2008 ഡിസംബർ 31, ബുധനാഴ്‌ച

മലയാളിയുടെ പത്രം വായന



രാവിലെ ഒരു കപ്പ്‌ ചായയും ദിനപത്രവുമില്ലാതെ മലയാളിക്ക് വയറ്റില്‍ നിന്നു പോവില്ല എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല പത്രം വായനയില്‍ മലയാളി ശീലിച്ച പല കാര്യങ്ങളുണ്ട്. മലയാളികള്‍ പത്രം വായിക്കുന്ന ചില പൊതു സ്ഥലങ്ങലാണല്ലോവായന ശാല, ബാര്‍ബര്‍ ഷോപ്പ് , ചായക്കട എന്നിവ. കൂടുതല്‍ പേര്‍ക്കും പത്രം മുഴുവനായി ഉണ്ടെങ്കിലേ വായന വരൂ. ചിലര്‍ക്കാനെങ്കില്‍ ആദ്യ പേജ് മാത്രം കിട്ടിയാല്‍ മതി. ഇനി ചിലരുണ്ട്. ഒരുത്തന്‍ പേപ്പര്‍ വായിക്കുകയാണെങ്കില്‍ അവന്‍റെ പുറകില്‍ നിന്നു എത്തി നോക്കും. മാറിയും മറിഞ്ഞുമൊക്കെ നോക്കും. ഇനി അത് വായിച്ചു കഴിഞ്ഞാലോ, അത് എവിടെങ്കിലും അതേ പടി ഇട്ടിട്ടു പോകും. അത് പഴയ പടി ഒന്നു അടുക്കി വക്കാന്‍ പോലും ഒന്നു മിനക്കെടില്ല. ഇതിനിടക്ക്‌ ഒരു കാര്യം കൂടി പറയട്ടെ. മലയാളിക്ക് എപ്പോഴും ഇഷ്ടം ഓസിനു പത്രം വായിക്കാനാണ്. ഒരു പത്രത്തിന്‍റെ മൂന്നു രൂപ ലാഭിച്ചിട്ടു ആ കാശിനു ബീഡി വലിക്കും മലയാളി. മുടി വെട്ടിക്കാനാനെന്ന വ്യാജേന ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കനനെന്ന വ്യാജേന ചായക്കടയിലും ചെന്നിരുന്നു പത്രം വായിക്കുന്ന മലയാളി ഒരു രീതിയില്‍ നമുക്കു അഭിമാനമാണ്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ നമ്മള്‍ കാണിക്കുന്ന ഈ വ്യഗ്രത വേറൊരു നാട്ടിലും നിങ്ങള്ക്ക് കാണാന്‍ പറ്റില്ല എന്നത് തന്നെ ഇതിന് കാരണം.

2008 ഡിസംബർ 28, ഞായറാഴ്‌ച

നിറം കറുപ്പായാല്‍ കുഴഞ്ഞത് തന്നെ ചേട്ടാ...

കറുത്തവനും വെളുത്തവനും തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്ന് ചോദിച്ചാല്‍ മാന്യനായ മലയാളി പറയും ഇല്ല എന്ന്. പക്ഷെ ഇതു ഒന്നാന്തരം ഒരു നുണ മാത്രമാണ്. കറുത്തവന്‍ എപ്പോഴും രണ്ടാം തരം പൌരന്‍ ആയി മാത്രമാണ് വെളുത്ത വര്‍ഗക്കാര്‍ കാണുന്നത്. ഞാന്‍ മലയാളികളെ മാത്രം കുറ്റം പറയുകല്ല. പക്ഷെ അതാണ് സത്യം. ലളിതമായി പറഞ്ഞാല്‍ ഒരു നാടകമോ സിനിമയോ കണ്ടു നോക്കു. അതില്‍ അടിമയുടെ നിറം എപ്പോഴും കറുപ്പായിരിക്കും. അപ്പൊ നിങ്ങള്‍ പറയും അത് പണ്ടത്തെ കഥ ആണെന്ന്. പക്ഷെ ഇപ്പോഴും കഥ അത് തന്നെ. കലാഭവന്‍ മണി എത്ര നന്നായി അഭിനയിചിട്ടെന്തു കാര്യം. ഒരിക്കല്‍ മലയാളത്തിലെ വെളുത്ത നായികമാര്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. നമ്മുടെ രാഷ്ട്രീയത്തിലായാലും സിനിമയിലായാലും എന്തിലായാലും വെളുത്ത നായകന്മാരും നായികമാരും നമുക്കില്ല. നിങ്ങളുടെ നിറം വിവാഹ മാര്‍ക്കറ്റില്‍ പോലും ഒരു പ്രശ്നമാവും. കറുത്ത ആള്‍ക്കാര്‍ക്ക് ഇതു മൂലം ജന്മനാ തന്നെ ഒരു അപകര്‍ഷതാ ബോധം വളര്ന്നു വരാറുണ്ട്. ഇതു വിറ്റു കാശാക്കാന്‍ ചില കമ്പനികള്‍ കറുത്തവരെ വെളുപ്പിക്കുന്ന മരുന്നുകളും ക്രീമുകളും ഇറക്കി ജീവിക്കുന്നുമുണ്ട്. വെള്ളക്കാരന്‍ നമ്മളെ എല്ലാം കറുത്തവര്‍ ആയിട്ടാണ് കാണുന്നതെന്ന് ഓര്‍ക്കാതെ ഇന്നാട്ടിലെ വെളുത്ത ആള്‍ക്കാര്‍ കറുത്തവരെ കളിയാക്കാറുമുണ്ട്. അതാണ് ഇതിലെ തമാശ. കറുത്തവരെ കളിയാക്കാനായി ചില പേരുകള്‍ ഇവര്‍ കരുതി വച്ചിട്ടുമുണ്ട്. പക്ഷെ ഈ സൊ കാള്‍ഡ് വെളുത്തവന്മാര്‍ ലണ്ടനിലോ അമേരിക്കയിലോ ചെന്നാല്‍ സായിപ്പു ഇവന്മാരെയും കറുത്തവനെ എന്ന് വിളിക്കും.. ഹി ഹി ...ഇതിനിടക്ക്‌ ശ്രീനിവാസനെ പോലെ സ്വന്തം അപകര്‍ഷതാബോധം വിറ്റു ജീവിക്കുന്നവരുമുണ്ട്. ശ്രീനിയുടെ ചിത്രങ്ങള്‍ കാണുമ്പോ നമുക്കു തോന്നും ഇയാള്‍ക്ക് സ്വന്തം നിറത്തെ ചൊല്ലി ഒരു വിഷമവുമില്ലാത്ത ഒരാളാണെന്ന്. പക്ഷെ ഉള്ളില്‍ നിറഞ്ഞു കവിയുന്ന വിഷമമാണ്‌ പുള്ളി പറഞ്ഞു തീര്‍ക്കുന്നത് ... അങ്ങനെ നോക്കുക്കയാണെങ്കില്‍ മണി ആണ് മെച്ചം. അതിയാന് ഒരു പ്രശ്നവുമില്ല. നമ്മുടെ നടിമാരാനെന്കില്‍ എങ്ങനെയാണാവോ വെളുക്കുന്നത്‌ ? നവ്യ നായര്‍, രംഭ, ജ്യോതിര്‍മയി, അങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍... കഷ്ടം. ഹൊ. ഇത്രയും മതി. ഇതൊക്കെ പറഞ്ഞപ്പോ എന്തൊരാശ്വാസം..ഇനി ഇതു വായിച്ചിട്ട് എന്‍റെ കളര്‍ എന്താന്ന് ചോദിക്കരുത് കേട്ടോ... ആശാനെ...

2008 ഡിസംബർ 26, വെള്ളിയാഴ്‌ച

പാവം 2008...

അങ്ങനെ 2008 പടി ഇറങ്ങുകയാണ്.. എല്ലാ തവണതെയുംപോലെ ഇത്തവണയും ആവുന്നത്ര തെറി പറഞ്ഞാണ്‌ നമ്മള്‍ വര്‍ഷത്തെ യാത്രയാക്കുന്നത്‌... ഇപ്പൊ എല്ലാവരും 2009 നെ തലയില്‍ കയറ്റി വച്ചിട്ടുണ്ട്. 2008 നെ തെറി പറയുന്നതു കേട്ടാല്‍ തോന്നും ആ വര്‍ഷത്തിന്റെ എന്തോ കുഴപ്പം കൊണ്ടാണ് കഴിഞ്ഞ കൊല്ലം നമുക്കു ഒന്നും പറ്റാഞ്ഞതെന്നു... ഇനി 2009 ഡിസംബറിലും നമ്മള്‍ ഇതു തന്നെ പറയും... എന്തായാലും ആ ചടങ്ങ് മുടക്കുന്നില്ല... കുറച്ചു പ്രാര്‍ത്ഥനകള്‍
എല്ലാം പുതിയ വര്‍ഷത്തില്‍ ശരിയാക്കി തരണേ ഈശ്വര....
1. പാക്കിസ്ഥാന് നല്ല ബുദ്ധി കൊടുക്കണേ...
2. ഭീകരന്മാര്‍ എന്ന് വിളിക്കുന്ന അലവലതികള്‍ക്ക് നല്ല ബുദ്ധി വരുത്തനെ.
3. സല്‍മാന്‍ ഖാന്‍ അടുത്ത കൊല്ലമെന്കിലും ആരെയെന്കിലും കെട്ടി പണ്ടാരമടങ്ങനെ
4. മോസര്‍ ബീയര്‍ അടുത്ത കൊല്ലം ഇപ്പോഴതെതിലും തറ വിലക്ക് DVD വിക്കണേ
5. ചിക്കന്‍ ബിരിയാണിക്ക് ഇനിയും വില കുറയനെ
6. ലാലേട്ടന്‍ മുണ്ടുടുത്ത് അഭിനയിക്കണേ..
7. എനിക്കും എന്‍റെ വീട്ടുകാര്‍ക്കും മാത്രം നല്ലത് വരുത്തനെ.
8. അത് കഴിഞ്ഞു ബാക്കിയുള്ളവര്‍ക്കും നാട്ടാര്‍ക്കും നല്ലത് വരുത്തനെ..
9. എന്‍റെ ബ്ലോഗ്ഒരുപാടു പേര്‍ വായിക്കണേ..
10. ബാക്കി ഓര്മ വരുമ്പോപറയാം ...
കഴിഞ്ഞ കൊല്ലം എന്‍റെ ബ്ലോഗ് വായിച്ചു അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്ത എല്ലാര്ക്കും നന്ദി.. ഇനിയും ഞാന്‍ എഴുതി വിടുന്ന ചവറുകള്‍ വായിച്ചു ഇതുമായി സഹകരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ടു എല്ലാര്ക്കും ഒരു നൂറു പുതുവല്‍സരാശംസകള്‍ നേരുന്നു....