2012, ഏപ്രിൽ 8, ഞായറാഴ്‌ച

സഖാവിന്റെ സാലറി - സി പി എമ്മിന് അഭിവാദ്യങ്ങള്‍


    തികച്ചും ഒരു പിന്തിരിപ്പന്‍ പാര്‍ട്ടി ആണെന്ന് ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അവരുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പ്രമേയം എല്ലാ പാര്‍ടികളുടെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. ശരിക്കും നവീനവും കാലികവുമായ ഒരു തീരുമാനം. അതായതു അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൊടുക്കാനുള്ള തീരുമാനം. വലതു പക്ഷ പത്രമായ മനോരമയുടെ അഭിപ്രായത്തില്‍ പ്രതിഫലം  ഇല്ലാതെ പാര്‍ട്ടി ദൌത്യം ഏറ്റെടുക്കാനൊന്നും ആളെ കിട്ടാത്ത അവസ്ഥയില്‍ ആണ് പാര്‍ടി ഇങ്ങനെ ഒരു പദ്ധതി പ്ലാന്‍ ചെയ്യുന്നതെന്നറിയുന്നു. ഇപ്പോള്‍ തന്നെ അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് എന്ന പേരില്‍ പാര്‍ട്ടി പണം കൊടുക്കുന്നുണ്ട്. ഏരിയ സെക്രട്ടറിക്ക് 125 രൂപയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി / അംഗം എന്നിവര്‍ക്ക് മാസം മൂവായിരം രൂപ പാര്‍ട്ടി കൊടുക്കുന്നുണ്ട്. കോടികളുടെ ആസ്തി ഉള്ള നവ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഇതൊന്നും ഒരു ബാധ്യത സൃഷ്ടിക്കില്ല എന്ന് തോന്നുന്നു. ഭാരതത്തില്‍ രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനം ഉള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്‌ പോലെയോ ബി ജെ പി പോലെയോ ഉള്ള ദേശീയ പാര്‍ടികളുടെ ഒരു പ്രശ്നങ്ങളും ബാധകമല്ല തന്നെ. പ്രവര്‍ത്തകരില്‍ നിന്ന് ലെവി പിരിച്ചു വന്ന ഒരു പാര്‍ടി ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. എന്നാല്‍ ഇന്ന് ലെവി തരില്ലെന്ന് മാത്രമല്ല അങ്ങോട്ട്‌ പണം കൊടുക്കുകയും വേണം എന്ന ഗതികേടിലാണ് അവര്‍.

    ഇത് സത്യം പറഞ്ഞാല്‍ വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് പറയാതെ വയ്യ. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം സുഖങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരുടെയും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്ന ( അങ്ങനെ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ട് ) ചെയ്യുന്നവരുടെ ജീവിതം കാക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇത് ബാധകമാണ്. അവര്‍ക്ക് പ്രീമിയം സാലറി തന്നെ കൊടുക്കണം. അതോടൊപ്പം തന്നെ അവര്‍ സ്വന്തം ജോലി മര്യാദക്ക് ചെയ്യുന്നു എന്ന് ഉറപ്പു വരുത്താനുള്ള സിസ്ടവും വേണം. ജനങ്ങള്‍ക്ക്‌ വേണ്ടി എന്തോ ഔദാര്യം ചെയ്യുന്നെന്ന വ്യാജേന അവരെ കൊള്ളയടിക്കുന്ന കള്ളന്മാരെ നമുക്ക് വേണ്ട. ഒരു വരുമാനം ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന കഴിവുള്ള യുവാക്കളെ ആകര്‍ഷിക്കാനെങ്കിലും ഇത് ഉപകരിക്കും. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ നടക്കുന്ന നാണം കേട്ട ചര്‍ച്ചകള്‍ ശ്രദ്ധിച്ചാലറിയാം. ജനങ്ങള്‍ക്ക്‌ എന്തെങ്കിലും ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ക്കൊരു മന്ത്രിയെ വേണം എന്നല്ല അവരുടെ വാദം. അനൂപ്‌ ജേക്കബിന്റെ കാര്യത്തിലാണെങ്കില്‍ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനും മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലാണെങ്കില്‍ ലീഗിന്റെ ഭൂരിപക്ഷ വാദം വക വച്ച് കൊടുക്കാനും വേണ്ടിയാണ് ഈ അഞ്ചാം മന്ത്രി. ഭാരതത്തിലെ തെരഞ്ഞെടുപ്പു എപ്പോഴും വികാര പരമായ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ജാതി , മതം മുതലായവ. എന്തുകൊണ്ട് നമുക്ക് നമ്മളെ ഭരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ യോഗ്യത ഉള്ള ആള്‍ക്കാരുടെ ഒരു കണ്‍സോര്‍ഷ്യം പോലൊരെണ്ണം ഉണ്ടാക്കിക്കൂടാ ? ഇപ്പോഴത്തെ പോലെ കുറെ കള്ളന്മാരും ഒട്ടും സുതാര്യമല്ലാത്ത ഒരു ഭരണ വ്യവസ്ഥയും കൊണ്ട് ഭാരതം എത്രകാലം മുന്നോട്ടു പോകും ?


എന്തായാലും കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. സി പി എമ്മിന് അഭിവാദ്യങ്ങള്‍!!

11 അഭിപ്രായങ്ങൾ:

  1. വളരെ അനുയോജ്യമായ തീരുമാനം...പക്ഷെ ഭൈമീകാമുകന്മാരുടെ എണ്ണം കൂടുമോന്നും സംശയമില്ലാതില്ല

    മറുപടിഇല്ലാതാക്കൂ
  2. ഇടത് ജനപ്രതിനിധികളുടെ ശമ്പളം പാർട്ടിക്കാണു കൈമാറേണ്ടത്. അതിൽ നിന്ന് ഇത്ര എന്ന് പറഞ്ഞ് മാസം കൊടുക്കും.. എന്നൊക്കെയാണു പണ്ടേ കേട്ടിരിക്കുന്നത്.... അത് കൊണ്ടല്ലേ പുറത്തേയ്ക്ക് പോകുന്ന പോക്കിൽ “ഒരുത്തി” പറഞ്ഞത് തനിക്ക് കിട്ടിയിരുന്നത് ഒന്നിനും തികയുമായിരുന്നില്ല എന്ന് :)

    ജനാധിപത്യത്തിന്റെ സംരക്ഷകർ എന്ന് പറയുന്ന അമേരിക്കയിൽ പോലും ജനാധിപത്യ പ്രതിനിധികൾ സുതാര്യരാവാറില്ല പിന്നെയാണു ഇന്ത്യയിൽ!!!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ഏപ്രിൽ 9 10:51 AM

    അവര്‍ക്ക് നല്‍കുന്ന ഫ്ലാറ്റില്‍ ആര് താമസിക്കണമെന്നും പാര്‍ട്ടി ആണ് നിശ്ചയിക്കുന്നത് , കൂടെ ആര് കിടക്കണമെന്നും പാര്‍ട്ടി നിശ്ചയിക്കും , ഒരു സ്വാതന്ത്ര്യവും നല്‍കാത്ത ഒരു പാര്‍ട്ടി . ചുമ്മാതല്ല അതില്‍ നിന്നും ഇത്ര ചോര്‍ച്ച

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2012, ഏപ്രിൽ 9 10:55 AM

    വിദ്യാഭ്യാസം ഉള്ളവരേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരാണ് പ്രാക്ടിക്കല്‍ സ്ട്രീറ്റ് സ്മാര്‍ട്ട് , അവര്‍ക്കെ ഭരിക്കാന്‍ കഴിയു, പത്താം ക്ലാസ് പാസാകാത്ത കരുണാകരന്‍ ആണ് കേരളം കണ്ട ഏറ്റവും വലിയ ഡിസിഷന്‍ മേക്കര്‍ , വിദ്യാഭ്യാസം ബിരുദം ഒന്നും മെച്ചപ്പെട്ട ഭരണത്തിന് സഹായിക്കില്ല അല്ലെങ്കില്‍ മന്‍ മോഹന്‍ സിംഗ് എന്താണ് ഇത്ര പരാജയപ്പെട്ട പീ എം ആയിപ്പോയത്? ഗ്രാസ് റൂട്ടില്‍ നിന്നും വന്ന ലാലുപ്രസാദ് യാദവ് ഒക്കെ അദ്ദേഹത്തെക്കാള്‍ മികച്ച ഭരണം തന്നില്ലേ

    മറുപടിഇല്ലാതാക്കൂ
  5. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം ആദ്യം. അതില്ലാത്തവരാണ് ഭരിയ്ക്കുന്നതും പ്രതിപക്ഷത്തിരിയ്ക്കുന്നതും. എന്നും ഭരിച്ചതും പ്രതിപക്ഷത്തിരുന്നതും. ഉത്തരവാദിത്തബോധം ശമ്പളം കിട്ടിയാൽ വരുമോ പഠിച്ചാൽ വരുമോ പഠിയ്ക്കാതിരുന്നാൽ വരുമോ.....ആവോ. ഒക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെ പഠിത്തവും കാര്യ പ്രാപ്തിയും കൂടി ലിങ്ക് ചെയ്യണ്ട എച്ചുമു. ഉത്തരവാദിത്വ ബോധം എന്ന് പറയുന്നത് കൃത്രിമമായി ഉണ്ടാക്കാന്‍ പ്രയാസമാണ് . നമുക്ക് വേണ്ടത് സുതാര്യമായ സിസ്ടവും അത് ഓടിക്കാന്‍ കഴിവുള്ള ആള്‍ക്കാരുമാണ്. ടെക്നോളജി ഉപയോഗിച്ച് ഇത് നിഷ്പ്രയാസം നടപ്പില്ലാക്കാന്‍ പറ്റും. നമ്മുടെ സോഷ്യല്‍ സിസ്റ്റം അഴിമതി വിമുക്തമാക്കാന്‍ ഇങ്ങനെയേ പറ്റൂ. അമേരിക്കയില്‍ കണ്ടിട്ടില്ലേ. എന്ത് വിവരവും ഇലക്ട്രോണിക് ആയി റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ട്. നമ്മുടെ ചില അവശ്യ സര്‍വീസുകള്‍ അങ്ങെനെ ആക്കണം. പിന്നെ, ഏതു തലത്തിലായാലും വിദ്യാഭ്യാസത്തിനു അതിന്റേതായ മൂല്യം വര്‍ധിപ്പിക്കാന്‍ കഴിയും. നമ്മുടെ നേതാവ് ഒരു നല്ല മനുഷ്യന്‍ മാത്രമായിട്ടു കാര്യമില്ല. നമ്മുടെ പ്രശ്നങ്ങള്‍ ശക്തിയോടെ എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയില്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കൂടിയുള്ള കഴിവ് വേണ്ടേ ? ഉദാഹരണത്തിന് അച്യുതാനന്ദന്‍. അങ്ങേര്‍ നല്ല മനുഷ്യന്‍ ആണെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഇംഗ്ലീഷോ ഹിന്ദിയോ മര്യാദക്ക് സംസാരിക്കാന്‍ പറ്റാത്ത അദ്ദേഹം കേന്ദ്രത്തില്‍ നമ്മുടെ പ്രശ്നങ്ങള്‍ എങ്ങനെ അവതരിപ്പിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ ? വികാരം കൊണ്ടിട്ടു കാര്യമില്ല.ഞാന്‍ പറഞ്ഞത് ഒരു വസ്തുത മാത്രമാണ്.

      ഇല്ലാതാക്കൂ
  6. ദുസ്സുവിന്റെ കംമുനിസതോടുള്ള മോശം കാഴ്ചപാട് മാറ്റി വരുന്നതില്‍ സന്തോഷം :)

    കഴിഞ്ഞ വര്ഷം വരെ ഒടുക്കത്തെ ജാതി വ്യവസ്ഥ ഉള്ള കര്‍ണാടക കരോട് അഭിമാനത്തോടെ പറഞ്ഞിരുന്നു 'കേരളത്തില്‍ ജാതി വ്യവസ്ഥ ഒക്കെ പോയി , എല്ലാ മതങ്ങളും ഒരു പോലെ ആണ് എന്ന് '.

    എന്നാല്‍ ഈയിടെ ആയി ആ പറച്ചില്‍ ഞാന്‍ അങ്ങ് നിര്‍ത്തി ....

    ഇന്ന് ഫേസ് ബുക്ക്‌ പ്രോഫിളിലെ വര്‍ധിച്ചു വരുന്ന ജാതി വാല്‍ പേരുകള്‍ കാണുമ്പോള്‍, അപ്പ കഷണത്തിന് വേണ്ടി അടി കൂടുന്ന കുരങ്ങന്മാരും , കിട്ടിയ അപ്പ കഷണതിലേക്ക് 'ഞമ്മന്റെ സാധനങ്ങള്‍ മാത്രം' കുത്തി നിറയ്ക്കുന്നത് കാണുമ്പോഴും നാണിച്ചു പോകുന്നു , കേരളത്തെ കുറിച്ച് അഭിമാനിക്കാന്‍.

    അഞ്ചാം ക്ലാസ്സ്‌ പാസ്സായ അറബി മാഷ്ക്ക് ഹെഡ് മാഷ് ആവാം എന്നാ തീരുമാനം എടുത്ത ബഹുമാനപെട്ട അബ്ദു റാബിന് എന്ത് കൊണ്ട് എത്രയോ വര്‍ഷമായി സ്കൂളിലെ മണി അടിക്കുന്ന പ്യൂണിന് ഹെഡ് മാഷ് ആക്കാന്‍ ആകുന്നില്ല എന്നാ നിര്‍വികാര ബോധത്തോടെ ...

    പ്രബുദ്ധരായ ജനങ്ങളുടെ വോട്ടുകള്‍ നാരായണ പണിക്കാരും നടെഷന്മാരും തീരുമാനിക്കുന്ന ഈ അവസ്ഥയില്‍ , നമുക്ക് എല്ലാം കണ്ടിരിക്കാം ...

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ