അങ്ങനെ ഒടുവില്‍ ബൈജു നു ജോലി കിട്ടി. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന് പറയണ പോലെ. ഇതൊരു കോണ്ട്രാക്റ്റ് ടു ഹയര്‍ ജോബ് ആണ്. അതായതു ആര് മാസം കഴിഞ്ഞാല്‍ ചിലപ്പോ സ്ഥിരമാക്കിയേക്കും. ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോഴൊന്നും കഴുവേറികള്‍ ഇതൊന്നും പറഞ്ഞില്ല. ഒടുവില്‍ വീട്ടില്‍ കൊണ്ട് പോയി മഹേഷിനെ കാണിച്ചപ്പോഴാണ് കാര്യം പിടി കിട്ടിയത്. എന്തായാലും ഉള്ളതാവട്ടെ. ഈ കോണ്ട്രാക്റ്റ് എന്ന് പറയണത് എന്തുവാണോ ആവോ.
അങ്ങനെ ഒടുവില്‍ ജോലി തുടങ്ങുകാണ്. രാവിലെ തന്നെ അയ്യപ്പ സ്വാമിയുടെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. 9 മണിക്ക് തന്നെ ഓഫീസില്‍ എത്തി. അവിടെ ചെന്നപോ എന്തോ ഒരു പന്തികേട്. ആരെയും കാണാനില്ല. സെക്യൂരിറ്റി മാത്രം ഉണ്ട്. 'എന്താ ആരും ഇല്ലേ ? ' എന്നൊക്കെ അയാളോട് ചോദിച്ചു. തന്തക്കു വിളി കേട്ട പോലെ അയാള്‍ തുറിച്ചു നോക്കി. പതിനൊന്നു മണി ആകാതെ ഒരുത്തനും വരില്ല എന്ന് അയാള്‍ കന്നടയില്‍ മൊഴിഞ്ഞു. ഇരുന്നു ഇരുന്നു വേര് കിളിച്ചു. അപ്പോഴത ഒരുത്തന്‍ വരുന്നു. കയ്യില്‍ ഒരു ലാപ്ടോപ് ബാഗും വേറൊരു ചെറിയ ബാഗും ഉണ്ട്. tupperware എന്നൊക്കെ എഴുതിയിട്ടുണ്ട്.
ചിലപ്പോ ഉച്ചക്ക് കഴിക്കാനുള്ള ഊണ് ആയിരിക്കും. ഒരു വാട്ടര്‍ ബോട്ടിലും ഉണ്ട്. ഗുഡ് മോര്‍ണിംഗ് സര്‍ എന്ന് വച്ചടിച്ചു. അയാള്‍ തിരിച്ചും പറഞ്ഞു. ആരാ .. എന്താ എന്നൊക്കെ ചോദിച്ചു.
ഇന്ന് പണിക്കു കയറാന്‍ വന്ന ബൈജു ആണ് ഞാന്‍ എന്നൊക്കെ പറഞ്ഞു . നമ്മുടെ ഇംഗ്ലീഷ് കേട്ടിട്ടാണോ എന്തോ അയാള്‍ അന്തം വിട്ടു അകത്തേക്ക് പോയി. മലയാളികള്‍ക്ക് ഒരു signature accent ഉണ്ട്. ഏതൊരുത്തനും പെട്ടെന്ന് മല്ലു ഇംഗ്ലീഷ് കേട്ടാല്‍ പെട്ടെന്ന് സംഗതി പിടി കിട്ടും. ഇവന്‍ തമിഴന്‍ ആണെന്ന് തോന്നുന്നു. നല്ല കരി വീട്ടിയുടെ നിറം. കുറച്ചു കഴിഞ്ഞപോ മുഖം നിറയെ ലിപ്സ്ടിക് ഇട്ടു ഒരു സുന്ദരി വന്നു കയറി. ആഹാ. മനം കുളിര്‍ത്തു. HR executive ആണെന്ന് അവള്‍ സ്വയം പരിചയപെടുത്തി. സപ്രിടിക്കറ്റ് ഒക്കെ എടുത്തു കൊടുത്തു. എല്ലാം ഒന്ന് രണ്ടു തവണ ഒന്ന് നോക്കി. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞിട്ട് അവള്‍ വീണ്ടും വന്നു. ഒരു ലോഡ് കടലാസുകള്‍ എടുത്തു തന്നു. എല്ലാം പൂരിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു. പണ്ട് പഞ്ചായത്ത് ഓഫീസില്‍ കരം അടച്ചതിന്റെ സര്ടിഫികറ്റ് വാങ്ങാന്‍ പോയതാണ് ഓര്മ വരുന്നത്. അച്ഛന്റെയും അമ്മയുടെയും വരാന്‍ പോകുന്ന ഭാര്യയുടെയും മക്കളുടെയും വീട്ടിനടുത്തുള്ള ജാനുവിന്റെ വിവരങ്ങള്‍ വരെ ചോദിച്ചിട്ടുണ്ട്. എല്ലാം എഴുതി കൊടുത്തു. എല്ലാം തീര്‍ന്നപ്പോ ആറു മണി ആയി.
രാവിലെ ഒരു പതിനൊന്നു മണി ആവുമ്പോ വന്നേക്കാന്‍ പറഞ്ഞിട്ട് അവള്‍ പോയി. ഹാവൂ .. ആശ്വാസമായി. മൊബൈല്‍ എടുത്തു അമ്മയെ വിളിച്ചു. ഓഫീസിനെ പറ്റി കുറെ വര്‍ണിച്ചു.
ഓഫീസിലെ എ സി , സെക്യൂരിറ്റി, രാവിലെ കണ്ട കരി വീട്ടി, ഫില്‍ ചെയ്ത കടലാസുകള്‍ .. അങ്ങനെ എല്ലാം വര്‍ണിച്ചു. HR സുന്ദരിയെ പറ്റി ഒന്നും പറഞ്ഞില്ല. അമ്മക്ക് വല്ലതും തോന്നിയാലോ.
നാളെ ആദ്യ ദിവസമാണ്. കിടന്നു ഉറങ്ങിയേക്കാം. ഗുഡ് നൈറ്റ്
avasanam joli kitty.
മറുപടിഇല്ലാതാക്കൂchhee
Baijuvinum jolikitty
നോക്കാം നാളത്തെ ദിവസം എങ്ങനെയായിരിക്കുമെന്നു്.
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ