2008, നവംബർ 5, ബുധനാഴ്‌ച

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നിട്ടു നില്‍ക്കുന്നു.



അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നിട്ടു നില്‍ക്കുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒബാമയെ അനുകൂലിക്കുന്ന 200 ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വിജയിച്ചു.

റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ത്ഥി ജോണ്‍ മക്കെയിന് 124 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളിലും ഒബാമ വ്യക്തമായ മുന്‍‌തൂക്കം നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 51 ശതമാനം ഒബാമ നേടിയപ്പോള്‍ മക്കെയിന് 49 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ.

പതിനേഴ് സംസ്ഥാനങ്ങളിലാണ്‍ ഒബാമ മുന്നിട്ടു നില്‍ക്കുന്നത്. ഇല്ലിനോയിലും ന്യൂജഴ്സിയിലും ജയം ഉറപ്പിച്ച ഒബാമ ഫ്ലോറിഡ, നോര്‍ത്ത് കരോലിനോ ഓഹിയോ എന്നിവിടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. എക്കാലവും റിപ്പബ്ലിക്കന്‍മാരെ തുണച്ചിട്ടുള്ള വെര്‍ജിനിയയില്‍ പോലും ഒബാമ മക്കെയിന് തൊട്ടടുത്ത് ഉണ്ട്.

മൊത്തം 538 ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇതില്‍ 270 അംഗങ്ങളുടെ പിന്തുണ ഉള്ളവര്‍ ജയിക്കും.

1 അഭിപ്രായം: