2008, ഡിസംബർ 1, തിങ്കളാഴ്‌ച

ജീവിതത്തിന്‍റെ തിരക്കഥ



ചിലപ്പൊഴെങ്കിലും നമ്മുടെ ജീവിതത്തില്‍ നാം ആവശ്യപ്പെടാതെ വിധി നടത്തുന്ന ചില തിരുത്തലുകള്‍. വന്യമായ ഒരു ആവേശത്തോടെ മായ്ച്ചുകളയപ്പെടുന്ന ചില കഥകള്‍.. കഥാപാത്രങ്ങള്‍.. രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചലച്ചിത്രം. തിരക്കഥ കാണുമ്പൊള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്മേല്‍ തന്നെ കാലാകാലമായി സൂപ്പര്‍ ഇമ്പോസ് ചെയ്യപ്പെട്ട പുതുമകളെ പറ്റി ഓര്ത്തു പോവും. നമ്മെ വിട്ടു പിരിഞ്ഞ ശ്രീവിദ്യ എന്ന നടിക്ക് .. അവരുടെ ജീവിതത്തില്‍ ഒരുകാലത്ത് വന്നു പോയ .. അവരുടെ ജീവിതത്തില്‍ ഒരു കാലത്ത് വസന്തത്തിന്‍റെ പനിനീര്‍പൂക്കള്‍ വിരിയിച്ച കമല്‍ എന്ന അന്നത്തെ പുതുമുഖതിന്റെയും ... അവരുടെ ജീവിതത്തിലെ അമവസിയായി പടര്ന്നു കയറിയ സ്വന്തം ഭര്‍ത്താവിനേയും.. അവരെ തന്നെ കാര്‍ന്നു തിന്നു നശിപ്പിച്ച മഹാ രോഗത്തിന്‍റെ ഭീകരത... എല്ലാമെല്ലാം... അതെല്ലാമാണ്‌ ഈ ചിത്രം. അത് തന്നെയാണ് ഈ ചിത്രത്തെ സമകാലീന ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നതും. എന്ത് കൊണ്ടു രഞ്ജിത്ത് ഇത്തരം ചിത്രങ്ങള്‍ ചെയ്യാതെ അതിപ്രതാപ ഗുണവാനും വീര നായകനും ആയ മൂന്നാം തരം കഥാപാത്രങ്ങള്‍ക്ക് ചുറ്റും കേട്ടിതിരിയുന്നു എന്നൊരു ചോദ്യം കൂടി ഈ ചിത്രം നിങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു തരുന്നു...

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, ഡിസംബർ 9 5:01 AM

    അആരണ്ട പറഞ്ഞെ മങ്ങലശ്ശേരി നീലകണ്ഠന്‍ മൂനംകിട കഥാപത്രമാനെന്നു ...

    പന്ന രാഷ്ട്രീയക്കാര് പറേണ പോലെ കൈ വെട്ടും കാല് വെട്ടും എന്നൊന്നും പരെനില്ല... തട്ടിക്കളയും...കേട്ടോടാ...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2008, ഡിസംബർ 19 10:28 PM

    ചോദ്യം അധിക ദൂരം എറിഞ്ഞു വിഷമിക്കണ്ട. തിരക്കഥയുടെയും നരസിംഹത്തിന്റെയും കളക്ഷന്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മനസിലാകും. ജീവിക്കണ്ടേ?.

    മറുപടിഇല്ലാതാക്കൂ