2008, ഡിസംബർ 17, ബുധനാഴ്‌ച

ഷാജി കൈലാസും പോലീസ് ലൈനും .. ഹാവൂ.. എനിക്ക് വയ്യ...



ഇടക്കാലത്ത് അനവധി തട്ട് പൊളിപ്പന്‍ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ ഒരാളാണല്ലോ ശ്രീ ഷാജി കൈലാസ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ ചിത്രങ്ങള്‍ തുടര്‍ച്ചയായി കണ്ടപ്പോ എന്‍റെ ഉള്ളില്‍ മുള പൊട്ടിയ ( മുഴുവന്‍ പൊട്ടി തീര്‍ന്നിട്ടില്ല ) ചില ചിന്തകള്‍ താഴെ കുറിക്കുന്നു...

ഷാജിയുടെ ചിത്രങ്ങളുടെ കറി കൂട്ട് ...
  • ഒരു ആറു ആറര അടി പൊക്കമുള്ള നായകന്‍ - ഒരെണ്ണം.
  • കേരള രാഷ്ട്രീയത്തില്‍ ശോഭിച്ച വില്ലന്മാരുടെയും നായകന്മാരുടെയും പ്രതിരൂപങ്ങള്‍ ആയ ചില കഥാപാത്രങ്ങളും ചില സംഭവങ്ങളും ചെറിയ ചില ഭേദഗതികളോടെ വേണം.
  • ഒരു കേസ് ബീയര്‍ , ഒരു കേസ് ഹണിബീ അല്ലെങ്കില്‍ കറുത്ത പട്ടി. ഈ ചിത്രങ്ങളില്‍ വലിയ വലിയ പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും വരെ രണ്ടെണ്ണം വിട്ടുകൊണ്ടേ സംസാരിക്കൂ.. പിന്നെ കുറച്ചു ഐസ് ക്യൂബ്സ് കൂടി വേണം.അത് ഇടയ്ക്കിടയ്ക്ക് ക്ലോസ് അപ്പില്‍ കാണിക്കും.
  • ഇനി വേണ്ടത് നാട്ടില്‍ കിട്ടാത്ത ഒരു സാധനമാണ്‌. രാജിവ് ഗാന്ധി മരിച്ചു കിടന്നപ്പോ പോലും നമ്മുടെ പോലീസ് ഉപയോഗിക്കാത്ത ഒരു വസ്തു. എന്താന്നറിയാമോ? POLICE LINE. DO NOT CROSS എന്നെഴുതിയ മഞ്ഞ രിബ്ബന്‍. അത് ഒരു പത്തു നൂറു മീറ്റര്‍ വേണ്ടി വരും. എപ്പോ ഡെഡ് ബോഡി കാണിച്ചാലും അതിന് ചുറ്റും ഈ റിബ്ബണ്‍ കെട്ടിയിരിക്കും. എന്തിനാണോ എന്തോ. പട്ടി കൊണ്ടു പോകാതിരിക്കാനായിരിക്കും.
  • മുകളില്‍ പറഞ്ഞ പോലെ ഇനി വേണ്ടത് POLICE എന്ന് പ്രിന്‍റ് ചെയ്ത കുറെ കവരുകളാണ്. എന്ത് തോണ്ടി സാധനം കാണിച്ചാലും അത് ഈ കവറില്‍ ഇട്ടേ കാണിക്കു. കൊലപാതകിയുടെ ചെരുപ്പ്, ഇളകി പോയ ബട്ടണ്‍, മരിച്ചയാളുടെ മുടി, മൊട്ടുസൂചി, കൊലപാതകി ബാക്കി വച്ച പൊറോട്ട യുടെ കഷണം, അങ്ങനെ അങ്ങനെ ഒരുപാടു സാധനങ്ങള്‍ ഈ കവറില്‍ ഭദ്രമായി സൂക്ഷിക്കാം എന്ന് ചിത്രമ കാണിച്ചു തരുന്നു.
  • ഇനി . നായകന്‍ വരുന്ന വഴിയില്‍ നിര്‍ത്താന്‍ തൊപ്പി നേരെ വെക്കാതെയോ സിപ് ഇടാതെയോ മറ്റോ ഒരു പോലീസുകാരനെ നിര്‍ത്തണം. നമ്മുടെ നായകന്‍ ഷാര്‍പ് ആണെന്ന് കാണിക്കാന്‍ അദ്ദേഹം പോകുന്ന പോക്കില്‍ ഇതൊക്കെ ശരിയാക്കിയിട്ട് പോകും. അദ്ധേഹത്തിന്റെ ക്യാബിനു മുന്നിലുള്ള ബോര്‍ഡിലുള്ള സ്പെല്ലിംഗ് ഒക്കെ അദ്ദേഹം തന്നെ കറക്റ്റ് ചെയ്തോളും.. ഇപ്പറഞ്ഞതില്‍ എന്തെങ്കിലും സംശയം ഉള്ളവര്‍ ഷാജിയുടെ കിംഗ്, കമ്മീഷണര്‍ , FIR, ട്രൂത്ത്‌ മുതലായ ചിത്രങ്ങള്‍ റെഫര്‍ ചെയ്യുക.
  • ഇനി വേണ്ടത് സൌജന്യമായി കിട്ടുന്ന കുറച്ചു പുളിച്ച തെറിയാണ്. അത് തരാതരം പോലെ നായകനും വില്ലനും എടുത്തു ഉപയോഗിചോളും. ഈയിടെ ആയി ഷാജി ചിത്രങ്ങളിലെ നായികമാരും തെറി വിളിക്കാന്‍ മുട്ടി നിക്കുന്ന പോലെ ആണ് അവതരിപ്പിക്കപെടുന്നത്.
  • കുറച്ചു പെട്രോള്‍ ബോംബ്, നാടന്‍ ബോംബ്, കുറച്ചധികം വടിവാള്‍ , കടാര , മെഷീന്‍ ഗണ്‍ തുടങ്ങിയത് വേണം. മുടി നീട്ടി വളര്‍ത്തിയ വില്ലന്മാര്‍ ഒരു ഇരുപതെണ്ണം. നായകന് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ കുറച്ചു മുറികള്‍.,കുറച്ചു വണ്ടികള്‍, ആദിയായവയും വേണം.
  • ക്യാമറയുടെയും എഡിറ്റിംഗ് ന്റെയും കാര്യം പറയാന്‍ വിട്ടു പോയി. ക്യാമറ എങ്ങനാന്നു വച്ചാല്‍ ഇടയ്ക്കിടയ്ക്ക് അത് തല കുത്തിയോ ചരിച്ചോ ഒക്കെ വക്കും. സിനിമ കാണാന്‍ വന്നിരിക്കുന്നവന്‍ ചാഞ്ഞും ചരിഞ്ഞും ഒക്കെ നോക്കേണ്ടി വരും. ഒരു സീന്‍ 2 സെക്കന്‍റ് തികച്ചു കാണാന്‍ ആരെയും അനുവദിക്കില്ല. നായകന്‍ പല സ്ഥലങ്ങളിലും വെറുതെ നിക്കുന്ന ഒരുപാടു ക്ലോസ് ഷോട്ടുകള്‍ ഉണ്ടാവും. കണ്ടാല്‍ ആത് നായകന്‍റെ പരസ്യം പോലെ തോന്നും. വല്യേട്ടന്‍ , നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ ചില സീനുകള്‍ കണ്ടാല്‍ മംമുക്കയെയും ലാലേട്ടനെയും വിക്കാന്‍ വച്ചിരിക്കുന്ന പോലെ ആണ്.
  • സ്ഥിരമായി ഇത്തരം ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ചില സെറ്റുകള്‍. കോടതി, പോലീസ് സ്റേഷന്‍ മുതലായവ ...

ഇത്രയുമോക്കെയാണ് ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ . എന്തെങ്കിലും വിട്ടു പോയിട്ടുന്ടെന്കില്‍ അത് തികച്ചും... ഓ... ഇപ്പോഴാണ്‌ ഓര്‍ത്തത്‌... ഒരു കാര്യം വിട്ടുപോയി...
ഈ ചിത്രങ്ങള്‍ ഒക്കെ തുടങ്ങുന്നതിനു മുമ്പ് പൊതുവായി കാണിക്കാറുള്ള ഒരു നോട്ടീസ്.
'ഈ ചിത്രത്തിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിചിരിക്കുന്നവരുംയോ മരിച്ചവരുംയോ....''


7 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, ഡിസംബർ 18 10:17 AM

    ** നായകന്റെ (മോഹന്‍ലാലാണെങ്കില്‍ പ്രത്യേകിച്ചും) പേര് ഭഗവാന്‍ ശിവന്റെ പര്യായങ്ങള്‍.. മഹാദേവന്‍, ഇന്ദുചൂഡന്‍, ചന്ദ്രചൂഡന്‍, ജഗന്നാഥന്‍, നീലകണ്ഠന്‍, കൈലാസനാഥന്‍, വിശ്വനാഥന്‍...
    ലൈന് പിടികിട്ടിയില്ലേ...

    ** ഈ പ്രപഞ്ചമെല്ലാം ഞാനാണെന്ന് നിയന്ത്രിക്കുന്നതെന്ന നായകന്റെ ഭാവം

    ** എടക്കിടക്ക് നായകന്‍ തട്ടിവിടുന്ന പുളിച്ച ഫിലോസഫി.. "ഞാന്‍ ആരാണ് ..." എന്നിങ്ങനെ

    ** കിണ്ടി, ഓട്ടുവള, കൃഷ്ണ പ്രതിമ തുടങ്ങിയവയുടെ ക്ലോസ് അപ്പ്

    ** ഇത്രയൊക്കെ ബുദ്ധിയും, വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് നമ്മള്‍ വിചാരിക്കുന്ന നായകന്‍ ഒരു ഊച്ചാളി തെരുവ് ഗുണ്ടയെ തല്ലിത്തോല്‍പ്പിക്കാന്‍ ഇറങ്ങും (കഷ്ടം..)... സ്റ്റണ്ടിനിടയില്‍ പറന്ന് പോകുന്ന ഗുണ്ട.. വിജയശ്രീലാളിതനായ നായകന്‍ സ്ലോമോഷനില്‍..നായകന്റെ പുറകില്‍ കത്തുന്ന തീ.

    ** നായകന്‍ തൊടുന്ന വസ്ത്തുക്കളില്‍ നിന്ന് സ്വര്‍ണ്ണത്തരികള്‍ ചിതറും (നാട്ടുരാജാവ്)

    ** നായകന്‍ എല്ലാ മാഗസിനും വായിക്കുന്ന കൂട്ടത്തിലാ... വീക്ക്, ഔട്ട് ‌ലുക്ക്, പോലെ കുറേ മാഗസിനുകള്‍ ടീപ്പൊയില്‍ വേണം..


    ഇപ്പൊ ഇത്രയും.. ഇനിയുമുണ്ട്.. പിന്നെ വരാം

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2008, ഡിസംബർ 18 12:54 PM

    ദുശ്ശാസനാ, ഈ ഗവേഷണത്തിന് ഒരു ഡോക്ടറേറ്റ് ഒട്ടും അധികമാവില്ല.. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2008, ഡിസംബർ 18 6:57 PM

    ഒന്നു വിട്ടു പോയി.. ചേട്ടാ എന്ന് ഒന്നു കെട്ടുമോ എന്ന് ചോദിച്ചു നായകന്റെ പിന്നാലെ നടക്കുന്ന ഒന്നോ രണ്ടോ ചളുക്കും കൂടെ ഉണ്ടാവും എല്ലാത്തിലും. പിന്നെ ഇതൊക്കെ കണ്ടു സായൂജ്യം അടയാന്‍ കൊറേ ഫാന്‍സ്‌ മണ്ടന്മാരും കൂടെ ആയാല്‍ പൂര്‍ണം ആയി.

    മറുപടിഇല്ലാതാക്കൂ
  4. ഹഹ..ഇതിന്നാണ് കണ്ടത്.

    നിലത്തിട്ടാല്‍ ബുഡും ബുഡും എന്ന് ശബ്ദം കേള്‍ക്കുന്ന തരം സിഗററ്റ് വേണ്ടെ? അവസാനത്തെ തെറിയും പറഞ്ഞ് നിര്‍ത്തി നായകനു ദേഹം കുലുക്കി, മുഖം ഇളക്കി തിരിഞ്ഞു സ്ലോ മോഷനില്‍ നടക്കാന്‍ പാകത്തില്‍ ഇത്തിരി നീളമുള്ള ഇടനാഴി ഒരെണ്ണമെങ്കിലും വേണം.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2009, ജനുവരി 8 3:19 PM

    moorthi de idanaazhi comment ishtapettu.

    postum


    Sunil

    മറുപടിഇല്ലാതാക്കൂ
  6. ഒരു കേസ് ബീയര്‍ , ഒരു കേസ് ഹണിബീ അല്ലെങ്കില്‍ കറുത്ത പട്ടി. ഈ ചിത്രങ്ങളില്‍ വലിയ വലിയ പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും വരെ രണ്ടെണ്ണം വിട്ടുകൊണ്ടേ സംസാരിക്കൂ.. പിന്നെ കുറച്ചു ഐസ് ക്യൂബ്സ് കൂടി വേണം.അത് ഇടയ്ക്കിടയ്ക്ക് ക്ലോസ് അപ്പില്‍ കാണിക്കും.

    തികച്ചും ശരിയാണ്.

    പിന്നെ പത്ത് മിനിറ്റ് നീളുന്ന ഇംഗ്ലീഷ് ഡയലോഗും വേണമല്ലോ.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ച്‌ ശരിക്കും ചിരിച്ച്‌ പണ്ടാരമടങ്ങി പോയി :)

    മറുപടിഇല്ലാതാക്കൂ