2008, നവംബർ 6, വ്യാഴാഴ്‌ച

ബിന്ദു കൃഷ്ണപ്രസാദ് - അഭിവാദനങ്ങള്‍ .


ശ്രീമതി ബിന്ദു കൃഷ്ണപ്രസാദ് നടത്തി വരുന്ന 'അടുക്കളതളങ്ങള്‍' എന്ന ബ്ലോഗ് ആണ് എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത്... ഇക്കാലത്ത് പാചകത്തില്‍ താത്പര്യം കാണിക്കുന്ന ഒരു വനിതാ എന്ന് മാത്രമല്ല അത് മറ്റുള്ളവരുമായി പങ്കിടാന്‍ സ്വന്തം ബ്ലോഗിലൂടെ നടത്തുന്ന ശ്രമങ്ങളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു..
ശ്രീമതി ബിന്ദുവിന്റെ ബ്ലോഗില്‍ ഉള്ള ഒരു വിഭവം ഞാന്‍ ഇവിടെയും പോസ്റ്റ് ചെയ്യുന്നു..
ഇതു വായിക്കുന്ന എല്ലാവരെയും പ്രത്യേകിച്ചും സ്ത്രീ വായനക്കാരെ ബിന്ദുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ടി വി സീരിയലുകളും റിയാലിറ്റി ഷോകളും മറ്റും കണ്ടു സമയം പാഴാക്കാതെ ബ്ലോഗ് വായിക്കു... അടുക്കളയിലേക്കു കയറു... വിപ്ലവം അരങ്ങില്‍ നിന്നു അടുക്കളയിലേക്കു...

- ദുശാസ്സനന്‍

ബിന്ദുവിന്റെ ബ്ലോഗ് http://bindukp2.blogspot.com/ എന്ന വിലാസത്തില്‍ ലഭ്യമാണ്..


പപ്പായ ഞങ്ങളുടെ നാട്ടിൽ കപ്പയ്ക്ക എന്നറിയപ്പെടുന്നു. കപ്പളങ്ങ,കപ്പങ്ങ,പപ്പയ്ക്ക,കൊപ്പക്കായ എന്നീ പേരുകളും കേട്ടിട്ടുണ്ട്. മലബാർ ജില്ലക്കാരായ എന്റെ ഭർതൃവീട്ടുകാർ ഓമക്കായ എന്നാണ് പറയുന്നത്. കുർമൂസ് എന്നൊരു പേര് സി.വി.ബാലകൃഷ്ണന്റെ ഒരു നോവലിൽ കണ്ടിട്ടുണ്ട്. പണ്ടുമുതൽക്കേ വീട്ടിൽ ഇതിന് ഒരുകാലത്തും ക്ഷാമമുണ്ടായിട്ടില്ല. പ്രത്യേക പരിചരണമൊന്നും വേണ്ടാത്തതുകൊണ്ടാവും ഒന്ന് നശിച്ചാൽ മറ്റൊന്ന് എന്ന മട്ടിൽ പറമ്പിൽ എവിടെയെങ്കിലുമൊക്കെ കപ്പച്ചെടികൾ സമൃദ്ധമായി വളർന്നു നിൽക്കാറുണ്ട്. കപ്പയ്ക്കാവിഭവങ്ങളോട് പണ്ട് അങ്ങേയറ്റത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന എന്റെ അനിയനിപ്പോൾ നാട്ടിലെത്തിയാൽ അമ്മയോട് അങ്ങോട്ട് ആവശ്യപ്പെട്ട് കപ്പയ്ക്കക്കൂട്ടാൻ ഉണ്ടാക്കിക്കും!! അന്നും ഇന്നും കപ്പയ്ക്കാ വിഭവങ്ങൾ എനിയ്ക്കു പ്രിയങ്കരം തന്നെ. കപ്പയ്ക്കയും ചേമ്പും കൊണ്ട് ലളിതമായ ഒരു മൊളോഷ്യം ഇതാ:
ആവശ്യമുള്ള സാധനങ്ങള്‍ :
ഇടത്തരം വലുപ്പമുള്ള കപ്പയ്ക്ക - ഒന്ന്ചേമ്പ് - ചെറുതാണെങ്കിൽ 5-6. (വലുപ്പമനുസരിച്ച് എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.‌)കാന്താരിമുളക് - ആവശ്യത്തിന്.ഒരു ചെറിയ കഷ്ണം വാഴയില മഞ്ഞൾപ്പൊടി,ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:
ചേമ്പ് തൊലി കളഞ്ഞ് കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.

കപ്പയ്ക്കയും തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിവച്ച ശേഷം, വാഴയില ഒന്നു ചെറുതായി വാട്ടിയെടുത്ത് അതിൽ കാന്താരിമുളക് (കിട്ടാനില്ലെങ്കിൽ പച്ചമുളക് ഉപയോഗിക്കാം.ഞാനും പച്ചമുളകാണ് എടുത്തിരിക്കുന്നത്) ഇലയിൽ വച്ച് ഒരു ചെറിയ പൊതിയായി പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടുക.
കഷ്ണങ്ങളുടെ കൂടെ ഈ പൊതിയും,അവശ്യത്തിന് മഞ്ഞൾപ്പൊടിയും,ഉപ്പും ഇട്ട് വെള്ളവും ചേർത്ത് വേവിക്കുക.(കുക്കറിലാണ് വേവിക്കുന്നതെങ്കിൽ വേവ് അധികമാവാതെ ശ്രദ്ധിക്കണം.അല്ലെങ്കിൽ ചേമ്പ് വെന്തു കലങ്ങിപ്പോവും.വെന്തുകഴിഞ്ഞാൽ ഇലപ്പൊതി തുറന്ന് മുളക് നന്നായി ഉടച്ച് കൂട്ടാനിൽ ചേർക്കുക. ഇനി ഇല കളയാം കേട്ടോ :)ചേമ്പ് ഉടയാതെ കപ്പയ്ക്കാകഷ്ണങ്ങൾ ഒന്ന് ഉടച്ചുയോജിപ്പിക്കുക. തീ അണച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കുറച്ചുനേരം അടച്ചുവയ്ക്കുക.

കപ്പയ്ക്ക മുളകു പൊതിഞ്ഞിട്ടത് ഇതാ:


എന്താ നാവില്‍ വെള്ളമൂരുന്നുണ്ടോ ? എങ്കില്‍ ഇന്നു തന്നെ തുടങ്ങിക്കോ



2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, നവംബർ 7 6:12 PM

    കൊള്ളാ മാഷെ പക്ഷെ ഈ പേര് മഹാഭാരതത്തിലെ ഒരു ദുഷ്ട് കഥാപാത്രത്തിന്റെത് ആയി പോയല്ലോ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2008, നവംബർ 7 8:22 PM

    ലിങ്ക് കൊടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞ് വെക്കുന്നത് നന്നായിരിക്കും. ഇനിയുള്ള ബൂലോകജീവിതത്തില്‍ ഒരുപാട് ആവശ്യം വരുന്ന ഒന്നാണ് ലിങ്കുകള്‍.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ