ആഷിക് അബുവിന്റെ പുതിയ ചിത്രമായ 22 Female Kottayam ആണല്ലോ മലയാള സിനിമയിലെ പുതിയ ഹോട്ട് ടോപ്പിക്ക്. ഞാന്‍ ചിത്രം ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഒരുപാടു വാര്‍ത്തകളും റിവ്യൂകളും ഒക്കെ കണ്ടു. മലയാളിയുടെ സദാചാര വിചാരങ്ങള്‍ നിറഞ്ഞ ആശങ്കകളും ചിലയിടങ്ങളില്‍ കണ്ടു. 22 Female Kottayam ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ ബാംഗ്ലൂര്‍ പടം ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. കാണണം. ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചില നിരൂപകന്മാര് പതിവ് പോലെ ചില ലോക സിനിമകളുടെ പേരും പറഞ്ഞു മേനി നടിക്കുന്നതും കണ്ടു. ഒരു പെണ്‍കുട്ടി ഇങ്ങനെ പ്രതികാരം ചെയ്യുമോ ? അതാണോ ഫെമിനിസം ? അല്ലെങ്കില്‍ ഫെമിനിസം എന്ന് വച്ചാല്‍ എന്താണ് എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചിത്രമാണ് 22FK എന്ന് തോന്നുന്നു. എന്തായാലും ഫെമിനിസത്തെ പറ്റിയാണ് തന്റെ ചിത്രമെന്നോ അല്ലെങ്കില്‍ പുത്തന്‍ പുതിയ ഒരു ആശയമാണ് ഈ സിനിമ എന്നോ ആഷിക് ഇത് വരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷെ തികച്ചും പുതുമയുള്ള ഒരു ട്രീറ്റ്മെന്റ് ഈ ചിത്രതിനുണ്ടാവും എന്ന് സോള്‍ട്ട് ആന്‍ഡ് പെപ്പെര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഊഹിക്കാനാവും. തന്റെ നായികയെ ആഷിക് ഒരു Female Fighter എന്നാണു വിശേഷിപ്പിച്ചത്. അപ്പൊ ഇതിനെ ഒരു ഫെമിനിസ്റ്റ് ചിത്രമായി കാണാനാവുമോ എന്നതാണ് ചോദ്യം.
ഈ ചോദ്യത്തിനുള്ള ഉത്തരം വേറെയും പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഫെമിനിസം എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണ് ? Feminism is a collection of movements aimed at defining, establishing, and defending equal political, economic, and social rights for women. In addition, feminism seeks to establish equal opportunities for women in education and employment. A feminist is a "person whose beliefs and behavior are based on feminism." എന്നാണു വിക്കി ഫെമിനിസത്തെ നിര്‍വചിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന / അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏതൊരാളും ഫെമിനിസ്റ്റ് എന്ന നിര്‍വചനത്തിനു കീഴില്‍ വരും. അപ്പൊ ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ നായികയെ നമുക്ക് ഫെമിനിസ്റ്റ് എന്ന് വിളിക്കാം. നമ്മുടെ കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യഭിചരിക്കപ്പെട്ട ഒരു വാക്കാണ് ഫെമിനിസം എന്നത്. കോളര്‍ വച്ച ബ്ലൌസ് ഇട്ടതും ജൂബ ഇട്ടു ബീഡിയും വലിച്ചു വെള്ളമടിച്ചും നടക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങളിലും മറ്റും കണ്ടിട്ടുള്ള ഫെമിനിസ്റ്റുകള്‍. അതിനെ ഒക്കെ കളിയാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് ഈയിടെ ബെര്‍ലി ഇട്ടിരുന്നത് വായിച്ചു. അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ അയ ഒരു ന്യൂസ് പേപ്പറിന് വേണ്ടി ന്യൂസ് സ്ട്രീമിംഗ് ചെയ്യുന്ന ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ഞാന്‍ പോയിരുന്നു. എന്റെ ഒരു സുഹൃത്തിനെ കാണാന്‍. അവിടെ ചെന്നപ്പോള്‍ കണ്ടത് പുള്ളിക്കാരി സഹ ജീവികള്‍ക്കൊപ്പം പുറത്തു പോകുന്നതാണ്. റിംഗ് റോഡിലുള്ള ഒരു പബ്ബില്‍. അവിടെ പോയി വെള്ളമടി ആണ് പരിപാടി. പാര്‍ട്ടിയിംഗ് എന്ന പേരില്‍ അവിടെ പുകവലി, വെള്ളമടി , പരദൂഷണ ചര്‍ച്ച .. അതൊക്കെയാണ് നടക്കുന്നത്. ലിവിംഗ് ഫ്രീ എന്നതാണ് പോലും അവരുടെ മുദ്രാവാക്യം.വ്യക്തമായ പുരുഷാധിപത്യം നില നില്ക്കുന്ന ഒരു സമൂഹത്തില്‍ ഫെമിനിസത്തെ വിവിധ മേഖലകളില്‍ എങ്ങനെ കാണുന്നു എന്നത് നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.
സാഹിത്യവും പെണ്ണെഴുത്തും -
ഞാന്‍ പണ്ട് പുസ്തകങ്ങള്‍ ഒക്കെ വായിച്ചു തുടങ്ങുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ് പെണ്ണെഴുത്ത് എന്നത്. സ്വാഭാവികമായും ആണുങ്ങള് എഴുതുന്നതില്‍ ആണുങ്ങളുടെ ഒരു ചിന്ത മാത്രമല്ലേ വരൂ. ഒരു ആണിന് പരകായ പ്രവേശം നടത്തി ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എഴുതാന്‍ ഒരിക്കലും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.അപ്പോള്‍ ഒരു ആണെഴുതുന്നതില്‍ പെണ്ണിന്റെ പ്രാധാന്യം കുറഞ്ഞു പോയി എന്ന് പരിഭവിച്ചിട്ട് കാര്യമില്ല. ഒരു കൌതുകത്തിന്റെ പേരില്‍ ഇപ്പറഞ്ഞ പല പെണ്ണെഴുത്തുകളും ഞാന്‍ വായിച്ചു നോക്കി. സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ സംഗതികളും എന്തിനു, പച്ചയായ ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്. ഇതില്‍ എങ്ങനെയാണ് സ്ത്രീയുടെ ശക്തി വെളിവാകുന്നതെന്ന് മനസ്സിലാകുന്നില്ല. ആണുങ്ങള് എഴുതുന്നത് പോലെ തങ്ങള്‍ക്കും പച്ചയായി എഴുതാന്‍ കഴിയും എന്ന് തെളിയിക്കുക മാത്രമാണ് ഇത്തരം കഥകളുടെ ലക്ഷ്യം എന്ന് തോന്നിപ്പോകും. അല്ലാതെ ഒരു പെണ്ണിനോട് ബഹുമാനം തോന്നിക്കുന്ന രീതിയില്‍ അവളെ അവതരിപ്പിച്ചിരിക്കുന്ന കൃതികള്‍ ഒന്നും ഇപ്പറയുന്നവരുടെ സംഭാവനയായി കണ്ടിട്ടില്ല. മാത്രമല്ല ഇവരുമായി താരതമ്യം ചെയ്താല്‍ ആണുങ്ങളുടെതായി അത്തരം കൃതികള്‍ വന്നിട്ടുണ്ട് താനും .
സിനിമ -
സിനിമയിലെ ഫെമിനിസ്റ്റുകള്‍ വന്‍ തമാശകള്‍ ആണ്. മേല്‍ പറഞ്ഞത് പോലെ കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള് ആണ് മിക്കവാറും സിനിമയിലെ ഫെമിനിസ്റ്റ് പ്രതിനിധികള്‍. അല്ലെങ്കില്‍ പിന്നെ പണ്ടത്തെ സിനിമകളില്‍ വത്സല മേനോന് / സുകുമാരി ഒക്കെ അവതരിപ്പിച്ച സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു കൂളിംഗ് ഗ്ലാസ് വച്ച അവതാരങ്ങള്‍. ഇപ്പൊ പൊന്നമ്മ ബാബു ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്. പിന്നുള്ളത് പോലീസ് വേഷങ്ങളില്‍ ആണ്. വാണി വിശ്വനാഥ് അവതരിപ്പിച്ചിട്ടുള്ളത് പോലുള്ള കഥാപാത്രങ്ങള്‍. വെറുതെ തൊട്ടതിനും പിടിച്ചതിനും ബഹളം വയ്ക്കുന്ന ജീവികള്‍. രഞ്ജിത്ത് അവതരിപ്പിച്ചിട്ടുള്ള മിക്ക സ്ത്രീ കഥാപാത്രങ്ങളും (കൂടുതലും രേവതിയും ഖുശ് ബുവും അവതരിപ്പിച്ചിട്ടുള്ളത് ) ഒക്കെ വെറും കപട വ്യക്തിത്വങ്ങള്‍ മാത്രമായാണു എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ മറ്റുള്ളവര്‍ എഴുതുന്നത് വച്ച് നോക്കുമ്പോള്‍ തമ്മില്‍ ഭേദം അങ്ങേരുടെ കഥകളിലെ സ്ത്രീകള്‍ തന്നെയാണ് എന്നത് വാസ്തവം . പലേരി മാണിക്യത്തിലെ ഗൌരി മുജ്ഞാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ആണ് പെണ് സൗഹൃദം വളരെ "ഉയര്‍ന്ന" തലത്തില്‍ കൊണ്ട് നടക്കുന്ന ഹൈ പ്രൊഫൈല്‍ കഥാപാത്രങ്ങളും റോക്ക്പ ആന്‍ഡ് റോളില്‍ പച്ചയ്ക്ക് ഡയലോഗ് ഫിറ്റ് ചെയ്യുന്ന ശ്വേത മേനോന്റെ പോലെയുള്ള കഥാപാത്രങ്ങളും അങ്ങോര് എഴുതിയിട്ടുണ്ട്. ഇത് പോലെ തന്നെ pseudo feminists ആണ് ലോഹിത ദാസ് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍. ഏറ്റവും നല്ല ഉദാഹരണം കന്മദത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം. ഒരു വെട്ടുകത്തിയും അരയില്‍ തിരുകി കരിങ്കല്ല് പോലെ ഉറച്ച മനസ്സുമായി ഒരു ഒത്ത ആണിനെ പോലെ ജീവിക്കുന്ന ഭാനു ഒടുവില്‍ വിശ്വനാഥന്റെ ആലിംഗനത്തില്‍ ഒരു മഞ്ഞു കട്ട പോലെ അലിയുകയാണ്. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് അവിടെ വെളിവാക്കുകയാണ് ലോഹിതദാസ് ചെയ്തത് . സിനിമയിലെ അലറുന്ന പെണ് കഥാപാത്രങ്ങളെ പലപ്പോഴും നീയൊരു വെറും പെണ്ണാണ് എന്ന് വിളിച്ചു തറയിലേക്കു കൊണ്ട് വരുന്ന നായക കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഇത് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു നടി ആണ് വാണി വിശ്വനാഥ് .പുള്ളിക്കാരി യൂണിഫോം ഇട്ടു വരുന്നത് കണ്ടാല്‍ മതി, അപ്പൊ തന്നെ മമ്മൂട്ടി വന്നു തെറി പറയും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ മലയാളി ആണിന്റെ മനസ്സിന്റെ നേര് കാഴ്ച ആണ് നമ്മുടെ സിനിമയും.
സാമൂഹികം / വസ്ത്ര ധാരണം / സോഷ്യലൈസിംഗ്
ജീവിതം / തൊഴില്‍
പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ് ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന് പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന് തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ് വായനക്കാര്‍ തല്ലരുത് ).
എല്ലാ ചാനലുകളും കൂടി ചര്‍ച്ച ചെയ്തു വഷളാക്കിയ ഒരു വിഷയമാണ് ഇത്. ഈയിടയ്ക്ക് slut walk നടന്നതൊക്കെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. അതിനെ പറ്റി മുന്നേ എഴുതിയ ഒരു പോസ്റ്റ് വായിക്കാന്‍ താല്പര്യപ്പെടുന്നു.
ജീവിതം / തൊഴില്‍
പലപ്പോഴും കണ്ടിട്ടുണ്ട് നമ്മുടെ കുടുംബ ജീവിതത്തില്‍ സ്ത്രീയുടെ ജോലി ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. പ്രത്യേകിച്ച് ജോലിയുള്ള സ്ത്രീകളുടെ കാര്യത്തില്‍. ഒരു ദിവസം മൂന്നും നാലും ഷിഫ്റ്റ് ജോലി ചെയ്യുന്നവരാണ് അവര്‍. രാവിലെ കുട്ടികളെ ഒരുക്കുക. ഭര്‍ത്താവിനും തനിക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കുക. പിന്നെ ഓഫീസില്‍ പോയി ജോലിയെടുക്കുക. തിരികെ വന്നിട്ട് വീണ്ടും മക്കളുടെ ഭക്ഷണം, അവരെ പഠിപ്പിക്കല്‍ , ഭര്‍ത്താവിനു ഭക്ഷണം എടുത്തു കൊടുക്കല്‍ തുടങ്ങി ഒരു കൂട്ടം ജോലികളുടെ ഇടയില്‍ കറങ്ങുന്നതാണ് സ്ത്രീയുടെ ജീവിതം. ഇവിടെ ഫെമിനിസ്റ്റുകള്‍ പറയുന്നതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നു. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുരുഷന് പുറത്തു പോയി ജോലി എടുക്കുന്ന ഒരാള്‍ മാത്രമാണ്. ബാക്കിയുള്ള ഒരു ജോലി ഭാരം ഷെയര്‍ ചെയ്യാനും അവന് തയ്യാറല്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന ഒരാളെ പെണ്‍കോന്തന്‍ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സമൂഹം ആണ് നമ്മുടേത്. ഒരു ദിവസം ഒരു സാധാരണ സ്ത്രീ കടന്നു പോകുന്ന സങ്കീര്‍ണതകള്‍ അതേ ക്ഷമയോടെ ഒരു ആണിന് ഒരിക്കലും നേരിടാന്‍ കഴിയില്ല എന്നാണു എന്റെ അഭിപ്രായം ( ആണ് വായനക്കാര്‍ തല്ലരുത് ).
ഈ ഭാഗം വായിക്കുന്നതിനു മുമ്പ് നമ്മുടെ ബ്ലോഗിന്റെ ഒരു പ്രിയപ്പെട്ട വായനക്കാരന് ശ്രീ ജിബിന്‍ എനിക്കയച്ച ഒരു ഇ-മെയിലിന്റെ ചില ഭാഗങ്ങള്‍ നിങ്ങള്‍ വായിക്കുക .
In short, this movie conveys, she is been in relationship with four persons for six times!
I’m sending you this mail to share my personal views regarding a movie which I saw few days back. The movie is none other than the new trend setter in Malayalam movie industry, “Twenty Two – Female – Kottayam” (22FK). The movie is a sign of the revolution happening in the Malayalam movie industry and is undoubtedly a different approach. The overall make, direction, cast and crew were superb and the exceptional performance of Rima and Asif are laudable. Above all, they dared to expose several aspects which are considered as taboo in our society. Pre-marital sex relationship, women abuse, sex-trafficking etc. are some among those, which are not commonly featured in Malayalam movies. It is really helpful in creating awareness among the youngsters not to fall in such traps. The screenwriter deserves the full credit of it.
But I like to express two points which I found misleading and exaggerated (from my perception) in this movie.
Conveying the sex-relationship as a simple/silly/common thing.
A research study carried out in European countries found that, the female cartoon characters are inversely influencing the girl kids. These characters like Mermaid, Barbie etc. are featured of having adventures by absconding from home. It was the main reason for the numerous girl child missing cases over there.
I feel the same is going to happen here, in our society, but in a much drastic manner.
1. I felt shocked by watching the scene in which Rima (Tesa) telling Asif (Cyril) that I’m not a Virgin. It was presented in a very simple manner as if it’s not significant for human life at all.
2. Another scene in which the girls’ commenting about the hero’s butt was so terrible.
3. After being brutally raped, she was becoming normal as if nothing happened to her.
4. Above all, for having her revenge, she is again committing sex with another pimp (Mr. D.K.)
In short, this movie conveys, she is been in relationship with four persons for six times!
We may say that film is a replica of life, and I agree that these things are happening in real life too, but there are certain aspects or limits which we should consciously avoid from the common audience.
In the theater, 80% of the viewers were women audience, they too falling under the age of 25 and below. Even there were several school students too (in uniform). I wonder, how these scenes are affecting them and what message it conveys to them. I’m afraid, after watching this movie, at least 10% of them might had a feeling that having these kind of close relationship is of no harm at all. These sort of wrong ideologies are the main reason for the failure and imbalance of relationships in the western countries. I’m very much worried that whether we are also going in that same path?
If you agree with my views, I request want you to write an article about these potentially catastrophic elements.
ജിബിന്‍ എഴുതിയ ഈ മെയിലിലെ ആശങ്ക നിങ്ങളില്‍ പലര്‍ക്കും ഉണ്ടെന്നു എനിക്കറിയാം. ഈ മെയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ ആണ് ആദ്യം കാണിച്ചത്. അവന് ഇത് കണ്ടു വെറുതെ ചിരിച്ചു തള്ളി. ജിബിനെ കുറെ കളിയാക്കി. നമ്മളൊക്കെ ഏതോ ഡാര്‍ക്ക് ഏജില് ആണ് ഇപ്പോഴും, ലോകം മാറിക്കൊണ്ടിരിക്കുകയാണ്. These kinda things are happening around man എന്നൊക്കെ പറഞ്ഞു അവന് കളിയാക്കി. ഒരു നിമിഷം അവന് പറയുന്നത് ശരിയാണ് എന്നെനിക്കും തോന്നി എന്നത് സത്യമാണ്. പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് അതല്ല ശരി എന്ന് മനസ്സിലായത്. ഇപ്പോഴത്തെ ന്യൂ ജെനറേഷന് ചിത്രങ്ങളുടെ സ്ഥിരം ചേരുവ ആണ് വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ മുതലായവ. ഇപ്പറയുന്നതൊക്കെ നമ്മുടെ സൊസൈറ്റിയില്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അത് മാത്രമാണോ ജീവിതം ? ഇങ്ങനത്തെ മിക്ക ചിത്രങ്ങളിലും ഒരു taboo ബ്രേക്ക് ചെയ്യുന്നതിലുപരി കുത്തഴിഞ്ഞ ജീവിതത്തിന്റെ ആഘോഷം മാത്രമാണ് കാണാനുള്ളത്. ഒരു ആണും പെണ്ണും കൂടി ഒരുമിച്ചു നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കേരളീയ സമൂഹത്തില്‍ നമ്മള് ഇപ്പോഴും പാലിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങളും ഒഴിവാകുന്നത് എന്നാണു എന്റെ അഭിപ്രായം. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്ന പെണ് വാണിഭ , കൂട്ട ബലാത്സംഗ കഥകളെ കുറിച്ച്. പക്ഷെ അതൊഴിച്ചാല്‍ ഒരു പെണ്ണിന് വേണ്ടി നടക്കുന്ന Planned crimes കേരളത്തില്‍ കുറവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍. അങ്ങനത്തെ ഒരു സമൂഹത്തിനു മുമ്പില്‍ വച്ച് കൊടുക്കുന്ന ഇത്തരം ചിന്തകള്‍ എങ്ങനെ ആയിരിക്കും തിരിച്ചു പ്രവര്‍ത്തിക്കുക എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്. ഇങ്ങനെയൊക്കെ ആയാലും മലയാളിയുടെ സദാചാര ബോധം എന്നത് തികച്ചും കപടമായ ഒന്നാണെന്ന് പറയാതെ വയ്യ. അടക്കിപ്പിടിച്ച ഇത്തരം വികാരങ്ങള്‍ തന്നെ വഴി വിട്ട ജീവിതത്തിലേക്ക് പലരെയും നയിക്കുന്നതും .
നമുക്ക് ഈ ചിത്രത്തിലേയ്ക്കു തിരികെ വരാം. മുന്നേ പറഞ്ഞല്ലോ. ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ പല റിവ്യൂകളും വായിച്ചിട്ട് മനസ്സിലായത് ഒരു പ്രതികാര കഥ ആണെന്നാണ്. ഈ ചിത്രം അവതരിപ്പിക്കുന്ന female fighter ഒരു ഫെമിനിസ്റ്റ് ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അങ്ങനത്തെ ഒരു മുന്‍വിധിയോടെ എഴുതിയിട്ടുള്ള റിവ്യൂകള്‍ ആണ് പലതും. പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള് ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ് അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള് അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ് :) . അത് പോലെ തന്നെ വിര്‍ജിനിറ്റിയുടെ കാര്യവും. ഇവിടെ ബാംഗ്ലൂര്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നു പല തരത്തിലുള്ള ലിവ് ഇന്‍ റിലെഷനുകള്‍. നോര്‍ത്തില്‍ നിന്ന് ഇവിടെ വന്നു താമസിക്കുന്ന ഒന്ന് രണ്ടു പേരെ എനിക്ക് നേരിട്ടറിയാം. ഒരാളിന്റെ വീട്ടില്‍ ഇതൊന്നും അറിയില്ല. അവള് ഇവിടെ വന്നു പരിചയപ്പെട്ട ഒരു പയ്യനുമായി ഒരുമിച്ചു താമസിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി. പക്ഷെ ഈയിടക്ക് എന്തോ സംഭവിച്ചു അവര്‍ സ്പ്ലിറ്റ് ആയി. നിങ്ങള്‍ വിശ്വസിക്കില്ല. വെറും ഒരു മാസത്തിനുള്ളില്‍ അവള്‍ക്കു വേറെ പാര്‍ട്ട്ണറെ കിട്ടി. മറ്റേ കുട്ടിയുടെ വീട്ടില്‍ ആണെങ്കില്‍ ഈ കഥകളൊക്കെ അറിയാം. മകള്‍ ഒരു പയ്യനുമായി ജീവിക്കുന്ന കാര്യമൊക്കെ. അവര്‍ക്ക് അതൊരു വിഷയമല്ല. നമ്മുടെ നാട്ടില്‍ നിന്ന് തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളില്‍ ചിലരും ഇത്തരം പരിപാടികള്‍ ഇവിടെ കാണിക്കുന്നുവെന്നത് സത്യമാണ്. ചിലരെയൊന്നും കണ്ടാല്‍ മലയാളി ആണെന്ന് ഒരിക്കലും നിങ്ങള്‍ പറയില്ല. ഒരു തരം ഡബിള്‍ ലൈഫ് നയിക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഈ ചിത്രത്തില്‍ കോട്ടയത്തെ പെണ്‍കുട്ടികള്‍ ഇവിടെ വന്നു നഴ്സിംഗ് പഠനത്തോടൊപ്പം ശരീരം വിറ്റു കാശുണ്ടാക്കുന്നതായും ഒരു സംഭാഷണം ഉണ്ടെന്നു പറയുന്നത് കേട്ടു. ഇത് നാട്ടില്‍ വന്‍ വാര്‍ത്ത ആയി. പക്ഷെ ഉള്ളത് പറഞ്ഞാല്‍ അത്തരം അഭിപ്രായങ്ങള്‍ ഞാന്‍ ഇവിടെ പല തവണ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അത് എങ്ങനെ രൂപപ്പെട്ടു എന്ന് എനിക്കറിയില്ല. മാത്രമല്ല അത് കോട്ടയത്തെ കുട്ടികളെ പറ്റി മാത്രം എങ്ങനെ വന്നു എന്നും അറിയില്ല. കോട്ടയത്ത് നിന്നായിരുന്നു പണ്ട് കൂട്ടത്തോടെ പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠന മോഹവുമായി ഇവിടെ വന്നു കൊണ്ടിരുന്നത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ഇങ്ങനെ. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികളെ വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആണുങ്ങളും ഉണ്ട്. ഇതൊക്കെ കണ്ടതിനു ശേഷം അവര്‍ക്ക് ഉള്ളില്‍ അങ്ങനെ ഒരു വിചാരം രൂപപ്പെടുന്നതാണെന്നു തോന്നുന്നു. പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്. എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോ കണ്ടത്. പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു അതാണ് ശരിയെന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഇത് രണ്ടു പേരുടെ മാത്രം ജീവിതമാണല്ലോ. അത് നന്നായാലും നശിച്ചാലും അവര്‍ തന്നെയാണ് ഉത്തരവാദികള്‍. പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും വരണം എന്ന് എനിക്കഭിപ്രായമില്ല ( വരില്ല, അത് വേറെ കാര്യം. നമ്മളൊക്കെ ആരാ മൊതല് ).
വാല്‍ക്കഷണം :
22 F.K പറയുന്നതിനേക്കാള്‍ സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ നമ്മുടെ മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ ആണ് ഇന്ത്യയില്‍ തന്നെ ലെസ്ബിയനിസം വിഷയമാക്കിയ ആദ്യ ചിത്രം. ഒരിടത്തൊരു ഫയല്വാന് ,തകര, രതി നിര്‍വേദം തുടങ്ങി എത്ര ചിത്രങ്ങള്‍. അതുകൊണ്ട് ഈ ചിത്രം കാണാനുള്ള പക്വത മലയാളിക്ക് ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഇവിടത്തെ വിഷയം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങള്‍ ആണ്. സുരക്ഷിതമായ വിഷയങ്ങള്‍ എടുത്തു കളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സീനിയര്‍ സിനിമാക്കാരുടെ മുന്നില്‍ വിഷയത്തിന്റെ വ്യാപ്തി കൊണ്ടും അത് മറയില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം കൊണ്ടും ആഷിക് ഒരു പടി മുകളില്‍ നില്ക്കുന്നു. നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത് പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു.
Njaanum kaananamennu vicharichu naattilekk poyappol oru agendayum atharunnu but time kittiyilla :(
മറുപടിഇല്ലാതാക്കൂTry cheyyatte ivide undo ennu....
""""പക്ഷെ നഗരത്തിലുള്ള കുട്ടികളെല്ലാം പിഴച്ചതും നാട്ടിന്‍പുറത്ത് ജനിച്ചവര്‍ എല്ലാം പുണ്യവതികള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്.""" ..I agree with you
മറുപടിഇല്ലാതാക്കൂThis film give lot off Bad message.Village girls are better than City girls.When they go Banglore ,Chennai for Higher studies they also became bad.
ഇല്ലാതാക്കൂതാങ്കള് പറയുന്നത് ശരിയാണ്. യഥാര്‍ത്ഥ പ്രശ്നം മറച്ചവെക്കാനാണ് മാധ്യമ-സിനിമക്കാരുടെ തട്ടിപ്പ് വിവാദങ്ങള്‍.
മറുപടിഇല്ലാതാക്കൂകമ്പോള സ്ത്രീ വിമോചന വാദം
സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?
കാണാത്ത പടത്തെക്കുറിച്ച് അഭിപ്രായം പറയണത് മണ്ടത്തരം ആണ്.
മറുപടിഇല്ലാതാക്കൂദുശ്ശാസനന് എഴുതിയതിനോട് പറയാം.
1. മലയാള സാഹിത്യവും പെണ്ണൂങ്ങളൂം
കന്യകയുടേ പുല്ലിംഗം എന്നൊരു കഥ ഉണ്ട്. സാറാ ജോസഫ് എഴുതിയത്. അത് വായിക്കുന്നത് നന്നാകും. പിന്നെ "പിറ" എന്നൊരു നോവലുണ്ട്. സി.എസ്.ചന്ദ്രികയുടേത്. ശ്രീബാലയും പ്രിയ എ.എസും. അങ്ങനെ പുതു നിരയില്‍ പെണ്ണൂങ്ങള്‍ ഒരുപാട് എഴുതുന്നുണ്ട്. പെണ്ണിനോട് ബഹുമാനം തോന്നുന്ന എഴുത്ത് ഒന്നും വായിച്ചിട്ടിലല് എന്ന് പറഞ്ഞതുകൊണ്ട് എഴുതിയതാണ് മെല്പറഞ്ഞവ. എന്റെ വായന പരിമിതമാണ്. ദുശ്ശസനന്‍ മലയാളത്തില്‍ സ്ത്രീകള്‍ എഴുതിയവ ഒന്നും കാര്യമായി വയിച്ചിട്ടില്ല എന്നു മാത്രമേ ഈ ഭാഗം കൊണ്ട് വെളിവാകുന്നൊള്ളു. "സ്ത്രീയുടെ ശക്തി കാണിക്കാനെന്ന പേരില്‍ അവളുടെ ശരീര അവയവങ്ങളുടെ പേരുകളും ജീവിതത്തിലെ സ്വകാര്യമായ സംഗതികളും എന്തിനു, പച്ചയായ ലൈംഗിക വര്‍ണനകള്‍ കൊണ്ടും സമ്പന്നമാണ് സ്ത്രീയുടെ എഴുത്ത്." ഇതൊക്കെ ആരുടേത് എന്നു കൂടി പറഞ്ഞിരുന്നേല്‍ നന്നാകുമായിരുന്നു.
2. സിനിമയിലെ ഫെമിനിസ്റ്റുകള്‍ ഒരടി കൊള്ളുമ്പോള്‍ നേരെ ആകുന്ന സ്ലീവ്ലെസ് ബ്ലൗസിടുന്ന അനവശ്യ തന്റേടികളായതിനു കാരണം ഇനിയും അന്വേഷിക്കേണ്ടതുണ്ട്. സ്വന്തം തീരുമാനവും അഭിപ്രയവും ഉള്ള പെണ്ണിനെ
ഇന്നും നമുക്കൊകെ ഭയമാണ്. പണ്ടും അങ്ങനായിരുന്നു. അതന്നെ കാരണം.
3. ജിബിന്‍ അയച്ച മെയിലിലെ വേവലതികളെയാണ് പലപ്പോഴും ഫെമിനിസ്റ്റുകള്‍ നേരിടുന്നത്. "കന്യകാത്വം" എന്ന ഫയങ്കരമാന സങ്കല്പത്തിനു മുകളില്‍ പണിതുവച്ചിട്ടുള്ല പലതിനേയും ഞെട്ടിക്കുന്ന് ഡയലോഗല്ലേ നായിക പറഞ്ഞത്. വേവലാതിപ്പെട്ടുപോക്കും. കന്യകയ്ക്ക് പുല്ലിംഗം എന്താണ് എന്ന് സാറ ജോസഫ് ചോദിച്ചത് ഓര്‍ക്കാം. എന്താണ് കന്യകന് എന്നത് ഇല്ലാത്തത് എന്നും. പിന്നെ റേപ് ചെയ്യപ്പെട്ട സ്ത്രീ സാധാരണാ രീതിയില്‍ ജീവിക്കരുത് എന്ന ശാഠ്യം ഉണ്ടോ? അളിയാ ഒന്നാന്തരം ചരക്ക് എന്ന് ഒരുപാട് പറഞ്ഞിട്ടുള്ളതല്ലേ. തിരിച്ച് പറയണത് കേള്‍ക്കുമ്പോള്‍ ഞെട്ടും. അതിലെന്തതിശയം.
ചുരുക്കത്തില്‍ നായികയ്ക്ക് നാല് ആളുകളോട് ലംഗികബന്ധം ഉണ്ടായ്യിരുന്നു എന്നു മാത്രം movie convey ചെയ്തു എന്നു കണ്ടൂപിടീച്ചത് കടന്നകയ്യായിപ്പോയല്ലോ!
ജിബിന്റെ ആശങ്കകളുടെ കാരണം അന്വേഷിക്കണം. കാരണം അതൊരു സമൂഹത്തിന്റെ ആശങ്ക ആണല്ലോ. ഒറ്റയ്ക്ക് ഒരു പെണ്ണിനു സ്വൈര്യമായി യാത്ര ചെയ്യാന്‍ പോലും പറ്റാത്ത സമൂഹത്തിന്റെ ഇത്തരം ആശങ്കകളെക്കുറിച്ച് അന്വേഷിച്ചേ പറ്റൂ.
നോ കമന്റ്സ്
മറുപടിഇല്ലാതാക്കൂ22FK കാണാന്‍ ഇതു വരെ പറ്റിയില്ല. .. ഇവിടെ ലക്ഷ്മി തിയേറ്ററില്‍ വന്നിട്ട പെട്ടെന്ന് മാറ്റി എന്നാണ് ഫ്രണ്ട്സ് പറഞ്ഞത് ..
മറുപടിഇല്ലാതാക്കൂകണ്ടവര് മിക്കവാറും നല്ല അഭിപ്രായം ആണ് പറയുന്നത് .. :)
New generation cinimakalil (ex. ട്രാഫിക് , ബൌടിഫുല് , ചപ്പ കുരിശു , ഈ അടുത്ത കാലത്ത് ) വിവാഹേതര ബന്ധങ്ങള്‍, വ്യഭിചാരം, തുറന്ന സംഭാഷണങ്ങള്‍ ഇതില്‍ ഏതെന്കിലും ഒന്ന് ഉണ്ടാവരുന്ദ്.. ഇതൊന്നും ഇല്ലാതെ ഈയടുത് ഉണ്ടായ so called New generation cinima സാള്‍ട്ട് ആന്‍ഡ് പെപ്പേര് മാത്രം ആണ് ..
നെഗറ്റീവ് പരസ്യം കൊണ്ടും മറ്റും പടം ഹിടായി പക്ഷെ ഇന്റര്‍വല്‍ കഴിഞ്ഞാല്‍ പരമ ബോറാണ് പടം, ഇതില്‍ ഒരു ഫെമിനിസവും ഇല്ല, അങ്ങിനെ എങ്കില്‍ ആഷിക് അബുവിനെക്കാള്‍ ഫെമിനിസ്ടായിരുന്നു കെ എസ ഗോപാലകൃഷ്ണന് , A.T Joy etc.
മറുപടിഇല്ലാതാക്കൂലിംഗം ചെത്തിക്കളഞ്ഞ പെണ്ണിനോട് പുന്നാരം പറയുമോ ഏതെങ്കിലും നായകന് , ലിംഗം പോയപ്പോലും അവനു അവള് ഫ ആണോ ഭ ആണോ ഉച്ചാരണം എന്നതാണ് പ്രോബ്ലം ഒരു സ്യൂഡോ ഫെമിനിസ്റ്റ് പടം
@ഇഗ്ഗോയ് /iggooy
മറുപടിഇല്ലാതാക്കൂ"കന്യകയ്ക്ക്" പുല്ലിംഗപദം വേണമെങ്കില്‍, "ഗര്‍ഭിണിക്കും" പുല്ലിംഗപദം നല്‍കേണ്ടി വരും. പിന്നെ നിര്‍ബന്ധമാണെങ്കില്‍ "ബ്രഹ്മചാരി" എന്ന പദം ഉപയോഗിച്ചുകൂടെ?
I mentioned that "In short, this movie conveys, she is been in relationship with four persons for six times!". Does that mean "നാല് ആളുകളോട് ലംഗികബന്ധം ഉണ്ടായ്യിരുന്നു എന്നു മാത്രം movie convey ചെയ്തു". Iggooy, I never use the word "Only" over there. The entire first paragraph which I wrote is regarding the merits of this movie. Do read it (atleast twice).
Moreover, I'm eager to hear your opinion about my fourth point, ie: "for having her revenge, she is again committing sex with another pimp..."
awaiting reply
-Gibin
@Dhussasanan's friend
മറുപടിഇല്ലാതാക്കൂ"These kinda things are happening around man"
@Dhussasanan
"പിന്നെ, മുകളില്‍ ജിബിന്‍ പറഞ്ഞിരിക്കുന്ന പൊയ്ന്റുകളെ കുറിച്ചാണെങ്കില്‍, പെണ്ണുങ്ങള് ഒരു പയ്യന്റെ ആസനത്തെ പറ്റി കമന്റ് അടിക്കുന്നത് കേട്ടിട്ട് അത്ഭുതം തോന്നേണ്ട കാര്യമില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള് അടിച്ചു വിടുന്ന ഓരോ കമന്റുകള്‍ കേട്ടാല്‍ നമ്മളൊക്കെ വീണ്ടും സ്കൂളില്‍ പോയി പഠിച്ചു വരേണ്ടി വരും. എല്ലാം വിളഞ്ഞ വിത്തുകള്‍ ആണ്"
I know very well that these things are nothing compared to the real ones. But my point is (as Dhussasanan said" നൂറു ശതമാനം സത്യമായ കാര്യങ്ങള്‍ ആണെങ്കിലും നമ്മുടേത് പോലുള്ള ഒരു ചെറിയ സമൂഹത്തില്‍ ഇതൊക്കെ വേണോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു")WHY TO TAKE ALL THESE CRAP INTO MOVIES?
As we all know, apart from all other art forms, movies can influence us more. Because it's a mix of various forms like music, story, picturisation, acting..... That's why I'm more worried when these kind of stuffs are exhibited in movies than in novels or drawings or sculptures.
Of course, a lot of movies have much worse contents than this. But they were released with A-certificate and this movie is not A-certified at all.
I wonder, what the sensor board was doing during its preview?
This is the major factor that this movie is viewed by number of women audiences.
As I said above, I'm not bothered about the 80% who are matured enough to identify the good and evil contents, but I'm bothered about the other 20%, comprising of even school children, who may had a negative impact by this movie.
@all
മറുപടിഇല്ലാതാക്കൂDo read...
http://boolokam.com/archives/25097
ഗര്‍ഭം ജീവശാസ്ത്രപരവും കന്യക സാമൂഹ്യ ശാസ്ത്രപരവും ആണ് എന്നതാണ് ഗര്ഭിണീക്ക് പുല്ലിംഗം ഇല്ലാത്തതിന്റെ കാരണം എന്ന് ചുരുക്കിപ്പറയാം.
മറുപടിഇല്ലാതാക്കൂബ്രഹ്മചാരി എന്ന പദം കന്യകയ്ക്ക് തുല്യമായി നിലനില്ക്കാന് പ്രയാസം ഉണ്ടാകും. കന്യകാത്വം ലൈഗികതയുമായി മാത്രം ബന്ധപ്പെട്ടതാണ്.
ബ്രഹ്മചര്യം ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. ബ്രഹ്മചാരിക്ക് ബ്രഹ്മചാരിണീ എന്ന സ്ത്രീലിംഗപദം ഉണ്ട്.
സാറാ ജോസഫിന്റെ ഒരു കഥയുടെ പേരാണ് കന്യകയുടെ പുല്ലിംഗം. വായിക്കുന്നത് നന്നാകും.
"In short, this movie conveys, she is been in relationship with four persons for six times!" നാല് വിവരണത്തിന്റ് ഒടുക്കം കൊടുത്തിരിക്കുന്നതാണ് ഈ ഡയലോഗ്.
സിനിമയുട് രത്നച്ചുരുക്കമായികൊടുത്തതുപോല് തോന്നി. അതുകൊണ്ട് പറഞ്ഞെന്നു മാത്രം.
നാലമത്തെ പോയിന്റിനെ കുറിച്ച് വിശദമായി പറയാന്‍ ഞാന്‍ ആ നിനിമ കണ്ടിട്ടില്ല. അതുകൊണ്ട് സിനിമയെപ്പറ്റി അഭിപ്രായം പറയാന്‍ പറ്റില്ല.
ഇനി നിങ്ങല്‍ പറഞ്ഞതുപോലെ ആണെങ്കിലും അതിലെന്ത് വേവലാതിപ്പെടാന്‍. ഒരുപാട് സിനിമകളില്‍ നായികയുടെ പാന്റിന്റെ സിപ് ഇട്ടിട്ടില്ലല്ലോ എന്നു പറഞ്ഞ നായകന്മാര് ഉണ്ടായിട്ടുള്ള നാട്ടില്‍
ഇങ്ങനത്തെ കുറച്ച് നായികമാരും ഇരിക്കട്ടെ. പ്രതികാരത്തിനു എന്തും ചെയ്യുന്ന നായകന്മര് ഒരുമാട് അര്മാദിച്ചതാണാല്ലോ. നായിക ശരീരം ആയുധം ആക്കുന്നു എന്നൊക്കെ ഘോഷിക്കാം. അവസാനം കൊടുത്തിരിക്കുന്ന do read സംഗതി എന്തിനാണ് എന്നു മനസ്സിലായില്ല.
@iggooy
മറുപടിഇല്ലാതാക്കൂ"Do read" എന്നു പറഞ്ഞാല്‍ വായിച്ചുനോക്കുക എന്നാണ് അര്‍ഥം.
That article explains the catastrophy of exhibithing immoral relationships in movies. Please read and then comment.
Moreover, "ഗര്‍ഭം ജീവശാസ്ത്രപരവും കന്യക സാമൂഹ്യ ശാസ്ത്രപരവും ആണ്""""" എന്ന നിലപാടിനോട് ഞാന്‍ യോജിക്കുന്നില്ല. രണ്ടും ജീവശാസ്ത്രപരം തന്നെയാണ്. ഒരു സ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോളാണ് ഇവ രണ്ടും സംഭവിക്കുന്നത്.
ബ്രഹ്മചര്യവും അതുപോലെ തന്നെ.
മോനേ ദുശാസനാ
മറുപടിഇല്ലാതാക്കൂസിനിമ കാണാതെ തന്നെ ഇത്രമാത്രം കാച്ചാമെങ്കില് നീ ആരാ മോനെന്നു മനസിലാകുന്നു."I Spit On your grave" എന്ന പേരില്‍ രണ്ടു പ്രാവിശ്യം ഇറങ്ങിയ തല്ലിപ്പൊളി പടം എങ്കിലും ഒന്ന് കണ്ടു നോക്കു ഏതായാലും നിരു"പണം" നടക്കട്ടെ
ഇപ്പറഞ്ഞ പടം ഞാന്‍ കണ്ടതാ. മാത്രമല്ല ഈ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പല രംഗങ്ങളും 22 FK യില്‍ ഉണ്ട് എന്ന് വായിച്ചിരുന്നു. സര് ഇത് മനസ്സിരുത്തി അല്ല വായിച്ചതെന്ന് തോന്നുന്നു. ഈ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ ഫെമിനിസത്തെ പറ്റിയും സദാചാര ബോധത്തിന്റെ അര്‍ത്ഥ വ്യത്യാസങ്ങളെ പറ്റിയും ആണ്. അല്ലാതെ സിനിമ കാണാതെ എങ്ങനെയാണ് സര് വിമര്‍ശനം എഴുതുന്നത്. എന്തായാലും വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
മറുപടിഇല്ലാതാക്കൂഇതിന്റെ ഇടയില്‍ നമ്മള് എന്തു പറയാന .ഇപ്പോഴത്തെ പെന്പിള്ളരൊക്കെ വിളന്ന വിത്തുകള .അങ്കുട്ടികളാ ഭേദം .
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ(:
ഇല്ലാതാക്കൂdo read എന്താണെന്നൊക്കെ എന്റെ ഇംഗ്ലീഷ് മാഷമ്മാര് പഠിപ്പിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂimmoral relation in movies നെപറ്റി ഇത്തരം ലേഖനത്തില്‍ നിന്നും പഠിക്കുന്നത് വളരെ നല്ലതാണ്.
വളരെ വളരെ നല്ലതാണ്.
"Moreover, "ഗര്‍ഭം ജീവശാസ്ത്രപരവും കന്യക സാമൂഹ്യ ശാസ്ത്രപരവും ആണ്".
എന്ന നിലപാടിനോട് ഞാന്‍ യോജിക്കുന്നില്ല. രണ്ടും ജീവശാസ്ത്രപരം തന്നെയാണ്.
ഒരു സ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോളാണ് ഇവ രണ്ടും സംഭവിക്കുന്നത്. ബ്രഹ്മചര്യവും അതുപോലെ തന്നെ."
എന്നെ ചിരിപ്പിച്ച് കൊല്ലും.
Biological and sociological എന്നതിന്റെ അര്‍ഥം ഒന്ന് അന്വേഷിക്ക്. ബ്രഹ്മചര്യവും കന്യകാത്വവും ജീവശാസ്ത്രപരമാക്കിയത് കടന്നുപോയി.
ജന്തുലോകത്തില്‍ മനുഷ്യരല്ലാതെ ഏതെങ്കിലും ബ്രഹ്മചാരിയോ കന്യകയോ ആയ ജീവി ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല.
ഏത് ബയോളജിയാണ് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത്.
"Unlike the term premarital sex, which can refer to more than one occasion of sexual activity and can be judgment neutral, the concept of
virginity usually involves moral or religious issues and can have consequences in terms of social status and in interpersonal relationships". -വിക്കിപീഡിയ
@iggooy
മറുപടിഇല്ലാതാക്കൂ"the concept of virginity usually involves moral"
The authod never used the term "wholly or entirely or completely". Instead he used the term "usually". Hope your teacher taught the meaning of this term to u, or else u might've missed the class.
Anyways, I can argue for your comment "എന്നെ ചിരിപ്പിച്ച് കൊല്ലും" saying that its impossible to kill someone by making him continuously laugh ... blah blah blah..... So that it'll be childish as yours. But I realise that u r not worth my time/effort. So I quit.
Hope time'll make u realise the truth...
praying for that, sincerely.
-Gibin
@Jubin
ഇല്ലാതാക്കൂI have missed many classes but I have no regret. Meanwhile I hardly repeat what was taught for I have my own opinion. More than that it is very sad and, I am sorry, to assume that you were sleeping in many of your biology classes and language classes. In principle one can kill someone by making other continuously laughing for one will lose his breath if laugh continuously.
Thanking you for the realization you have. You are absolutely right about that and unfortunately completely wrong with that hope for this being will not realize THE truth you have in mind. Pray well for that is usually the last resort of many peoples who hardly have an opinion of their own other than what was taught.
ദതായത്, പടം ഞാന്‍ കണ്ടു ഒരു ഫെമിനിസ്റ്റ് പടം ആണെന്ന മുന്‍വിധിയോടെയാണ് കാണാന്‍ പോയത് .പക്ഷെ ഒരു ആണിന് ഫെമിനിസ്റ്റ് ആകാന്‍ കഴിയില്ലെന്ന് പടം കണ്ടപ്പോള്‍ മനസിലായി.പതിവ് സിനിമ രീതികളില്‍ നിന്നുള്ള വ്യത്യാസം ആണ് ആ പടത്തിനെ ചര്‍ച്ചാ വിഷയം ആക്കുന്നത്.പലപ്പോഴും സംവിധായകന്റെ/തിരക്കഥാകൃത്തിന്റെ മെയില്‍ ഷോവനിസ്റ്റ് ചിന്തകള്‍ കടന്നു വരുന്നും ഉണ്ട്.
മറുപടിഇല്ലാതാക്കൂബെര്ളി പടമിറന്ഗുന്നതിനു മുന്‍പിട്ട റിവ്യൂ സംവിധായകന് ഷെയര്‍ ചെയ്തത് കണ്ടു ;) അതും ഒരു തണലായി ................
@iggooy
മറുപടിഇല്ലാതാക്കൂYou are good at writing articles in Malayalam. So why can't u do that instead of spoiling English by these nonsense show offs.
If you doesn't have any sort of work or commitments then carry on. Keep on typing until u get rid of ur frustration and anger.
I already told u, I've no time for trifles.
Btw my name is Gibin and not 'Jubin'. Hope u understand why I told u to 'do read twice'.
Kanyakakum Vesyakkum pullinga vaakkukal oru bhashayilum illathathu kondanu anungal palappozhum rakshappedunnathennu pandu aro parayunnathu kettu. Sathyamalle....?
മറുപടിഇല്ലാതാക്കൂYou said it .. LOL :)
ഇല്ലാതാക്കൂജുബിന് അല്ല ജിബിന്‍
മറുപടിഇല്ലാതാക്കൂഅറിയാത്തിടത്ത് കേറി അല്മ്പുണ്ടാക്കല് തന്നല്ലേ show off. അതെനിക്ക് ഇത്തിരി അധികം ഉണ്ടേന്ന് കരുതൂ.
ഇപ്പോള്‍ ഇവിടെ ഇങ്ങളേപ്പോലുള്ളോരുടെ മുന്നില്‍ അല്ലെങ്കില്‍ പിന്നെ എപ്പോള്‍ എവിടെ അരുടെ മുന്നില്‍ show off ആക്കും? show on ആക്കിയതിനു അഭിനന്ദനം. ഇങ്ങനൊക്കെയല്ലേ പഠിക്കുന്നത് എന്ന്!
ഇംഗ്ലീഷിനു മാര്‍ക്കു കുറഞ്ഞതിന് അതിനോടുള്ള പക തീര്‍ക്കുന്നത് ഇങ്ങനെ കൊന്നിട്ടാണ് സായ്പേ. അത് വേറെ ഒരു രസം.
കൊല്ലരുത് എന്നു പറഞ്ഞതിനും എന്റെ മലയാളം നന്നെന്ന് പറഞ്ഞതിനും നന്ദി.
എനിക്ക് വേറെ പണിയോ പ്രതിബദ്ധതകളോ (commitments) ഇല്ല. ഇതൊക്കെ ഉള്ള സാറ് ഇങ്ങനെ മറുപടി എഴുതി വിലപിടിച്ച സമയം
കളയരുത് ട്ടോ. ഇങ്ങനെ സമയമില്ലേന്ന് ഉറക്കനെ കാറിക്കൊണ്ട് മറുപടി നല്‍കുന്നത്, തിരക്കിലാണ് ഇരിക്കാന്‍ നേരമില്ല
എന്നും പറഞ്ഞ് തീവണ്ടിയില്‍ നില്ക്കുന്നതുപോലത്തെ ബുദ്ധിയോ frustration and anger എന്നിവ കീബോര്‍ഡില്‍ ചെയ്ത് തീര്‍ക്കലോ അല്ലേ എന്നു ആരും സംശയിച്ചുപോകും.
താങ്കള്‍ പറഞ്ഞത് മനസ്സിലാക്കുന്നു.
@iggooy :)
മറുപടിഇല്ലാതാക്കൂപ്രിയ ഇഗ്ഗോയ് / ജിബിന്‍ : ഗാന്ധി ഗിരി .. ഗാന്ധി ഗിരി.. :)
മറുപടിഇല്ലാതാക്കൂ@Dhussasanan
മറുപടിഇല്ലാതാക്കൂ"ഗാന്ധി ഗിരി .. ഗാന്ധി ഗിരി.. " what's that? didn't get u :(
ലഗേ രഹോ മുന്നാഭായ് കണ്ടില്ലേ ? അതില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന പുതിയ സമര രീതി ആണ് ഗാന്ധിഗിരി. ദാദാഗിരി യുടെ ഓപ്പോസിറ്റ് :)
ഇല്ലാതാക്കൂoh ya..
മറുപടിഇല്ലാതാക്കൂ1 more doubt. kindly tell me the feminine form of these terms
ഗുണ്ട
കള്ളുകുടിയന്""""
ആനപാപ്പാന്".
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂഹിറ്റാച്ചി (ഞങ്ങള്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ ഇടയിലെ ഗുണ്ടയെ ഇങ്ങനെ വിളിക്കും)(ഗുണ്ടി എന്നാ വാക്ക് ഒരു നിഖണ്ടുവിലും ഇല്ലാത്തത് കൊണ്ടാ..... )
ഇല്ലാതാക്കൂതാമര( വെള്ളത്തില്‍ കഴിയുന്ന മയമോഹിനിമാര്............)
ആന പാപ്പിച്ചി (വേണമെങ്കില്‍ വിളിച്ചാല്‍ മതി)
എന്തയാലും മറുപടി ആയല്ലോ...
-- ഇത് എന്റെ വാക്കുകള്‍ അല്ല. ഒരു വായനക്കാരി അയച്ചതാ ;)
തങ്ങളുടെ വാക്കുകള്‍ വളരെ നന്നായിരിക്കുന്നു. ആനുകാലികമായ ഇത്തരം ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂlol...rofl...I guess the author is none other than കുഞ്ഞുപാത്തുമ്മ herselves ;)
മറുപടിഇല്ലാതാക്കൂപണ്ട് പാഞ്ജാലിയുടെ സാരി അഴിച്ചു ബോധം കെട്ടു വീണ ദുശ്ശാസനന് ചേട്ടന് തന്നെയാണോ ഇപ്പൊ ഫെമിനിസത്തെക്കുറിച്ച് കാച്ചിയത് ?കാലം പോയ പോക്കേ!!!
മറുപടിഇല്ലാതാക്കൂ