Tuesday, March 6, 2012

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 29

     

     ബാംഗ്ലൂരിനെ കൊടും ചൂട് പൊതിഞ്ഞു. ഉഷ്ണകാറ്റ് വീശുന്ന ദിനങ്ങളില്‍ അവര്‍ കൂടുതല്‍ അറിഞ്ഞു. ഫാഷന്‍ മോളുകളുടെ ട്രയല്‍ റൂമുകളില്‍, അടഞ്ഞ ലിഫ്ടിനുള്ളില്‍, റിക്ഷയുടെ ഇരുള്‍ ചാഞ്ഞു കിടക്കുന്ന പിന്‍ സീറ്റില്‍, തെരുവ് വിളക്കുകളുടെ പ്രകാശം ചിതറി വീഴുന്ന മര തണലുകളില്‍ ഒക്കെ അവര്‍ സ്വയം അറിഞ്ഞു കൊണ്ടിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന് ഇടയ്ക്ക് തോന്നിയെങ്കിലും പേരിട്ടു വിളിക്കാന്‍ പറ്റാത്ത ഒരു സുഖം അവരെ വീണ്ടും വീണ്ടും അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റിനും തിളച്ചു മറിയുന്ന പ്രകൃതി അവര്‍ അറിഞ്ഞില്ല.


     ചിന്നു അതിനിടയ്ക്ക് ജോലി മാറാനുള്ള ശ്രമങ്ങള്‍ ഒക്കെ തുടങ്ങിയിരുന്നു. ഇടയ്ക്കൊക്കെ ഒന്ന് രണ്ടു ഇന്റര്‍വ്യൂ ഒത്തു വരും. അവള്‍ പോയിട്ട് പോയത് പോലെ തിരികെ വരും. അങ്ങനെയിരിക്കെ ബൈജുവിന്റെ ഒരു സുഹൃത്ത്‌ വഴി അവന്റെ കമ്പനിയില്‍ ചിന്നുവിന് ഒരു ഇന്റര്‍വ്യൂ സംഘടിപ്പിച്ചു. ശനിയാഴ്ച ആണ് ഇന്റര്‍വ്യൂ. അവള്‍ക്കൊരു കൂട്ടിനു ബൈജുവും വരാം എന്ന് പറഞ്ഞു. രണ്ടു പേരും കൂടി രാവിലെ തന്നെ സ്ഥലത്തെത്തി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചേക്കാം എന്ന് പറഞ്ഞു രണ്ടു പേരും ഒരു ഹോട്ടലില്‍ കയറി. പണ്ടത്തെ പോലെ ഫേസ് ടു  ഫേസ് ഇരിക്കുന്ന പരിപാടിയൊക്കെ അവര്‍ നിര്‍ത്തി. സോഫ പോലത്തെ സീറ്റില്‍ രണ്ടു പേരും അടുത്തടുത്തിരുന്നാണ് തീറ്റിയും കുടിയുമൊക്കെ. ഇഡ്ഡലി വെട്ടി വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചിന്നു ബൈജുവിന്റെ തോളില്‍ ചാഞ്ഞു. അവന്‍ അവളെ പ്ലാനില്‍ തള്ളി നീക്കി. ഡീ. അടങ്ങിയിരിക്കു. ആള്‍ക്കാര് കാണും. പക്ഷെ അവള്‍ മാറിയില്ല. മാത്രമല്ല ഒരു കുസൃതി ചിരിയോടെ അവള്‍ പറഞ്ഞു..'ഇല്ല ഞാന്‍ മാറൂല.. എന്നെ ഓരോന്ന് ചെയ്തു പഠിപ്പിച്ചിട്ടു...Now everyday I want that..". 'ഡീ ഇവിടിരുന്നു ഉമ്മ വയ്ക്കാനുള്ള തൊലിക്കട്ടിയൊന്നും   എനിക്കില്ല. നീ ആദ്യം ഈ ഇന്റര്‍വ്യൂ കടന്നു കൂടാന്‍ നോക്ക്. ' പക്ഷെ ചിന്നു അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അതേയ് . ഒരു ഇഡ്ഡലി മുറിച്ചു എന്റെ വായില്‍ വച്ച് താ .. അവള്‍ പറഞ്ഞു. 'ബെസ്റ്റ്. നീ അല്ലേ കഴുതേ പണ്ട് പറഞ്ഞത്. പബ്ലിക്‌ ആയി ഫുഡ്‌ ഒക്കെ എടുത്തു തീറ്റിക്കരുത് എന്നൊക്കെ' അവന്‍ ചോദിച്ചു. 'ഹേയ്..അതെല്ലാം ഞാന്‍ ഉപേക്ഷിച്ചു..ഇനി എല്ലാം ബൈജു പറയണ പോലെ..' അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 'അവിടിരുന്നു മിണ്ടാതെ ആ ഇഡ്ഡലി കഴിച്ചിട്ട് ഇന്റര്‍വ്യൂ പോയി ക്ലിയര്‍ ചെയ്യാന്‍ നോക്ക് കഴുതേ.. ' അവന്‍ പറഞ്ഞു. മാത്രമല്ല അവളെ തള്ളി മാറ്റുകയും ചെയ്തു. ഒരു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട്. അവളെ മാത്രം സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടു. ബൈജു പുറത്തു നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. ചിന്നുവിന്റെ മെസ്സേജ്. 'ഒരുപാട് പേരുണ്ട് .. പേടിയാകുന്നു. ങ്ങീ... ' എന്ന് പറഞ്ഞിട്ട്. മിണ്ടാതെ അവിടിരുന്നു പഠിക്കു എന്ന് പറഞ്ഞു അവന്‍ മറുപടി അയച്ചു. അടുത്ത് നില്‍ക്കുന്നവന്‍ ഫോണിലൂടെ രഹസ്യമായി പിറ് പിറുക്കുന്നുണ്ട്. അവന്റെ കാമുകി അകത്തുണ്ട്. അവള്‍ എന്തൊക്കെയോ ചോദ്യം അകത്തിരുന്നു ചോദിക്കുന്നതാ. പാവം ലവന്‍ അവന്റെ ഏതോ കൂട്ടുകാരനെ ഒക്കെ വിളിച്ചു ചോദിച്ചു മനസ്സിലാക്കിയിട്ടു പറഞ്ഞു കൊടുക്കുകയാണ്. ഈ മൊബൈല്‍ ഫോണ്‍ എന്ന് പറയുന്നത് ഒരു വല്ലാത്ത സാധനം തന്നെ. അര മണിക്കൂര്‍ കഴിഞ്ഞപ്പോ സന്തോഷം നിറഞ്ഞ മുഖത്തോടെ ചിന്നു ഇറങ്ങി വന്നു. 'എന്തായി കുട്ടാ ? കിട്ടിയോ ? " അവന്‍ ചോദിച്ചു. 'ഇല്ല ചേട്ടാ.. എട്ടു നിലയില്‍ പൊട്ടി" അവളും അതേ താളത്തില്‍ പറഞ്ഞു. "അത് ശരി. മുഖത്തെ സന്തോഷം കണ്ടപ്പോ ഞാന്‍ വിചാരിച്ചു നീ ഓഫര്‍ ഒപ്പിച്ചു കാണുമെന്ന്" അവന്‍ പറഞ്ഞു. പക്ഷെ ചിന്നുവിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ല. 'അത് ശരി. അപ്പൊ ഇനി എന്താ പരിപാടി ? " ബൈജു ഉദ്ദേശിച്ചത് ഭാവി പരിപാടി എന്താണെന്നായിരുന്നെങ്കിലും അവള്‍ പറഞ്ഞത് ലഞ്ചിന് പോകുന്ന കാര്യമായിരുന്നു. അപ്പോഴാണ്‌ ബൈജുവും ശ്രദ്ധിച്ചത് .മണി രണ്ടായി. അവര്‍ അടുത്ത് കണ്ട ഒരു ഹോട്ടലില്‍ കയറി. ചൈനീസ് ആണ്. കഴിക്കുന്നതിനിടയിലും ചിന്നു ഇന്റര്‍വ്യൂവിനെ പറ്റി ഒന്നും മിണ്ടുന്നില്ല. അവള്‍ ഇപ്പോള്‍ വേറൊരു ലോകത്താണ്. കഴിച്ചിട്ട് അവള്‍ പറഞ്ഞു ഇവിടെ ഓഫീസിനടുത്തു ഒരു ഷോപ്പിംഗ്‌ മോള്‍ ഉണ്ട്. അവിടെ മുകളിലത്തെ ഫ്ലോറില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയും. ഇരിക്കാന്‍ ലൌന്‍ജ് ഒക്കെയുണ്ട്. അവിടെ പോയിരിക്കാം എന്ന് അവള്‍ ഒരു സജെഷന്‍ വച്ചു. അവനും സമ്മതിച്ചു. അല്പം ക്ഷീണം തോന്നുന്നുണ്ടായിരുന്നു അവനും.


     അവര്‍ അവിടെയെത്തി. അവിടെ മുഴുവന്‍ ഇണക്കുരുവികള്‍ നിരന്നിരിപ്പുണ്ട്‌. ഒരു മൂലയ്ക്ക് ഒരു സ്ഥലം അവരും കണ്ടുപിടിച്ചു. ചിന്നു അപ്പോഴും ഏതോ ലോകത്താണ്. 'ഹോ. വല്ലാത്ത ക്ഷീണം' എന്ന് പറഞ്ഞു അവള്‍ അവന്റെ ചുമലില്‍ ചാഞ്ഞു ചെറുതായി കണ്ണടച്ചു. ഇത്തവണ നാനിച്ചത് ബൈജുവാണ്. 'എടീ. ആരേലും കാണും ' അവന്‍ പറഞ്ഞു. 'കാണുന്നെങ്കില്‍ കണ്ടോട്ടെ.' കണ്ണ് തുറക്കാതെ തന്നെ അവള്‍ പറഞ്ഞു. ബൈജു ചുറ്റിനും നോക്കി. അടുത്തൊക്കെ ഇതിനേക്കാള്‍ വലിയ കലാ പരിപാടികള്‍ നടക്കുകയാണ്. ഒരു പെണ്ണ് ഒരു നാണവുമില്ലാതെ അവളുടെ ചേട്ടന്റെ ചെവി കടിച്ചു വലിക്കുന്നു. ഈശ്വരാ. ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ ഒന്നും ഒരു രക്ഷയുമില്ല. എണ്‍പത് തൊണ്ണൂറുകളിലെ ആണുങ്ങളെ പോലെയാണ് ഇപ്പോഴത്തെ പെണ്ണുങ്ങള്‍. അന്നത്തെ പെണ്ണുങ്ങളെക്കാള്‍ നാണം കുണുങ്ങികള്‍ ആണ് ഇപ്പോഴത്തെ ആണ്‍ പിള്ളേര്‍. അവന്‍ ഓര്‍ത്തു. ചിന്നു ഇതൊന്നുമറിയാതെ മയങ്ങുകയാണ്. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. എന്തോ ചെറിയ ശബ്ദം. ബൈജു നോക്കിയപ്പോ അവള്‍ കൂര്‍ക്കം വലിക്കുന്നതാണ്. അവന്‍ ചിന്നുവിനെ തട്ടിയുണര്‍ത്തി. 'ഡീ. ശബ്ദമുണ്ടാക്കാതെ കിടന്നുറങ്ങു. ' എന്ന് പറഞ്ഞു. അവള്‍ ഒരു ചെറു ചിരിയോടെ വീണ്ടും ചാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ അവള്‍ കണ്ണ് തുറന്നു. നേരെയിരുന്നു ചുറ്റിനും നോക്കി കണ്ണൊക്കെ തുടച്ചു. 'ബൈജു ഇവിടിരിക്ക്. ഞാന്‍ പോയി കോഫി വാങ്ങി വരാം ' അവള്‍ പറഞ്ഞു. 'എനിക്ക് കോഫി വേണ്ട. ഒരു ചായ മതി' അവന്‍ പറഞ്ഞു. അവള്‍ തലയും കുലുക്കി പോയി. കുറച്ചു കഴിഞ്ഞപ്പോ ഒരു ട്രേയില്‍ രണ്ടു കപ്പ് കോഫിയുമായി ചിന്നു വന്നു. 'അവിടെ ചായയൊന്നുമില്ല.. തല്ക്കാലം ഇത് കുടിക്ക്' അവള്‍ പറഞ്ഞു. കോഫി ചെറിയ ചൂടുണ്ട്. അവള്‍ ഊതി തണുപ്പിച്ചു ബൈജുവിന് കൊടുത്തു. എന്നിട്ട് അവളുടെ കപ്പെടുത്തു ഒരു കവിള്‍ മൊത്തി. 'അതേയ് ' അവള്‍ പറഞ്ഞു. 'എന്താ ? ' അവന്‍ ചോദിച്ചു. 'എനിക്കൊരാഗ്രഹം..' അവള്‍ പറഞ്ഞു. 'എന്താ ? പറയ്‌ .. രാവിലെ പറഞ്ഞതാണെങ്കില്‍ സോറി. ഇവിടെ ഇത്രയും ആളിന്റെയിടക്ക് പറ്റില്ല ട്ടാ ' അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഹോ അതല്ല.' എന്ന് പറഞ്ഞിട്ട് അവള്‍ അവന്റെ തലയ്ക്കു ഒരു തട്ട് വച്ച് കൊടുത്തു. 'അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് ഇത് മാത്രമേ ചിന്തയുള്ളൂ ..' അവള്‍ പറഞ്ഞു . 'അതല്ല എന്റെ ആഗ്രഹം. നമുക്കുണ്ടാവുന്ന ആദ്യത്തെ കുട്ടിക്ക് കൃഷ്ണന്റെ പേരിടണം. കേശവ്, കൃഷ്ണ അങ്ങനെ എന്തെങ്കിലും.' അവള്‍ നാണത്തോടെ പറഞ്ഞു. അത് കേട്ട് ബൈജുവും നാണിച്ചു.അതാ ഫോണ്‍ റിംഗ് ചെയ്യുന്നു. മഹേഷ്‌ ആണ്. അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു. 'അപ്പൊ പെണ്‍കുട്ടിയാണെങ്കിലോ ? അവന്‍ ചോദിച്ചു. 'എങ്കില്‍ രാധയുടെ പേരിടാം.' അവള്‍ ഉടന്‍ മറുപടി കൊടുത്തു. 'അത് ശരി. അപ്പൊ നീ എല്ലാം കണക്കു കൂട്ടി വച്ചിരിക്കുകയാണല്ലേ ? അവന്‍ ചോദിച്ചു.'പിന്നല്ലാതെ' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു. 'അതൊക്കെ ശരിയാക്കാം. നമുക്ക് ഇത് വീട്ടില്‍ പറയാന്‍ ഇനിയും താമസിച്ചാല്‍ കുഴപ്പമാകും. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ നീ പറയണം. ' അവന്‍ പറഞ്ഞു. അത് കേട്ടതും അവളുടെ ചിരി മാഞ്ഞു. എന്നിട്ട് അവള്‍ നിവര്‍ന്നിരുന്നു. 'ശരിയാണ് ബൈജു. ഇപ്പൊ എനിക്ക് നല്ല പേടിയുണ്ട്. നമ്മള്‍ ഇത്രയുമൊക്കെ ആഗ്രഹിച്ചും സ്വപ്നം കണ്ടിട്ടും ഒടുവില്‍...' അത്രയുമെത്തിയപ്പോള്‍ ബൈജു അവളുടെ വായ പൊത്തി. 'നടക്കില്ല എന്നൊന്നും പറയല്ലേ .. നടക്കും.നമ്മള്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലോ.. ' അവന്‍ പറഞ്ഞു..' നീ ഇത്തവണ പോകുമ്പോള്‍ എന്തായാലും പറയണം' അവന്‍ തുടര്‍ന്നു. അന്ന് പിരിഞ്ഞിട്ടും ചിന്നു ആകെ വിഷമത്തിലായിരുന്നു. രാത്രി അവളുടെ മെസ്സേജ് വന്നു 'ഇത്തവണ എന്തായാലും പറയാം. ഇങ്ങനെ നീട്ടി വച്ചാല്‍ ഇത് കുഴപ്പമാകും' അവള്‍ ഉറപ്പിച്ച ലക്ഷണമാണ്. അവനും നല്ല ടെന്‍ഷന്‍ ആയി. ഈശ്വരാ എല്ലാം നല്ലത് പോലെ നടക്കണേ എന്ന് അവനും ഉള്ളുരുകി പ്രാര്‍ഥിച്ചു. 'എന്തുവാടെ നീ ഇങ്ങനെ വടി വിഴുങ്ങിയ പോലെ ഇരിക്കുന്നത് ?' മഹേഷിന്റെ ശബ്ദം കേട്ട് ബൈജു തിരിഞ്ഞു നോക്കി. 'എന്തായി നിന്റെ കാര്യങ്ങളൊക്കെ ? വല്ലതും നടക്കുമോ ? ' മഹേഷ്‌ ചോദിച്ചു. 'ഇത്തവണ വീട്ടില്‍ പറയുകയാ .. എന്താവും എന്നാലോചിച്ചിട്ട് ഒരു പേടി  അവന്‍ ഉള്ള കാര്യം പറഞ്ഞു. 'നീ പേടിക്കണ്ട ഡാ .. എല്ലാം നടക്കും. ഒന്നുമല്ലെങ്കിലും രണ്ടിലൊന്ന് അറിയാമല്ലോ. ' മഹേഷ്‌ പറഞ്ഞു. 'ഡേയ് അങ്ങനൊന്നും പറയാതെ. ഇത് നടക്കും എന്ന് പറ' അവന്‍ പറഞ്ഞു. അത് കേട്ട് മഹേഷ്‌ ചിരിച്ചു. 'അതൊക്കെ പോട്ടെ. നീ കുട്ടിക്ക് പേരിട്ടോ ? " മഹേഷിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് ബൈജുവിന്റെ കണ്ണ് തള്ളി. 'ഡേയ്. അത് നിനക്കെങ്ങനെ അറിയാം ? " അവന്‍ ചോദിച്ചു. അതൊക്കെ എനിക്കറിയാം. ഞാന്‍ ആരാ മോന്‍ എന്നൊക്കെ ആദ്യം കുറച്ചു വാചകമടിച്ചെങ്കിലും ഒടുവില്‍ മഹേഷ്‌ ഉള്ള കാര്യം പറഞ്ഞു. 'ഡാ പൊട്ടാ. അന്ന് ഞാന്‍ വിളിച്ചപ്പോ ഫോണ്‍ കട്ട്‌ ചെയ്യുന്നതിന് പകരം നീ അറ്റന്‍ഡ് ബട്ടണ്‍ ആണ് ഞെക്കിയത്. നിന്റെ ഡയലോഗ് കുറച്ചു ഞാന്‍ കേട്ടു. അപ്പൊ എനിക്ക് മനസ്സിലായി നീ അറിയാതെ ഞെക്കിയതാവും.പണി പാളിയെന്ന്. 'അതുകൊണ്ട് ഞാന്‍ അപ്പൊ തന്നെ കട്ട്‌ ചെയ്തു. എന്തായാലും കൊച്ചിനിടുന്ന പേര് കൊള്ളാം. കൃഷ്ണനും രാധയും. ഒരുമാതിരി സന്തോഷ്‌ പണ്ടിറ്റിന്റെ പടം പോലുണ്ട്' അവന്‍ കളിയാക്കി ചിരിച്ചു. ബൈജു ആകെ നാണത്തില്‍ മുങ്ങി പുതപ്പു തല വഴിയെ വലിച്ചിട്ടു ഉറക്കം നടിച്ചു കിടന്നു.


     ഒടുവില്‍ വെള്ളിയാഴ്ച വന്നു. ഇത്തവണ വീട്ടില്‍ നിന്ന് പെണ്ണ് കാണല്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ആ ഒരു ടെന്‍ഷന്‍ കുറവുണ്ട്. ചിന്നു പുലര്‍ച്ചെ തന്നെ സ്റെഷനില്‍ എത്തി. സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ കാരണം ട്രെയിന്‍ അല്പം പതുക്കെ പോയാലും സാരമില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ചിന്നു. ഇന്ന് പറയാന്‍ പോകുന്ന കാര്യം അങ്ങനത്തെ ആണല്ലോ. എവിടുന്നു തുടങ്ങും, എങ്ങനെ മുഴുമിപ്പിക്കും എന്നൊന്നും അറിയില്ല. അച്ഛന്‍ കാത്തു നില്‍പ്പുണ്ട്. എന്ത് പറ്റി മോളെ. ഇന്ന് ട്രെയിന്‍ സമയത്ത് തന്നെ വന്നല്ലോ എന്ന് പറഞ്ഞിട്ട് അച്ഛന്‍ കാര്‍ എടുത്തു കൊണ്ട് വന്നു. അവള്‍ മുമ്പിലത്തെ സീറ്റില്‍ കയറി. അച്ഛന്‍ ചോദിച്ചതിനൊക്കെ യാന്ത്രികമായി മറുപടി പറഞ്ഞു. 'എന്താ മോളെ ? സുഖമില്ലേ ? ' എന്നൊക്കെ അച്ഛന്‍ ചോദിച്ചത് അവള്‍ കേട്ടില്ല. വീട്ടിലെത്തി. കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. അച്ഛന്‍ പുറത്തേയ്ക്ക് പോകുമ്പോ അമ്മയോട് സാവകാശം പറയാം അവള്‍ തീരുമാനിച്ചു. ഉച്ച കഴിഞ്ഞപ്പോ അച്ഛന്‍ പുറത്തേക്കു പോയി. അവിടെ അടുത്തുള്ള ക്ലബ്ബിലേയ്ക്കാണ്. ഇനി സന്ധ്യ കഴിയും തിരികെ വരാന്‍. ചേച്ചി ചേട്ടന്റെ വീട്ടിലായത് കാരണം ചേച്ചിയെ പേടിക്കണ്ട. ഇന്ന് തന്നെയാണ് പറ്റിയ ദിവസം. അവള്‍ അമ്മയുടെ അടുത്തേക്ക് ചെന്ന്. അമ്മ കിച്ചണില്‍ എന്തോ പണിയിലാണ്. 'അതേയ് അമ്മേ.. ഒരു കാര്യം പറഞ്ഞാല്‍ അമ്മ പിണങ്ങുമോ ? ' അവള്‍ ചോദിച്ചു. 'എന്താ അത് ? ' അമ്മ തിരിഞ്ഞു നോക്കി. ബീന്‍സ് അരിഞ്ഞു കൊണ്ടിരുന്ന കത്തി അമ്മ താഴെ വച്ചു. 'പിണങ്ങില്ല എന്ന് പറഞ്ഞാലേ ഞാന്‍ പറയൂ' അവള്‍ പറഞ്ഞു. 'നീ കാര്യം പറയൂ. 'അമ്മയുടെ ക്ഷമ നശിച്ചു. 'എന്റെ ഒപ്പം വര്‍ക്ക്‌ ചെയ്യുന്ന ഒരു ബൈജു ഉണ്ട്. ബൈജുവിന് എന്നെ ഭയങ്കര ഇഷ്ടം. ' അവള്‍ തട്ടി മുട്ടി പറഞ്ഞു നിര്‍ത്തി. അത് കേട്ടു അമ്മ ചിരിച്ചു. 'കൊള്ളാം. നീ എവിടെ പോയാലും ആരെങ്കിലും ആരാധകര്‍ ഉണ്ടാവുമല്ലോ. ഇതേതാ ആള് ? അമ്മ ചോദിച്ചു. പണ്ട് ചിന്നു പ്ലസ്‌ ടൂവിനു പഠിക്കുമ്പോ ഒരു പയ്യന്‍ അവളുടെ പുറകെ നടന്നിരുന്നു. പി ജി ക്ക് പഠിക്കുമ്പോഴും അതേ. ചിന്നുവിന് തിരിച്ചു അവരോടു ഒരു അട്രാക്ഷനും തോന്നാത്തത് കൊണ്ട് അവള്‍ അതൊക്കെ അമ്മയോടും ചേച്ചിയോടും പറഞ്ഞിരുന്നു. അത് പോലെ ഒരെണ്ണം ആണ് ഇതെന്ന് വിചാരിച്ചാണ് അമ്മ ചിരിക്കുന്നത്. 'അമ്മേ. അത് പോലെയല്ല ഇത്. ബൈജു നല്ല കുട്ടിയാണ് ' അവള്‍ പറഞ്ഞു. അമ്മയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു. 'നല്ലതെന്ന് പറഞ്ഞാല്‍ ? എന്താ നിനക്കും അവനെ ഇഷ്ടമാണോ ? " അമ്മ ചോദിച്ചു. 'എന്ന് ചോദിച്ചാല്‍ ... അതേ എന്നാണു തോന്നുന്നത് അമ്മേ..' അവളും പറഞ്ഞു. കത്തിയും പാത്രവും മാറ്റി വയ്ച്ചിട്ടു അമ്മ ഒരു കസേര വലിച്ചിട്ടു അതില്‍ ഇരുന്നു. ഒന്നും മിണ്ടുന്നില്ല. ചിന്നുവും തല താഴ്ത്തി ഇരിക്കുകയാണ്. 'നീ എന്താ ഉദ്ദേശിക്കുന്നത് ? ' കാര്യം മനസ്സിലായെങ്കിലും അവിശ്വസനീയമായ എന്തോ ഒന്ന് കേട്ട പോലെ അമ്മ വീണ്ടും ചോദിച്ചു. 'എനിക്കും ഇഷ്ടമാണ് അമ്മേ. അത് നടത്തി തരുമോ ?" അവള്‍ ഒറ്റ ശ്വാസത്തില്‍ മുഴുമിപ്പിച്ചു. അമ്മയുടെ മുഖത്തെ ചോര വാര്‍ന്നു പോയി. മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം അമ്മ എടുത്തു കുടിച്ചു. ആ നിശബ്ദത കണ്ടു ചിന്നുവും തളര്‍ന്നു. അവള്‍ മുകളിലത്തെ മുറിയിലേയ്ക്ക് പോയി. കട്ടിലില്‍ പോയി കമഴ്ന്നു കിടന്നു. അവളുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി തലയിണയിലേക്ക് ഒഴുകി. താഴെ കാര്‍ വന്ന ശബ്ദം. ഡോര്‍ തുറക്കുന്നതും അച്ഛന്‍ അകത്തേയ്ക്ക് കയറിയതും അവള്‍ അറിഞ്ഞു. 'മോളെവിടെ? " എന്ന് അച്ഛന്‍ ചോദിക്കുന്നത് അവള്‍ കേട്ടു. അമ്മ എന്തോ മറുപടി പറഞ്ഞു. പിന്നെ കുറച്ചു നേരത്തേക്ക് താഴത്തെ ശബ്ദങ്ങള്‍ ഒക്കെ നിലച്ചു. അമ്മ പറഞ്ഞിട്ടുണ്ടാവും. അവള്‍ ഓര്‍ത്തു. പേടിപ്പിക്കുന്ന ഒരു നിശബ്ദത. താഴേയ്ക്ക് ഇറങ്ങി ചെല്ലാന്‍ അവള്‍ ആദ്യമായി ഭയന്നു.


ഇത് വരെയുള്ള ഭാഗങ്ങള്‍ ഇവിടെ 

45 comments:

 1. sheyyy..njan veendum scroll down cheythu nokki!!vallatha oru endingaayi poi :(

  ReplyDelete
  Replies
  1. ഓഹോ. അനു ഇപ്പോഴും ഇത് വായിക്കുന്നുണ്ടോ ? ഞാന്‍ കരുതി ഇട്ടിട്ടു പോയെന്നു.. :)

   Delete
  2. അളിയാ, വല്ല മാസികയും ആയിരുന്നേല്‍ ഇട്ടിട്ട് പോയേനേ..
   ലാപ്ടോപ് അവനവന്റെയാവുമ്പോ ഇട്ടിട്ട് പോവാന്‍ പറ്റുമോ, പൊട്ടില്ലേ..

   ഞാന്‍ ഓടി..എറിയല്ലേ..

   Delete
  3. vayikkunnundarunnu..pinne ee delay ichiri asahyam aanu...madi okke maati vechu baaki episodes vegam poratte!

   Delete
 2. ഹാവു..അങ്ങനെ അവസാനം കഥ മുന്‍പോട്ടു നീങ്ങുന്നു..കൊള്ളാം..

  ReplyDelete
 3. oru mathiri Asianetinte pani kaanikkalle.....

  Interst eduthu vayichu vannapo sudden braek.......


  Waiting 4 the next epi.


  Kazhinja bhagathinte thudachayaayi kurachu romance pratheekshichirunnu haaa potte ....
  Enthaayalum kollaam.

  ReplyDelete
 4. സസ്പെന്‍സ്. ഹോ..നശിപ്പിച്ച്.. പെട്ടന്ന് ബാക്കി എഴുതിയില്ലെങ്കില്‍ നിങ്ങളെ അവിടെവന്ന് തല്ലും ദുശൂ..

  ReplyDelete
  Replies
  1. ദുഷ്ടന്‍മാരേ.. നിങ്ങള്‍ക്ക് എന്‍റെ പുക കാണണം അല്ലേ ?

   Delete
 5. മുമ്പത്തെയെല്ലാം ഇനി വീണ്ടും ഓര്‍ക്കണം.
  നന്നാവുന്നുണ്ട്.
  ആശംസകള്‍

  ReplyDelete
  Replies
  1. അതെനിക്കറിയാവുന്നത് കൊണ്ടാണ് കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കാനുള്ള ലിങ്ക് എല്ലാ ഭാഗത്തിലും കൊടുക്കുന്നത് :)

   Delete
 6. ചെറിയ ഒരു ഡെവലപ്മെന്റ് ഉണ്ടല്ലോ,ആശ്വാസം!

  ReplyDelete
  Replies
  1. കഥ ഇനിയും ഒരുപാട് പറയാനുണ്ട്. എഴുതിയതിനെക്കാള്‍ പത്തിരട്ടി വരും ഒഴിവാക്കിയത്. ഞാന്‍ ബേസിക്കലി ഒരു മടിയനാണ്. അതാ ഒന്നും നടക്കാത്തത് :)

   Delete
  2. paranjaa mathi njaan ezhuthi tharaaam :P

   Delete
  3. ഇതൊരു നടയ്ക്കു പോവൂല എന്നാ തോന്നുന്നത്

   Delete
 7. മുടിഞ്ഞ പ്രേമാലെ???
  വായിച്ചു നമ്മള് നാണിച്ചു പോയി :p
  ഇനി എങ്ങാനും കല്യാണം നടക്കില്ലാന്നു പറഞ്ഞാ...

  ReplyDelete
  Replies
  1. ഊതിയതാണോ ആമീ ? ഒന്നും മനസ്സിലായില്ല .. അതാ :(

   Delete
 8. അങ്ങനെ പറനോപ്പിച്ചു.ഇനി ഒരാളും കൂടി പറയനമല്ലോ.

  ReplyDelete
 9. തുടര്‍ച്ചയാണല്ലേ? എങ്കില്‍ തുടക്കം മുതല്‍ ഒന്ന് നോക്കട്ടെ

  ReplyDelete
  Replies
  1. എല്ലാ ഭാഗവും കൂടി തുന്നി കൂട്ടി ഇട്ടിട്ടുണ്ട്. വായിച്ചോ ട്ടാ

   Delete
 10. ഇതെന്താ മെഗാ സീരിയലിന്‍റെ എപിസോഡ് അവസാനിക്കുന്നത്‌ പോലെ .......

  എന്തായാലും വണ്ടി മുന്‍പോട്ടു പോകുന്നുണ്ടല്ലോ അതെന്തായാലും നന്നായി.

  ReplyDelete
 11. "അവര്‍ സ്വയം അറിഞ്ഞു കൊണ്ടിരുന്നു" @#@$$#%%#&(*
  ദിതെന്തൂട്ട് തെങ്ങയാ ഗഡ്ഡീ ഇത്..
  വെറുങ്ങനെ ഓരോന്നാലോചിച്ച് മനസ്സുളുക്കി..

  എന്താണേലും പോസ്റ്റിയല്ലോ..
  ആ ബൈജുവിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും മുമ്പേ വല്ല കൂതറ പോസ്റ്റും കൊണ്ട് വന്നാല്‍
  കൃഷ്ണനും രാധയും സിനിമേടെ CD അയച്ചു തരും കേട്ടാ.

  ReplyDelete
  Replies
  1. ചാര്‍ളി ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. പക്ഷെ അത്രയ്ക്ക് 'പച്ചയ്ക്ക്' എഴുതണ്ട എന്ന് കരുതി. വിഷമിക്കണ്ട. ബാക്കിയുള്ള ഭാഗങ്ങള്‍ വായിക്കൂ. :)

   Delete
 12. അവരെത്ര നാള്‍ ഇങ്ങനെ അലഞ്ഞറിഞ്ഞു നടക്കും. ഒരു തീരുമാനം ആകട്ടെ

  ReplyDelete
  Replies
  1. അതെ. തീരുമാനം അറിഞ്ഞിട്ടു അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ അതിനു മുമ്പേ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ...

   Delete
 13. കൊള്ളാം ബാക്കി പോരട്ടേ...
  ഇത് അറിഞ്ഞിട്ട് വേണം എനിക്ക് എന്റെ കാര്യം ഒന്ന് വീട്ടില്‍ പറയാന്‍... അപ്പോ ഞാന്‍ നിക്കണോ പോണോ??....

  ReplyDelete
  Replies
  1. അത് ശരി. അപ്പ അതാണല്ലേ പ്ലാന്‍. അതിനു ഈ കഥ തീരുന്നത് വരെ കാത്തു നില്‍ക്കണ്ട..
   ഇപ്പോഴേ കാച്ചിക്കോ. പക്ഷെ ഒരു കയ്യകലത്തു നിന്ന് വേണം പറയാന്‍ .. ഹി ഹി

   Delete
 14. ദുശ്ശു
  കഥ നടന്നത് കൃഷ്ണനുംരാധയും റിലീസാകുന്നതിന്നു മുന്നെയല്ലേ?

  ReplyDelete
 15. ഒന്ന് ഭീഷണിപ്പെടുത്തി നോക്കിയാല്‍ ദുശ്ശാസനന്‍ വേഗം അടുത്ത എപിസോഡ് ഇടുമോ?
  എങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുതിയെക്കം .

  ReplyDelete
 16. എനിക്ക് കുറച്ചു ഭാഗ്യം ഉണ്ട്. ഇന്നാണ് വായിച്ചു തുടങ്ങിയത്. ബാക്കി ഉള്ളതിന് മാത്രം കാത്തിരുന്നാല്‍ മതിയല്ലോ.

  ReplyDelete
  Replies
  1. അങ്ങനെ പറയാന്‍ വരട്ടെ മീരാ . Picture abhi bhi baaki hain :)
   ( ശ് ശ് .. മറ്റുള്ളവര്‍ കേള്‍ക്കണ്ട ട്ടാ. എല്ലാവരും തല്ലി കൊല്ലും )

   Delete
 17. ബാക്കി എഴുതില്ലെങ്കില്‍ ദുഷസണനെ തേജോവധം ചെയ്തുകളയും...
  ആ പെങ്കൊച്ചിന്റെ വീട്ടുകാരെ ചെന്ന് കണ്ടു ബൈജു വളരെ 'നല്ല പുള്ളി' ആണെന്ന് അങ്ങ് പറഞ്ഞാല്‍ മതിയല്ലോ.

  ReplyDelete
  Replies
  1. ഇതങ്ങനെ ഒരു നടയ്ക്കു പോകുന്ന കഥയല്ല മോനെ :)

   Delete
 18. ഹലോ, ബാക്കി എവിടെ..........?

  ReplyDelete
  Replies
  1. ദിപ്പ വരും .. :) ( പേടിക്കണ്ട. ചേട്ടന്റെ കഥയല്ല എഴുതാന്‍ പോകുന്നത് )

   Delete
 19. എന്റെ ചങ്ങായീ.....ദിപ്പ വരും..ദിപ്പ വരും എന്ന് വിചാരിച്ചിരിക്കാന്‍ തൊടങ്ങീട്ട് കൊറേ ദിവസായീ ....ദെപ്പവരും.....
  ഈ എപ്പിസോട് വായിച്ചുതുടങ്ങിയപ്പോ വിചാരിച്ചു കഴിഞ്ഞ പലതും പോലെ പൈങ്കിളി ആയിരിക്കും എന്ന്...പക്ഷെ എന്ടിംഗ്.....അതിനാണ് കയ്യടി.....
  ഈ കഥ ആദ്യം മുതല്‍ വായിക്കുന്ന ഒരാളു ഞാന്‍....ഒരു കമന്റ്‌ ചെയ്യാന്‍ ഇത്രയും താമസിച്ചതിനു ക്ഷമിക്കുക....താങ്കളുടെ കഥ പറച്ചില്‍ മികച്ചതാണ്....വായിച്ചു തുടങ്ങിയപ്പോള്‍ ഇതൊരു techies story ആയിരിക്കും എന്ന് കരുതി.(അങ്ങനെ ആയിരുന്നു എനിക്കിഷ്ടം....ജോലിയെക്കുറിച്ചും,, പ്രോജെച്ടുകളെ ക്കുറിച്ചും, ഓഫീസിലെ ടെന്‍ഷന്‍ ക്കുറിച്ചും, സുന്ദരിയായ ലേഡി പ്രൊജക്റ്റ്‌ ലീഡര്‍ഇനെ ക്കുറിച്ചും .. അങ്ങനെ അങ്ങനെ..) . പക്ഷെ പിന്നീട് പ്രേമവും മറ്റും വന്നു കുറച്ചു ബോര്‍ ആയീ ....അന്നേരം തോന്നി ഇതിനു നല്ല പേര് "ഒരു കാമുകന്‍ ജനിക്കുന്നു" എന്നോ മറ്റോ ആയിരുന്നു.....എന്നാലും നന്നായിരിക്കുന്നു.....ഓഫിസ് ടൈമില്‍ താങ്കളുടെ ബ്ലോഗ്‌ വായ്കുന്നതും പോരാ....ഇങ്ങനെ വെയിറ്റ് റ്റും ചെയ്യിക്കണോ......

  ReplyDelete
  Replies
  1. സോറി സുമേഷ്. എന്റെ വേറൊരു സുഹൃത്ത്‌ ഉണ്ട് സുമേഷ് എന്ന പേരില്‍. അവന്‍ ഇട്ട കമന്റ്‌ ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്‌. മനപൂര്‍വം വെയിറ്റ് ചെയ്യിക്കുന്നതോ വെയിറ്റ് ഇടുന്നതോ അല്ല. അടുത്ത ഭാഗം ഉടന്‍ ഇടാം. തീര്‍ച്ച :)

   Delete
 20. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിക്കുന്നു :-)
  lol

  ReplyDelete
  Replies
  1. ശവത്തില്‍ കുത്താതെ മാഷേ

   Delete
 21. നമിച്ചണ്ണാ നമിച്ചു ....
  പണ്ടൊരിക്കല്‍ എവിടുന്നോ ഒരു ഡോക് കിട്ടിയപ്പോ പാതി രാത്രി ഒറ്റയിരുപ്പില്‍ വായിച്ചു അവസാനിപ്പിച്ചതാ ആദ്യത്തെ 25 ഭാഗം. പിന്നെ ഇത് എവിടാന്നു അറിയാതോണ്ട് വിട്ടു പോയി. ദിപ്പോ കണ്ടപ്പോ ഭാക്കിയും വായിച്ചു.
  ടെന്‍ഷന്‍ ആക്കാതെ ഇതൊന്നു എഴുതി മുഴുമിപ്പിക്ക്. കുറച്ചു കൂടി പരസ്യം ചെയ്‌താല്‍ നാലാള് കൂടി വായിക്കേം ചെയ്യും. ഞാനും എന്നാലാവതു ചെയ്യാം, ചേതമില്ലാത്ത ഉപകാരമല്ലേ!!!!

  ReplyDelete