ആദ്യം തന്നെ പറയട്ടെ.. ഇതു സത്യമായും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും കുരിച്ചുല്ലതല്ല. പ്രത്യേകിച്ചു മുംബെയില്‍ രാജ് താക്കറെയുടെ ആള്‍ക്കാര്‍ വടക്കേ ഇന്ത്യക്കാരെ മൊത്തം തല്ലി ഓടിക്കുന്ന ഈ സമയത്തു. ഇതു വടക്കന്‍ കേരള നിവാസികള്‍ തെക്കന്‍ കേരള നിവാസികകള്‍.. അതായതു.. ആലുവ പുഴക്ക് ഇപ്പുറം താമസിക്കുന്നവരെകുരിച്ചു ( ഇപ്പൊ അത് ഏറണാകുളം വരെ ആയിട്ടുണ്ട് ട്ടോ ) വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന കിമ്വടന്തികല്‍ക്കെതിരെ ഉള്ള ഒരു മറുപടി ആണ്. ഞാന്‍ ഒരു തെക്കന്‍ ആയതു കൊണ്ടല്ല ഇതു എഴുതുന്നത്. ഇതൊക്കെ നാട്ടില്‍ ഇപ്പോഴും ഉണ്ട് എന്ന് പത്തു പേര്‍ അറിയട്ടെ എന്ന് വച്ചിട്ടാ. ഞാന്‍ ജോലി കിട്ടി ആദ്യമായി കൊച്ചിയില്‍ വന്നപ്പോഴാണ് ഇതു ആദ്യമായി അനുഭവിച്ചത്. കൊല്ലത്ത് നിന്നുള്ള ഒരാളാണെന്ന് കേട്ടപ്പോ പാകിസ്ഥാന്‍ കാരനെ കണ്ട പോലെ ആള്‍ക്കാരുടെ കണ്ണില്‍ നിഴലിച്ച ഭീതി. വടക്കൊട്ടുള്ളവര്‍ക്ക് പാമ്പിനേക്കാള്‍ പേടി ആണ് തെക്കാരെ എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ വേണം തല്ലി കൊല്ലാന്‍ എന്ന് അവിടുള്ളവര്‍ പറയുന്നതു കേട്ടപ്പോള്‍. ഒരു തെക്കന് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നത് അവളെ കരമനയാറ്റില്‍ മുക്കി കൊല്ലുന്നതിനു തുല്യമായാണ് പോലും വടക്കന്‍ രക്ഷിതാക്കള്‍ കരുതുന്നത്... എന്ത് കൊണ്ടായിരിക്കും എന്നെ പോലുള്ള നിഷ്കളങ്കരായ തെക്കരെ കുറിച്ചു ഈ ദുഷ്ടത്മാക്കള്‍ ഇങ്ങനെ പറയാന്‍ ? ഞാന്‍ അറിയാവുന്ന നമ്പര്‍ ഒക്കെ ഇറക്കി വടക്കന്മാരുമായി അടിയുണ്ടാക്കി. അതിനിടക്കാണ് ഓഫീസ് ലെ സെക്യൂരിറ്റി ( നിര്‍ഭാഗ്യവശാല്‍ ഒരു തിരുവനന്തപുരം കാരന്‍ ) പലരുടെയും കയ്യില്‍ നിന്നു കടം വാങ്ങിയിട്ട് വിദഗ്ധമായി മുങ്ങിയത്. പോരെ പൂരം.!! എല്ലാവനും എന്നെ അടിക്കാന്‍ ഒരു കച്ചി തുരുമ്പു കിട്ടി. അങ്ങനെ ഞാന്‍ കേരളത്തിലെ കിടുക്കളുടെ ഒരു കണക്കെടുക്കാന്‍ തുടങ്ങി. അപ്പോഴാണ് പടച്ച തമ്പുരാനെ.. എനിക്ക് ആശ്വാസമായത്.. എല്ലാവനും തെക്കന്മാര്‍.. ലാലേട്ടന്‍, സന്തോഷ് ശിവന്‍, കുമാരനാശാന്‍, മണിയന്‍ പിള്ള രാജു, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജഗതി ( രണ്ടു ജഗതിമാരും ) , വേണു നാഗവള്ളി, സുരേഷ് ഗോപി, ബാലാ ചന്ദ്ര മേനോന്‍, എന്ന് വേണ്ട ഈ ഞാന്‍ വരെ... എന്റമ്മോ എനിക്ക് വയ്യ. എന്തൊക്കെ ആയാലും ഒരു കാര്യം പറയാതെ വയ്യ. തെക്കന്മാരുടെ അത്രയും enterprising ആയിട്ടുള്ള ഏത് വടക്കനാ ഉള്ളത് ? ശബരീനാഥ് തന്നെ ഒന്നാമത്തെ ഉദാഹരണം. ലവന്‍ ഒരു തട്ടിപ്പും നടത്തിയിട്ടില്ല. വടക്കോട്ടുള്ള ഹിമാലയയോ എവേരെസ്ടോ പോലുള്ള ഒരു തട്ടിപ്പും അല്ല ഇതു. commodity trading ബുദ്ധിപരമായി നടത്തി കോടികള്‍ ഉണ്ടാക്കിയ അവനെ എല്ലാവരും കൂടി തട്ടിപ്പുകാരനാക്കി. എന്ത് ചെയ്യുമെന്ന് പറ.. അത് മാത്രമോ.. ഇന്റര്നെറ്റ് ന്റെ കാര്യമെടുത്താല്‍ ... rediff.com ആരാ തുടങ്ങിയത് ? അജിത് ബാലകൃഷ്ണന്‍. കൊല്ലം s.n കോളേജ് ന്റെ ഉല്പന്നം. കശുവണ്ടി ഇന്ത്യയില്‍ തന്നെ ആരാ ആദ്യം കയറ്റി അയച്ചത് ? തങ്ങള്‍ കുഞ്ഞു മുസ്സലിയാര്‍. അദ്ദേഹം തന്നെ കേരളത്തിലെ ആദ്യ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയതും. രാജന്‍ പിള്ള, രവീന്ദ്ര നാഥന്‍ നായര്‍ എന്ന അച്ചാണി രവി, പ്രമുഖ നടന്‍ മുകേഷ്. ഓ മാധവന്‍, അദ്ധേഹത്തിന്റെ കല കുടുംബം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സായി കുമാര്‍ തുടങ്ങി അദ്ധേഹത്തിന്റെ അനന്തിരവന്‍ വിനു മോഹനിലെത്തി നില്ക്കുന്നു ഈ പാരമ്പര്യം. ഇപ്പൊ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാള്‍ ആരാ.. പ്രിയദര്‍ശന്‍. എവിടതുകരാണാ ? പറ പറ .. ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. കൂടി പോവും. ഇനിയെന്കിലും തെക്കരെ ബഹുമാനിക്കാന്‍ പഠിക്കു എന്‍റെ വടക്കന്‍ സഹോദരാ..... NB: ഇതില്‍ പ്രസിദ്ധരായ ഏതെങ്കിലും തെക്കരെ പരാമര്‍ശിക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് സ്ഥല പരിമിതി മൂലമാണ്. അത്രക്കുണ്ട് ഫേമസ് തെക്കര്‍.
പൂര്‍ണമല്ല
Oh Anne vittupoyi
മറുപടിഇല്ലാതാക്കൂShiju - Thekkan keralam
എല്ലാ തെക്കന്മാരും സ്വന്തം പേരു വെളിപെടുത്തി പ്രതികരിക്കാന്‍ അപേക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂതെക്കര് നീണാള്‍ വാഴട്ടെ...
തെക്കെന്താ പുരുഷാധിപത്യമാണോ? മിടുക്കികളായ തെക്കത്തികളൊന്നും ഇല്ലേ? (ഞാന്‍ ഒരു വടക്കനെ കല്യാണം കഴിച്ചു കുടിയേറിയ കാരണം എന്നെ കൂട്ടണ്ടാ ട്ടോ) :-)
മറുപടിഇല്ലാതാക്കൂഅജിത്ത് ബാലകൃഷ്ണന്‍ (Rediff) തെക്കനല്ല വടക്കനാണ് കേട്ടോ... കണ്ണൂര്‍ക്കാരനാണ്.
മറുപടിഇല്ലാതാക്കൂ