2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

അന്നാ ഹസാരെ - സമരത്തിന്റെ അതി വൈകാരികത ?


ഇനി പറയാനുള്ളത് ക്ഷമയോടെ വായിക്കാന്‍ അപേക്ഷിക്കുന്നു. ഇത് അണ്ണായ്ക്ക് എതിരായിട്ടോ സര്‍ക്കാരിനെ അനുകൂലിച്ചോ ഉള്ള ഒരു പോസ്റ്റ്‌ അല്ല. ബുദ്ധി ജീവി ചമയാനുള്ള ശ്രമവും അല്ല. ഇവരുടെ വാദങ്ങള്‍ എത്രത്തോളം പ്രായോഗികമാണ് എന്ന ചിന്തയില്‍ നിന്ന് ഉണ്ടായ ചില സംശയങ്ങള്‍ ഞാന്‍ തുറന്നു ചോദിക്കുന്നു എന്ന് മാത്രം. അണ്ണായെയും അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയും ആത്മാര്‍ഥതയെയും ഞാന്‍ ബഹുമാനിക്കുന്നു. 

ഭാരതം ഇപ്പോള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്‌ അണ്ണാ ഹസാരെയെ ആണ്.  എഴുപത്തി നാല് വയസ്സുള്ള വന്ധ്യ വയോധികനായ അണ്ണാ ഇപ്പോള്‍ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളുടെ അനിഷേധ്യ നേതാവായിരിക്കുന്നു. സാക്ഷാല്‍ മഹാത്മാ ഗാന്ധിക്ക് ശേഷം ഇത്തരം ജന പങ്കാളിത്തമുള്ള ഒരു ദേശീയ സമരം നയിച്ച വേറൊരു നേതാവില്ല എന്നൊരു ചിത്രമാണ് എല്ലാ മാധ്യമങ്ങളും അവതരിപ്പിക്കുന്നത്‌.  അന്നയെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും വഴി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ വൈകാരികമായ ഒരു പ്രകടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതി വൈകാരികത ഒരാളെ അന്ധനാക്കും എന്ന് പറയുന്നത് പോലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ഇപ്പോള്‍ ഫോക്കസ്  പോയതായി തോന്നുന്നു. അഴിമതിയില്‍ പൊറുതി മുട്ടിയ ഒരു ജനത അണ്ണാ എന്നൊരു മനുഷ്യന്റെ പുറകില്‍ അണിചേരുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. ലോക് പാല്‍ ബില്‍ എന്താണെന്ന് അറിയാത്തവര്‍ പോലും അണ്ണായുടെ ഉദ്ദേശം നല്ലതാണു എന്ന ഉറച്ച വിശ്വാസത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നുണ്ട്. എന്റെ ഒരു  ഫേസ് ബുക്ക്‌  സുഹൃത്ത്‌ പറഞ്ഞതു പോലെ. 'ഇതെന്താണ് സംഗതി എന്നറിയില്ല. പക്ഷെ എന്തോ നല്ലതാണെന്ന് അറിയാം. അതുകൊണ്ട് ഞാന്‍ അണ്ണായെ അനുകൂലിക്കുന്നു."

ആരൊക്കെയാണ് മുന്നില്‍ ?
     ഈ ബില്ലിനെ എല്ലാ രാഷ്ട്രീയക്കാരും ഒന്നടങ്കം എതിര്‍ക്കുന്നത് അതിന്റെ വേറിട്ട ഘടന കൊണ്ട് തന്നെയാണ്. ഇതിന്റെ ആദ്യ പതിപ്പ് ജനത പാര്‍ട്ടിയുടെ നേതാവും മുന്‍ നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷന്‍ 1968 ല്‍ ലോകസഭയില്‍ അവതരിപ്പിക്കുകയും തൊട്ടടുത്ത വര്‍ഷം അത് പാസാക്കുകയും ചെയ്തു. പിന്നീട് ഒരു ഒന്‍പതു തവണയെങ്കിലും ഇതിന്റെ പരിഷ്കരിച്ച പതിപ്പുകള്‍ അവതരിപ്പിച്ചുവെങ്കിലും രാജ്യസഭയില്‍ ഇത് വരെ ഇത് പാസ്സായിട്ടില്ല. ശാന്തി ഭൂഷന്‍ പിന്നീട് ഭാരതീയ ജനതാ പാര്‍ടിയില്‍ ചെര്‍ന്നുവെങ്കിലും ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം അവിടുന്ന് രാജി വച്ചു. മകനായ പ്രശാന്ത്‌ ഭൂഷനോടൊപ്പം അദ്ദേഹം നടത്തിയ, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമരത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി നമ്മുടെ ജഡീഷ്യറിയെയും അഴിമതി നിയമങ്ങള്‍ക്കു കീഴില്‍ കൊണ്ട് വരിക എന്നതാണ്. പ്രശാന്ത്‌ ഭൂഷന്‍ മലയാളികള്‍ക്കും അപരിചിതന്‍ അല്ല. ഇടമലയാര്‍ കേസില്‍ അച്ചുതാനന്ദന് വേണ്ടി വാദിക്കുകയും ബാലകൃഷ്ണ പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത പ്രഗത്ഭ അഭിഭാഷകന്‍ ആണ് അദ്ദേഹം. 


    മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന അണ്ണാ എന്നാ മനുഷ്യന്‍ ഈ മുന്നേറ്റത്തെ അനുകൂലിക്കുകയും മുന്നിട്ടിറങ്ങുകയും ചെയ്തു. സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടനായി സാമൂഹിക സേവനത്തിനിറങ്ങിതിരിച്ച അണ്ണാ ഭാരതത്തെ പിന്നോട്ട് വലിക്കുന്ന ഒരേ ഒരു പ്രശ്നം സാര്‍വത്രികമായ അഴിമതി ആണെന്ന് തിരിച്ചറിഞ്ഞു. ആ വികാരമാണ് ഇപ്പോഴും അദ്ദേഹത്തെ കടുത്ത സമര രീതികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തനാക്കുന്നത്. അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളെ രാജ്യം പത്മ ഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രസ്ഥാനം എന്നാല്‍ അണ്ണാ ആണെന്ന് പറയുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു 

എന്താണ് ലോക് പാല്‍ ബില്‍ ? 

മുകളില്‍ പറഞ്ഞത് പോലെ, ലോക് പാല്‍ ബില്‍ മുന്നോട്ടു വയ്ക്കുന്നത് അഴിമതിക്കാരെ തളയ്ക്കാനുള്ള അസന്ഖ്യം നിയമങ്ങളാണ് .

  1. ലോക് പാല്‍ എന്നൊരു അഴിമതി വിരുദ്ധ സെല്‍ രൂപീകരിക്കുക. ലോകായുക്ത ആയിരിക്കും സംസ്ഥാന തലത്തില്‍ ഇതിന്റെ പരമാധികാരി. 
  2. കാബിനെറ്റ്‌ സെക്രട്ടറിയും എലെക്ഷന്‍ കമ്മീഷനും ലോക് പാലിനെ നിരീക്ഷിക്കും ( സുപ്രീം കോടതിയും കാബിനെറ്റ്‌ സെക്രട്ടറിയറ്റിനെയും നിരീക്ഷിക്കുന്നത് പോലെ ) അതുകൊണ്ട് തന്നെ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ നിന്നും മന്ത്രി തലത്തിലുള്ള സ്വാധീനത്തില്‍ നിന്നും ഇത് വിമുക്തമായിരിക്കും
  3. സുതാര്യമായ ഒരു നടപടിയിലൂടെ ഇതിലെ അംഗങ്ങളെ നിയമിക്കും. നല്ല ട്രാക്ക് റെക്കോര്‍ഡ്‌ ഉള്ള ജട്ജുമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നായിരിക്കും നിയമനം.സെലെക്ഷന്‍ കമ്മിറ്റി നടത്തുന്ന നിയമന നടപടികളുടെ വിവരങ്ങള്‍  പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. ഇന്റെര്‍വ്യൂകളുടെ വീഡിയോ ഉള്‍പ്പെടെ.
  4. ലോകയുക്തയ്ക്ക് ലഭിക്കുന്ന കേസുകള്‍, തീര്‍പ്പായ കേസുകള്‍, അതിന്മേല്‍ ഉണ്ടായ നടപടികള്‍ അങ്ങനെ എല്ലാം തങ്ങളുടെ വെബ്‌ സൈറ്റില്‍ ലഭ്യമാക്കും. 
  5. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു കേസ് തീരുമാനമാക്കാന്‍ വേണ്ട സമയ പരിധിയാണ്. ഇന്ത്യയുടെ പ്രധാന ശാപം അനിശ്ചിതമായി നീണ്ടു പോകുന്ന കോടതി നടപടികള്‍ ആണ്. പക്ഷെ ഇവിടെ ഒരു വര്‍ഷത്തിനുള്ളില്‍ നടപടി പൂര്‍ത്തിയായിരിക്കണം എന്ന് ലോക്പാല്‍ നിര്‍ദേശിക്കുന്നു. പ്രോസേസ്സിംഗ് ഉള്‍പ്പെടെ രണ്ടു വര്‍ഷമാണ്‌ നിബന്ധന.
  6. ഗവന്മെന്റിനുണ്ടായ നഷ്ടം അഴിമതിക്കാരനായ വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഈടാക്കാനും വകുപ്പുണ്ട്. 
  7. ഇത് പോലെ തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ സര്‍വ സാധാരണമായ കാല താമസത്തിനും ലോക്പാല്‍ തടയിടുന്നു. പൌരന്റെ ആവശ്യം സമയ ബന്ധിതമായി പരിഹരിക്കാത്ത, അല്ലെങ്കില്‍ അറിഞ്ഞു കൊണ്ട് കാല താമസം വരുത്തുന്നത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടാകും. അവരില്‍ നിന്ന് ഫൈന്‍ ഈടാക്കി  അത് പരാതിക്കാരന് നല്‍കും.
  8. ഇനി, ഏതെങ്കിലും ലോക് പാല്‍ ഉദ്യോഗസ്ഥനെതിരെ പരാതി ഉയര്‍ന്നാല്‍ അത് പരിഹരിക്കാനും വഴി ഉണ്ട്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരനെങ്കില്‍  രണ്ടു മാസത്തിനുള്ളില്‍ പുറത്താക്കാന്‍ ഉള്ള അധികാരം ഉണ്ട്.
  9. ഇപ്പോള്‍ നിലവിലുള്ള ഏജന്‍സികളായ ചീഫ് വിജിലന്‍സ് ഓഫീസര്‍, സി ബി ഐയുടെ അഴിമതി നിര്‍മാര്‍ജന സെല്‍ എന്നിവ ലോക് പാലില്‍ ലയിക്കും. തദ്വാരാ ആരുടെ അഴിമതിയും അന്വേഷിക്കാനും നടപടിയെടുക്കാനും ഉള്ള അധികാരം ഇതിനു ലഭിക്കും.
  10. അഴിമതിയെ പറ്റി വിവരം നല്കുന്നവര്‍ക്കുള്ള സംരക്ഷണം ലോക്പാല്‍ ഉറപ്പു തരുന്നു

ഇതിലെ ചില നിബന്ധനകളിലാണ് ജന ലോക് പാല്‍ ബില്ലിന്റെ വക്താക്കളായ പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുള്ളത് . അതെന്താണെന്ന് നോക്കാം. 

ലോക്പാല്‍ 2010 : ജനങ്ങളില്‍  നിന്ന്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനുമുളള അധികാരം ഇല്ല. ലോക്സഭ സ്പീക്കറോ രാജ്യസഭ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമുള്ള അവകാശം 
ജന ലോക്പാല്‍ 2011: ഇതിനു രണ്ടിനുമുള്ള അവകാശം 

ലോക്പാല്‍ 2010 : ഉത്തരവാദിത്വപ്പെട്ട ഒരു അധികാരിക്ക്‌ ശിക്ഷ നടപടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കൈമാറുന്ന ഒരു ഏജന്‍സി മാത്രം.
ജന ലോക്പാല്‍ 2011: കുറ്റക്കാരെന്നു കാണുന്നവരെ നേരിട്ട് പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം.

ലോക്പാല്‍ 2010 : ഇതിനു പോലീസിംഗ് പവര്‍ ഉണ്ടായിരിക്കില്ല. ക്രിമിനല്‍ കുറ്റങ്ങളിന്മേല്‍ FIR രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമില്ല
ജന ലോക്പാല്‍ 2011 : ഈ രണ്ടു അധികാരങ്ങളും ഉള്‍പ്പെടുത്തുക 


ലോക്പാല്‍ 2010 : സി ബി ഐയും ലോക്പാലും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരിക്കില്ല. 
ജന ലോക്പാല്‍ 2011 : സി ബി ഐയുടെ ആന്റി കറപ്ഷന്‍ സെല്‍ ലോക്പാലില്‍ ലയിക്കും. മാത്രമല്ല ഇത് ഒരു സ്വതന്ത്ര സ്വഭാവമുള്ള സ്ഥാപനം ആയിരിക്കുകയും ചെയ്യും 


ലോക്പാല്‍ 2010 : അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയത് ഏഴു വര്‍ഷവും 
ജന ലോക്പാല്‍ 2011 : കുറഞ്ഞത്‌ പത്തു വര്‍ഷവും അല്ലെങ്കില്‍ ജീവ പര്യന്തം ഉറപ്പുവരുത്തുന്നു 



ഇതില്‍ ചില നിബന്ധനകള്‍ സര്‍ക്കാര്‍ വിട്ടുകളഞ്ഞതോ അംഗീകരിക്കാത്തതോ ആണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. പ്രധാനമന്ത്രി, എം പിമാര്‍ എന്നിവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഉള്ള അധികാരമാണ് അതില്‍ ഒന്ന് . സ്വന്തം ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാവും അത് എന്നത് കൊണ്ട് രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇതല്ല. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ ലോക് പാലിന് കീഴില്‍ കൊണ്ട് വരിക എന്നതാണ് അത്. ഇത് വരെ കോടതിക്കോ ന്യയാധിപന്മാര്‍ക്കോ എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു സിസ്റ്റം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇതും
ലോക് പാലിന് കീഴില്‍ വരണം എന്നാണു ഇവരുടെ ആവശ്യം. ഹൈ കോടതികളില്‍ വേഗത്തില്‍ വിചാരണ നടക്കാനായി സ്പെഷ്യല്‍ ബഞ്ചുകള്‍ വേണം എന്നൊരു ആവശ്യവും ഉണ്ട്.


 ഇപ്പോള്‍ ഇന്ത്യ അഗൈന്‍സ്റ്റ്‌ കറപ്ഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകള്‍ കൂട്ടി വായിച്ചാല്‍ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ജന ലോക് പാല്‍ ബില്‍ അവര്‍ പറയുന്ന രീതിയില്‍ നിലവില്‍ വന്നാല്‍ ഭരണ ഘടന പരമായ എല്ലാ ശക്തികളെയും നിയന്ത്രിക്കുന്ന ഒരു സൂപ്പര്‍ പവര്‍ ആയി അത് മാറും. പോലിസ് , സി ബി ഐ എന്നിവയുടെ പിന്‍ബലവും കേസ് എടുക്കാനും ശിക്ഷിക്കാനും ഉള്ള അധികാരവും എന്തിനു, ഇന്ത്യ ജുഡീഷ്യറിയെ തന്നെ ശിക്ഷിക്കാന്‍ കഴിവുള്ള ഒരു യഥാര്‍ത്ഥ ശക്തി. ഇങ്ങനെ ഒന്ന് നിലവില്‍ വന്നാല്‍ എന്താണ് പ്രശ്നം ? ഇപ്പോഴത്തെ സ്ഥിതിയില്‍ കുഴപ്പമില്ല എന്നാണു എന്റെ അഭിപ്രായം. കാരണം ഇത് നിലവില്‍ വന്നാല്‍ അതിന്റെ നേതൃത്വതിലേക്ക് വരുന്നത്  അണ്ണായും പ്രശാന്തി ഭൂഷനും ഒക്കെ ആയിരിക്കും. പക്ഷെ അവര്‍ക്ക് ശേഷം വരുന്നവര്‍ ഈ ശക്തി ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താണ് ഉറപ്പു ? ബില്ലില്‍ പറയുന്ന പോലെ ഒരു അംഗത്തിനെ പുറത്താക്കണമെങ്കില്‍ രണ്ടു മാസം മതി. ദൌര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം മെമ്പര്‍മാരും എന്തെങ്കിലും മോശമായ ഉദ്ദേശം ഉള്ളവരാണെങ്കില്‍ തീര്‍ന്നില്ലേ കഥ ? അപ്പോള്‍ ഇപ്പോഴുള്ള സിസ്ടവും
പുതിയ സിസ്ടവും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല. ഇപ്പോള്‍ അണ്ണായും സംഘവും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ന്യായമാണ്. നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥയില്‍ ഉള്ള വിശ്വാസമില്ലായ്മ ആണ് അവരെ കൊണ്ട് ഇത് പറയിക്കുന്നത്. ഉദാഹരണത്തിന് ടെലിഫോണ്‍ ടാപ്പ്‌ ചെയ്യാനുള്ള അധികാരം. ഇപ്പോഴത്തെ വ്യവസ്ഥ അനുസരിച്ച് ഇതിനു ഓര്‍ഡര്‍ നല്‍കേണ്ടത് ഹോം സെക്രട്ടറി ആണ്. പക്ഷെ ഹോം സെക്രട്ടറിയുടെ മുകളിലുള്ള ഏതെങ്കിലും ഭരണാധികാരിയെ പറ്റിയുള്ള അന്വേഷണമാണെങ്കില്‍ അത് അട്ടിമറിക്കാന്‍ ആ ഭരണാധികാരിക്ക് തന്നെ കഴിയും. അതുണ്ടാവാതിരിക്കാനാണ് അണ്ണാ ആ ആവശ്യം
ഉന്നയിക്കുന്നത്. ദൌര്‍ഭാഗ്യ വശാല്‍ അദ്ദേഹം ഉന്നയിക്കുന്ന പല ആവശ്യങ്ങളും ഇപ്പോഴത്തെ നമ്മുടെ ഭരണ ഘടന വ്യവസ്ഥ അനുസരിച്ച് പ്രായോഗികമല്ല എന്ന് തന്നെ പറയേണ്ടി വരും. ജുഡീഷ്യറി ഇതിനു കീഴില്‍ വന്നു കഴിഞ്ഞാല്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ അധികാരത്തിനു എന്താണ് വില ? അല്ലെങ്കില്‍ എന്താണ് പ്രസക്തി ? ഇപ്പോള്‍ നമ്മുടെ നീതി ന്യായ രീതിയിലുള്ള കുപ്രസിദ്ധമായ ഇഴച്ചില്‍ എന്ത് കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ല.
അണ്ണായും സംഘവും പറയുന്നത് മനപൂര്‍വമുള്ള ഒരു കാല താമസം ആണ് ഇതെന്നാണ്.  പക്ഷെ അതാണോ യഥാര്‍ത്ഥ കാരണം ? ഏകദേശം നൂറ്റി മുപതു കോടി ജനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതിന്റെ പത്തു ശതമാനം പേര്‍ എന്തെങ്കിലും കാര്യത്തിന് കോടതിയെ സമീപിച്ചാല്‍
അത് പരിഹരിക്കാന്‍ ഉള്ള അത്ര എണ്ണം ന്യായാധിപര്‍ നമ്മുടെ കോടതികളില്‍ ഇല്ല എന്നതാണ് വാസ്തവം. മാത്രമല്ല പലപ്പോഴും അഭിഭാഷകര്‍ മനപൂര്‍വം അവധി ചോദിച്ചും മറ്റും അത് താമസിപ്പിക്കുന്നത് സാധാരണയാണ്. സര്‍ക്കാര്‍ അണ്ണായെ  അറസ്റ്റ്  ചെയ്യുക വഴി ജനങ്ങളുടെ ശത്രുവായി മാറിയിരിക്കുകയാണ്. പക്ഷെ സര്‍ക്കാര്‍ ഒന്നും ഇക്കാര്യത്തില്‍ ചെയ്തിട്ടില്ല എന്ന് എങ്ങനെ പറയാന്‍ പറ്റും ? ഒരു ബില്‍ പാസ്സാവുന്നത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികള്‍ വോട്ട് ചെയ്യുമ്പോഴാണ് . കഴിഞ്ഞ ഒന്‍പതു റിവിഷനുകളില്‍ ഒരു സര്‍ക്കാരും ചെയ്യാത്തത് ഇവര്‍ ചെയ്തു. ജനരോഷം ഭയന്നിട്ടാണോ എന്തോ ലോക് പാല്‍ കമ്മിറ്റിയില്‍ പുറമേ നിന്നുള്ള അംഗങ്ങളായ അണ്ണാ ഹസാരെ , പ്രശാന്തി ഭൂഷന്‍ മുതലായവരെയും ഉള്‍പ്പെടുത്തി.

സത്യം പറഞ്ഞാല്‍ ഇത് ഭരണ ഘടന വിരുദ്ധമായ ഒരു നടപടിയാണ്. ഒടുവില്‍ ഈ സംയുക്ത കമ്മിറ്റി ഇത്തരം നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു തീരുമാനത്തിലെത്തി  എങ്കിലും സര്‍ക്കാര്‍ അതിലെ ചില നിബന്ധനകള്‍ പിന്നീട് വിട്ടു കളഞ്ഞു. പക്ഷെ അത് അണ്ണാ ഇത് പുറത്തു വിട്ടത് വീണ്ടും തുടങ്ങിയ നിരാഹാര സമരത്തിലാണ്. അതില്‍ ഗവണ്മെന്റ്  സ്വാഭാവികമായും അസ്വസ്ഥരായി. അതിന്റെ പ്രതിഫലനമാണ് അന്നയുടെ അറസ്റ്റില്‍ കണ്ടത്. 

     സത്യത്തില്‍ ഈ സമരം വളരെ വൈകാരികമായ ഒരു പ്രകടനമായിട്ടാണ് ഞാന്‍ കാണുന്നത്. അഴിമതിയില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ വളരെ ആകര്‍ഷകമായ ചില മുദ്രാവാക്യങ്ങള്‍ കണ്ടിട്ട് ആവേശ ഭരിതരായി മുന്നോട്ടിറങ്ങിയതല്ലേ ഇത് ? മുതല്‍വന്‍ എന്ന ചിത്രത്തില്‍ അര്‍ജുന്‍ അവതരിപ്പിക്കുന്ന ഒരു നാള്‍ മുഖ്യമന്ത്രി കാട്ടി കൂട്ടുന്നതു പോലത്തെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നടപ്പിലാക്കാന്‍ പറ്റുമോ ? സുരേഷ് ഗോപി അവതരിപ്പിച്ച പല പോലീസ് വേഷങ്ങളും
പണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ നക്സലയിറ്റുകളോ അല്ലെങ്കില്‍ തമിഴ് പുലികള്‍ തന്നെ നടത്തിയതോ പോലത്തെ രക്തം കൊടുത്തുള്ള ഒരു സമരമല്ല ഇത്.  മനോഹരമായ ഒരു ആശയം മാത്രം കണ്ടിട്ട് അതിന്റെ പ്രായോഗികതയെ പറ്റി ആലോചിക്കാതെ ആവേശം കൊണ്ട് സൌകര്യ പ്രദമായ രീതിയില്‍  നമ്മളില്‍ ഉണ്ടാക്കിയ വികാരമല്ലേ ശരിക്കും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് തോന്നുന്നത് ? ഇന്ത്യയിലെ എല്ലാ അഴിമതിയും ഇല്ലാതാക്കാന്‍ ഇത്തരം ഒരു പുതിയ സിസ്റ്റം  കൊണ്ട് വരുന്നതിനേക്കാള്‍ നല്ല ആശയമല്ലേ ഇപ്പൊ നമ്മള്‍ക്ക് ഉള്ള വ്യവസ്ഥയിലെ പഴുതുകള്‍ അടക്കുന്നത് ? ജന ലോക് പാല്‍ ബില്ലില്‍ പറയുന്നത് പോലെയാണെങ്കില്‍ തന്നെ, കൂടുതല്‍ ഫാസ്റ്റ് ട്രാക്ക് കോടതികളും കൂടുതല്‍ ന്യായാധിപരും വേണമെന്ന് തന്നെയാണ് അവര്‍ ആവശ്യപ്പെടുത്തത്. അതിനു പകരം നമ്മുടെ ഇപ്പോഴത്തെ സിസ്ടത്തില്‍ തന്നെ ന്യായാധിപരുടെ എണ്ണം കൂട്ടിയാല്‍ പോരെ ? അത് പോലെ തന്നെ സുതാര്യത ഉറപ്പു വരുത്താന്‍ ഇപ്പോഴുള്ള വിവരാവകാശ നിയമത്തെ ഒന്ന് കൂടി ശക്തിപെടുത്തിയാല്‍ പോരെ ? ന്യായാധിപന്മാര്‍ കാണിക്കുന്ന അഴിമതി വിചാരണ ചെയ്യാന്‍ നമുക്ക് ഇപ്പോള്‍ തന്നെ പ്രോവിഷന്‍ ഉണ്ട്. സൌമിത്ര ചാറ്റര്‍ജിയെ ഇന്നലെ വിചാരണ ചെയ്തത് ഉദാഹരണം. ഇന്ത്യ അഗയിന്‍സ്റ്റ് കറപ്ഷന്‍ മുന്നോട്ടു വയ്ക്കുന്ന ചില വാദങ്ങള്‍ ഞാന്‍ ബഹുമാനിക്കുന്നു. ആരും നിയമത്തിനു അതീതരല്ല. കുറ്റം ചെയ്യുന്നവരെ വിചാരണ ചെയ്തു അവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ നമുക്ക് ഇത്തരം വ്യാപകമായ അഴിമതി തടയാന്‍ പറ്റൂ. ഈ സമരത്തിന്റെ രീതികള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാവും. ഭാരതത്തിലെ യുവാക്കളും ( അതില്‍ തന്നെ മിക്കവര്‍ക്കും ലോക് ബാല്‍ ബില്‍ എന്താണ് എന്നറിയില്ല എന്നത് ഒരു സത്യമാണ്. ) രാം ദേവ് , ശ്രീ ശ്രീ രവി ശങ്കര്‍ മുതലായ ന്യൂ ഏജ് ഗുരുക്കളും അടങ്ങുന്ന ഒരു ക്രീമി ലയെര്‍ ആണ് അതില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌  മീഡിയയും ഇതില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അതിലൊന്നും ഞാന്‍ തെറ്റ് പറയുന്നില്ല. പക്ഷെ അണ്ണായെ  ഗാന്ധിജിയോട് ഉപമിക്കുന്നതിനെയും ഇതിനെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരമായി കാണുന്നതിനെയും അംഗീകരിക്കാന്‍ പറ്റുന്നില്ല.  സമരം ചെയ്യുന്ന ഒരു ആള്‍ക്കൂട്ടം ആയിട്ടാണ് ഞാന്‍ ഇവരെ കാണുന്നത്. ഈ ജനക്കൂട്ടതെയും നയിക്കുന്നത് അവരുടെ ആത്മാര്‍ഥതയും ഇന്ത്യ നന്നാവണം  അടുത്ത തലമുറ രക്ഷിക്കപ്പെടണം എന്ന ആഗ്രഹം തന്നെ. പക്ഷെ കുറച്ചു കൂടി പ്രായോഗികമായ രീതിയില്‍ ഇത് നടപ്പിലാക്കണം എന്ന് ഒരു  അഭിപ്രായം ദുശാസ്സനനുണ്ട്. വിയോജിപ്പുള്ളവര്‍ തല്ലരുത്. നിങ്ങളുടെ അഭിപ്രായം തുറന്നെഴുതുക 

10 അഭിപ്രായങ്ങൾ:

  1. ഇതൊക്കെ തന്നെയാണ് എനിയ്ക്കും ഈ വിഷയവുമായി ബന്ധപ്പെട്ടു തോന്നിയിട്ടുള്ളത്‌.സത്ത്യത്തില്‍ ഇത്രയും മൈലേജ് കിട്ടിയ ഒരു സമരം വേറെ ഉണ്ടായിട്ടില്ല സ്വതന്ത്ര ഇന്ത്യയില്‍.ജനങ്ങള്‍ അത്രയ്ക്ക് പൊറുതി മുട്ടിയ ഒരു സന്ദര്‍ഭം ആണ് ഇതെനന്തും ഇതിനു കാര്യമായ പ്രസക്തി കിട്ടി.പക്ഷെ ഇത് കുറച്ചു കൂടി പ്രായോഗികമായ ഒരു രീതിയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ട ഒരു സമര പരുപാടിയാണ്.നമ്മുടെ മീഡിയയും സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളും കാര്യം വേണ്ടത്ര പഠിക്കാതെ ഉള്ള പോസ്റ്റുകളും ആഹ്വാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.നമ്മള്‍ ഒരു കാര്യം മനസ്സിലാകെണ്ടാത് ഈ അഴിമതി എന്ന് പറയുന്ന സംഭവം ഒരു state promoted program ഒന്നും അല്ല.നമ്മള്‍ ഓരോരുത്തരും കണ്ണിയായ വളരെ വലിയ ഒരു ധാര്‍മിക ച്യുതിയാണ് ഇത്.ഈ കണ്ണിയെ തകര്‍ക്കാതെ ഒരു സമരം എത്ര വിജയിക്കും എന്ന് എനിയ്ക്ക് ആശങ്ക ഉണ്ട്.എല്ലാര്‍ക്കും അനുഭവം ഉള്ള കാര്യം ആണ് ചിലപ്പോഴെങ്കിലും നമ്മള്‍ കാര്യ സാധ്യത്തിനു വേണ്ടി ഓഫീസുകളില്‍ വാരി കൊടുക്കുന്ന പണം അഴിമതിയുടെ ഒരു ചെറിയ വേര്‍ഷന്‍ ആണ്.കാര്യം എളുപ്പം നടന്നു കിട്ടാന്‍ വേണ്ടി എത്ര പൈസ കൊടുക്കാനും നമ്മള്‍ തയാറായി നിക്കുമ്പോള്‍ ഒരു സമൂഹത്തില്‍ നിന്നും എങ്ങനെ അഴിമതി തുടച്ചു നീക്കാന്‍ പറ്റും.

    മറുപടിഇല്ലാതാക്കൂ
  2. 1. Firstly why should we care about the personality of Anna Hazare or others? We should only ask whether an effective Lokpal bill, Hazare's or Government's, will do good for the country?
    2. About Judiciary loosing supremacy to Lokpal - I believe Lokpal can only look into matters of corruption. For all other criminal cases judiciary will still be the final word. So what is the problem here?

    മറുപടിഇല്ലാതാക്കൂ
  3. "നമ്മുടെ ഇപ്പോഴത്തെ സിസ്ടത്തില്‍ തന്നെ ന്യായാധിപരുടെ എണ്ണം കൂട്ടിയാല്‍ പോരെ ? അത് പോലെ തന്നെ സുതാര്യത ഉറപ്പു വരുത്താന്‍ ഇപ്പോഴുള്ള വിവരാവകാശ നിയമത്തെ ഒന്ന് കൂടി ശക്തിപെടുത്തിയാല്‍ പോരെ ? ന്യായാധിപന്മാര്‍ കാണിക്കുന്ന അഴിമതി വിചാരണ ചെയ്യാന്‍ നമുക്ക് ഇപ്പോള്‍ തന്നെ പ്രോവിഷന്‍ ഉണ്ട്."

    well said dhusu. this strike is for nothing... if they can include two request in the current system I will be more than happy.

    - timely complete a case.
    - increase the punishment for scam.


    ഈ സമരം ആരൊക്കെയോ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു.. അത്ര തന്നെ...

    മുക്കുവന്‍!

    മറുപടിഇല്ലാതാക്കൂ
  4. kalkki anna ....

    I like it :)

    motham arachu kalakki kudicha pole undu :)

    മറുപടിഇല്ലാതാക്കൂ
  5. @e news.....അതിനു മുന്‍പ് ഇവിടത്തെ രാഷ്ട്രീയ പാര്‍ടികള്‍ എലെച്റേന്‍ കാമ്പൈഗ്നിനും മറ്റു പല യാത്രകള്‍ക്കും എത്ര ക്കശു ചെലവാക്കി എന്ന് കൂടെ ഒന്ന് അന്വേഷിച്ചു നോക്ക്.....ചുമ്മാ ചില കോണ്‍ഗ്രസ്‌ വക്താക്കള്‍ ഇനിയും ന്ഹങ്ങള്‍ അഴിമതി നടത്തും എന്ന് പരോക്ഷമായി പറയുന്നതിനെ സപ്പോര്‍ട്ട് ചെയ്തു മണ്ടന്‍ പോസ്റ്റുകള്‍ ഇടരുത്....

    മറുപടിഇല്ലാതാക്കൂ
  6. ഇപ്പൊ ഈ നിയമം ഉണ്ടാക്കിയാല്‍ നിയമത്തിന്റെ വലയ്ക്ക് ഇത്തിരി ബലം കൂടുമെന്നതാണ്‌ മെച്ചം. എന്നാലും വന്‍ മീനുകള്‍ ചാടിപ്പോകും. 2G യും മറ്റും കാണിക്കുന്നത് വന്‍ മീനുകളാണ് എല്ലാം വിഴുങ്ങുന്നത് എന്നാണ്. ഇവിടെ വലയുടെ ബാലതെക്കള്‍ മുക്കുവന്റെ ചന്ഗുരപ്പന് പ്രധാനം. ഈ സംഭവം അങ്ങനെയൊരു ചങ്കുറപ്പ് ഉണ്ടാക്കാന്‍ സഹായിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. Sure u have ur own reasons. All ur points are related to the inclusion of judiciary in lokpal. I would say, that Governanment and anti corrouption agencies should be independent of each other. And i don't find any disagreement towards the point of contention that hazare has now. And ur argument that strengthening of the system by plugin in loop holes don't make any sense as long as the thief has got the key to the safe. In a world of pessimism i believe anna hazare has lighten the candle of hope. And your arugments unfortunately fails to influence my opinion about this struggle..!!

    മറുപടിഇല്ലാതാക്കൂ
  8. And there is always a question, what if government is corroupt, what if judiciary is corrupt, what if the president is corrupt, what if the lok pal is corrupt and what if the god is corrupt..!!! only answer to that is lets have a system and be optimistic that the system work.. if things goes wrong.. there will be changes to it.. but i would say we should not fear change.. just because of our inbuilt pessimism..!!!

    മറുപടിഇല്ലാതാക്കൂ