2008, ഡിസംബർ 28, ഞായറാഴ്‌ച
നിറം കറുപ്പായാല്‍ കുഴഞ്ഞത് തന്നെ ചേട്ടാ...
കറുത്തവനും വെളുത്തവനും തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്ന് ചോദിച്ചാല്‍ മാന്യനായ മലയാളി പറയും ഇല്ല എന്ന്. പക്ഷെ ഇതു ഒന്നാന്തരം ഒരു നുണ മാത്രമാണ്. കറുത്തവന്‍ എപ്പോഴും രണ്ടാം തരം പൌരന്‍ ആയി മാത്രമാണ് വെളുത്ത വര്‍ഗക്കാര്‍ കാണുന്നത്. ഞാന്‍ മലയാളികളെ മാത്രം കുറ്റം പറയുകല്ല. പക്ഷെ അതാണ് സത്യം. ലളിതമായി പറഞ്ഞാല്‍ ഒരു നാടകമോ സിനിമയോ കണ്ടു നോക്കു. അതില്‍ അടിമയുടെ നിറം എപ്പോഴും കറുപ്പായിരിക്കും. അപ്പൊ നിങ്ങള്‍ പറയും അത് പണ്ടത്തെ കഥ ആണെന്ന്. പക്ഷെ ഇപ്പോഴും കഥ അത് തന്നെ. കലാഭവന്‍ മണി എത്ര നന്നായി അഭിനയിചിട്ടെന്തു കാര്യം. ഒരിക്കല്‍ മലയാളത്തിലെ വെളുത്ത നായികമാര്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. നമ്മുടെ രാഷ്ട്രീയത്തിലായാലും സിനിമയിലായാലും എന്തിലായാലും വെളുത്ത നായകന്മാരും നായികമാരും നമുക്കില്ല. നിങ്ങളുടെ നിറം വിവാഹ മാര്‍ക്കറ്റില്‍ പോലും ഒരു പ്രശ്നമാവും. കറുത്ത ആള്‍ക്കാര്‍ക്ക് ഇതു മൂലം ജന്മനാ തന്നെ ഒരു അപകര്‍ഷതാ ബോധം വളര്ന്നു വരാറുണ്ട്. ഇതു വിറ്റു കാശാക്കാന്‍ ചില കമ്പനികള്‍ കറുത്തവരെ വെളുപ്പിക്കുന്ന മരുന്നുകളും ക്രീമുകളും ഇറക്കി ജീവിക്കുന്നുമുണ്ട്. വെള്ളക്കാരന്‍ നമ്മളെ എല്ലാം കറുത്തവര്‍ ആയിട്ടാണ് കാണുന്നതെന്ന് ഓര്‍ക്കാതെ ഇന്നാട്ടിലെ വെളുത്ത ആള്‍ക്കാര്‍ കറുത്തവരെ കളിയാക്കാറുമുണ്ട്. അതാണ് ഇതിലെ തമാശ. കറുത്തവരെ കളിയാക്കാനായി ചില പേരുകള്‍ ഇവര്‍ കരുതി വച്ചിട്ടുമുണ്ട്. പക്ഷെ ഈ സൊ കാള്‍ഡ് വെളുത്തവന്മാര്‍ ലണ്ടനിലോ അമേരിക്കയിലോ ചെന്നാല്‍ സായിപ്പു ഇവന്മാരെയും കറുത്തവനെ എന്ന് വിളിക്കും.. ഹി ഹി ...ഇതിനിടക്ക് ശ്രീനിവാസനെ പോലെ സ്വന്തം അപകര്‍ഷതാബോധം വിറ്റു ജീവിക്കുന്നവരുമുണ്ട്. ശ്രീനിയുടെ ചിത്രങ്ങള്‍ കാണുമ്പോ നമുക്കു തോന്നും ഇയാള്‍ക്ക് സ്വന്തം നിറത്തെ ചൊല്ലി ഒരു വിഷമവുമില്ലാത്ത ഒരാളാണെന്ന്. പക്ഷെ ഉള്ളില്‍ നിറഞ്ഞു കവിയുന്ന വിഷമമാണ് പുള്ളി പറഞ്ഞു തീര്‍ക്കുന്നത് ... അങ്ങനെ നോക്കുക്കയാണെങ്കില്‍ മണി ആണ് മെച്ചം. അതിയാന് ഒരു പ്രശ്നവുമില്ല. നമ്മുടെ നടിമാരാനെന്കില്‍ എങ്ങനെയാണാവോ വെളുക്കുന്നത് ? നവ്യ നായര്‍, രംഭ, ജ്യോതിര്‍മയി, അങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍... കഷ്ടം. ഹൊ. ഇത്രയും മതി. ഇതൊക്കെ പറഞ്ഞപ്പോ എന്തൊരാശ്വാസം..ഇനി ഇതു വായിച്ചിട്ട് എന്‍റെ കളര്‍ എന്താന്ന് ചോദിക്കരുത് കേട്ടോ... ആശാനെ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മനസ്സ് കറുക്കാതിരുന്നാൽ മതി. പുറംതൊലിയിൽ കാര്യമില്ല ആശാനേ...
മറുപടിഇല്ലാതാക്കൂപക്ഷെ മണിയും ഇപ്പോള്‍ ക്യാമറയ്ക്ക് മുന്‍പില്‍ മേയ്ക്കപ്പിലൂടെ വെളുക്കാന്‍ ശ്രമിക്കുകയല്ലേ......
മറുപടിഇല്ലാതാക്കൂആശാനേ അദ്വാനി പോലും ഒബാമയാകാന്‍ നടക്കുന്ന കാലമാ ഇത്!!!!!!!!!
മറുപടിഇല്ലാതാക്കൂകറുപ്പിനഴക്....ഓ....
മറുപടിഇല്ലാതാക്കൂവെളുപ്പിനഴക്....ഓ...
ഇന്നാട്ടിലെ വെളുത്ത ആള്‍ക്കാര്‍ കറുത്തവരെ കളിയാക്കാറുമുണ്ട്. അതാണ് ഇതിലെ തമാശ.
മറുപടിഇല്ലാതാക്കൂദുശ്ശാസനന്റെ ഈ വരികള്‍ വായിച്ചപ്പോള്‍ ഒരു സംഭവം ഓര്‍മ്മ വന്നു.
വേണുവേ, എന്‍റെ മകള്‍ക്ക് ഒരാലോചന വന്നിരിക്കുന്നു. ചെറുക്കന്‍ ബാംഗ്ലൂരിലാ.. നല്ല ജോലി. നല്ല സ്വഭാവം. നല്ല കുടുംബം.
പിന്നെന്താ ചേട്ടാ പ്രശ്നം. ഞാന്‍ ചോദിച്ചു. എടാ ചെറുക്കനല്പം കറുത്തിട്ടാ.
പിന്നീട്, ആ കല്യാണം നടക്കാതെ പോയത് ചെറുക്കന്‍റെ നീറം കാരണമെന്ന് എനിക്ക് മനസ്സിലാക്കേണ്ടി വന്നു.
ഈ പറഞ്ഞ ചേട്ടന്‍, ഒരു ഇരു നിറക്കാരനായിരുന്നു എന്നുള്ളതാണു് ഇതിലെ വലിയ തമാശ.
അല്പം കറുപ്പ് കൂടിയവരും വെളുത്തവരെ തേടുന്ന കാഴ്ചകള്‍ കാണുമ്പോള്‍.....
കറുപ്പിനഴക്....വെളുപ്പിനഴക്....എന്ന ഗാനവും, മനസ്സ് കറുക്കാതിരുന്നാൽ മതി,
പുറംതൊലിയിൽ കാര്യമില്ല എന്ന പറച്ചിലിനും പിന്നില്‍ പതുങ്ങിയിരിക്കുന്നില്ലേ ഒരു വിഷമം.
ശ്രീനിവാസന്റ്റെ ഉള്ളിലെ അതേ വിഷമം. :)
കറുത്ത തൊലി വെളുത്ത തൊലി - ഇതൊരു മാനസിക പ്രശ്നമാണ്.സ്വന്തം പോരായ്മകളെ മറച്ചു വയ്ക്കാന്‍ വെളുപ്പ് ഒരു പുതപ്പാകുന്നുവെന്നേയുള്ളു.അന്തരിച്ച സിനിമാനടന്‍ സത്യന് കറുത്ത നിറമായിരുന്നില്ലേ. എല്ലാ അപകര്‍ഷതാബോധത്തിനേയും മറികടക്കാന്‍ സ്വന്തം കഴിവുകള്‍ക്കു സാധിക്കും. ശ്രീനിവാസന്‍ തന്നെ നല്ലൊരു ഉദാഹരണമല്ലെ. അദ്ദേഹം നമ്മുടെ നായക സങ്കല്പങ്ങള്‍ക്കു ചേരാത്ത നടനായിരുന്നിട്ടുകൂടി എല്ലാവരും അംഗീകരിക്കുന്ന പ്രതിഭയായില്ലേ.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്...
മറുപടിഇല്ലാതാക്കൂവെളുപ്പു നിറമുള്ളവർക്ക് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്നു എന്നത് സത്യം തന്നെ.
പക്ഷെ വെളുത്ത നിറം മാത്രം കൊണ്ട് ഒരാൾ സുന്ദരനാകുന്നില്ല. മുഖത്തിന്റെ ഘടന, ശരീരത്തിന്റെ അനുപാതങ്ങൾ, തൂക്കം എന്നിവയും പ്രധാനമാണ്.
കച്ചവട സിനിമ എന്നത് സ്റ്റീരിയോറ്റൈപ്പുകളിൽ അഭിരമിച്ച് കാശുണ്ടാക്കുന്ന പരിപാടിയാണ്. ഭൂലോക-സുന്ദരനെങ്കിലും അത്ര വെളുത്തവനാണോ ബോളിവുഡീലെ ജോൺ അബ്രഹാം?
മനസ്സിന്റെ നിറം വെളുപ്പാണെങ്കില്‍ ആള്‍ കറുത്തിരുന്നാലും കുഴപ്പമില്ല...
മറുപടിഇല്ലാതാക്കൂ