ പത്തിന് കത്തിച്ചത് 


ഇത് ബെര്‍ളി അണ്ണന്‍ അഞ്ചു ദിവസം കഴിഞ്ഞു കത്തിച്ചത് ..

     ഞാന്‍ വീണ്ടും ബെര്‍ളി അണ്ണനെ കളിയാക്കുകയാണ് എന്ന് ദയവു ചെയ്തു ആരും വിചാരിക്കരുത്.
ഇന്നലെ അണ്ണന്റെ ഒരു ഉഗ്രന്‍ പോസ്റ്റ്‌ കണ്ടു . ബാലകൃഷ്ണാ.. കൊച്ചു കള്ളാ.. എന്ന തലക്കെട്ടില്‍. 
തെലുങ്കിലെ ബാലകൃഷ്ണ എന്നൊരു ചേട്ടന്‍ ഉണ്ട്. അങ്ങേരുടെ ഹര ഹര മഹാദേവ എന്ന പടത്തിന്റെ പോസ്ടരുകള്‍ നമ്മുടെ പഴശ്ശിരാജയുടെയും ദശാവതാരത്തിന്റെയും ഒക്കെ പോസ്ടരുകള്‍ ചൂണ്ടിയതാ എന്ന് പറഞ്ഞിട്ടായിരുന്നു പോസ്റ്റിങ്ങ്‌. അണ്ണന് ഇങ്ങനത്തെ കിടിലം കിടിലം ഐറ്റംസ് ഒക്കെ എവിടന്നു കിട്ടുന്നു എന്ന് നോം അമ്പരക്കുകയും അമ്പു അരഞ്ഞു തീര്‍ന്നപ്പോ വില്ലരയ്ക്കുകയും ഒക്കെ ചെയ്തു. പണ്ട് അണ്ണന്‍ എന്റെ ഒരു പോസ്റ്റില്‍ നിന്ന് പ്രചോദനം കൊണ്ട കഥ വെറുതെ അന്ന് എഴുതണ്ടായിരുന്നു എന്നൊക്കെ തോന്നി. പക്ഷെ വിധിയുടെ വിളയാട്ടം. ഹേമന്ത് എന്നൊരു ചേട്ടന്‍ നടത്തുന്ന ഹെമന്തോളജി എന്നൊരു ബ്ലോഗില്‍ ചെന്നപ്പോ അവന്‍ ഈ പോസ്റ്റ്‌ ജൂണ്‍ പത്തിന് തന്നെ ചൂണ്ടിയിരിക്കുന്നു. ഇന്നലെ അണ്ണന്‍ ഇട്ട പോസ്റ്റ്‌ അവന്‍ പത്തിന് തന്നെ ചൂണ്ടിയത് ചിലപ്പോ അയ്യര്‍ ദി ഗ്രേറ്റില്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്ന പോലത്തെ വല്ല കഴിവും ഉണ്ടെങ്കിലല്ലേ നടക്കൂ.. എന്നാലും മോഷണത്തിനെ പറ്റിയുള്ള ഈ പോസ്റ്റില്‍ തന്നെ ഈ പരിപാടി വേണ്ടായിരുന്നു. ചിലപ്പോ ഇതൊക്കെ എന്റെ തോന്നലായിരിക്കും. ഒരു പക്ഷെ ഹര ഹര മഹാദേവയെ പറ്റി മാത്രമാണ് ബെര്‍ളി അണ്ണന്‍ എഴുതിയതെങ്കില്‍ ഞാന്‍ വിശ്വസിച്ചേനേ. എന്നാല്‍ അതിന്റെ അവസാനം മര്‍ഡര്‍-2 ന്റെ കഥയും ഉണ്ട്. ഹേമന്ത് എഴുതിയ പോലെ തന്നെ.
എന്റെ പോസ്റ്റിനെ പറ്റി ഞാന്‍ അന്ന് എഴുതിയപ്പോ പലരും എന്നോട് പറഞ്ഞതാ ഇതൊക്കെ വെറും തോന്നലാണ്. രണ്ടു മനുഷ്യര്‍ ഒരേ രീതിയില്‍ ചിന്തിച്ചതാ എന്നൊക്കെ. പക്ഷെ അഞ്ചു  ദിവസം മുമ്പ് ഒരുത്തന്‍ ചിന്തിച്ചത് അത് പോലെ തന്നെ ചിന്തിക്കണമെങ്കില്‍ .. ഗൂഗിള്‍ ചെയ്തു നോക്കിയപ്പോ പലരും ഇത് പോലെ കുറച്ചു മുമ്പ് തന്നെ ചിന്തിച്ചിരിക്കുന്നു.. ഹര ഹര മഹാദേവ...

( ഇത് ചൂണ്ടി കാട്ടിയ എന്റെ പ്രിയ സുഹൃത്ത്‌ ജയരാജിന് നന്ദി )

6 comments:

 1. ithathinum munpu thats malayalam.comil vannatha

  ReplyDelete
 2. വിടില്ല ഞാന്‍.
  അങ്ങേരെ വിടില്ല അല്ലേ.
  കൊള്ളാം . കൊട്ക്ക് പണീ എന്നെന്റെ കൂട്ടുകാരന്‍ എപ്പോഴും പറയും.
  അതന്നെ ഇവ്ടേം

  ReplyDelete
 3. ദുശ്ശാസനാ നിങ്ങള്‍ക്ക്‌ ലോകപരിചയം തീരെ കുറവാണു ചെറിയവര്‍ മോഷ്ടിച്ചാല്‍ അതു മോഷണം വലിയവര്‍ മോഷ്ടിച്ചാല്‍ അതു അണ്ടല്‍ ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നും ദുശ്ശാസനാദികള്‍ പ്രചോദനം കൊണ്ടാല്‍ അതു സൈബര്‍ മോഷണം തിരിച്ചാണെങ്കില്‍ അതു വലിയ ആള്‍ക്കാര്‍ സമാന രീതിയില്‍ ചിന്തിച്ചു അത്ര തന്നെ കേസില്ല പക്ഷെ അതില്‍ ഇതു ചൂണ്ടിയതാണല്ലോ എന്നൊരു കമണ്റ്റ്‌ നേരത്തെ ഉണ്ടായിരുന്നു ഇപ്പോള്‍ ബെറ്‍ളീ ഡിലീറ്റിയോ എന്തൊ?

  ReplyDelete
 4. ഹാ ഹാ .. അത് ശരിയാ. കോപ്പി അടിക്കുന്നതിനും വേണം ഒരു കുടുംബ മഹിമ.. അല്ലേ ?

  ReplyDelete
 5. അച്ചായന്‍ ആ പോസ്റ്റ്‌ ഒരു നാണോം ഇല്ലാതെ മെട്രോ മനോരമ പ്രിന്റ്‌ എഡിഷനിലും , മനോരമ ഓണ്‍ലൈന്‍ ലും ഒക്കെ ഇട്ടിട്ടുണ്ട്. പണ്ടെങ്ങാണ്ട് ഇതിയാന്‍റെ അപ്രകാശിത പ്രേമലേഖനം ആരാണ്ട് എങ്ങാണ്ട് പബ്ലിഷ് ചെയ്തു എന്നും പറഞ്ഞു എന്തൊരു തന്തക്കു വിളി ആയിരുന്നു? ആ സ്ഥിതിക്ക് ഇതിനെ ഒക്കെ എന്തു പറയണം?

  http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9523995&programId=1073752206&BV_ID=@@@&channelId=-1073750705&tabId=3

  പക്ഷെ ലോകത്തുള്ള സകലമാന ബ്ലോഗ്ഗുകളുടെ മുതലാളി ആയ അച്ചായന് ആരുടേം എന്തും എടുക്കാം. ഇനീം എടുക്കും. ഇവിടെ ആരാ ചോദിയ്ക്കാന്‍?

  ReplyDelete