2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

കാണാതാവുന്ന പോസ്റ്റുകള്‍ !!!

എന്റെ കണ്ണിന്റെ കുഴപ്പമാണോ എന്നറിയില്ല. ചില ബ്ലോഗുകള്‍ വായിക്കുമ്പോ പോസ്റ്റുകള്‍ കാണാതാവുന്ന പോലെ ഒരു ഫീലിംഗ് . മലയാളത്തിലെ ഏറ്റവും പ്രസിദ്ധം എന്ന് അത് എഴുതുന്നയാള്‍ തന്നെ വിശേഷിപ്പിക്കുന്ന ഒരു ബ്ലോഗ്‌ വായിക്കുമ്പോള്‍ ആണ് ഈ അസുഖം. ഞാന്‍ ഇട്ട ചില കമന്റുകളും കാണാനില്ല. എന്നാലും പോസ്റ്റ്‌ തന്നെ കാണാതാവുന്നതു അദ്ദേഹം ശ്രദ്ധിക്കുമോ എന്തോ. ഇനി ആരെങ്കിലും രാത്രി തലവഴി ചാക്കിട്ടു വന്നു എടുത്തു കൊണ്ട് പോകുന്നതയിരിക്കുമോ ? പുള്ളി അറിഞ്ഞിട്ടില്ലെങ്കില്‍ അത് ഉടന്‍ അങ്ങേര്‍ക്കു അറിയിക്കണം.

വേറൊരു സംഭവം എന്താന്നു വച്ചാല്‍ ആ ബ്ലോഗില്‍ കാണുന്ന പുളിച്ച തെറി ആണ്. പോസ്റ്റുകളിലെ വിഷയങ്ങളില്‍ മാത്രമല്ല. ആ ബ്ലോഗ്‌ വായിച്ചു കമന്റുകള്‍ ഇടുന്നവരെയും പുള്ളി തെറി വിളിക്കുന്നതായി കാണുന്നു. കണ്ണ് പൊട്ടുന്ന തെറി. അതും എന്റെ കണ്ണിന്റെ പ്രശ്നമാണോ ? തമ്പുരാനേ... വേറൊരു ദിവസം നോക്കിയപ്പോ വായനക്കാരും തെറി വിളിച്ചിരിക്കുന്നു. വന്‍ തെറികള്‍.

ചിലപ്പോ എന്റെ കണ്ണിന്റെ കുഴപ്പമാവും. മഞ്ഞപ്പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞ ആയിരിക്കും അല്ലേ ?

7 അഭിപ്രായങ്ങൾ:

  1. പേടിക്കണ്ട.. പുള്ളി ഇപ്പോ നമ്മടെ കസ്റ്റഡീലാ...ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ല..ചാത്തന്മാരെ വിട്ട് ബന്ധിച്ചിരിക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  2. അതേ ദുശ്ശാസ്സനാ ബ്ലോഗ്ഗിലേ വരാന്തയുടേ പടം കാണുമ്പോള്‍ ഒരു അകല്‍ച്ച തോന്നുന്നു, സായിപ്പിനേ കാണുമ്പോള്‍ തോന്നുന്ന പോലേ, സ്വന്തം എന്ന ഒരു ഫീലിംഗ് വരുന്നില്ല!
    (എന്നേ തെറി പറയരുതേ, ഒരു അഭിപ്രായം പറഞ്ഞു എന്നേ ഒള്ളു)

    മറുപടിഇല്ലാതാക്കൂ
  3. സാത്താന്‍ ചേട്ടാ. അത് ശരിയാ. ഞാന്‍ നമ്മുടെ നാട്ടിലുള്ള പോലത്തെ ഒരു കോലായയുടെ പടം ശരിയാക്കികൊണ്ടിരിക്കുകയാണ്.
    എനിക്കും അങ്ങനെ തോന്നിയിരുന്നു. സമയം കിട്ടാത്തത് കൊണ്ടാണ് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നത്‌. അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. എങ്കിലും ആരാണ് ആ കള്ളന്‍ !!!

    മറുപടിഇല്ലാതാക്കൂ
  5. ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു : നിര്‍ത്തിയോ???

    മറുപടിഇല്ലാതാക്കൂ