Tuesday, December 16, 2008

മലയാളത്തിന്‍റെ സ്വന്തം ഓമന .....ഓമന പാര്‍വതി...
പാര്‍വതി ഓമന കുട്ടന്‍ മിസ് വേള്‍ഡ് രന്നര്‍ അപ് ആയതു നമുക്കെല്ലാം സന്തോഷം തരുന്ന ഒരു വാര്ത്താ തന്നെ ആണ്.. പാര്‍വതി അര്‍ദ്ധ നഗ്ന ആയി പ്രട്യക്ഷപെട്ടതിനെ പറ്റി ചില സദാചാര വാദികള്‍ പോസ്റ്റുകള്‍ തുരുതുരാ വിടുന്നത് കണ്ടു. എന്തിനാന്നു മനസ്സിലാവുന്നില്ല. എന്ത് കൊകനട്ട് ആയാലും ലോകവ്യാപകമായി നടത്തുന്ന ഒരു മല്‍സരത്തില്‍ രണ്ടാമതെന്കിലും എത്താന്‍ ഒരു മലയാളിക്ക് കഴിഞ്ഞത് ഒരു നേട്ടം തന്നെയാണ്. ജന്മനാ പതി പാര്‍വതി സങ്കല്പവുമായി ജനിച്ചു വീഴുന്ന മലയാളി പെണ്പടയില്‍ നിന്നും ഒരു ലോക സുന്ദരി... ഇതു ഒരു മത്സരം മാത്രം ആയി കാണാന്‍ ഇനിയും കഴിയാത്ത ചില കപട സദാചാര വാദികളാണ് ഇതിനെതിരെ വാളുയര്തുന്നത്.. അല്ലെങ്കില്‍ തന്നെ ലോകത്ത് ബാക്കിയുള്ള എല്ലാ മല്‍സരത്തിലും മലയാളികളാണ് ഒന്നാമത്... ഇതു മാത്രം എന്തോ കുറച്ചിലയിപോയി എന്ന് തോന്നും ഈ വിലാപം കേട്ടാല്‍.. എന്തൊക്കെ പറഞ്ഞാലും മലയാളത്തിലെ ചില സിനിമ സീരിയല്‍ നടികളെ പോലെ മന്ഗ്ലീഷ് പറയാതെ നല്ല അസ്സല്‍ മലയാളത്തില്‍ സംസാരിക്കാനെങ്കിലും പാര്‍വതിക്ക് പറ്റുന്നുണ്ടല്ലോ.. അതെന്കിലും അംഗീകരിച്ചു കൂടെ സഖാക്കളേ ?

7 comments:

 1. വലിയ അഭിമാനം ഒന്നും തോന്നിയില്ലെങ്കിലും അപമാനിക്കാന്‍ തക്കതോന്നും ആ കുട്ടി ചെയ്തതായി തോന്നിയില്ല.

  ReplyDelete
 2. അതേ ‘അഭിമാന പുളകിതനായി’പോയി ഓരോ മലയാളിയും..........മലയാളി ഭക്ഷണം കിട്ടിയില്ലെങ്കിലും ഇനി ജീവിക്കും..കാരണം തുണിയഴിച്ചായാലും പാറുകുട്ടി അങ്ങ് തട്ടുമ്പുറത്തെത്തിയല്ലോ...........:)

  കവിത, പിന്നെയെന്താണ് മറിയയും രേഷ്മയുമൊക്കെ നിങ്ങള്‍ക്ക് അനഭിമതകളാകുന്നത്......വേശ്യകളെ എന്തിന് നിങ്ങള്‍ പുച്ഛിക്കുന്നു.....ഓ മറന്നു അവരൊക്കെ വിശപ്പടക്കാനാണല്ലോ തുണിയഴിക്കുന്നത്. അവരെ ആര്‍ക്കും പുച്ഛിക്കാം. ഇത് പ്രശസ്തിക്ക് വേണ്ടിയുള്ള തുണിയഴിപ്പല്ലേ.......ഡാഡിയും മമ്മിയുടെയും അനുഗ്രഹത്തോടെ ഉള്ള തുണിയഴിക്കല്‍.....അപ്പൊ കവിത , പാറു കുട്ടിക്ക് നല്ല ഒരു ജയ് വിളീച്ചോ...ഞാനും കൂടാം..ജയ് പാറൂ...............

  കഷ്ടം......................

  ReplyDelete
 3. Completely off the topic:

  നമ്മുടെ പഴയ സിനിമാനടി പാര്‍വ്വതിയുടെ ഏഴയലത്ത് വരില്ല ഈ പുതിയ പാര്‍വ്വതിയുടെ സൌന്ദര്യം :)

  ReplyDelete
 4. മാറുന്ന മലയാളിയുടെയും വടക്കൂടന്റെയും അഭിപ്രായങ്ങള്‍ വായിച്ചു. ഉത്തരം എന്‍റെ പോസ്റ്റില്‍ തന്നെയുണ്ട്. ഇതൊരു മല്‍സരമാണ്. നഗ്നത പ്രദര്‍ശനമോ മറ്റെന്തെങ്കിലും കോപ്രായമോ അല്ല.
  സൌന്ദര്യം ഒരിക്കലും ഒരു സ്കെയില്‍ വച്ചു അളന്നു തിട്ടപ്പെടുതാവുന്ന ഒന്നല്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സൗന്ദര്യത്തിന്റെ നിര്‍വചനം പലതാണ്. ആഫ്രിക്കയില്‍ കറുത്ത് തടിച്ചവളാണ് സുന്ദരി എങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നേരെ തിരിച്ചാണ്. അത് കൊണ്ടു ശ്രീ വടക്കൂടന്‍ പറയുന്നതു പോലെ സിനിമ നടി പാര്‍വതിയുടെയോ മോനിഷയുടെയോ ശാലീന സൌന്ദര്യതോടോ പാര്‍വതി ഓമനകുട്ടനെ തട്ടിച്ചു നോക്കുന്നതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. ഇവരൊക്കെ ഒരു സാധാരണ മലയാളിയുടെ കണ്ണില്‍ ബഹു സുന്ദരികള്‍ ആയിരിക്കും. പക്ഷെ ലോകര്‍ക്കെല്ലാം അങ്ങനെ ആവണമെന്നില്ല. പിന്നെ മാറുന്ന മലയാളി പറയുന്നതു പോലെ ലോക സുന്ദരി മത്സരം ഒരു നഗ്നത പ്രദര്‍ശന മല്സരമല്ല. എന്നാല്‍ പൂര്‍ണ്ണ നഗ്നയായി നിന്നു ലോക സുന്ദരി പട്ടം വാങ്ങാന്‍ പാടില്ലേ ? ലോക സുന്ദരി ആയാല്‍ കിട്ടുന്ന കോടികള്‍ നമുക്കു സങ്കല്‍പ്പിക്കാന്‍ പറ്റാത്തതാണ്. നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം തീര്‍ത്തു കൊള്ളും എന്ന് കേട്ടിട്ടില്ല ?
  ഇതിനെ ഒരു മത്സരം മാത്രമായി കാണൂ. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നു പല സംസ്ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന പല സ്വഭാവ ഗുണങ്ങളുള്ള , പല രീതിയില്‍ സുന്ദരികളായ കുറച്ചു പേര്‍ പന്കെടുക്കുന്ന ഒരു മല്‍സരത്തില്‍ രണ്ടാമതെതാന്‍ ഒരു മലയാളിക്ക് കഴിഞ്ഞു എന്നതിന് എങ്ങിലും പാര്‍വതി അഭിനന്ദനത്തിനു അര്‍ഹയാണ്. പുറമെ വിശാല മനസ്കനായി നടിക്കുകയും ഉള്ളില്‍ അങ്ങേയറ്റം സന്ഗുചിത ചിന്താഗതി പുലര്‍ത്തുകയും ചെയ്യുന്ന മലയാളി ആണിന്‍റെ ഒരു സാധാരണ പ്രതികരണം ആയി മാത്രമെ ഇതിനെ കാണാന്‍ പറ്റു..
  ഒരു വനിത ആയിട്ടും കവിത പറഞ്ഞ അഭിപ്രായത്തിനു നന്ദി ...

  ReplyDelete
 5. മലയാളിക്കു അഭിമാനം തന്നെയാണ് പാര്‍വതിമാര്‍.
  ഉടുക്കുന്ന വസ്ത്രം എത്രയായാലും ( ടു പീസായാലും, സാരിയായാലും ചുരിദാര്‍ ആയാലും ) ഉടുക്കുന്ന വ്യക്തിക്ക് ആത്മ വിശ്വാസം ഉണ്ടായാല്‍ മതി. എന്നാല്‍ ഒരു കുഴപ്പവുമില്ല.
  നേരെ മറിച്ച്‌ സാരിയും ചുരിദാറും അണിഞ്ഞാലും പെണ്ണുങ്ങള്‍ക്ക്‌ കോണ്ഫിടെന്‍സ് വരണം എന്നില്ല.
  അപ്പോഴാവും അത് ആഭാസമായി മാറുന്നത്.

  ReplyDelete
 6. ഈ മത്സരം ആകാഷയോടെ കണ്ടിരുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് പാര്‍വതിയെ കുറ്റം പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ തന്നെ സ്വന്തം ഇഷ്ടത്തിന് അല്ലെ ആ കൊച്ചു ഇങ്ങനെ ഒക്കെ dress ധരികുന്നെ. ആരും നിരബന്ധിചൊന്നും ഇല്ലാലോ. ആ കൊച്ചിനും അതിന്റെ വീടുകാര്കും കൊഴപ്പം ഇല്ല..പിന്നെ ആണാ നമുക്കു!!

  ReplyDelete
 7. mis world is foolishness just type in wicky encyclo and read the history behind miss world

  ReplyDelete