Wednesday, April 18, 2012

കോടീശ്വരന്റെ വകഭേദങ്ങള്‍    ഒടുവില്‍ അത് മലയാളത്തില്‍ അവതരിച്ചിരിക്കുന്നു. മറ്റൊന്നുമല്ല KBC എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോന്‍ ബനേഗാ കരോട്ട്പതി എന്ന ഇന്ത്യന്‍ ടി വിയിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ആയ റിയാലിറ്റി ഷോയെ പറ്റി തന്നെയാണ് പറഞ്ഞത്. കൊടീശ്വരനില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടിട്ട് മലയാളികള്‍ കൂകി വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഇത്രയുമൊക്കെ ഈ പരിപാടിയെ അധിക്ഷേപിക്കേണ്ട കാര്യമുണ്ടോ ? ഇതൊരു ഗെയിം മാത്രമാണ്. ചാനലിനു പണമുണ്ടാക്കാനും ഭാഗ്യമുള്ളവര്‍ക്ക് അതിന്റെ ഒരു പങ്കു കൊടുക്കാനും വേണ്ടിയുള്ള ഒരു തട്ടിപ്പ് പരിപാടി. അത് എത്രത്തോളം എന്‍ജോയ് ചെയ്യാന്‍ പറ്റുന്നു എന്ന് മാത്രം നോക്കിയാല്‍ പോരേ? 

മലയാളം : നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ 

ഷിറ്റ് ഗോപി ആവുന്നത്ര നാടകീയമായി ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഗോപിയേട്ടന്റെ പ്രകടനം കണ്ടാല്‍ വരുന്നത്ര ചിരി ഇതിന്റെ ചോദ്യം കണ്ടാല്‍ വരില്ല. എന്തായാലും തോക്ക് ഇല്ലാതെയുള്ള പുള്ളിയുടെ ഉണ്ടയില്ലാ വെടികള്‍ കണ്ടിട്ട് ഒരു ആശ്വാസം ഇല്ലാതില്ല. സാധാരണ വികാരാധീനന്‍ ആയി അഭിമുഖങ്ങളില്‍ പങ്കെടുക്കാറുള്ള സുരേഷ് ഗോപി അതൊന്നുമില്ലാതെ പഴയ പ്രസന്ന ഭാവത്തോട് കൂടി പരിപാടി അവതിരിപ്പിക്കുന്നതു തന്നെ വലിയ കാര്യമാണ്. 
കന്നഡ : കന്നഡദാട കോടി അധിപതി (Karnataka's Crorepati)

     അങ്ങനെയാണ് മറ്റു ഭാഷകളില്‍ എന്താ സ്ഥിതി എന്ന് നോക്കിയത്. ഏഷ്യാനെറ്റ്‌ സുവര്‍ണയില്‍ കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അവതരിപ്പിക്കുന്ന പരിപാടി കണ്ടു നോക്കി. ഉള്ള കാര്യം പറയാമല്ലോ , മലയാളം പതിപ്പിനെക്കാള്‍ കാതങ്ങള്‍ മുന്നിലാണ് കോടി അധിപതി എന്ന ഈ കന്നഡ വെര്‍ഷന്‍. ഇതിന്റെ ഒരു കാരണം പുനീത് തന്നെയാണ്. കന്നടയിലെ ഏറ്റവും വലിയ ജനപ്രിയ നടന്‍ പുനീത് ആണ്. കന്നടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനും അദ്ദേഹം തന്നെ. മലയാളിയുടെ സൌന്ദര്യ സങ്കല്പങ്ങളുമായി ഒരിക്കലും ഒത്തു പോകാത്ത ഒരു നടനാണ്‌ പുനീത്. താന്‍ ഒട്ടും സുന്ദരനല്ല എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനത്തെ ഒരു നടന്‍ എങ്ങനെ ഇത്രയ്ക്ക് ജനപ്രിയനായി എന്ന് ഈ പരിപാടി കണ്ടാല്‍ പിടികിട്ടും. അദ്ദേഹത്തിന്റെ attitude തന്നെയാണ് പുനീതിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തന്‍ ആക്കുന്നത്. കന്നടയിലെ എവെര്‍ ഗ്രീന്‍ നായകനായ രാജ്കുമാറിന്റെ മക്കളില്‍ ഏറ്റവും ഇളയ ആളായ പുനീത് ഏറ്റവും മൂത്ത മകനായ ശിവരാജ് കുമാറിനെക്കാള്‍ വലിയ നടന്‍ ആയതു തന്റെ അഭിനയ മികവു കൊണ്ട് കൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റവും നല്ല ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ ആണ് പുനീത്. കോടി അധിപതിയില്‍ പുനീതിന്റെ പ്രകടനം ഇവിടെ കാണാം. 


പ്രശസ്ത കന്നഡ താരം രമ്യ ( ദിവ്യ സ്പന്ദന ) പങ്കെടുത്ത സ്പെഷ്യല്‍ എപിസോഡ് തമിഴ് : നീങ്കളും വെല്ലലാം ഒരു കോടി 

തമിഴിലെ വിലപിടിപ്പുള്ള നായകന്‍ സൂര്യ അവതരിപ്പിക്കുന്ന വിളയാട്ട് നികഴ്ചി ( ഇത് ഞാന്‍ കയ്യില്‍ നിന്നിട്ടതാണ്. കുറച്ചു തമിഴ് കൂടി ഇരുന്നോട്ടെ ). സൂര്യയെ കാണാന്‍ നല്ല സ്മാര്‍ട്ട്‌ ആണെങ്കിലും കൂതറ കളറിലുള്ള കൊട്ടും സൂട്ടും ഒക്കെ ഇടീച്ചാണ് പാവത്തിനെ നിര്‍ത്തിയിരിക്കുന്നത്. തമിഴന്മാരുടെ സ്വത സിദ്ധമായ കളര്‍ സെന്‍സ് കാരണം കുറെ പൂവും കായും ഒക്കെ സെറ്റില്‍ നിരത്തിയിട്ടുണ്ട് .മാത്രമല്ല ബാക്കി ഭാഷകളെ പോലെയല്ലാതെ വന്‍ സിനിമാറ്റിക് ആണ് തമിഴ് വെര്‍ഷന്‍. 


ബംഗാളി : കെ ഹോബെ ബംഗ്ല കോടിപതി 

ക്രികറ്റ് ക്യാപ്ടന്‍ സൌരവ് ഗാംഗുലി അവതരിപ്പിക്കുന്ന പരിപാടി. അങ്ങേര്‍ ഒരുമാതിരി വടി വിഴുങ്ങിയ പോലെ നിന്നാണ് ഈ ഗെയിം ഷോ അവതരിപ്പിക്കുന്നത്‌. ബംഗാളി ഒരു പിടിയും ഇല്ലാത്തത് കൊണ്ട് അഭിപ്രായമൊന്നും പറയുന്നില്ല. അമീര്‍ ഖാനും കിരണ്‍ റാവുവും പങ്കെടുത്ത ഒരു എപിസോഡ്   ഇവിടെ കാണാം ഭോജ്പുരി : കെ ബാനി ക്രോര്‍പതി 

ശത്രുഘ്നന്‍ സിന്‍ഹ അവതരിപ്പിക്കുന്ന ഭോജ് പുരി വെര്‍ഷന്‍. മുകളില്‍ പറഞ്ഞ പോലെ ഈ ഭാഷയും അത്ര പിടിയില്ല. പക്ഷെ ശത്രുഘ്നന്‍ സിന്‍ഹയുടെ മുന്‍ ചരിത്രം പരിശോധിച്ചാല്‍ പുള്ളി ഈ ഫീല്‍ഡില്‍ പയറ്റി തെളിഞ്ഞ ആളാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. ഔട്ട്‌ ലുക്ക്‌ വാരികയില്‍ പണ്ട് പുള്ളി എഴുതിയിരുന്ന ഒരു കോളം ഉണ്ട്. വളരെ രസകരമായിരുന്നു. അത് പോലെ തന്നെയാവും ഈ പരിപാടിയും എന്ന് തോന്നുന്നു


ഇനി .. ഇതിന്റെയെല്ലാം ബാപ് : അമിതാഭ് ബച്ചന്‍ 


വാല്‍ക്കഷണം : പണം നേടാനുള്ള ഒരു മത്സരമെന്നതിലുപരി സ്ക്രിപ്റ്റ് ഇല്ലാതെ അഭിനയിക്കാനുള്ള പല നടന്മാരുടെയും കഴിവിന്റെ ഉരകല്ല് കൂടിയാണ് ഈ പരിപാടി. അമിതാഭിന് പകരം ഷാരൂഖിനെ കൊണ്ട് വന്നിട്ട് പുള്ളി എട്ടു നിലയില്‍ പൊട്ടിയത് ഓര്‍മയില്ലേ . തോക്ക് ഗോപിയേട്ടന്റെ ഗതി എന്താവുമോ ..

26 comments:

 1. സ്ലം ഡോഗ് മില്ല്യണേര്‍സ് നിറയട്ടെ

  ReplyDelete
 2. ഗോപിച്ചേട്ടന്റെ പടം പോലെ ഇതും പൊട്ടാതിരുന്നാ മതി...

  ReplyDelete
 3. മലയാളം version കണ്ടു ചിരിച്ചു പണ്ടാരമടങ്ങി ... പക്ഷെ സുര്യയെ പറ്റി ഒരക്ഷരം മിണ്ടരുത് ...പോളണ്ടും സുര്യയും എനിക്കൊരുപോലെ ആണ് ..ഹും !

  ReplyDelete
 4. പണം നേടാനുള്ള ഒരു മത്സരമെന്നതിലുപരി സ്ക്രിപ്റ്റ് ഇല്ലാതെ അഭിനയിക്കാനുള്ള പല നടന്മാരുടെയും കഴിവിന്റെ ഉരകല്ല് കൂടിയാണ് ഈ പരിപാടി. അമിതാഭിന് പകരം ഷാരൂഖിനെ കൊണ്ട് വന്നിട്ട് പുള്ളി എട്ടു നിലയില്‍ പൊട്ടിയത് ഓര്‍മയില്ലേ . തോക്ക് ഗോപിയേട്ടന്റെ ഗതി എന്താവുമോ ..

  ReplyDelete
  Replies
  1. ബാക്കി കൂടെ പറയൂ മഗാ :)

   Delete
 5. പുതിയ പോസ്റ്റ്‌ വായിച്ചു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..അതില്‍ സുരേഷ് ബോളിയുടെ ഷോ കണ്ടാണ് ചിരിച്ചത്‌..അയ്യേ.ഇതൊക്കെ ആണോ ചോദ്യങ്ങള്‍.സത്ത്യമായിട്ടും ചിരിച്ചു ചിരിച്ചു ചത്തു.ഇവനൊക്കെ നാണം ഇല്ലേ.താഴെ പറയുന്നവയില്‍ ഏതു കഥാപാത്രമാണ് കുന്തത്തില്‍ യാത്ര ചെയ്യുന്നത് എന്ന്...എന്റമ്മേ....അപാരം അണ്ണാ...മലയാളി വന്നു വന്നു വെറും കുറെ ഷോ അടിമകള്‍ ആയി തീര്‍ന്നിരിയ്ക്കുന്നു.

  ReplyDelete
 6. അങ്ങനെയൊക്കെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ സുരേഷ് ഗോപിയെന്ന തീപ്പൊരി നായകനാണ് ഒരൊറ്റ ആഴ്ച കൊണ്ട് ടിന്റുമോന്റെ പരുവത്തില്‍ ആയിട്ടുള്ളത്. ഏഷ്യാനെറ്റ് ഇങ്ങനെയൊരു കൊലച്ചതി സുരേഷ് അണ്ണനോട് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ 'ഷോയുടെ ആദ്യ പരസ്യങ്ങള്‍ വന്നപ്പോള്‍ തന്നെ ഒരു ടിന്റുമോന്‍ സ്മെല്ല് മണത്തുതുടങ്ങിയിരുന്നു.
  http://www.vallikkunnu.com/2012/04/vs.html
  ഇതും കൂടി വായിക്കുക.എല്ലാരും കൂടെ സുരേഷ് അണ്ണനെ കുറ്റം പറയാതെ അങ്ങേരെ ഇങ്ങനെ വേഷം കെട്ടിച്ച ചനെലിനെ മൂന്നു തെറി പറയാന്‍ പാടില്ലേ..അല്ല അതിപ്പോ വേഷം എടുത്തു കൊടുക്കുമ്പോള്‍ കെട്ടാന്‍ ലവന്‍ എന്താ കുഞ്ഞാണോ..


  ഈ പോസ്റ്റിന്‍റെ ലിങ്ക് ലാ പോസ്റ്റിലും ഇട്ടിട്ടുണ്ട്.

  ReplyDelete
 7. കുറച്ചു നാള്‍ മുന്‍പ്‌ സുരേഷ് ഗോപി റിയാലിറ്റി ഷോയെ കുറിച്ച് ഒരു എതിര്‍ അഭിപ്രായം പറഞ്ഞു.അതിന്റെ മറുപടി ആയിട്ട് ജഗദീഷ്‌ സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നതാണ് വീഡിയോ.ഇതില്‍ സുരേഷ് ഗോപി മുകേഷിനെ ഉന്നം വെച്ച് ആണ് അന്ന് വിമര്‍ശിച്ചത്‌.അതായത്‌ മുകേഷിന്റെ കോടീശ്വരന്‍ എന്ന പരുപാടിയെ ആണ് പുള്ളി ഉന്നം വെച്ചത്.
  http://www.youtube.com/watch?v=IjSOn0RuLHg

  ReplyDelete
  Replies
  1. ഓഹോ. അതിനിടയ്ക്ക് അങ്ങനൊരു സംഭവം ഉണ്ടായോ ?

   Delete
 8. കോടീശ്വരനെ കുറ്റം പറയണത്‌ എനിക്കിഷ്ടല്ല ദുസ്സു... ഒന്നുല്ലേലും ഇനി ആ സ്റാര്‍ സിങ്ങര്‍ ദിവസോം സഹിക്കണ്ടല്ലോ!!!! :o

  ReplyDelete
  Replies
  1. അത് ശരിയാ. സ്റ്റാര്‍ സിങ്ങര്‍ വച്ച് നോക്കുമ്പോ ഷിറ്റ് ഗോപിയേട്ടനെ പൂവിട്ടു പൂജിക്കണം

   Delete
 9. കോടീശ്വരന്‍ ഒരു കോമഡി പ്രോഗ്രാം ആയി അധ:പതിച്ചുപോകുന്നത് ചോദ്യങ്ങളുടെ നിലവാരത്തകര്‍ച്ച കൊണ്ടാണ്. സുരേഷ് ഗോപി സിനിമയില്‍ ഒരു കഥാപാത്രം ചെയ്യുന്നതിനേക്കാള്‍ നന്നായി ആ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

  ReplyDelete
  Replies
  1. ചോദ്യങ്ങള്‍ക്ക് നിലവാരമില്ല എന്ന് പറയാന്‍ പറ്റില്ല. ഈ പരിപാടിയില്‍ ആളെ കൂട്ടാനുള്ള ഒരു വിദ്യയാണത്

   Delete
 10. പുനീത് കുമാർ കൊള്ളാമല്ലോ.. രണ്ടാം ലോകമഹായുദ്ധകാലത്താണു് അരിയ്ക്ക് പകരം റവ വച്ച് ഇഡ്ഢലിയുണ്ടാക്കിയെന്നത് നല്ല നിരീക്ഷണം :) അധികം മനസിലാവാത്ത ഭാഷയായിട്ട് പോലും ബോറടിക്കാതെ അവസാനം വരെ ഇരുന്നു കണ്ടു..
  [ കന്നഡ ദാട കോടി അധിപതി അല്ല കന്നഡദ കോടി അധിപതി ആണെന്ന് തോന്നുന്നു:) ]

  സുരേഷ്ഗോപിയൊക്കെ എന്നേലും കേരളത്തിൽ യുദ്ധകാലത്ത് കപ്പ വ്യാപകമായതിനെപ്പറ്റി ചോദിക്കുമോയെന്തോ..

  ReplyDelete
  Replies
  1. അതെ. ഇവിടെ വന്നിട്ട് വര്‍ഷം കുറച്ചായെങ്കിലും കന്നഡ അത്രയ്ക്ക് ഗൊത്തൂല :)

   Delete
 11. അതേ, നന്നായിരിക്കുന്നു പോസ്റ്റ്. വ്യത്യസ്തമായ ഒർ ഇന്വെസ്റ്റിഗേഷനൊക്കെ നടത്തി അല്ലേ. പുനീത് രാജ് കുമാറിനേക്കുറിച്ച് വിശദീകരിച്ച കാര്യങ്ങൾ കിറു ക്രിത്യമാണ്... ആ പാരഗ്രാഫിന് ഒരൊന്നൊന്നര ലൈക്ക്

  ReplyDelete
  Replies
  1. ഹേയ് അധികം അന്വേഷണം ഒന്നും നടത്തിയില്ല. ബാംഗ്ലൂരിലല്ലേ കുറെ കാലമായി താമസം. പുനീതിനെ പറ്റി ഇത്രയെങ്കിലും അറിയില്ല എന്ന് പറഞ്ഞാല്‍ നാണക്കേടല്ലേ :)

   Delete
 12. ദുസ്സു .. . ഇതിനെ പറ്റി എഴുതിയ ഒരു ബ്ലോഗ്‌ ഷെയര്‍ ചെയ്യുന്നു .. :)
  http://shamil-blog.blogspot.in/2012/04/blog-post.html

  അങ്ങനെ എങ്കിലും എന്റെ ബ്ലോഗില്‍ മൂന്നു നാലു ആള്‍ക്കാര്‍ കേറട്ടെ :D

  ReplyDelete
 13. പുനീത് വലിയ അഭിനയ ചക്ര വര്‍ത്തി ഒന്നും അല്ല എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ലാലേട്ടനും ജഗതിയും സലിം കുമാറും ഒക്കെ ഉള്ള മലയാളികള്‍ക്ക് . എന്നാല്‍ പുനീത് 'മൂകില്ല രാജ്യത്തെ ഒരു മുറി മൂക്കന്‍ രാജാവ്‌ ' തന്നെ . സംശയം ഇല്ല .

  ഈ അവസരത്തില്‍ ഒരു telungan പുനീതിന്റെ സിനിമ പോസ്റ്റര്‍ കണ്ടു പറഞ്ഞ ഡയലോഗ് ഓര്മ വരുന്നു . "ഇവനെ ഒന്നും നമ്മുടെ തെലുഗ് പടത്തില്‍ വില്ലനായി പോലും എടുക്കില്ല" എന്ന് .

  ReplyDelete
  Replies
  1. തേജ്, മലയാളത്തിലെ ഒരു നടനുമായും ബാക്കിയുള്ള ഭാഷകളിലെ അഭിനയ ചക്രവര്‍ത്തിമാരെ താരതമ്യം ചെയ്യാന്‍ പറ്റില്ല. മലയാളത്തിന്‍റെ ക്ലാസ്സ്‌ അത്രയ്ക്ക് മുകളിലാണ്. പക്ഷെ പുനീത് മികച്ചൊരു നടന്‍ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഏതെങ്കിലും സബ് ടൈറ്റില്‍ ഇട്ടു ഒരു തവണ കണ്ടു നോക്കൂ. പുനീത് അഭിനയ ചക്രവര്‍ത്തി ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. പക്ഷെ മികച്ച ഒരു അഭിനതാവ് തന്നെയാണ് അദ്ദേഹം. ആ തെലുങ്ക്‌ സുഹൃത്ത്‌ പറഞ്ഞ അഭിപ്രായം തന്നെയാണ് മിക്ക മലയാളികളും പറയുക. അതുകൊണ്ടാണ് ഞാന്‍ താഴെ പറയുന്ന വരികള്‍ അതില്‍ ചേര്‍ത്തത്.
   " കന്നടയിലെ ഏറ്റവും വലിയ ജനപ്രിയ നടന്‍ പുനീത് ആണ്. കന്നടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനും അദ്ദേഹം തന്നെ. മലയാളിയുടെ സൌന്ദര്യ സങ്കല്പങ്ങളുമായി ഒരിക്കലും ഒത്തു പോകാത്ത ഒരു നടനാണ്‌ പുനീത്. താന്‍ ഒട്ടും സുന്ദരനല്ല എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനത്തെ ഒരു നടന്‍ എങ്ങനെ ഇത്രയ്ക്ക് ജനപ്രിയനായി എന്ന് ഈ പരിപാടി കണ്ടാല്‍ പിടികിട്ടും. "

   Delete
  2. സത്യത്തില്‍ എനിക്കും പുനീതിനെ ഇഷ്ട്ടം ആണ് . 'പവര്‍ സ്റ്റാര്‍' എന്നാണ് ഇദ്ദേഹം കന്നടയില്‍ അറിയപെടുന്നത് . താഴെ പറയുന്ന സിനിമകള്‍ ഞാന്‍ തിയേടര്‍ ഇല പോയി കണ്ടിട്ടുണ്ട് .
   അഭി
   ആകാശ്
   മിലന
   ഹുടുഗാര്

   അഭിനയം കൊള്ളാം. സുദീപ് എന്നാ നടനും നല്ല അഭിനയം ആണ്.

   Delete
  3. Great. Ennittano ingane kannil chorayillathe samsaarikkunnathu ? :)

   Delete
 14. dear dushasanan, i really laughed a lot reading this. i try to watch both malayalam and kannada versions simultaneously. the kannada version's trp is going down, that's why they have already roped in the film stars like ramya,lakshmi etc.it is as silly as the malayalam version.one sample q on 25th - "how is 1pm represented in railway timetable?"- ans:- 13.00. then atleast suresh gopi is getting on with the game. 40% time in the kannada version either puneeth goes on stories about his appaji(rajkumar), or the contestants and him blah blah about rajkumar.a "tickle me toby i will tickle you" sort of thing. i know a malayali doesn't like a fellow malayali, but this glorifying this third class actor was a bit too much.

  ReplyDelete
  Replies
  1. Dear JK,
   This post cannot be taken as 'malayali jealous on another malayali'. We all know the class of our actors. We have given a place in our heart for them. But when they behave something too low, we have the full authority to criticize them , so that by chance if they get to know the feed backs,they can improve it(Bcz Suresh Gopi is not Ranjini Haridas, where in our hopes are dead). Take this as a criticism to the low class performance of the class actors.

   Delete
  2. തേജ് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഒരു മലയാളിക്ക് വേറൊരു മലയാളിയോട് ഉള്ള അസൂയ കാരണമാണ് സുരേഷ് ഗോപിയെ കളിയാക്കിയതെന്നു എഴുതിയത് കണ്ടിട്ട് ഞാനും ഒരുപാടു ചിരിച്ചു. അങ്ങേര്‍ എവിടെ കിടക്കുന്നു. ഞാന്‍ എവിടെ കിടക്കുന്നു. അങ്ങേരോട് എനിക്കെന്തിനാ അസൂയ ? കുറച്ചു ചിത്രങ്ങളിലെങ്കിലും സ്വന്തം കഴിവ് തെളിയിച്ച വ്യക്തി തന്നെയാണ് സുരേഷ് ഗോപി. പക്ഷെ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ എല്ലാ പ്രകടനവും സഹിക്കുന്ന ഒരു സമൂഹം അല്ല മലയാളി എന്ന് പറയുന്നത്. ജെ കെ പറഞ്ഞ രണ്ടാമത്തെ പൊയന്റിന്റെ മറുപടിയും ഇതിലുണ്ട്. കേരളം വിട്ടുള്ള സംസ്ഥാനങ്ങളില്‍ താരാരാധന വേറൊരു രീതിയിലാണ്. രാജ് കുമാറിനെ വെറും ഒരു സിനിമ നടന്‍ ആയി കാണാന്‍ കഴിയാത്തവരാണ് ഭൂരിഭാഗം കന്നടിഗരും എന്ന് എനിക്ക് നേരിട്ടനുഭവമുള്ളതാണ്. ശങ്കര്‍ നാഗ്, രാജ് കുമാര്‍, വിഷ്ണു വര്‍ദ്ധന്‍ മുതലായവരെ അവര്‍ ദൈവത്തെ പോലെ ആണ് ഇപ്പോഴും ആരാധിക്കുന്നത്. അപ്പോള്‍ നല്ല മാര്‍ക്കറ്റ്‌ വാല്യൂ ഉള്ള ഒരു സംഗതി എന്ന നിലക്ക് ഇതൊക്കെ ആ പരിപാടിയില്‍ വരുന്നത് സ്വാഭാവികം. കച്ചവടം തന്നെയാണ് ഉന്നം. ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം ഹിന്ദി ഒഴിച്ച് എല്ലാ ഭാഷകളിലും ഇങ്ങനെ ഒക്കെ തന്നെയാണ് എന്ന് തോന്നുന്നു. ഹിന്ദിയില്‍ സിദ്ധാര്‍ത്ഥ ബസു ആണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് എന്നറിയാം. അതിന്റെ വ്യത്യാസം ആയിരിക്കണം. പിന്നെ ചോദ്യങ്ങളുടെ നിലവാരം കുറയ്ക്കുന്നതിന് വേറെയും കാരണം ഉണ്ട്. കൂടുതല്‍ ആള്‍ക്കാരെ പങ്കെടുക്കാനും അത് വഴി എസ് എം എസ് കച്ചവടത്തിന് വഴി വയ്ക്കാനും ഉദ്ദേശിച്ചു തന്നെയാണ് ഇത്. പിന്നെ, പുനീതിന്റെ അഭിനയിക്കാനുള്ള കഴിവിനെ പറ്റി ആവര്‍ത്തിക്കുന്നില്ല. പിന്നെ ഇപ്പറഞ്ഞ പോലെ ചിരിക്കാനാണെങ്കില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടാല്‍ മതി. അത്രയ്ക്ക് തറയല്ല കന്നഡ കോടിയധിപതി

   Delete
  3. man, you got me terribly wrong. i never intended the jealousy part and it was not about any personal egos. what i meant was we have this habit of downplaying fellow malayalis and glorifying others. it's seen in all the fields not just in movies. i'm not a fan of mr: suresh gopi but any given day he is way far ahead of puneeth whom i think came to stardom just b'cause of the gandhinagar caucus.you may know it.rhe rajkumar family especially parvathamma rajkumar has an unhealthy grip on kannada film industry,but now lot of young film makers have broken away from them. i watched only one movie of his-appu.man,that was terrible. i think i've made myself clear.any way i used to enjoy dushasanan's posts and i will continue to enjoy them in future. best wishes and regards.... jk

   Delete