2010, ജൂൺ 22, ചൊവ്വാഴ്ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 18




      
     ആ മെസ്സേജ് ബൈജു ഒന്ന് രണ്ടു തവണ കൂടി നോക്കിയ ശേഷം ഉറങ്ങാന് കിടന്നു. നാളെ എന്താവുമോ എന്തോ. മഹേഷ് വെറുതെ സമാധാനിപ്പിക്കാന് പറഞ്ഞതാവും. അവളുടെ മൂഡ് മാറുമോ. കിടന്നിട്ടു ഉറക്കം വരുന്നില്ല. എന്തായാലും പരിപാടികള് ഒക്കെ തുടങ്ങിയതിനു ശേഷം ഉണ്ടായ ഒരു വലിയ മാറ്റം അതാണ്. പണ്ട് പോത്ത് പോലെ ഉറങ്ങിയിരുന്ന ബൈജു ഇപ്പൊ ഉറക്കമില്ലാത്ത അവസ്ഥയില് ആയി.  എന്താ പെണ്ണുങ്ങള് ഒക്കെ ഇങ്ങനെ. ചുമ്മാതല്ല പണ്ട് ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ മത്തായി സാര്‍ ഒരിക്കല്‍ വെള്ളമടിച്ചിട്ട് പറഞ്ഞത്. 'ഡാ മക്കളെ.. ദൈവം പെണ്ണുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്തിനാണ് എന്നറിയാമോ ? ' അപ്പൊ ബൈജുവിന് ഉള്ളില് വന്ന മറുപടി അല്പം അശ്ലീലം ആയിരുന്നു. ബൈജുവിന് മാത്രമല്ല അവന്റെ കൂട്ടുകാര്ക്കുംപക്ഷെ അതിനു മുമ്പ് തന്നെ മത്തായി  സാര്‍ ഉത്തരം പറഞ്ഞു. 'അവളുമാരെ ദൈവം ഉണ്ടാക്കിയിരിക്കുന്നത് ആണുങ്ങള്ക്ക് പണി കൊടുക്കാനാടാ. അല്ലെങ്കില് ആണുങ്ങള് അഹങ്കാരികള്‍  ആയി മാറിപോവും.' അതിന്റെ അര്‍ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.  എന്തായാലും നേരം വെളുക്കട്ടെ. അപ്പൊ അറിയാമല്ലോ

     ആര്‍ക്കും  വേണ്ടി കാത്തു നില്ക്കാതെ അന്നും നേരം വെളുത്തു. ബൈജു എഴുനേറ്റു. ഉറക്കത്തില്‍ നിന്നു എന്ന് പറയാന്‍ പറ്റില്ല. ഈയിടെ ആയി ഉറക്കം തീരെ ഇല്ല. എണീറ്റ പാടെ മൊബൈല്‍ എടുത്തു കുത്തി നോക്കി. ഇല്ല. ചിന്നുവിന്റെ മെസ്സേജ് ഒന്നുമില്ല. ഇതും ഇപ്പൊ ഒരു ശീലമായി മാറി കഴിഞ്ഞു. വെറുതെ ഇരിക്കുമ്പോ ഫോണ്‍ എടുത്തു കുത്തിക്കൊണ്ടിരിക്കുക. മനുഷ്യന്റെ ഓരോ അവസ്ഥയേ. ഇന്ന് എന്താവുമോ എന്തോ. മഹേഷ് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതൊക്കെ വെറുതെ സമാധാനിപ്പിക്കാന്‍ ആവും. ഇന്നും അവള്‍ വരില്ലേ ? വരുമായിരിക്കും. വിളിച്ചില്ലല്ലോ. 'എന്തുവാടെ രാവിലെ ഭയങ്കര ചിന്ത ? ഇന്ന് റിലീസ് വല്ലതും ഉണ്ടോ ? ' മഹേഷ്‌ ചോദിക്കുന്നു. 'ഇല്ല അണ്ണാ. ആകെ ഒരു ടെന്‍ഷന്‍ ..' ബൈജു പറഞ്ഞു.
'
നീ എന്തിനടെയ് പേടിക്കുന്നത്. എല്ലാം ശരിയാവും. നീ ധൈര്യമായി പോ. ഞാനല്ലേ പറയുന്നേ ? ' മഹേഷ് പറഞ്ഞുശരി നോക്കാം. ബൈജു പതിവ് പോലെ എണീറ്റു പേരിനു വേണ്ടി പല്ല് തേച്ചു,കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി. പുറത്തു ഇറങ്ങിയപ്പോഴാണ് എന്തോ മറന്നത് പോലെ ഒരു തോന്നല്‍. ശരിയാ. ലാപ്ടോപ് എടുക്കാന്‍  മറന്നു. കൊള്ളാം. ഇങ്ങനെ പോയാല്‍ ജോലിയുടെ കാര്യം ഒരു തീരുമാനമാവും

     ലവള്അവിടെ ഇരിക്കുന്നുണ്ട്‌. ആകെ അലങ്കോലമായ മുഖം. എന്തായാലും അങ്ങോട്ട് പോയി മിണ്ടണ്ട. ഇന്നലെ അത്രയും ഒക്കെ പറഞ്ഞതല്ലേ. അവളുടെ മൂഡ് എന്താ എന്ന് നോക്കിയിട്ട് പോവാം. അതാ നല്ലത്ഇടയ്ക്കിടയ്ക്ക് ബൈജു പ്രൊജക്റ്റ്‌ മാനെജെറിനെ  കാണാന്‍  എന്ന വ്യാജേന ഒന്ന് രണ്ടു തവണ അത് വഴി പോയെങ്കിലും മനപൂര്‍വം അങ്ങോട്ട്‌  നോക്കിയില്ല.  പുറമേ സ്മാര്‍ട്ട്‌ ആയി നടന്നെങ്കിലും ബൈജുവിന്റെ ഉള്ളില്‍ ഡിസ്കോ ഡാന്‍സ് നടക്കുകയായിരുന്നു. എന്തായാലും അവളുടെ അടുത്ത് പോയി സംസാരിക്കില്ല എന്ന് ബൈജു ഉറപ്പിച്ചു. അതിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.  അങ്ങനെ ഉച്ച ആയി. ലഞ്ച് കഴിക്കാന്‍ പോയപ്പോള്‍ ചിന്നുവിനെ കണ്ടു. അവരുടെ കണ്ണുകള്‍ തമ്മിലുടക്കിയെങ്കിലും ബൈജു ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ചിന്നുവും ഒരു വിളറിയ ചിരി ചിരിച്ചു

     സമയം വീണ്ടും ഇഴഞ്ഞു നീങ്ങി. ചായയുടെ സമയം ആയി. ബൈജുവിന്റെ അടുത്ത ക്യുബിക്കിളില്‍ ഇരിക്കുന്നത്  ഒരു  സര്‍ദാര്‍ജി ആണ്. പ്രേമിന്ദര്‍ സിംഗ്.  പ്രേമിന്ദര്‍ എന്നാണ് പേരെങ്കിലും സ്വഭാവം വിരേന്ദര്‍ സിംഗിന്റെ ആണ്. പ്രേമി എന്നാണ് ചേട്ടന്റെ ഓമന പേര്.  പ്രേമി എന്തോ ഒരു ഡൌട്ട് ചോദിയ്ക്കാന്‍ വിളിച്ചു. ബൈജു അടുത്തേക്ക് ചെന്നു. മുടിഞ്ഞ കോഡ് . ഒരു വസ്തു മനസ്സിലാവുന്നില്ല. ഈശ്വരാ. സര്‍ദാര്‍ജിമാര്‍ ഒക്കെ ഇത് എന്ത് വിചാരിച്ചാ.. തല കറങ്ങുന്നു. ഒടുവില്‍ വളരെ മനോഹരമായ വാക്കുകളില്‍ സംഗതി പിടി കിട്ടിയില്ല എന്ന് പ്രേമിയോടു പറഞ്ഞുചിന്നുവിന് ചിലപ്പോ അറിയാമായിരിക്കും എന്ന് പ്രേമി പറഞ്ഞു. എന്നിട്ട് പുള്ളി തന്നെ ഓഫീസ് ചാറ്റില്‍ കൂടി ചിന്നുവിനെ വിളിച്ചു. ചിന്നു അപ്പുറത്ത് സീറ്റില്‍ നിന്നു എഴുനേറ്റു. എന്നാല്‍ ബൈജുവിനെ കണ്ടിട്ട് അവള്‍ വീണ്ടും അത് പോലെ തന്നെ ഇരുന്നു. അത് ബൈജു കാണുകയും ചെയ്തുഅപ്പോഴതാ പ്രേമിയുടെ സ്ക്രീനില്‍ അവളുടെ മെസ്സേജ്. ഇഷ്യൂ സോള്‍വ്‌ ചെയ്യാനുള്ള കോഡ്പ്രേമി കോഡ് വായിച്ചു നോക്കുകയാണ്. അപ്പുറത്ത് ചിന്നു വീണ്ടും എണീറ്റു. വീണ്ടും ബൈജുവിനെ കണ്ടിട്ട് അവള്‍ പതിയെ അവിടെ ഇരുന്നു. ഭാഗ്യം. പ്രേമി വീണ്ടും ശക്തി തെളിയിച്ചു. ചിന്നു അയച്ചു കൊടുത്ത കോഡ് മുകളിലോട്ടും താഴോട്ടും ഓടിച്ചു നോക്കുന്നതല്ലാതെ എന്ത് ചെയ്യണമെന്നു പാവത്തിന് മനസ്സിലാവുന്നില്ല. തര്‍ബനില്‍ നിന്നു പുക വരുന്നുണ്ട്.  ബൈജു ഉള്ളില്‍ ചിരിച്ചു. ഹോ. ആദ്യമായി നീ ഒരു നല്ല കാര്യം ചെയ്തു എന്റെ പ്രേമീ ... എന്ന് മനസ്സില്‍ പറഞ്ഞു ബൈജു. പാവം പ്രേമി ചിന്നുവിനെ വീണ്ടും വിളിക്കുകയാണ്‌. ഒടുവില്‍ മറ്റു ഗതി ഇല്ലാതെ ചിന്നു പ്രേമിയുടെ ക്യുബിക്കിളിലേക്ക് വന്നു. പ്രേമിക്കു എല്ലാം വിശദീകരിച്ചു കൊടുത്തു. പ്രേമി അത് കേട്ടിട്ട് സ്വന്തം കോഡില്‍ ചില തിരുത്തലുകള്‍ ഒക്കെ നടത്തി. ഇതെല്ലാം  കണ്ടു കൊണ്ട് ചിന്നുവും ബൈജുവും പ്രേമിയുടെ സീറ്റിനു പുറകില്നില്ക്കുകയാണ്. ഇവന്എന്താണ് ചെയ്യുന്നതെന്ന് നോക്കി നില്ക്കുകയാണ് ബൈജു. പെട്ടെന്ന് ആരോ തന്റെ കയ്യില്‍ തലോടുന്ന പോലെ ബൈജുവിന് തോന്നി. ബൈജു ഞെട്ടി താഴോട്ട് നോക്കി. ചിന്നു കയ്യില്‍ തോണ്ടിയതാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. 'സോറി. പിണക്കമാണോ ? ' ചിന്നു പതിയെ ചോദിച്ചു. ' ക്യാ ? ' പ്രേമി തിരിഞ്ഞു നോക്കി. 'ഡേയ് നിന്നോടല്ല. നീ  തിരിഞ്ഞിരുന്നു നിന്റെ പണി ചെയ്യ് ' എന്ന് ബൈജു പറഞ്ഞു. പ്രേമി തിരിഞ്ഞിരുന്നു പണി തുടര്‍ന്നു.. 'ബൈജു അവളുടെ മുഖത്ത് നോക്കി. 'ഞാനോ ? ' എന്ന് ചോദിച്ചു. എന്താണെന്നറിയില്ല ബൈജുവിന്റെ മുഖത്ത് ഒരു മന്ദഹാസം വിടര്‍ന്നു.. അതിന്‍റെ  തുടര്‍ച്ച  ആയി ചിന്നുവിന്റെ മുഖം വിടര്‍ന്നു തുടുത്തു. മുഖത്ത് ചുവന്ന നിറം ഇരച്ചു കയറി. അവളുടെ കൈ ബൈജു സ്വന്തം കയ്യില്‍ കവര്‍ന്നെടുത്തു. അത് വരെ ഉണ്ടായിരുന്ന എല്ലാ വിഷമവും ഭാരവും എല്ലാം എല്ലാം ഉരുകി ഒലിച്ചത് പോലെ... ചുറ്റിനും ആയിരം പനിനീര്‍ പുഷ്പങ്ങള്‍ വിരിഞ്ഞ പോലെ ബൈജുവിന് തോന്നി. ചിന്നുവിനും അങ്ങനെ തന്നെയായിരിക്കും തോന്നിയത് എന്ന് ബൈജു വെറുതെ സങ്കല്പിച്ചു. ചിന്നുവിന്റെ മുഖത്ത് അന്ന് വരെ കണ്ടിട്ടില്ലാത്ത അതി മനോഹരമായ ഒരു പുഞ്ചിരി. 'ഓയെ.. മില്‍ഗയാ ..!!!' പെട്ടെന്ന് ഒരു അലര്‍ച്ച കേട്ട് അവര്‍ ഞെട്ടി അകന്നു. പ്രേമി നിലവിളിച്ചതാണ്. കോഡ് ശരിയായത്രേ.. പുറകില്‍ നടക്കുന്ന സംഗതികള്‍ ഒന്നും പാവം പ്രേമി കണ്ടില്ല. ഭാഗ്യം. ബൈജു മനസ്സിലോര്‍ത്തു. അവരുടെ രണ്ടു പേരുടെയും മുഖത്ത് കണ്ട നിറഞ്ഞ സന്തോഷം കോഡ് ശരിയായതിന്റെ ആണെന്നോര്‍ത്തു പാവം  പ്രേമി രണ്ടുപേര്ക്കും ഓരോ ഷേക്ക്‌ ഹാന്‍ഡ്‌ ഒക്കെ കൊടുത്തു. ചിന്നുവിന് പാര്‍ട്ടി ഓഫര്‍ ചെയ്തു. ചിന്നു സീറ്റിലേക്ക് പോയി. ബൈജുവും

     അവന്റെ മുഖത്ത് വെറുതെ ഒരു ചിരി പടര്‍ന്നു.  മുഖം ആകെ പ്രസന്നമായി. ഉള്ളില്‍ നടന്നു കൊണ്ടിരുന്ന ഡിസ്ക്കോ ഇപ്പൊ ഒരു സല്‍സ ആയി മാറി. ചിന്നുവും  വേറൊരു ലോകത്തായിരുന്നു. എന്തിനായിരുന്നു ഇന്നലെ വഴക്ക് കൂടിയത് എന്നായിരുന്നു അവര്‍ രണ്ടു പേരും ഓര്‍ത്തു കൊണ്ടിരുന്നത്.  ബൈജുവിന്‍റെ  മൊബൈല്‍ ശബ്ദിച്ചു. അതാ അവളുടെ മെസ്സേജ്. അവന്‍ തുറന്നു നോക്കി. 'സോറി ബൈജു. ക്ഷമിക്ക്വോ എന്നോട് ? ' . പിന്നല്ലാതെ. വേറാരാ ക്ഷമിക്കാന്‍ . ഞാന്‍  എപ്പോഴേ ക്ഷമിച്ചു എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. 'ഹേയ് ഞാന്‍ അത് കാര്യമായി എടുത്തിട്ടേ ഇല്ല. എന്താ ചിന്നു ഇങ്ങനൊക്കെ ചോദിക്കുന്നത് ? ' എന്നൊരു മറുപടി അയച്ചുപാവം ചിന്നു. അല്ലെങ്കിലും പെണ്ണ് ഇത്രയേ ഉള്ളു. മണ്ടി പെണ്ണ് . എന്നൊക്കെ പ്രേമ നസീറിനെ പോലെ പറഞ്ഞിട്ട് ബൈജു മോണിട്ടറില്‍ നുള്ളി. അവന്റെ മനസ്സില്‍ ചിന്നുവിന്‍റെ  മുഖം മാത്രം. എവിടെ തിരിഞ്ഞാലും ചിന്നു. സന്തോഷം കാരണം എന്തൊക്കെയോ ചെയ്യണം എന്ന് ബൈജുവിന് തോന്നി. അമിതമായ സന്തോഷം കാരണം അവന്‍ പത്തു വരി കോഡ് കൂടുതല്‍ എഴുതി ചേര്‍ത്തു. ഇരിക്കട്ടെ. മാനെജേര്‍ക്കും  സന്തോഷം ആവട്ടെ.  ഈവനിംഗ് ആയി. ബൈജു ഓഫീസില്‍ നിന്നിറങ്ങി. മെഷീന്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍  തുടങ്ങിയപ്പോ അതാ ഒരു മെസ്സേജ്. 'ഇന്ന് രാത്രി ഞാന്‍ വിളിക്കാം. Please settle down somewhere alone' ചിന്നു അയച്ചതാ . ബൈജു അങ്കലാപ്പിലായി. ഇനി ഇത് എന്ത് തേങ്ങയാണോ ആവോ .. ഉണ്ടായിരുന്ന സന്തോഷം ഒക്കെ പോയി.  എങ്ങനേലും രാത്രി ആയാല്‍ മതിയായിരുന്നു

     ഇരുന്നിരുന്നു രാത്രി ആക്കിഒന്പതര ആയി. ഫോണ്സൈലന്റ് മോഡില്‍ ആക്കി വച്ചിരിക്കുകയാണ്. ആരെങ്കിലും കാണണ്ടഅതാ ഫോണ്‍ വൈബ്രേറ്റ്ചെയ്യുന്നു. ചിന്നു. പതുക്കെ കട്ട്ചെയ്തു. എന്നിട്ട് പ്ലാനില്‍   ഫോണും കൊണ്ട്  ടോയിലറ്റില്‍  കയറി. എന്നിട്ട് അവളെ വിളിച്ചു. ഗുഡ്. അടിച്ച പാടെ അവളും കട്ട്‌  ചെയ്തു. ഭഗവാനേ പ്രശ്നം ആയോ... ബൈജു പതുക്കെ ഷര്‍ട്ട് എടുത്തിട്ടു. ഡേ മഹേഷ്‌ . ഞാന്‍ പുറത്തു പോയി നെറ്റ് ഒന്ന് നോക്കീട്ടു വരാം. എന്റെ ഒരു ഫ്രണ്ട് യു എസ്സില്നിന്നു ഇപ്പൊ ഓണ്‍ലൈന്‍ ഉണ്ട്. അവന്‍ ഇപ്പൊ വിളിച്ചു എന്ന് പറഞ്ഞു. ശരിയെടെയ്. നീ പോയിട്ട് വാ .. എന്ന് മഹേഷ് പറഞ്ഞു. അവന്‍ എന്തൊക്കെയോ മനസ്സില്‍ വച്ചു കൊണ്ട് സംസാരിക്കുകയാണോപോട്ട് പുല്ല്. ബൈജു പുറത്തിറങ്ങി

     രണ്ടു തവണ വിളിച്ചു നോക്കി. രണ്ടു തവണയും ചിന്നു കട്ട്ചെയ്തു. എല്ലാം തകര്‍ന്നു . കുന്തം. ബൈജു നിരാശനായി തിരിച്ചു നടന്നു. ഗേറ്റില്‍ എത്തി. കൃത്യം അതാ അപ്പൊ ഫോണ്‍  അടിക്കുന്നു. ചിന്നുവാണ്. ആദ്യത്തെ റിങ്ങില്‍ തന്നെ ബൈജു ചാടി എടുത്തു. 'ഹലോ' എന്ന് നിലവിളിക്കുന്ന പോലെ പറഞ്ഞു. 'സോറി ബൈജു.. ഞാന്‍ റൂം മേറ്റ്‌ കാണാതിരിക്കാന്‍ കട്ട്ചെയ്തതാ.. പേടിച്ചോ ? വീണ്ടും പിണങ്ങി എന്ന് കരുതിയോ ? ' അവള്‍ ചെറു ചിരിയോടെ പറയുന്നത് കേട്ടപ്പോള്‍ ബൈജുവിന് സമാധാനം ആയി. 'ഹേയ്.. ഇല്ല ഇല്ല.. എന്നാലും ഞാന്‍ വിചാരിച്ചു...' എന്ന് ഒരു വളിച്ച ചിരിയോടെ ബൈജുവും പറഞ്ഞു. 'ബൈജു.. അങ്ങനെ ഒക്കെ കാണിച്ചതിന് സോറി ട്ടോ. ഞാന്‍ മനപൂര്‍വമല്ല . അപ്പൊ എനിക്ക് എന്തോ ദേഷ്യം ഒക്കെ വന്നു. പിന്നെ എന്‍റെ കയ്യിലും തെറ്റുണ്ട്. Most of the time I forget that I am a girl and I have to be in my limits .' ചിന്നു താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. 'അതൊന്നും സാരമില്ല ചിന്നൂ .. I can understand..' എന്ന് ബൈജുവും പറഞ്ഞു. 'ബൈജു എന്നെ ഇങ്ങനെ ഇത് വരെ ശല്യപെടുതിയിട്ടില്ല. മാത്രമല്ല ഇപ്പോഴും എന്‍റെ ഇത്തരം സ്വഭാവം ഒക്കെ സഹിക്കുകയും ചെയ്യും. പക്ഷെ ഞാന്‍ ശരിക്കും ചൊറിഞ്ഞു അല്ലെ ? ' ചിന്നു ചോദിച്ചു. പിന്നല്ലാതെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ബൈജു അത് പറഞ്ഞില്ല.. ' ഹേയ്. അതൊക്കെ ചിന്നുവിന് തോന്നുന്നതാ.. എനിക്ക് അതൊന്നും ഫീല്‍  ആയില്ല. അല്ലെങ്കില്‍ ഞാന്‍  ഇപ്പൊ ഇങ്ങനെ സംസാരിക്കുമോ ? ' എന്നൊക്കെ ബൈജു ചോദിച്ചു. അവളെ സമാധാനിപ്പിക്കാന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അവസാനം ചിന്നു പുഞ്ചിരിച്ചു. അതോടെ ബൈജുവിന് സന്തോഷം ആയി. അവര്‍ ഓരോ തമാശകള്‍ ഒക്കെ പറയാന്‍ തുടങ്ങി. അതിനിടക്ക് ബൈജു പഴയ കാര്യത്തിലേക്ക് അറിയാതെ വന്നു.. ' അന്ന് ചിന്നു അങ്ങനൊക്കെ കാണിച്ചപ്പോ ഞാന്‍ കരുതിയത്‌ ചിന്നുന് ഒരിക്കലും എന്നെ ഇഷ്ടമാവില്ല എന്നൊക്കെയാണ്... ഇങ്ങനെ നമ്മള്‍ അടുക്കും എന്ന് ഞാന്‍ കരുതിയില്ല' ബൈജു പറഞ്ഞു... 'അതല്ല ബൈജു.. എന്‍റെ ഫാമിലി കല്യാണത്തിന് സമ്മതിക്കില്ല... അവസാനം ഒരു വിഷമം ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് ഇപ്പൊ തന്നെ ഇത് വേണ്ട എന്ന് വയ്ക്കുന്നതല്ലേ ? ഒരു ചെറിയ വിഷമം അല്ലെ ഇപ്പൊ ഉണ്ടാവു ..' ചിന്നുവിന്റെ വാക്കുകള്‍ . 'അപ്പൊ ഇഷ്ടമാണെന്ന് രണ്ടു ദിവസം മുമ്പ് പറഞ്ഞതോ ? ' ബൈജുവിന്റെ സ്വരം ഇടറിയിരുന്നു. 'ഹേയ്. ഇഷ്ടമൊക്കെ തന്നെ ആണ്.. പക്..' ചിന്നുവിനെ അത് മുഴുമിപ്പിക്കാന്ബൈജു അനുവദിച്ചില്ല. 'കല്യാണമൊക്കെ പിന്നെയല്ലേ.. അപ്പൊ നോക്കാം അത്... പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞത് മാറ്റി പറയല്ലേ ചിന്നു... ' അവന്റെ ശബ്ദം കേഴുന്ന പോലെ ആയിരുന്നു.. 'അങ്ങനെ ഞാന്‍ പറയുമോ ബൈജു.. ഇഷ്ടമല്ലെന്നു എപ്പോഴെങ്കിലും ഞാന്‍ പറഞ്ഞോ ? കല്യാണം നടക്കണം എന്നുള്ളത് കൊണ്ടല്ലേ ഞാന്ഇങ്ങനൊക്കെ ചിന്തിച്ചത്... ? ' അവളുടെ ചോദ്യം കേട്ട് ബൈജു മഹേഷിനെ മനസ്സില്സ്തുതിച്ചു. അണ്ണാ. അങ്ങ് ഭയങ്കരന്‍ തന്നെ... ' എന്നാലും ഇപ്പൊ അതൊന്നും ഓര്‍ക്കണ്ട ചിന്നു. നമ്മുടെ കല്യാണം നടക്കും. 'ഞാന്‍ അങ്ങനൊക്കെ കാണിച്ചപ്പോ ബൈജുവിന് ശരിക്കും ദേഷ്യം വന്നോ ? എന്നോട് ? എന്നെ വെറുതില്ലേ ? സത്യം പറ  ' ചിന്നു ചോദിച്ചു. 'ഇല്ല ചിന്നു. ചിന്നു എന്ത് കാണിച്ചാലും എനിക്ക് ദേഷ്യം വരില്ല. ' ബൈജു പറഞ്ഞു. ' ഹേയ് അല്ല. ശരിക്കും ദേഷ്യം വന്നു കാണും. എനിക്കറിയാം . സോറി .' അവള്‍ വീണ്ടും. 'അല്ല ചിന്നു. ഞാന്‍ ശരിക്കും പറഞ്ഞതാ. എനിക്ക് അങ്ങനെ ചിന്നുവിനെ വെറുക്കാന്‍ പറ്റുമോ ? ' ബൈജു സ്നേഹം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു .  അപ്പുറത്ത് ചിന്നുവും ഹാപ്പി യെന്നു തോന്നുന്നു. അവളുടെ ശബ്ദത്തിലും മധുരം. 'I love you Baiju..' ചിന്നുവിന്റെ വാക്കുകള്‍  പുതു മണ്ണില്‍ വീഴുന്ന ആദ്യ മഴ തുള്ളികള്‍ പോലെ ബൈജുവിന്റെ കാതുകളില്‍ വീണു. ഒരു നിമിഷം നിശബ്ദനായ ബൈജു 'I love you too chinnu...' എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. സത്യം പറഞ്ഞാല്‍ അത് കേട്ട നിമിഷം ബൈജു ഭൂമിയില്‍ നിന്നു ഉയര്‍ന്നു പൊങ്ങി പറന്നു നടക്കുന്നത് പോലെ തോന്നി.

അടുത്ത് കണ്ട ഒരു മൈല്‍ കുറ്റിയില്‍ ബൈജു ഇരുന്നു. റോഡ് വിജനമാണ്. 'എന്‍റെ ചിന്നു.. ഇതൊന്നു കേള്‍ക്കാന്‍  വേണ്ടി ആണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. എന്‍റെ കാത്തിരുപ്പ് വെറുതെയായില്ല...
Now I am the happiest man on earth...' ബൈജു എന്തെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു...  വാചകങ്ങള്‍ ഒക്കെ പലരും പറഞ്ഞും സിനിമയിലും മറ്റും കേട്ടിട്ടുണ്ടെങ്കിലും ഇതിനു ഇത്രയ്ക്കു മധുരം ഉണ്ടെന്നു ഇന്നാണ് മനസ്സിലായത്. 'അതേയ് ചിന്നു... എനിക്ക് പേര് വിളിക്കുന്നത്‌ ഒരു സുഖമില്ല. നമ്മളുടെ ഇടയില്‍ ഒരു ഗാപ് ഉള്ള പോലെ. കുറച്ചു കൂടി ഇന്റിമേറ്റ്ആയി വിളിക്കുന്നതൊക്കെയാ  എനിക്കിഷ്ടം.. ' ബൈജു പറഞ്ഞു. 'അതിനെന്താ ബൈജു.... എന്ത് വേണേല്‍ വിളിച്ചോ.. തെറി മാത്രം വിളിക്കാതിരുന്നാല്‍ മതി..' ചിന്നുവിന്റെ മറുപടി കേട്ട് ബൈജു ചിരിച്ചു പോയിഅപ്പൊ നിനക്ക് ഒരു പൊടിക്ക് ഹ്യൂമര്‍ സെന്‍സ് ഒക്കെ ഉണ്ടല്ലേ.. ? ചൊറിയാന്‍ മാത്രമല്ല അറിയാവുന്നത്... ' ബൈജു തമാശയായി പറഞ്ഞു... 'ഹേയ് ബൈജു... പ്ലീസ്.. അത് ഇനി പറയല്ലേ... സോറി ..' ചിന്നുവിന്റെ സ്വരം വീണ്ടും താഴ്ന്നു. 'ഇല്ല ചിന്നു. ഞാന്‍ ഒരു തമാശ അടിച്ചതല്ലേ.. അത് പോട്ടെ... സാരമില്ല ട്ടോ .. ബൈജു സമാധാനിപ്പിച്ചു. 'ബൈജു ഞാന്‍ വയ്ക്കട്ടെ..  എന്‍റെ റൂം മേറ്റ്അവളുടെ ഫിയന്‍സിയോടു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ടെറസില്‍.. ഇപ്പൊ വരും. നാളെ കാണാം ' ചിന്നു ചോദിച്ചു. 'ശരി . എന്നാല്‍ നാളെ കാണാം . വച്ചോ.' എന്ന് പറഞ്ഞിട്ട് ബൈജു ഫോണ്‍ വച്ചു

     കുറച്ചു നേരം കൂടി സംസാരിക്കണം എന്ന് അവനു ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. വാച്ച് നോക്കി. ഈശ്വരാ മണി പന്ത്രണ്ടു ആയോ .. എന്തായാലും കൊള്ളാം. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്ആണ് കഴിഞ്ഞു പോയതെന്ന് ബൈജുവിന് തോന്നി. ഒരിക്കലെങ്കിലും പ്രണയിക്കാത്തവന്റെ ജീവിതം ഒരു വേസ്റ്റ്  പലരും പറഞ്ഞതിന്റെ പൊരുള്‍ ഇന്നാണ് മനസ്സിലായത്. ബൈജു അവിടിരുന്നു തന്നെ ആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങള്‍. അതില്‍ നിറയെ ചിന്നുവിന്‍റെ മുഖം പ്രതിഫലിക്കുന്നു .  അയ്യേ. ഞാന്‍ വെറും ഒരു പൈങ്കിളി ആയി മാറിയോ . പണ്ട് ഇതിനെ ഒക്കെ എത്ര കളിയാക്കിയിട്ടുള്ളതാ.. 
പണ്ട് ഇങ്ങനെ പ്രേമിക്കുകയും ഇങ്ങനത്തെ സാഹിത്യം പറയുന്നവനെയും ഒക്കെ കളിയാക്കി പരിപ്പ് എടുത്തിട്ടുള്ളതാ ഈ ബൈജു. ആ ബൈജുവാണ് ഇപ്പൊ...

     പുറകില്‍ നിന്നു എന്തോ ഒരു ഈര്‍പ്പം ബര്‍മുടയില്‍ പടരുന്നത്‌ അനുഭവപ്പെട്ടപ്പോ ആണ് ബൈജു ഭൂമിയില്‍ തിരിച്ചെത്തിയത്‌ . തിരിഞ്ഞു നോക്കിയപ്പോ ഒരു ശുനകന്‍. ബൈജു ഇരിക്കുന്ന മൈല്‍ കുറ്റിയില്‍ അവന്‍ മുള്ളിയതാ . ... അയ്യേ... ശ്ചൈ... ചാടി എഴുനേറ്റു ബൈജു. അടുത്ത് കണ്ട ഒരു കല്ലെടുത്ത്ശുനകനിട്ടു വീക്കി. പട്ടി  അവിടിരുന്നു ഏറു കൊണ്ട് ഒരു വിളി വിളിച്ചുഹമ്മേ.. അതാ ഒരു പറ്റം പട്ടികള്‍ അതാ വരുന്നു... സി ഡിസ്... എസ്കേപ് ...' ബൈജു ജീവനും കൊണ്ടോടി...

14 അഭിപ്രായങ്ങൾ:

  1. ഹമ്മേ... ഒടുവില്‍ ബൈജുവും... എഴുതിയതൊക്കെ 100% സത്യമാ... നേരുട്ടുള്ള അനുഭവം കൊണ്ട് പറയുകയാ.... നമ്മളെ ഇട്ട് വട്ടാക്കിയാലും നമ്മള് ഹേയ് എനിക്ക് ഫീല് ചെയ്തേ ഇല്ല.... ചക്കരേ തേനേ പാലേ.... ഒരു പ്രേമം കൊണ്ട് നടക്കാനുള്ള പാടേ....

    മറുപടിഇല്ലാതാക്കൂ
  2. ഉത്തരാധുനികതയുടെ ലക്ഷണമൊത്ത കഥ
    പക്ഷേ ആ ഇംഗ്ലിഷിന് മലയാളം അക്ഷര മാല
    തന്നെ വേണമായിരുന്നു .

    മറുപടിഇല്ലാതാക്കൂ
  3. മകനേ. സുനിലേ.. നിനക്ക് കല്യാണ പ്രായമായെന്നു നാമറിയുന്നു.. ഉടന്‍ തന്നെ വീട്ടുകാരോട് പറയു.. അവര്‍ ശരിയാക്കി തരും
    ഇല്ലേല്‍ എന്നോട് പറ. ശരിയാക്കി തരുന്ന കാര്യം ഞാനേറ്റു

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജൂൺ 22 10:48 PM

    ഹിഹി ഞാന്‍ visualize ചെയ്യുവായിരുന്നു ഈ പറഞ്ഞ കാര്യങ്ങളൊക്കെ...പിന്നെ സംഭവിച്ചതൊക്കെ അണ്ണന്റെ സ്വന്തം അനുഭവത്തില്‍ നിന്നായത്‌ കാരണം ഒരു originality ഉണ്ട്..
    by കാമണ്ണന്‍

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം...അങ്ങനെ കോഡ് കമ്പൈല്‍ ആയി!!പക്ഷെ അവസാനം കുറച്ചു കൂടി നന്നാക്കാമാരുന്നു....സിരിസിന്റെ അടുത്ത എപിസോടിനു വേണ്ടിയുള്ള ആക്രാന്തം കുറച്ചു കളഞ്ഞു ! പട്ടി ഓടിക്കുന്നതില്‍ എന്തുണ്ട് സസ്പെന്‍സ് ??ബൈജു പട്ടികടി കൊണ്ട് ചാകില്ലന്നു ഉറപ്പാണല്ലോ!

    മറുപടിഇല്ലാതാക്കൂ
  6. ഹോ ഇതൊഅരു ലോങ്ങ് ഗ്യാപ്പായി പോയി മാഷേ.....

    ഓരോ ദിവസവും തുടങ്ങുന്നത് തന്നെ അണ്ണന്‍ അടുത്ത പോസ്റ്റിട്ടോന്ന് നോക്കിയാ ബട്ട് ഫലം നിരാശ ഇനി ഇങ്ങനെ കാത്തിരുപ്പിക്കല്ലേ പ്ലീസ്.....

    മറുപടിഇല്ലാതാക്കൂ
  7. സോറി കിച്ചു. മനപൂര്‍വമല്ല. ഇതിന്‍റെ ഫുള്‍ ക്രെഡിറ്റ്‌ BSNL നാണു. എന്‍റെ ഇന്റര്‍നെറ്റ്‌ ഡൌണ്‍ ആയിട്ടു പതിനാല് ദിവസം അവര്‍ അനങ്ങിയില്ല. കമ്പ്ലയിന്റ് രജിസ്റ്റര്‍ ചെയ്തു എന്‍റെ പരിപാടി തീര്‍ന്നു.
    ഒടുവില്‍ ഒന്നും നടക്കാത്തത് കൊണ്ട് ഞാന്‍ അത് എസ്കലെട്റ്റ് ചെയ്തു. അതിനു ശേഷം ഉഗ്രന്‍ സര്‍വീസ് ആയിരുന്നു. ഇപ്പൊ ശരിയായി. ഇനി ഗാപ്‌ ഉണ്ടാവില്ല

    മറുപടിഇല്ലാതാക്കൂ
  8. ദുശൂ....കലക്കി ട്ടാ.

    പിന്നെ, കൊറേ ഗാപ്‌ ഇട്ടു എഴുതുന്നത് കൊണ്ട്, തുടകത്തില്‍, പഴയ പോസ്ടിലെയ്ക് ഒരു ലിങ്ക കൊടുത്താല്‍ നന്നായിരിയ്ക്കും. പുതിയ വായനാക്കര്‍ക്ക്‌ എളുപ്പം വായിക്കാം. അതു പോലെ, പഴയ പോസ്റ്റില്‍ നിന്ന് പുതിയ പോസ്ടിലെയ്കം ie: at the end of chapter 2, give a like to chapter 3. In the same way, in the starting of chapter 3, give link to chapter 2.

    മറുപടിഇല്ലാതാക്കൂ
  9. നന്ദി ക്യാപ്ടാ. ഇത് ഞാന്‍ ആള്‍റെഡി ചെയ്തിട്ടുണ്ട്. പഴയ ഭാഗങ്ങള്‍ നോക്കു. ഒരാള്‍ക്ക് ഇപ്പൊ ഇതു ഭാഗത്തില്‍ നിന്ന് വേണമെങ്കിലും ബാക്ക് ആന്‍ഡ്‌ ഫോര്‍ത്ത് പോകാന്‍ പറ്റും

    മറുപടിഇല്ലാതാക്കൂ
  10. ഇത്രയ്ക്കൊക്കെചെയ്ത കള്ളക്കൃഷ്ണൻ എങ്ങനെ ദുശ്ശാസനനായി!!?
    അതറിയാൻ കാത്തിരിക്കുന്നു.
    ഹ! ഹ!!

    മറുപടിഇല്ലാതാക്കൂ
  11. ദെന്താ എല്ലാവരും ഇങ്ങനെ പറയുന്നേ ? എന്‍റെ അനുഭവം അല്ല ഇത് എന്ന് എത്ര പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല...
    ജയന്‍ അണ്ണന്‍ എങ്കിലും എന്നെ വിശ്വസിക്കും എന്നാ വിചാരിച്ചത്... ഞാന്‍ തോറ്റു.. തോറ്റു ചേട്ടാ തോറ്റു

    മറുപടിഇല്ലാതാക്കൂ
  12. എന്റെ അവസ്തയും അത്ര വ്യത്യസ്തമൊന്നുമല്ല പക്ഷേ ബി.എസ് .എന്‍ .എല്ലിനു പകരം ഇവിടെ റിലയന്‍സ് ആണെന്ന് മാത്രം...

    പണ്ടാരമടങ്ങാന്‍ ഇവിടെ ഓഫീസിലാണെന്കില്‍ ബോഗ്ഗ്-സ്പോട്ട് ബ്ലോക്ക്ടും പിന്നെ ആകെ ഉള്ള ഒരാശ്വാസം ലഞ്ച് ടൈമില്‍ അവര്‍ അത് അണ്‍ബ്ളോക്ക് ചെയ്യും എന്നതാ....
    എന്തായാലും ബൈജുവും ചിന്നുവും കലക്കുന്നുണ്ട്....

    മറുപടിഇല്ലാതാക്കൂ
  13. അമിതമായ സന്തോഷം കാരണം അവന്‍ പത്തു വരി കോഡ് കൂടുതല്‍ എഴുതി ചേര്‍ത്തു. ഇരിക്കട്ടെ. മാനെജേര്‍ക്കും സന്തോഷം ആവട്ടെ

    :))))))))

    മറുപടിഇല്ലാതാക്കൂ