രാവിലെ ഒരു കപ്പ് ചായയും ദിനപത്രവുമില്ലാതെ മലയാളിക്ക് വയറ്റില്‍ നിന്നു പോവില്ല എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല പത്രം വായനയില്‍ മലയാളി ശീലിച്ച പല കാര്യങ്ങളുണ്ട്. മലയാളികള്‍ പത്രം വായിക്കുന്ന ചില പൊതു സ്ഥലങ്ങലാണല്ലോവായന ശാല, ബാര്‍ബര്‍ ഷോപ്പ് , ചായക്കട എന്നിവ. കൂടുതല്‍ പേര്‍ക്കും പത്രം മുഴുവനായി ഉണ്ടെങ്കിലേ വായന വരൂ. ചിലര്‍ക്കാനെങ്കില്‍ ആദ്യ പേജ് മാത്രം കിട്ടിയാല്‍ മതി. ഇനി ചിലരുണ്ട്. ഒരുത്തന്‍ പേപ്പര്‍ വായിക്കുകയാണെങ്കില്‍ അവന്‍റെ പുറകില്‍ നിന്നു എത്തി നോക്കും. മാറിയും മറിഞ്ഞുമൊക്കെ നോക്കും. ഇനി അത് വായിച്ചു കഴിഞ്ഞാലോ, അത് എവിടെങ്കിലും അതേ പടി ഇട്ടിട്ടു പോകും. അത് പഴയ പടി ഒന്നു അടുക്കി വക്കാന്‍ പോലും ഒന്നു മിനക്കെടില്ല. ഇതിനിടക്ക് ഒരു കാര്യം കൂടി പറയട്ടെ. മലയാളിക്ക് എപ്പോഴും ഇഷ്ടം ഓസിനു പത്രം വായിക്കാനാണ്. ഒരു പത്രത്തിന്‍റെ മൂന്നു രൂപ ലാഭിച്ചിട്ടു ആ കാശിനു ബീഡി വലിക്കും മലയാളി. മുടി വെട്ടിക്കാനാനെന്ന വ്യാജേന ബാര്‍ബര്‍ ഷാപ്പിലും ചായ കുടിക്കനനെന്ന വ്യാജേന ചായക്കടയിലും ചെന്നിരുന്നു പത്രം വായിക്കുന്ന മലയാളി ഒരു രീതിയില്‍ നമുക്കു അഭിമാനമാണ്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ നമ്മള്‍ കാണിക്കുന്ന ഈ വ്യഗ്രത വേറൊരു നാട്ടിലും നിങ്ങള്ക്ക് കാണാന്‍ പറ്റില്ല എന്നത് തന്നെ ഇതിന് കാരണം.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമലയാളിയുടെ പ്രഭാതകര്‍മ്മങ്ങളില്‍ മുഖ്യം തന്നെ പത്രപാരായണവും.
മറുപടിഇല്ലാതാക്കൂമാതൃഭൂമിയുടെ പരസ്യമാണോ..?..:)
മറുപടിഇല്ലാതാക്കൂ