Friday, April 2, 2010

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 8

കഴിഞ്ഞ ഭാഗം 
അങ്ങനെ പണി തുടങ്ങി. ചേച്ചി മെസ്സില്‍ ശാപ്പാടടിക്കാന്‍ വരുന്ന സോഫ്റ്റ്‌വെയര്‍ പയലുകള്‍ പറയുന്ന പോലെ ഞാന്‍ പ്രോജെക്ടിലായി. എല്ലാം കൂതറ പ്രൊജെക്ടുകള്‍ ആണ്. എന്തായാലും ഒരു ജോലി ആയല്ലോ. ഇനി ഇവിടിരുന്നു വേണം ചാടാനുള്ള വഴി നോക്കാന്‍. രജനി കൂടുതല്‍ സുന്ദരി ആയി വരുന്നുണ്ട്. വെണ്ടിംഗ് മെഷീന്‍ ഓടിക്കാന്‍ പഠിച്ചു. ജിമെയില്‍, യാഹൂ ഒക്കെ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. പ്രോക്സി സെറ്റ് ചെയ്തു നമ്മള്‍ ബ്രൌസ് ചെയ്യും. നമ്മളോട കളി. മാനേജര്‍ വരുമ്പോ എല്ലാം മിനിമൈസ് ചെയ്തു വക്കും.
എന്നിട്ട് ഇത് വരെ ചെയ്തിട്ടില്ലാത്ത പോലെ ഒടുക്കലത്തെ കോഡിംഗ് ആണ്. എന്താന്നറിയില്ല . എഴുതുന്ന രണ്ടു വരി കോഡില്‍ നാലും അഞ്ചും ബഗ് ആണ് ടെസ്റ്റ്‌ ചെയ്യുന്നവര്‍ കണ്ടു പിടിക്കുന്നത്‌.
എല്ലാവനും ഇരുട്ടടി കൊടുക്കേണ്ടി വരും എന്നാ തോന്നുന്നത്.

അങ്ങനെ ലോട്ടറി കച്ചവടക്കാര്‍ പറയുന്ന പോലെ സമയം ദിവസങ്ങളായും ആഴ്ച്ചകളായും മാസങ്ങളായും കടന്നു പോയി. രണ്ടു കൊല്ലം ആയി. ഇനി ചാടണം. അതിന്‍റെ ആദ്യ പടി ആയി naukri, monster ളൊക്കെ പോയി സി വി അപ്‌ലോഡ്‌ ചെയ്തു. ഓഫീസില്‍ നിന്ന് പല്ല് വേദന, വയറു വേദന മുതലായ കള്ളങ്ങള്‍ ഇറക്കി ഇന്റര്‍വ്യൂ നു പോയി തുടങ്ങി. ഫോണിലൂടെയും ഇന്റര്‍വ്യൂ എടുത്തു. റസ്റ്റ്‌ റൂമില്‍ പോയി ഒളിച്ചു നിന്നും ഒക്കെ.

അങ്ങനെ ഇരിക്കെ ഒരു വോക്ക് ഇന്‍ ഒത്തു വന്നു. ഒരു മള്‍ടി നാഷണല്‍ കമ്പനിയിലേക്ക്. അവിടെ എത്തി. ശനി ആഴ്ച ആയതു കൊണ്ട് ലീവിന്‍റെ പ്രശ്നം ഉണ്ടായില്ല.
അവിടെ ചെന്നപോഴോ.. ഒരു കുതിര എടുപ്പിനുള്ള ആള്‍ക്കാര്‍ ഉണ്ട്. എങ്ങനെ ഇതിനകത്ത് കയറും. ഒരു വിധത്തില്‍ അകത്തു കയറി സി വിയുടെ ഒരു കോപ്പി കൊടുത്തു. ഇപ്പൊ വിളിക്കും എന്ന് പറഞ്ഞു. അവിടെ ഇരുന്നു. ഉച്ചയായി. വിശന്നിട്ടു വയ്യ. ഇരികുക തന്നെ. ചിലപ്പോ കഴിക്കാന്‍ പോവുമ്പോ വിളിച്ചാലോ.
പണ്ട് ചില മലയാളം സിനിമയില്‍ ഒക്കെ കാണിക്കുന്ന പോലെ ഇന്റര്‍വ്യൂ നടത്തുന്ന ആള്‍ ആരാണെന്നു കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്തിയാലോ. .. അല്ലെങ്ങില്‍ വേണ്ട... വെയിറ്റ് ചെയ്യാം. സമയം ഇഴഞ്ഞു നീങ്ങുകയാണ്. ഒടുവില്‍ സന്ധ്യയായി. ഒരുത്തന്‍ പുറത്തു വന്നിട്ട് പറഞ്ഞു പാനല്‍ വീട്ടില്‍ പോയി എന്ന്. ഇനി നെക്സ്റ്റ് വീക്ക്‌ നോക്കാം ന്നു. ഇവനെ ഒക്കെ വായില്‍ പന്നി പടക്കം വച്ച് പൊട്ടിക്കണം. ഹാവൂ.. ഇനി വീട്ടിലേക്കു പോവാം. തിരിഞ്ഞു നോക്കിയപ്പോ അതാ ഒപ്പം വര്‍ക്ക് ചെയ്യുന്ന ഉമ തലയില്‍ ഷാള്‍ ഇട്ടു പുറത്തേക്കു പോണു.
ഒരു നാണവുമില്ലാതെ അവളുടെ പുറകെ പോയി തോണ്ടി വിളിച്ചു. അവള്‍ ആകെ ചമ്മി. പണ്ട് ഒളിച്ചും പാത്തും തുണ്ട് പടം കാണാന്‍ തീയറ്ററില്‍ പോവുമ്പോ പരിചയക്കാരെ ആരേലും കണ്ടാല്‍ ചമ്മുന്ന പോലെ അന്തസായി ചമ്മി. അപ്പോഴാണ് പണ്ട് മധു പറഞ്ഞു തന്ന ലോജിക് ഓര്മ വന്നത്. "ഡാ. തിയറ്ററില്‍ വച്ച് ആരേലും കണ്ടാലൊന്നും ചമ്മണ്ട. കാരണം അവരും ഇതിനല്ലേ വന്നിരിക്കുനന്തു" അത് ഓര്‍മയിലേക്ക് വന്നതും ചമ്മല്‍ എങ്ങോ പോയി. ഉമക്ക് ഒരു കൂസലും ഇല്ല. അവള്‍ക്കു ഇത് ശീലമാണെന്ന് തോന്നുന്നു.
"വരൂ. ഒരു ചായ കുടിച്ചിട്ട് പോവാം" അവളെ ക്ഷണിച്ചു. ഇന്റര്‍വ്യൂ ഓ ചീറ്റി. ഇതെങ്കിലും നടക്കട്ടെ. അവളെയും കൂട്ടി കഫെയിലേക്ക് നടന്നു...


2 comments:

  1. kadha jore akunnund
    pinney nanum oru mca student anu athukond kadha vayikkan valere interest und randu varsham kazhingal enteyum avastha ithu thanne anallo ennorth nedun veerpidunnu
    enthayalum enik ente jeevitham mun kooti vayikkunnathu pole oru feel countinoue u r good work

    ReplyDelete
  2. e kadhayum niyum thammil valla roopa saadrishyam undo?

    ReplyDelete