നമ്മുടെ ചുറ്റിനും ഉള്ള ചില സുഹൃത്തുക്കള്‍ ചെയ്ത ഒരു നല്ല കാര്യത്തെ പറ്റി ആണ്. വെറുതെ ഒരു നല്ല കാര്യം എന്ന് എഴുതിയാല്‍ അതിന്‍റെ യഥാര്‍ത്ഥ അര്‍ഥം വരുമോ എന്തോ. കാരണം ഇപ്പോഴത്തെ സമൂഹത്തില്‍ ജീവിക്കുന്ന പലരും കൈ നനയാതെ മീന്‍ പിടിച്ചു ജീവിക്കുമ്പോള്‍ കഷ്ടപ്പെടുന്ന നമ്മുടെ സഹ ജീവികള്‍ക്ക് വേണ്ടി അല്പം സമയം കണ്ടെത്താന്‍ കുറച്ചു സുഹൃത്തുക്കള്‍ നടത്തിയ നല്ല ഒരു ഉദ്യമം. എന്‍റെ ബ്ലോഗ്ഗര്‍ സുഹൃത്തായ ആഷ്ലി യുടെ ബ്ലോഗില്‍ നിന്നാണ് ഇതിനെ പറ്റി കൂടുതല്‍ അറിഞ്ഞത്. വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം
മുകളിലത്തെ ഫ്രെയിം കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്കിന്‍
ഇനി ഇത് എന്തായി എന്നറിയാന്‍ താഴോട്ട് നോക്കു.
ഇതും കാണാന്‍ പറ്റുന്നില്ലെങ്കില്‍ ദാ ലിവിടെ ക്ലിക്കൂ
ഞാന്‍ മനപൂര്‍വമാണ് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ എഴുതാത്തത് . നിങ്ങള്‍ ആ ബ്ലോഗില്‍ തന്നെ പോയി മനസ്സിലാക്കൂ.എന്തായാലും ആ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. അടുത്ത തവണ ഇത് നടക്കുമ്പോള്‍ അറിയ്ക്കാന്‍ ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്.
2010 ജൂലൈ 23, വെള്ളിയാഴ്‌ച
2010 ജൂലൈ 22, വ്യാഴാഴ്‌ച
വാട്ട് ആന്‍ ഐഡിയ സര്‍ജീ .. !!!
മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ നടന്നു വരുന്ന റിയാലിറ്റി ഷോയില്‍ ആണ് ഇത് സംഭവിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു പെണ്‍കുട്ടി വന്നു. ഇതില്‍ പാട്ട് മാത്രമല്ല ഡാന്‍സ്, അഭിനയം, കരച്ചില്‍ മുതലായ കല പരിപാടികളും ഉണ്ട്. അപ്പൊ കുട്ടികളെ ഡാന്‍സ് പഠിപ്പിക്കാന്‍ വേണ്ടി ഒരു മാഷിനെ ചാനല്‍ വച്ചിട്ടുണ്ട്. പരിപാടിയുടെ നാലാമത്തെ ഭാഗത്തില്‍ തന്നെ ഈ ഗായിക ഔട്ട് ആയി. പക്ഷെ എന്ത് പറയാന്‍. ആദ്യ ഭാഗത്തില്‍ തന്നെ സുന്ദരനായ ഈ ഡാന്‍സ് മാഷ് പുള്ളിക്കാരിയുടെ ഹൃദയത്തില്‍ കയറിപ്പറ്റി ഒരു പ്ലോട്ട് ബുക്ക് ചെയ്തു. അതുകൊണ്ട് മത്സരത്തില്‍ നിന്നു ഔട്ട് ആയിട്ടും ഗായിക സ്റ്റുഡിയോയില്‍ പോക്ക് നിര്‍ത്തിയില്ല. വീട്ടുകാര്‍ വിചാരിച്ചു പരിപാടിയില്‍ തകര്‍ക്കുകയാണ് മകള്‍ എന്ന്. ഇപ്പൊ ഫ്ലാറ്റ് അടിച്ചെടുക്കും എന്നും. പക്ഷെ ഒരു ദിവസം പതിവ് പോലെ സ്ടുടിയോയിലേക്ക് എന്ന് പറഞ്ഞു പോയ മകള്‍ പരിപാടിയിലെ എലിമിനേഷന്‍ റൌണ്ട് പോലെ അപ്രത്യക്ഷ ആയി. ഒടുവില്‍ ഡാന്‍സ് മാഷിനോടൊപ്പം പുള്ളിക്കാരിയെ കണ്ടു കിട്ടി. വീട്ടുകാര്‍ കാല് പിടിച്ചു പറഞ്ഞിട്ടും ഗായിക മംഗളം പാടി അവരെ ഉപേക്ഷിച്ചു. മാഷിനോടൊപ്പം പോയാല്‍ മതി എന്ന് പുള്ളിക്കാരി മജിസ്രെട്ടിന്റെ മുന്നില്‍ തുറന്നു പറഞ്ഞു. എന്തായാലും ഇപ്പൊ കക്ഷി ഈ പരിപാടിയുടെ അഞ്ചാം സീസണിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഫ്ലാറ്റ് കിട്ടുമോ ഫ്ലാറ്റ് ആവുമോ എന്ന് നമുക്ക് നോക്കാം.
ഇനി ചോദ്യങ്ങള്‍ വായിച്ചിട്ടു ഉത്തരം തെരഞ്ഞെടുക്കുക
1. ഈ പരിപാടി പൈസ ഉണ്ടാക്കാനുള്ള ഒരു വന്‍ ______ ആയിരുന്നു ( 5 Marks )
a. ഐഡിയ b. തന്ത്രം c. തട്ടിപ്പ്
2. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ഡാന്‍സ് മാഷിന്‍റെ പേരുള്ള ഒരു തമിള്‍ നടന്‍ അഭിനയിച്ച മലയാള ചിത്രം ( 3 Marks )
a. കാട്ടു കുതിര b. കണ്ണെഴുതി പൊട്ടും തൊട്ടു c. പോക്കിരി രാജാ
3. ഈ ഗായികയുടെ പേര് സംഗീതത്തിലെ ഒരു സംഗതി ആണ്.. എന്താ അത് ? ( 2 Marks )
a. രാഗം b. താളം c. ശ്രുതി
4. ഈ ചാനല്‍ 'വല' വിരിച്ചിരിക്കുന്നത് ഏത് ഭൂഖണ്ടതിനു കുറുകെ ആണ് ? ( 5 Marks )
a. ഏഷ്യ b. ആഫ്രിക്ക c. അമേരിക്ക
5. ഈ പരിപാടിയുടെ അവതാരക ഉപയോഗിക്കുന്ന ഭാഷ ( 5 Marks )
a. മലയാളം b. ഇന്ഗ്ലിഷ് c. മംഗ്ലീഷ്
6. ഈ പരിപാടിയില്‍ വന്നു പണ്ട് ഒരു ഗായികയെ അടിച്ചു കൊണ്ട് പോയ തമിഴന്‍ നടന്‍. പേരിന്‍റെ ആദ്യ അക്ഷരം പാലായില്‍ ഇല്ല. ബാലേട്ടനില്‍ ഉണ്ട്. ബിനാക്കയില്‍ ഇല്ല. ബാജിയില്‍ ഉണ്ട്. ഈ ചേട്ടന്‍ അഭിനയിച്ച ഒരു മലയാളം പടം ?
a. തൊമ്മനും മക്കളും b. സൌണ്ട് ഓഫ് ബൂട്ട് c. കാക്കക്കും പൂച്ചക്കും കല്യാണം
ഈ വാര്‍ത്ത ഞാന്‍ ഉണ്ടാക്കിയതല്ല കേട്ടോ. ഒരു വന്‍ പത്രത്തില്‍ വന്നതാ. വേണേല്‍ വായിച്ചു നോക്കിക്കോ. വര്‍ഷ പരീക്ഷക്ക് പൊട്ടാതെ രക്ഷപെടാം. പരീക്ഷക്ക് തോറ്റാല്‍ അച്ഛന്‍ ചെവിക്കു പിടിക്കും ട്ടോ ..
2010 ജൂലൈ 21, ബുധനാഴ്‌ച
ഇതാണ് ശരിക്കും മോര്‍ഫിംഗ് - കണ്ടു നോക്ക്
ഉപയോഗിച്ച് ഉപയോഗിച്ച് അര്‍ഥം തന്നെ മാറിപോയ ഒരു വാക്കാണ് മോര്‍ഫിംഗ്. ഏതെങ്കിലും നടിയുടെ അശ്ലീല ചിത്രങ്ങള്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നടി അടിച്ചു വിടുന്നത് കേള്‍ക്കാം ഇതൊക്കെ മോര്‍ഫിംഗ് ആണെന്ന്. അവസാനമായി അത് പറഞ്ഞത് രണ്‍ജിത ചേച്ചി ആണ്. എന്നാ പിന്നെ എന്താണീ മോര്‍ഫിംഗ് എന്ന് ഒന്ന് മനസിലാക്കാം എന്ന് കരുതി ഒരു ചെറിയ അന്വേഷണം ഒക്കെ നടത്തി. ദുശ്ശാസ്സനനു അപ്പൊ ഒരു കാര്യം പിടി കിട്ടി. നമ്മള്‍ അധികം ഒന്നും ശ്രദ്ധിക്കാത്ത ഒരിടത്താണ് ഇപ്പൊ ശരിക്കും മോര്‍ഫിംഗ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയറും ഉപയോഗിക്കാതെയുള്ള വമ്പന്‍ മോര്‍ഫിംഗ്. കണ്ടു നോക്കു. കുറച്ചു വിവരണവും ചേര്‍ത്തിട്ടുണ്ട്. 'സംഗതി ' നന്നായി മനസ്സിലാവാന്‍. ഒരല്‍പം അശ്ലീലം ആണ്.
പ്രായ പൂര്‍ത്തിയായവര്‍ ( ഒരു തവണ എങ്കിലും ) വായിച്ചാല്‍ മതി. അല്ലാത്തവര്‍ കണ്ടു പിഴച്ചു പോയാല്‍ ഞാന്‍ ഉത്തരവാദി അല്ല.
കൃപ - ഈ കുട്ടിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ച കുട്ടി. സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളിലും നമ്മള്‍ ഈ കുട്ടിയെ കണ്ടു. നല്ല മലയാളിത്തവും കുലീനത്വവും ഉള്ള ഒരു നടി എന്ന് ആദ്യം തോന്നിച്ച കൃപയുടെ ഇപ്പോഴത്തെ കോലം കണ്ടു നോക്കു. കലക്കി അല്ലേ ?
രമ്യ നമ്പീശന്‍ - ഹെന്‍റമ്മോ.. പുള്ളിക്കാരി സിനിമയില്‍ വന്നപ്പോ എന്തായിരുന്നു വാചകം. ശരീര പ്രദര്‍ശനത്തിനു തയ്യാറല്ല. അത് കൊണ്ട് എനിക്ക് തമിള്‍ തെലുഗ് ഒന്നും വേണ്ട എന്നൊക്കെ അല്ലായിരുന്നോ ടയലോഗ്. ഇപ്പൊ കണ്ടോ അവസ്ഥ ?
ഭാവന - നമ്മളില്‍ അഭിനയിച്ചപ്പോ എന്താ എല്ലാവരും കരുതിയത്. പാവം നല്ലൊരു കുട്ടി. മലയാള സിനിമയ്ക്കു ഒരു നായിക നടി കൂടി എന്ന്. നമ്മളില്‍ ആകെ കരി പൂശി അഭിനയിപ്പിച്ചതിനു എല്ലാവരും കുറ്റം പറഞ്ഞില്ലേ. ഇപ്പൊ കണ്ടോ. ആ വാശി തീര്‍ക്കുകയാണ് പുള്ളിക്കാരി എന്ന് തോന്നുന്നു..
ഷംന കാസിം - ഫ്ലാഷ് കണ്ടില്ലേ ? അതില്‍ പാര്‍വതിയുടെ കൂട്ടുകാരി. പുള്ളിക്കാരി ഇപ്പൊ പൂര്‍ണ എന്ന് പേര് മാറ്റി സിനിമക്ക് 'പൂര്‍ണമായും' അര്‍പ്പിച്ചിരിക്കുകയാണ്.
നവ്യ നായര്‍ - പുള്ളിക്കാരിയുടെ കല്യാണം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് വേണ്ട എന്ന് വിചാരിച്ചതാ. എന്നാലും ഇരിക്കട്ടെ. ഒന്ന് അറിഞ്ഞിരിക്കാമല്ലോ. വേറൊന്നും വിചാരിക്കണ്ട ട്ടാ.
മുക്ത - അച്ഛനുറങ്ങാത്ത വീട്, നസ്രാണി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയും പിന്നീട് അച്ഛനോട് യുദ്ധം പ്രഖ്യാപിച്ചും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മുക്ത ജോര്‍ജ്. ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത് അല്ലേ ?
എല്ലാത്തില്‍ നിന്നും മുക്തി നേടിയ പുതിയ താരം - ഭാനു , അങ്ങനെയാ തമിഴിലെ പേര്
പ്രായ പൂര്‍ത്തിയായവര്‍ ( ഒരു തവണ എങ്കിലും ) വായിച്ചാല്‍ മതി. അല്ലാത്തവര്‍ കണ്ടു പിഴച്ചു പോയാല്‍ ഞാന്‍ ഉത്തരവാദി അല്ല.
കൃപ - ഈ കുട്ടിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ മകളായി അഭിനയിച്ച കുട്ടി. സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങളിലും നമ്മള്‍ ഈ കുട്ടിയെ കണ്ടു. നല്ല മലയാളിത്തവും കുലീനത്വവും ഉള്ള ഒരു നടി എന്ന് ആദ്യം തോന്നിച്ച കൃപയുടെ ഇപ്പോഴത്തെ കോലം കണ്ടു നോക്കു. കലക്കി അല്ലേ ?
ഇത് പഴയത്
ഇത് പുതിയത്
രമ്യ നമ്പീശന്‍ - ഹെന്‍റമ്മോ.. പുള്ളിക്കാരി സിനിമയില്‍ വന്നപ്പോ എന്തായിരുന്നു വാചകം. ശരീര പ്രദര്‍ശനത്തിനു തയ്യാറല്ല. അത് കൊണ്ട് എനിക്ക് തമിള്‍ തെലുഗ് ഒന്നും വേണ്ട എന്നൊക്കെ അല്ലായിരുന്നോ ടയലോഗ്. ഇപ്പൊ കണ്ടോ അവസ്ഥ ?
പഴയ രമ്യ .. എന്തൊരു ഐശ്വര്യം അല്ലേ ?
ഇപ്പോഴോ ?
ഭാവന - നമ്മളില്‍ അഭിനയിച്ചപ്പോ എന്താ എല്ലാവരും കരുതിയത്. പാവം നല്ലൊരു കുട്ടി. മലയാള സിനിമയ്ക്കു ഒരു നായിക നടി കൂടി എന്ന്. നമ്മളില്‍ ആകെ കരി പൂശി അഭിനയിപ്പിച്ചതിനു എല്ലാവരും കുറ്റം പറഞ്ഞില്ലേ. ഇപ്പൊ കണ്ടോ. ആ വാശി തീര്‍ക്കുകയാണ് പുള്ളിക്കാരി എന്ന് തോന്നുന്നു..
പഴയ ഭാവന ഇങ്ങനെയായിരുന്നു
എന്നാല്‍ പുതിയതോ ? അന്യായം തന്നെ അണ്ണാ
ഇത് സിനിമയില്‍ വന്നപ്പോ ഉള്ള രൂപം
ഇപ്പൊ പുള്ളിക്കാരി പേരും രൂപവും ഒക്കെ മാറ്റി. എന്നാലും ഒടുക്കലത്തെ മാറ്റം ആയിപ്പോയി
പഴയ നവ്യ. പാവം ബാലാമണി
എന്നാല്‍ ഇതോ ? ഭീകരം !! പുള്ളിക്കാരി എന്താണാവോ ഉദ്ദേശിച്ചത്
പഴയ മുക്ത
എല്ലാത്തില്‍ നിന്നും മുക്തി നേടിയ പുതിയ താരം - ഭാനു , അങ്ങനെയാ തമിഴിലെ പേര്
ഇനി ഇതില്‍ ഉള്‍പെടുത്തിയിട്ടില്ലാത്ത വേറൊരു നടി ഉണ്ട്. നയന്‍ താര. പുള്ളിക്കാരി ആണ് ആദ്യമായി തമിഴിലും തെലുങ്കിലും ഒക്കെ ചെന്നു ഒരു കോടി വരെ പ്രതിഫലം വാങ്ങിയ ഒരു മലയാളി നടി. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ധൈര്യം കാണിച്ച ഒരു നടി. മനസ്സിനക്കരെയിലും വിസ്മയതുമ്പതിലും ഒക്കെ നല്ല വേഷങ്ങള്‍ അവതരിപ്പിച്ച നയന്‍ താര കേരളത്തിന് പുറത്തു പോയി വേഷം പരമാവധി കുറച്ചു ആണ് പ്രശസ്ത ആയതു. രജനി കാന്ത് പോലുള്ള വന്‍ താരങ്ങളോടൊപ്പം അഭിനയിച്ചും പുള്ളിക്കാരി ചരിത്രം സൃഷ്ടിച്ചു. നയന്‍ താരയെ എന്ത് കോണ്ടാണ് ഇവിടെ ഒന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടാത്തത് എന്ന് വിശദീകരിക്കാം. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ നദികളും നടത്തിയത് പോലുള്ള നാടകങ്ങള്‍ ഒന്നും നയന്‍ താര നടത്തിയിട്ടില്ല. വളരെ പ്രൊഫെഷണല്‍ ആയ നീക്കങ്ങളിലൂടെ ( ചിമ്പുവിന്‍റെയും പ്രഭുദേവയുടെ കാര്യവും അല്ല ഇവിടെ ഉദ്ദേശിച്ചത് ) ആണ് ഈ നടി ഈ സ്ഥാനം പിടിച്ചു പറ്റിയത്. അതെ സമയം മുകളില്‍ പറഞ്ഞ പല നടികളും പല അഭിമുഖങ്ങളിലും നയന്‍ താരയെ പോലെ മറ്റു ഭാഷകളില്‍ തുറന്നു അഭിനയിക്കുമോ എന്ന ചോദ്യത്തിനു മറുപടി ആയി നയന്‍ താര എന്തോ പാതകമാണ് ചെയ്യുന്നതെന്ന രീതിയിലും ശരീര പ്രദര്‍ശനത്തിനു ഞങ്ങളെ കിട്ടില്ല എന്നൊക്കെ വച്ചു താങ്ങുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. എന്നിട്ട് ഒടുവില്‍ ഇവര്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോ മറ്റുള്ളവരും കൂടി കാണട്ടെ എന്ന് കരുതി. പുള്ളിക്കാരി ചെയ്തു കൂട്ടുന്നതൊക്കെ നൂറു ശതമാനം കൊള്ളാം എന്നല്ല ഇതിന്‍റെ അര്‍ഥം. പക്ഷെ നയന്‍ താരയുടെ സത്യാ സന്ധതക്ക് ആണ് ഈ അഭിനന്ദനം. ഹാട്സ് ഓഫ് ടു നയന്‍.
അപ്പൊ ഇനി എങ്കിലും ഇതൊക്കെ കണ്ടാല്‍ മോര്‍ഫിംഗ് ആണ് എന്ന് വിശ്വസിക്കരുത്. ഇവരുടെ ഒക്കെ കയ്യിലിരുപ്പു മോര്‍ഫിംഗ് വച്ചൊന്നും കാണിക്കാന്‍ പറ്റുന്നതല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)












