2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

പറയാന്‍ വിട്ടു പോയ കുറെ കാര്യങ്ങള്‍

      ഉടന്‍ വരുന്നു.. ഉടന്‍ വരുന്നു എന്നൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പൊ നിങ്ങള്‍ക്ക് തന്നെ  ബോറടിച്ചിട്ടുണ്ടാവും അല്ലേ ? എന്നാല്‍ ഇത്തവണ അങ്ങനെ അല്ല. ഇന്ന് മുതല്‍ ബ്ലോഗിങ്ങ് വീണ്ടും ആരംഭിക്കുന്നു. വിവാദമായ പല സംഗതികളും നമ്മുടെ നാട്ടില്‍ നടന്നു. ഷവര്‍മ, ചന്ദ്രശേഖരന്‍ വധത്തിലെ സംഭവ വികാസങ്ങള്‍, നഴ്സ് സഹോദരിമാരുടെ സമരം, സത്നാം സിംഗ് ന്റെ ദുരൂഹ മരണം, അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു നമ്മുടെ നാട്. ബൈജുവും ചിന്നുവും റോഡു വരമ്പത്ത് നില്‍കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ചോദിച്ചു അവര്‍ക്കെന്തു പറ്റി എന്ന് ..മിക്കവാറും പേര്‍ ആ കഥ വായിക്കുന്നത് നിര്‍ത്തി പോകുകയും ചെയ്തു. അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. ക്ഷമ പറയുന്നില്ല. പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ പുതിയ ഭാഗം വരുന്നുണ്ട്. എനിക്ക് പറയാനുള്ളത് എഴുതാന്‍ പല തവണ തോന്നിയെങ്കിലും അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ഒപ്പം തന്നെ എന്റെ ലാപ്ടോപ് കേടാവുകയും ചെയ്തു. അത് ശരിയാക്കി എടുക്കാന്‍ കൃത്യം ഒരു മാസം എടുത്തു. ഇത് ഒട്ടും അതിശയോക്തി അല്ല. ഒടുവില്‍ തിരികെ കിട്ടിയപ്പോഴോ കീ ബോര്‍ഡ്‌ വര്‍ക്ക് ചെയ്യുന്നില്ല. ഒടുവില്‍ അവരുമായി അടി വച്ചു അടി വച്ചു മടുത്തു. ഒടുവില്‍ ഞാന്‍ തന്നെ അടിയറവു പറഞ്ഞു. ഒരു യു എസ് ബി കീ ബോര്‍ഡ്‌ വാങ്ങി വീണ്ടും പണി തുടങ്ങുകയാണ്. അപ്പൊ എഴുതാന്‍ വിട്ടു പോയ ചില കാര്യങ്ങളില്‍ പറയാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു ഇവിടെ :

ഷവര്‍മയില്‍ നിന്ന് തുടങ്ങാം -
ആദ്യമായി ബാന്‍ഗ്ലൂര്‍ വന്നപ്പോ ഇവിടത്തെ ഒരു മലയാളി ഹോട്ടലില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഈ സാധനം കഴിക്കുന്നത്‌. അതിനു ശേഷം പലയിടത്തും ഇത് കണ്ടിട്ടുണ്ടെങ്കിലും എന്തോ അത് കഴിക്കാന്‍ അത്രയ്ക്ക് ആവേശം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഷവര്‍മയുടെ ഒപ്പം തരുന്ന പച്ച മുളകും വെള്ളരിക്ക കഷണവും എനിക്കിഷ്ടമാണ് . എന്തായാലും ഈ സംഭവം കൊണ്ടുണ്ടായ ഒരു ഗുണം ഹോട്ടലുകളില്‍ നടന്നു വരുന്ന തരികിട പരിപാടികളുടെ ഒരു ഏകദേശ ചിത്രം സാധാരണ ജനങ്ങള്‍ക്ക്‌ പിടി കിട്ടി എന്നതാണ്. ആരോഗ്യ വകുപ്പ് കാണിച്ച ശൂരത്വം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവില്ല. പക്ഷെ കുറച്ചു ജനങ്ങളെങ്കിലും ഇനി വീട്ടില്‍ നിന്ന് മാത്രം ആഹാരം കഴിക്കാന്‍ തീരുമാനിച്ചു കാണും. അത്രയും നല്ലത്. ഈ ദുരന്തം വെളിച്ചത് കൊണ്ട് വരുന്ന വേറൊരു പ്രധാനപ്പെട്ട സംഗതി ഉണ്ട്. മലയാളിയുടെ ആഹാര രീതികളില്‍ വന്ന മാറ്റമാണ്. പ്രകാശ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന മലയാളി ഗള്‍ഫില്‍ നിന്നുകൊണ്ട് വന്ന ഇത്തരം പുതിയ ആഹാര രീതികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്‌.  പ്രവാസികളില്‍ മാത്രം കണ്ടിരുന്ന അസുഖങ്ങള്‍ ഇവിടെയും തല പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുമ്പില്ലാത്ത വിധം ഇത്തരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന അനേകം ഹോട്ടലുകള്‍ അടുത്ത കാലത്തായി കേരളത്തിന്റെ നാനാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ തനി നാടന്‍ വിഭവങ്ങള്‍ ആയ അവിയല്‍, കാളന്‍, ഓലന്‍ മുതലായവ കേരളത്തിന്‌ പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളി  ഹോട്ടലുകളില്‍ കിട്ടുന്ന പ്രീമിയം ഐറ്റംസ് ആയി മാറുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരാശരി ഹോട്ടലില്‍ ചെന്ന് നോക്കൂ. നമ്മുടെ തദ്ദേശീയമായ ഒരു വിഭവം എന്ന രീതിയില്‍ എന്താ അവിടെ കിട്ടുക ? ബീഫ് , ചിക്കന്‍ മുതലായവയാണ് ഇപ്പൊ നമ്മുടെ ഹോട്ടലുകളിലെ സാധാരണ വിഭവങ്ങള്‍. ഇതാണ് ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം ആയി എനിക്ക് തോന്നുന്നത്. 

സത്നാം സിംഗ് അഥവാ അമ്മ നല്‍കുന്ന പാഠങ്ങള്‍ - 
മലയാളികളില്‍ ഒരു വലിയ വിഭാഗം കണ്മുന്നിലെ ദൈവമായി ആരാധിക്കുന്ന ഒരാള്‍ ആണ് മാതാ അമൃതാനന്ദമയി. അവര്‍ ദൈവമാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. മനുഷ്യ ദൈവങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ഞാന്‍ എന്തെഴുതിയാലും അത് വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലെ ആകൂ. അതുകൊണ്ട് ആ വിഷയത്തിലേക്ക് കടക്കുന്നില്ല. പക്ഷെ കവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ മനുഷ്യാവതാരമായി ഭക്തര്‍ വാഴ്ത്തുന്ന ഒരാള്‍ ഇടയ്ക്കെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത്‌ വിചിത്രമായ കാരണങ്ങള്‍ കൊണ്ടാണ്. കുറച്ചു മാസം മുമ്പ് അമൃത ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാരെ അമ്മയുടെ ഭക്തര്‍ എന്നവകാശപ്പെടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. അമ്മ ആ സംഭവത്തെ പറ്റി ഒരക്ഷരം പറഞ്ഞില്ല. പക്ഷെ അമ്മയുടെ ആശ്രമ നടത്തിപ്പുക്കാര്‍ ( മാനേജ്‌മന്റ്‌ ആന്‍ഡ്‌ പി ആര്‍ ടീം എന്ന് വേണം പറയാന്‍ ) പറഞ്ഞത് അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ലോകത്തിന്റെ മുഴുവന്‍ സങ്കടം ഒപ്പിയെടുക്കുന്ന അമ്മ ഇത് അറിഞ്ഞില്ല എന്നത് പോട്ടെ, ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പാവം കുട്ടികളോട് അനുകമ്പ തോന്നുന്ന രീതിയില്‍ ഒരു വാചകം പോലും പറഞ്ഞില്ല. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമ്മയുടെ ഒരു ഭക്തന്‍ എന്നെ തല്ലിയില്ല എന്നേ ഉള്ളൂ. വിവരമുള്ളവരെ ഇങ്ങനെ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് ബുദ്ധിജീവി ചമയാനുള്ള ഒരു ശ്രമം മാത്രമാണ്. അത് ഇവിടെ എടുക്കണ്ട എന്ന് അദ്ദേഹം എന്നേ താക്കീതും ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ ഇപ്പോള്‍ ധര്‍മാന്വേഷി ആയ അല്പം eccentric ആയ ഒരാളെ കണ്‍മുന്നിലിട്ട് തല്ലി കൊന്നിട്ടും അമ്മ മൌനം പാലിച്ചു. സക്കറിയ ഈ സംഭവത്തില്‍ പ്രതികരിച്ചത് മാത്രമേ എനിക്കും ചോദിക്കാനുള്ളൂ. തത്വം പറയുക മാത്രം ചെയ്യുന്ന , കണ്‍ മുന്നില്‍ നടക്കുന്ന ദൈവ നിഷേധം തടയാന്‍ കഴിയാത്ത ഒരു ദൈവം ഭൂമിയില്‍ ഉണ്ടോ ? സ്നേഹം എന്നത് ഒരു ആലിംഗനം മാത്രമാണോ ? അമ്മയുടെ ഭക്തര്‍ ക്ഷമിക്കുക. പക്ഷെ മനസാക്ഷി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തത് കൊണ്ട് എഴുതി എന്ന് മാത്രം 

അണ്ണാ ഹസാരെയുടെ ആറാമങ്കം -
അണ്ണാ ഹസാരെയും സമരത്തിന്റെ അതി വൈകാരികതയും എന്നൊരു പോസ്റ്റ്‌ മുന്‍പ് എഴുതിയത് മാന്യ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആ പോസ്റ്റില്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ എന്തായി.. ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി കളത്തില്‍ ഇറങ്ങാന്‍ പോവുകയാണ് ജനാധിപത്യത്തിന്റെ എതിരാളികള്‍. സ്വന്തമായി ഒരു അധികാര കേന്ദ്രം വേണം എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആവശ്യവുമായി മനുഷ്യന്റെ ഊര്‍ജം മുഴുവന്‍ പാഴാക്കുന്ന രീതിയില്‍ സമരത്തിനിരങ്ങിയവര്‍ ഇപ്പൊ എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് നോക്കുക. സ്വന്തം ടീമില്‍ പെട്ട നേതാക്കളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അണ്ണാ എന്ന മനുഷ്യന്‍ എങ്ങനെ ഇത്തരം മഹത്തും ബ്രിഹത്തുമായ ഒരു ലക്ഷ്യം കൈവരിക്കും എന്നത് ഇപ്പൊ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. എന്തായാലും ഇമ്മാതിരി സമരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും സാധ്യത ഉണ്ടെന്നുള്ളത് നൂറു തരം. അത് ഏറ്റവും നന്നായി അറിയാവുന്ന കോണ്‍ഗ്രസ്സും കൈവിട്ട കളികള്‍ കളിയ്ക്കാന്‍ മിടുക്കന്മാരായ ബി ജെ പിയും ഇതൊക്കെ വിറ്റു ഇനിയും നമ്മളെ ഭരിക്കും.   അണ്ണായ്ക്ക് വിട .

എഴുതാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട ഒരു പോസ്റ്റ്‌ -
വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്. ഇത് വരെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവര്‍ക്കായി ഇതാ .  

8 അഭിപ്രായങ്ങൾ:

  1. അങ്ങനെ ഒടുവില്‍ ഒരു വലിയ തിരിച്ചു വരവ് .

    മറുപടിഇല്ലാതാക്കൂ
  2. Anna Hazare forming a political party is a welcome move. If he and his group of bickering (mostly) former bureaucrats can form a party in which there is transparency and good accounting, life will be different for Indians. The reason political parties are formed in India has no connection with representing people. It is mostly a way to white wash black money. Nobody from the IT department has ever dared to audit a political party or political leaders for their fundraising/ increase in net assets. This despite the fact that leaders who declare their personal assets before elections show exponential increase in their net asset value with each election cycle.

    For all his personal non-corruption, it will take a lot of will for Anna Hazare to remain clean once he has his party :-)

    All that said, forming a political party, having an agenda and competing the elections and then changing the law once you have a majority is the proper way of achieving change in a democracy. No amount of satyagraha will replace that - Gandhi used his method of non-cooperation against a colonial ruler and not with his own people.

    മറുപടിഇല്ലാതാക്കൂ
  3. നല്ല പോസ്റ്റ്‌ . മരിച്ചത് TP ആണെന്കില്ലും ,സാതനം സിംഗ് ആണെന്കില്ലും , കൂലി പണി കരനനെകില്ലും ആ ജീവന്‍ വേണ്ടപെട്ടവ്ര്ക് പ്രിയപെട്ടതന്നു . സ്വതന്ദ്രമായ അന്വേക്ഷണം തീര്‍ച്ചയും വേണം

    ഇത് കൊണ്ടൊന്നും അമൃത നന്ദമയി കുട്ടരോപിതയാവുന്നില്ല. ലോകമെങ്ങും സമാധാനവും
    ശാന്തിയും ആഹ്വാനം ചെയ്തു, പ്രശസ്തി നേടിയിട്ടുള്ള ഈ അമ്മ , എന്ത് കൊട്നു ഈ
    കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തില്ല. ??? എന്ത് കൊണ്ട് മൌനം
    പാലിക്കുന്നു. ?? അമ്മയുടെ കപട മുഖം ആണ് ഇതിലൂടെ തെളിയുന്നത്. സാതനം സിംഗ്
    അമ്മയുടെ അടുത്തേക്ക് ഓടിയത് അമ്മക്ക് ആപത്തു വരുന്നതില്‍ നിന്ന്
    രക്ഷിക്കാന്‍ ആണെന്നാണ് പറഞ്ഞത്. ഒരു പക്ഷെ സാതനം മനോരോഗിയവം. ഈ പരിഗണന
    പോലും അമൃത അമ്മ നല്‍കിയില്ല. കുടുംബതിനോദ് അനുശോചനം അറിയിച്ചില്ല.
    സത്നാമിനെ അമ്മ മനപൂര്‍വം കൊന്നതയിരിക്കില്ല. കലി മൂത്ത പ്രവര്‍ത്തകര്‍
    നല്ല വണ്ണം മര്‍ദ്ദിച്ചു കാണും. അങ്ങനെ നടന്ന മരണം, മടതിനു
    ദുഷ്പെരുണ്ടാക്കുമെന്ന ഭയം ആവാം അമൃതാനന്ദ മയി നിശബ്ദത പാലിച്ചത് ഇത്
    കേസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചു നീട്ടി. ലജ്ജാവഹം…

    മറുപടിഇല്ലാതാക്കൂ
  4. "വളരെയധികം വിവാദം സൃഷ്‌ടിച്ച ഒരു പോസ്റ്റ്‌. അതിന്റെ മറുപടി എഴുതാന്‍ ഇപ്പൊ വളരെയധികം താമസിച്ചു എന്നറിയാം. പക്ഷെ അത് അടുത്ത ആഴ്ച വരുന്നുണ്ട്"

    The Dark Dhussu Rises

    മറുപടിഇല്ലാതാക്കൂ
  5. കാര്യമുള്ള ഒരു പോസ്റ്റുമായി വന്നിരിക്കുന്നതില്‍ സന്തൊഷം. ഷവര്‍മ്മ ഞാന്‍ കഴിച്ചിട്ടില്ല.
    ഒരാള്‍ അത് വാങ്ങിത്തരാനായി എന്നെയുംകൊണ്ട് ഷോപ്പില്‍ ചെന്നതായിരുന്നു, പക്ഷേ അപ്പോഴേ സംഭവം തീര്‍ന്നിരുന്നു!
    ഒരുപാട് മക്കള്‍ ഉള്ളതുകൊണ്ടും അവര്‍ക്കൊക്കെ മാത്രുഭൂമിയില്‍ ആഴ്ചതോറും സ്നേഹം വിളമ്പുന്നതുകൊണ്ടും ഒരു മകനെ തല്ലിക്കൊന്നത് അമ്മ അറിഞ്ഞു കാണില്ല!

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം
    തിരിച്ചുവരവ് ഭംഗിയായി
    ഇനിയും തുടരൂ, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ഈ പോസ്റ്റ്‌ എഴുതിയ ആളിന്‍റെ അല്ലെങ്കില്‍ കമന്റ്‌ ഇടുന്ന എന്‍റെ വീട്ടില്‍ ഒരാള്‍ (ഭ്രാന്തന്‍ എന്ന് അവകാശപ്പെടുന്നവനോ അല്ലാത്തതോ ആയ ഒരാള്‍) വന്നു ബഹളം ഉണ്ടാക്കാന്‍ അഥവാ അവിടുത്തെ അന്തരീക്ഷം അലങ്കോലപ്പെടുത്തുവാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും? പോലീസിനെ വിളിച്ചു അയാളെ അവരെ ഏല്‍പ്പിക്കും.അമ്രിതാനന്ദമയിയെ എന്നെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ സ്ത്രീ ആണ്. അവരുടെ കൈയിലുള്ള സാധനം,(ഭക്തി),നന്നായി വിപണനം ചെയ്യുന്നു എന്ന് മാത്രം.ഇതു ആരാണ് നമുക്ക് ചുറ്റും ചെയ്യാത്തത് (ക മ്മ്യുണിസ്റ്റ്കാര്‍ പോലും ഒരര്‍ഥത്തില്‍ അത് തന്നെ അല്ലെ ചെയ്യുന്നത്)? മാതൃഭൂമി എന്ന പത്രത്തില്‍ വരുന്ന അമൃതവാണി എന്ന കോളം ഞാന്‍ വായിക്കാറുണ്ട്.ഇവിടെ വ്യവസ്ഥാപിത മതങ്ങള്‍ പരസ്പരം പരത്തുന്നതിന്‍റെ പത്തിലൊന്ന് വിഷം അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല .അവരെ ഒരു സാധാരണക്കാരി ആയി കാണുകയും എന്നാല്‍ അവര്‍ ഒരു ദൈവത്തെ പോലെ പെരുമാറുകയും ചെയ്യണം എന്ന് വാശി പിടിക്കുന്നതാണ് ഇവിടെ നമുക്ക് ചുറ്റും കാണുന്നത് . ഇവിടെ മാധ്യമങ്ങള്‍ ഒരു തെളിവും കൂടാതെ അവരെ കുറ്റവാളി എന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നില്ലേ ? ഇതു മാത നല്‍ക്കുന്ന ഒരു സന്ദേശം ആണെന്ന് പറയപ്പെടുന്നു . അങ്ങനെ ആണെങ്കില്‍ ആര്‍ക്കുള്ള സന്ദേശം? (ലോകത്തുള്ള ഭ്രാന്തന്മാര്‍ക്കെതിരെ ഉള്ളതാണോ ?) . ഇങ്ങനെ ഒരാളെ അങ്ങോട്ട്‌ അയച്ചതിന് പിന്നില്‍ ഒരു ഗുഡലോചനയും ഇല്ല എന്ന് എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും.കുറഞ്ഞ പക്ഷം രണ്ടിനും ഒരേ സാധ്യത ആണ് എന്നുതെങ്കിലും സത്യമല്ലേ? ഇനി അമൃത ആശുപത്രിയില്‍ നടന്ന സംഭവം .അതിലും എത്രയോ മോശമായാണ് ദൈവത്തി ന്‍റെ സ്വന്തം പേരില്‍ നടത്തുന്ന പല ആശുപത്രികളിലും നടക്കുന്നത് .മീശയുള്ള അച്ഛനെ പേടിയുണ്ട് എന്ന ചൊല്ല് എന്തോ ഓര്‍മ വരുന്നു

    മറുപടിഇല്ലാതാക്കൂ