2012, മാർച്ച് 23, വെള്ളിയാഴ്‌ച

വളരെ വളരെ 'വില പിടിച്ച' ഒരു നഗരം




 ഇത് ബാന്‍ഗ്ലൂര്‍ മലയാളികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ഒരു പോസ്റ്റ്‌ ആണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന ആള്‍ക്കാരുടെ നാടായ കേരളത്തില്‍ നിന്ന് ഒരു മലയാളി ഇവിടെ വന്നാല്‍ പ്രതികരണം പോയിട്ട് ഒരു വികാരവുമില്ലാതെ ജീവിക്കുന്നത് കാണണമെങ്കില്‍ ബാംഗ്ലൂര്‍ വന്നു നോക്കണം. ഇത് പോലെ ഒരു വ്യവസ്ഥയുമില്ലാത്ത ഒരു സംസ്ഥാനം ചിലപ്പോ ഇന്ത്യാ മഹാരാജ്യത്ത് തന്നെ കാണില്ല. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ആരുമില്ലാത്ത , അക്ഷരാര്‍ത്ഥത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു കോസ്മോപൊളിറ്റന്‍ സിറ്റി. എം ആര്‍ പിയെക്കാള്‍ ഒരു പൈസ പോലും കൂടുതല്‍ വാങ്ങാന്‍ പാടില്ല എന്നാണല്ലോ നിയമം. എന്നാല്‍ ഇവിടെ എല്ലാത്തിനും എം ആര്‍ പിയെക്കാള്‍ വില കൂടുതല്‍ ആണ്. ഒരു പാക്കറ്റ് സിഗരറ്റിനു രണ്ടോ മൂന്നോ രൂപ കൂടുതല്‍ വാങ്ങും. ചോദിച്ചാല്‍ ഇവിടെ അങ്ങനെയാണ്, വേണമെങ്കില്‍ വാങ്ങിച്ചാല്‍ മതി എന്ന് പറയും. നിങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഒന്നുമില്ല. എല്ലാ കടക്കാരും ഒരുമിച്ചുള്ള പരിപാടിയാണ്. ശീതള പാനീയങ്ങള്‍ക്കെല്ലാം വില കൂടുതല്‍. ഓട്ടോ ചാര്‍ജ് മിനിമം ഇരുപതു രൂപയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതാണ് കേട്ടോ. ഇതിന്റെ കാരണം കേട്ടാല്‍ ചിരി വരും. സിറ്റിയില്‍ ആയിരക്കണക്കിന് ഓട്ടോകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തു. അങ്ങനെ ഒട്ടോകളുടെ എണ്ണം യാത്രക്കാരെക്കാള്‍ കൂടി. സ്വാഭാവികമായും അവന്മാരുടെ ലാഭം കുറഞ്ഞു. അപ്പോള്‍ അവര്‍ പുതിയ വാദവുമായി വന്നു. ചാര്‍ജ് കൂട്ടണമെന്ന് പറഞ്ഞിട്ട്. സര്‍ക്കാര്‍ ഉടന്‍ തന്നെ ഇരുപതു രൂപയാക്കി കൊടുത്തു. ഒരു പക്ഷികുഞ്ഞു പോലും പ്രതികരിച്ചില്ല. ഈ ഇരുപതു രൂപ എന്നത് വെറും പേരിനു മാത്രമാണ്. അനൌദ്യോഗികമായി ഇത് മുപ്പതു രൂപയാണ്. മാത്രമല്ല അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രമേ സവാരി വരികയും ഉള്ളൂ.  ഇത് കൊണ്ടുണ്ടായ ഒരേ ഒരു ഗുണം എന്താന്നു വച്ചാല്‍ ആള്‍ക്കാര്‍ ഓട്ടോക്ക് പകരം വേറെ വഴികള്‍ കണ്ടു പിടിച്ചുപയോഗിക്കാന്‍ തുടങ്ങി എന്നതാണ്. അതായത് സൈക്കിള്‍ , ബസ്‌ തുടങ്ങിയവ. വീട്ടു വാടകയുടെ കാര്യമാണെങ്കില്‍ പറയണ്ട. അമേരിക്കന്‍ മാര്‍ക്കറ്റ്‌ ഹൈ ആയാല്‍ ഇവിടത്തെ വാടകയും കൂടും. പട്ടിക്കൂട് പോലുള്ള വീട്ടിനു പോലും ഒന്‍പതിനായിരം മുതല്‍ പതിനായിരം വരെ കൊടുക്കണം. അതായതു 1  BHK വീടിന്. നല്ല ഒരു രണ്ടു ബെഡ് റൂം വീട് പന്ത്രണ്ടായിരത്തില്‍ കുറഞ്ഞു കിട്ടില്ല.അത് പോലെ തന്നെ കൈക്കൂലി. പൈസ ഇറക്കാതെ ഒരു കാര്യം ഇവിടെ നടക്കില്ല. നിയമപരമായി നിങ്ങളുടെ കയ്യില്‍ എന്ത് രേഖയുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട 'രേഖ' ഇല്ലാത്ത കാര്യം നടക്കില്ല. പണത്തിനു വേണ്ടി ഇതു ലെവല്‍ വരെ താഴാനും ഇവിടെ ഒരുത്തനും മടിയില്ല. ഇവിടെ ഹൈ കോടതിയില്‍ വക്കീലന്മാര്‍ എല്ലാവരും കൂടി ഒരു പാവത്തിനെ തല്ലി കൊന്നത് പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. രാഷ്ട്രീയക്കാര്‍ എല്ലാം ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. അധികാരം പണം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന നേതാക്കള്‍ വേറെ കാണില്ല. ഇവിടെ നടക്കുന്ന എല്ലാ വികസനവും പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴികള്‍ മാത്രമാണ്. മാത്രമോ അധികാരത്തിനു വേണ്ടിയുള്ള കടിപിടികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവുമല്ലോ. യെദിയൂരപ്പ അഴിമതി കേസില്‍ പുറത്തായപ്പോള്‍ പറഞ്ഞ എക്സ്ക്യൂസ് കേട്ടില്ലേ. ദേവെഗൌഡ ഉണ്ടാക്കിയതിന്റെ ആയിരത്തി ഒന്നുപോലും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. ഞാന്‍ നിരപരാധി ആണെന്ന്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ദേവെഗൌഡയും മക്കളും കൂടി ഉണ്ടാക്കിയ സ്വത്തിന്റെ വിവരങ്ങള്‍ കേട്ടാല്‍ നിങ്ങളുടെ കണ്ണ് തള്ളും. മാണ്ട്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ കയ്യിലാണ്. കുറച്ചു കാലം കൂടി അങ്ങേര്‍ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യയുടെ പകുതിയും അവര്‍ കൈക്കലാക്കിയേനെ. പക്ഷെ എന്നിട്ടും കുമാര സ്വാമി ഒക്കെ ഇപ്പോഴും ശക്തനായ നേതാവാണ്‌. അങ്ങനെ ചൂഷണത്തിന്റെ ഒട്ടനവധി കഥകള്‍ പേറുന്ന ഒരു നഗരമാണ് ബാംഗ്ലൂര്‍. നിങ്ങള്‍ക്കും ഇത് പോലുള്ള അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ പങ്കു വയ്ക്കൂ.

വാല്‍ക്കഷണം :
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കടയില്‍ എന്തോ സാധനത്തിനു ഒരു രൂപ കൂടുതല്‍ വാങ്ങിയെന്ന് പറഞ്ഞു ഒരാള്‍ കടക്കാരനുമായി തല്ലു പിടിക്കുന്നത്‌ കണ്ടു. സത്യത്തില്‍ ആ കവറില്‍ അടിച്ച വില തെറ്റായത് കാരണം ഉണ്ടായ കണ്‍ഫ്യൂഷന്‍ ആണ്. കടക്കാരന്‍ ആ കമ്പനിയുടെ അച്ചടിച്ച നോട്ടീസ് കസ്ടമറെ കാണിക്കുന്നുണ്ടായിരുന്നു. വിലയില്‍ വന്ന ഈ അച്ചടി പിശക് ക്ഷമിച്ചു  ഒരു രൂപ കൂടുതല്‍ കൊടുത്തു സഹകരിക്കണം എന്ന്. അത് കണ്ടപ്പോള്‍ നമ്മുടെ നാട്ടുകാരെ കുറിച്ചോര്‍ത്തു അഭിമാനമാണ് തോന്നിയത്. ഇവിടെയുള്ള കഞ്ഞികള്‍ക്ക് ഇങ്ങനൊന്നും ചിന്തിക്കാനേ കഴിയില്ല. ചുമ്മാതല്ല നെപ്പോളിയന്‍  പറഞ്ഞത് ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ എന്ന്.

19 അഭിപ്രായങ്ങൾ:

  1. എന്റെ ചില കര്‍ണാടക സുഹൃത്തുക്കളോട് യദ്യുരപ്പയുടെ ആര്‍ത്തിയെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെ : 'എസ എം കൃഷ്ണ ഒക്കെ ഉണ്ടാക്കിയതിന്റെ പാതി പോലും യദ്യുരപ്പ ഉണ്ടാക്കിയിട്ടില്ല , അറിയുമോ? '

    അതെ അതാണ് സത്യം : ഇവിടുത്തെ ജനങ്ങളുടെ മാനസികാവസ്ഥ അതാണ് 'രഹ്ട്രീയക്കറയല്‍ അവര്‍ കൈകൂലി ചോദിക്കും ' . ബന്ഗലൊരെഇലെക്കു ഒരു ട്രാഫിക്‌ പോലീസിനു ട്രാന്‍സ്ഫര്‍ വേണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം. 'അപ്പൊ പിന്നെ ട്രാഫിക്‌ പോലീസെ കൈ കൂലി വാങ്ങിയാല്‍ എന്താ' എന്നാണ് ഇവിടുത്തെ തിരു മണ്ടന്മാരുടെ ചോദ്യം ? എല്ലാ സര്‍കാര്‍ നിയമനങ്ങളും ലക്ഷങ്ങള്‍ മറിഞ്ഞു നടക്കുന്ന ബുസിനെസ്സുകള്‍ മാത്രം . ആരും ഒന്നും ചോദിക്കില്ല. ഈയിടെ ഒരു സോഡാ വാങ്ങിക്കാന്‍ പോയപ്പോ എക്ഷ്പിര്യ ഡേറ്റ് നോക്കി ചോദ്യം ഉന്നയിച്ചതിന് കടക്കാരന്‍ 'നിന്നെ പോലത്തെ ഡാഷ് മലയാളിസ് വന്നു ബാംഗ്ലൂര്‍ ചീത്തയാക്കി ' എന്ന് തെറിയും.

    ഇവിടുത്തെ ഉനിവേര്സിടി പരീക്ഷകള്‍ വന്‍ തമാശകള്‍ ആണ്. കുഎസ്ടിഒന് പേപ്പര്‍ ഒക്കെ ഇപ്പോഴേ ലീകെ ആയി എന്ന് ചോദിച്ചാല്‍ മതി : എന്റെ ഒരുക് ഹെരിയ പോസ്റ്റ്‌ കാണു ഇവിടെ http://thejinsight.blogspot.in/2012/03/blog-post.html

    മറുപടിഇല്ലാതാക്കൂ
  2. അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.നന്ദി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. 1980-82 ല്‍ ഞാന്‍ ഒരു ബാംഗളൂര്‍ പ്രവാസി ആയിരുന്നു. അന്ന് എനിക്കിഷ്ടപ്പെട്ട ഒരു നഗരമാ‍യിരുന്നു അത്. വൈശാഖിനെക്കാളും മദ്രാസിനെക്കാളുമൊക്കെ. കാലം ചെല്ലുംതോറും മനുഷ്യരിലെ നന്മകള്‍ കുറഞ്ഞുവരികയല്ലേ? ചില പ്രദേശങ്ങളില്‍ അത് അധികരിക്കുമായിരിക്കും; ബാംഗളൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍.

    മറുപടിഇല്ലാതാക്കൂ
  4. പരമസത്യം...
    മനംമടുപ്പിക്കുന്നമാതിരിയുള്ള വിലപേശൽ. വിലയിലും കൂലിയിലും. എങ്ങനെയും പണമുണ്ടാക്കുക എന്നല്ലാതെ മറ്റൊന്നുമില്ല. എന്തിനും ഏതിനും കേരളത്തിൽ സമരമാണെന്ന് പറയാറുണ്ട്. അതിന്റെ വിലമനസ്സിലായത് ബാംഗ്ലൂരിൽ ചെന്ന് അനുഭവിച്ചപ്പോഴാണ്‌. മനുഷ്യനവിടെ യായോരുവിലയുമില്ല. പണത്തിനോടും കന്നഡഭാഷയോടും മാത്രം ആരാധന.

    മറുപടിഇല്ലാതാക്കൂ
  5. I bought a property in 1990 in bangalore. now the owner says, he wont give to me. when I registered, I was told that the property was belongs his wife. tahasildar also agreed with it and registered in my name. now he claims, it is his property and wife sold without his knowledge... yea.. I lost the property.

    മറുപടിഇല്ലാതാക്കൂ
  6. Very true…kudos to u.
    Tried to reply in Malayalam, but finds it pretty hard to type…so let me continue in English (kindly adjust with the grammatical errors)
    The behaviors of Karnataka cops are much, much worst, especially in the outskirts of Karnataka. In places like Hassan, they don’t even have the least bit of shame to beg for money. If they find a Kerala registration car, they start begging from 1000 Rs. Fortunately, if the victim knows little bit of Kannada, he can bargain it down to 100 Rs.
    If the victim is a youngster/student resided there, and says that he don’t have any money with him, they will reduce it even to 10 Rs.!!!!!!!
    SHAME ON THEM…...…BEGGERS ARE MUCH BETTER.
    Another category is the Bus Conductors. Once during a journey from Bangalore to Mysore, I’ve seen an unbelievable act by a Karnataka bus conductor. As the bus was ultra-deluxe type, there was no stop in between Bangalore and Mysore. But when it reached Mandia, the driver slowed down the bus near the first traffic signal. The conductor then opened the door to the local fruit vendors so that they can sell their fruits to the passengers and he dropped them in the second traffic signal as part of a mutual understanding.
    His commission for doing this is the share of fruits which they brought to sell. I went clueless on seeing him arguing for more pieces of jackfruit to a boy, who hardly had any sale in the bus… So pathetic.

    Most of the people living in metro cities like Bangalore never bother in rescuing someone, who met with an accident as if it won’t happen to them in future. The main reason for which is because accidents are commonly happening over there and they are much used to it. Moreover the legal complications never encourage/appreciate the rescuer, instead it crucifies him. Above all, in the midst of their busy schedule, no one have time for all these stuffs. It’s not because they are heartless, but they are forced to conveniently forget the moral values of human life.

    മറുപടിഇല്ലാതാക്കൂ
  7. ബസിലൊക്കെ 11 രൂപയുടെ ടിക്കറ്റിന് 12 രൂപ കൊടുത്താല്‍ ടിക്കറ്റ് കീറിത്തന്നിട്ട് ഒന്നുമറിയാത്തപോലെ കണ്ടക്റ്റര്‍മാര്‍ തിരിഞ്ഞൊരു നടത്തമാ.. ചോദിച്ചാ, സ്ഥിരം പല്ലവി .. ചില്ലറയില്ല. പിന്നെ പൊതുവെ അന്യസംസ്ഥാനക്കാരെ കാണുമ്പൊളുള്ള പുച്ഷം കലര്‍ന്ന ഒരു നോട്ടവും കന്നഡയിലുള്ള പിറുപിറുപ്പും.....

    മറുപടിഇല്ലാതാക്കൂ
  8. ഇതൊക്കെ വായിച്ചിട്ട് പേടിയാകുന്നു. ഇത് വരെ കണ്ടതൊന്നുമല്ല എന്ന് ഇപ്പൊ തോന്നുന്നു. കേരള മോഡല്‍ കീ ജയ്‌

    മറുപടിഇല്ലാതാക്കൂ
  9. പറഞ്ഞത് ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ എന്ന്. njan kai thanu

    മറുപടിഇല്ലാതാക്കൂ
  10. ബാന്ഗ്ലൂരെന്നല്ല..എല്ലാ മേട്രോകളുടെയും സ്വഭാവമാണ് ഈ തരത്തിലുള്ള അന്യായങ്ങള്‍.

    ബാങ്ക്ലൂര്‍ എന്ന് പറയുന്നത് തൊണ്ണൂറു ശതമാനം അന്യ സംസ്ഥാന ജീവികളുടെ വിഹാര കേന്ദ്രം അല്ലെ?
    പ്രതികരണം കൂടി വന്നാല്‍ എവിടെ വരെ പോകും എന്ന് അവിടുള്ളവര്‍ക്ക് അറിയാം.
    ഈ സൈസ് ഊടായിപ്പ് കര്‍ണാടകത്തിലെ ബാക്കി സ്ഥലങ്ങളില്‍ ഉണ്ടാവണമെന്നില്ല.
    ഭരണാധികാരികളെ ഏതെങ്കിലും വിധേന നിജ സ്ഥിതി അറിയിക്കാന്‍ പറ്റിയാല്‍ ചിലപ്പോള്‍ എന്തേലും നടന്നേക്കും.

    മറുപടിഇല്ലാതാക്കൂ
  11. Dusshu,

    Nee thalliparayunna communism thanna nalla gunangalanu keralathine innum oru far better society aayittu nila nirthunnathu.

    Yea I accept communism needs change according to the new world . Pakshe communism thanna nalla karyangale angeekarikkathirikkunnathu aathma vanchanayanu.


    Sajeer

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതിനോട് തരിമ്പും യോജിക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ഖേദമുണ്ട്. നോക്ക് കൂലി എന്ന പകല്‍ക്കൊള്ള പിന്നെ ആരാണ് തുടങ്ങി വച്ചത് ? നേഴ്സ് സമരം പോലുള്ള ന്യായമായ മാനുഷിക വിഷയങ്ങളില്‍ അവര്‍ എന്ത് ചെയ്തു ? എന്ത് ചെയ്തുകൊണ്ടിരിക്കുന്നു ? വെറുതെ ബഹളം വയ്ക്കുന്നതോ പൊതു മുതല്‍ നശിപ്പിക്കുന്നതോ അല്ല ഇതിനൊക്കെ പരിഹാരം. മാത്രമല്ല കേരളത്തിലെ വില പിടിച്ചു നിര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന ബന്ദോ ഹര്‍ത്താലോ ഒന്നുമല്ല. ഒരു സാധനത്തിന്റെ യഥാര്‍ത്ഥ വിലയെ കുറിച്ച് നല്ല ബോധമുള്ള മലയാളി ഉപഭോക്താവാണ്. അത് കൊണ്ടാണ് ലോക കുത്തകകള്‍ പലരും ഇന്ത്യയില്‍ ഒരു ഉത്പന്നം അവതരിപ്പിക്കുന്നതിനു മുമ്പ് കേരളത്തില്‍ ടെസ്റ്റ്‌ റണ്‍ നടത്തി നോക്കുന്നത്. മലയാളിയുടെ അറിവാണ് പ്രതികരിക്കാനും അവനെ പ്രേരിപ്പിക്കുന്നത്.

      ഇല്ലാതാക്കൂ
    2. Dussasan... i agree with ur comment...!!! even though i am from a communist family..

      ഇല്ലാതാക്കൂ
  12. വേറെ എല്ലാ വിഷയങ്ങളെ കുറിച്ചും പറയുന്ന തങ്ങള്‍ക്ക് കംമുനിസതിന്റെ വലിപ്പത്തെ കുറിച്ച് അറിയില്ല എന്ന് പറയുന്നത് അത്ഭുതം തന്നെ . കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസം പിണറായി വിജയന്റെ ആശയങ്ങള്‍ ആയി മാറിയതില്‍ നമുക്കൊകെ വേദന ഉണ്ട് . എന്നാല്‍ കേരളം ഇന്ന് കേരളമായി തല ഉയര്‍ത്തി പിടിചിരിക്കുനത്തില്‍ നമ്മുടെ പഴയ കംമുനിസത്തിനു വലിയ പങ്ങുണ്ട് .
    കര്‍ണാടക കഴിഞ്ഞ 5 കൊല്ലം വരെ ഭരിച്ചത് കോണ്‍ഗ്രസുകാര്‍ ആണ് . ഇവിടെ ജനങ്ങള്‍ തമ്മില്‍ ഇന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ വലിയ അന്തരം കാണാം . ന്യൂന പക്ശങ്ങളെ കൈ പിടിച്ചുയര്തുന്നതില്‍ കമ്മ്യൂണിസ്റ്റ്‌ പറ്റി ചെയ്ത ഗുണങ്ങള്‍ നമള്‍ എല്ലാം മറന്നെങ്കിലും അതൊരു വാസ്തവം ആണ് സഹോദര . ഇവിടുത്തെ ന്യൂന പക്ശങ്ങളെ ആരും ഒരു പുല്ലു വില പോലും കൊടുക്കുന്നില്ല എന്ന് താങ്ങളും ശ്രധിചിട്ടുണ്ടാകും . ആളുകള്‍ക്ക് പ്രതികരണ ശേഷി വരന്‍ ഉള്ള കാരണം ജനങ്ങള്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍ ആയതു കൊണ്ടാണ് . അതിനു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഒരു വലിയ സംഭാവന ചെയ്തിട്ടുണ്ട് . ഇവിടുത്തെ ജനങ്ങള്‍ക്ക്‌ അതില്ലാത്തതും ഇത് വരെ ഭരിച്ച നേതാക്കന്മാരുടെ കഴിവ് കേടാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിനു നന്ദി. വിശദമായ മറുപടി അര്‍ഹിക്കുന്ന ഒരു വിഷയമാണ് തേജ് ഉന്നയിച്ചിരിക്കുന്നത്. അത് കൊണ്ട് ഇപ്പോള്‍ മറുപടി പറയുന്നില്ല.പറ്റുമെങ്കില്‍ ആ വിഷയത്തെ പറ്റി ഒരു പോസ്റ്റ്‌ ഇടാം.

      ഇല്ലാതാക്കൂ