2010, ഏപ്രിൽ 14, ബുധനാഴ്‌ച

ഒരു ബാച്ചിലര്‍ വിഷു

ഒരു വിഷു വരുന്നു.. നാളെയാണ് വിഷു. ..
കണി ഒരുക്കണം. കൈനീട്ടം വാങ്ങണം. കൊടുക്കണം. പുതിയ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കണം. ആരെങ്കിലും തരുന്ന സമ്മാനങ്ങള്‍ വാങ്ങണം. കുടുംബം ആയി ജീവിക്കുന്ന ഒരാള്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.. എല്ലാം തനിയെ നടന്നോളും. ഒറ്റയ്ക്ക് പുറം ദേശത്ത് താമസിക്കുന്ന ഒരാളിന്‍റെ സ്ഥിതി ഇതല്ല. ഇനി കണി ഒരുക്കാം എന്ന് വിചാരിച്ചാല്‍ തന്നെ രാവിലെ ആരാ കണ്ണ് പൊത്തി നമ്മളെ അത് കൊണ്ട് പോയി കാണിക്കുന്നത് ... ആരാ കയ്യിലേക്ക് ഒരു പുതിയ നാണയം കൈനീട്ടമായി വച്ച് തരുന്നത് ... ആരാ നമുക്ക് ഒരു കോടി മുണ്ട് സമ്മാനമായി തരുന്നത് ?  ബാച്ചിലേര്‍സിനു മാത്രമല്ല .. പ്രവാസി ആയി അന്യദേശത്തു പോയി കഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും ഇതൊക്കെ തന്നെയാണ് വിഷു..  കൊന്ന പൂവിന്‍റെ കുളിര്‍മയും കണിയുടെ ഐശ്വര്യവും ഓര്‍മയില്‍ അല്ലെങ്കില്‍ വെറുതെ  സങ്കല്‍പ്പിച്ചു വിഷു കഴിച്ചു കൂട്ടുന്ന എത്ര മലയാളികള്‍... അവരെ ഒരു നിമിഷം ഓര്‍ത്തു കൊണ്ടു ഐശ്വര്യത്തോട്‌ കൂടി ഈ വിഷു ആഘോഷിക്കു.. എന്‍റെ എല്ലാ വായനക്കാര്‍ക്കും നന്‍മയും സര്‍വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പൊന്‍ വിഷു ആശംസിക്കുന്നു....



കേട്ടു മറന്ന.. ഇപ്പോഴും നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഗാനം.. 
നാടിന്‍റെ പച്ചപ്പും മാധുര്യവും കണ്ടെങ്കിലും ഒന്ന് സന്തോഷിക്കാന്‍... ആ മനോഹര ഗാനം ...

video by www.indiavideo.org

3 അഭിപ്രായങ്ങൾ:

  1. വളരെ നോസ്റ്റാൾജിക്കായി ഗാനവും, രംഗങ്ങളും.

    നാടിന്റെ പച്ചപ്പ് കാണിച്ച്, എന്നെ ഇങ്ങനെ കൊല്ലാതെ മാഷെ.

    എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. യഥാര്‍ത്ഥത്തില്‍ എന്താ പറ്റിയതെന്നറിയാമോ ? എങ്ങനെയോ യൂടൂബില്‍ ഈ വീഡിയോ കണ്ടു.
    ഇത് കണ്ടു ആകെ മൂഡ്‌ ഓഫ്‌ ആയി. എന്നാ പിന്നെ ബാക്കിയുള്ളവനും അനുഭവിക്കട്ടെ എന്ന് കരുതി.
    എന്തായാലും സുല്‍ത്താന് എന്‍റെ വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ദുശ്ശാസനാ......മനസ്സ്‌ നിറയെ ഒരുപാട് നമായും സ്നേഹവുമായി ഒരു വിഷു ആശംസകള്‍ നേരുന്നു.

    Nostalgic..പതറി.....

    എല്ലാ വര്‍ഷതതേയും പോലെ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന വേനല്‍ മഴ ഇന്നലെ പെയ്തിറങ്ങി.....മനസ്സില്‍ ഒരായിരം മഴവില്ല് വരിയിച്ചു കൊണ്ട്‌........

    മഴ പെയ്തു തെളിഞ്ഞ മാനവുമ്, കാറ്റേറ്റ്‌ വീണ ഇലകളും പൂക്കളും കൊണ്ട്‌ അലംകൃതമായ ആ വഴിതതാരകളും............

    അമ്മേ കാണണം....ങ്‌ഹീ....

    മറുപടിഇല്ലാതാക്കൂ