2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ശ്രീ ശ്രീ നസിറുദീന് മൂത്രമൊഴിക്കാന്‍ തോന്നിയാല്‍...


     ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഒരു സാമൂഹിക പരിഷ്കര്‍ത്താവിനെ കുറിച്ചാണ് ഈ പോസ്റ്റ്‌. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിടന്റ്റ് ആയ ശ്രീ നസീറുദ്ദീന്‍. വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന  വനിതാ ജീവനക്കാരെ കുറിച്ച് ഇദ്ദേഹം നടത്തിയ പരാമര്‍ശം ഇതൊരു മലയാളിയുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്.  'ജോലി ചെയ്യുന്നിടത്ത് മൂത്രമൊഴിക്കാന്‍ ഉള്ള സൗകര്യം ഇല്ല എന്ന് പറയുന്ന ആരെയും ഇവിടെ ജോലിക്കാവശ്യമില്ല .. ഇത്രയും കാലം ഈ കോഴിക്കോട് കടകളില്‍ പണി എടുത്തിരുന്ന വനിതകള്‍ ഒക്കെ മൂത്രമോഴിചിരുന്നില്ലേ ? അവര്‍ക്കൊന്നും ഒരു പരാതിയും ഇല്ലായിരുന്നല്ലോ..." ഈ ഒരു പ്രസ്താവന കൊണ്ട് അദ്ദേഹം നമ്മുടെയെല്ലാം പല ധാരണകളും മാറ്റി മറിചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞതില്‍ എന്താ തെറ്റ് പണ്ട് നായനാര്‍ പറഞ്ഞ പോലെ.. സ്ത്രീകള്‍ ഉണ്ടെങ്കില്‍ പീഡനവും ഉണ്ടാവും ' എന്നാ പോലെ... മൂത്രമൊഴിക്കാന്‍ തോന്നുന്ന ഏതൊരാളും പിടിച്ചു നിക്കാന്‍ വയ്യാതാവുമ്പോള്‍ തനിയെ ഒഴിചോളും. അതിനു നമുക്കെന്താ പ്രശ്നം .. അല്ലെ 
ഹൈ കോടതി പറഞ്ഞത് പോലെ അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രാധമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം കടക്കാര്‍ എന്തിനാ  ചെയ്തു കൊടുക്കുന്നതെന്നാ അദ്ദേഹത്തിന്‍റെ ന്യായമായ സംശയം.  

     സത്യം പറഞ്ഞാല്‍ അമ്മയോ പെങ്ങളോ ഇല്ലാത്ത.. അല്ലെങ്ങില്‍ അങ്ങനെ ആരെയും ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരുത്തന് മാത്രമേ ഇത്രയ്ക്കു നീചവും വിവരം കേട്ടതുമായ ഒരു പരാമര്‍ശം നടത്താന്‍ പറ്റു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെ ടോയിലെറ്റ് എന്തിനാ എന്ന് പോലും ചിന്തിക്കാത്ത വിദ്യ സമ്പന്നരും സംസ്കാര സമ്പന്നരും ആയ മലയാളികളുടെ ഇടയില്‍ ഈ പരാമര്‍ശം ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. കുത്തക പത്രം എന്ന് എല്ലാവരും കളിയാക്കുന്ന മനോരമ ഇത് പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. അഭിനന്ദനങ്ങള്‍. ഇദ്ദേഹത്തിനു ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ഒരു ഡോക്ടരോടെങ്കിലും ചോദിക്കാമായിരുന്നു എന്താ ഇത് കൊണ്ടുള്ള കുഴപ്പങ്ങള്‍ എന്ന്. സ്ത്രീകള്‍ക്ക് വേണ്ടി പൊതു സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ടോയിലെറ്റുകളില്‍ എത്ര എണ്ണം ആണ് ശരിക്കും ഉപയോഗ യോഗ്യം ആയതു എന്ന് സര്‍ക്കാര്‍ തന്നെ ഒന്ന് അന്വേഷിച്ചു നോക്കുന്നത് നന്നായിരിക്കും. ആണുങ്ങള്‍ ചെയ്യുന്ന പോലെ പരസ്യമായി നിന്ന് ഇത് സാധിക്കാന്‍ കൂടി ശ്രീ ശ്രീ നസീറുദ്ദീന്‍ ഉപദേശിക്കും എന്ന് പ്രത്യാശിക്കാം. നമുക്ക് ഇതിനെക്കാളും പ്രധാനം ഐഡിയ സ്റ്റാര്‍ സിംഗേറിലെ എലിമിനേഷന്‍ റൌണ്ടുംമാനസ പുത്രിയും ഒക്കെയാണല്ലോ. 

     കേരളത്തില്‍ പ്രബുധരെന്നു സ്വയം അവകാശപെടുന്ന ഇടതു മുന്നണിയും അത്രയ്ക്ക് ബുദ്ധി ഇല്ലാത്തവരെന്നു പറഞ്ഞു നടക്കാത്ത, എന്നാല്‍ ആവശ്യത്തിനു കുരുട്ടു ബുദ്ധിയും ഉള്ള വലതു പക്ഷവും ഹിന്ദു മുന്നണിയും മുസ്ലിം ലീഗും ആരും ഒന്നും തന്നെ ഇതിനെ പറ്റി പറഞ്ഞു കണ്ടില്ല.  ഇത് നമ്മളെ ബാധിക്കുന്ന ഒരു കാര്യം അല്ലല്ലോ. അതായിരിക്കും കാരണം.

     പണ്ട് ഏതോ ഒരു ചാനലില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറുമായി നടന്ന ഒരു അഭിമുഖം കണ്ടത് ഓര്‍മ വരുന്നു.  ഇനിയും ഒരു തവണ കൂടി മന്ത്രി ആയാല്‍ എന്ത് ചെയ്യാന്‍ ആണ് ആഗ്രഹം എന്ന് പറഞ്ഞപ്പോ അദ്ദേഹം നല്‍കിയ മറുപടി എല്ലാ മലയാളികളും ശ്രദ്ധയോടെ കേള്‍ക്കെണ്ടാതാണ്. താന്‍ KSRTC ഭരിച്ചു കൊണ്ടിരുന്നപ്പോ എന്തിനു ഓരോ ബസ്‌ സ്ടാന്ടിലും സുലഭ് ന്‍റെ ടോയിലെട്സ് കൊണ്ട് വന്നത് എന്നത്.  കേരളത്തില്‍ ഒരു പൊതു സ്ഥലത്തും ഹൈജീനിക്ക് ആയ ഒരു ടോയിലെറ്റ് ഇല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്. ഒരു യാത്രയില്‍ ഇത് കാരണം യാത്രക്കാര്‍ പ്രത്യേകിച്ചു സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് ഒരു ചെറിയ വലിയ പരിഹാരം എന്ന ഒരൊറ്റ ചിന്തയില്‍ നിന്ന് ആണ്  ഇതിന്‍റെ ഉത്ഭവം.  പ്രായം കൊണ്ട് തന്നെക്കാള്‍ വളരെ ഇളപ്പം ആണെങ്കിലും നമ്മുടെ മുതിര്‍ന്ന ഒരുപാടു മന്ത്രി പുംഗവന്മാര്‍ക്ക് ഇത് വരെ തോന്നാതിരുന്ന ഒരു കാര്യം വളരെ നിശബ്ദമായി അദ്ദേഹം പരിഹരിക്കാന്‍ ശ്രമിച്ചു എന്ന് നോക്കു. അതിനുള്ള വിലയും അദ്ദേഹം നല്‍കി. ഇതൊക്കെ കണ്ടാലും മലയാളി മുന്നോട്ടു തന്നെ പോകും. തമിഴന്മാര്‍ക്കും തെലുങ്ങര്‍ക്ക്കും  ഒന്നും വിവരമില്ല... നമ്മളാണ് എല്ലാം തികഞ്ഞവര്‍ എന്ന് സ്വയം പുകഴ്ത്തി മുന്നോട്ടു  പോകുന്ന മലയാളി വല്ലപ്പോഴും എങ്കിലും കേരളം വിട്ടു പുറത്തു പോയി അവിടെ ഒക്കെ എന്താ നടക്കുന്നതെന്ന് ഒരിക്കലെങ്കിലും നോക്കുന്നത് നന്നായിരിക്കും. ( പ്രവാസികളെ ഉദ്ദേശിച്ചല്ല ഈ പരാമര്‍ശം. കേരളത്തിലെ സുഖിമാന്മാരായ മല്ലുസിനെ ഉദ്ദേശിച്ചാണ് ). കഷ്ടം !!


5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഏപ്രിൽ 9 3:46 PM

    I also share the same views mentioned in this post.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ഏപ്രിൽ 9 9:11 PM

    നല്ല ടോയ്ലെറ്റ് സൌകര്യം നല്കുക. കേമറയും വെയ്ക്കുക. അല്ലെങ്കില്‍ പീയിങ്ങിനൊപ്പം പീപ്പിങ്ങും. വയബ്ള്‍ ആവും.

    മറുപടിഇല്ലാതാക്കൂ
  3. നസറുദ്ദീന് കടയിലിരുന്ന് മുള്ളാന്‍ മുട്ടിയിട്ടുണ്ടാവില്ല. ഇനി ആ സംഗതി ഉണ്ടോ എന്നു തന്നെ സംശയം. അപ്പോ പിന്നെ ഇത്തരം തമാശകള്‍ എഴുന്നള്ളിക്കുന്നതിന് തെറ്റില്ല. കേരളത്തില്‍ മൂത്രപ്പുരകളില്ലാത്തതിന് കാരണം തേടി എങ്ങും പോകേണ്ടതില്ല. ഏതെങ്കിലും സിനിമാ തീയറ്ററിലെ മൂത്രപ്പുരയില്‍ ഒന്നു കയറി നോക്കൂ. യെവന്മാരെ മുള്ളിക്കാന്‍ കാശ് മുടക്കി മൂത്രപ്പുര ഫിറ്റു ചെയ്തു വയ്ക്കാന്‍ പിന്നെ തോന്നുമോ.....?????

    മറുപടിഇല്ലാതാക്കൂ
  4. ആണുങ്ങള്‍ക്ക് മുള്ളാന്‍ മുട്ടിയാല്‍ മുണ്ട് പൊക്കി മരച്ചുവട്ടിലോട്ട് നീങ്ങി നിന്നാല്‍ മതി. കച്ചവടസ്ഥാപനങ്ങളില്‍ ഒരു ടോയിലറ്റ് പണിയന്‍ സ്ഥലം ഇല്ലങ്കില്‍ കച്ചവടക്കാര്‍ തന്നെ പണാം എടൂത്ത് അടുത്ത് എവിടെയെങ്കിലും ടോയിലറ്റ് പണിയണം.

    ഇപ്പോള്‍ നിര്‍മ്മിക്കുന്ന എല്ലാ ഷോപ്പിംങ്ങ് കോമ്പ്ലക്സുകളിലേയും ഓരോ ഫ്ലോറുകളിലും കുറഞ്ഞത് ഒരു ടോയിലറ്റ് എങ്കിലും ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. അല്ലെങ്കിലും
    ഈ പെണ്ണുങ്ങള്‍ എന്തിനാ
    ഇത്ര എടങ്ങേറായി മൂത്രമൊഴിക്കുന്നത്..
    ഇനി ഒഴിച്ചേ തീരൂ എന്നാണെങ്കില്‍
    നല്ല 'എ'ക്ലാസ് ടൊയിലറ്റുകള്‍
    കോയിക്കോട്ടങ്ങാടിയിലുണ്ടല്ലോ...
    വിത്ത് ക്യാമറ!
    ദുശാസ്സനന് ഒന്നുമറിയൂല..
    നസിറുദ്ദീന്‍ കീ ജയ്!

    മറുപടിഇല്ലാതാക്കൂ