2010, ജൂൺ 28, തിങ്കളാഴ്‌ച
ലോഹിത ദാസ് വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം
എം ടി വാസുദേവന്‍ നായര്‍ക്ക് ശേഷം മലയാളത്തിലെ ഏറ്റവും മനോഹരമായ, മലയാളിത്തം നിറഞ്ഞ കഥകളും തിരക്കഥകളും എഴുതിയ പ്രിയ കലാകാരന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഇറങ്ങിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്‍റെ പ്രസക്തി. അദ്ദേഹത്തിന്‍റെ ഒരു പിടി ചിത്രങ്ങള്‍ മലയാള സിനിമ ഉള്ളടത്തോളം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നില നിര്‍ത്തും. പദ്മരാജന്‍, ഭരതന്‍ മുതലായവര്‍ ഇന്നും അവരുടെ കഥകളിലൂടെയും അവര്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ ഇന്നും ജീവിക്കുന്ന പോലെ അദ്ദേഹവും ഉണ്ടാവും. അദ്ദേഹം വാരിക്കൂട്ടിയ സംസ്ഥാന, ദേശീയ അവാര്‍ഡുകളെക്കാള്‍ വലുതാണ് ഒരു സാധാരണ മലയാളി പ്രേക്ഷകന്‍റെ മനസ്സില്‍ അദ്ദേഹം നേടിയ സ്ഥാനം. നമ്മുടെ ജീവിതത്തില്‍ കണ്ടു മറന്ന എത്ര കഥകള്‍, കഥാപാത്രങ്ങള്‍... വെറുതെ ക്ലീഷേകള്‍ എഴുതി ഉണ്ടാക്കാവുന്ന ഒന്നല്ല ഈ അനുസ്മരണം എന്നറിയാം. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ആദരാജ്ഞലികള്‍ നേരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്റെയും അശ്രുപുഷ്പങ്ങള്‍!
മറുപടിഇല്ലാതാക്കൂഇല്ല..ലോഹി മരിച്ചിട്ടില്ല...
മറുപടിഇല്ലാതാക്കൂആസ്വാദക ഹൃദയങ്ങളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു..
ഇഷ്ടമാണ് ആ എഴുത്ത്
മറുപടിഇല്ലാതാക്കൂ:-)