Sunday, October 10, 2010

ആരാണീ പെണ്‍ സുഹൃത്ത്‌ ?

     
     വളരെ കാര്യമാത്ര പ്രസക്തമായ ഒരു സംഗതി ആണ് ഇത്.  കുറച്ചു നാളായി ഇങ്ങനെ ഒരു ചോദ്യം മനസ്സില്‍ തനിയെ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട്. ഒരു ആണിന് അല്പം പോലും കളങ്കം ഇല്ലാത്ത രീതിയില്‍ എതിര്‍ ലിംഗത്തില്‍ പെട്ട ഒരു സുഹൃത്ത്‌ ഉണ്ടാകാമോ ? മുമ്പ് ഇങ്ങനൊരു സംശയം ആദ്യം ഉണ്ടായതു സുരേഷ് മേനോന്‍ - രേവതി ബന്ധം തകര്‍ന്നപ്പോഴാണ്. തങ്ങള്‍ "നല്ല" സുഹൃത്തുക്കള്‍ ആയി തുടരും എന്ന് രേവതിയും 
സുരേഷും പത്ര സമ്മേളനം നടത്തി പ്രസ്താവിച്ചു. തങ്ങള്‍ ഇനിയും ഒരുമിച്ചു യാത്ര ചെയ്യും, ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ പോകും, സംസാരിക്കും, തമ്മില്‍ കാണും.. പക്ഷെ ഭാര്യ - ഭര്‍ത്താവ് എന്ന ബന്ധം ഇവിടെ അവസാനിച്ചു എന്നായിരുന്നു അവരുടെ പ്രസ്താവനയുടെ രത്ന ചുരുക്കം. അപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം ആണ് ഇത്. എന്റെ മാനസികമായ അപക്വത കൊണ്ട് തോന്നുന്നതനെങ്കില്‍ എന്റെ പ്രിയ വായനക്കാര്‍ ക്ഷമിക്കുക. വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിച്ച രണ്ടു പേര്‍ക്ക് .. മനസ്സും ശരീരവും ജീവിതത്തിലെ ഓരോ നിമിഷങ്ങളും പങ്കു വെച്ച രണ്ടു പേര്‍ക്ക് എങ്ങനെ ഇനി സുഹൃത്തുക്കള്‍ ആയി അഭിനയിക്കാന്‍ പറ്റും ? 

     ഇത് പോലെ വേറൊരു സന്ദര്‍ഭം ഉണ്ട്. എന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത്. അവന്റെ കാമുകി അവനോടു പറഞ്ഞത്... നമുക്ക് എല്ലാം അവസാനിപ്പിക്കാം . പക്ഷെ എന്നെ ഇനിയും വിളിക്കണം, സംസാരിക്കണം, ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ പറയണം. നമുക്ക് നല്ല സുഹൃത്തുക്കള്‍ ആയി ഇരിക്കാം. എന്താണിതിന്റെ അര്‍ഥം ? ഇത് വരെ ഉള്ള ജീവിതത്തിനു മേല്‍ ഒരു തിരശീല വലിച്ചിട്ടു പുതിയ ഒരു രംഗം അഭിനയിക്കാം എന്നോ ? 

     പെണ്‍ സുഹൃത്ത്‌ എന്ന വാക്കിനു കാലം പല തരത്തിലുള്ള നിര്‍വ്വചനങ്ങള്‍ നല്‍കുകയാണെന്ന് തോന്നുന്നു. പണ്ട് ഒരു 'പെണ്‍ സുഹൃത്തിന്റെ ' പേരില്‍ മന്ത്രി സ്ഥാനം നഷ്ടപെട്ട അനുഭവം ഉള്ള ഒരു നാടാണ് നമ്മുടേത്‌.  ഈയിടക്ക് രാജ് മോഹന്‍ ഉണ്ണിത്താനും ഈ വാക്ക് ഉപയോഗിക്കുന്നത് കണ്ടു. എന്തിനേറെ പറയുന്നു. കര്‍ണാടകയിലെ ഇപ്പോഴത്തെ മുഖമന്ത്രി ആയ യെദിയൂരപ്പയെയും മന്ത്രി ശോഭ കരന്തലരാജയും പറ്റി ഉയര്‍ന്ന ഗോസിപ്പുകള്‍ക്ക് അദ്ദേഹം മറുപടി കൊടുത്തത് ശോഭ തന്റെ ഒരു നല്ല സുഹൃത്ത്‌ മാത്രമാണെന്ന വാദം കൊണ്ടാണ്. 

     ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറ്റൊരു വിഭാഗം സിനിമാക്കാര്‍ ആണ്. ആണും പെണ്ണും ഇഴുകി ചേര്‍ന്ന് ഇടപെടുന്ന ഒരു തൊഴില്‍ മേഖല ആയതു കൊണ്ടാവും, കിംവദന്തികളും വളരെ കൂടുതല്‍ ആണ് ഇവിടെ. പലപ്പോഴും ഇതില്‍ ഉള്‍പ്പെടുന്ന നടന്മാര്‍ പെണ്‍ സുഹൃത്ത്‌ എന്ന് പറഞ്ഞാണ്
രക്ഷപെടാരുള്ളത് . സമൂഹം അറിയെ തന്നെ സുഹൃത്തുക്കള്‍ ആയി ജീവിക്കുന്ന ബിപാഷ - ജോണ്‍, മിലിന്ദ് - മധു.. എന്തിനു നമ്മുടെ ശ്രീയട്ടനെ വരെ മറന്നു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇതിനെ പറ്റി പണ്ടെന്തോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അന്തരിച്ച കവയിത്രി കമല ദാസും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

     ലിവിംഗ് ടുഗെദര്‍ എന്ന രീതി എന്തായാലും കേരളത്തില്‍ ഇനിയും പോപ്പുലര്‍ ആയിട്ടില്ല. പുറമേ ആധുനികവും ഉള്ളില്‍ തനി പഴഞ്ചനും ആയ മലയാളിയുടെ മനസ്സ് തന്നെ ആണ് ഇതിനു കാരണം. സത്യം പറഞ്ഞാല്‍ , ലിവിംഗ് ടുഗെദറിനു ദുശാസ്സനന്‍ എതിരല്ല. ആണും പെണ്ണും കംഫര്‍ട്ടബിള്‍ ആണെങ്കില്‍ അവര്‍
ഒരുമിച്ചു താമസിച്ചോട്ടെ. പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് പിരിയേണ്ടി വന്നാല്‍ ഒരു വിഴുപ്പലക്കിനു സമൂഹത്തെ കൂട്ട് വിളിക്കരുത് എന്ന് മാത്രം. പക്ഷെ പ്ലെടോനിക് ആയ ആണ്‍ പെണ്‍ ബന്ധങ്ങള്‍ എന്റെ വളര്‍ച്ചയെതിയിട്ടില്ലാത്ത മനസ്സിന് ദഹിക്കുന്നില്ല. പ്രകൃതി മനുഷ്യന്‍ എന്ന ജീവിക്ക് നല്‍കിയിരിക്കുന്ന
വികാരങ്ങള്‍ കൈവിടാതെ നോക്കാന്‍ ഇപ്പോഴും പറ്റുമോ .. അത് ഹുമന്‍ലി പോസ്സിബിള്‍ ആണോ എന്നാണ് എന്റെ സംശയം. 

രഞ്ജിത്ത് എന്ന ചലച്ചിത്രകാരന്റെ രചനകളില്‍ പലതിലും ഇങ്ങനൊരു ചിന്തക്ക് പ്രാമുഖ്യം കൊടുക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ പ്രിയ രാമന്‍ അവതിരിപ്പിച്ച കഥാപാത്രം. ഒരു രാത്രി മനയില്‍ വന്നു കയറുകയും, കാമുകന്റെ ഒപ്പം ഇരുന്നു ലഹരി പങ്കിടുകയും, കുളത്തില്‍ കുളിക്കുകയും എല്ലാം ചെയ്യുന്ന നയന്‍. ആദ്യം വലിയ വായില്‍ വാചകങ്ങള്‍ അടിക്കുന്നുന്ടെങ്കിലും ഒടുവില്‍ ആറാം തമ്പുരാനോട്‌ വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ഒരു നല്ല ''സുഹൃത്ത്‌". പിന്നെ കണ്ടത് റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തില്‍
ശ്വേത മേനോന്‍ അവതരിപ്പിച്ച 'പെണ്‍ സുഹൃത്ത്‌" അവളും ആ kadhayile നായകനായ ചന്ദ്ര മൌലിയും തമ്മിലുണ്ടായിരുന്ന ബന്ധം എന്താണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ചന്ദ്രോത്സവത്തില്‍ ശ്രീഹരി സ്വന്തം സുഹൃത്തുക്കളോട് വിമാനത്തില്‍ വച്ച് പരിചയപ്പെട്ട ക്ലോദ് എന്ന ഇറ്റാലിയന്‍ പെണ്‍ സുഹൃത്തിനെ പറ്റി വാചകമടിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ? തിരക്കഥയില്‍ സംവൃതാ സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രം അന്‍വറിന്റെ സുഹൃത്താണ്. 

     കയ്യൊപ്പില്‍, ഖുശ്ബു  അവതരിപ്പിച്ച കഥാപാത്രം ഇങ്ങനത്തെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയതാണ് . ഭര്‍ത്താവു വേറൊരു പെണ്‍ സുഹൃത്തുമൊത് സ്വന്തം വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ അത് അംഗീകരിച്ചു കൊടുത്തിട്ട് ഭര്‍ത്താവിനു കൈ കൊടുത്തു പിരിഞ്ഞ ഒരു നായിക. ഭര്‍ത്താവിനു ഇപ്പോഴും തന്നെ പിരിയാന്‍ താല്പര്യം ഇല്ല എന്നും എന്നാല്‍ അതെ സമയം തന്നെ പുതിയ കാമുകിയും ഉപേക്ഷിക്കാന്‍ പറ്റാത്ത ഒരു സന്ദര്‍ഭം വന്നു. അതുകൊണ്ട് അയാള്‍ക്ക് സൌകര്യമായ രീതിയില്‍ സന്തോഷത്തോടെ പിരിഞ്ഞു. ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം എന്ന് നായിക വിശദീകരിക്കുന്നു. അപ്പൊ പിന്നെ എന്ത് ചെയ്യും. ബാക്കിയുള്ള
ജീവിതത്തിന്റെ വിരസത അകറ്റാന്‍ വേറൊരു 'ആണ്‍ സുഹൃത്തിനെ' കണ്ടു പിടിക്കുക. അങ്ങനെ കഥ നായകന്‍ അവളുടെ ജീവിതത്തിലേക്ക്  കൃത്രിമമായ ഒരു ഗുരുത്വാകര്‍ഷണ ബലത്താല്‍ വലിച്ചടുപ്പിക്കപ്പെടുന്നു. കൊള്ളാം അല്ലെ ബന്ധങ്ങളുടെ നിര്‍വചനം ? 

     പലേരി മാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പെണ്‍ സുഹൃത്തുമായി ആണ് കേസ് അന്വേഷിക്കാന്‍ പലെരിയില്‍ എത്തുന്നത്‌.  കാഴ്ചക്കാര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടായാലോ എന്ന് കരുതി ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി വിശദീകരിക്കുന്നുണ്ട് ഇത്  തന്റെ ഒരു സുഹൃത്താണ് എന്ന്. അവര്‍ ഒരു മുറിയില്‍ ഉറങ്ങുന്നു. ഒരു കിടക്ക പങ്കിടുന്നു. ഒരുമിച്ചു ആഹാരം കഴിക്കുന്നു. ഇടയ്ക്കു അവള്‍ നടത്തുന്ന ചില സംഭാഷണങ്ങളിലൂടെ അവള്‍ വിവാഹിത ആണെന്നും മറ്റും സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്‌. ചിലപ്പോ അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കും. എന്റെ വൃത്തികെട്ട മനസ്സില്‍  ഇങ്ങനെ ഒക്കെ തോന്നുന്നതാവും. രഞ്ജിത്തിന്റെ അടുത്ത ഗഡി ആയ അനൂപ്‌ മേനോന്‍ തിരക്കഥയെഴുതിയ പകല്‍ നക്ഷത്രങ്ങളില്‍ ലക്ഷ്മി ഗോപാല സ്വാമിയെ പരിചയപ്പെടുത്തുന്നതും സുഹൃത്തായ ചോതി നക്ഷത്രക്കാരി ആയിട്ടാണ്. 

     ഇതൊക്കെ ചിന്തിച്ചപ്പോള്‍ ദുശാസ്സനാണ് ഒരു സംശയം. ഇനി ഇവരൊക്കെ പറയുന്നതാനാവോ ശരി ? ഞാന്‍ വളരെ ഓര്‍ത്തഡോക്സ് ആയി ചിന്തിക്കുന്നത്കൊ ണ്ടാണാവോ ഇങ്ങനെ ഒക്കെ തോന്നുന്നത് ? ഇങ്ങനത്തെ ആണ്‍ - പെണ്‍ സുഹൃത്തുക്കളെ അംഗീകരിക്കുന്ന ചില കുടുംബങ്ങളെങ്കിലും കേരളത്തില്‍
ഇന്നുണ്ട്. പുറം ലോകത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അധികം കണ്ടിട്ടില്ലാത്ത നമ്മുടെ ചില പോസ്റ്റ്‌ മോഡേണ്‍ സുഹൃത്ക്കള്‍ എങ്കിലും ഇങ്ങനത്തെ ബന്ധങ്ങളില്‍ തെറ്റുകള്‍ ഒന്നും കാണുന്നില്ല. സുഹൃത്തായി കാണുന്ന ഒരു ആണിനോടൊപ്പം ഒരു ദൂര യാത്ര നടത്താനോ ഒരുമിച്ചു ഒരു റൂമില്‍ ഒന്നും സംഭവിക്കാതെ താമസിക്കാനും തനിക്കു പറ്റും, അതില്‍ ഒരു തെറ്റുമില്ല എന്നൊക്കെ വീട്ടുകാരോട് വാദിക്കുന്ന പെണ്‍ കുട്ടികള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അത് സമ്മതിച്ചു  കൊടുക്കുന്ന ചില രക്ഷിതാക്കളും. ഇവരെ ഒന്നും ഞാന്‍ കുറ്റം പറയുകയല്ല. പക്ഷെ അവരുടെ ഉയര്‍ന്ന മാനസിക നിലവാരം എന്ന സംഗതി എന്താണെന്നു കേരളത്തില്‍ ജനിച്ചു  വളര്‍ന്ന ഒരു സാധാരണ മലയാളി ആണ് എന്ന നിലക്ക് എനിക്ക് ദഹിക്കുന്നില്ല. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ കാണുന്ന ആണ്‍ പെണ്‍ ബന്ധങ്ങള്‍ ഞാന്‍ ഇവിടെ അത്ര കണ്ടിട്ടില്ല. അവിടെ ഒരു ആണ്‍കുട്ടി ഒരു പെണ്ണിനെ ആലിംഗനം ചെയ്യുന്നത് ലൈംഗികമായി കണ്ടു കമന്റ്‌ അടിക്കുന്ന പല മലയാളി മന്യന്മാരെയും നോം കണ്ടിട്ടുണ്ട്. എന്തായാലും ആകെ കണ്‍ഫൂഷന്‍ ആയി.പ്ലീസ് ഹെല്‍പ് !!!!

9 comments:

 1. എന്തെല്ലാം തരത്തിലാണ് love jihad പ്രവര്‍ത്തിക്കുന്നത്?

  ReplyDelete
 2. മനസ്സിലായില്ല ചേട്ടാ

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. Sorry for commenting in English.

  Yes. It is 100% for ANY man and woman to live as just friends.

  Biologically any sexual or conjugal attraction occures between two people only during the first few months interact. When interact with a girl for a long time (interaction ennu paranjal veruthe vaynokki nilkkalalla. i mean collaberation) , she will become JUST A FRIEND.

  So if two people successfully pass those initial periods, they become FRIENDS ONLY.

  Personally, My girl friend (girl friend ennal uddesichath kamuki ennu) is even much below than a JUST A FRIEND for me know. And you can ask those people married for at least 5 years, how they feel about their husband or wife. They will surely say JUST FRIENDS.

  ReplyDelete
 5. വിഷ്ണു പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു. ആദ്യത്തെ ഒരു സ്റ്റേജ് കഴിഞ്ഞാല്‍ പിന്നെ അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി മാറും എന്നത്. പക്ഷെ ഞാന്‍ എഴുതിയത് മുഴുവന്‍ ആ ട്രാന്‍സിഷന്‍ സ്റെജില്‍ നടക്കുന്ന കാര്യങ്ങളെ പറ്റിയാണ്. ആ ഒരു സ്റ്റേജ് എങ്ങനെ
  കടക്കും എന്നതായിരുന്നു ഞാന്‍ ചോദിച്ച ചോദ്യം. virginity is nothing, but the lack of opportunity എന്ന് കേട്ടിട്ടില്ലേ ? :)

  ReplyDelete
 6. അണ്ണന്‍ കുത്ത് പടവും കൊച്ചു പുസ്തകവും നിര്‍ത്തിയാല്‍ മനസ്സിലായിക്കൊള്ളും എന്താണ് പെണ്‍ സുഹൃത്തെന്നു...ഹി ഹി ഹി..

  ReplyDelete
 7. അയ്യേ അണ്ണന്‍ ആ ടൈപ് അല്ല...!!

  ReplyDelete