Thursday, April 15, 2010

പാവം ശശിയണ്ണനും കൊച്ചി ഐ പി എല്ലും പിന്നെ സുനന്ദയും
( ഇപ്പൊ ഇവരെ കണ്ടാല്‍ ഒരമ്മ പെറ്റ മക്കള്‍ ആണെന്നല്ലേ പറയു.
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം.


  സുനന്ദ ചേച്ചിയുടെ പടം എന്തായാലും ഇടുന്നില്ല . ഇനി അവര്‍ക്ക് ഫീല്‍ ആയാലോ  )

     മലയാളികള്‍ വീണ്ടും കഴിവ് തെളിയിച്ചു. തിലകന്‍ പ്രശ്നത്തിലും ഫിലിം ചേംബര്‍ വിലക്ക് പ്രശ്നത്തിലും മറ്റും അഭിപ്രായം പറയാനുള്ള സമയമേ നമുക്കുള്ളൂ. എന്ത് കാരണം കൊണ്ടായാലും കേരളത്തിന്‌ വേണ്ടി ഒരു ടീം ഉണ്ടാക്കാന്‍ ശ്രമിച്ചു കച്ച കെട്ടിയിറങ്ങിയ ശശിയണ്ണന്‍ ശരിക്കും വടി പിടിച്ചു. ഈ പ്രശ്നത്തില്‍ മലയാളികള്‍ കാണുന്നത് ശശിയണ്ണനും സുനന്ദ എന്ന ഒരു കാശ്മീരി സുന്ദരിയും തമ്മിലുള്ള (അ)വിഹിത ബന്ധം മാത്രമാണ്. കേരളത്തിന്‌ ഒരു IPL ടീം കിട്ടുന്നത് റാഞ്ചാന്‍ പലരും ശ്രമിക്കുന്നു ശ്രമിച്ചു എന്നതൊരു നഗ്ന സത്യം മാത്രമാണ്. ഇത്രയും കാലം ഒരു ഹീറോ ആയി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ലളിത് മോഡിയുടെ കച്ചവട താല്‍പര്യവും പുറത്തു വന്നതോടെ ക്രിക്കറ്റില്‍ പണക്കൊതിയന്മാര്‍ എത്രത്തോളം പിടി മുറുക്കിയിട്ടുണ്ട്‌ എന്ന യഥാര്‍ത്ഥ്യം ആണ് തെളിഞ്ഞിരിക്കുന്നത്. പക്ഷെ  മോഡി ഈ പറയുന്ന പോലെ രഹസ്യമായി ഒരു ടീം വാങ്ങാന്‍ പറ്റില്ല. ഫ്രാഞ്ചിസ് നു വേണ്ടി അപേക്ഷിക്കുമ്പോ തന്നെ ഇതെല്ലാം ഫര്‍ണിഷ്  ചെയ്യേണ്ടതാണ്. അതിനെക്കാള്‍ തമാശ എന്താണെന്നു വച്ചാല്‍.. ഈ അഗ്രീമെന്റില്‍ ഒരു confidenciality clause ഉണ്ട്. എല്ലാവരും അത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ബാധ്യത ഉള്ള മോഡി തന്നെ അത് ഇപ്പൊ ബ്രേക്ക്‌ ചെയ്തിരിക്കുകയാണ്. ട്വിറ്റെര്‍ ഇലൂടെയുള്ള ഇത്തരം ചെളിവാരിയെരിയലുകള്‍ ഇന്ത്യയില്‍ എന്തുമാവാം എന്ന വസ്തുത ആണ് കാണിക്കുന്നത്. ഈ കാഴ്ചകളൊക്കെ തത്സമയം കണ്ടു കൊണ്ടിരിക്കുന്ന അനവധി ഭാരതീയര്‍ക്കു ഇതൊരു വിഷയം അല്ല. 
     
     ഈ സന്ദര്‍ഭത്തില്‍ IPL എങ്ങനെ ആണ് രൂപം കൊണ്ടെന്നത് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. എല്ലാവരും കരുതുന്ന പോലെ ഓരോ സംസ്ഥാനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇപ്പറയുന്ന ബോളിവുഡ് താരങ്ങളും വ്യവസായികളും ഓരോ ടീമുമായി ഇറങ്ങിയിരിക്കുന്നത്. ഇതില്‍ മറിയുന്ന കോടികള്‍ കണ്ടിട്ട് തന്നെയാണ്. കൊച്ചി ടീം തന്നെ മലയാളികളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല നിലവില്‍ വന്നിരിക്കുന്നത്. കേരളത്തില്‍ വളര്‍ന്നു വരുന്ന ക്രിക്കറ്റ്‌ കളിക്കാരെ പരിപോഷിപ്പിക്കാനുമല്ല. കോമണ്‍ സെന്‍സ് ഉള്ള ഒരാളും സ്വന്തം കയ്യില്‍ നിന്ന് ഇങ്ങനെ കോടികള്‍ വാരി എറിഞ്ഞു കളിക്കാരെ പ്രോത്സാഹിപ്പിക്കില്ല. അങ്ങനെ ചെയ്യണം എന്നുള്ളവര്‍ നല്ല കളിക്കാരെ വളര്‍ത്തി എടുക്കാന്‍ പി ടി ഉഷ തുടങ്ങിയ പോലെ ഒരു സ്കൂള്‍ തുടങ്ങും. അല്ലാതെ കോടികള്‍ മുടക്കി ഒരു റിസ്ക്‌ എടുക്കില്ല. മാത്രമല്ല കേരളത്തില്‍ ക്രിക്കറ്റ്‌ ആരാധകര്‍ ഉണ്ടെന്നല്ലാതെ നമുക്ക് പറയത്തക്ക കളിക്കാര്‍ ഒന്നുമില്ല. ഒരു ശ്രീശാന്തും ടിനു യോഹന്നാനും അല്ലാതെ. അപ്പൊ പണം തന്നെ താരം. ഇനി ഇപ്പൊ ശശി അണ്ണന്‍ ഇതില്‍ കുറച്ചു കാശ് മുടക്കിയിട്ടുന്ടെന്നു തന്നെ വക്കുക. അതില്‍ എന്താ തെറ്റുള്ളത് ? ആഫ്റ്റര്‍ ഓള്‍ ഇതെല്ലാം ഒരു കോര്‍പ്പറേറ്റ് പ്ലാന്‍ ആണ്. അപ്പൊ അത് വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നവര്‍ക്കും എക്സികൂട്ട് ചെയ്യുന്നവര്‍ക്കും ന്യായമായ പ്രതിഫലം അവകാശപ്പെടാം. അത് സുനന്ദയെ മുന്നില്‍ നിര്‍ത്തി ആണോ അല്ലാതെ ആണോ എന്നത് ഒരു വിവാദമാക്കേണ്ട കാര്യമില്ല. ഒരു പ്രൊഫഷണല്‍ വേള്‍ഡില്‍ താന്‍ ചെയ്യുന്ന ജോലിക്ക് അത് അര്‍ഹിക്കുന്ന പ്രതിഫലം ചോദിക്കുന്നത് എങ്ങനെയാണ് തെറ്റ് ആകുന്നത്‌ ? ഇന്ത്യയില്‍ ഇനിയും മാറിയിട്ടില്ലാത്ത ഒരു വ്യവസ്ഥിതിയുടെ ഫലമാണ് ഇത്തരം ചിന്തകള്‍. വര്‍ഷങ്ങളായി നമ്മളെ ഭരിച്ചു കൊണ്ടിരുന്ന ഭരണാധികാരികള്‍ പഠിപ്പിച്ച ചില കള്ളങ്ങള്‍. പണം ഉണ്ടാക്കാന്‍ ചെയ്യുന്ന ഇതു ബിസിനെസ്സും തെറ്റാണെന്ന പാഠങ്ങള്‍. പണം ഉണ്ടാക്കുന്നവന്‍ അത് എവിടുന്നോ വെറുതെ കുഴിചെടുക്കുന്നതാനെന്നും നമ്മള്‍ക്ക് അത് മേലനങ്ങാതെ തിന്നാന്‍ തരണമെന്നും ഉള്ള ചിന്തകള്‍ .ഗവണ്മെന്റ് വര്‍ഷങ്ങളായി സോഷ്യല്‍ സര്‍വീസും ബിസിനെസ്സും കൂടി ഒരുമിച്ചാണല്ലോ ചെയ്യുന്നത്. എന്നിട്ട് ആര്‍ക്കെങ്കിലും വല്ല നേട്ടവും ഉണ്ടോ .. അതുമില്ല. അമേരിക്കയെ മിനിട്ടിനു മിനിട്ടിനു കുറ്റം പറയുന്നവര്‍ ആ രാജ്യം സ്വന്തം പൌരന്മാരെ എങ്ങനെ ആണ് സംരക്ഷിക്കുന്നതെന്ന് ഒരിക്കലെങ്കിലും അന്വേഷിച്ചു നോക്കു. ഒരു അമേരിക്കകാരന്‍ ലോകത്തെവിടെ പോയി എന്ത് അപകടം സംഭവിച്ചാലും അമേരിക്ക ശക്തമായി തിരിച്ചടിക്കും. അതെ സമയം ഒരു ഇന്ത്യക്കാരന്‍ എവിടെ പോയി പണ്ടാരമടങ്ങിയാലും നമ്മള്‍ അനങ്ങില്ല.  സോറി വിഷയം മാറി പോയി അല്ലേ .. അപ്പൊ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ ... ഇതൊക്കെ ശ്രദ്ധിക്കാതെ നിങ്ങള്‍ ഇടതടവില്ലാതെ കളി കാണൂ. ഒരു സിനിമ കാണുന്ന പോലെയേ ഉള്ളൂ ഇതൊക്കെ... കാശു മുടക്കുന്നവന് അത് തിരിച്ചു പിടിക്കാന്‍ ആശ കാണും. വേറെ ചിലര്‍ക്ക് പൈസ ഉണ്ടാക്കാന്‍ അവസരം കിട്ടാത്തതിന്റെ കൊതിക്കെറുവും. അല്ലാതെ ഇത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ നോര്‍ത്ത് ഇന്ത്യന്‍ സൌത്ത് ഇന്ത്യന്‍ ലോബികള്‍ തമ്മിലുള്ള യുദ്ധമോ ഒന്നുമല്ല.  ഇതൊന്നും നോക്കാതെ ക്രിക്കറ്റ്‌ ആസ്വദിക്കൂ ..
ഈറ്റ് ക്രിക്കറ്റ്‌.. സ്ലീപ്‌ ക്രിക്കറ്റ്‌ .. എന്‍ജോയ് ക്രിക്കറ്റ്‌ ...


2 comments:

  1. തരൂരിനെതിരെ അന്വേഷണം വേണമെന്ന്‌ പറയുന്ന മലയാളികൾപോലും I.P.L ന്റെ എല്ലം ഇടപാടുകളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല.


    ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....

    ReplyDelete
  2. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!

    ReplyDelete