Thursday, June 3, 2010

നിങ്ങളുടെ ബ്ലോഗിന് സൌജന്യ ബാനര്‍

ലോക പ്രശസ്ത ഡിസൈനര്‍ ആയ ദുശാസ്സനന്‍ ഡിസൈന്‍ ചെയ്യുന്ന ബ്ലോഗ്‌ ബാനറുകള്‍ സൌജന്യമായി നേടാന്‍ ഇതാ ഒരു അവസരം. നിങ്ങളുടെ ബ്ലോഗിന് ഒരു ബാനര്‍ വേണമെങ്കില്‍ ( അതെന്താണെന്ന് അറിയാത്തവര്‍ക്കായി താഴെ ഒരു ബ്ലോഗിന്‍റെ പടം ഇട്ടു ഭാഗങ്ങള്‍ അടയാളപെടുതിയിട്ടുണ്ട് ) നിങ്ങളുടെ ബ്ലോഗിന്‍റെ അഡ്രസ്‌ , ബാനര്‍ അളവുകള്‍ ( നീളം ആന്‍ഡ്‌ വീതി ) , അതില്‍ പ്രദര്‍ശിപ്പിക്കേണ്ട തലക്കെട്ട്‌, വാചകങ്ങള്‍ എന്നിവ dussasanan@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക. ഏഴു ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ബാനര്‍ അയച്ചു തരുന്നതാണ്.
ഇതില്‍ ചുവന്ന നിറത്തില്‍ അടയാളപെടുതിയിരിക്കുന്നതാണ് ബാനര്‍ .

അടുത്ത ആഴ്ച ഈ രീതിയില്‍ രൂപപ്പെട്ട ബാനറുകളുടെ ഒരു പ്രദര്‍ശനം ഈ ബ്ലോഗില്‍ സങ്കടിപ്പിക്കുന്നതാണ്. വരൂ. പങ്കു ചേരൂ..ഇത് ഈ ബ്ലോഗിന്‍റെ പ്രചാരണാര്‍ഥം നടത്തുന്ന ഒരു പരിപാടി ആണ്. അത് കൊണ്ട് ഇതിനു ഒരു രൂപ പോലും ചാര്‍ജ് ചെയ്യുന്നതല്ല. ബാനറില്‍ അടിയില്‍ തീരെ ചെറിയ അക്ഷരത്തില്‍ ഈ ബ്ലോഗ്‌ അഡ്രസ്‌ പ്രദര്‍ശിപ്പിക്കണം എന്നതാണ് ലൈസന്‍സ് അഗ്രീമെന്റ്. 

( ഈ ഓഫര്‍ ആറാം തീയതി വരെ മാത്രം )

14 comments:

 1. ങാ ഹാ,ചെറുക്കന്‍ കൊത്തി കൊത്തി മുറത്തിലും കൊത്തിത്തുടങ്ങിയോ?

  ReplyDelete
 2. Aralikoottam blogspot.com ഒരെണ്ണം തരാമോ

  ReplyDelete
 3. You need to become a marketing manager

  ReplyDelete
 4. സംഗതി കൊള്ളാം കേട്ടോ ദുശ്ശാസനാ.. സൌജന്യമൊന്നുമല്ല എന്ന് അവസാനം വരെ വായിച്ചപ്പോഴാണ് മനസ്സിലായത്. “ദിവസവും ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന“ എന്റെ ബ്ലോഗിൽ താങ്കളുടെ ബ്ലോഗിന്റെ പരസ്യം പ്രദർശിപ്പിക്കുന്നതിന് താങ്കൾ തരാമെന്നു പറയുന്ന ബാനറും പിന്നെ അല്ലറ ചില്ലറ ചില്ലറയും തരേണ്ടി വരും.. എഗ്രീഡ്? :) :)

  ReplyDelete
 5. പിന്നല്ലാതെ.. nothing in the world is absolutely free. somewhere someone is paying for it എന്ന് കേട്ടിട്ടില്ലേ ? :)

  ReplyDelete
 6. പട്ടാളക്കഥകള്‍ക്ക് വേണ്ടി ഒരു കിടിലന്‍ ബാനര്‍ ഉണ്ടാക്കുമോ സുഹൃത്തെ?

  ReplyDelete
 7. നല്ല ബെസ്റ്റ് ഐഡിയ. dusassanan യഥാര്‍ത്ഥ സ്വഭാവം കാണിച്ചു തുടങ്ങി... :P ബാനറിന്റെ അടിയില്‍ തന്നെ ലിങ്ക് വേണമെന്ന് എന്താ നിര്‍ബന്ധം? കുറച്ചു മാറ്റിയായാലും പോരെ? ഒരു സംശയം. ബാനര്‍ കിട്ടിയശേഷം അയാള്‍ ലിങ്ക് ആഡ് ചെയ്തില്ലേല്‍ എന്ത് ചെയ്യും? മലയാളികളെ ചേട്ടന് നന്നായി അറിയാമല്ലോ. കാര്യം കാണാന്‍ കഴുതക്കാലും പിടിച്ചുകളയും :P :P :P.

  ReplyDelete
 8. അപ്പം ദുശ്ശാസനന്‍ ചേലയില്‍ പിടിച്ചുള്ള
  കളി തുടങ്ങി. ഉം നടക്കട്ടെ . അവ
  സാനം ..........

  ReplyDelete
 9. അതേയ് പ്രിന്‍സേ , ലിങ്ക് ആഡ് ചെയ്യണം എന്ന് എനിക്ക് നിര്‍ബന്ധമില്ല. ബട്ട്‌ അത് ഡിസ്പ്ലേ ചെയ്യണം എന്നേ ഉള്ളു.
  ഡേയ് .. എന്തെങ്കിലും തിരിച്ചും വേണ്ടേ ? പിന്നെ എന്‍റെ അവറാന്‍ പോസ്റ്റ്‌ ആരും മൈന്‍ഡ് ചെയ്യാത്ത നിരാശയില്‍ ആണ് ഇത് തുടങ്ങിയത്..
  തെറ്റിദ്ധരിക്കരുത് ... പിന്നെ തുണി അഴിക്കുന്ന പരിപാടി ഒന്നും എന്‍റെ കയ്യിലില്ല ട്ടാ...
  പിന്നെ... വേണ്ട.. ബാക്കി പിന്നെ പറയാം

  ReplyDelete
 10. അവറാന്‍ പോസ്റ്റിനു മറുപടി അയക്കാന്‍ എല്ലാര്ക്കും പേടിയായിരുന്നു. കാരണം, ആ പോസ്റ്റിന്റെ അവസാനം ഇങ്ങനെ എഴുതിയിരുന്നു "( ഇംഗ്ലീഷ് ആക്ഷന്‍ സിനിമകള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഈ പോസ്റ്റ്‌ എന്‍ജോയ് ചെയ്യാന്‍ പറ്റും എന്നാണ് എന്‍റെ പ്രതീക്ഷ. അല്ലാത്തവര്‍ ക്ഷമിക്കു - ദുശാസ്സനന്‍ )"

  ചുരുക്കി പറഞ്ഞാല്‍, അതിനെ എതിര്‍ത്ത് വല്ലതും എഴുതിയാല്‍ ഇംഗ്ലീഷ് സിനിമ ആസ്വദിക്കാന്‍ കഴിയാത്ത, വിവരമില്ലാത്ത ഒരാളാണ് താന്‍ എന്ന് മറ്റുള്ളവര്‍ വിചാരിക്കുമോ എന്നൊരു പേടി.:P

  ഞാന്‍ 'എനിക്ക് വട്ടായെ' എന്നൊരു കമന്റ്‌ അടിക്കാന്‍ പോയതാ. പിന്നെ വേണ്ടാന്ന് വച്ചു.

  ഞാന്‍ വെറുതെ പറഞ്ഞതാ കേട്ടോ. അത് നല്ല പോസ്റ്റ്‌ ആയിരുന്നു. കഥാപാത്രങ്ങളുടെ എണ്ണക്കൂടുതല്‍ കാരണം മനസ്സിലാക്കാന്‍ കുറച്ചു പാടുണ്ടായിരുന്നു. മാത്രമല്ല താങ്കളില്‍ന്നും പ്രതീക്ഷിച്ച ഒരു ടോപ്പിക്ക് അല്ലായിരുന്നു അത്. വ്യത്യസ്തത ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ response കുറയുന്നത് സാധാരണമല്ലേ?

  ReplyDelete
 11. chetta namaskaaram ente blogilum onnu kayaripokane!puthiya aalane!venda upadesangal tharane!ennal ok!

  ReplyDelete