2012, മാർച്ച് 25, ഞായറാഴ്‌ച

ക്ഷൌരത്തിന്റെ പരിണാമം, മലയാളിയുടെയും : ചില "മുടിഞ്ഞ" ചിന്തകള്‍




     ഇപ്പൊ മുടി വെട്ടിച്ചിട്ടു വന്നതേ ഉള്ളൂ. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ബി ടീ എം ലേഔട്ടില്‍ ഉള്ള ഒരു സലൂണില്‍ ആണ് പോയത്. സാധാരണ ഇവിടെ അടുത്തുള്ള ഒരു കന്നടക്കാരന്റെ ബാര്‍ബര്‍ ഷോപ്പില്‍ ആണ് മുടി വെട്ടാറുള്ളത്. അവനാണെങ്കില്‍ കന്നഡ അല്ലാതെ ഒരു വസ്തു അറിയില്ല. അതുകാരണം ഉണ്ടാകുന്ന ഒരു കമ്യൂണിക്കേഷന്‍ പ്രോബ്ലം ഇത്തവണ  ഉണ്ടായില്ല. ഇവന്‍ ഒരു ബംഗാളി ആയിരുന്നത് കൊണ്ട് ഹിന്ദി മനസ്സിലാവും. അങ്ങനെ കുറേക്കാലം കൂടി മുടിയും മീശയുമൊക്കെ അളവനുസരിച്ച് വെട്ടി തന്നു. അവന്‍ മുന്നില്‍ ടി വിയില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി സിനിമയില്‍ ഇടയ്ക്ക് നോക്കും. തമാശ വരുമ്പോ ചിരിക്കും. അടി നടക്കുമ്പോള്‍ വെട്ടു നിര്‍ത്തിയിട്ടു അതിലേക്കു കണ്ണ് തള്ളി നോക്കും. ഞാന്‍ നോക്കിയപ്പോ ദേ ദനാ ദന്‍ ആണ് പടം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം.  നമ്മുടെ മുടി വെട്ടുകാരന്‍ അങ്കലാപ്പിലായി. കാരണം, അവന്‍ ഒരു വെട്ടു വെട്ടാന്‍ വേണ്ടി തിരിയുമ്പോഴേയ്ക്കും കഥ കൈവിട്ടു പോകും. അങ്ങനെ മുക്കിയും മൂളിയും ഒരു വിധത്തില്‍ അവന്‍ വെട്ടി തീര്‍ത്തു. തിരികെ വന്നു കുളിച്ചു കുറച്ചു നേരം വിശ്രമിക്കാം എന്ന് കരുതി ഒന്ന് കിടന്നു. അപ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തിയ ചില ചിന്തകള്‍

അല്പം ചരിത്രം 

    ഓര്‍മ വയ്ച്ചതിനു ശേഷം ഞാന്‍ ആദ്യമായി കാണുന്ന ബാര്‍ബര്‍ നാട്ടിലെ ഭാര്‍ഗവന്‍ മൂത്താന്‍ ആണ്. മൂത്താന്‍ വീട്ടില്‍ വന്നു നമ്മള്‍ പിള്ളേരുടെ ഒക്കെ മുടി വെട്ടും. അതാണ്‌ നാട്ടിലെ പതിവ്. കൊച്ചു കുട്ടികള്‍ ഉള്ള വീട്ടില്‍ മൂത്താന്‍ വന്നു മുടി വെട്ടി കൊടുക്കും. ഇന്ന് നാട്ടിലുള്ള മുതിര്‍ന്ന പലരും ഭാര്‍ഗവന്‍ മൂത്താന്റെ കത്രികയുടെ സുഖം അറിഞ്ഞവരാണ്. ഭാര്‍ഗവന്‍ മൂത്താന് കവലയില്‍ ഒരു ചെറിയ പീടികയും ഉണ്ട്. സ്റ്റാര്‍ സലൂണ്‍ എന്ന് അവിടെ എഴുതി വച്ചിട്ടുണ്ട്. കടയിലേക്ക് കയറാന്‍ വേണ്ടി ചില്ലിട്ട ഒരു ഹാഫ് ഡോര്‍ ഉണ്ട്. അതില്‍ Welcome എന്ന് വരച്ചു വച്ചിട്ടുണ്ട്. അന്നൊക്കെ ഹാഫ് ഡോറുകള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് അന്ന് ആ ഡോര്‍ തുറന്നു അകത്തു കയറാന്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കുട്ടികള്‍ അല്ലേ..പൊക്കം കുറവായത് കാരണം ആ ഡോറിന്റെ അടിയില്‍ കൂടി തന്നെ ഞങ്ങള്‍ അകത്തു കടന്നിരുന്നു. കടയുടെ അകം അലങ്കരിക്കാന്‍ വേണ്ടി കട നിറയെ അന്നത്തെ പ്രശസ്ത നാടക പോസ്ടറുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. നികുംഭില, ശകുന്തള അങ്ങനെ അന്നത്തെ പ്രശസ്ത ബാലെകള്‍, നൃത്ത നാടകങ്ങള്‍ മുതലായവയുടെ പരസ്യങ്ങള്‍. കറക്കമൊന്നുമില്ലാത്ത സാധാരണ കസേര. ഫാന്‍ ഒന്നുമില്ല. ഒരു വശത്തായി വെട്ടിയ മുടി തൂത്തു വാരിയിട്ടിട്ടുണ്ട്. അത് പുള്ളി ഒരു പേപ്പര്‍ കൊണ്ട് അടച്ചു വയ്ക്കും. ഉപയോഗിച്ച് തേഞ്ഞ ഒന്ന് രണ്ടു കത്രികകള്‍ , ചീപ്പുകള്‍ , അന്നത്തെ പ്രശസ്തമായ കുട്ടിക്കൂറ പൌഡര്‍ , ഷേവ് ചെയ്തിട്ട് മുഖത്ത് ചെറിയ മുറിവുകളോ പോറലുകളോ ഉണ്ടായാല്‍ തടയുവാനുള്ള ആലത്തിന്റെ ചെറിയ കട്ട. തീര്‍ന്നു. ഇത്രയുമാണ് ആ കടയിലെ പണിയായുധങ്ങള്‍. അന്നത്തെ പ്രശസ്ത സിനിമാ മാസികയായ നാനയുടെ ചില കോപ്പികള്‍ , ശിവകാശിയില്‍ അടിച്ചു വിതരണം ചെയ്തിരുന്ന മലയാള സിനിമ നോട്ടീസുകള്‍ മുതലായവ ഉണ്ടാവും. കസ്ടമേഴ്സിനു വായിക്കാന്‍. കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടി മൂത്താന്‍ ഒരു ചെറിയ കല്ലില്‍ കത്തി ഉരച്ചു മിനുസപ്പെടുത്തുന്നതും ആ കത്രികയുടെ പ്രയോഗവും ഒക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൌതുകം ആയിരുന്നു.


    ഹൈ സ്കൂളില്‍ എത്തിയപ്പോഴേയ്ക്കും മൂത്താന്റെ കടയെ വെല്ലുന്ന രീതിയില്‍ പുതിയ ഒരു ബാര്‍ബര്‍ ഷോപ്പ് നാട്ടില്‍ തുടങ്ങി. സലൂണ്‍ എന്നോ ബാര്‍ബര്‍ ഷോപ്പ് എന്നോ വിളിക്കുന്നതിനു പകരം ആദ്യമായി നമ്മുടെ നാട്ടില്‍ ഒരു 'ഹെയര്‍ ഡ്രെസിംഗ് ഷോപ്പ് ' വന്നു. ചുവന്ന നിറത്തിലുള്ള കറങ്ങുന്ന കസേര, ഫാന്‍, നെടു നീളന്‍ നില കണ്ണാടികള്‍, കുട്ടിക്കൂറയ്ക്കും ലോഷനും പകരം പല നിറത്തിലും പേരിലും ഉള്ള സൌന്ദര്യ വര്‍ദ്ധക വസ്തുകള്‍, ഓള്‍ഡ്‌ സ്പൈസ് മുതലായവ. ഗള്‍ഫില്‍ ജോലിയെടുത്തിരുന്ന രണ്ടു സഹോദരങ്ങള്‍ നാട്ടില്‍ വന്നു അതേ മോഡലില്‍ തുടങ്ങിയ കടയാണ്. ഇത് വന്നതോടെ മൂത്താനെ പോലുള്ളവരുടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പിന്നെ പിന്നെ ഈ ഷോപ്പ് വളര്‍ന്നു ജെന്റ്സ് ബ്യൂട്ടി പാര്‍ലര്‍ ആയി. അതോടൊപ്പം കടയുടെ ചിത്രം തന്നെ ആകെ മാറി. വന്‍ ലൈറ്റുകളും എയര്‍ കണ്ടീഷണറും ഒക്കെയായി ബാര്‍ബര്‍ ഷോപ്പിന്റെ ചരിത്രം തന്നെ അവര്‍ മാറ്റിയെഴുതി.

കാലം നടത്തിയ മാറ്റങ്ങള്‍

    മുകളില്‍ പറഞ്ഞ പോലെ ബാര്‍ബര്‍ ഷോപ്പ് എന്ന സങ്കല്‍പം തന്നെ ഇന്ന് കേരളത്തില്‍ ഒരുപാടു തവണ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഒപ്പം ക്ഷുരകന്‍മാരുടെ സാമൂഹ്യ സ്ഥിതിയും. പണ്ട് ഒരുപാടു അവഗണനകളും അധിക്ഷേപങ്ങളും ഏറ്റു വാങ്ങി കിടന്ന ഒരു സമൂഹം ഇന്ന് ആ കെട്ടുപാടുകള്‍ വിട്ടു അഭിമാനത്തോടെ അവരുടെ ജോലി ചെയ്യുന്നത് ആണ് കാണാന്‍ കഴിയുന്നത്‌. എനിക്കിപ്പോഴും ഓര്‍മയുണ്ട് ... ഒരിക്കല്‍ ഒരു അപ്പൂപ്പന്‍ ബാര്‍ബറെ കൊണ്ട് സ്വന്തം കക്ഷം  ഷേവ് ചെയ്യിക്കുന്നത്. എന്നാല്‍ അതേ ബാര്‍ബര്‍ തന്നെ കുറച്ചു വര്‍ഷത്തിനു ശേഷം എന്റെ തന്നെ മുന്നിലിരുന്നു വേറൊരാളോട് അതൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് തറപ്പിച്ചു പറയുന്നതും കണ്ടു. ഒരു കണക്കിന് കേരളത്തിന്റെ മാറിയ സാമൂഹ്യ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച ആണ് ഓരോ ബാര്‍ബര്‍ ഷോപ്പും ഓരോ ബാര്‍ബറും എന്ന് പറയാം. സ്വന്തം ജോലി എന്താണ് എന്ന് സ്വയം നിര്‍വചിക്കാനും അതിനനുസരിച്ച് ഡിമാന്റ് ചെയ്യാനും ഒരു തൊഴില്‍ സമൂഹം സ്വയം പഠിച്ചു എന്നത് ഒരു ചില്ലറ കാര്യമല്ല. അതറിയണമെങ്കില്‍ നിങ്ങള്‍ കേരളം വിട്ടുള്ള സംസ്ഥാനങ്ങളിലെ ബാര്‍ബര്‍മാരെ നോക്കണം. വീട്ടില്‍ പോയി പ്രമാണിമാര്‍ക്ക് ക്ഷൌരം ചെയ്തു കൊടുക്കുന്ന ഒരാളെ പോലും ഇന്ന് കേരളത്തില്‍ കാണാന്‍ കിട്ടില്ല എന്നാണു എന്റെ വിശ്വാസം. ബാര്‍ബര്‍ ഷോപ്പില്‍ പൊയ്ക്കൊണ്ടിരുന്ന മലയാളിയുടെ ശീലങ്ങളും മാറിയിരിക്കുന്നു. ഏതെങ്കിലും ഷോപ്പില്‍ പോയി ബാര്‍ബറുടെ മുന്നില്‍ തലയും കുനിച്ചിരുന്നു മുടി വെട്ടി തിരിച്ചു വന്നിരുന്ന പഴയ മലയാളി അല്ല ഇന്നത്തെ മലയാളി. ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന സ്ത്രീകളെ പരിഹാസത്തോടെ കണ്ടിരുന്ന പണ്ടത്തെ പുരുഷന്മാര്‍ ഇന്ന് പരസ്യമായി ജെന്റ്സ് പാര്‍ലറുകളിലും സ്പാകളിലും പോകുന്നു. സ്വന്തം സൌന്ദര്യത്തെ പറ്റി വ്യാകുലപ്പെടുന്നു. മുടി ഇല്ലാത്തവര്‍ ഗള്‍ഫ്‌ ഗേറ്റ് പോലുള്ള കമ്പനികളുടെ വിഗ്ഗുകള്‍ വച്ച് പിടിപ്പിക്കുന്നു. സുന്ദരനാകുന്നു. ഇതെല്ലാം മാറുന്ന മലയാളിയുടെ പരിശ്ചേദം ആണ്. സ്വന്തം കപട വ്യക്തിത്വം വിട്ടു പുറത്തു വരാന്‍ തയ്യാറുള്ള പുതിയ മലയാളി സമൂഹത്തെ വേണം ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ നാം കാണേണ്ടത്.

കുലത്തൊഴില്‍ കുലത്തൊഴില്‍ അല്ലാതാകുമ്പോള്‍ 


    ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. നശിച്ച ജാതി വ്യവസ്ഥ കാരണം സ്വാമി വിവേകാനന്ദന്‍ ഒരു കാലത്ത് കേരളത്തെ വിശേഷിപ്പിച്ചത്‌ ഭ്രാന്താലയം എന്നാണ്.  അങ്ങനെ ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ കുത്തുവാക്കുകള്‍ കേട്ട് കിടന്ന ഒരു ജാതിയാണ് ക്ഷുരകന്മാരുടെത്. ഉയര്‍ന്ന ജാതിയില്‍ പോലുമുള്ള ആള്‍ക്കാര്‍ അവരുടെ ഇടയില്‍ തന്നെയുള്ള ബാര്‍ബര്‍മാരെ വേറെ പേരിട്ടു മാറ്റി നിര്‍ത്തി. നായര്‍ സമുദായത്തിലെ വിളക്കിത്തല നായര്‍ ഉദാഹരണം. അന്യ സമുദായങ്ങളും മോശമല്ല. മുസ്ലീങ്ങള്‍ അവരുടെ ഇടയിലെ ബാര്‍ബറെ ഒസ്സാന്‍ എന്ന് വിളിച്ചു. ഒസ്സാന് മുടി വെട്ടല്‍ മാത്രമല്ല പണി. സുന്നത്ത് കര്‍മം നിര്‍വഹിക്കുന്നതും ഒസ്സാനാണ്. പണ്ടൊക്കെ ഒരു പണിയും ചെയ്യാതെ ഉഴപ്പി നടക്കുന്നവരോട് തനിക്കു പോയി ചെരച്ചു കൂടെടോ എന്നാണ് ആള്‍ക്കാര്‍ ചോദിക്കാറുണ്ടായിരുന്നത് . ഷേവ് ചെയ്യാന്‍ വേണ്ടി സോപ്പ് ഇടുന്നത് കാലക്രമേണ മണിയടിയുടെ പര്യായമായും ആളുകള്‍ വിളിച്ചു. എന്നാല്‍ ഇന്ന് അത് കുറെയേറെ മാറിയിരിക്കുന്നു. ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ നിന്ന് എല്ലാ ജാതിയിലും ഉള്ള ആളുകള്‍ ചെയ്യുന്ന ഒരു തൊഴില്‍ ആയി ഇത് മാറിയിരിക്കുന്നു. അതായതു ഒരു തൊഴിലിന്റെയെങ്കിലും തൊട്ടു കൂടായ്മ മാറിയിരിക്കുന്നു എന്ന് ചുരുക്കം. ഇതിനെ വളരെ പോസിറ്റീവ് ആയ ഒരു നേട്ടമായാണ് നമ്മള്‍ കാണേണ്ടത്. പ്രത്യേകിച്ച് നമ്മുടെ തൊട്ടടുത്ത അയാള്‍ സംസ്ഥാനങ്ങള്‍ ആയ തമിഴ്നാട്ടിലും കര്‍ണാടകയിലും ഇതേ ജാതിക്കാരെ ട്രീറ്റ്‌ ചെയ്യുന്നത് വച്ച് നോക്കുമ്പോള്‍.

ബാര്‍ബര്‍ ഷോപ്പിന്റെ രാഷ്ട്രീയം 


    കുറച്ചു വര്‍ഷം മുമ്പ് ടി വി ചന്ദ്രന്റെ ഒരു ചിത്രം കണ്ടത് ഓര്‍ക്കുന്നുണ്ടോ ? മമ്മൂട്ടി നായകനായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന സിനിമ. ഒരു ബാര്‍ബര്‍ ആയ കമ്മ്യൂണിസ്റ്റ്‌ ആണ് കഥാനായകന്‍. അയാളുടെ വീക്ഷണത്തില്‍ കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് ഈ ചിത്രത്തില്‍. ഒരു കണക്കിന് ബാര്‍ബര്‍ ഷോപ്പുകളും ചായക്കടകളും ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന സ്ഥലങ്ങള്‍. 'രാഷ്ട്രീയം പറയരുത്' എന്ന ബോര്‍ഡ് വച്ചിരുന്ന രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതായിരുന്നു. ദിന പത്രങ്ങള്‍ വായിക്കുകയും കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ബാര്‍ബര്‍മാര്‍ വളരെ കോമണ്‍ ആയിരുന്നു. ശ്രീനിവാസന്റെ ചില ചിത്രങ്ങളില്‍ കാണിക്കുന്നത് പോലെ അന്താരാഷ്‌ട്ര വിഷയങ്ങളെ പറ്റി വരെ ആഴത്തില്‍ അറിയാമായിരുന്ന ക്ഷുരകന്മാര്‍ നമ്മുടെയിടയില്‍ ജീവിച്ചിരുന്നു. പത്രങ്ങളും ആനുകാലികങ്ങളും വായിക്കാന്‍ വേണ്ടി ഇത്തരം കടകള്‍ സന്ദര്‍ശിക്കുന്ന പലരും ഉണ്ടായിരുന്നു. മുടി വെട്ടുന്നതിനിടയിലുള്ള ഇടവേളയില്‍ ഇടപാടുകാരനുമായി ഇതൊക്കെ സംസാരിച്ചു സമയം പോക്കുന്നവരായിരുന്നു ഈ പഴയ തലമുറയില്‍ പെട്ട ബാര്‍ബര്‍മാര്‍. മാത്രമല്ല നാട്ടിലെ ഒരുവിധമുള്ള എല്ലാവരുടെയും തലയിലും താടിയിലും കൈ വയ്ക്കുന്നവര്‍ എന്ന നിലയില്‍ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍
ആയിരുന്നു അവരില്‍ പലരും. കൂടാതെ തലമുറ തലമുറയായി കൈമാറി കിട്ടി കട നടത്തുന്നവരായിരുന്നു അവരില്‍ പലരും. പക്ഷെ അതെപ്പോഴോ മുറിഞ്ഞു. ഈ തൊഴില്‍ എങ്ങനെയൊക്കെ ചെയ്താലും സമൂഹത്തില്‍ നിന്ന് അവജ്ഞ മാത്രമേ ഉണ്ടാവു എന്ന് തോന്നിയിട്ടോ എന്തോ പുതിയ തലമുറയെ സ്കൂളില്‍ വിട്ടു പഠിപ്പിക്കാന്‍ ആണ് അവരില്‍ പലരും പിന്നീട് ശ്രമിച്ചത്. ഭാര്‍ഗവന്‍ മൂത്താന്റെ രണ്ടാം തലമുറ ഈ പണിയേ വേണ്ടാ എന്ന് വച്ച് ഗള്‍ഫില്‍ പോയി.

    കേരളത്തിലെ എല്ലാ ബാര്‍ബര്‍ ഷോപ്പിലും കണ്ടിരുന്ന ഒരു ബോര്‍ഡ് ഉണ്ട് .കേരള ബാര്‍ബര്‍ അസോസിയേഷന്‍ എല്ലാ വര്‍ഷവും പുറത്തിറക്കുന്ന റേറ്റ് കാര്‍ഡ്‌. കട്ടിംഗ് - 10 രൂപ , ഷേവിംഗ് - 20 രൂപ എന്നിങ്ങനെ ഓരോ ജോലിക്കുമുള്ള വില വിവര പട്ടിക. ഇത്രയും വര്‍ഷമായിട്ടും വേറൊരു സംഘടനയുടെ ഒരു ബോര്‍ഡ്‌ ഞാന്‍ ആ സ്ഥാനത്ത് കണ്ടിട്ടില്ല. അത്രയ്ക്ക്  കെട്ടുറപ്പുള്ള ഒരു സംഘടനയാണ്. രാഷ്ട്രീയപരമായി ഇടപെടാതെ  സ്വന്തം അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സംഘടന ആണ് ഇതെന്ന് തോന്നുന്നു. കേരളത്തിലെ വര്‍ധിച്ചു വരുന്ന ജീവിത ചിലവിന്റെ ഒരു ട്രെന്‍ഡ് കാണണമെങ്കില്‍ ഈ റേറ്റ് കാര്‍ഡിന്റെ പല വര്‍ഷങ്ങളിലെ പതിപ്പുകള്‍ എടുത്തു നോക്കിയാല്‍ മതിയാവും. വലിയ തത്വങ്ങള്‍ പറഞ്ഞു നടക്കുന്ന പല സംഘടനകള്‍ക്കും ഒരു മാതൃകയാണ് ഇത്.

     ലോകത്ത് ഏറ്റവും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് മലയാളി. അനുദിനം, അനുനിമിഷം മലയാളി അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രകാശ വേഗത്തില്‍ മാറ്റം സംഭവിക്കുന്ന മലയാളിയെ ഏറ്റവും എളുപ്പം ചേര്‍ത്ത് വായിക്കാന്‍ പറ്റുന്ന ഒന്നാണ് ബാര്‍ബര്‍ ഷോപ്പും ക്ഷുരകന്‍മാരുടെ ജീവിതവും. മലയാളി സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എന്തിന്റെയും ഏതിന്റെയും മാതൃകകള്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കാണാന്‍ പറ്റും. ഉദാഹരണത്തിന് നമ്മുടെ ജീവിത രീതിയില്‍ വന്ന മാറ്റം. പണ്ടൊക്കെ ഹെയര്‍ ഡൈ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ കാലി മെഹന്ദി അല്ലെങ്കില്‍ ഗോദ്റെജ് ഹെയര്‍ ഡൈ. പക്ഷെ ഇപ്പൊ നോക്കൂ. മിക്ക ഷോപ്പുകളിലും Revlon , Garnier തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. ആലം എന്ന് പറയുന്ന സാധനം അങ്ങാടി കടകളില്‍ മാത്രം കിട്ടുന്ന ഒരു വസ്തുവായി ചുരുങ്ങി. കുട്ടിക്കൂറയ്ക്ക് പകരം യാര്‍ഡ്‌ലിയും അത് പോലുള്ള സാധനങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. എന്തിനു മലയാളിയുടെ വളര്‍ച്ച പ്രാപിച്ച ലൈംഗികതയ്ക്ക് വരെ ഇവിടെ ഉദാഹരണം കാണാം. പണ്ടൊക്കെ ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്കു അഭിമുഖമായി നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മുടി വെട്ടുമ്പോള്‍ തല അനക്കാതെ ഇരിക്കാനുള്ള ഒരു ചെപ്പടി വിദ്യ. ആ ചിത്രങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ മാറ്റം സംഭവിക്കുകയും ഒടുവില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇങ്ങനത്തെ ചെറിയ പടങ്ങള്‍ കൊണ്ടൊന്നും മലയാളിയെ പിടിച്ചിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ് തന്നെയാവണം കാരണം :)


ഒരു പിന്‍ കുറിപ്പ് കൂടി 


     ബാര്‍ബര്‍, ക്ഷുരകന്‍ എന്നൊക്കെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഈ തൊഴില്‍ ചെയ്യുന്നവരെയോ അല്ലെങ്കില്‍ ചില സമുദായങ്ങളെ കളിയാക്കാനോ വേണ്ടിയല്ല. അതൊഴിവാക്കി ഈ പോസ്റ്റിനു പൂര്‍ണത ഉണ്ടാവില്ല എന്നത് കൊണ്ട് മാത്രമാണ്. ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാര്‍ ആയ സുഹൃത്തുക്കളെ ഉദ്ദേശിച്ചല്ല ഈ കുറിപ്പ്. അവര്‍ക്ക് ഇത് ഏത് സെന്‍സില്‍ ആണ് എഴുതിയിരിക്കുന്നത് എന്ന് പറയാതെ തന്നെ മനസ്സിലാവും. എന്നാല്‍ എന്തും ഏതും ജാതിയുമായി ബന്ധിപ്പിച്ചു വഷളാക്കുന്ന ചില തല്ലിപ്പൊളികളും ഇവിടെയുണ്ട്. അവരെ ഉദ്ദേശിച്ചു , അവരെ മാത്രം ഉദ്ദേശിച്ചാണ് ഈ കുറിപ്പ്.

33 അഭിപ്രായങ്ങൾ:

  1. കൊള്ളാം.
    ബാംഗ്ളൂരില്‍ ഉള്ള ബാര്‍ബര്‍മാരധികവും ആന്ധ്രപ്രദേശുകാരായ ഒരു പ്രത്യേക സമുദായക്കാരാണെന്നു തോന്നുന്നു. തല തിരുമ്മലും ഫേഷ്യലുമൊക്കെയായി അവരും കാലാനുസൃതമായി മാറുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. വളരെ രസകരമായ വൈവിധ്യ ചിന്തകള്‍. ഹാപ്പി ഗേറ്റിനെയും ഗള്‍ഫ് ഗേറ്റിനെപ്പറ്റിയും കൂടെ പരാമര്‍ശിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അവരുടെ സര്‍വീസിനെപ്പറ്റി പരാമര്‍ശിക്കാമായിരുന്നു എന്നാണുദ്ദേശിച്ചത്.

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു രചന. ഒരിയ്ക്കല്‍ ശ്രീനാരായണഗുരുദേവന്‍ ഒരു ചെത്തുകാരനോട് പറഞ്ഞതായൊരു കഥയുണ്ട്‌..,.
    ഈ കയ്യിലുള്ള ചേറ്റുകത്തി കൊണ്ട് രണ്ട് ക്ഷൌരക്കത്തിയുണ്ടാക്കി ക്ഷൌരം തുടങ്ങുന്നത് അന്തസ്സുള്ള പണിയാണ്.ചെത്തുകാരനെ നാറും,തൊട്ടോനും നാറും.
    ഇന്നത്തെ ബ്യൂട്ടിപാര്‍ലറുകള്‍ അന്തസ്സിന്‍റെ പ്രതീകങ്ങളായി മാറിയല്ലോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. നാട്ടുമ്പുറങ്ങളിലോക്കെ പണ്ട് ഗ്ലാസ് ഡോറുകള്‍ ഉണ്ടായിരുന്നത് ബാര്‍ബര്‍ഷോപ്പുകള്‍ക്കും ഫോട്ടൊസ്റ്റാറ്റ് കം ഫോണ്‍ ബൂത്തുകള്‍ക്കും മാത്രമായിരുന്നു എന്നു തോന്നുന്നു.ഇന്ന് അതു എല്ലാവരും ഏറ്റെടുത്തു.

    പിന്നെ ആ പിന്‍ കുറിപ്പില്‍ പറയുന്ന കാര്യം വളരെ ശരിയാണ്. “ജാതി മത ശക്തികള്‍ ” ഹ ഹ :)

    മറുപടിഇല്ലാതാക്കൂ
  6. നന്നായി പിന്കുറിപ്പ് അതിലും നന്നായി

    മറുപടിഇല്ലാതാക്കൂ
  7. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നാ സിനിമയില്‍ ബാര്‍ബര്‍ ആയ ശ്രീനിവാസന്റെ വീക്ഷണത്തിലൂടെ അല്ല കഥാ നായകനായ കുട്ടിയുടെ വീക്ഷണ കോണിലൂടെ ആണ് കഥ പറയുന്നത്

    മറുപടിഇല്ലാതാക്കൂ
  8. പിന്‍കുറിപ്പ്‌ മുന്‍കുറിപ്പായി ചേര്‍ക്കേണ്ടിയിരിക്കുന്നു ;-)

    മറുപടിഇല്ലാതാക്കൂ
  9. തമ്പിയളിയാ...അവസാനം നീ “തല്ലിപ്പൊളി“ എന്നെഴുതിയല്ലേ..
    ഇതെന്നെ മാത്രം ഉദ്ദേശ്ശിച്ചെഴുതിയതാണ് ല്ലേ..പണി തരാംട്ടൊ..നല്ല എട്ടിന്റെ പണി തരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് ഞാന്‍ ആരാണെന്ന് .. ഹി ഹി

      ഇല്ലാതാക്കൂ
  10. പിന്‍കുറിപ്പ്‌ കലക്കി. . . . എന്തിലും ജാതിയും , മതവും നോക്കി മാത്രം തീരുമാനം എടുക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഉണ്ട.. :)

    മറുപടിഇല്ലാതാക്കൂ
  11. Gud one .....

    Where Is Baiju & Chinnu....
    Awaiting them Back in Action.....

    :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണ്ടൊക്കെ ബാര്‍ബര്‍ ഷോപ്പില്‍ നിങ്ങള്‍ ഇരിക്കുന്ന കസേരയ്ക്കു അഭിമുഖമായി നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മുടി വെട്ടുമ്പോള്‍ തല അനക്കാതെ ഇരിക്കാനുള്ള ഒരു ചെപ്പടി വിദ്യ. ആ ചിത്രങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ മാറ്റം സംഭവിക്കുകയും ഒടുവില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇങ്ങനത്തെ ചെറിയ പടങ്ങള്‍ കൊണ്ടൊന്നും മലയാളിയെ പിടിച്ചിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ് തന്നെയാവണം കാരണം :) Like!!!!

      ഇല്ലാതാക്കൂ
  12. എന്തിലും ഏതിലും ജാതി കണ്ടെത്തുന്ന തല്ലിപ്പൊളികളെക്കുറിച്ചെഴുതിയ 'പിന്‍കുറിപ്പ് ', 'മുന്‍കുറിപ്പാക്കേണ്ടതു തന്നെ.

    കാലം പുരോഗമിച്ചതോടെ നാം നമ്മുടെ ജീവിതത്തില്‍ നിന്നും ജാതി ചിന്തയും ജാതികള്‍ക്കു വേണ്ടി വിധിച്ചിരുന്ന തൊഴില്‍ അതിര്‍ വരമ്പുകളും തകര്‍ത്തു കളഞ്ഞിരിക്കുന്ന കാര്യം മേല്‍‌പ്പടി അധോഗമനന്മാര്‍ അറിയുന്നില്ല. ആയതിനാല്‍ നായരും നമ്പൂതിരിയും ധാരാളമായി ചെരപ്പന്മാരും തോട്ടികളുമായി മാറിയ കാര്യവും തെര്യപ്പെടുക. വലിയ വരുമാനമില്ലാത്ത പുജാരിമാരുടെ പണിയാണു് ഇപ്പോള്‍ പഴയ കീഴാളന്മാര്‍ ചെയ്തു വരുന്നതെന്നതും സത്യം തന്നെ. ഗുരുവായൂരും ശബരിമലയിലും പൂജാരികളായി ഇപ്പോള്‍ അപ്പോയ്മെന്റ് വാങ്ങുന്നത് പുലയരും പറയരുമാണു്. എന്നു മാത്രമോ ടി കീഴാളന്മാരുമായി വിവാഹ ബന്ധത്തിനു് നായരും നമ്പൂരിമാരും ഇപ്പേോള്‍ ഓടി നടക്കുകയാണു്. ഇതൊന്നും ജാതിവാദികള്‍ അറിയുന്നില്ല.

    ഇക്കാര്യം ഇവന്മാരെ ബോധ്യപ്പെടുത്താന്‍ ദുശ്ശാസനനും പിന്‍കുറിപ്പ് മുന്‍കുറിപ്പാക്കാന്‍ നിര്‍ദേശിച്ച പുരോഗമനകാരികളും തങ്ങളുടെ കുടുംബങ്ങളില്‍ നടത്തി വരുന്ന ജാതിരഹിത വിവാഹങ്ങളെക്കുറിച്ച് പരസ്യപ്പെടുത്തേണ്ടതാണു്. അങ്ങനെയെങ്കിലും അധമന്മാരുടെ കണ്ണു തുറക്കട്ടെ...!!!!!!!!

    മറുപടിഇല്ലാതാക്കൂ
  13. ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിക്കാണും എന്തുകൊണ്ടാണ് ഞാന്‍ ആ കുറിപ്പ് ചേര്‍ത്തതെന്ന്.
    ഒരു സമൂഹം സ്വയം അവരുടെ കേട്ടുപാടുകള്‍ക്കിടയില്‍ നിന്ന് മോചനം നേടി മുന്നോട്ടു വന്നത് സൂചിപ്പിച്ചത് എങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് നോക്കൂ . അതോ ഇനി കീഴാളന്‍ എപ്പോഴും കീഴാളന്‍ എന്ന് തന്നെ വിശേഷിപ്പിക്കപ്പെടണം എന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത് ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേട്ടാ അത് തന്നെയാണ് കാര്യം. കീഴാളന്‍ കീഴാളന്‍ ആയി തന്നെ നിന്നലെ അവരെ മുതലെടുത്ത്‌ ജീവിക്കുന്ന ഇത്തരം കീടങ്ങള്‍ക്ക് നില നില്പുള്ളൂ. സമൂഹത്തില്‍ ജാതി ചിന്ത കുറയുന്നു എന്നതിനെതിരെ ഇത്തരക്കാര്‍ നടത്തി വന്ന പ്രചരണം കാരണമാണ് ഇപ്പോള്‍ ജാതി ചിന്ത കൂടിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ അത് ഓര്‍ത്തില്ലെങ്കിലും ഇവര്‍ നിങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും.ഇപ്പൊ സിനിമ നിരൂപനമോക്കെ ജാതി അടിസ്ഥാനത്തിലാണ്, അറിയില്ലേ . അത് അവരുടെ ആവശ്യമാണ്.അവരെ പിരി കേറ്റുന്ന കുറെ ന്യൂന ബുദ്ധി ജീവി സംഘടനകളും ഉണ്ട്. അതിന്റെ പിന്നില്‍ എന്നും തമ്മില്‍ തല്ലിച്ച് ഹിന്ദുവിനെ പിളര്‍ത്തി ഞങ്ങളുടെ കാര്യം കുശാല്‍ ആക്കണം എന്നാ അജെന്ടയും .

      ഇല്ലാതാക്കൂ
    2. ഒരു കാര്യം ചെയ്യ്. നിങ്ങള്‍ തന്നെ പറയു. എന്താ ഇതിനൊക്കെ ഒരു പരിഹാരം ? കുറ്റം പറഞ്ഞാല്‍ മാത്രം പോരല്ലോ. ഒരു പരിഹാരം കൂടി പറയ്‌

      ഇല്ലാതാക്കൂ
  14. ജാതീയമായി/മത പരമായി സംഘടിക്കുന്നതു നിയമവിരുധമാക്കുക ആരായാലും . സംവരണം എടുത്തു കളയുക. മെരിടിനു മാത്രം പ്രാധാന്യം നല്‍കുക എല്ലാവരും അധ്വാനിച്ചു മുന്നെരട്ടെ . ഒരു കാര്യത്തിനും ജാതി പാടില്ല. അത് അപ്രധാനമായി മാറണം . നാളെ അത്തരം ഒരു ലോകം ഉണ്ടാകണം . കഴിവുള്ളവര്‍ ആരായാലും അന്ഗീകരിക്കപെടനം അവരുടെ ജാതി അപ്രസക്തമാകണം .
    പിന്നെ എല്ലാത്തിനും പറയുന്നവര്‍ പരിഹാരം കൂടെ നിര്‍ദേശിച്ചാല്‍ അത് നടപ്പിലാവുക ഒന്നുമില്ലല്ലോ. വിദഗ്ദര്‍ ധാരാളമുണ്ടല്ലോ . അവര്‍ വഴികള്‍ കണ്ടെത്തട്ടെ . എന്റെ പിന്തുണയ്ക്ക്‌ ഞാന്‍ ഗാരണ്ടി . അത്രയല്ലേ സാധിക്കൂ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമിക്കണം സുനില്‍. ഞാന്‍ പണ്ടെഴുതിയ ഒരു പോസ്റ്റ്‌ ഉണ്ട്. ജാതി അധിഷ്ടിത സംവരണത്തിനെതിരെ. അന്ന് അതില്‍ പലരും വന്നു തികച്ചും തരം താണ രീതിയില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതില്‍ പെട്ട ആരോ ആണെന്ന് തെറ്റിദ്ധരിച്ചു ആണ് ഞാന്‍ സുനിലിന്റെ കമന്റ്‌നു മറുപടി ഇട്ടതു. സുനില്‍ പറഞ്ഞത് വളരെ ശരിയാണ്. ഇത് തന്നെയാണ് വേണ്ടത്. മുകളില്‍ നിസ്സഹായന്‍ ഇട്ടിരിക്കുന്ന കമന്റ്‌ ശ്രദ്ധിക്കുക. ആരാണ് കുറ്റം ചെയ്തത് ?

      അണ്ണാ ഹസാരെയും അസിം പ്രേംജിയും റിസര്‍വേഷനും
      http://itsmyblogspace.blogspot.in/2011/11/blog-post_15.html

      ഈ പോസ്റ്റ്‌ കൂടി വായിക്കുക.

      ഇല്ലാതാക്കൂ
    2. ദുശ്ശാസനന്‍,

      ലോകത്തില്‍ മാറ്റത്തിനു് വിധേയമാകാത്ത യാതൊന്നുമില്ല; മലയാളിയും അനുദിനം മാറുന്നു. ഇതില്‍ അത്ഭുതമില്ല. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് മുഖ്യകാരണമായി ഭവിക്കുന്നത് ഉല്പാദനശക്തികളുടെ നിരന്തരവികാസവും അതിനനുസരിച്ച് ഉല്പാദനബന്ധങ്ങളിലെ പരിണാമവുമാണെന്നാണു് മാര്‍ക്സിയന്‍ സിദ്ധാന്തം. ഉല്പാദനശക്തികളുടെ വികാസം ശാസ്ത്ര/സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു മാര്‍ക്സിസ്റ്റല്ലെങ്കിലും അതിനോട് ഈയുള്ളവനും യോജിപ്പാണു്. ശാസ്ത്രത്തെ പുല്കാത്ത ഏതു സമൂഹത്തിന്റെയും ചരിത്രം നിശ്ചലമായി തളംകെട്ടി കിടക്കും. വ്യവസായിക വിപ്ലവത്തിനു് മുമ്പുള്ള യൂറോപ്യന്‍ സമൂഹത്തിന്റെ ചരിത്രവും ഇങ്ങനെയായിരുന്നു. യൂറോപ്യന്‍ ശക്തികളുടെ വരവിനും അധിനിവേശങ്ങള്‍ക്കും മുമ്പ് ഒരു ഇന്ത്യയോ അതിനു് ചലനാത്മകമായ ഒരു ചരിത്രമോ ഇല്ലെന്നു് താങ്കള്‍ക്ക് പരിശോധിച്ച് മനസ്സിലാക്കാവുന്നതാണു്.

      താങ്കള്‍ ഇവിടെ വിവരിച്ചിരിക്കുന്ന ബാര്‍ബറന്മാരുടെ തൊഴിലിന്റെ ഭൌതികരൂപത്തിലുണ്ടായ മാറ്റം ആഗോളമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സൌന്ദര്യവ്യവസായത്തിന്റെ വളര്‍ച്ചയെ അവര്‍ക്കു് സ്വാംശീകരിക്കാന്‍ കഴിയുന്നതുകൊണ്ടുണ്ടാകുന്ന നേട്ടമാണു്. അതിനു് അവസരം കൈവന്നതാകട്ടെ ആഗോളീകരണ-ഉദാരീകരണ പരിഷ്ക്കാരങ്ങള്‍ മുഖേനയും. പഴയ ക്ഷുരകന്മാര്‍ പ്രമാണിമാരുടെ വീട്ടില്‍ പോയി ക്ഷൌരം ചെയ്തുകൊടുത്തിരുന്ന ഘട്ടത്തില്‍ നിന്നു്, ഇന്ന് അവരുടെ AC ഷോപ്പില്‍ പോയി കാര്യം സാധിച്ചു വരുന്ന അവസ്ഥ ഏതെങ്കിലും സാമൂഹിക നവോത്ഥാനത്തിന്റെയോ മലയാളിയുടെ മനസ്സിലെ ചരിത്രാതീതമായ ജാതിവ്യവസ്ഥയെന്ന വരട്ടു ചൊറി ഉണങ്ങിപ്പോയതുകൊണ്ടോ ഉണ്ടായ മാറ്റമല്ല, മറിച്ച് ശാസ്ത്ര-സാങ്കേതിവിദ്യകളുടെ വളര്‍ച്ചയും അവയുടെ വ്യവസായിക പ്രയോഗത്തിലൂടെയുമുണ്ടാകുന്ന സാമൂഹികമാറ്റമാണത്. മലയാളി ശാസ്ത്രത്തിന്റെ നേട്ടങ്ങളനുഭവിക്കുമ്പോഴും മാനസ്സികമായും സാമൂഹികമായും പതിനെട്ടാം നൂറ്റാണ്ടിലേയ്ക്കു തിരിച്ചു നടക്കുകയാണു്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പതിന്മടങ്ങ് വര്‍ദ്ധിച്ച്, പൊങ്കാലക്കലവുമായി റോഡ് ബ്ലോക്ക്ചെയ്യുന്ന മലയാളി പുരോഗമിക്കുകയാണെന്ന് താങ്കള്‍ വാദിച്ചാല്‍ എന്തു പറയാന്‍ ! അത്തരം തിരിച്ചുപോക്കിനു് കുടപിടിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമ ഹൈന്ദവ സാംസ്ക്കാരിക രാഷ്ട്രീയ ശക്തികളുടെ വക്താക്കള്‍ക്ക് ഇത് മനസ്സിലാകണമെന്നില്ല. തൊഴില്‍ രംഗത്ത് എന്ത് ആധുനീകരണം നടന്നാലും മലയാളിയുടെയും ഇന്ത്യാക്കാരന്റെയും ബാര്‍ബര്‍ 'ക്ഷുരകനാ'ണു്. ഇതൊന്നും സമ്മതിച്ചു തരാന്‍ താങ്കള്‍ക്കാവില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണു്. അണ്ണാ ഹസാരെയും അസിം പ്രേംജിയും റിസര്‍വേഷനും എന്ന പോസ്റ്റില്‍ ഈയുള്ളയാള്‍ ഉള്‍പ്പെടെ പലരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ, താമസ്സിയാതെ മറുപടി പോസ്റ്റിട്ട് സമാധാനം തരുമെന്നു് പ്രഖ്യാപിച്ച താങ്കള്‍ പഴയ ചൊരുക്ക് തീര്‍ക്കാന്‍ ഇപ്പോള്‍ 'പിന്‍കുറിപ്പ് 'മായി പൊങ്ങിയിരിക്കുന്നു. നമോവാകം !!!

      ഇല്ലാതാക്കൂ
  15. ശ്രീ. ദുശ്ശാസനൻ,
    തൊഴിൽസാഹചര്യങ്ങളിലും രീതികളിലും വന്ന മാറ്റങ്ങൾ, കാലത്തിനനുസരിച്ചുണ്ടായവ ചൂണ്ടിക്കാട്ടി,അതു മലയാളിയുടെ ജാതിവിഷയകമായുള്ള മനോഭാവത്തിലെ മാറ്റം സൂചിപ്പിക്കുന്നു എന്നൊക്കെ വായിച്ചെടുക്കുന്നത് അക്രമം ആണ്.ഇപ്പൊഴും ഒരു പണിയും ചെയ്യാത്തവനോട് നിനക്കു പോയി “ചെരച്ചു കൂടേ” എന്നല്ലേ മലയാളി ചോദിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  16. @ Sunil,

    >>>>>ജാതീയമായി/മത പരമായി സംഘടിക്കുന്നതു നിയമവിരുധമാക്കുക ആരായാലും . സംവരണം എടുത്തു കളയുക. മെരിടിനു മാത്രം പ്രാധാന്യം നല്‍കുക എല്ലാവരും അധ്വാനിച്ചു മുന്നെരട്ടെ . ഒരു കാര്യത്തിനും ജാതി പാടില്ല. അത് അപ്രധാനമായി മാറണം . നാളെ അത്തരം ഒരു ലോകം ഉണ്ടാകണം . കഴിവുള്ളവര്‍ ആരായാലും അന്ഗീകരിക്കപെടനം അവരുടെ ജാതി അപ്രസക്തമാകണം.<<<<<<<

    അപ്പോ, ദേ അദാണ് കാര്യം. എങ്ങനേങ്കിലും ഒന്ന് ജാതിയില്ലാണ്ടായി തീര്‍ന്നെന്ന് സമ്മതിപ്പിച്ചാ, സംവരണം കൊടുക്കാണ്ടിരിക്കാം, എല്ലാം നമക്ക് ഒറ്റക്ക് തിന്നാം. ഇത്രേം നാള്‍ സംവരണം കൊടുത്തിട്ടും വെറും ന്യൂപക്ഷമായിട്ടിരിക്കണ നമ്മക്കു തന്നെ അധികാരത്തിന്റെ പെരുത്ത ഭാഗോം, പ്രധാനഭോഗോം. ഹായ് അപ്പോ ഒന്നും കൊടുക്കാണ്ടിരുന്നാലോ...!!!!????
    ലവറ്റ പിന്നെ ഏഴയലത്തൊണ്ടാകേല.....ഹഹഹഹഹഹഹഹഹ
    സുനിലും കിനിലും ഊശ്ശാസനനുമെല്ലാം അടിപൊളി 'സംബന്ധത്തി' പെറന്ന മക്ക തന്നെ. നല്ല ഒന്നാന്തരം നമ്പൂരിബുത്തി !!!!

    മറുപടിഇല്ലാതാക്കൂ
  17. അങ്ങന 'നമ്പൂരിപുത്തി' കൂടി വരുമ്പൊ 'പിന്‍കുറി'പ്പെടുത്തു 'മുന്‍കുറി'പ്പാക്കണമെന്ന് മോളില്‍ കമന്റിയ ചെല 'മക്കക്കു' തോന്നും, 'ഗുദം' വഴി ആഹരിച്ച് 'വായ' വഴി വിസര്‍ജ്ജിക്കണ പോലെ. ചരിത്രഭോധം കമ്മിയായ അപ്പടി തന്നെ !!!

    മറുപടിഇല്ലാതാക്കൂ
  18. >>>>ജാതീയമായി/മത പരമായി സംഘടിക്കുന്നതു നിയമവിരുധമാക്കുക ആരായാലും <<<<<<

    ജാതീന്ന് മാത്രം സംബന്ധം കഴിക്കുന്നതും നിറുത്തിക്കുമോ സുനിലേ ? അത് നിറുത്തിച്ചില്ലേ നമ്മ എല്ലാം അകത്താകും. ജാതിപരമായി സങ്കടിക്കണതില്‍ വിരോധം സവര്‍ണന്മാര്‍ക്കാണെല്ലൊ ? അപ്പൊ ജാതീന്ന് മാത്രം കെട്ടണ പരിപാടി ആദ്യം സവര്‍ണ മഹാന്മാര്‍ തന്നെ നിറുത്തലാക്കട്ടെ. അല്ലേ സുനിലേ ? നിസ്സായന്‍ ചോദിച്ചമാതിരി, ഇപ്പോ നിങ്ങടെയെല്ലാം കുടുംബത്തി ജാതിയില്ലാക്കല്യാണമാണോ സുനില്‍,കിനില്‍,ഊശ്ശാസനപ്പാ ...?

    മറുപടിഇല്ലാതാക്കൂ
  19. Mr.അസുരന്‍ ,

    താങ്കള്‍ ബോധപൂര്‍വം മനുഷ്യരെ പരിഹസിക്കരുത്. ഭോധമില്ലാതെ ആകാം. സംബന്ധം പഴം കഥയാണ്. ഇപ്പോ വിവഹമെന്നോ കല്യാണമെന്നോ പറയണം.

    മറുപടിഇല്ലാതാക്കൂ
  20. ദുഃശ്ശാസനന്‍ജീ

    പറയാന്‍ വന്ന കാര്യം മറന്നു. 'അണ്ണാ ഹസാരെയും അസിം പ്രേംജിയും റിസര്‍വേനും' എന്ന നാടകം കളിച്ചുകൊണ്ടിരുന്നപ്പോള്‍ ദുഃശ്ശാസനന്‍ ഓടിക്കളഞ്ഞ പോലെ ഇവിടുന്നും മുങ്ങിയോ ?

    മറുപടിഇല്ലാതാക്കൂ
  21. കുറെ ദിവസം കഴിഞ്ഞു ഇവിട വന്നിട്ട് . അപ്പൊ കണ്ടത് ഒരു അസുരനെ . എന്താണ് അസുരന്റെ പ്രശ്നം . നമ്പൂരി പുത്തി ഇല്ല എന്നതാണ്. പുത്തിയെ ഇല്ലെന്നു മനസ്സിലായി എല്ലാം സൌജന്യം വേണം എന്നും . അതോണ്ടാണല്ലോ ഈ വരികള്‍
    ( " എങ്ങനേങ്കിലും ഒന്ന് ജാതിയില്ലാണ്ടായി തീര്‍ന്നെന്ന് സമ്മതിപ്പിച്ചാ, സംവരണം കൊടുക്കാണ്ടിരിക്കാം, എല്ലാം നമക്ക് ഒറ്റക്ക് തിന്നാം. ഇത്രേം നാള്‍ സംവരണം കൊടുത്തിട്ടും വെറും ന്യൂപക്ഷമായിട്ടിരിക്കണ നമ്മക്കു തന്നെ അധികാരത്തിന്റെ പെരുത്ത ഭാഗോം, പ്രധാനഭോഗോം. ഹായ് അപ്പോ ഒന്നും കൊടുക്കാണ്ടിരുന്നാലോ...!!!!????
    ലവറ്റ പിന്നെ ഏഴയലത്തൊണ്ടാകേല.....ഹഹഹഹഹഹഹഹഹ" . )

    =സ്വന്തം കഴിവ് കൊണ്ട് ഒരു മത്സര പരീക്ഷയില്‍ ജയിക്കാന്‍ പറ്റില്ലെന്നും ജോലി കിട്ടില്ലെന്നും അറിയുന്നവന്റെ വാക്കുകള്‍ ആണ് ഇത് . സംവരണം നിര്‍ത്തിയാല്‍ എല്ലാം പോയ്പോകും എന്ന് അറിയുന്നവന്റെ വാക്കുകള്‍ . അപ്പൊ പിന്നെ ജാതി പറഞ്ഞു മേടിക്കുക തന്നെ വേണം . പുത്തിയുള്ളവര്‍ വേരെയുന്ടെന്നു അറിയാം. പേടിയും ഉണ്ടല്ലേ ?

    ("അടിപൊളി 'സംബന്ധത്തി' പെറന്ന മക്ക തന്നെ. നല്ല ഒന്നാന്തരം നമ്പൂരിബുത്തി !!!! 'ഗുദം' വഴി ആഹരിച്ച് 'വായ' വഴി വിസര്‍ജ്ജിക്കണ പോലെ. ചരിത്രഭോധം കമ്മിയായ അപ്പടി തന്നെ !!!")

    =സ്വന്തം സംസ്കാരം വെളിവാക്കിയല്ലോ.ഇപ്പ ആരാ തന്റെ വീട്ടില്‍ പോക്ക് വരവ് ? . വീട്ടില്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ല അല്ലെ ? "ഭോധം" കമ്മി തന്നെ !!

    മറുപടിഇല്ലാതാക്കൂ
  22. കുറെ ദിവസം കഴിഞ്ഞു ഇവിട വന്നിട്ട് . അപ്പൊ കണ്ടത് ഒരു അസുരനെ . എന്താണ് അസുരന്റെ പ്രശ്നം . നമ്പൂരി പുത്തി ഇല്ല എന്നതാണ്. പുത്തിയെ ഇല്ലെന്നു മനസ്സിലായി എല്ലാം സൌജന്യം വേണം എന്നും . അതോണ്ടാണല്ലോ ഈ വരികള്‍
    ( " എങ്ങനേങ്കിലും ഒന്ന് ജാതിയില്ലാണ്ടായി തീര്‍ന്നെന്ന് സമ്മതിപ്പിച്ചാ, സംവരണം കൊടുക്കാണ്ടിരിക്കാം, എല്ലാം നമക്ക് ഒറ്റക്ക് തിന്നാം. ഇത്രേം നാള്‍ സംവരണം കൊടുത്തിട്ടും വെറും ന്യൂപക്ഷമായിട്ടിരിക്കണ നമ്മക്കു തന്നെ അധികാരത്തിന്റെ പെരുത്ത ഭാഗോം, പ്രധാനഭോഗോം. ഹായ് അപ്പോ ഒന്നും കൊടുക്കാണ്ടിരുന്നാലോ...!!!!????
    ലവറ്റ പിന്നെ ഏഴയലത്തൊണ്ടാകേല.....ഹഹഹഹഹഹഹഹഹ" . )

    =സ്വന്തം കഴിവ് കൊണ്ട് ഒരു മത്സര പരീക്ഷയില്‍ ജയിക്കാന്‍ പറ്റില്ലെന്നും ജോലി കിട്ടില്ലെന്നും അറിയുന്നവന്റെ വാക്കുകള്‍ ആണ് ഇത് . സംവരണം നിര്‍ത്തിയാല്‍ എല്ലാം പോയ്പോകും എന്ന് അറിയുന്നവന്റെ വാക്കുകള്‍ . അപ്പൊ പിന്നെ ജാതി പറഞ്ഞു മേടിക്കുക തന്നെ വേണം . പുത്തിയുള്ളവര്‍ വേരെയുന്ടെന്നു അറിയാം. പേടിയും ഉണ്ടല്ലേ ?

    ("അടിപൊളി 'സംബന്ധത്തി' പെറന്ന മക്ക തന്നെ. നല്ല ഒന്നാന്തരം നമ്പൂരിബുത്തി !!!! 'ഗുദം' വഴി ആഹരിച്ച് 'വായ' വഴി വിസര്‍ജ്ജിക്കണ പോലെ. ചരിത്രഭോധം കമ്മിയായ അപ്പടി തന്നെ !!!")

    =സ്വന്തം സംസ്കാരം വെളിവാക്കിയല്ലോ.ഇപ്പ ആരാ തന്റെ വീട്ടില്‍ പോക്ക് വരവ് ? . വീട്ടില്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ല അല്ലെ ? "ഭോധം" കമ്മി തന്നെ !!

    മറുപടിഇല്ലാതാക്കൂ
  23. @ Sunil,
    സംവരണത്തില്‍ ബുദ്ധിയുടെയോ സൌജന്യത്തിന്റെയോ പ്രശ്നമില്ല സുഹൃത്തെ. താങ്കളുടെയും എന്റെയും നിറം വേറെ, ആകൃതി വേറെ, സംസ്ക്കാരം വേറെ. താങ്കള്‍ ആര്യനാണെങ്കില്‍ ഞാന്‍ ദ്രാവിഡന്‍. ബുദ്ധിയിലും ശക്തിയിലും ആരോഗ്യത്തിലും ഭാഷയിലും സംസ്ക്കാരത്തിലും എല്ലാം നാം വ്യത്യസ്തര്‍. നമ്മള്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും നമുക്കു് ഒറ്റ ജാതി മനുഷ്യരായി മാറാന്‍ സാധിക്കില്ല. ജാതിയില്‍ കൃത്യമായ വംശീയ ഉള്ളടക്കമുണ്ടെന്നു സാരം. അങ്ങിനെയുള്ള ഗോത്രവര്‍ഗ ജാതികളെ ബ്രാഹ്മണന്‍ അവന്റെ ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വ നിലകളുള്ള ജാതികളാക്കി പരിവര്‍ത്തനപ്പെടുത്തി. അങ്ങിനെ മൂവായിരത്തില്‍പ്പരം ജാതികളെങ്കിലും അധിവസിക്കുന്ന ഇടമാണു് നമ്മുടെ ഭാരതം. വൈവിധ്യങ്ങളുടെ ഈ നാട്ടില്‍ ഓരോ ജാതിയും ഓരോ മതവും വ്യത്യസ്ത ദേശീയതകളാണു്. അത്തരം ദേശീയതകളുടെ സമുന്വയമാണു് ഇന്ത്യ . ജനാധിപത്യ സമ്പ്രദായത്തില്‍ ആ ഇന്ത്യ ഭരിക്കുന്ന കാര്യത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ചു് അര്‍ഹമായ വിഹിതത്തിനു് അവകാശമുണ്ട്. ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടിവ്, ജ്യഡീഷറി തുടങ്ങിയ ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും ഈ അവകാശമുറപ്പിക്കുന്നതിനുള്ള മാര്‍ഗമാണു് സംവരണം. അത് ആരുടെയും ഔദാര്യമല്ല, അവകാശമാണു്. ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് താങ്കളുടെ ജാതിക്കു് നീക്കിവെയ്ക്കുന്ന പോസ്റ്റുകള്‍ നിങ്ങള്‍ അനുഭവിക്കുക. മറ്റു് ജാതികളും അങ്ങിനെ തന്നെ. ഇതായിരിക്കണം സംവരണത്തിന്റെ മാനദണ്ഡം. സുദീര്‍ഘമായ അടിമത്തത്തിന്റെ കാരണങ്ങളാല്‍ ബുദ്ധി കുറഞ്ഞുപോയ അവര്‍ണനും ആധീശത്വത്തിന്റെ പാരമ്പര്യത്താല്‍ ബുദ്ധികൂടിപ്പോയ സവര്‍ണനും വേറിട്ട ജനതകളാണു്. അവര്‍ക്കു് ഭരണകൂടത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുള്ളിടത്തോളം കാലം കൊടുക്കേണ്ടിവരും. അതായത് സംവരണം ഒരിക്കലും അവസാനിപ്പിക്കേണ്ട കാര്യമല്ല, കാരണം അത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല, അധികാരത്തിലെ പങ്കാളിത്തമാണു്.

    മറുപടിഇല്ലാതാക്കൂ