2011, ജൂൺ 19, ഞായറാഴ്‌ച

കന്നഡ ഗൊത്തുമോ.. ഇല്ലേല്‍ പെട്ടെന്ന് ഗോത്തിക്കോ.. വിവരമറിയും




    അറിഞ്ഞോ ഇത് ? ഒടുവില്‍ കര്‍ണാടകയിലും തുടങ്ങി. ഇവിടത്തെ എല്ലാ കുടിയേറ്റക്കാരും കന്നഡ നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്ന നിയമം വരുന്നു. മാത്രമല്ല ഇവിടത്തെ എഴാം ക്ലാസ്സ്‌ പരീക്ഷ പാസ്സാവുകയും വേണം. മുഖ്യമന്ത്രി ചന്ദ്രു എന്ന പേരില്‍ അറിയപ്പെടുന്ന കന്നഡ വികസന സമിതി തലവനും ബി ജെ പി നേതാവുമായ ചന്ദ്രു ആണ് ഇതിനു പിന്നില്‍. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഒരുപാടുള്ള നഗരത്തില്‍ ജനസംഖ്യയുടെ മുപ്പതു ശതമാനത്തോളം അന്യ സംസ്ഥാനക്കാര്‍ ആണ്.ഇവിടത്തെ വിഭവങ്ങള്‍ കൊണ്ട് ജീവിക്കുന്ന അന്യ നാട്ടുകാര്‍ ഇവിടത്തെ ചരിത്രവും സംസ്കാരവും കൂടി പഠിക്കണം എന്നതാണ് ചന്ദ്രുവിന്റെ പോയിന്റ്‌. ഇത് നടപ്പില്‍ വരുത്താന്‍ യെദിയൂരപ്പയുടെ മന്ത്രിസഭ ആഞ്ഞു ശ്രമിക്കുന്നുണ്ട്. ഭാഷ ഭ്രാന്തുള്ള  തമിഴ് നാടിന്റെ വഴിയിലേക്ക് ഒടുവില്‍ കര്‍ണാടകവും.. എന്നാല്‍ അദ്ദേഹം പറഞ്ഞ ഒരു വസ്തുത ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. കര്‍ണാടകത്തിന്റെ, പ്രത്യേകിച്ച് ബാംഗ്ലൂരിന്റെ വളര്‍ച്ച ഇപ്പറയുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികളും അവിടെ പണിയെടുക്കുന്ന ആയിരക്കണക്കിന് മറു നാട്ടുകാരുടെയും അധ്വാനത്തിന്റെ കൂടി ഫലമാണ്. ഇവരെല്ലാം   പോയി കഴിഞ്ഞാല്‍ കര്‍ണാടക സംസ്ഥാനത്തിലുള്ളവരെ കൊണ്ട് മാത്രം ഇത് ഓടിക്കാന്‍ പറ്റുമെന്നാണോ ? മാത്രമല്ല, അന്യസംസ്ഥാനക്കാര്‍ കര്‍ണാടകത്തിന് നല്‍കുന്ന സംഭാവന എന്താണെന്ന് കഴിഞ്ഞ സാമ്പത്തിക മാന്ദ്യ സമയത്ത് തന്നെ തെളിഞ്ഞതാണ്. എന്തായാലും ഞാന്‍ ഒന്നും പറയുന്നില്ല. പെട്ടെന്ന് തന്നെ ഇത് പഠിക്കണം. അല്ലേല്‍ പണി കിട്ടും. നാട്ടില്‍ തിരിച്ചു പോയി പട്ടിണി കിടക്കാന്‍ പറ്റില്ലല്ലോ . ഹി ഹി 

19 അഭിപ്രായങ്ങൾ:

  1. കന്നട ഗൊത്തിയില്ലെങ്കിൽ കർണ്ണടകക്കാർ കൊത്തുമോ?

    മറുപടിഇല്ലാതാക്കൂ
  2. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തന്നെ... എന്നല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. എന്ത മാരാ ഇദു?
    കന്നഡ ഇന്നും ഗൊത്തിൽവാ?
    ബഹള കഷ്ട!

    മറുപടിഇല്ലാതാക്കൂ
  4. ഹെന്റമ്മേ.. ജയന്‍ ചേട്ടന്‍ ഒരു ബഹുഭാഷാ പണ്ഡിതന്‍ ആണല്ലോ. നല്ലത് പോലെ ഗോത്തില്ലെങ്കിലും കൊഞ്ചം കൊഞ്ചം ഗോത്തും :)

    മറുപടിഇല്ലാതാക്കൂ
  5. ഗൊക്കിലൊതുങ്ങുന്നതെ ഗൊത്താവു എന്നാണല്ലൊ പ്രമാണം....... അതാ ഞാന്‍ ഗന്നട ഗൊത്താത്തെ..... ;)

    മറുപടിഇല്ലാതാക്കൂ
  6. എന്തായാലും നാറി. എന്നാ പിന്നെ...

    മറുപടിഇല്ലാതാക്കൂ
  7. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  8. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  9. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  10. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  11. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  12. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  13. ഒരു സത്യം പറഞ്ന്നാല്‍ അഹങ്കാരം വരരുത്. ചേട്ടന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചമാണ് .ഒരു സോഫ്റ്റ്‌വെയര്‍ enggineer ജനിക്കുന്നു അടുത്ത ഭാഗം പെട്ടെന്ന് തന്നെ വേണം .

    മറുപടിഇല്ലാതാക്കൂ
  14. മണിച്ചിത്ര താഴില്‍ ലാലേട്ടന്‍ വിളിച്ച പോലെ നകുലാ .. സഹദേവാ.. എന്നൊക്കെ വിളിക്കേണ്ടി വരുമോ ചേട്ടാ ? :)

    അതെഴുതികൊണ്ടിരിക്കുകയാണ് . പക്ഷെ ഇതിനിടയ്ക്ക് ഒരു interim release വന്നു. അതിന്‍റെ പ്ലാനിംഗ് നടക്കുകയാണ്.
    മനുഷ്യന്‍ മര്യാദക്ക് ഉറങ്ങിയിട്ട് ദിവസങ്ങളായി. :( എന്തായാലും അടുത്ത ഭാഗം ഉടന്‍ ഇടാം. ഉറപ്പ്..

    മറുപടിഇല്ലാതാക്കൂ
  15. തുംബ ചെന്നാഗിതേ... ആനാ തുംബ കഷ്ട്ടാഗിതേ... :P

    മറുപടിഇല്ലാതാക്കൂ
  16. എനിക്കും കന്നഡ ഗൊത്തും .. പക്ഷെ 7 -ആം ക്ലാസ്സ്‌ പാസ്സാവാനുള്ള ഗൊത്തൊന്നും ഇല്ല.. :) വല്ല 2 -അം ക്ലാസ്സോ മൂന്നാം ക്ലാസ്സോ ഒപ്പിക്കാം..
    ഹി ഹി

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ