2010, ഏപ്രിൽ 13, ചൊവ്വാഴ്ച

പാവം സുരേഷ് ഗോപി


     പാവം ഷിറ്റ് ഗോപി ഒടുവില്‍ ശരിക്കും ഗോപി വരക്കുമോ ആവോ. അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായത്തിനെതിരെ ജഗദീഷ് പരസ്യമായി രംഗത്ത് വന്നതാണ്‌ പുതിയ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ സുരേഷ് ഗോപി പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന്  ആലോചിക്കുന്നതിനു പകരം അദ്ദേഹത്തിനെതിരെ ചെളി വാരിയെരിയലുകള്‍ നടത്തുകയാണ് ഇവര്‍. ഇത്രയും കാലം പല വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം കുടുംബത്തോടൊപ്പം  ജീവിച്ചു പോകുന്ന ഒരു നടന്‍ ആണ് സുരേഷ് ഗോപി. ശത്രുക്കള്‍ പോലും അദ്ദേഹം ഒരു കൌശലക്കാരന്‍ ആണെന്ന് പറയില്ല. സിനിമ ഇല്ലാതെ ഇടയ്ക്കു കുറച്ചു കാലം കഷ്ടപെട്ടതും മകള്‍ മരിച്ചു പോയത് പറഞ്ഞു പരസ്യമായി കരയുന്നതും മറ്റും ഒരു നാടകം ആണെന്ന് ആര്‍ക്കും വിശ്വസിക്കാനും പറ്റില്ല. ജഗദീഷ് എന്ത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നും എല്ലാവര്‍ക്കും അറിയാം. ടി വിയില്‍ ഒരു ചാനലില്‍ കൂടി അസഹ്യമായ രീതിയില്‍ അദ്ദേഹം ഒരു പരിപാടി  ഇപ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. ബാക്കി ഉള്ള നടന്മാരും തീരെ മോശമല്ല. ഇത് കൂടാതെ ഉര്‍വശിയും ചേച്ചി കല്പനയും ഇത്തരം പരിപാടികള്‍ നയിക്കുന്നുണ്ട്‌. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അവതരിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെയോ അശ്വമേധം അവതരിപ്പിക്കുന്ന പ്രദീപിന്റെയോ ഒന്നും ഏഴയലത്ത് വരില്ല ഇവര്‍ ആരും. അത് മാത്രമല്ല അവര്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഈ താരങ്ങള്‍  ഒന്നും ഒരു അത്യാവശ്യ ഘടകം അല്ല താനും. അതെ സമയം രഞ്ജിനി ഇല്ലാത്ത ഒരു സ്റ്റാര്‍ സിങ്ങര്‍ നമുക്ക് അത്ര രസിക്കുകയുമില്ല. അല്ലെ ജഗ്ദിഷ് ജി സ്വന്തം വിജ്ഞാനം വിളംബാന്‍ ആണ് ആ പരിപാടി ഉപയോഗിക്കുന്നത്. വെള്ളിത്തിരയില്‍ മണ്ടന്‍ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചു ശീലിച്ചത് കൊണ്ട് താന്‍ ശരിക്കും ഒരു മണ്ടന്‍ ആണെന്ന് ആരെങ്കിലും വിചാരിച്ചാലോ എന്ന് കരുതി ആയിരിക്കും ഇത്. എന്തായാലും അദ്ദേഹം ചെയ്തത് ചീപ് ആയി പോയി.

over exposure ഇതൊരു സെലെബ്രിടിക്കും ഒരു ബാധ്യത തന്നെ ആണ്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്ക്. സ്ഥിരമായി ടി വിയില്‍ നിങ്ങള്‍ കാണുന്ന ഒരു താരത്തിന്‍റെ അടുത്ത സിനിമ വരുമ്പോ സ്വാഭാവികമായും നിങ്ങളുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത്‌ ടി വിയില്‍ അദ്ദേഹം സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്ന ഗോഷ്ടികള്‍ ആയിരിക്കും. ഇവരെല്ലാം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് കലയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല .. മാക്സിമം പണം ഉണ്ടാക്കാന്‍ ആണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുത ആണ്. ഗള്‍ഫില്‍ സ്ഥിരമായി പരിപാടികള്‍ അവതരിപ്പിക്കുന്ന നടീ നടന്മാര്‍ സ്റെജില്‍ കയറി നിന്ന് ഒരു ഉളുപ്പുമില്ലാതെ അടിച്ചു വിടുന്നത് കേട്ടിട്ടില്ലേ ? നിങ്ങളെ ഒക്കെ കാണാനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നതെന്നും നിങ്ങളെ കാണാന്‍ പറ്റിയില്ലെങ്കില്‍  ഞാന്‍ മരിച്ചു പോയേനെ എന്നൊക്കെ. കഷ്ടം...

     ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ശ്രീയേട്ടന്‍ ആണ്. പണ്ട് രോയല്‍ടി വിവാദത്തില്‍ ചിത്ര ചേച്ചി നടത്തിയ പരാമര്‍ശത്തെ കടത്തി വെട്ടി ഇദ്ദേഹത്തിന്‍റെ വാക്കുകള്‍.  താന്‍ ഒരു പാവപ്പെട്ടവന്‍  ആണെന്നും തന്നെ പോലുള്ളവരുടെ വയറ്റത് അടിക്കരുതെന്നും. വര്‍ഷങ്ങളായി ലോകം മുഴുവന്‍ സ്റ്റേജ് ഷോകളും ടി വി ഷോകളും  സിനിമ പാട്ടുകളും ഭക്തി ഗാനങ്ങളും ഒക്കെ പാടി ഒരുപാടു കാശുണ്ടാക്കിയ ഒരു ഗായകന്‍ ആണ് ഇങ്ങനെ സങ്കടപെടുന്നത് എന്നോര്‍ക്കണം. ഇതിനിടക്ക്‌ നമ്മുടെ ഗാന ഗന്ധര്‍വന്‍ ജഗദീശ്വരന്റെ അനുഗ്രഹത്തോട് കൂടി എല്ലാവരെയും ഒന്നിപ്പിക്കാന്‍  ഒരു പ്രസ്താവന നടത്തി കയ്യടി വാങ്ങാന്‍ ശ്രമിച്ചുവെങ്കിലും അത് ആരും ശ്രദ്ധിച്ച കോളില്ല. പണ്ട് സക്കറിയ പറഞ്ഞതാണ് ശരി. സ്വന്തം കാര്യത്തെ ബാധിച്ചാലല്ലാതെ ഗന്ധര്‍വന്‍ കമാ എന്ന് മിണ്ടില്ല. തനിക്കു ഗുണമുള്ള എന്തെങ്കിലും കാര്യമാണെങ്കില്‍ എത്ര വേണേലും അദ്ദേഹം സംസാരിക്കും. എവിടെ വേണേലും. ഇതിനെ ആണ് പച്ചയായ  അവസര വാദം എന്ന് പറയുന്നത്. അല്ലെങ്ങില്‍ മലയാളത്തിലെ ഏറ്റവും മുതിര്‍ന്നതും ദൈവ തുല്യനായി കേരളീയര്‍ കാണുന്നതുമായ ഇദ്ദേഹത്തിനു ഇതൊക്കെ പരിഹരിക്കാന്‍ ഒരു ലീഡ് എടുക്കാമായിരുന്നു. പകരം എ കെ ആന്റണിയെ പോലെ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടി ഇദ്ദേഹം. അതും കലക്കി. 

     ഇനി ഫിലിം ചേംബര്‍ പറഞ്ഞത് നോക്കിയാല്‍.. ഇവര്‍ ഇങ്ങനെ കൊണ്ട് വരുന്ന വിലക്കുകളും നിര്‍ദേശങ്ങളും കാരണം സിനിമയുടെ നിലവാരം കുറച്ചെങ്കിലും കൂടുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ ? അമ്മ ആയാലും ചേംബര്‍ ആയാലും അവര്‍ കൊണ്ട് വരുന്ന ഇത്തരം ഊര് വിലക്കുകളുടെ  ലക്‌ഷ്യം ഒന്നേയുള്ളൂ. മലയാളിക്ക് സ്വന്തം ഭാഷയില്‍ കാണാനുള്ള സിനിമകളുടെ നിയന്ത്രണം. ഇതു ചവറ ആയാലും വേറെ വഴിയില്ലെങ്കില്‍ മലയാളി പോയി കണ്ടോളും 
എന്നാ ധാര്‍ഷ്ട്യം. ഈ മിടുക്ക് എന്ത് കൊണ്ട് നിലവാരം മെച്ചപ്പെടുത്താനുള്ള കാര്യത്തില്‍ ഇവരൊന്നും കാണിക്കുന്നില്ല. ഇതൊക്കെ കണ്ടു സഹികെട്ട് മലയാളി വേറെ ഭാഷകളിലേക്ക് ശ്രദ്ധ തിരിച്ച വിവരം ഇവരൊന്നും കണ്ടില്ലെന്നുണ്ടോ ? ഇങ്ങനെ പോയാല്‍ ഈ സംഘടനകള്‍ക്കെല്ലാം കയറി മേയാന്‍മലയാള സിനിമ എന്നൊരു സംഭവം ഇനി ഉണ്ടാവില്ല.
താമസിയാതെ എല്ലാം പണ്ടാരമടങ്ങും.
 



9 അഭിപ്രായങ്ങൾ:

  1. ac ഇടാത്ത തീയറ്ററിൽ ഇരുന്നു സിനിമ കാണാൻ ആർക്ക് കഴിയും
    DTSവന്നതിൽ പിന്നെ തിയറ്റെറിൽ പോണമെന്നു കുട്ടികളും ആവശ്യപ്പെടുന്നില്ല എന്നതാണ്‌ എന്റെ അനുഭവം
    home theater എത്രയൊ ഭേദം
    film chamber താഴേക്കിറങ്ങി
    കാരണം തെരയേണ്ടിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ആഹാ ഗുഡ്, ഇപ്പോ ഫോണ്ട് അടിപൊളി ആയിട്ടുണ്ട്... :)
    ഈ വിവാദ വിഷയത്തില്‍ എനിക്ക് ഒട്ടും താല്പര്യ മില്ലാത്തതിനാല്‍ ഇതും വായിച്ചില്ലാ... മുമ്പത്തെ പോസ്റ്റിലേക്ക് പോകുന്നു, അത് നോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ഏപ്രിൽ 13 11:37 PM

    excellent anna..annan paranjathu valare correct..

    മറുപടിഇല്ലാതാക്കൂ
  4. ജഗദീഷിന്റെ ‘നിലവിളി’ അവതരണം അസഹ്യമാണെന്നത്തു ശരി തന്നെ.

    പക്ഷേ അഭിനേതാക്കൾ ടിവിയിൽ പ്രത്യക്ഷപ്പെടുന്നതു വിലക്കിയാലൊന്നും മലയാള സിനിമ രക്ഷപെടാൻ പൊകുന്നില്ല.

    അതിന് കൊള്ളാവുന്ന കഥയും അത് രുചികരമാകുന്ന രീതിയിൽ പ്രസന്റ് ചെയ്യാൻ പറ്റിയ സംവിധാന മികവും വേണം.

    ഭാവനാപരമായ ഷണ്ഡത്വം ബാധിച്ച തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ് മലയാള സിനിമയുടെ ശാപം.

    മറുപടിഇല്ലാതാക്കൂ
  5. വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....
    ---

    ഫിലിം ചേബർ യാഥാർത്ഥ്യം കാണുന്നില്ല. അവരുടെ തീരുമാനം ജനാധിപത്യവിരുദ്ധവും.

    മറുപടിഇല്ലാതാക്കൂ
  6. very good. ഇതില്‍ ഫോണ്ട് പ്രശ്നം ഒന്നും ഇല്ല. മുകളില്‍ വയ്ക്കുക. (keep it up)

    മറുപടിഇല്ലാതാക്കൂ
  7. ഹോ. ആശ്വാസം ആയി.
    ഇപ്പൊ സംഗതി പിടി കിട്ടി.
    ഇനി ഞാന്‍ നോക്കിക്കൊള്ളാം.
    എല്ലാവര്‍ക്കും നന്ദി :)

    മറുപടിഇല്ലാതാക്കൂ
  8. ഈ പറഞ്ഞ ഗോപിയേട്ടന്‍ വിഷു ദിനത്തിലെ സ്റ്റാര്‍ സിങ്ങറില്‍ ഞെളിഞ്ഞു നിന്നു പാടുന്നത് കണ്ടു... ഇതെന്തു ന്യായം ഗോപിയേട്ടാ....

    മറുപടിഇല്ലാതാക്കൂ
  9. Suresh gopi paranghathil anthan tett????????atheham paranghath "malayala cinema rakshapedumeghil aghane alla nadamarum cheyyanam" annu mathraman..

    മറുപടിഇല്ലാതാക്കൂ